Friday, 8 May 2026

 കോഴിക്കോട് ബൈക്കിൽ ലോറിയിടിച്ച് ഉണ്ടായ അപകടത്തിൽ കോട്ടയം മുണ്ടക്കയം സ്വദേശികളായ രണ്ടു യുവാക്കൾ മരിച്ചു

കോഴിക്കോട് ബൈക്കിൽ ലോറിയിടിച്ച് ഉണ്ടായ അപകടത്തിൽ കോട്ടയം മുണ്ടക്കയം സ്വദേശികളായ രണ്ടു യുവാക്കൾ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബൈക്കിൽ ലോറിയിടിച്ച് ഉണ്ടായ അപകടത്തിൽ കോട്ടയം മുണ്ടക്കയം സ്വദേശികളായ രണ്ടു യുവാക്കൾ മരിച്ചു. കോഴിക്കോട് കല്ലുത്താൻകടവ് ജംക്‌ഷനു സമീപം ആണ് അപകടം.

കോട്ടയം മുണ്ടക്കയം പുത്തൻചന്ത പുതുപ്പറമ്പിൽ ഷാജിയുടെ മകൻ നെബീൽ (22), മുണ്ടക്കയം പുത്തൻചന്തയിൽ നജീബ്–നജ്മ ദമ്പതികളുടെ മകൻ അൻസിൽ (21) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.30 ന് ആയിരുന്നു അപകടം.

മരിച്ച ഇരുവരും കോഴിക്കോട് ഡിജിറ്റൽ മാർക്കറ്റിങ് വിദ്യാർഥികളാണ്. കോഴിക്കോട് ഗോവിന്ദപുരം ഭാഗത്തേക്ക് പോയ വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. അതേസമയം അപകടത്തിനു പിന്നാലെ നബീലിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ അൻസിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരണത്തിനു കീഴടങ്ങുകയായിരുന്നു. ഇരുവരും നാട്ടിൽനിന്ന് ചൊവ്വാഴ്ച രാത്രിയോടെ കോഴിക്കോട് എത്തിയത്. റൂമിൽ എത്തിയ ശേഷം ഭക്ഷണം കഴിക്കാൻ പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. കസബ പൊലീസ് കേസ് എടുത്തു. നെബീലിന്റെ കബറടക്കം ബുധനാഴ്ച രാത്രി നടത്തി. ഷീജമോളാണ് നെബീലിന്റെ മാതാവ്. സഹോദരൻ: ഫാസിൽ മുഹമ്മദ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിദ്യാര്‍ത്ഥിയുടെ മരണം; T Cയില്‍ റെഡ് മാര്‍ക്ക് രേഖപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; സ്‌കൂളിനെതിരെ കുടുംബം

വിദ്യാര്‍ത്ഥിയുടെ മരണം; T Cയില്‍ റെഡ് മാര്‍ക്ക് രേഖപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; സ്‌കൂളിനെതിരെ കുടുംബം

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി തേജസ്സിന്റെ മരണത്തില്‍ അധ്യാപകര്‍ക്കെതിരെ ആരോപണവുമായി കുടുംബം. വിദ്യാര്‍ത്ഥി പഠിക്കുന്ന പെരിന്തല്‍മണ്ണ പ്രസന്റേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരുടെ മാനസിക പീഡനം മൂലമാണ് കുട്ടി ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ കുടുംബം മലപ്പുറം എസ്പിക്ക് പരാതി നല്‍കി.

ടിസി വാങ്ങുമ്പോള്‍ റെഡ് മാര്‍ക്ക് രേഖപ്പെടുത്തുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ടിസി വാങ്ങി സ്‌കൂള്‍ മാറാനിരിക്കുന്ന ദിവസമാണ് സംഭവമെന്നും പരാതിയിൽ ആരോപിക്കുന്നു. അതേസമയം സ്‌കൂള്‍ അധികൃതര്‍ ആരോപണം നിഷേധിച്ചു. ഒരു തരത്തിലുള്ള പീഡനവും ഉണ്ടായിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

തേജസ്സിന്റെ മരണത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ പെരിന്തല്‍മണ്ണ പ്രസന്റേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെക്ക് മാർച്ച് നടത്തി. പ്രതിഷേധ സ്ഥലത്ത് വലിയ സംഘർഷാവസ്ഥയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആശങ്ക ഉയർത്തി ഐഎംഒ മേധാവിയുടെ വെളിപ്പെടുത്തൽ; ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുന്നത് 1,500 കപ്പലുകളും 20,000 നാവികരും

ആശങ്ക ഉയർത്തി ഐഎംഒ മേധാവിയുടെ വെളിപ്പെടുത്തൽ; ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുന്നത് 1,500 കപ്പലുകളും 20,000 നാവികരും

പനാമ സിറ്റി: ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ കപ്പൽ ഉപരോധം ആഗോള വ്യാപാര മേഖലയെ സ്തംഭിപ്പിക്കുന്നു. നിലവിൽ ഏകദേശം 1,500 ഓളം കപ്പലുകളും അവയിലെ 20,000-ത്തോളം ജീവനക്കാരും ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ (IMO) മേധാവി ആഴ്സീനിയോ ഡൊമിംഗസ് അറിയിച്ചു. പനാമയിൽ നടന്ന 'മാരിടൈം കൺവെൻഷൻ ഓഫ് ദി അമേരിക്കാസിൽ' സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ നിഷ്കളങ്കരായ നാവികർ അവരുടെ നിയന്ത്രണത്തിന് അതീതമായ, രാജ്യങ്ങൾ തമ്മിലുള്ള ഭൂരാഷ്ട്രീയ സാഹചര്യങ്ങളിൽ കുടുങ്ങിയിരിക്കുകയാണെന്നും ഡൊമിംഗസ് പറഞ്ഞു. ഇതുവരെ നടന്ന മുപ്പതോളം ആക്രമണങ്ങളിലായി 10 നാവികർക്ക് ജീവൻ നഷ്ടമായി. നിരപരാധികളായ ഈ തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി മേഖലയിലേക്ക് കൂടുതൽ കപ്പലുകൾ അയക്കരുതെന്ന് ഐഎംഒ മുന്നറിയിപ്പ് നൽകി. ഫെബ്രുവരി 28ന് ഇറാനെതിരെ ഇസ്രായേലും അമേരിക്കയും ആരംഭിച്ച സൈനിക നീക്കമാണ് മേഖലയെ യുദ്ധക്കളമാക്കിയത്. ഇതിന് മറുപടിയെന്നോണമാണ് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇറാൻ തടഞ്ഞത്. ആഗോളതലത്തിൽ ഉപഭോഗം ചെയ്യപ്പെടുന്ന ഉൽപ്പന്നങ്ങളുടെ 80 ശതമാനവും കടൽ വഴിയാണ് നീങ്ങുന്നത് എന്നതിനാൽ ഈ ഉപരോധം ലോക സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ട്.

യുദ്ധത്തിന് മുൻപ് ലോകത്തിലെ ഇന്ധന-,വാതക നീക്കത്തിന്‍റെ അഞ്ചിലൊന്നും നടന്നിരുന്നത് ഈ പാതയിലൂടെയായിരുന്നു. ഉപരോധം നിലവിൽ വന്നതോടെ ആഗോള വിപണിയിൽ ഇന്ധനവില കുത്തനെ ഉയർന്നു. കപ്പലുകൾക്ക് സുരക്ഷയൊരുക്കാനും പാത തുറക്കാനും ലക്ഷ്യമിട്ട് 'ഓപ്പറേഷൻ പ്രോജക്ട് ഫ്രീഡം' എന്ന പേരിൽ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് നാവിക സേനാ നീക്കം പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അത് താൽക്കാലികമായി നിർത്തിവെച്ചു. സമാധാന ചർച്ചകൾക്ക് പാകിസ്ഥാൻ നടത്തുന്ന ശ്രമങ്ങളിൽ പുരോഗതിയുണ്ടെന്നും ഇറാന്‍റെ ഭാഗത്തുനിന്നുള്ള പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നുമാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതിനും ലോകത്തിന്റെ ജീവനാഡിയായ ഹോർമുസ് പാത തുറക്കുന്നതിനുമുള്ള നിർണ്ണായക നീക്കങ്ങളാണ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ നടക്കുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇടുക്കിയിൽ സതീശന്‍ അനുകൂല പ്രകടനങ്ങള്‍ നടത്തി; 4 പേരെ സസ്പെൻഡ് ചെയ്‌ത് DCC

ഇടുക്കിയിൽ സതീശന്‍ അനുകൂല പ്രകടനങ്ങള്‍ നടത്തി; 4 പേരെ സസ്പെൻഡ് ചെയ്‌ത് DCC

ഇടുക്കിയിൽ വി ഡി സതീശൻ അനുകൂല പ്രകടനം നടത്തിയ നാല് പ്രാദേശിക നേതാക്കളെ പാർട്ടി പദവികളിൽ നിന്ന് സസ്പെൻഡ് ചെയ്ത ഡിസിസി. ഹൈക്കമാൻഡ് നിർദേശം ലംഘിച്ച് പരസ്യമായി പ്രകടനം നടത്തിയതിനാണ് നടപടി.

ഇന്നലെയാണ് വി ഡി സതീശനെ അനുകൂലിച്ച് തൊടുപുഴയിൽ ഒരു വിഭാഗം പ്രകടനം നടത്തിയത്. വാട്സാപ്പ് ഗ്രൂപ്പിലൂടെ ആയിരുന്നു പ്രകടനത്തിന് ആഹ്വാനം. ഇതിനെതിരെ ഇടുക്കിയിൽ നിന്നുള്ള കെപിസിസി ജനറൽ സെക്രട്ടറി നിഷ സോമൻ ഡിസിസി വാട്സാപ്പ് ഗ്രൂപ്പിൽ പ്രതിഷേധം അറിയിച്ചു. പിന്നാലെ ഡിസിസി ജനറൽ സെക്രട്ടറി വി. ഇ താജുദ്ദീൻ, വെസ്റ്റ് മണ്ഡലം പ്രസിഡണ്ട് രാജേഷ് ബാബു, കർഷക തൊഴിലാളി ഫെഡറേഷന് സംസ്ഥാന സെക്രട്ടറി ജോയ് മൈലാടി,തൊടുപുഴ ബ്ലോക്ക് സെക്രട്ടറി റോബിൻ മൈലാടി എന്നിവരെ പദവികളിൽ നിന്ന് ഡിസിസി നീക്കം ചെയ്തത്. സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയെന്നാണ് ഡിസിസിയുടെ വിശദീകരണം. നടപടികൾക്കിടയിലും നേതാക്കളെ പിന്തുണച്ചുള്ള ഫ്ലക്സ് യുദ്ധം ഇടുക്കിയിൽ തുടരുകയാണ്. അടിമാലിയിലും മാങ്കുളത്തും കട്ടപ്പനയിലും രമേശ് ചെന്നിത്തിലക്ക് അഭിനന്ദനങ്ങൾ അർപ്പിച്ച് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കവടിയാറിൽ അമിതവേ​ഗത്തിലെത്തിയ കാർ 2 ബൈക്കും 3 കാറും ഇടിച്ചു തെറിപ്പിച്ചു, അപകടത്തിൽ ഒരു മരണം, നിരവധി പേർക്ക് പരിക്ക്

കവടിയാറിൽ അമിതവേ​ഗത്തിലെത്തിയ കാർ 2 ബൈക്കും 3 കാറും ഇടിച്ചു തെറിപ്പിച്ചു, അപകടത്തിൽ ഒരു മരണം, നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. പാലക്കാട് സ്വദേശി നൗഷിജ (24)യാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. നാല് കാറും രണ്ട് ബൈക്കുമാണ് കൂട്ടിയിടിച്ചത്. കാറിന്റെ അമിതവേ​ഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. നൗഷിജ, ഭർത്താവ് ആഷിക്, അലി അക്ബർ എന്നിവർ  ഫുട്പാത്തിലൂടെ നടന്നുവരികയായിരുന്നു. അലി അക്ബർ ഫാഷൻ ഡിസൈനിംഗ് ഹാൻഡ് വർക്കർ ആണ്.  നിതീഷ് എന്നയാളുടെ കാറിലിടിച്ചാണ് അപകടമുണ്ടാക്കിയ കാര്‍ നിന്നത്. 

അമിതവേഗതയിൽ നിയന്ത്രണം തെറ്റിയെത്തിയ കാര്‍ ആദ്യം ഫുട്പാത്തിലേക്ക് കയറുകയും പിന്നീട് മറ്റ് വാഹനങ്ങളിൽ ഇടിക്കുകയും ചെയ്തുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവര്‍ക്ക് ഗുരുതരപരിക്കാണെന്നും നാട്ടുകാര്‍ പറയുന്നു. ബംഗാള്‍ സ്വദേശിയായ ഒരാള്‍ക്കും ഒരു കാര്‍ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.  

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തുടർച്ചയായി നാലാം വർഷവും ഒരു കോടിയിലധികം യാത്രക്കാർ; സിയാലിന് അഭിമാന നേട്ടം

തുടർച്ചയായി നാലാം വർഷവും ഒരു കോടിയിലധികം യാത്രക്കാർ; സിയാലിന് അഭിമാന നേട്ടം

പശ്ചിമേഷ്യൻ പ്രതിസന്ധികളും എയർലൈൻ കമ്പനികളുടെ സർവീസ് നിയന്ത്രണങ്ങളും നിലനിൽക്കെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (CIAL) തുടർച്ചയായി നാലാം സാമ്പത്തിക വർഷവും ഒരു കോടിയിലധികം യാത്രക്കാർ എന്ന ശ്രദ്ധേയ നേട്ടം കൈവരിച്ചു.2025-26 സാമ്പത്തിക വർഷത്തിൽ ആകെ 1,14,42,583 യാത്രക്കാരാണ് സിയാൽ വഴി യാത്ര ചെയ്തത്.

73,134 വിമാന സർവീസുകളും ഈ കാലയളവിൽ രേഖപ്പെടുത്തി. ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകളിൽ മികച്ച വളർച്ചയാണ് സിയാൽ രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം 54 ലക്ഷത്തിനുമുകളിലും ആഭ്യന്തര യാത്രക്കാരുടെ എണ്ണം 60 ലക്ഷത്തിനുമുകളിലും എത്തി.

2025 മെയ് മാസത്തിലാണ് യാത്രക്കാരുടെ എണ്ണം ഏറ്റവും അധികം രേഖപ്പെടുത്തിയത്. മെയ്യിൽ മാത്രം 11 ലക്ഷത്തിലധികം യാത്രക്കാരാണ് വിമാനത്താവളം ഉപയോഗിച്ചത്. അന്താരാഷ്ട്ര വിമാന സർവീസുകൾ 31,505ഉം ആഭ്യന്തര സർവീസുകൾ 41,629ഉം ആയി.2025ന്റെ രണ്ടാം പാദത്തിൽ ചില എയർലൈൻ കമ്പനികൾ നേരിട്ട പ്രവർത്തന പ്രതിസന്ധികളും 2026 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ പശ്ചിമേഷ്യയിൽ ഉണ്ടായ സംഘർഷങ്ങളും അന്താരാഷ്ട്ര വ്യോമഗതാഗതത്തെ ബാധിച്ചിരുന്നുവെങ്കിലും സിയാൽ 2.2 ശതമാനം യാത്രക്കാരുടെ വളർച്ച കൈവരിച്ചതായി അധികൃതർ അറിയിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കളിക്കുന്നതിനിടെ കിണറ്റിൽ പോയ പന്ത് എടുക്കാൻ ഇറങ്ങിയ കുട്ടി കിണറ്റിൽ വീണ് മരിച്ചു

കളിക്കുന്നതിനിടെ കിണറ്റിൽ പോയ പന്ത് എടുക്കാൻ ഇറങ്ങിയ കുട്ടി കിണറ്റിൽ വീണ് മരിച്ചു

കണ്ണൂർ: കണ്ണൂരിൽ കളിക്കുന്നതിനിടെ കിണറ്റിൽ പോയ പന്ത് എടുക്കാൻ ഇറങ്ങിയ കുട്ടിക്ക് ദാരുണാന്ത്യം. കാട്ടാമ്പള്ളി സ്വദേശി മുഹമ്മദ് (14) ആണ് കിണറ്റിൽ വീണ് മരിച്ചത്. രാവിലെ 8 മണിയോടെയായിരുന്നു അപകടം. കൊയ്യം മർക്കസിൽ താമസിച്ചു പഠിക്കുകയായിരുന്നു മുഹമ്മദ്.