Friday, 8 May 2026

'നിന്റെ വീട്ടീൽ പോയി പറഞ്ഞാൽ മതി', ഉദ്യോഗസ്ഥയെ അധിക്ഷേപിച്ച KSEB സബ് എഞ്ചിനീയർക്കെതിരെ കേസ്

'നിന്റെ വീട്ടീൽ പോയി പറഞ്ഞാൽ മതി', ഉദ്യോഗസ്ഥയെ അധിക്ഷേപിച്ച KSEB സബ് എഞ്ചിനീയർക്കെതിരെ കേസ്

കാസർകോട്: ഉദ്യോ​ഗസ്ഥയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ കെഎസ്ഇബി സബ് എഞ്ചിനീയർക്കെതിരെ കേസെടുത്തു. കാസർ​ഗോഡ് വിദ്യാന​ഗറിലാണ് സംഭവം. കെഎസ്ഇബി ഇലക്ട്രിക്കൽ സെക്ഷൻ സീനിയർ സൂപ്രണ്ട് ആശ മേരി ജോർജാണ് പരാതി നൽകിയത്.

മറ്റ് ജീവനക്കാരുടെ മുന്നിൽ വച്ച് 'നിന്റെ വീട്ടിൽ പോയി പറയാൻ' എന്ന് പറഞ്ഞ് അപമാനിച്ചുവെന്നാണ് ഉദ്യോ​ഗസ്ഥയുടെ ആരോപണം. സംഭവത്തിൽ പൊലീസ് സബ് എഞ്ചിനീയർ എ ജയകൃഷ്ണനെതിരെ കേസെടുത്തു.

മാർച്ച് പത്തിന് രാവിലെയാണ് സംഭവം നടന്നത്. അന്ന് നടന്ന പണിമുടക്കിൽ പങ്കെടുക്കേണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥനോട്‌ പരാതിക്കാരി പറഞ്ഞതാണ് ജയകൃഷ്ണനെ പ്രകോപിപ്പിച്ചത്. തുടർന്ന് കീഴ് ജീവനക്കാരിയായ പരാതിക്കാരിയെ അധിക്ഷേപിക്കുകയായിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശൈത്യകാല സീസണിൽ റെ​ക്കോർഡ് കുതിപ്പിൽ ഖത്തർ വിനോദ സഞ്ചാര മേഖല; മൂന്ന് മാസത്തിൽ 11 ലക്ഷം സന്ദർശകർ

ശൈത്യകാല സീസണിൽ റെ​ക്കോർഡ് കുതിപ്പിൽ ഖത്തർ വിനോദ സഞ്ചാര മേഖല; മൂന്ന് മാസത്തിൽ 11 ലക്ഷം സന്ദർശകർ

ശൈത്യകാല സീസണില്‍ ഖത്തറിലെ വിനോദ സഞ്ചാര മേഖല റെക്കോര്‍ഡ് കുതിപ്പില്‍. ഈ വര്‍ഷത്തെ ആദ്യ മൂന്നു മാസത്തില്‍ പതിനൊന്ന് ലക്ഷത്തിലേറെ സന്ദര്‍ശകരാണ് ഖത്തറില്‍ എത്തിയത്. ജനുവരിയിലായിരുന്നു ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍. 6,46,000 ആളുകളാണ് ഈ കാലയളവില്‍ ഖത്തറിലെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചത്.

ജിസിസി രാഷ്ട്രങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തിയതെന്ന് ടൂറിസം വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. യൂറോപ്പാണ് രണ്ടാം സ്ഥാനത്ത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വന്നതോടെ വരും ദിവസങ്ങളില്‍ രാജ്യത്തേക്ക് കൂടുതല്‍ സഞ്ചാരികളെത്തുമെന്നാണ് ടൂറിസ് വകുപ്പ് പ്രതീക്ഷിക്കുന്നത്. വേനല്‍ക്കാലത്തെ വരവേല്‍ക്കാനായി വെല്‍ക്കം സമ്മര്‍ എന്ന പേരില്‍ പ്രത്യേക വിനോദ, സാംസ്‌കാരിക പരിപാടികള്‍ രാജ്യത്ത് സംഘടിപ്പിക്കുന്നുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒമാൻ നിവാസികൾക്ക് ആശ്വാസം; വേനലിൽ വൈദ്യുതി ബില്ലിൽ കുറവ് വരുത്താൻ പദ്ധതി

ഒമാൻ നിവാസികൾക്ക് ആശ്വാസം; വേനലിൽ വൈദ്യുതി ബില്ലിൽ കുറവ് വരുത്താൻ പദ്ധതി

ഒമാനിൽ ഈ മാസം മുതല്‍ ഓഗസ്റ്റ് അവസാനം വരെയുള്ള വേനല്‍ക്കാലത്ത് ഒരു ബേസിക് അക്കൗണ്ട് മാത്രമുള്ള റെസിഡന്‍ഷ്യല്‍ ഉപയോക്താക്കള്‍ക്കുള്ള വൈദ്യുതി ബില്ലില്‍ കുറവ് വരുത്തുമെന്ന് അതോറിറ്റി ഫോര്‍ പബ്ലിക് സര്‍വീസസ് റെഗുലേഷന്‍. താപനില ഉയരുന്നത് മൂലമുണ്ടാകുന്ന വര്‍ദ്ധിച്ച വൈദ്യുതി ഉപഭോഗത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 4000 കിലോവാട്ട് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ബില്ലില്‍ 15 ശതമാനം കുറവ് ലഭിക്കും.

4000-16000 കിലോവാട്ട് വരെയുള്ള ബില്ലുകളില്‍ 10ശതമാനയിരിക്കും ഇളവ്. അതേസമയം 16,000 കിലോവാട്ടില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് അഞ്ച് ശതമാനം മാത്രമെ ഉളവ് നല്‍കുകയുള്ളൂ. ഈ കാലയളവില്‍ വൈദ്യതി കണക്ഷനുകള്‍ വിഛേദിക്കുന്ന നടപടി താല്‍ക്കാലികമായി നിര്‍ത്തിവക്കുമെന്നും ഉപഭോക്താക്കളെ പിന്തുണയ്ക്കുന്നതിനായി പ്രത്യേക പേയ്മെന്റ് പ്ലാനുകള്‍ അവതരിപ്പിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

ആലപ്പുഴ: അങ്കണവാടി കുട്ടികളുടെ മാനസികമോ ശാരീരികമോ ആയ അവസ്ഥകളെ ജീവനക്കാർ പരിഹസിക്കുകയോ അവരെ ഭയപ്പെടുത്തുകയോ ചെയ്യരുതെന്ന് സംസ്ഥാന വനിത-ശിശു വികസന വകുപ്പിന്റെ കർശന നിർദേശം. അത്തരം നടപടി കുട്ടികളിൽ മാനസികാഘാതമുണ്ടാക്കുമെന്നും അതിനിടയാക്കരുതെന്നുമാണ് നിർദേശത്തിലുള്ളത്. അങ്കണവാടി സേവനങ്ങളുടെ ഗുണനിലവാരമുയർത്തൽ, പ്രവർത്തകരുടെ പെരുമാറ്റം മികവുറ്റതാക്കൽ എന്നീ ലക്ഷ്യത്തോടെയാണ് ഇരുപതോളം നിർദേശങ്ങളുമായി വകുപ്പ് ഉത്തരവിറക്കിയത്.

ഓരോ കുട്ടിയും ശാരീരികവും മാനസികവുമായി വ്യത്യസ്തരാണ്. അതിനാൽ വ്യക്തിസവിശേഷതയറിഞ്ഞു പരിചരണം നൽകണം. അവരെ ഭയപ്പെടുത്തുന്ന പെരുമാറ്റമോ ക്രൂരമായ നടപടിയോ അനുവദിക്കില്ലെന്നും ഉത്തരവിലുണ്ട്. അങ്കണവാടിയും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ജലസംഭരണി കൃത്യം ഇടവേളകളിൽ വൃത്തിയാക്കണം. കുട്ടികൾക്കു ശൗചാലയ പരിശീലനം നൽകണം. ശൗചാലയത്തിൽ പോകേണ്ടിവന്നാൽ അവരെ ഭയപ്പെടുത്തരുത്. അങ്കണവാടി വീടുപോലെ തോന്നണം. രക്ഷിതാക്കൾക്ക് വിവരങ്ങൾ സത്യസന്ധമായി കൈമാറി പരാതിയൊഴിവാക്കണം. പരാതിയുണ്ടായാൽ അടിയന്തര പരിഹാരം കാണണമെന്നുമെല്ലാം നിർദേശത്തിലുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊച്ചിയിൽ യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസ്; രണ്ട് പ്രതികളെ ഓടിച്ചിട്ട് പിടിച്ച് പൊലീസ്, മുഖ്യപ്രതിക്കായി തെരച്ചിൽ

കൊച്ചിയിൽ യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസ്; രണ്ട് പ്രതികളെ ഓടിച്ചിട്ട് പിടിച്ച് പൊലീസ്, മുഖ്യപ്രതിക്കായി തെരച്ചിൽ

കൊച്ചി: കൊച്ചിയിൽ യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ മുഖ്യപ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. അരൂർ സ്വദേശി സഞ്ജയ്ക്കായാണ് തെരച്ചിൽ തുടരുന്നത്. ആൺസുഹൃത്തിനെ അടിച്ച് വീഴ്ത്തിയ ശേഷമായിരുന്നു പ്രതികള്‍ പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. കേസിൽ ഇതുവരെ രണ്ട് പ്രതികൾ പിടിയിലായി. പ്രതികളെ പൊലീസ് ഓടിച്ചിട്ട് പിടികൂടുന്ന ദൃശ്യങ്ങൾ ഏഷ്യാനെറ്റ്‌ ന്യൂസിന് ലഭിച്ചു.

നഗരത്തിൽ കാലങ്ങളായി പൂട്ടികിടക്കുന്ന വ്യൂ മൗണ്ട് ഫോട്ടലില്‍ വെച്ചാണ് പ്രതികള്‍ പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെൺകുട്ടി പൂർണ്ണനഗ്നായി ഓടി രക്ഷപ്പെടുകയായിരുന്നു. കേസിൽ കൊല്ലം പരവൂർ സ്വദേശി രാഹുൽ, തിരുവനന്തപുരം സ്വദേശി ഡാനിഷ് എന്നിവർ പിടിയിലായിരുന്നു. ആൺ സുഹൃത്തിനെ അടിച്ചു വീഴ്ത്തിയ ശേഷമായിരുന്നു പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. സംഭവത്തില്‍ പ്രധാന പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും കൊച്ചി സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ് കുമാർ പ്രതികരിച്ചു. കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ സ്വകാര്യത സംരക്ഷിക്കാൻ വേണ്ടിയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവിടാത്തത്. നടന്നത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. ഒഴിഞ്ഞ് കിടക്കുന്ന കെട്ടിടങ്ങളിൽ പൊലീസ് പരിശോധന ശക്തമാക്കുമെന്നും പൊലീസ് കമീഷ്ണർ കൂട്ടിച്ചേര്‍ത്തു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹാന്റാ വൈറസ് ബാധ സ്ഥിരീകരിച്ച ക്രൂയിസ് കപ്പലിൽ 2 ഇന്ത്യക്കാരും; റിപ്പോർട്ട് തേടി ലോകാരോഗ്യ സംഘടന

ഹാന്റാ വൈറസ് ബാധ സ്ഥിരീകരിച്ച ക്രൂയിസ് കപ്പലിൽ 2 ഇന്ത്യക്കാരും; റിപ്പോർട്ട് തേടി ലോകാരോഗ്യ സംഘടന

ഹാൻറ്റാ വൈറസ് ബാധ സ്ഥിരീകരിച്ച ക്രൂയിസ് കപ്പലിൽ രണ്ട് ഇന്ത്യക്കാർ ഉണ്ടെന്ന് റിപ്പോർട്ടുകൾ.ക്രൂ അംഗങ്ങളുടെ ആരോഗ്യഅവസ്ഥ കപ്പൽ അധികൃതർ വ്യക്തമാക്കിയിട്ടില്ല. ഡച്ച് ക്രൂസ് കപ്പലായ എം വി ഹോണ്ടിയസിലാണ് ഹാൻറ്റാ വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധയെ തുടർന്ന് ഇതുവരെ മൂന്നു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കപ്പലിലുണ്ടായിരുന്ന മറ്റ് അഞ്ച് പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ ലോകാരോഗ്യ സംഘടന അടിയന്തര റിപ്പോർട്ട് തേടി. മെയ് 11 ന് കപ്പൽ സ്പെയിനിലെ കാനറി ഐലൻഡിലെത്തുമ്പോൾ എല്ലാ യാത്രക്കാരെയും പുറത്തെത്തിക്കും. കപ്പലിൽ ഉള്ളത് 23 രാജ്യങ്ങളിൽ നിന്നുള്ള 149 പേരാണ് ഉള്ളത്.

ഹാൻറ്റാ വൈറസിന്റെ ആൻഡീസ് സ്‌ട്രെയിൻ ആണ് കപ്പലിൽ സ്ഥിരീകരിച്ചത്. എലികളുടെ ഉണങ്ങിയ കാഷ്ഠത്തിൽ നിന്നും മൂത്രത്തിൽ നിന്നുമുള്ള പൊടി വായുവിലൂടെ എത്തിയാണ് മനുഷ്യരിലേക്ക് ഹാൻറ്റാ വൈറസ് പകരുന്നത്. വൈറസ് ശരീരത്തിൽ എത്തിയാൽ ഒന്നു മുതൽ എട്ടാഴ്ചയ്ക്കുള്ളിലാണ് ലക്ഷണങ്ങൾ കണ്ടു തുടങ്ങുക. രോഗബാധിതനുമായി അടുത്ത ബന്ധം പുലർത്തിയാൽ മാത്രമേ രോഗം മറ്റൊരാളിലേക്ക് പകരുകയുള്ളു. അർജന്റീനയിൽ നിന്നും ഏപ്രിൽ ഒന്നിനാണ് കപ്പൽ പുറപ്പെട്ടത്.

ഏപ്രിൽ 11ന് ഡച്ചുകാരനായ ഒരു യാത്രികൻ കപ്പലിൽ മരിച്ചെങ്കിലും മരണകാരണം കണ്ടെത്താനായില്ല.പിന്നീട് ഏപ്രിൽ 24ന് മൃതദേഹം സെന്റ് ഹെലനയിൽ ഇറക്കിയശേഷം ഡച്ചുകാരന്റെ ഭാര്യയും വൈറസ് ബാധയാൽ മരിച്ചു. ഏപ്രിൽ 27ന് അസുഖബാധിതനായ മറ്റൊരു യാത്രികനെ ദക്ഷിണാഫ്രിക്കയിൽ ഇറക്കിയിരുന്നു. ഇയാളിലാണ് ആദ്യമായി ഹാൻറ്റാ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. മെയ് 2ന് കപ്പലിൽ മറ്റൊരു യാത്രികൻ കൂടി മരിച്ചു. രോഗബാധിതരായ മറ്റ് മൂന്നു പേരെ എയർ ആംബുലൻസിൽ കപ്പലിനു പുറത്തെത്തിച്ചിട്ടുണ്ട്. സ്‌പെയിനിലെ കാനറി ഐലണ്ടിൽ മെയ് 11ന് കപ്പൽ അടുക്കുമ്പോൾ എല്ലാ യാത്രികരെയും പുറത്തെത്തിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഹാൻ്റ വൈറസ് കൊവിഡ് പോലെ പകർച്ചവ്യാധി ആകില്ല': ലോകാരോഗ്യ സംഘടന

'ഹാൻ്റ വൈറസ് കൊവിഡ് പോലെ പകർച്ചവ്യാധി ആകില്ല': ലോകാരോഗ്യ സംഘടന

 ജനീവ: എംവി ഹോൺഡിയസ് ഡച്ച് കപ്പലിൽ സ്ഥിരീകരിച്ച ഹാൻ്റ വൈറസ് മാരക പകർച്ചവ്യാധിയാകാൻ സാധ്യതയില്ലെന്ന് യു എൻ ആരോ​ഗ്യ സംഘടന. ലോകത്തിലെ ഏറ്റവും അപൂർവവും മാരകവുമായ വൈറസുകളിൽ ഒന്നാണ് ഹാൻ്റ വൈറസ്. എന്നാൽ ഇത് കൊവിഡ് പോലെ പകർച്ചവ്യാധി ആകില്ലെന്നാണ് ലോകാരോ​ഗ്യ സംഘടന അറിയിച്ചത്. ലോകാരോഗ്യ സംഘടനയിലെ (WHO) പകർച്ചവ്യാധി വിദഗ്ധയായ മരിയ വാൻ കെർഖോവ് ആണ് ഇക്കാര്യം പറഞ്ഞത്. ഹാൻ്റ വൈറസ് സമ്പർക്കത്തിലൂടെ മാത്രമാണ് പകരുക. രോ​ഗിയുമായി അടുത്ത സമ്പർക്കത്തിൽ വന്നാൽ മാത്രമെ വൈറസ് ബാധ പടരുകയുള്ളു എന്നാണ് ഡബ്യൂ എച്ച്ഒ പ്രതിനിധി വ്യക്തമാക്കിയത്. അതേസമയം കപ്പലിൽ വൈറസ് പടർന്നതിൽ ലോകാരോഗ്യ സംഘടന റിപ്പോർട്ട് തേടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് 149 പേർ സഞ്ചരിച്ച ആഡംബര പര്യവേഷണ കപ്പലിൽ ഹാൻ്റ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഹാൻ്റ വൈറസ് ബാധിച്ച് ഇതിനകം കപ്പലിലെ മൂന്ന് പേരാണ് മരിച്ചത്. നിലവിൽ കപ്പൽ അറ്റ്ലാന്റിക് സമുദ്രത്തിൽ കുടുങ്ങി കിടക്കുകയാണ്. ഇത് വരെ എട്ട് പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. രോ​ഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് മൂന്ന് യാത്രക്കാരെ കപ്പലിൽ നിന്ന് ഒഴിപ്പിച്ചു. കപ്പലിൽ മൂന്ന് ഇന്ത്യക്കാർ ഉണ്ടെന്നാണ് റിപ്പോർ‍ട്ട്. കപ്പൽ ജീവനക്കാരാണിവർ. നിലവിൽ വെസ്റ്റ് ആഫ്രിക്കൻ തീരത്താണ് കപ്പലുള്ളത്

ഏപ്രിൽ ഒന്നിന് തെക്കൻ അർജന്റീനയിലെ ഉസുവായയിൽ നിന്നാണ് കപ്പൽ പുറപ്പെട്ടത്. കപ്പൽ പുറപ്പെടുന്ന സമയത്ത് യാത്രികരിലാർക്കും ഹാന്റവൈറസ് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. ഏപ്രിൽ ആറിനാണ് ക്രൂയിസ് കപ്പലിലെ ആദ്യത്തെ രോഗികളിൽ ഒരാളായ 70 വയസ്സുള്ള ഡച്ച് പൗരന് പനിയും തലവേദനയും നേരിയ വയറിളക്കവുമുൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ സ്ഥിരീകരിക്കുന്നത്. ഏപ്രിൽ പതിനൊന്നിന് ശ്വാസതടസ്സം ഉണ്ടായാണ് മരണം സംഭവിച്ചത്. പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയ്ക്കും രോഗലക്ഷണങ്ങൾ തുടങ്ങി. തെക്കൻ ആഫ്രിക്കയിൽ വെച്ച് ഏപ്രിൽ 26-ന് അറുപത്തിയൊമ്പതുകാരിയായ അദ്ദേഹത്തിന്റെ ഭാര്യയും മരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർക്ക് ഹാൻ്റ വൈറസ് പോസിറ്റീവായി കണ്ടെത്തിയത്.

എന്താണ് ഹാന്റ് വൈറസ്?
എലികളാണ് ഹാൻ്റ് വൈറസ് പടർത്തുന്നത്. എലികളുടെ മൂത്രം, കാഷ്‌ഠം അല്ലെങ്കിൽ ഉമിനീർ എന്നിവയിലെ വളരെ ചെറിയ കണങ്ങൾ വായുവുമായി കലരുകയും ഇത് ശ്വസിക്കുകയോ സ്‌പർശിക്കുകയോ അറിയാതെ ഭക്ഷണത്തിൽ കലരുകയോ, അണുബാധയുള്ള എലികളുടെ കടിയേൽക്കുകയോ ചെയ്യുമ്പോഴാണ് രോഗം പകരുന്നത്. ശ്വാസകോശത്തെ ബാധിക്കുന്നത്, വൃക്കകളെ ബാധിക്കുന്നത് എന്നിങ്ങനെ രണ്ടുതരത്തിൽ മനുഷ്യശരീരത്തെ ബാധിക്കുന്ന വൈറസുകളാണ് ഹാന്റ വൈറസിന്റേത്.