Friday, 8 May 2026

ഹോർമൂസിൽ മൂന്ന് യുഎസ് കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം; നിമിഷനേരംകൊണ്ട് പ്രതിരോധിച്ചെന്ന് ഡോണൾഡ് ട്രംപ്

ഹോർമൂസിൽ മൂന്ന് യുഎസ് കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം; നിമിഷനേരംകൊണ്ട് പ്രതിരോധിച്ചെന്ന് ഡോണൾഡ് ട്രംപ്

വാഷിങ്ടൺ: ഹോ‍ർമൂസിൽ മൂന്ന് അമേരിക്കൻ നാവിക കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ആക്രമണങ്ങളിൽ കപ്പലുകൾക്ക് കേടുപാടുകളൊന്നും സംഭവിച്ചില്ലെന്നും ട്രംപ് പറഞ്ഞു. എത്രയും വേ​ഗം ഇറാൻ കരാറിൽ ഏർപ്പെടണമെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു. അമേരിക്കൻ കപ്പലുകളെ ആക്രമിച്ച ഇറനെ വിമർശിച്ചായിരുന്നു ട്രംപിൻ്റെ പ്രതികരണം. ആക്രമണത്തിൽ അമേരിക്കയുടെ കപ്പലുകൾക്ക് ഒന്നും സംഭവിച്ചിലെങ്കിലും ആക്രമണം നടത്തിയ ഇറാന് കനത്ത നാശ നഷ്ടമുണ്ടായെന്നും ട്രംപ് പറഞ്ഞു. ഇറാൻ്റെ ഡ്രോണുകളെയും മിസൈലുകളെയും നിമിഷ നേരം കൊണ്ട് പ്രതിരോധിച്ചെന്നും ട്രംപ് പറയുകയുണ്ടായി. ട്രൂത്ത് സോഷ്യലിലാണ് ട്രംപ് പ്രതികരണം നടത്തിയത്.

അമേരിക്കയുടെ ആക്രമണത്തെ കുറ്റപ്പെടുത്തി ഇറാനും രം​ഗത്തെത്തി. അമേരിക്ക ജനവാസ മേഖലകളിൽ ആക്രമണം നടത്തി വെടിനിർത്തൽ കരാർ ലംഘിച്ചെന്നാണ് ഇറാന്‍റെ ആരോപണം. സിവിലിയൻ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയ യുഎസ് നടപടിയിൽ തിരിച്ചടിക്കുമെന്നും ഇറാൻ അറിയിച്ചു. ഇതോടെ ഹോർമൂസ് കടലിടുക്കിൽ വീണ്ടും സംഘർഷാവസ്ഥ രൂക്ഷമായി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'വി ഡി സതീശനുമായി അത്ര സ്‌നേഹബന്ധമില്ല, കെ സി മുഖ്യമന്ത്രിയാകണം': ടി പത്മനാഭൻ

'വി ഡി സതീശനുമായി അത്ര സ്‌നേഹബന്ധമില്ല, കെ സി മുഖ്യമന്ത്രിയാകണം': ടി പത്മനാഭൻ

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് പിന്തുണയുമായി ചെറുകഥാകൃത്ത് ടി പത്മനാഭൻ. കോൺഗ്രസിന്റെ മുഖ്യമന്ത്രിയാകാനുള്ള പോരാട്ടത്തിൽ മുൻപന്തിയിലുള്ള മൂന്നുപേരിൽ കെ സി വേണുഗോപാലുമായും രമേശ് വ്യക്തിപരമായി വ്യക്തിപരമായി ബന്ധമുണ്ട്. എന്നാൽ വി ഡി സതീശനുമായി അത്ര അടുപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.

പരിചയത്തിന്റെയും വാർത്തകളുടെയും വ്യക്തിബന്ധങ്ങളുടെയും അടിസ്ഥാനത്തിൽ ഒന്നാം സ്ഥാനം നൽകുക കെ സി വേണുഗോപാലിനാണ്. വേണുഗോപാലിന്റെ ഗുണങ്ങളും അർഹതയും മുൻനിർത്തിയാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിലും അസംബ്ലിയിലും തന്റെ കഴിവ് തെളിയിച്ച വ്യക്തിത്വമാണ് കെ സി വേണുഗോപാൽ. രാഹുൽ ഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ, അദ്ദേഹത്തെ നയിക്കുന്ന വേണുഗോപാലിനെ മുഖ്യമന്ത്രിയായി പിന്തുണയ്ക്കാൻ കാരണമിതാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഫ്‌ലക്സിന്റെ വലിപ്പം നോക്കിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും ജനവികാരം കണക്കിലെടുക്കുമെന്നും കോൺഗ്രസ് നേതാവ് കെ മുരളീധരൻ പ്രതികരിച്ചു. പ്രകടനങ്ങൾ നാട്ടുകാർ കണ്ട് ആസ്വദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ പ്രക്രിയയിൽ ഇതൊക്കെ പതിവാണ്. ജനവികാരം കണക്കിലെടുത്തുകൊണ്ടുള്ള തീരുമാനമെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം വന്ന് നാലാം ദിവസവും ആരാകും മുഖ്യമന്ത്രി എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ കോൺഗ്രസിൽ തുടരുകയാണ്. എംഎൽഎമാരുടെ നിലപാടറിഞ്ഞ് എഐസിസി നിരീക്ഷകർ മടങ്ങിയതോടെ ഡൽഹി കേന്ദ്രീകരിച്ചാണ് തുടർ ചർച്ചകൾ. എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്ക്, അജയ് മാക്കൻ എന്നിവർ ഹൈക്കമാൻഡിന് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും.

നിലവിൽ ഭൂരിപക്ഷ എംഎൽഎമാരുടെയും പിന്തുണ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനാണ് ലഭിച്ചിരിക്കുന്നത്. 48 പേരുടെ പിന്തുണയുണ്ടെന്നാണ് കെ സി വേണുഗോപാൽ പക്ഷത്തിന്റെ അവകാശവാദം. 35 പേരുടെ പിന്തുണയുണ്ടെന്ന് വി ഡി സതീശൻ പക്ഷവും 23 പേരുടെ പിന്തുണയുണ്ടെന്ന് രമേശ് ചെന്നിത്തല വിഭാഗവും അവകാശപ്പെടുന്നു. മുഖ്യമന്ത്രി പ്രഖ്യാപനം ഞായറാഴ്ച ഉണ്ടായേക്കുമെന്നാണ് വിവരം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഫ്ലാറ്റില്‍ ഇഡി റെയ്ഡ്; 500 രൂപയുടെ നോട്ടുകെട്ടുകള്‍ അടങ്ങിയ ബാഗ് വലിച്ചെറിഞ്ഞ് ഐടി ജീവനക്കാരന്‍

ഫ്ലാറ്റില്‍ ഇഡി റെയ്ഡ്; 500 രൂപയുടെ നോട്ടുകെട്ടുകള്‍ അടങ്ങിയ ബാഗ് വലിച്ചെറിഞ്ഞ് ഐടി ജീവനക്കാരന്‍

റായ്പൂര്‍: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് ഭയന്ന് ഫ്ലാറ്റിന്റെ ഒമ്പതാം നിലയില്‍ നിന്ന് 21 ലക്ഷം രൂപ വലിച്ചെറിഞ്ഞ് ഐടി ജീവനക്കാരന്‍. പഞ്ചാബ് മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗവുമായി ബന്ധമുള്ള നിതിന്‍ ഗോഹലിന്റെ ഫ്ലാറ്റിലാണ് ഇഡി റെയ്ഡ് നടന്നത്.

ഛണ്ഡീഗഡ്, മൊഹാലി, പട്യാല എന്നിവിടങ്ങളിലായി 12 സ്ഥലങ്ങളിലാണ് ഏജന്‍സി റെയ്ഡ് നടത്തിയത്. ഖരാറിലെ വെസ്റ്റേണ്‍ ടവേഴ്സിലെ നിവാസികള്‍ പ്രഭാത നടത്തത്തിനിടെയാണ് ഏകദേശം 20 ലക്ഷം രൂപയുടെ 500 രൂപ നോട്ടുകളടങ്ങിയ രണ്ട് ബാഗുകള്‍ കണ്ടെത്തിയത്. ഉടന്‍ ഇ ഡി ഉദ്യോഗസ്ഥരെത്തി പണം സുരക്ഷിതമാക്കി.

സംഭവസ്ഥലത്ത് നിന്ന് പുറത്തുവന്ന ഒരു വീഡിയോയില്‍ പണം നിറച്ച രണ്ട് ബാഗുകള്‍ നിലത്ത് കിടക്കുന്നതും സമീപത്ത് 500 രൂപയുടെ നോട്ടുകെട്ടുകള്‍ ചിതറിക്കിടക്കുന്നതും കാണാം. മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ രാജ്ബീര്‍ ഗുമാനുമായി നിതിന്‍ ഗോഹലിന് ബന്ധമുണ്ടെന്നാണ് ആരോപണം. എന്നാല്‍ റെയ്ഡുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്ന് ഭഗവന്ത് മന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 'ഈ റെയ്ഡുകളുമായി ഞങ്ങള്‍ക്ക് ഒരു ബന്ധവുമില്ല. ഇഡി ഉദ്യോഗസ്ഥര്‍ അവരുടെ ജോലി ചെയ്യുന്നു', അദ്ദേഹം പറഞ്ഞു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

DMKയും AIADMKയും കൈകോർത്തേക്കുമെന്ന് അഭ്യൂഹം;സർക്കാർ രൂപീകരണത്തിന് അവകാശം ഉന്നയിച്ചാൽ രാജിയെന്ന് TVK എംഎൽഎമാർ

DMKയും AIADMKയും കൈകോർത്തേക്കുമെന്ന് അഭ്യൂഹം;സർക്കാർ രൂപീകരണത്തിന് അവകാശം ഉന്നയിച്ചാൽ രാജിയെന്ന് TVK എംഎൽഎമാർ

ചെന്നൈ: ദ്രാവിഡ പാര്‍ട്ടികളായ ഡിഎംകെയോ എഐഎഡിഎംകെയോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉയര്‍ത്തിയാല്‍ തമിഴക വെട്രി കഴകത്തിന്റെ 108 എംഎല്‍എമാരും രാജിവെയ്ക്കുമെന്ന് ഭീഷണി. ഡിഎംകെ, എഐഎഡിഎംകെ സഖ്യ സാധ്യതകള്‍ പാര്‍ട്ടിയുടെ പ്രമുഖ നേതാക്കള്‍ തള്ളിയെങ്കിലും ചര്‍ച്ചകള്‍ സജീവമാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

അതേസമയം ഭൂരിപക്ഷം ഉറപ്പിക്കാന്‍ ടിടിവി ദിനകരന്‍ നയിക്കുന്ന അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിലെ ഒരേയൊരു എംഎല്‍എയായ എസ് കാമരാജിന്റെ പിന്തുണ ടിവികെ തേടിയിട്ടുണ്ട്. ടിവികെയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ മതിയായ ഭൂരിപക്ഷമുണ്ടെന്ന് ഗവര്‍ണറെ ബോധ്യപ്പെടുത്താന്‍ വിജയ്ക്ക് കഴിയിഞ്ഞിട്ടില്ല. എന്നാല്‍ ഇന്ന് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെന്നാണ് ടിവികെയിലുള്ളവർ അവകാശപ്പെടുന്നത്.

വിജയിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് ഡിഎംകെയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടി അധ്യക്ഷന്‍ എം കെ സ്റ്റാലിനാണ്. എടപ്പാടി കെ പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കി ഡിഎംകെ പുറത്ത് നിന്ന് പിന്തുണയ്ക്കാനുള്ള നീക്കങ്ങളും ആലോചനയിലുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ന് ഗവര്‍ണറെ കാണാന്‍ എടപ്പാടി പളനിസ്വാമി അനുമതി തേടിയിട്ടുണ്ട്. അതേസമയം എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി ഇരുപതോളം പാര്‍ട്ടി എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന പുതുച്ചേരിയിലെ റിസോര്‍ട്ടില്‍ വ്യാഴാഴ്ച എത്തിയിരുന്നു. ഡിഎംകെയുമായുള്ള സഖ്യ സാധ്യതയെ കുറിച്ച് ചര്‍ച്ചകള്‍ പുറത്ത് നടക്കുമ്പോഴാണ് എഐഎഡിഎംകെയുടെ നേതൃത്വവും എംഎല്‍എമാരും തമ്മിലുള്ള ചര്‍ച്ചകള്‍ റിസോര്‍ട്ടില്‍ നടക്കുന്നത്.

മുമ്പ് പല പാര്‍ട്ടികളും കേവല ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിലും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ടെന്നാണ് ടിവികെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ടിവികെ സര്‍ക്കാരിന്റെ സ്ഥിരതയില്‍ ആശങ്ക ഉണ്ടെന്ന നിലപാടാണ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉയര്‍ത്തുന്നത്. നിലവില്‍ അഞ്ച് സീറ്റുകളുടെ കുറവാണ് ടിവികെയ്ക്ക് ഉള്ളത്. അതിനാല്‍ ചെറിയ കക്ഷികളായ സിപിഐഎം, സിപിഐ, വിസികെ എന്നിവയിലേക്കാണ് ടിവികെ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുന്‍ ഡിജിപി ഡോ. പി ജെ അലക്സാണ്ടര്‍ അന്തരിച്ചു

മുന്‍ ഡിജിപി ഡോ. പി ജെ അലക്സാണ്ടര്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ ഡിജിപി പി ജെ അലക്‌സാണ്ടര്‍ (89) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 1960 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു.

വിരമിച്ച ശേഷം പൊലീസ് പരിഷ്‌കരണങ്ങളെ സംബന്ധിച്ച് എഴുതുകയും പ്രഭാഷണങ്ങള്‍ നടത്തുയകയും ചെയ്തിട്ടുണ്ട്. കെ കരുണാകരന്റെ കാലഘട്ടത്തില്‍ വിവിധ ജില്ലകളില്‍ പൊലീസ് മേധാവിയായി പ്രവര്‍ത്തിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 7 May 2026

കേരള ഹോട്ടൽ & റെസ്റ്റോറൻ്റ് വടക്കൻ മേഖല ഹൈജിൻ മോനിട്ടറിംഗ് ഉൽഘാടനവും , ബോധവൽക്കരണ്ണ ക്ലാസ്സും നടത്തി.

കേരള ഹോട്ടൽ & റെസ്റ്റോറൻ്റ് വടക്കൻ മേഖല ഹൈജിൻ മോനിട്ടറിംഗ് ഉൽഘാടനവും , ബോധവൽക്കരണ്ണ ക്ലാസ്സും നടത്തി.

കോഴിക്കോട് : ത്യശൂർ മുതൽ കാസർഗോഡ് വരെയുള്ള 7 ജില്ലകളിലെ ഭാരവാഹികൾക്ക് ഹൈജിൻ മോനിട്ടറിംഗ്  ഉൽഘാടനവും , ബോധവൽക്കരണ്ണ ക്ലാസ്സും നടന്ന പ്രോഗ്രാമിന് ഹൈജിൻ സംസ്ഥാന ചെയർമാൻ പ്രസാദ് ആനന്ദ ഭവൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി രൂപേഷ് കോളിയാട്ട് പ്രോഗ്രാം ഉൽഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷിനോജ് റഹ്മാൻ മുഖ്യാതിഥിയായി. ബോധവൽക്കരണ്ണ ക്ലാസ് കോഴിക്കോട് ഫുഡ് സേഫ്റ്റി അസി: കമ്മിഷണൻ ബിബിൻ തോമസ് അംഗങ്ങൾക്കായി ചെയ്തു. ജില്ലാ പ്രസിഡൻ്റുമാരായ സമദ് മലപ്പുറം , മുജീബ് വയനാട് , ഫിറോസ് ബാബു പാലക്കാട് , രഘുവീർ പൈ കാസർഗോഡ് , ജില്ലാ സെക്രട്ടറിമാരായ സാദിഖ് കോഴിക്കോട് , വിജുമന്ന , പവിത്രൻ കുറ്റിയാടി തുടങ്ങിയവർ ആശംസ അർപ്പിച്ചു. കോഴിക്കോട് ജില്ലാ പ്രസിഡൻ്റ്
സന്തോഷ് കുമാർ US സ്വാഗതവും ഹൈജിൻ വടക്കൻ മേഖല കൺവീനർ ബിജു ചുള്ളിക്കര നന്ദിയും പറഞ്ഞു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 50 രൂപ കൂടി 14,025 രൂപയിലെത്തി. പവന് 400 രൂപ കൂടി 1,12,200 രൂപയിലാണ് വില്‍പ്പന പുരോഗമിക്കുന്നത്. ഈ മാസത്തെ ഉയര്‍ന്ന വിലയാണിത്. 18 കാരറ്റിന് 40 രൂപ കൂടി 11,525 രൂപയായി. 14 കാരറ്റിന് 8975, 9 കാരറ്റ് - 5790 രൂപ എന്നിങ്ങനെയാണ് ഗ്രാമിന് പുതിയ വില. വെള്ളിക്ക് ഗ്രാമിന് 270 രൂപയാണ് വില.

വ്യാഴാഴ്ച രാവിലെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഉയര്‍ന്നത്. ഇതോടെ ഇന്ന് ആകെ 640 രൂപയാണ് കൂടിയത്. കഴിഞ്ഞ ദിവസം 2000 രൂപയിലേറെ ഉയര്‍ന്നിരുന്നു. ഏതാനും നാളുകളായി വില കുറയുന്ന ട്രെന്‍ഡ് മാറുന്ന കാഴ്ചക്കാണ് സ്വര്‍ണ വിപണി കഴിഞ്ഞ രണ്ട് ദിവസമായി സാക്ഷ്യംവഹിക്കുന്നത്. വിവാഹ ആവശ്യങ്ങള്‍ക്കുള്‍പ്പെടെ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടിയതാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനക്ക് കാരണമാകുന്നത്.

ആഗോള വിപണിയിലെ ചലനങ്ങള്‍ക്ക് അനുസൃതമായി ഒരേദിവസം തന്നെ പലതവണ സ്വര്‍ത്തിന് വില വ്യത്യാസം വരുന്നതും ശ്രദ്ധേയമാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എണ്ണവില ഉയരുന്നതും ഡോളര്‍ ശക്തമാകുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. വില ഉയരുന്നത് നിക്ഷേപകര്‍ക്ക് ആശ്വാസമാണെങ്കിലും ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ബാധ്യത ഏറുന്നുണ്ട്. 