Wednesday, 6 May 2026

മൂവാറ്റുപുഴയിലെ കാർ ഷോറൂമിൽ രാവിലെ ജോലിക്കെത്തിയ ജീവനക്കാർ ഞെട്ടി, പഞ്ചിങ് മെഷീൻ വെച്ച ബോക്സിൽ മലമ്പാമ്പ്

മൂവാറ്റുപുഴയിലെ കാർ ഷോറൂമിൽ രാവിലെ ജോലിക്കെത്തിയ ജീവനക്കാർ ഞെട്ടി, പഞ്ചിങ് മെഷീൻ വെച്ച ബോക്സിൽ മലമ്പാമ്പ്

കൊച്ചി: മൂവാറ്റുപുഴയിലെ കാർ ഷോറൂമിന്റെ പഞ്ചിങ് ബോക്സിൽ മലമ്പാമ്പിനെ കണ്ടെത്തി. മൂവാറ്റുപുഴ കടാതിയിലെ ഷോറൂമിൽ രാവിലെ ജോലിക്ക് എത്തിയ ജീവനക്കാരാണ് പഞ്ച് ചെയ്യാനെത്തിയപ്പോൾ മെഷീനിനോട് ചേർന്ന് പാമ്പ് കിടക്കുന്നത് കണ്ടത്. ഇതോടെ ഭയന്ന ജീവനക്കാർ പഞ്ച് ചെയ്യാതെ പിന്മാറി. തുടർന്ന് സർപ്പ വൊളന്റിയർമാരെ വിളിച്ച് വരുത്തി പാമ്പിനെ നീക്കിയ ശേഷമാണ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. തലേ ദിവസം ജോലി കഴിഞ്ഞ് പോകും വരെ ബോക്സിൽ പാമ്പ് ഇല്ലായിരുന്നുവെന്ന് ജീവനക്കാർ പറഞ്ഞു. രാത്രിയിൽ എപ്പോഴോ ആയിരിക്കാം പാമ്പ് ബോക്സിനുള്ളിൽ കയറിയതെന്നാണ് നിഗമനം. മലമ്പാമ്പിന്റെ ചെറിയ കുഞ്ഞാണ് പഞ്ചിങ് ബോക്സിന്റെ അകത്ത് പെട്ടത്. ഷെയ്ഖ് മുഹ്യുദ്ദീന്റെ നേതൃത്വത്തിലുള്ള സർപ സംഘമാണ് മലമ്പാമ്പിനെ പിടികൂടിയത്.

അതിനിടെ തൃശൂരിൽ മതിലകം കൂളിമുട്ടത്ത് വീടിന്റെ അടുക്കളയിൽ നിന്ന് പുല്ലാനി മൂർഖനെ പിടികൂടി. കൂളിമുട്ടം എമ്മാട് കാട്ടുപറമ്പിൽ സിദ്ധീഖിന്റെ വീടിനകത്ത് നിന്നാണ് മൂർഖൻ പാമ്പിനെ പിടിച്ചത്. ഇന്നലെ രാത്രിയിലാണ് മൂർഖൻ പാമ്പ് വീടിനുള്ളിൽ കയറി കൂടിയത്. അടുക്കളയിൽ നിന്നും ശബ്ദം കേട്ട് വീട്ടമ്മയെത്തിയപ്പോഴാണ് പാമ്പിനെ കണ്ടത്. അടുക്കളയുടെ ചുമരിനോട് ചേർന്ന് കിട്കകുകയായിരുന്നു പാമ്പ്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചാലക്കുടി ഫോറസ്റ്റിന് കീഴിലുള്ള ആർ.ആർ.ടി അംഗം അൻസാരി കൂളിമുട്ടം എത്തി പാമ്പിനെ പിടികൂടി. അഞ്ചടിയോളം നീളമുള്ള മൂർഖനെ ഫോറസ്റ്റ് അധികൃതർക്ക് കൈമാറും. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉത്തരവിൽ ഹൈക്കോടതി ഇടപെടൽ, പറവൂർ മൂകാംബിക ക്ഷേത്രോപദേശക സമിതി പിരിച്ച് വിട്ടത് മരവിപ്പിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉത്തരവിൽ ഹൈക്കോടതി ഇടപെടൽ, പറവൂർ മൂകാംബിക ക്ഷേത്രോപദേശക സമിതി പിരിച്ച് വിട്ടത് മരവിപ്പിച്ചു

കൊച്ചി: പറവൂർ മൂകാംബിക ക്ഷേത്രോപദേശക സമിതി പിരിച്ച് വിട്ട തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉത്തരവിൽ തുടർ നടപടികൾ തത്ക്കാലം നീട്ടിവെക്കാൻ കേരളാ ഹൈക്കോടതി നിർദേശിച്ചു. കാലാവധി പൂർത്തിയാകാൻ രണ്ട് മാസം ശേഷിക്കെയാണ് നിലവിലെ സമിതിയെ പിരിച്ച് വിട്ടതെന്ന് ചൂണ്ടിക്കാണിച്ച് നൽകിയ ഹർജിയിലാണ് നടപടി. തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണറുടെ തീരുമാനം ചോദ്യം ചെയ്ത് ഉപദേശക സമിതി നൽകിയ ഹർജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനും വി എം ശ്യാം കുമാറും ഉൾപ്പെട്ട ബെഞ്ചാണ് പരിഗണിച്ചത്. ഹർജിയിൽ വിശദീകരണം നൽകാൻ ബോർഡ് സമയം തേടി. കേസ് ഈ മാസം 19ന് വീണ്ടും പരിഗണിക്കും. അസിസ്റ്റന്റ് കമ്മിഷണറുടെ സീൽ പതിപ്പിച്ച കൂപ്പണുകൾക്കൊപ്പം സീൽ ഇല്ലാത്ത കൂപ്പണുകളും ഉപയോഗിച്ച് പിരിവ് നടത്തിയെന്ന് ആരോപിച്ചാണ് നിലവിലെ സമിതിയെ പുറത്താക്കിയത്. കോടതിയുടെ അന്തിമ ഉത്തരവ് വരുന്നത് വരെ ഉപദേശക സമിതിയുമായി ബന്ധപ്പെട്ട പുതിയ തീരുമാനങ്ങൾ ഒന്നും എടുക്കരുതെന്നും കോടതി നിർദേശിച്ചു. ഉപദേശകസമിതിക്കായി അഡ്വ. പി.  കെ സജീവ് ഹാജരായി 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോഴിക്കോട് ജില്ലയിൽ CPIM വോട്ടുകൾ ബിജെപിയ്ക്ക് ലഭിച്ചു; ജില്ലാ സെക്രട്ടറിയേറ്റിൽ വിലയിരുത്തൽ

കോഴിക്കോട് ജില്ലയിൽ CPIM വോട്ടുകൾ ബിജെപിയ്ക്ക് ലഭിച്ചു; ജില്ലാ സെക്രട്ടറിയേറ്റിൽ വിലയിരുത്തൽ

കോഴിക്കോട് ജില്ലയിൽ സിപിഐഎം വോട്ടുകൾ ബിജെപിയ്ക്ക് ലഭിച്ചെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിൽ വിലയിരുത്തൽ. സിപിഐഎമ്മിൻ്റെ എക്കാലത്തെയും ചെങ്കോട്ടയായിരുന്ന കോഴിക്കോട്ടെ പല മണ്ഡലങ്ങളിലും ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. തിരിച്ചടിയായത് ന്യൂനപക്ഷ ഏകീകരണം മാത്രമല്ലെന്നും അടിയുറച്ച പാർട്ടി വോട്ട് ബിജെപിക്ക് ചോർന്നതും തിരിച്ചടിക്ക് കാരണമായി. കോഴിക്കോട് നോർത്തിൽ 10000 വോട്ടിന്റെ കുറവാണ് ഉണ്ടായത്. ഗൗരവമേറിയ വിഷയമെന്നും ആഴത്തിൽ പരിശോധിക്കണമെന്നും കോഴിക്കോട് നോർത്തിൽ പരാജയപ്പെട്ട സിപിഐഎം നേതാവ് തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു.

കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ ഏതെങ്കിലും ഒരു പാർട്ടിയുടെ വോട്ട് കിട്ടിയെന്ന് പറയാനാകില്ലെന്ന് ബിജെപി സ്ഥാനാർഥി ആയിരുന്ന നവ്യ ഹരിദാസ് ട്വന്റി ഫോറിനോട് പറഞ്ഞു. വികസനം ആഗ്രഹിക്കുന്നവരും വിശ്വാസികളും ബിജെപിക്ക് വോട്ട് ചെയ്തെന്ന് നവ്യ ഹരിദാസ് പറഞ്ഞു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ലക്ഷ്യങ്ങളെല്ലാം നേടി കഴിഞ്ഞു, ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കും': മാര്‍ക്കോ റൂബിയോ

'ലക്ഷ്യങ്ങളെല്ലാം നേടി കഴിഞ്ഞു, ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കും': മാര്‍ക്കോ റൂബിയോ

വാഷിങ്ടണ്‍: ഇറാനെതിരെ യുഎസ് നടത്തിവരുന്ന ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. യുദ്ധത്തില്‍ അമേരിക്കയുടെ ലക്ഷ്യങ്ങളെല്ലാം പൂര്‍ത്തിയായ സാഹചര്യത്തില്‍ സംഘര്‍ഷം അവസാനിപ്പിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി അറിയിച്ചു. 'സംഘര്‍ഷം തുടരാന്‍ യുഎസ് ആഗ്രഹിക്കുന്നില്ല. ലക്ഷ്യങ്ങള്‍ എല്ലാം നേടി കഴിഞ്ഞു. സമാധാനത്തിന്റെ പാതയാണ് ഞങ്ങള്‍ തിരഞ്ഞെടുത്തത്. ട്രംപ് കരാറുണ്ടാക്കാൻ മുന്നോട്ട് വന്നിരുന്നു. പക്ഷെ ഇറാന്‍ അതിന് തയ്യാറായില്ല' എന്നാണ് മാര്‍ക്കോ റൂബിയോ പറഞ്ഞത്.

ഹോര്‍മൂസ് കടലിടുക്കിലെ പ്രതിസന്ധികള്‍ അവസാനിപ്പിക്കുന്നതിനെ കുറിച്ച് അദേഹം പറയുകയുണ്ടായി. കഴിഞ്ഞ ഫെബ്രുവരി 28നാണ് ഇറാനെതിരെ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം ആരംഭിച്ചത്. രണ്ട് മാസങ്ങളായി നീണ്ടുനിന്ന സൈനിക നടപടികള്‍ പശ്ചിമേഷ്യയെ സംഘര്‍ഷാവസ്ഥയിലേക്ക് തള്ളിവിട്ടിരുന്നു. സംഘര്‍ഷം ഗള്‍ഫ് മേഖലയില്‍ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.

ഇറാന്റെ മിസൈല്‍ ശേഷിയെയും ആണവായുധത്തെയും ലക്ഷ്യം വെച്ചായിരുന്നു ആക്രമണം നടത്തിയത്. ഇറാന്റെ ഭരണകൂടത്തെ തകര്‍ത്ത് പുതിയ ഭരണകൂടത്തെ പുനസ്ഥാപിക്കാനായിരുന്നു അമേരിക്കയുടെ നീക്കങ്ങള്‍. ആക്രമണത്തില്‍ പരമോന്നത നേതാവിനെ യുഎസ് ഇല്ലാതാക്കിയെങ്കിലും ഖമനയിയുടെ മകന്‍ മൊജ്തബ ഖമനയിയെ പരമോന്നത നേതാവാക്കി ശക്തമായി പ്രതിരോധിച്ച് മുന്നോട്ട് വരുകയായിരുന്നു ഇറാന്‍. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘ഫ്ലക്സുകൾ അല്ല മാനദണ്ഡം, മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോഷ്യൽ മീഡിയ അല്ല ഹൈക്കമാൻഡ്’: രമേശ് ചെന്നിത്തല

‘ഫ്ലക്സുകൾ അല്ല മാനദണ്ഡം, മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോഷ്യൽ മീഡിയ അല്ല ഹൈക്കമാൻഡ്’: രമേശ് ചെന്നിത്തല

സമൂഹമാധ്യമങ്ങൾ അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് രമേശ്‌ ചെന്നിത്തല. എം.എൽ.എ മാരുടെ പിന്തുണയ്ക്കായി മത്സരമില്ല. എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കും. ഒരു കാലതാമസവുമുണ്ടായിട്ടില്ല. എല്ലാം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു. യുഡിഎഫ് നേടിയത് തിളക്കമാർന്ന വിജയം.മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോഷ്യൽ മീഡിയ അല്ല ഹൈക്കമാൻഡാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

മുഖ്യമന്ത്രിയാകാൻ ഫ്ലക്സുകൾ അല്ല മാനദണ്ഡം. ഉചിതമായ സമയത്ത് ഹൈക്കമാൻഡ് തീരുമാനം എടുക്കും. ഡൽഹി സന്ദർശനം മഹാരാഷ്ട്ര കോൺഗ്രസുമായി ബന്ധപ്പെട്ട്. കേരള രാഷ്ട്രീയ സംഭവവികാസങ്ങളുടെ ഭാഗമല്ല സന്ദർശനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹാരാഷ്ട്ര ഡിസിസി പുനസംഘടന അജണ്ട യോഗം ഇന്ന് 11:30ന് നടക്കും. ഖാർഗെയും രാഹുൽ ഗാന്ധിയും യോഗത്തിൽ പങ്കെടുക്കും. യോഗം സോണിയ ഗാന്ധിയുടെ വസതിയിൽ ആയിരിക്കും നടക്കുക.

അതേസമയം, എംഎല്‍എമാരുടെ മനസറിയാന്‍ കേരളത്തിലേക്കെത്തുന്നത് രണ്ട് നിരീക്ഷകര്‍. മുതിര്‍ന്ന നേതാക്കളെ അയക്കാന്‍ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും പങ്കെടുത്ത യോഗം തീരുമാനിച്ചു. നേതാക്കളാരെന്ന് വാര്‍ത്താക്കുറിപ്പിലൂടെ എഐസിസി അറിയിക്കും. നിയമസഭ കക്ഷി യോഗം നടക്കുന്ന ദിവസം നിരീക്ഷകര്‍ സംസ്ഥാനത്തെത്തും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ;ഒറ്റയ്ക്ക് മത്സരിച്ചാൽ ആ 5 സീറ്റും കിട്ടില്ലായിരുന്നു; കുറ്റപ്പെടുത്തി DMK

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ;ഒറ്റയ്ക്ക് മത്സരിച്ചാൽ ആ 5 സീറ്റും കിട്ടില്ലായിരുന്നു; കുറ്റപ്പെടുത്തി DMK

ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ ടിവികെക്ക് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ. കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവരാണെന്ന് ഡിഎംകെ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസും ഭരണകക്ഷിയായ ഡിഎംകെയും ഒരുമിച്ചാണ് മത്സരിച്ചത്. ടിവികെ 107 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായതോടെ കോൺഗ്രസ് നിലപാട് മാറ്റി സർക്കാർ രൂപീകരണത്തിന് ടിവികെക്ക് പിന്തുണ നൽകുകയായിരുന്നു.

പിന്തുണ നൽകിയ കോൺഗ്രസിനോട് ഡിഎംകെ കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്. ഡിഎംകെ സഖ്യത്തിൻ്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായാണ് കോൺഗ്രസ് നിലപാട് സ്വീകരിച്ചത്. കോൺഗ്രസിനും ഡിഎംകെക്കും ഇടയിലുണ്ടായ ഭിന്നത ഇൻഡ്യാ സംഖ്യത്തെയും ബാധിച്ചേക്കും. ഇൻഡ്യാ മുന്നണിയിൽ നിന്ന് ഡിഎംകെ പിൻമാറും എന്നടക്കമുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഡിഎംകെയുമായി ഒരുമിച്ച് മത്സരിച്ചത് കൊണ്ട് മാത്രമാണ് കോൺഗ്രസിന് അഞ്ച് സീറ്റുകളെങ്കിലും ലഭിച്ചതെന്നും തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്കാണ് മത്സരിച്ചതെങ്കിൽ ഒരു സീറ്റ് പോലും നേടാൻ കഴിയില്ലെന്നും ഡിഎംകെ പ്രതിനിധി ശരവണൻ അണ്ണാദുരൈ പറഞ്ഞു. കോൺഗ്രസിൻ്റെ കൂറുമാറ്റത്തിൽ ഡിഎംകെ നേതാവ് സ്റ്റാലിൻ ഇതുവരെയും പ്രതികരിച്ചിട്ടില്ല. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിതുര താലൂക്ക് ആശുപത്രിയിൽ അണലി; കണ്ടെത്തിയത് ക്യാഷ്വാലിറ്റിയിൽ സ്റ്റെപ്പിനടിയിൽ നിന്നും, ആർആർടി സംഘമെത്തി പിടികൂടി

വിതുര താലൂക്ക് ആശുപത്രിയിൽ അണലി; കണ്ടെത്തിയത് ക്യാഷ്വാലിറ്റിയിൽ സ്റ്റെപ്പിനടിയിൽ നിന്നും, ആർആർടി സംഘമെത്തി പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം വിതുരയിലെ താലൂക്ക് ആശുപത്രിയിൽ അണലി. ആശുപത്രിയിലെ ക്യാഷ്വാലിറ്റിയിൽ ജീവനക്കാരാണ് അണലിയെ കണ്ടത്. ഇന്ന് രാവിലെയാണ് സംഭവം. ഉടൻതന്നെ പരുത്തിപള്ളിയിലെ ആർ ആർ ടി ടീമിനെ വിവരമറിയിക്കുകയും ആർ ആർ ടി അംഗം റോഷിനി എത്തി അണലി കുഞ്ഞിനെ പിടികൂടുകയും ചെയ്തു.

ക്യാഷ്വാലിറ്റിയിൽ സ്റ്റെപ്പിനടിയിലെ ചെറിയ ദ്വാരത്തിലായിരുന്നു അണലി കുഞ്ഞ് ഉണ്ടായിരുന്നത്. ജീവനക്കാർ പഞ്ഞി വച്ച് അതിനെ അടച്ചിരുന്നു. തുടർന്ന് ആർആർടി അംഗം സ്ഥലത്തെത്തി പഞ്ഞി മാറ്റി അണലി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. അണലിയുടെ കുഞ്ഞുങ്ങൾ ഇനിയും പരിസരത്ത് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പരിശോധന നടത്തുകയാണ്. 