Saturday, 9 May 2026

വിജയ്ക്ക് 118 പേരുടെ പിന്തുണ തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ലോക്ഭവൻ, സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ

വിജയ്ക്ക് 118 പേരുടെ പിന്തുണ തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ലോക്ഭവൻ, സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ

ചെന്നൈ: തമിഴകത്ത് വീണ്ടും ട്വിസ്റ്റ്. ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ സത്യപ്രതിജ്ഞയില്‍ അനിശ്ചിതത്വം. വിജയ്ക്ക് 118 പേരുടെ പിന്തുണ തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് ലോക്ഭവന്‍ അറിയിച്ചു. വിജയ് കൈമാറിയത് 116 പേരുടെ പിന്തുണ കത്ത് മാത്രമാണെന്നും സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്നും ലോക്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു. കോണ്‍ഗ്രസ്, സിപിഐഎം, സിപിഐ എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണക്കത്ത് മാത്രമാണ് വിജയ് ലോക്ഭവന് നല്‍കിയത്. വിസികെയുടെ പിന്തുണ ലഭിച്ചെന്നായിരുന്നു നേരത്തെ ടിവികെ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ വിസികെയുടെ പിന്തുണ കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയിട്ടില്ല. വിസികെ ഇപ്പോൾ ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന് ടിവികെയോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. വിസികെ അധ്യക്ഷന്‍ തിരുമാവളവന്‍ എംകെ സ്റ്റാലിനെ കാണാനൊരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തെ ടിവികെയെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന മുസ്ലിം ലീഗ് ഇപ്പോള്‍ ആ നിലപാടില്‍ നിന്ന് പിന്മാറിയിട്ടുണ്ട്. പിന്തുണയ്ക്കുന്നത് ടിവികെയെ അല്ലെന്ന് ലീഗ് ദേശീയ അദ്ധ്യക്ഷന്‍ ഖാദർ മൊയ്തീൻ വിശദമാക്കി. ഗവർണറുടെ സർക്കാർ രൂപീകരണ ശ്രമങ്ങളെ ആണ് പിന്തുണയ്ക്കുന്നത്.

ഭരിക്കുന്ന സർക്കാരിനെ ഉപാധികൾ ഇല്ലാതെ നിയമസഭയിൽ പിന്തുണയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഐഎം, സിപിഐ ഓഫീസുകള്‍ വിജയ് സന്ദർശിച്ചിരുന്നു. പിന്തുണ നല്‍കിയതിന് നന്ദി അറിയിക്കാനാണ് വിജയ് പാര്‍ട്ടി ഓഫീസുകള്‍ സന്ദര്‍ശിച്ചത്. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ സന്ദര്‍ശിച്ചതിന് ശേഷമാണ് വിജയ് ഇടതുനേതാക്കളെ കണ്ടത്. 'ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയാണ്. അതിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ 6 എംഎല്‍എമാര്‍ കൂടി ആവശ്യമാണ്. ഞങ്ങള്‍ സിപിഐഎമ്മും സിപിഐയും വിസികെയും ചേര്‍ന്ന് 6 എംഎല്‍എമാരുണ്ട്. ഞങ്ങള്‍ പിന്തുണ അറിയിച്ചു കഴിഞ്ഞു. അത് ജനാധിപത്യപരമായ ഉത്തരവാദിത്തമാണ്. ഞങ്ങള്‍ ജനാധിപത്യത്തിനൊപ്പമാണ്. ജനങ്ങള്‍ക്കൊപ്പമാണ്'- സിപിഐ സംസ്ഥാന സെക്രട്ടറി വീരപാണ്ഡ്യന്‍ പറഞ്ഞു.

ഒരു കാരണവശാലും ഒരിക്കലും വര്‍ഗീയ ശക്തികളെ അടുപ്പിക്കില്ലെന്ന് വിജയ് ഇടതുനേതാക്കള്‍ക്ക് ഉറപ്പുനല്‍കിയതായി സിപിഐഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണനും വ്യക്തമാക്കി. 'ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് നിങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് ഞാന്‍ നന്ദിയുളളവനാണ്. എന്റെ വാതിലുകള്‍ നിങ്ങള്‍ക്കായി തുറന്നിട്ടിരിക്കുകയാണ്. ഒരു സാഹചര്യത്തിലും വര്‍ഗീയ ശക്തികളെ അടുപ്പിക്കില്ല' എന്ന് വിജയ് പറഞ്ഞു എന്നാണ് കെ ബാലകൃഷ്ണന്‍ പറഞ്ഞത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുഖ്യമന്ത്രി ആരാകും? ഇന്ന് നിര്‍ണ്ണായകം; കേരളത്തിൽ നിന്നുള്ള നേതാക്കളുമായി ഹൈക്കമാന്‍ഡ് ചര്‍ച്ച ഇന്ന്

മുഖ്യമന്ത്രി ആരാകും? ഇന്ന് നിര്‍ണ്ണായകം; കേരളത്തിൽ നിന്നുള്ള നേതാക്കളുമായി ഹൈക്കമാന്‍ഡ് ചര്‍ച്ച ഇന്ന്

തിരുവനന്തപുരം: മുഖ്യമന്ത്രിയെ അറിയാന്‍ ഡല്‍ഹിയിലേക്ക് ഉറ്റുനോക്കി രാഷ്ട്രീയ കേരളം. കേരളത്തില്‍ നിന്നുള്ള നേതാക്കളുമായി ഹൈക്കമാന്‍ഡ് ഇന്ന് ചര്‍ച്ച നടത്തും. നേതാക്കള്‍ ഇന്നലെ രാത്രി തന്നെ ഡൽഹിയിൽ എത്തി. നാടകീയ രംഗങ്ങളാണ്. ഡല്‍ഹിയില്‍ അരങ്ങേറിയത്.

വി ഡി സതീശന് കേരള ഹൗസില്‍ വന്‍ സ്വീകരണമാണ് ജെന്‍സി പ്രവര്‍ത്തകര്‍ ഒരുക്കിയത്. രമേശ് ചെന്നിത്തല കേരള ഹൗസില്‍ എത്താതെ താമസം മറ്റൊരിടത്തേക്ക് മാറ്റി. അതേസമയം കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന് നേരെ വിഡി സതീശനെ അനുകൂലിച്ച് എംഎസ്എഫ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. വിഡി സതീശന്‍ മുഖ്യമന്ത്രി ആയില്ലെങ്കില്‍ ബാക്കി പിന്നെ കാണാമെന്നായിരുന്നും എംഎസ്എഫ് പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്.

അതേസമയം മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള തെരുവ് പോരില്‍ ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തിയിലാണ്.
നിര്‍ദേശം മറികടന്ന് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചവര്‍ക്ക് എതിരെ പാര്‍ട്ടി അച്ചടക്ക നടപടി ഉണ്ടാകും. എന്നാല്‍ നിര്‍ദേശം മറികടന്ന് ഇന്നും പലയിടത്തും പോസ്റ്ററുകളും ഫ്‌ളക്‌സുകളും പ്രത്യക്ഷപ്പെട്ടു. സെക്രട്ടേറിയറ്റിനു മുന്നിലെ വിഡി സതീശന്റെ ഫ്‌ളക്‌സിന് മുകളില്‍ പോസ്റ്ററുകള്‍ പതിച്ചു. 'കൂലിക്ക് ഇറക്കിയ ആളിനെ കണ്ട് ഞങ്ങള്‍ പേടിച്ചു പോയെന്ന് പറഞ്ഞേക്ക്' എന്നാണ് വാചകം. Natural Choice VD എന്നെഴുതിയ കൂറ്റന്‍ ഫ്‌ളക്‌സിന് മുകളിലും പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.

തിരുവനന്തപുരം നഗരത്തില്‍ സ്ഥാപിച്ചിരുന്ന കെ സി വേണുഗോപാലിന്റെ ഫ്‌ളക്‌സുകളും കീറി. ഉമ്മന്‍ചാണ്ടിയുടെ ചിത്രത്തിനൊപ്പം പാളയത്തു വച്ചിരുന്ന ഫ്‌ളെക്‌സിലാണ് കെ സി വേണുഗോപാലിന്റെ മുഖം കീറിയത്. ഉമ്മന്‍ചാണ്ടിയുടെ മുഖത്തെ നിലനിര്‍ത്തി. കുഞ്ഞൂഞ്ഞിനു ശേഷം കെ സി എന്നായിരുന്നു ഫ്‌ളെക്‌സിലെ വാചകം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 8 May 2026

ഗ്യാസില്ല: കേറ്ററിങ്, റസ്റ്ററന്റ് മേഖല സ്തംഭനാവസ്ഥയിൽ,  വിവാഹ സീസണിൽ പ്രതിസന്ധി രൂക്ഷം

ഗ്യാസില്ല: കേറ്ററിങ്, റസ്റ്ററന്റ് മേഖല സ്തംഭനാവസ്ഥയിൽ, വിവാഹ സീസണിൽ പ്രതിസന്ധി രൂക്ഷം

തിരുവനന്തപുരം: പാചകവാതകം സമയത്ത് ലഭിക്കാത്തതു മൂലം സംസ്ഥാനത്ത് കേറ്ററിങ് മേഖല സ്തംഭനാവസ്ഥയിൽ. വിവാഹങ്ങളും മറ്റ് ആഘോഷങ്ങളും സജീവമായ സീസണിലാണ് വലിയ പ്രതിസന്ധി. കരിഞ്ചന്തയിൽ ഉയർന്ന വില നൽകി സിലിണ്ടറുകൾ വാങ്ങേണ്ടി വരുന്നത് സ്ഥാപനങ്ങളെ നഷ്ടത്തിലേക്ക് തള്ളുകയാണ്. സ്വീകരിച്ച ഓർഡറുകൾ മാറ്റിവയ്ക്കാനോ ഉപഭോക്താക്കളിൽ നിന്ന് കൂടുതൽ തുക ഈടാക്കാനോ കഴിയാത്ത അവസ്ഥയിലാണ് പലരും. ബുക്ക് ചെയ്ത് ആഴ്ചകളായാലും സിലിണ്ടർ ലഭിക്കാത്തത് പ്രവർത്തനത്തെ ബാധിച്ചതായി ഹോട്ടൽ, റസ്റ്ററന്റ് ഉടമകളും ചൂണ്ടിക്കാട്ടി. ക്ഷാമം തുടർന്നാൽ ഹോട്ടൽ ഭക്ഷണത്തിന് വില വർധിപ്പിക്കേണ്ടി വരുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

പ്രധാന പ്ലാന്റുകളിൽ നിന്നുള്ള ലോഡിങ്ങിലെ കുറവ് വിതരണ ശൃംഖലയെ ബാധിച്ചു. റീഫില്ലിങ്ങിലെ കാലതാമസവും പുതിയ സിലിണ്ടറുകളുടെ കുറവും പ്രതിസന്ധി ഗുരുതരമാക്കി. വിതരണം സാധാരണ നിലയിലാകാൻ ആഴ്ചകൾ എടുത്തേക്കുമെന്നാണ് ഗ്യാസ് ഏജൻസി ഉടമകൾ നൽകുന്ന സൂചന 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വി ഡി സതീശന് ഡൽഹയിൽ സ്വീകരണം; ടീം Gen Z എന്ന പേരിൽ വിദ്യാർത്ഥികൾ സ്വീകരണം ഒരുക്കും

വി ഡി സതീശന് ഡൽഹയിൽ സ്വീകരണം; ടീം Gen Z എന്ന പേരിൽ വിദ്യാർത്ഥികൾ സ്വീകരണം ഒരുക്കും

കേരളത്തിലെ മുഖ്യമന്ത്രി ചർച്ച നിർണായക ഘട്ടത്തിലേക്ക് കടക്കുന്നു. മുഖ്യമന്ത്രി പദവിക്കായി ചരടുവലിക്കുന്ന നേതാക്കളെ ഹൈക്കമാന്റ് ഡൽഹിക്ക് വിളിപ്പിച്ചു. വിഡി സതീശനും രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഇന്ന് ഡൽഹിക്ക്പുറപ്പെടും. നിലവിൽ കെസി വേണു​ഗോപാൽ ഡൽഹിയിൽ തുടരുകയാണ്. നേതാക്കളെല്ലാവരും ദില്ലിയിലെത്തുന്നതോടെ നാളെ നിർണ്ണായക ചർച്ച നടക്കും. ഡൽഹിൽ എത്തുന്ന വി ഡി സതീശന് സർവകലാശാല വിദ്യാർഥികൾ സ്വീകരണം നൽകും.

Team Gen Z യുടെ പേരിലാണ് സ്വീകരണം. കേരള ഹൗസിൽ സ്വീകരണം നൽകുന്നത് ഡൽഹി സർവകലാശാലയിലെ വിദ്യാർഥികളാണ്. അതേസമയം വി ഡി സതീശന് പിന്തുണയുമായി ദുബായ് ഇൻകാസ് പ്രവർത്തകർ രംഗത്തെത്തി. വി ഡി സതീശനെ മുഖ്യമന്ത്രി ആക്കണം. അവസാന നിമിഷം നൂലിൽ കെട്ടി മുഖ്യമന്ത്രിയെ ഇറക്കരുത്. ജനവികാരം മാനിക്കണം. ഇൻകാസ് ഒഐസിസി ഗ്ലോബൽ സെക്രട്ടറി ഉൾപ്പാടെ ഉള്ളവർ വി ഡി സതീശനെ പിന്തുണച്ചു.

കൊച്ചിയിൽ വൈകിട്ട് നാലിടങ്ങളിൽ പ്രകടനം VD അനുകൂല പ്രകടനം നടക്കും. കീഴ്മാട്, മരട്, വൈപ്പിൻ, കുന്നുകര എന്നിവിടങ്ങളിലാണ് പ്രകടനങ്ങൾ നടക്കുക. അതേസമയം കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദത്തിനായി നേതാക്കള്‍ പോര് തുടരുന്നതിനിടെ വി ഡി സതീശന് അനുകൂലമായി പ്രകടനം നടന്നതിയ സംഭവത്തില്‍ നടപടിയുമായി ഇടുക്കി ഡിസിസി രംഗത്തെത്തി.

സംഘടന വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് നാല് പേർക്കെതിരെയാണ് ഇടുക്കി ഡിസിസി നടപടിസ്വീകരിച്ചത്. ഡിസിസി ജനറൽ സെക്രട്ടറി വി. ഇ താജുദ്ദീൻ, വെസ്റ്റ് മണ്ഡലം പ്രസിഡന്‍റ് സുരേഷ് ബാബു, കർഷക തൊഴിലാളി ഫെഡറേഷന് സംസ്ഥാന സെക്രട്ടറി ജോയ് മൈലാടി, തൊടുപുഴ ബ്ലോക്ക് സെക്രട്ടറി റോബിൻ മൈലാടി എന്നിവരെ പദവികളിൽ നിന്ന് നീക്കം ചെയ്തതായി ഡിസിസി പ്രസിഡണ്ട് സി.പി. മാത്യു അറിയിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലപ്പുറത്ത് ചെറുമകന്റെ മരണവാർത്ത കേട്ട് തളർന്നുവീണ 84-കാരൻ മരിച്ചു

മലപ്പുറത്ത് ചെറുമകന്റെ മരണവാർത്ത കേട്ട് തളർന്നുവീണ 84-കാരൻ മരിച്ചു

പുറത്തൂർ: ചെറുമകന്റെ മരണവാർത്ത കേട്ട് തളർന്നുവീണ 84-കാരൻ മരിച്ചു. പുത്തൻ പീടിയേക്കൽ അൻവറിന്റെ മകൻ മുഹമ്മദ് റിഹാൻ (10), അൻവറിന്റെ പിതാവ് ഹനീഫ (84) എന്നിവരാണ് മരണപ്പെട്ടത്. വാഹനാപകടത്തിലാണ് പത്തുവയസ്സുകാരനായ റിഹാൻ മരിച്ചത്.

വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെ പുറത്തൂർ എൻ.ഒ.സി. പടി പള്ളിക്ക് സമീപമായിരുന്നു മുഹമ്മദ് അപകടം നടന്നത്. സൈക്കിളിൽ പോവുകയായിരുന്ന റിഹാനെ പുറത്തൂരിൽനിന്ന് തിരൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ബസ് തട്ടി വീണ കുട്ടിയുടെ ശരീരത്തിലൂടെ ടയറുകൾ കയറിയിറങ്ങി സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചു.

പ്രിയപ്പെട്ട പേരക്കുട്ടിയുടെ മരണവാർത്ത അറിഞ്ഞ ഹനീഫ തളർന്നുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഖത്തറിലായിരുന്ന റിഹാന്റെ പിതാവ് അൻവർ വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ആബിദയാണ് റിഹാന്റെ മാതാവ്. ഹിബ, ഇഷ്‌വ എന്നിവർ സഹോദരങ്ങളാണ്. തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം വെള്ളിയാഴ്ച പെരുന്തിരുത്തി പഴയ ജുമാ മസ്‌ജിദ് കബറിസ്താനിൽ ഇരുവരുടെയും മൃതദേഹങ്ങൾ കബറടക്കും. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിജയ് @ 118; സിപിഎം സിപിഐ പിന്തുണയുമായി ഉടൻ ഗവർണറെ കാണും

വിജയ് @ 118; സിപിഎം സിപിഐ പിന്തുണയുമായി ഉടൻ ഗവർണറെ കാണും

ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം നാലു ദിവസത്തെ അനിശ്ചിതത്വം മാറുന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് പിന്തുണ നൽകാൻ രണ്ട് അംഗങ്ങൾ വീതം ഉള്ള സിപിഎം സിപിഐ കക്ഷികൾ തീരുമാനിച്ചതോടെയാണിത്.

5 അംഗങ്ങൾ ഉള്ള കോൺഗ്രസ് ഡിഎംകെ സഖ്യം ഉപേക്ഷിച്ച് വിജയിന് പിന്തുണ നൽകിയിരുന്നു. ഇതോടെ വിജയ്ക്ക് 117 പേരുടെ പിന്തുണയായി. രണ്ട് അംഗങ്ങളുള്ള VCK വിജയിക്ക് പിന്തുണ നൽകും എന്നാണ് സൂചന. തുടർന്ന് അദ്ദേഹം ഗവർണറെ കാണും.

അതേസമയം, വിജയിനെ ഭരണത്തിൽ നിന്ന് മാറ്റിനിർത്താൻ ഡിഎംകെയും അണ്ണാ ഡിഎംകെയും തമ്മിൽ അപ്രതീക്ഷിതമായ രാഷ്ട്രീയധാരണയുണ്ടാകുന്നു എന്ന സൂചനകളും പുറത്തുവന്നിരുന്നു .കൃത്യമായ ഭൂരിപക്ഷം രേഖാമൂലം ഹാജരാക്കാൻ കഴിയാത്തതിനാൽ സർക്കാർ രൂപീകരിക്കാനുള്ള വിജയ്‍യുടെ അഭ്യർത്ഥന ഗവർണർ രാജേന്ദ്ര അർലേക്കർ നേരത്തെ തള്ളിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്, എംവി ഹോണ്ടിയസിൽ മരിച്ചത് 3 പേർ, ഹാന്റ വൈറസ് പടരുന്നു, കരുതൽ വേണം

ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്, എംവി ഹോണ്ടിയസിൽ മരിച്ചത് 3 പേർ, ഹാന്റ വൈറസ് പടരുന്നു, കരുതൽ വേണം

149 യാത്രക്കാരുമായി അര്‍ജന്റീനയില്‍ നിന്നും യാത്ര തിരിച്ച ആഢംബര കപ്പലിൽ എംവി ഹോണ്ടിയസിൽ ഹാന്റ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ രാജ്യങ്ങള്‍ക്ക് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കപ്പലിലെ മൂന്ന് പേര്‍ മരിക്കുകയും നിരവധി യാത്രക്കാര്‍ക്ക് രോഗം ബാധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന അതീവ ജാഗ്രത നിര്‍ദേശിച്ചത്. കപ്പലുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും ഇതില്‍ അഞ്ചെണ്ണം ഹാന്റവൈറസ് ആണെന്ന് സ്ഥിരീകരിച്ചുവെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

പശ്ചിമ ആഫ്രിക്കൻ തീരത്തുള്ള എംവി ഹോണ്ടിയസ് ഡച്ച് ആഡംബര കപ്പലിലെ യാത്രക്കാരായ മൂന്ന് പേർ ഇതിനോടകം വൈറസ് ബാധിച്ചു മരിക്കുകയും എട്ട് പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ലോകമെമ്പാടും രോഗത്തെക്കുറിച്ച് ആശങ്ക ഉയർന്നത്. എന്നാൽ കപ്പലിൽ പടർന്ന ഹാൻ്റ വൈറസ് മാരക പകർച്ചവ്യാധിയാകാൻ സാധ്യതയില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ഹാൻ്റ വൈറസ് കൊവിഡിനെപ്പോലെ വായുവിലൂടെ അതിവേഗം പടരുന്നതല്ലെന്നും രോഗിയുമായി വളരെ അടുത്ത സമ്പർക്കം പുലർത്തുന്നവരിലേക്ക് മാത്രമേ പകരുകയുള്ളൂവെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

പ്രധാനമായും എലികളുടെ വിസർജ്യത്തിലൂടെയും ഉമിനീരിലൂടെയും മനുഷ്യരിലേക്ക് പടരുന്ന ഈ വൈറസ് ശ്വാസകോശത്തെയും വൃക്കകളെയുമാണ് ബാധിക്കുന്നത്. ഏപ്രിൽ ആദ്യം അർജന്റീനയിൽ നിന്ന് യാത്ര തിരിച്ച കപ്പലിൽ പനിയും ശ്വാസതടസ്സവും മൂലമാണ് ആദ്യമരണം സംഭവിച്ചത്. എന്നാൽ ആദ്യമരണം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ രോഗ ബാധയുള്ളവരെ ഐസൊലേറ്റ് ചെയ്യാതെ വിനോദപരിപാടികളും ഭക്ഷണവിതരണവും സാധാരണ രീതിയിൽ തുടർന്നതാണ് വൈറസ് വ്യാപിക്കാൻ കാരണമെന്നും ആരോപണം ഉയരുന്നുണ്ട്. ആദ്യത്തേത് "സ്വാഭാവിക മരണം" എന്നായിരുന്നു അധികൃതർ യാത്രക്കാരോട് പറഞ്ഞിരുന്നത്. സംഭവത്തിൽ ലോകാരോഗ്യ സംഘടന വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് അധികൃതർ ആവർത്തിച്ചു. വിവിധ തുറമുഖങ്ങളിൽ കപ്പൽ ഇറങ്ങിയ യാത്രക്കാരെ കണ്ടെത്താൻ അധികൃതർ ശ്രമം തുടങ്ങിയിട്ടുണ്ട്. കേപ് വെർഡെ തീരത്തുള്ള കപ്പൽ നിരീക്ഷണത്തിൽ തുടരുകയാണ്. 