Friday, 17 April 2026

സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസ വാർത്ത, വില കുറയും, സുപ്രധാന തീരുമാനവുമായി കേന്ദ്രം; ഇറക്കുമതി ചെയ്യാന്‍ ബാങ്കുകള്‍ക്ക് അനുമതി

സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസ വാർത്ത, വില കുറയും, സുപ്രധാന തീരുമാനവുമായി കേന്ദ്രം; ഇറക്കുമതി ചെയ്യാന്‍ ബാങ്കുകള്‍ക്ക് അനുമതി

കൊച്ചി: രാജ്യത്തെ സ്വര്‍ണ്ണ-വെള്ളി വിപണിയില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാര്‍ .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി , ആക്‌സിസ് ബാങ്ക് തുടങ്ങി 15 പ്രമുഖ ബാങ്കുകള്‍ക്ക് സ്വര്‍ണ്ണവും വെള്ളിയും വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി ചെയ്യാന്‍ കേന്ദ്രം അനുമതി നല്‍കി. 2026 ഏപ്രില്‍ 1 മുതല്‍ 2029 മാര്‍ച്ച് 31 വരെയുള്ള മൂന്ന് വര്‍ഷത്തേക്കാണ് ഈ അനുമതി. പട്ടികയിലുള്ള ബാങ്കുകളില്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, റഷ്യന്‍ ബാങ്കായ സ്‌ബെര്‍ ബാങ്ക് എന്നിവയ്ക്ക് സ്വര്‍ണ്ണം മാത്രമേ ഇറക്കുമതി ചെയ്യാന്‍ അനുവാദമുള്ളൂ. മറ്റുള്ള ബാങ്കുകള്‍ക്ക് വെള്ളിയും ഇറക്കുമതി ചെയ്യാം.

നേരത്തെ, സര്‍ക്കാര്‍ വിജ്ഞാപനം വൈകിയത് കാരണം ബാങ്കുകള്‍ സ്വര്‍ണ്ണ ഇറക്കുമതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇത് വിപണിയില്‍ വലിയ ആശയക്കുഴപ്പമുണ്ടാക്കി. ഇറക്കുമതി നിയന്ത്രിച്ചതിനാല്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ലഭ്യത കുറയുമെന്നും അത് വഴി വിലക്കയറ്റം ഉണ്ടാകുമെന്നും ആശങ്ക പരന്നു. ഇതോടെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകളുടെ ഓഹരി വിലയില്‍ വന്‍ ഇടിവുണ്ടായി. കല്യാണ്‍ ജ്വല്ലേഴ്‌സ് ഓഹരികള്‍ ആറ് ശതമാനത്തോളം ഇടിഞ്ഞ് 415.25 രൂപയിലെത്തി. ടൈറ്റന്‍ ഓഹരികള്‍ മൂന്ന് ശതമാനം ഇടിഞ്ഞ് 4,330 രൂപയായി. അതേസമയം, പൊതുമേഖലാ വ്യാപാര സ്ഥാപനമായ എം.എം.ടി.സി ഓഹരികള്‍ 16 ശതമാനം നേട്ടമുണ്ടാക്കി.

ഇറക്കുമതി നിയന്ത്രിക്കാന്‍ കാരണം

പശ്ചിമേഷ്യയിലെ സംഘര്‍ഷം കാരണം ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, വളം എന്നിവയുടെ വില വര്‍ധിച്ചിട്ടുണ്ട്. ഇത് ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് വന്‍തോതില്‍ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. വ്യാപാരക്കമ്മി കുറയ്ക്കാനും രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താനുമാണ് സ്വര്‍ണ്ണ ഇറക്കുമതിയില്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നത്. 2025-ല്‍ ഇന്ത്യയിലെ സ്വര്‍ണ്ണ ആവശ്യകത അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 710.9 മെട്രിക് ടണ്ണിലെത്തിയിരുന്നു.

സ്വര്‍ണ്ണവും വെള്ളിയും ഇറക്കുമതി ചെയ്യാന്‍ ആര്‍.ബി.ഐ അനുമതി നല്‍കിയ പ്രധാന ബാങ്കുകള്‍

പൊതുമേഖലാ ബാങ്കുകള്‍: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്.

സ്വകാര്യ ബാങ്കുകള്‍: എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, കരൂര്‍ വൈശ്യ ബാങ്ക്, യെസ് ബാങ്ക്, ആര്‍.ബി.എല്‍ ബാങ്ക്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശ്രീകൃഷ്ണന് മുന്നില്‍ മന്തി വെച്ച് വിഷു ആശംസ; ചേർത്തലയിലെ ഹോട്ടല്‍ ഉടമ അറസ്റ്റില്‍

ശ്രീകൃഷ്ണന് മുന്നില്‍ മന്തി വെച്ച് വിഷു ആശംസ; ചേർത്തലയിലെ ഹോട്ടല്‍ ഉടമ അറസ്റ്റില്‍

ആലപ്പുഴ: ചേർത്തലയിൽ മന്തിക്കടയുടെ വിഷുദിന ആശംസ പോസ്റ്റർ വിവാദത്തില്‍ ഹോട്ടല്‍ ഉടമ അറസ്റ്റില്‍. ചേർത്തലയിലെ മെഹർ മന്തിക്കട ഉടമകളിലൊരാളായ ഹർഷാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ശ്രീകൃഷ്ണന് മുന്നിൽ കുഴിമന്തി വെച്ചാണ് പോസ്റ്റർ തയ്യാറാക്കിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തിയതിനാണ് കേസെടുത്തിരുന്നത്. ആലപ്പുഴയിലെ അഭിഭാഷകന്റെ പരാതിയിലാണ് കേസെടുത്തത്.

അതേസമയം, പോസ്റ്റർ പുറത്തുനിന്നുള്ള ആളെ കൊണ്ടാണ് ചെയ്യിച്ചിരുന്നതും തന്‍റെ അറിവോടെയല്ലെന്നുമാണ് ഉടമയുടെ വിശദീകരണം. വിവാദമായ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിട്ടില്ലെന്നും പകരം മറ്റൊരു പോസ്റ്റർ തയ്യാറാക്കിയിരുന്നതായും ഉടമ വിഡിയോയില്‍ പറയുന്നു. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഉടമ പറഞ്ഞു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്തത മകനും അച്ഛനും മർദനം, കേസെടുത്ത് പൊലീസ്

അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്തത മകനും അച്ഛനും മർദനം, കേസെടുത്ത് പൊലീസ്

കോട്ടയം: മദ്യപിച്ച് അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്തതിന് മർദനം. കോട്ടയം പൂഞ്ഞാർ തെക്കേക്കര കല്ലേക്കുളത്താണ് സംഭവം. പൂഞ്ഞാർ സ്വദേശി സജി, ഇയാളുടെ അച്ഛൻ തങ്കൻ എന്നിവരാണ് മർദനത്തിനിരയായത്. ഇരുവരെയും മർദിച്ച തീക്കോയി സ്വദേശികളായ അഭിഷേക്, അബിൻ എന്നിവർ പൊലീസ് പിടിയിലാണ്. മറ്റ് മൂന്ന് പേർക്കെതിരെ കൂടി ഈരാറ്റുപേട്ട പൊലീസ് കേസെടുത്തിട്ടുണ്ട്.വിഷു ദിനത്തിലാണ് സംഘർഷം ഉണ്ടായത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാഠപുസ്‌തകങ്ങളുടെ അച്ചടി പ്രതിസന്ധിയിൽ; പുറംചട്ട അച്ചടിക്കാൻ ആവശ്യമായ പേപ്പർ ഇല്ല! വാങ്ങി നൽകേണ്ടത് സർക്കാർ

പാഠപുസ്‌തകങ്ങളുടെ അച്ചടി പ്രതിസന്ധിയിൽ; പുറംചട്ട അച്ചടിക്കാൻ ആവശ്യമായ പേപ്പർ ഇല്ല! വാങ്ങി നൽകേണ്ടത് സർക്കാർ

കൊച്ചി: പാഠപുസ്തകങ്ങളുടെ പുറംചട്ട അച്ചടിക്കാനുള്ള പേപ്പർ തീർന്നതോടെ കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ (കെബിപിഎസ്) അച്ചടി പ്രവൃത്തി മന്ദഗതിയിലായി. പുറംചട്ട പേപ്പർ തീർന്നിട്ട് ഒരാഴ്ചയായി. ആവശ്യമായ പേപ്പർ ഉടൻ ലഭിക്കാത്ത പക്ഷം അടുത്ത രണ്ട് ദിവസത്തിനകം അച്ചടി പൂർണമായി നിലയ്ക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി പുറം ചട്ടയില്ലാതെയാണ് പുസ്തക അച്ചടി തുടരുന്നത്. ഉൾ പേജുകളും പുറം ചട്ടയും വേർതിരിച്ച് അച്ചടിച്ച് പിന്നീട് ബൈൻഡിങ് വിഭാഗത്തിൽ പുസ്തകരൂപത്തിലാക്കുന്നതാണ് നിലവിലുള്ള സംവിധാനം. പുറംചട്ട ലഭിക്കാത്തതിനാൽ ബൈൻഡിങ് പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ്. അച്ചടിച്ച ഉൾപ്പേജുകൾ പ്ലാന്റിനകത്ത് കൂമ്പാരമായി കിടക്കുന്ന സാഹചര്യമാണുള്ളത്. ഇത് നീക്കാനാകാതെ വന്നാൽ പ്രസിൽ പ്രവർത്തനം തുടരാൻ ഇടമില്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

കവർ പേജിനുള്ള പേപ്പർ സർക്കാർ നൽകേണ്ടതാണ്. മുമ്പ് കെബിപിഎസ് നേരിട്ട് പേപ്പർ വാങ്ങി അച്ചടി നടത്തി, തുടർന്ന് ബിൽ തുക സർക്കാർ നൽകുന്നതായിരുന്നു പതിവ്. എന്നാൽ ഈ തുക ലഭിക്കാതെ വന്നതോടെ കുടിശ്ശിക ഏകദേശം 300 കോടി രൂപയായി. ഇതിനെ തുടർന്ന് കെബിപിഎസ് പേപ്പർ വാങ്ങൽ നിർത്തുകയും സർക്കാർ നേരിട്ട് പേപ്പർ നൽകുന്ന സംവിധാനം ആരംഭിക്കുകയും ചെയ്തു. പുതിയ അധ്യയന വർഷം ആരംഭിക്കാൻ ഒന്നര മാസം മാത്രം ബാക്കി നിൽക്കെയാണ് കവർ പേപ്പർ ലഭിക്കാത്ത പ്രതിസന്ധി നിലനിൽക്കുന്നത്. മൂന്നര കോടിയിലധികം പാഠ പുസ്തകങ്ങളാണ് കെബിപിഎസിൽ അച്ചടിക്കുന്നത്. ഇതിൽ 64 ശതമാനം പുസ്തകങ്ങളുടെ അച്ചടിയാണ് ഇതുവരെ പൂർത്തിയായത്

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ആയുർവേദത്തെ കുറിച്ച് തെറ്റായ സന്ദേശം നൽകുന്നു'; വാഴ 2 സിനിമയ്‌ക്കെതിരെ നിയമനടപടിയുമായി AMAI

'ആയുർവേദത്തെ കുറിച്ച് തെറ്റായ സന്ദേശം നൽകുന്നു'; വാഴ 2 സിനിമയ്‌ക്കെതിരെ നിയമനടപടിയുമായി AMAI

തിരുവനന്തപുരം: തിയേറ്ററുകളിൽ വലിയ വിജയം നേടി മുന്നേറുകയാണ് ഹാഷിറേ ടീം പ്രധാന വേഷങ്ങളിലെത്തിയ വാഴ 2. എന്നാൽ ചിത്രത്തിലെ ഒരു രംഗത്തിനെതിരെ രൂക്ഷമായി വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആയുർവേദ മേഖല. ചിത്രത്തിൽ ബിജുക്കുട്ടന്റെ കഥാപാത്രത്തിന് വരുന്ന അസുഖം ആയുർവേദത്തെ കുറിച്ച് തെറ്റായ സന്ദേശം നൽകുന്നു എന്നാണ് ആയുർവേദ ഡോക്ടർമാർ വിമർശിക്കുന്നത്.

ബിജുക്കുട്ടന്റെ കഥാപാത്രത്തിന് കരൾ രോഗം വരുന്നത് അരിഷ്ടം കഴിച്ചത് കൊണ്ടാണ് എന്ന രീതിയിൽ ചിത്രത്തിൽ കാണിക്കുന്നു എന്നും അത് തെറ്റായ സന്ദേശമാണ് എന്നുമാണ് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ(AMAI) പറയുന്നത്. ചിത്രത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും എഎംഎഐ അറിയിച്ചു.

സമൂഹമാധ്യമങ്ങളിലൂടെ ചിത്രത്തിലെ ഈ രംഗത്തെ വിമർശിച്ച് ആയുർവേദ ഡോക്ടർമാർ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. ഇപ്പോൾ നിയമപരമായി തന്നെ ഇതിനെതിരെ നടപടി സ്വീകരിക്കാനാണ് ഇവർ തീരുമാനിച്ചിരിക്കുന്നത്. വാഴ 2 വിന്റെ അണിയറ പ്രവർത്തകർ ഇതിൽ പ്രതികരിച്ചിട്ടില്ല.

അതേസമയം, ഗംഭീര വരവേൽപ്പാണ് വാഴ 2വിന് ലഭിക്കുന്നത്. ഏഴ് ദിവസം കൊണ്ടാണ് സിനിമ 100 കോടി ക്ലബിലെത്തിയത്.

ഇപ്പോഴിതാ മറ്റൊരു റെക്കോർഡ് കൂടി വാഴ 2 നേടിയിരിക്കുന്നു എന്ന റിപ്പോർട്ടുകൾ ആണ് വരുന്നത്. തുടരും, ലോക എന്നീ സിനിമകൾക്ക് ശേഷം കേരള ബോക്‌സ് ഓഫീസിൽ നിന്ന് മാത്രം 100 കോടി നേടുന്ന സിനിമയായി മാറിയിരിക്കുകയാണ് വാഴ 2 . പുറത്തിറങ്ങി 15 ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. ഈ നേട്ടത്തിലേക്ക് ഏറ്റവും വേഗത്തിലെത്തിയ മലയാള സിനിമ കൂടിയാണിത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

543സീറ്റുകളിൽ 33ശതമാനം വനിതാ സംവരണം നൽകാൻ എന്തുകൊണ്ട് പറ്റില്ല?; മണ്ഡല പുനർനിർണയത്തെ ചോദ്യം ചെയ്ത് പ്രിയങ്ക

543സീറ്റുകളിൽ 33ശതമാനം വനിതാ സംവരണം നൽകാൻ എന്തുകൊണ്ട് പറ്റില്ല?; മണ്ഡല പുനർനിർണയത്തെ ചോദ്യം ചെയ്ത് പ്രിയങ്ക

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ലിനൊപ്പം മണ്ഡല പുനര്‍നിര്‍ണയ ബില്ലും ഒന്നിച്ച് കൊണ്ട് വരാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എംപി. എന്തുകൊണ്ടാണ് നിലവിലുള്ള 543സീറ്റുകളില്‍ മുപ്പത്തിമൂന്ന് ശതമാനം സംവരണം സ്ത്രീകള്‍ക്ക് നല്‍കാന്‍ കഴിയാത്തതെന്നും പ്രിയങ്ക ലോക്സഭയില്‍ ചോദിച്ചു. ഇത്തരം നീക്കങ്ങള്‍ പാസായാല്‍ ജനാധിപത്യം അവിടെ അവസാനിക്കും. മാത്രമല്ല ഇത് തെരഞ്ഞെടുപ്പ് കമ്മിഷന്‍, ജുഡീഷ്യറി എന്നീ സ്ഥാപനങ്ങളെ സമ്മര്‍ദത്തിലാക്കും. ഇപ്പോഴത്തെ ഭരണഘടന ഭേദഗതി ബില്ലിലൂടെ ജനാധിപത്യത്തിന് നേരെ തുറന്ന ആക്രമണമാണ് ആരംഭിച്ചിരിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.

ഡീലിമിറ്റേഷന്‍ കമ്മിഷന്‍റെ 2011ലെ സെന്‍സസ് അടിസ്ഥാനമാക്കി ലോക്‌സഭ സീറ്റുകളുടെ എണ്ണം 850ആയി ഉയര്‍ത്തുന്നതിനെ കുറിച്ചാണ് ബില്‍ സംസാരിക്കുന്നത്. ഇക്കാര്യം കേള്‍ക്കുമ്പോള്‍ ഇതില്‍ പ്രത്യക്ഷത്തില്‍ പ്രശ്‌നമൊന്നും തോന്നില്ലെങ്കിലും ഇതില്‍ രാഷ്ട്രീയം മണക്കുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു. പുതിയ ഭേദഗതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സൂക്ഷമമായി പരിശോധിക്കുമ്പോള്‍, മണ്ഡല പുനര്‍നിര്‍ണയ കമ്മിഷനിലെ മൂന്നും അംഗങ്ങളാണ് സംസ്ഥാനങ്ങളുടെയും അവിടെ നിന്നുള്ള പാര്‍ലമെന്റ് പ്രാതിനിധ്യത്തിന്റെ വിധി നിര്‍ണയിക്കുന്നതെന്ന് കാണാന്‍ കഴിയും. ഈ ഭരണഘടന ഭേദഗതി പാര്‍ലമെന്റ് പാസാക്കിയാല്‍ അത് ഇന്ത്യയിലെ ജനാധിപത്യത്തെ തന്നെ അവസാനിപ്പിക്കും.

മുപ്പത് വര്‍ഷം മുമ്പ് തടസപ്പെടുത്തിയ കാര്യമാണ് വനിതാ സംവരണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വനിതാ സംവരണത്തെ കുറിച്ചുള്ള ചര്‍ച്ച ആരംഭിച്ചത് നെഹ്‌റു എന്ന മനുഷ്യനാണ്. ഇവര്‍ ഒഴിവാക്കുന്ന നെഹ്‌റുവല്ല പക്ഷേ മോത്തിലാല്‍ നെഹ്‌റുവാണ്. കോണ്‍ഗ്രസിന്റെ കറാച്ചി എഐസിസി സമ്മേളനത്തിലാണ് 19അവകാശങ്ങള്‍ അടങ്ങുന്ന ഒരു പട്ടിക കമ്മിറ്റി പ്രസിഡന്റായിരുന്ന അദ്ദേഹം തയ്യാറാക്കിയത്. പ്രമേയത്തിലൂടെ പാസാക്കിയ ഈ അവകാശങ്ങളാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ക്കും തുല്യമായ അവകാശം നല്‍കുന്നതിന്റെ അടിസ്ഥാനമെന്നും പ്രിയങ്ക വിശദീകരിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നോയിഡയിലെ തൊഴിലാളി സമരം; എം എ ബേബിയെയും സംഘത്തെയും തടഞ്ഞ് യു പി പൊലീസ്

നോയിഡയിലെ തൊഴിലാളി സമരം; എം എ ബേബിയെയും സംഘത്തെയും തടഞ്ഞ് യു പി പൊലീസ്

na

നോയിഡയിലെ തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ സിപിഐഎം സംഘത്തെ ഉത്തർ പ്രദേശ് പൊലീസ് തടഞ്ഞു. നോയിഡ ഗൗതം ബുദ്ധ നഗർ ജില്ലാ മജിസ്ട്രേറ്റിനെ കാണാനുള്ള യാത്രയിൽ ഡൽഹി ഉത്തർപ്രദേശ് അതിർത്തിയിൽ വെച്ചാണ് പൊലീസ് സംഘത്തെ തടഞ്ഞത്.

സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി രാജ്യസഭാ എംപിമാരായ വി ശിവദാസൻ, എ എ റഹീം എന്നിവർ ഉൾപ്പെടെയാണ് സംഘത്തിലുള്ളത്. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതിന് പിന്നാലെ സംഘത്തെ പൊലീസ് സന്നാഹത്തിനൊപ്പം കടത്തിവിട്ടു. ഏറെനേരം ഗൗതം ബുദ്ധനഗർ പൊലീസ് ക്യാമ്പിൽ എത്തിച്ച് സമയം വൈകിപ്പിച്ചു എന്നും സിപിഐഎം പ്രതിനിധി സംഘം ആരോപിച്ചു. ഉന്നത ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടതിന് ശേഷം ആണ് സംഘത്തെ ജില്ലാ മജിസ്ട്രേറ്റിന്റെ കാര്യാലയത്തിലേക്ക് കൊണ്ടുപോയത്.