Friday, 24 April 2026

തൃശൂർ പൂരം ആന എഴുന്നള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ലെന്ന് ഹൈക്കോടതി

തൃശൂർ പൂരം ആന എഴുന്നള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: തൃശ്ശൂർ പൂരത്തിന് കൊടുംചൂടിൽ ആനകളെ എഴുന്നള്ളിക്കുന്നതിൽ നിയന്ത്രണം ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹ‍ർജിയിൽ ഇപ്പോൾ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. ഹർജിയിൽ അടിയന്തരമായി ഇടപെടാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. 2024ൽ ആന എഴുന്നള്ളിപ്പ് നിയന്ത്രണങ്ങളിൽ മാർഗ്ഗനിർദേശം പുറപ്പെടുവിച്ചുകൊണ്ട് ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. പൊതുതാല്പര്യ ഹർജിയിലാണ് കോടതിയുടെ വിശദീകരണം.

കൊടും ചൂട് കണക്കിലെടുത്ത് ആനകളെ എഴുന്നെള്ളിക്കുന്നത് തടയണം എന്നാവശ്യപ്പെട്ടായിരുന്നു ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി എത്തിയത്. ചൂട് കണക്കിലെടുത്ത് കടുത്ത നിയന്ത്രണം കൊണ്ടുവരണമെന്നും ആനകളെ നിയന്ത്രിക്കാൻ സ്വകാര്യ എലിഫന്‍റ് സ്ക്വാഡുകളെ നിയമിക്കുന്നത് വിലക്കണം എന്നതടക്കമുള്ളതായിരുന്നു ഹർജിയിലെ ആവശ്യം. ഹർജിയിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് നോട്ടീസ് അയച്ച ഹൈക്കോടതി ഹ‍ർജി അവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റി. എഴുന്നള്ളിപ്പ് നടത്തുന്ന ആനകളും ജനങ്ങളും തമ്മിൽ എട്ട് മീറ്റർ അകലം വേണമെന്നതടക്കമുള്ള കർശന നിർദ്ദേശങ്ങളായിരുന്നു 2024ൽ ഹൈക്കോടതി പുറപ്പെടുവിച്ചത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുണ്ടത്തിക്കോട് അപകടം; കൂടുതല്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി; ഇന്ന് കണ്ടെത്തിയത് തലയും കയ്യും ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍

മുണ്ടത്തിക്കോട് അപകടം; കൂടുതല്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി; ഇന്ന് കണ്ടെത്തിയത് തലയും കയ്യും ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര അപകടവുമായി ബന്ധപ്പെട്ട് ഇന്ന് നടത്തിയ പരിശോധനയില്‍ കൈയും തലയും നിരവധി ശരീരഭാഗങ്ങളും കണ്ടെടുത്തു.
ഇന്ന് അതിരാവിലെ മുതല്‍ പൊലീസിന്റെ സമഗ്രമായ പരിശോധനയായിരുന്നു മുണ്ടത്തിക്കോട് നടന്നത്. തെരുവുനായ്ക്കള്‍ ശരീരഭാഗങ്ങളുമായി ഓടുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു.

സംഭവസ്ഥലത്തെയും സമീപത്തെ പാടശേഖരത്തിലെയും തിരച്ചില്‍ പൂര്‍ത്തിയാക്കി തൊട്ടടുത്ത സ്വകാര്യ വ്യക്തികളുടെ സ്ഥലത്തേക്ക് കടന്നപ്പോഴാണ് കൈയും തലയും കണ്ടെത്തിയത്. മുഖം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലാണ്. ലഭിച്ച ശരീര ഭാഗങ്ങള്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

അതേസമയം, മുണ്ടത്തിക്കോട് വെടിക്കെട്ട്പുര അപകടത്തില്‍ അമിത അളവില്‍ വെടിമരുന്നുണ്ടായിരുന്നോ എന്ന് പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. അപകടത്തില്‍ കാണാതായ നാലുപേരുടെ കാര്യത്തില്‍ മാത്രമാണ് ഇനി അവ്യക്തത എന്നും മന്ത്രി പറഞ്ഞു.

സംഭവ സമയത്ത് മൊത്തം 38 പേരാണ് ഉണ്ടായിരുന്നതെന്ന് മന്ത്രി വ്യക്തമാക്കി. എത്ര പേരുണ്ടായിരുന്നു എന്നത് സംബന്ധിച്ചുള്ള രേഖകള്‍ എല്ലാം നഷ്ടമായി. നാലുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ചെറിയ പരുക്കുകള്‍ ഉണ്ടായിരുന്നവരെ ഡിസ്ചാര്‍ജ് ചെയ്തു. അമിത അളവില്‍ വെടിമരുന്നുണ്ടായിരുന്നോ എന്ന് അന്വേഷിക്കും. വെടിക്കെട്ട് ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ചര്‍ച്ച തുടങ്ങും. ഒളിമ്പിക്‌സില്‍ അടക്കം നടത്തുന്നതുപോലെ വര്‍ണ്ണാഭമായ രീതിയില്‍ നടത്തണം. വലിയ രീതിയിലുള്ള ശബ്ദം ഒഴിവാക്കി വര്‍ണ്ണത്തിന് പ്രാധാന്യം നല്‍കണം. തൃശൂര്‍ പൂരത്തിന്റെ ഈ വര്‍ഷത്തെ വെടിക്കെട്ട് തന്നെ ഒഴിവാക്കിയിട്ടുണ്ട് – അദ്ദേഹം പറഞ്ഞു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുവൈറ്റ് വിമാനത്താവളം ഘട്ടംഘട്ടമായി തുറക്കാൻ തീരുമാനം

കുവൈറ്റ് വിമാനത്താവളം ഘട്ടംഘട്ടമായി തുറക്കാൻ തീരുമാനം

ന്യൂ‍ഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രണ്ട് മാസത്തെ അടച്ചിടലിന് ശേഷം കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം തുറക്കാൻ തീരുമാനം. ഘട്ടംഘട്ടമായാണ് തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്. ‌‌ഏവിയേഷൻ ഡയറക്ടർ ജനറൽ ഷെയ്ഖ് എഞ്ചിനീയർ ഹമൂദ് മുബാറക് ഹമൂദ് അൽ-സബാഹാണ് ഇക്കാര്യം അറിയിച്ചത്. യാത്രക്കാരുടെ സുരക്ഷ പരമാവധി ഉറപ്പാക്കുന്ന തരത്തിൽ ബന്ധപ്പെട്ട അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ച് ഘട്ടംഘട്ടമായാണ് സർവീസുകൾ പുനരാരംഭിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

സംഘർഷങ്ങൾക്കിടെ വിമാനത്താവളത്തിലെ ചില ഭാ​ഗങ്ങളിൽ സംഭവിച്ച കേടുപാടുകളുടെ വിലയിരുത്തൽ പൂർത്തിയായതായി അദ്ദേഹം അറിയിച്ചു. ഇതിനോടകം തന്നെ ‌ ആവശ്യമായ അറ്റകുറ്റപ്പണികളും നവീകരണവും ആരംഭിച്ചിട്ടുണ്ടെന്നും കൂടുതൽ നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആദ്യഘട്ടത്തിൽ, സുരക്ഷ മുൻനിർത്തി കുറച്ച് സ്ഥലങ്ങളിലേക്കും ടെർമിനലുകളിലേക്കും മാത്രമായിരിക്കും സർവീസുകൾ. ഏപ്രിൽ 26 ഞായറാഴ്ച മുതൽ T4, T5 ടെർമിനലുകളിൽ നിന്നായി ചില വിമാന സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കും. ഓരോ ഘട്ടവും വിലയിരുത്തിയ ശേഷമാണ് അടുത്ത ഘട്ടത്തിലേക്ക് കടക്കുക.

ഫെബ്രുവരി 28 -നാണ് സംഘർഷങ്ങളെ തുടർന്ന് വിമാനത്താവളം അടച്ചത്. ആഭ്യന്തര, അന്തർദേശീയ അധികാരികളുമായി സഹകരിച്ചാണ് വിമാനത്താവളം തുറക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ അറിയിച്ചു 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ്

തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ്

പാലക്കാട്: തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മറ്റ് ജില്ലകളിലും ഉയര്‍ന്ന താപനില തുടരുകയാണ്. മറ്റ് ജില്ലകളിലും സാധാരണയെക്കാൾ 4 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുന്ന സാഹചര്യം തുടരുകയാണ്.

സംസ്ഥാനമാകെ അതീവ ജാഗ്രത തുടരണമെന്നും നിര്‍ദ്ദേശമുണ്ട്. പകല്‍ 11 മുതല്‍ വൈകിട്ട് മൂന്നു വരെ വെയില്‍ ഏല്‍ക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. അതേസമയം കൊല്ലം ജില്ലയിലെ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്നലെ കൊല്ലം ജില്ലയില്‍ താപനില കുറഞ്ഞിരുന്നു.

ഇതോടെ ആണ് ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചത്. എന്നാല്‍ ജില്ലയിലെ യെല്ലോ അലേര്‍ട്ട് തുടരും. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളില്‍ ഈ മാസം 26 വരെ മുന്നറിയിപ്പ് തുടരും. ചൂട് കൂടുന്നതോടെ ആരോഗ്യപ്രശ്നങ്ങളും വർധിക്കാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കെഎസ്ആര്‍ടിസി പുതുതായി അവതരിപ്പിച്ച ബിസിനസ് ക്ലാസ് ബസോടിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍

കെഎസ്ആര്‍ടിസി പുതുതായി അവതരിപ്പിച്ച ബിസിനസ് ക്ലാസ് ബസോടിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍

കെഎസ്ആര്‍ടിസി പുതുതായി അവതരിപ്പിച്ച ബിസിനസ് ക്ലാസ് ബസോടിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ശുചിമുറി, കഫെറ്റീരിയ, പാന്‍ട്രി തുടങ്ങിയ സൗകര്യങ്ങളുള്ള ആഡംബര ബസുകള്‍ ഉടന്‍ നിരത്തിലിറങ്ങും. നിലവില്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെ സര്‍വീസ് നടത്തുന്ന ബസ് റോഡ് പണി പൂര്‍ത്തിയായാല്‍ തൃശൂര്‍ വരെ നീട്ടുമെന്ന് മന്ത്രി പറഞ്ഞു

ഇന്ത്യയില്‍ ഇതൊരു കള്‍ച്ചര്‍ ആയി മാറും എന്നാണ് തന്റെ വിശ്വാസമെന്ന് മന്ത്രി പറഞ്ഞു. നമ്മള്‍ ഇനി ഒരുപാട് വണ്ടികള്‍ ഇതുപോലെ വാങ്ങണം. ഇതൊരു വലിയ സൗകര്യമാണ്. യാത്രക്കാരെ കാറില്‍ നിന്ന് തിരിച്ച് ബസിലേക്ക് ആകര്‍ഷിക്കുക എന്നുള്ളതായിരുന്നു ലക്ഷ്യം. ഞാന്‍ മന്ത്രിയായിട്ട് വന്നപ്പോള്‍ പറഞ്ഞ ഒരു കാര്യം അതാണ്. പോയ യാത്രക്കാരെ മുഴുവന്‍ തിരിച്ചുപിടിക്കാന്‍ പറ്റി. ഇനിയും തിരിച്ചുപിടിക്കാനുണ്ട്. അവരെക്കൂടി ആകര്‍ഷിക്കുകയാണ് ലക്ഷ്യം – അദ്ദേഹം പറഞ്ഞു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഉത്സവത്തിനിടെ നൃത്തം അവതരിപ്പിക്കുമ്പോള്‍ കുഴഞ്ഞുവീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ഉത്സവത്തിനിടെ നൃത്തം അവതരിപ്പിക്കുമ്പോള്‍ കുഴഞ്ഞുവീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ക്ഷേത്രോത്സവത്തില്‍ നൃത്തം അവതരിപ്പിക്കവേ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. പാലാഴി വാഴയില്‍ എം എന്‍ ഷാജുവിന്റെ ഭാര്യ കെ പി ഷൈനി (52) യാണ് മരിച്ചത്. ചിറക്കല്‍ ശിവഭഗവതി ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കുന്നതിനിടെയാണ് മരണം. ബുധനാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. കടുത്ത ചൂടിനെ തുടര്‍ന്ന് സ്റ്റേജില്‍ കുഴഞ്ഞുവീഴുകയായിരുന്നു 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബ്ലൂ മെറിഡിയന്‍ അപ്പാര്‍ട്ട്‌മെന്റിലെ രണ്ടാം നിലയില്‍ മുറിയെടുത്ത് ലഹരി വിൽപ്പന; എംഡിഎംഎയും കഞ്ചാവുമായി യുവാവും യുവതിയും പിടിയില്‍

ബ്ലൂ മെറിഡിയന്‍ അപ്പാര്‍ട്ട്‌മെന്റിലെ രണ്ടാം നിലയില്‍ മുറിയെടുത്ത് ലഹരി വിൽപ്പന; എംഡിഎംഎയും കഞ്ചാവുമായി യുവാവും യുവതിയും പിടിയില്‍

കോഴിക്കോട്: ഉള്ളിയേരി മൊടക്കല്ലൂരില്‍ മാരക ലഹരിമരുന്നായ എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍. കോഴിക്കോട് പേരാമ്പ്ര മരുതേരി സ്വദേശി കാരപ്പൊയില്‍ ഫിറോസ്(29), പയ്യന്നൂര്‍ പെരിങ്ങോം സ്വദേശിനി ഹരിവിലാസം വീട്ടില്‍ ശീതല്‍ ശിവദാസ് (21) എന്നിവരെയാണ് ബാലുശ്ശേരി എക്‌സൈസ് സംഘം പിടികൂടിയത്. മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക്് സമീപത്തെ ബ്ലൂ മെറീഡിയന്‍ അപ്പാര്‍ട്ട്‌മെന്റിലെ രണ്ടാം നിലയിലെ മുറിയില്‍ നിന്നുമാണ് ഇരുവരെയും പിടികൂടിയത്.

ഇവരില്‍ നിന്നും 11.83 ഗ്രാം എംഡിഎംഎയും 5.44 ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രാസലഹരി വില്‍പനക്ക് നേതൃത്വം നല്‍കുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ബാലുശ്ശേരി റേഞ്ച് എക്സൈസ് ഇന്‍സ്‌പെക്ടര്‍ ധ്രുപദ്. എസിന്റെ നേതൃത്വത്തില്‍ അസി. എക്സൈസ് ഇന്‍സ്‌പെക്ടര്‍മാരായ സുനില്‍. എം, പ്രകാശന്‍ എ. കെ, പ്രിവന്റീവ് ഓഫീസര്‍ ഷാജി ഇ.എം, സിഇഒമാരായ റബിന്‍ ഇ.ജി, ലിനീഷ് കെ, സതി എന്നിവര്‍ ചേര്‍ന്നാണ് ഇരുവരെയും പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് സബ് ജയിലിലേക്ക് മാറ്റി.  