Friday, 8 May 2026

‘മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഫ്ലക്സിന്റെ വലിപ്പം നോക്കിയല്ല; 2 ദിവസത്തിനകം തീരുമാനം വരും’, കെ മുരളീധരൻ

‘മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഫ്ലക്സിന്റെ വലിപ്പം നോക്കിയല്ല; 2 ദിവസത്തിനകം തീരുമാനം വരും’, കെ മുരളീധരൻ

കേരളത്തിന്റെ മുഖ്യമന്ത്രി ആരാണെന്നതിൽ രണ്ട് ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്ന് കെ മുരളീധരൻ. ജനവികാരം മനസ്സിലാക്കികൊണ്ടുള്ള തീരുമാനം ഹൈക്കമാൻഡിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും. തന്റെ നിയോജകമണ്ഡലത്തിലെ ജനങ്ങളുടെ വികാരം കൂടി കണക്കിലെടുത്തുകൊണ്ടാണ് അഭിപ്രായം പറഞ്ഞിരിക്കുന്നത്. എന്നാൽ ആരെ മുഖ്യമന്ത്രിയാക്കി തീരുമാനിച്ചാലും അത് അംഗീകരിക്കുമെന്ന് കെ മുരളീധരൻ പ്രതികരിച്ചു.

ജനവികാരം കണക്കിലെടുത്ത് കൊണ്ടുള്ള തീരുമാനം ഹൈക്കമാൻഡിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷ. തീരുമാനം വരട്ടെ. നിലവിൽ ഒരു പ്രശ്നവും ഇല്ല. ഞാൻ ഉദ്ദേശിച്ച ആളുടെ പേര് വന്നില്ല എങ്കിലും, ഞാൻ പറഞ്ഞ പേര് ഹൈക്കമാൻഡ് തീരുമാനത്തിന് ശേഷം വെളിപ്പെടുത്തും. ഇതൊരു ജനാധിപത്യ പ്രക്രിയയാണ് ആളാതെ ഒരു മണിക്കൂർ കൊണ്ടോ അര മണിക്കൂർ കൊണ്ടോ തീരുമാനിക്കേണ്ട കാര്യമല്ല. 63 കോൺഗ്രസ് എംഎൽഎമാർ ഉണ്ട് അവരുമായി ഘടകകക്ഷികളുമായും ചർച്ച ചെയ്യണം. ഫ്ലക്സിന്റെ വലിപ്പം നോക്കിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് അദ്ദേഹം പറഞ്ഞു.

അതേസമയം. ഇന്നും കെ സി വേണുഗോപാലിനായും വി ഡി സതീശനായും വിവിധയിടങ്ങളിൽ ഫ്ളക്സ് ബോർഡുകൾ ഉയർന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബിഹാറിൽ സ്കൂളിൽ ഭക്ഷ്യവിഷബാധ; 165 വിദ്യാർഥികൾ ആശുപത്രിയിൽ

ബിഹാറിൽ സ്കൂളിൽ ഭക്ഷ്യവിഷബാധ; 165 വിദ്യാർഥികൾ ആശുപത്രിയിൽ

ബിഹാറിൽ സ്കൂളിൽ ഭക്ഷ്യവിഷബാധ.165 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷണത്തിൽ പാമ്പ് പോലെ തോന്നിക്കുന്ന ഒന്നിനെ കണ്ടുവെന്നാണ് ഗ്രാമവാസികളുടെ ആരോപണം. ഇന്നലെ പ്രഭാത ഭക്ഷണം കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ബിഹാറിലെ സഹസ്ര ജില്ലയിലുള്ള ബൽവാഹ മിഡിൽ സ്കൂളിലാണ് സംഭവം.വയറുവേദനയും ഛർദ്ദിയും തലചുറ്റലും അനുഭവപ്പെട്ട കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . ചില കുട്ടികൾ സ്കൂളിൽ ബോധരഹിതരാവുകയായിരുന്നു

ഒരു സന്നദ്ധ സംഘടനയാണ് ഭക്ഷണം വിതരണം ചെയ്തതെന്ന് പ്രിൻസിപ്പൽ ബന്ധപ്പെട്ട അധികാരികൾക്ക് വിവരം നൽകിയിട്ടുണ്ട്. പൊലീസിൽ വിവരമറിയിച്ചതിന് പിന്നാലെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭക്ഷണത്തിൻറെ സാമ്പിളുകൾ വിശദമായ പരിശോധനകൾക്കായി അയച്ചിട്ടുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്‍ഡിഗോ വിമാനത്തില്‍ വച്ച് അധിക്ഷേപത്തിന് ഇരയായെന്ന് മഹുവ മൊയ്ത്ര; പരാതി നല്‍കി

ഇന്‍ഡിഗോ വിമാനത്തില്‍ വച്ച് അധിക്ഷേപത്തിന് ഇരയായെന്ന് മഹുവ മൊയ്ത്ര; പരാതി നല്‍കി

ഇന്‍ഡിഗോ വിമാനത്തില്‍ വച്ച് അധിക്ഷേപത്തിന് ഇരയായെന്ന് തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. ഡിജിസിഎയ്ക്കും വ്യോമയാന മന്ത്രാലയത്തിനും ഇന്‍ഡിഗോയ്ക്കും എംപി പരാതി നല്‍കി. ഒരു കൂട്ടം ആളുകള്‍ വിമാനത്തില്‍ വച്ച് തൃണമൂല്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി അധിക്ഷേപിച്ചെന്നാണ് പരാതി.

തൃണമൂല്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിമാനത്തില്‍ വച്ച് ഉയര്‍ത്തിയെന്നും രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി അധിക്ഷേപിച്ചു എന്നും മഹുവ പറയുന്നു.
ബിജെപിയുടെ സംസ്‌കാരമാണെന്ന് മഹുവ മൊയ്ത്ര ആരോപിച്ചു. തന്റെ സമ്മതമില്ലാതെ ചിത്രീകരിച്ച ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നും തൃണമൂല്‍ എംപി ആരോപിച്ചു.

പ്രതിരോധകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയപ്പോഴാണ് സംഭവമെന്ന് മഹുവ പറഞ്ഞു. ‘ചോര്‍ ചോര്‍, ടിഎംസി ചോര്‍’, ‘ജയ് ശ്രീറാം’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഇവര്‍ വിളിച്ചതായി മഹുവ എക്‌സില്‍ കുറിച്ചു. ഇത് പൗര കോപമല്ലെന്നും ഉപദ്രവമാണെന്നും അവര്‍ പറഞ്ഞു. വിമാനത്തില്‍ എന്റെ സുരക്ഷയെ ലംഘിക്കുന്നതരത്തിലുള്ള സംഭവമാണ് അരങ്ങേറിയതെന്നും എം പി പറഞ്ഞു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നാലംഗ കുടുംബത്തിന്റെ മരണം; കാരണം തണ്ണിമത്തനല്ല, എലിവിഷം, വഴിത്തിരിവ്

നാലംഗ കുടുംബത്തിന്റെ മരണം; കാരണം തണ്ണിമത്തനല്ല, എലിവിഷം, വഴിത്തിരിവ്

മുംബൈ: മുംബൈയില്‍ ദമ്പതികളുടെയും മക്കളുടെയും മരണത്തില്‍ വഴിത്തിരിവ്. ഇക്കഴിഞ്ഞ ഏപ്രില്‍ 25ന് നടന്ന ദാരുണ സംഭവത്തിന് പിന്നിലെ കാരണം തണ്ണിമത്തന്‍ കഴിച്ചതാണെന്നായിരുന്നു സംശയം. എന്നാല്‍ ഭക്ഷ്യവിഷബാധയല്ല മറിച്ച് തണ്ണിമത്തനിലൂടെ ഇവരുടെ ശരീരത്തില്‍ എത്തിയ എലിവിഷമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. മരണപ്പെട്ടവരുടെ ശരീരത്തിലും പഴത്തിന്റെ അവശിഷ്ടങ്ങളിലും എലിവിഷത്തില്‍ അടങ്ങിയിരിക്കുന്ന സിങ്ക് ഫോസ്‌ഫൈറ്റിന്റെ സാന്നിധ്യം കണ്ടെത്തിയത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരിച്ചവരുടെ തലച്ചോര്‍, ഹൃദയം, കുടല്‍ എന്നിവ ഉള്‍പ്പെടെ പച്ചനിറമായത് കണ്ടെത്തി. ഇതാണ് വിഷബാധയിലേക്ക് നയിച്ചതും പൊലീസ് വിശദമായ അന്വേഷണത്തിലേക്ക് കടന്നതും. സംഭവദിവസം മുംബൈയിലെ സ്വന്തം വസതിയില്‍ ബന്ധുക്കള്‍ക്കായി മരിച്ചവര്‍ വിരുന്നൊരുക്കിയിരുന്നു. ബന്ധുക്കള്‍ പോയതിന് ശേഷം ഇവര്‍ തണ്ണിമത്തന്‍ കഴിച്ച് കിടന്നുറങ്ങി. എന്നാല്‍ പുലര്‍ച്ചെ അഞ്ച് മണിയോടെ എല്ലാവര്‍ക്കും ഛര്‍ദ്ദിയും വയറിളക്കവുമുണ്ടായി. തുടര്‍ന്ന് ഇവര്‍ കുടുംബ ഡോക്ടറെ സമീപിച്ചതിന് പിന്നാലെ എല്ലാവരെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇളയ കുട്ടിയാണ് ആദ്യം മരിച്ചത്. പിന്നാലെ മറ്റുള്ളവരും മരണത്തിന് കീഴടങ്ങി.

അബ്ദുള്ള ദൊകാഡിയ, ഭാര്യ നസ്രീന്‍, മക്കളായ സൈനബ്, ആയിഷ എന്നിവരാണ് മരിച്ചത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അവയവദാനത്തിന് എംപിമാരുടെയും എംഎൽഎമാരുടെയും പേരിൽ വ്യാജ ശുപാർശ കത്ത്; പിന്നിൽ വൻ റാക്കറ്റ്, രണ്ടുപേ‍‍ർ പിടിയിൽ

അവയവദാനത്തിന് എംപിമാരുടെയും എംഎൽഎമാരുടെയും പേരിൽ വ്യാജ ശുപാർശ കത്ത്; പിന്നിൽ വൻ റാക്കറ്റ്, രണ്ടുപേ‍‍ർ പിടിയിൽ

കൊച്ചി: അവയവദാനത്തിനായി വ്യാജ രേഖകള്‍ ഉണ്ടാക്കുന്ന സംഘം അറസ്റ്റില്‍. അവയവദാന റാക്കറ്റിന്റെ ഏജന്റ് ആയ പ്രധാന പ്രതി കാസര്‍കോട് സ്വദേശി നജീമിനെ സഹായിച്ച കുന്നത്തുനാട് സണ്‍ കമ്മ്യൂണിക്കേഷന്‍സ് ഉടമ സണ്ണി വര്‍ഗീസ്, ഭാര്യ സിനി വര്‍ഗീസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെയാണ് കുന്നത്തുനാട്, തടിയിട്ടപറമ്പ്, അമ്പലമേട് എന്നെ സ്റ്റേഷനുകളില്‍ നിന്നുള്ള പൊലീസ് സംഘം സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്.

എറണാകുളത്ത് അവയവദാനത്തിനായി വ്യാജ രേഖ ചമച്ചതിന് പിന്നില്‍ വന്‍ റാക്കറ്റുണ്ടെന്ന് പൊലീസിന് വ്യക്തമായിരുന്നു. നജീബാണ് റാക്കറ്റിനെ നിയന്ത്രിച്ചിരുന്നത്. എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരുടെ പേരിലുള്ള വ്യാജ ശുപാര്‍ശ കത്ത് തയ്യാറാക്കിയായിരുന്നു തട്ടിപ്പ്. നജീമിനായി പൊലീസ് വലവിരിച്ചിട്ടുണ്ട്. നജീമും ഭാര്യയമാണ് കേസിലെ പ്രധാന കണ്ണികള്‍. ഭാര്യ വക്കീല്‍ ആണെന്നാണ് പൊലീസ് പറയുന്നത്. ഈ ഐഡന്റിറ്റി ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്.

ഇവര്‍ക്കുള്ള വ്യാജ രേഖകള്‍ നിര്‍മ്മിക്കാന്‍ സഹായിച്ചിരുന്നത് സണ്ണി വര്‍ഗീസും ഭാര്യ സിനി വര്‍ഗീസുമായിരുന്നു. ഇവരുടെ കമ്പ്യൂട്ടറില്‍ നിന്നും നിരവധി രേഖകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുന്നത്തുനാട് പള്ളിക്കരയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റുഡിയോയിലെ ജീവനക്കാരന്‍ സനോജിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോട്ടോഷോപ്പ് ഉപയോഗിച്ച് രേഖകള്‍ കൃത്രിമമായി നിര്‍മ്മിക്കാന്‍ ഇവരെ സഹായിച്ചത് സനോജ് ആണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

സ്റ്റുഡിയോയിലെ കമ്പ്യൂട്ടറില്‍ നിന്നും വ്യാജ രേഖകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സണ്ണി വര്‍ഗീസിന്റെ ഡിടിപി സെന്ററില്‍ നിന്നും സ്റ്റുഡിയോയില്‍ നിന്നുമായി സ്വകാര്യ ആശുപത്രികളുടെ ബ്ലാങ്ക് ലെറ്റര്‍ പാഡ്, വ്യാജ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കുന്നതിനുള്ള രേഖകള്‍, മെഡിക്കല്‍ ലാബ് റിപ്പോര്‍ട്ട് കൃത്രിമമായി നിര്‍മ്മിക്കുന്നതിനായി ലാബുകളുടെ ലെറ്റര്‍പാടുകളും കണ്ടെത്തി. പ്രധാന പ്രതി നജീമുമായി ഇവര്‍ നടത്തിയ വാട്‌സ്ആപ്പ് സന്ദേശങ്ങളും പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞു എന്നാണ് വിവരം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ചില തീരുമാനങ്ങള്‍ ഉണ്ടാകും, MLAമാര്‍ ചെന്നൈയില്‍ ഉണ്ടാകണം': എം കെ സ്റ്റാലിന്‍

'ചില തീരുമാനങ്ങള്‍ ഉണ്ടാകും, MLAമാര്‍ ചെന്നൈയില്‍ ഉണ്ടാകണം': എം കെ സ്റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ വരുന്ന മെയ് പത്താം തീയതി വരെ ഡിഎംകെ എംഎല്‍എമാരോട് ചെന്നൈയില്‍ തുടരാന്‍ പാര്‍ട്ടി അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു. മാതൃകാപരമായി പ്രതിപക്ഷത്ത് ഇരുന്ന് പ്രവര്‍ത്തിക്കാനാണ് ആഗ്രഹമെന്നും പാര്‍ട്ടിയുടെ ക്ഷേമത്തിനായി ചില തീരുമാനങ്ങള്‍ മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ച് തീരുമാനിക്കേണ്ടി വരുമെന്നും സ്റ്റാലിന്‍ പറഞ്ഞു. തീരുമാനങ്ങള്‍ക്കൊപ്പം കൂടെനില്‍ക്കണമെന്ന് സ്റ്റാലിന്‍ എംഎല്‍എമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം സഖ്യത്തില്‍ മത്സരിച്ച് അഞ്ച് സീറ്റ് നേടിയതിന് പിന്നാലെ ടിവികെയ്ക്ക് പിന്തുണ നല്‍കിയ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് ഡിഎംകെ പ്രമേയം. കോണ്‍ഗ്രസ് നിലപാടിന് എതിരെ ഡിഎംകെ നിയമസഭാ കക്ഷി യോഗം പ്രമേയം പാസാക്കി.

കോണ്‍ഗ്രസ് പഴയ ശീലങ്ങള്‍ ഉപേക്ഷിച്ചിട്ടില്ല. കോണ്‍ഗ്രസ് പിറകില്‍ നിന്നും കുത്തിയെന്നും വഞ്ചിച്ചെന്നും ഡിഎംകെ പ്രമേയത്തില്‍ പറയുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ ബിജെപി ചെയ്യുന്നത് പോലെയാണ് തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് ഡിഎംകെയോട് പെരുമാറിയത്. ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തില്‍ ഒരു രാജ്യസഭാ സീറ്റും 28നിയമസഭാ സീറ്റും കോണ്‍ഗ്രസ് നേടി. എന്നാല്‍ അഞ്ച് സീറ്റ് നേടി എതിര്‍ചേരിയിലേക്ക് മാറി. സഖ്യകക്ഷി പാര്‍ട്ടി പ്രവര്‍ത്തകരുടെ കഠിനാധ്വാനം അവര്‍ പാഴാക്കിയെന്നും പ്രമേയത്തില്‍ പറയുന്നു. 

പുതുച്ചേരിയിലും കോണ്‍ഗ്രസ് ഡിഎംകെയ്ക്ക് ഒപ്പമായിരുന്നു. ഡിഎംകെയ്ക്ക് അനുവദിച്ച മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചു. ഇത് ക്രൂരമായ പ്രവര്‍ത്തിയായിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പും കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് ഇത് തെളിയിക്കുന്നുവെന്നും പ്രമേയത്തില്‍ പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് വേനല്‍ മഴ തുടരും; നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വേനല്‍ മഴ തുടരും; നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്

എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 10-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ മാസം 11 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40-50 വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

ജാഗ്രതാ നിര്‍ദേശങ്ങള്‍

ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.