Friday, 24 April 2026

കണ്ണൂര്‍ പാനൂരില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി; ഉടൻ നിർവീര്യമാക്കും

കണ്ണൂര്‍ പാനൂരില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി; ഉടൻ നിർവീര്യമാക്കും

കണ്ണൂര്‍: പാനൂരില്‍ വീണ്ടും സ്റ്റീല്‍ ബോംബ് കണ്ടെത്തി. പന്ന്യന്നൂര്‍ ചിത്രവയലില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്. രണ്ട് സ്റ്റീല്‍ ബോംബും ഒരു നാടന്‍ കെട്ട് ബോംബുമാണ് കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയത്. ഒഴിഞ്ഞ പറമ്പില്‍ നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്. എസിപി ഉള്‍പ്പെടെയുളളവര്‍ സംഭവസ്ഥലത്ത് എത്തി. ഉടന്‍ ബോംബുകള്‍ നിര്‍വീര്യമാക്കും.

കഴിഞ്ഞ ദിവസം വടകരയിൽ നിന്നും സ്റ്റീൽ ബോംബുകൾ കണ്ടെത്തിയിരുന്നു. വടകര ചാനിയം കടവിന് സമീപമാണ് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. മൂന്ന് സ്റ്റീൽ ബോംബാണ് കണ്ടെത്തിയത്. പൊലീസിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്. ബോംബ് നിർവീര്യമാക്കി. റോഡിന് കുറുകെ ഉള്ള ചാലിലാണ് ബോംബ് കണ്ടെത്തിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊടും ചൂട്; കൊച്ചിയില്‍ ബൈക്കിന്റെ സീറ്റ് കത്തിനശിച്ചു

കൊടും ചൂട്; കൊച്ചിയില്‍ ബൈക്കിന്റെ സീറ്റ് കത്തിനശിച്ചു

കൊച്ചി: കനത്ത ചൂടില്‍ എറണാകുളം പഴങ്ങനാട് ബൈക്കിന്റെ സീറ്റ് അപ് ഹോള്‍സ്റ്ററി കത്തി നശിച്ചു. സമരിറ്റന്‍ ആശുപത്രിക്ക് മുന്നില്‍ പാര്‍ക്കിംഗ് സ്ഥലത്ത് വെച്ചാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാര്‍ ഫയര്‍ എക്സ്റ്റിന്‍ഗ്യൂഷര്‍ ഉപയോഗിച്ച് തീ കെടുത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി.

അതേസമയം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മറ്റ് ജില്ലകളിലും ഉയര്‍ന്ന താപനില തുടരുകയാണ്. മറ്റ് ജില്ലകളിലും സാധാരണയെക്കാൾ 4 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുന്ന സാഹചര്യം തുടരുകയാണ്.

സംസ്ഥാനമാകെ അതീവ ജാഗ്രത തുടരണമെന്നും നിര്‍ദ്ദേശമുണ്ട്. പകല്‍ 11 മുതല്‍ വൈകിട്ട് മൂന്നു വരെ വെയില്‍ ഏല്‍ക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. അതേസമയം കൊല്ലം ജില്ലയിലെ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്നലെ കൊല്ലം ജില്ലയില്‍ താപനില കുറഞ്ഞിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡോ. ജോർജ് മാത്യുവിന്റെ ഒന്നാം ചരമവാർഷിക അനുസ്മരണം

ഡോ. ജോർജ് മാത്യുവിന്റെ ഒന്നാം ചരമവാർഷിക അനുസ്മരണം

ഒരു നാടിന്റെ പ്രിയങ്കരനായിരുന്ന ജനകീയ ഡോക്ടറും, മുൻ ദേശീയ വോളിബോൾ താരവും, ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ മുൻ ഡിസ്ട്രിക്ട് ഗവർണറുമായിരുന്ന ഡോ. ജോർജ് മാത്യുവിന്റെ ഒന്നാം ചരമവാർഷികം ഏപ്രിൽ 25-ന് ആചരിക്കുന്നു.
ഇതിനോടനുബന്ധിച്ച് സുഹൃത്തുക്കളും സഹപ്രവർത്തകരും സഹപാഠികളും ചേർന്ന് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം അദ്ദേഹം അംഗമായും പ്രസിടന്റ്റ് ആയും പ്രവർത്തിച്ചിരുന്നു ASC Club ന്റെ നേതൃത്ത്വത്തിലാണ് പരുപാടിയുടെ സംഘാടനം .

ഏപ്രിൽ 25, ശനിയാഴ്ച,
വൈകുന്നേരം 3 മണിക്ക് പൈക St . Joseph ദേവാലയത്തിൽ ഓർമ്മ കുർബാനയും തുടർന്ന് 4 മണിക്ക് നടക്കുന്ന അനുസ്മരണ ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുക്കും.

പരിപാടിയിൽ ഡോ സിറിയക് തോമസ് , ഫ്രാൻസിസ് ജോർജ്ജ് എം.പി, മാണി സി കാപ്പൻ എം.എൽ.എ, അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ. എ ലയൻസ് District Governer, I M A OFFICALS എന്നിവർ മുഖ്യാതിഥികളായിരിക്കും.
ഡോ. ജോർജ് മാത്യുവിന്റെ സമഗ്രമായ ജീവിതത്തെ ആസ്പദമാക്കി, അദ്ദേഹത്തിന്റെ സഹധർമ്മിണിയായ ജെസി ജോർജ് മാത്യു തയ്യാറാക്കിയ 'എന്റെ പ്രിയൻ' എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടക്കും. ലയൺസ് ക്ലബ് പ്രവർത്തനങ്ങളിലൂടെ കേരളത്തിനാകെ മാതൃകയായിരുന്ന ഡോ. ജോർജ് മാത്യുവിന്റെ അപ്രതീക്ഷിത വേർപാട് ഇന്നും
സഹപ്രവർത്തകർക്കും സുഹൃത്തുകൾക്കും വിശ്വസിക്കാൻ പ്രയാസകരമാണ്.
നാടിന്റെ
വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് ആളുകൾ പങ്കെടുക്കുന്ന ഈ ചടങ്ങ്, അദ്ദേഹത്തിന്റെ ഓർമ്മകൾ പുതുക്കുന്ന ഒരു സ്നേഹസംഗമമായി
മാറും.

മീഡിയ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ജിമ്മി ജോസ് പാമ്പ്ളാ നിയിൽ (പ്രസിഡണ്ട് എ.എസ് സി ക്ലബ്ബ് )
മോൻസി കാനാട്ട് (സെക്രട്ടറി)തോമസ് ജോസ് മറ്റപ്പള്ളിൽ (മുൻ ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ ) ജോഷി പാമ്പ് ളാനിയിൽ (എ എസ് സി ക്ലബ്ബ് അംഗം) എന്നിവർ പങ്കെടുത്തു 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യക്ക് വിടാതെ പണി തന്ന് അമേരിക്ക; ഇന്ത്യയില്‍ നിന്നുള്ള സോളാര്‍ ഇറക്കുമതിക്ക് 123.04% ആന്റി ഡംപിങ് നികുതി ചുമത്തും, സോളാര്‍ ഓഹരികളില്‍ ഇടിവ്

ഇന്ത്യക്ക് വിടാതെ പണി തന്ന് അമേരിക്ക; ഇന്ത്യയില്‍ നിന്നുള്ള സോളാര്‍ ഇറക്കുമതിക്ക് 123.04% ആന്റി ഡംപിങ് നികുതി ചുമത്തും, സോളാര്‍ ഓഹരികളില്‍ ഇടിവ്

ഇന്ത്യയില്‍ നിന്നുള്ള സോളാര്‍ പാനലുകള്‍ക്കും സെല്ലുകള്‍ക്കും അമേരിക്കന്‍ വാണിജ്യ മന്ത്രാലയം ആന്റി ഡംപിങ് നികുതി ഏര്‍പ്പെടുത്തും. അമേരിക്കന്‍ സോളാര്‍ കമ്പനികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് തടയിടുന്നത് എന്നാണ് യുഎസ് നിലപാട്. ഇന്ത്യ, ഇന്തോനേഷ്യ, ലാവോസ് എന്നീ രാജ്യങ്ങള്‍ അമേരിക്കന്‍ വിപണിയില്‍ വളരെ കുറഞ്ഞ വിലയ്ക്ക് സോളാര്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നു എന്നാണ് യുഎസ് വാണിജ്യ മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നുള്ള സോളാര്‍ ഇറക്കുമതിക്ക് 123.04 ശതമാനം പ്രാഥമിക ആന്റി ഡംപിങ് നികുതി ചുമത്താനാണ് മന്ത്രാലയം ശുപാര്‍ശ ചെയ്തിരിക്കുന്നത്. മറ്റ് രാജ്യങ്ങളായ ഇന്തോനേഷ്യയ്ക്ക് 35.17 ശതമാനവും ലാവോസിന് 22.46 ശതമാനവുമാണ് നികുതി നിശ്ചയിച്ചിരിക്കുന്നത്.

വാര്‍ത്ത പുറത്തുവന്നതോടെ സോളാര്‍ വിപണിയിലെ പ്രമുഖരായ വാരീ എനര്‍ജീസിന്റെ ഓഹരികള്‍ക്ക് വിപണിയില്‍ കനത്ത തിരിച്ചടിയുണ്ടായി. വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ വാരീ എനര്‍ജിയുടെ ഓഹരികള്‍ അഞ്ച് ശതമാനത്തിലധികം ഇടിഞ്ഞു. നിലവില്‍ 4.26 ശതമാനം ഇടിവോടെ 3,267 രൂപ എന്ന നിരക്കിലാണ് ഓഹരികള്‍ വ്യാപാരം നടത്തുന്നത്.

എന്താണ് ആന്റി ഡംപിങ് നികുതി?

ഒരു രാജ്യം തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ മറ്റൊരു രാജ്യത്ത് അവിടത്തെ ഉല്‍പ്പാദന ചിലവിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് വിറ്റ് പ്രാദേശിക വിപണിയെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ്, അത് തടയാന്‍ ഇറക്കുമതി ചെയ്യപ്പെടുന്ന രാജ്യം ആന്റി ഡംപിങ് നികുതി ചുമത്തുന്നത്.

അമേരിക്കന്‍ വിപണിയിലെ ആധിപത്യം

കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം അമേരിക്കയിലെ മൊത്തം സോളാര്‍ ഇറക്കുമതിയുടെ മൂന്നില്‍ രണ്ട് ഭാഗവും ഇന്ത്യയുള്‍പ്പെടെയുള്ള ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നായിരുന്നു. ഏകദേശം 450 കോടി ഡോളറിന്റെ (ഏകദേശം 38,000 കോടി രൂപ) ഇറക്കുമതിയാണ് ഈ രാജ്യങ്ങള്‍ നടത്തിയത്. അമേരിക്കന്‍ സോളാര്‍ നിര്‍മ്മാതാക്കളുടെ കൂട്ടായ്മ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഈ നടപടി. തങ്ങളുടെ പ്രാദേശിക ഉല്‍പ്പന്നങ്ങളെക്കാള്‍ കുറഞ്ഞ വിലയ്ക്ക് വിദേശ ഉല്‍പ്പന്നങ്ങള്‍ വിപണി കീഴടക്കുന്നത് തടയണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

അന്തിമ തീരുമാനം ജൂലൈയില്‍

ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത് പ്രാഥമികമായ നികുതി നിരക്കുകള്‍ മാത്രമാണ്. ഇന്ത്യയില്‍ നിന്നുള്ള സോളാര്‍ സെല്ലുകളുടെ കാര്യത്തില്‍ ജൂലൈ 13-ഓടെ അന്തിമ തീരുമാനമുണ്ടാകും. ലാവോസില്‍ നിന്നുള്ള ഇറക്കുമതിയുടെ കാര്യത്തില്‍ സെപ്റ്റംബര്‍ 9-നാകും അന്തിമ തീരുമാനം വരിക. അമേരിക്കന്‍ വിപണിയെ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന ഇന്ത്യന്‍ സോളാര്‍ കമ്പനികള്‍ക്ക് ഈ തീരുമാനം വലിയൊരു വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുടുംബവഴക്ക്; പ്രഷര്‍ കുക്കര്‍ കൊണ്ട് ഭാര്യയുടെ തലയ്ക്കടിച്ചു, 70കാരന്‍ അറസ്റ്റില്‍

കുടുംബവഴക്ക്; പ്രഷര്‍ കുക്കര്‍ കൊണ്ട് ഭാര്യയുടെ തലയ്ക്കടിച്ചു, 70കാരന്‍ അറസ്റ്റില്‍

കോട്ടയം: കുടുംബ വഴക്കിനെ തുടര്‍ന്ന് പ്രഷര്‍ കുക്കര്‍ കൊണ്ട് ഭാര്യയുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച 70കാരന്‍ അറസ്റ്റില്‍. ഈരാറ്റുപേട്ടയിലാണ് സംഭവം. കടുവാമൂഴി കരോട്ട്പറമ്പില്‍ അബ്ദുല്‍സലാമിനെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഭാര്യ സെലീന (48) ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് ആശങ്കയേറ്റി പാമ്പുകടിയേറ്റുള്ള മരണങ്ങള്‍; ജില്ലാ മെഡിക്കല്‍ ഓഫീസേഴ്‌സിന്റെ യോഗം വിളിച്ച് ആരോഗ്യവകുപ്പ് ഡയറക്ടര്‍

സംസ്ഥാനത്ത് ആശങ്കയേറ്റി പാമ്പുകടിയേറ്റുള്ള മരണങ്ങള്‍; ജില്ലാ മെഡിക്കല്‍ ഓഫീസേഴ്‌സിന്റെ യോഗം വിളിച്ച് ആരോഗ്യവകുപ്പ് ഡയറക്ടര്‍

സംസ്ഥാനത്ത് ആശങ്കയേറ്റി പാമ്പുകടിയേറ്റുള്ള മരണങ്ങള്‍. ഇക്കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ രണ്ട് കുട്ടികള്‍ ഉള്‍പ്പടെ നാല് പേര്‍ക്കാണ് പാമ്പുകടിയേറ്റ് ജീവന്‍ നഷ്ടമായത്. ഈ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ജില്ലാ മെഡിക്കല്‍ ഓഫീസേഴ്‌സിന്റെ യോഗം വിളിച്ചു. 

ക്യാഷ്വാലിറ്റിയില്‍ എത്തുന്ന കേസുകളില്‍ പാമ്പ് കടിക്കുള്ള സാധ്യത കൂടി പരിശോധിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്ന് പേര്‍ പാമ്പുകടിയേറ്റ് മരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. മൂന്ന് മരണങ്ങളിലും പാമ്പുകടി സാധ്യത ആദ്യഘട്ടത്തില്‍ സ്ഥിരീകരിച്ചിരുന്നില്ല. രോഗികള്‍ മരിച്ച ശേഷമാണ് പാമ്പുകടിയെന്ന് സ്ഥിരീകരിച്ചത്.

എല്ലാ ആശുപത്രികളിലും ആന്റിവെനം സ്റ്റോക്ക് ഉണ്ടെന്നാണ് വിവരം. താലൂക്ക്, ജില്ലാ മെഡിക്കല്‍ കോളേജുകളിലാണ് ആന്റിവെനം ഉള്ളത്. ഓരോ വര്‍ഷത്തെയും ആവശ്യകത അനുസരിച്ച് ആണ് ആശുപത്രികളില്‍ ആന്റിവെനം സൂക്ഷിക്കുക.

അതേസമയം, തൃശൂര്‍ കോടാലിയില്‍ പാമ്പുകടിയേറ്റ് എട്ടുവയസ്സുകാരന്‍ മരിച്ച വീട്ടില്‍ വീണ്ടും പാമ്പിനെ കണ്ടെത്തി. ഇന്നലെ അര്‍ധരാത്രി നടത്തിയ പരിശോധനയ്ക്കിടെയാണ് അഞ്ചാമത്തെ പാമ്പിനെ വീട്ടിനുള്ളിലെ ശുചിമുറിയില്‍ കണ്ടെത്തിയത്. ഇന്നലെ മാത്രം രണ്ടു പാമ്പുകളെ വനം വകുപ്പ് പിടികൂടി. പാമ്പുകടിയേറ്റു മരിച്ച എട്ടുവയസ്സുകാരന്‍ ആള്‍ജോയും സഹോദരന്‍ അനോഷും ഉറങ്ങിയിരുന്ന മുറിയുടെ സമീപത്തെ ശുചിമുറിയില്‍ ആയിരുന്നു പാമ്പ് ഉണ്ടായിരുന്നത്. പ്രദേശത്ത് ദിവസങ്ങളായി വനം വകുപ്പ് പരിശോധന നടത്തി വരികയാണ്. തുടര്‍ച്ചയായി പാമ്പുകളെ കണ്ടെത്തിയ സാഹചര്യത്തില്‍ വനം വകുപ്പും സര്‍പ്പ ടീമും രാവിലെ വീട്ടിലെത്തി ശുചിമുറിയുടെ തറയും വീടിന് പുറത്തെ തറയുടെ ഭാഗങ്ങളും പൊളിച്ച് പരിശോധന നടത്തി.

വീടിനുള്ളിലെ ശുചിമുറിയുടെ ഡ്രെയിനേജിന് സമീപമുള്ള തറയ്ക്കുള്ളില്‍ തന്നെ കൂടുതല്‍ പാമ്പുകള്‍ ഉണ്ടാകുമെന്ന നിഗമനത്തിലാണ് വനം വകുപ്പ്. തറ മുഴുവനും പൊളിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ പൊളിച്ച ഭാഗം മുഴുവനും പാമ്പുകള്‍ പുറത്തേക്ക് വരാത്ത രീതിയില്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ച് സീല്‍ ചെയ്യും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിര്‍മാണത്തിലിരിക്കുന്ന കിണറിന്റെ പടവില്‍ നിന്നും ഭീമന്‍ മൂര്‍ഖനെ പിടികൂടി

നിര്‍മാണത്തിലിരിക്കുന്ന കിണറിന്റെ പടവില്‍ നിന്നും ഭീമന്‍ മൂര്‍ഖനെ പിടികൂടി

കോഴിക്കോട്: നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കിണറില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലാണ് സംഭവം. പന്നിക്കോട് സ്വദേശി നജ്മുദ്ദീന്റെ വീട്ടിലെ നിര്‍മാണം നടക്കുന്ന കിണറിലെ പടവിലാണ് പാമ്പിനെ കണ്ടെത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ വനംവകുപ്പിന് കീഴിലുള്ള ആര്‍ആര്‍ടി വളണ്ടിയര്‍ കബീര്‍ കളന്‍തോടിനെ ബന്ധപ്പെട്ടു. തെങ്ങിന്റെ കൊതുമ്പുകള്‍ കയറില്‍ കെട്ടിത്താഴ്ത്തിയാണ് കബീര്‍ പാമ്പിനെ പുറത്തെത്തിച്ചത്. ഒന്നര മീറ്ററോളം നീളമുണ്ടായിരുന്ന പാമ്പ് എങ്ങിനെയാണ് കിണറില്‍ എത്തിയതെന്ന് വ്യക്തമല്ല. വെള്ളം ഉണ്ടായിരുന്ന പടവിന് തൊട്ടുമുകളിലായാണ് മൂര്‍ഖന്‍ കിടന്നിരുന്നത്.