Tuesday, 21 April 2026

‘ചെളിവെള്ളം തെറിപ്പിച്ചു, യുവാവിന്റെ കൈ തല്ലിയൊടിച്ചു’; യൂസഫ് പത്താന്റെ ഭാര്യ പിതാവും സഹോദരനും അറസ്റ്റിൽ

‘ചെളിവെള്ളം തെറിപ്പിച്ചു, യുവാവിന്റെ കൈ തല്ലിയൊടിച്ചു’; യൂസഫ് പത്താന്റെ ഭാര്യ പിതാവും സഹോദരനും അറസ്റ്റിൽ

മുൻ ക്രിക്കറ്ററും തൃണമൂൽ എംപിയുമായ യൂസഫ് പത്താന്റെ ഭാര്യ പിതാവും ഭാര്യാ സഹോദരനും അറസ്റ്റിൽ. യുവാവിനെ മർദ്ദിച്ച് കൈ തല്ലിയൊടിച്ച കേസിലാണ് അറസ്റ്റ്. റോഡിൽ ചെളിവെള്ളം തെറിച്ചതാണ് പ്രകോപന കാരണം. കാർ ഓടിച്ചയാളെയാണ് മർദ്ദിച്ചത്. മുംബൈയിലെ ബൈക്കുള പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച രാത്രി 9 മണിയോടെ പ്രദേശവാസിയായ യൂസഫ് ഖാൻ (30) വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം നടന്നത്. കാർ റോഡിലെ ഒരു കുഴിയിൽ വീണു , യൂസഫ് പത്താന്റെ ബന്ധുവായ ഷോയിബ് ഖാന്റെ (35) ദേഹത്തേക്ക് വെള്ളം തെറിച്ചു. വാഹനം നിർത്തി ഉടൻ തന്നെ ക്ഷമാപണം നടത്തിയതായി യൂസഫ് ഖാൻ പറഞ്ഞു, എന്നാൽ തർക്കം രൂക്ഷമായി. ഷോയിബ് തന്നെ അസഭ്യം പറയുകയും മുള വടികൊണ്ട് കാറിന്റെ മുൻഭാഗം തകർക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തുവെന്ന് യൂസഫ് ഖാൻ ആരോപിക്കുന്നു.

സംഭവത്തിന് ശേഷം യൂസഫ് ഖാൻ വീട്ടിലേക്ക് മടങ്ങി, കുടുംബത്തിന്റെ ഉപദേശപ്രകാരം പൊലീസിനെ സമീപിക്കാൻ തീരുമാനിച്ചു. എന്നാൽ, പൊലീസ് സ്റ്റേഷനിലേക്കുള്ള വഴിയിൽ, യൂസഫ് പത്താന്റെ ഭാര്യാപിതാവായ ഖാലിദ് ഖാനെ അവർ കണ്ടുമുട്ടി. വീണ്ടും യൂസഫ് ഖാനും കുടുംബവുമായി വഴക്കുണ്ടാക്കിയതായി പൊലീസ് പറഞ്ഞു.

മുളവടികളും ബേസ്ബോൾ ബാറ്റും ഉപയോഗിച്ച് പ്രതി യൂസഫ് ഖാനെയും ബന്ധുക്കളെയും ആക്രമിച്ചതായി പരാതിയിൽ പറയുന്നു. ആക്രമണത്തിൽ യൂസഫ് ഖാന്റെ സഹോദരീഭർത്താവ് സൽമാന്റെ കൈ ഒടിഞ്ഞു. മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ആക്രമണം, ഗുരുതരമായി പരുക്കേൽപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ഇവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും കോടതിയിൽ ഹാജരാക്കിയ ഇവരെ മെയ് 2 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുവെന്നും പൊലീസ് വ്യക്തമാക്കി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വീട്ടില്‍ വളര്‍ത്തുന്ന അമ്മപ്പൂച്ചയും രണ്ട് കുഞ്ഞുപ്പൂച്ചക്കളും ചേര്‍ന്ന് എട്ട് അണലിക്കുഞ്ഞുങ്ങളെ പിടികൂടി

വീട്ടില്‍ വളര്‍ത്തുന്ന അമ്മപ്പൂച്ചയും രണ്ട് കുഞ്ഞുപ്പൂച്ചക്കളും ചേര്‍ന്ന് എട്ട് അണലിക്കുഞ്ഞുങ്ങളെ പിടികൂടി

ആറ്റിങ്ങല്‍ : വീട്ടില്‍ വളര്‍ത്തുന്ന അമ്മപ്പൂച്ചയും രണ്ട് കുഞ്ഞുപ്പൂച്ചക്കളും ചേര്‍ന്ന് എട്ട് അണലിക്കുഞ്ഞുങ്ങളെ പിടികൂടി. ആറ്റിങ്ങല്‍ തച്ചൂര്‍ക്കുന്ന് തുമ്പിക്കോട്ടുകോണത്ത് ഒരാഴ്ച മുമ്പാണ് സംഭവം. തുമ്പിക്കോട്ടുകോണം ചെല്ലംവീട്ടില്‍ നിഷയുടെ വീട്ടിലെ നാടന്‍പൂച്ചകളാണ് ഒരു മണിക്കുറിനുള്ളില്‍ എട്ട് പാമ്പുകളെ പിടികൂടിയത്.

വീടിനു സമീപം കാടുകയറിക്കിടക്കുന്ന പുരയിടത്തില്‍ നിന്ന് പാമ്പിന്റെ തലയില്‍ കടിച്ചുകുടഞ്ഞ് മുറ്റത്തേക്ക് കയറിവരുന്ന തള്ളപ്പൂച്ചയെയാണ് നിഷ ആദ്യം കണ്ടത്. പിന്നാലെ നോക്കുമ്പോള്‍ രണ്ട് കുഞ്ഞന്‍പൂച്ചകളും പാമ്പുകളുമായി എത്തി. തിരികെപ്പോയ തള്ളപ്പൂച്ച വീണ്ടും പാമ്പിനെ പിടിച്ചുകൊണ്ടുവന്നപ്പോള്‍ നിഷ മറ്റുള്ളവരെ വിവരം അറിയിക്കുകയും പാമ്പുപിടുത്തക്കരാനായ വെഞ്ഞാറമൂട് സ്വദേശി രാജേഷ് തിരുവാമനയെ വിവരം അറിയിക്കുകയും ചെയ്തു.

അരമണിക്കൂറിനുള്ളില്‍ രാജേഷ് സ്ഥലത്തെത്തുമ്പോഴേക്കും പൂച്ചകള്‍ ചേര്‍ന്ന് നാല് പാമ്പിനെകൂടി പിടികൂടി. പൂച്ചകള്‍ പിടികൂടിയ എട്ട് പാമ്പുകളും ചത്തുപോയി. പുരയിടത്തിൽ അവശേഷിച്ച മൂന്നു പാമ്പിൻകുഞ്ഞുങ്ങളെ രാജേഷ് ജീവനോടെ പിടികൂടി. വീടിനു സമീപം അണലിക്കൂട്ടം കിടന്നിരുന്നുവെന്നതിന്റെ ഞെട്ടലിലാണ് നിഷയുടെ കുടുംബം. പാമ്പുഭീഷണിയിൽനിന്ന് രക്ഷിച്ച പൂച്ചകൾ ഇപ്പോൾ ഇവരുടെ ഓമനകളാണ്. പൂച്ചകളുടെ വിവരം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി പേരാണ് ഈ പൂച്ചകളെക്കുറിച്ച് അന്വേഷിച്ചെത്തിയിരിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലത്തില്‍ നിന്ന് പുഴയില്‍ വീണു; ഡിവൈഎഫ്‌ഐ യുവ നേതാവിന് ദാരുണാന്ത്യം

പാലത്തില്‍ നിന്ന് പുഴയില്‍ വീണു; ഡിവൈഎഫ്‌ഐ യുവ നേതാവിന് ദാരുണാന്ത്യം

കൊച്ചി: പെരിയാറിന്റെ കുറുകെയുള്ള ശബരിപാതയുടെ പാലത്തില്‍ നിന്ന് പുഴയില്‍ വീണ് ഡിവൈഎഫ്‌ഐ യുവ നേതാവിന് ദാരുണാന്ത്യം. പെരുമ്പാവൂര്‍ മുടക്കുഴ ഇളമ്പകപ്പിള്ളി പനമഠം വീട്ടില്‍ ബിജുവിന്റെയും ബിന്ദുവിന്റെയും മകള്‍ അഞ്ജന ബിജു (22) ആണ് മരിച്ചത്. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജില്‍ ബി എ വിദ്യാര്‍ഥിനിയായിരുന്നു.

തിങ്കളാഴ്ച രാവിലെ 10.30ഓടെയായിരുന്നു സംഭവം. കണ്ടുനിന്നവര്‍ ഉടനെ ആളുകളെ വിളിക്കുകയും അഞ്ജനയെ പുഴയില്‍ നിന്നെടുത്ത് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തെങ്കിലും രക്ഷിക്കാനായില്ല. പെരുമ്പാവൂര്‍ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഡിവൈഎഫ്‌ഐ മുടക്കുഴ മേഖലയുടെ വൈസ് പ്രസിഡന്റാണ് അഞ്ജന.

സിപിഐഎം മുടക്കുഴ ലോക്കല്‍ കമ്മിറ്റി അംഗമാണ് അമ്മ ബിന്ദു. അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിക്കും. അനശ്വരയാണ് സഹോദരി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭൂട്ടാനിൽ നിന്ന് വ്യാപക സിഗരറ്റ് കള്ളക്കടത്ത്; ഇന്ത്യയിലേക്കെത്തിയത് ആയിരം കോടിയിലധികം രൂപയുടെ വ്യാജ സിഗരറ്റ്

ഭൂട്ടാനിൽ നിന്ന് വ്യാപക സിഗരറ്റ് കള്ളക്കടത്ത്; ഇന്ത്യയിലേക്കെത്തിയത് ആയിരം കോടിയിലധികം രൂപയുടെ വ്യാജ സിഗരറ്റ്

ആഡംബരവാഹനങ്ങൾ മാത്രമല്ല, ഭൂട്ടാനിൽ നിന്ന് ആയിരം കോടി രൂപയിലധികം വില വരുന്ന വ്യാജ സിഗരറ്റും രാജ്യത്തേയ്ക്ക് കടത്തുന്നെന്ന് കണ്ടെത്തൽ. കള്ളക്കടത്ത് സംഘങ്ങളുടെ വിവരങ്ങൾ ഇന്തോ -ഭൂട്ടാൻ സംയുക്ത കസ്റ്റംസ് യോഗത്തിൽ പരസ്പരം കൈമാറി. സിഗരറ്റ് കടത്ത് തടയാൻ അതിർത്തികളിൽ സംയുക്ത പരിശോധന നടത്താൻ ധാരണയായി.

കഴിഞ്ഞമാസം നാലു കോടിയുടെ വ്യാജ സിഗരറ്റ് ബംഗാൾ കസ്റ്റംസ് പിടികൂടിയിരുന്നു. ഇതിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാജ്യവ്യാപകമായി വ്യാജ സി​ഗരറ്റ് കള്ളക്കടത്ത് നടക്കുന്നതായി കണ്ടെത്തിയത്. ഭൂട്ടാനിൽ‌ നിന്ന് ആഡംബര വാഹനങ്ങൾ ഇന്ത്യയിലേക്കെത്തുന്നതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് വ്യാജ സി​ഗരറ്റും രാജ്യത്തേക്കെതുന്നതെന്ന വിവരം ലഭിച്ചത്. 15,000 ഓളം വാഹനങ്ങൾ ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് കടത്തിയിട്ടുണ്ടെന്ന് കണക്ക്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ തുറക്കരുത്’: പേരാമ്പ്രയിൽ സ്ട്രോങ് റൂം തുറന്നതിൽ വിശദീകരണം തേടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

‘വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ തുറക്കരുത്’: പേരാമ്പ്രയിൽ സ്ട്രോങ് റൂം തുറന്നതിൽ വിശദീകരണം തേടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ തുറക്കരുതെന്ന നിർദേശവുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ. പേരാമ്പ്രാ മണ്ഡലത്തിലെ സ്ട്രോങ് റൂമുമായി ബന്ധപ്പെട്ട ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് നിർദേശം. ഏത് സാഹചര്യത്തിലാണ് മുറികൾ തുറക്കാൻ തീരുമാനിച്ചത് എന്നതിൽ വിശദീകരണം തേടി. വോട്ടെണ്ണൽ കഴിയും വരെ സീൽ ചെയ്യാത്ത മുറികളും തുറക്കരുതെന്നും നിർദേശിച്ചു. 140 മണ്ഡലങ്ങളുടെയും ചുമതലയുള്ള ജില്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോഴിക്കോട് പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂം തുറന്നെന്ന ആരോപണത്തിൽ വിശദീകരണവുമായി ജില്ലാ കളക്ടർ രം​ഗത്തെത്തിയിരുന്നു. വോട്ടിങ് അനുബന്ധരേഖകൾ സൂക്ഷിച്ച സീൽ ചെയ്യാത്ത മുറിയാണ് തുറന്നതെന്നും, സ്ഥാനാർഥികളുടെ ഏജന്റുമാരുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്നുമാണ് കളക്ടറുടെ വിശദീകരണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നാല് വയസുള്ള അനന്തരവളെ പീഡിപ്പിച്ച് കൊന്ന 55കാരൻ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

നാല് വയസുള്ള അനന്തരവളെ പീഡിപ്പിച്ച് കൊന്ന 55കാരൻ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

നാലു വയസ്സുള്ള അനന്തരവളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 55 വയസ്സുള്ള പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. പോലീസും ക്രൈംബ്രാഞ്ചും നടത്തിയ സംയുക്ത ഓപ്പറേഷനിൽ, പ്രതി ജീഷാൻ അറസ്റ്റ് ഒഴിവാക്കാൻ വെടിയുതിർക്കുകയും രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.

ഏപ്രിൽ 11 ന് ഉച്ചയ്ക്ക് 12 മണിയോടെ, മിഠായി വാങ്ങിനൽകാമെന്ന് പറഞ്ഞ് ജീഷാൻ കുട്ടിയെ വീടിന് പുറത്ത് നിന്ന് പ്രലോഭിപ്പിച്ച് അകത്തേക്ക് കൊണ്ടുപോയി. കുട്ടിയെ തന്റെ മുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും തുടർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായും പോലീസ് പറഞ്ഞു. കുറ്റകൃത്യത്തിന് ശേഷം, പ്രതി മൃതദേഹം തോളിൽ ചുമന്ന് ഷാലിമാർ ഗാർഡൻ പോലീസ് സ്റ്റേഷൻ പ്രദേശത്തെ 80 അടി റോഡിൽ ഒരു കാറിനടിയിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ട്രെയിനിന് നേരെ കല്ലെറിഞ്ഞതായി ഓർക്കുന്നില്ല, രാത്രി മൂങ്ങയെ എറിയാറുണ്ട്; പ്രതിയുടെ മൊഴി

ട്രെയിനിന് നേരെ കല്ലെറിഞ്ഞതായി ഓർക്കുന്നില്ല, രാത്രി മൂങ്ങയെ എറിയാറുണ്ട്; പ്രതിയുടെ മൊഴി

കോഴിക്കോട്: ട്രെയിനിന് നേരെ കല്ലെറിഞ്ഞതായി താന്‍ ഓര്‍ക്കുന്നില്ലെന്ന് കല്ലേറില്‍ വിദ്യാര്‍ത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റ കേസിലെ പ്രതി കൃഷ്ണകുമാര്‍. രാത്രി മൂങ്ങയെ എറിയാറുണ്ടെന്നും ചിലപ്പോള്‍ കല്ല് ട്രെയിനിന് കൊണ്ടിട്ടുണ്ടാകാമെന്നും പ്രതി മൊഴിയില്‍ പറഞ്ഞു. ഇയാള്‍ റെയില്‍വേ ട്രാക്കിലേക്ക് കല്ലെറിയുന്നത് പതിവാണെന്നും പൊലീസ് കണ്ടെത്തി.

കല്ലേറില്‍ വിദ്യാര്‍ത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തില്‍ കടലുണ്ടി വടക്കുമ്പാട് സ്വദേശി കൃഷ്ണകുമാര്‍ (30) കഴിഞ്ഞ ദിവസമാണ് പിടിയിലായത്. പ്രതി ലഹരി ഉപയോഗിച്ച ശേഷം ട്രെയിനിന് നേരെ കല്ലെറിയുകയായിരുന്നുവെന്നായിരുന്നു വിവരം.

കഴിഞ്ഞ മാസം 31-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് സ്വദേശിനിയായ 22കാരി ഐശ്വര്യക്കായിരുന്നു കല്ലേറില്‍ പരിക്കേറ്റത്. ആലുവയിലെ ഹോസ്റ്റലില്‍ നിന്ന് കോഴിക്കോട് പുറമേരിയിലെ വീട്ടിലേക്ക് ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ വരികയായിരുന്നു ഐശ്വര്യ. ഫറോക്കിനും കടലുണ്ടിക്കും ഇടയില്‍ വെച്ചായിരുന്നു കൃഷ്ണകുമാര്‍ ട്രെയിനിന് നേരെ കല്ലെറിഞ്ഞത്.

കല്ലേറിൽ ഐശ്വര്യയുടെ താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇടതുവശത്തെ രണ്ടു പല്ലുകൾ നഷ്‌ടമാവുകയും ചുണ്ടിന് മുറിവേൽക്കുകയും ചെയ്‌തിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഐശ്വര്യക്ക് സംഭവം നടന്ന് 20 ദിവസം കഴിഞ്ഞിട്ടും ഭക്ഷണം പോലും കഴിക്കാനാവാത്ത സ്ഥിതിയാണ്. വീട്ടിൽ വിശ്രമത്തിലുള്ള ഐശ്വര്യക്ക് പരീക്ഷയുൾപ്പെടെ നഷ്ടമായി. ആലുവ യുസി കോളേജിലെ ബയോഇൻഫോർമാറ്റിക്സ് പിജി വിദ്യാർത്ഥിയാണ് ഐശ്വര്യ. 