Saturday, 9 May 2026

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യം: കെ കെ ശൈലജ

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യം: കെ കെ ശൈലജ

കൊച്ചി: ജനവിധിയെ പരിഹസിച്ചുകൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേര കളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെ കെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇത്ര വലിയ തര്‍ക്കമാണെങ്കില്‍ ഭാവിയില്‍ ഗവണ്മെന്റിന് ഏതെങ്കിലുമൊരു വിഷയത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളാന്‍ കഴിയുമോയെന്നും അവര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു

എത്രയും പെട്ടന്ന് ഈ അനിശ്ചിതത്വം മാറ്റി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ലെങ്കില്‍ കേരളം കടുത്ത അരാജകത്വത്തിലേക്ക് പോകുമെന്നും അവര്‍ കുറിച്ചു. എല്‍ഡിഎഫിന്റെ പരാജയ കാരണങ്ങള്‍ വിലയിരുത്തി ജനകീയ പ്രശ്നങ്ങളില്‍ ഇടപെട്ടും രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ശരിയായി ചര്‍ച്ച ചെയ്തും മുന്നോട്ടു പോകുമെന്നും കെ കെ ശൈലജ വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പ്

മികച്ച ജനവിധിയാണ് യുഡിഎഫിന് കേരളത്തിലുണ്ടായത്. എല്‍ഡിഎഫ് ന്റെപരാജയ കാരണങ്ങള്‍ വിലയിരുത്തി. ജനകീയ പ്രശ്നങ്ങളില്‍ ഇടപെട്ടും രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ശരിയായി ചര്‍ച്ച ചെയ്തും ഞങ്ങള്‍ മുന്നോട്ടുപോകും. എന്നാല്‍ ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ്സ് നടത്തുന്ന കസേര കളി തികച്ചും അപഹാസ്യമാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇത്ര വലിയ തര്‍ക്കമാണെങ്കില്‍ ഭാവിയില്‍ ഗവണ്മെന്റിന് ഏതെങ്കിലുമൊരു വിഷയത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളാന്‍ കഴിയുമോ? എത്രയും പെട്ടന്ന് ഈ അനിശ്ചിതത്വം മാറ്റി ഗവഃ രൂപീകരിക്കാന്‍ കോണ്‍.
തയ്യാറായില്ലെങ്കില്‍ കേരളം കടുത്ത അരാജകത്വത്തിലേക്ക് നീങ്ങും 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അടൂരില്‍ യുവതിയെ ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസ്: ഓട്ടോഡ്രൈവര്‍ പിടിയില്‍

അടൂരില്‍ യുവതിയെ ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസ്: ഓട്ടോഡ്രൈവര്‍ പിടിയില്‍

പത്തനംതിട്ട അടൂരില്‍ ഓട്ടോറിക്ഷയില്‍ കയറിയ യുവതിയെ ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ഓട്ടോ ഡ്രൈവര്‍ വിനോദിനെയാണ് അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗം ചെയ്‌തെന്ന് പറയുന്ന സ്ഥലത്തെത്തിച്ച് പ്രതിയെ തെളിവെടുപ്പ് നടത്തും. 

പൊലീസ് ഇന്നലെ രാത്രിയോടെയാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമായ യുവതിയെ പ്രതി ക്രൂര ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. യുവതിയുടെ അയല്‍വാസിയായ ഓട്ടോ ഡ്രൈവര്‍ ആണ് പ്രതി വിനോദ്. ഓട്ടോറിക്ഷയില്‍ കയറിയ യുവതിയെ ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു . യുവതി സംസ്ഥാന പോലീസ് മേധാവിക്കും പത്തനംതിട്ട എസ്പിക്കും അടൂര്‍ പോലീസിലും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കുറ്റകൃത്യം നടന്ന സ്ഥലത്ത് ഇന്ന് തന്നെ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു. പ്രതിയുടെ വീട്ടിലും മറ്റ് ഇടങ്ങളിലുമായിരിക്കും പോലീസ് തെളിവെടുപ്പ് നടത്തുക. ടാങ്കര്‍ ലോറിയില്‍ വെച്ച് ക്രൂരമായി മര്‍ദ്ദനത്തിന് ഇരയാക്കിയെന്ന് യുവതി പോലീസിനോട് പറഞ്ഞിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരി 15നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. യുവതിയെ ബലാത്സംഗം ചെയ്ത ശേഷം അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നായിരുന്നു പരാതി. ഓട്ടോയില്‍ കയറിയുള്ള നേരിയ പരിചയം മുതലെടുത്ത് വിനോദ് യുവതിയെക്കൊണ്ട് ജ്യൂസ് കുടിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദേശീയപാതയിൽ കാറോടിക്കുന്നതിനിടെ ഹൃദയാഘാതം, കാര്‍ മൺകൂനയിലേക്ക് ഇടിച്ചു നിന്നു, 49കാരൻ ചികിത്സയ്ക്കിടെ മരിച്ചു

ദേശീയപാതയിൽ കാറോടിക്കുന്നതിനിടെ ഹൃദയാഘാതം, കാര്‍ മൺകൂനയിലേക്ക് ഇടിച്ചു നിന്നു, 49കാരൻ ചികിത്സയ്ക്കിടെ മരിച്ചു

കൊച്ചി: അരൂരിൽ ദേശീയപാതയിലൂടെ കാർ ഓടിച്ച് പോകുന്നതിനിടെ ഹൃദയാഘാതം ഉണ്ടായ വ്യക്തി ആശുപത്രിയിൽ മരിച്ചു. എറണാകുളം മഞ്ഞുമ്മൽ ദേവീകൃപയിൽ രവീന്ദ്രൻ നായരുടെ മകൻ നിഥിൻ നായർ (നിഥിൻ രവി- 49) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്. അരൂർ ബൈപ്പാസ് ജങ്ഷന് തെക്ക് വശത്ത് കാർ നിയന്ത്രണം തെറ്റി നിർമാണത്തിലിരിക്കുന്ന മീഡിയനിലെ മൺകൂനയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

സംഭവം കണ്ടെത്തിയ നാട്ടുകാർ ഉടൻ അരൂർ പzeലീസിനെ വിവരം അറിയിക്കുകയും നിഥിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ ചികിത്സയ്ക്കിടെ മരണം സംഭവിച്ചു. ചേർത്തല റെയിൽവേ സ്റ്റേഷന് സമീപം ഹോട്ടൽ ബിസിനസ് നടത്തിവരികയായിരുന്നു നിഥിൻ. വെള്ളിയാഴ്ച എറണാകുളത്ത് നിന്ന് ചേർത്തലയിലേക്ക് പോകുന്നതിനിടെയാണ് ആരോഗ്യ പ്രശ്നവും അപകടവും ഉണ്ടായത്. നിലവിൽ ചേർത്തലയിലെ വീട്ടിലായിരുന്നു താമസം. റോസ് നിഥിൻ ആണ് ഭാര്യ. മകൾ റിയ. അമ്മ ശ്രീദേവി. അരൂർ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

5 പ്രധാന ആവശ്യങ്ങൾ വെച്ച് വിസികെ, വിജയ് ജയിച്ച തിരുച്ചി ഈസ്റ്റും ഉപമുഖ്യമന്ത്രി സ്ഥാനവുമടക്കം തരണം

5 പ്രധാന ആവശ്യങ്ങൾ വെച്ച് വിസികെ, വിജയ് ജയിച്ച തിരുച്ചി ഈസ്റ്റും ഉപമുഖ്യമന്ത്രി സ്ഥാനവുമടക്കം തരണം

ചെന്നൈ : തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കങ്ങൾ. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള സർക്കാർ രൂപീകരണ ചർച്ചകളിൽ വിടുതലൈ ചിരുതൈകൾ കക്ഷി നിർണ്ണായക ശക്തിയായേക്കും. വിജയിന്റെ തമിഴക വെട്രി കഴകവും തോൾ തിരുമാവളവന്റെ വിടുതലൈ ചിരുതൈകൾ കക്ഷിയും തമ്മിലുള്ള ചർച്ചകൾ ചൂടുപിടിക്കുകയാണ്. സഖ്യത്തിനായി വിസികെ മുന്നോട്ടുവെച്ച കടുപ്പമേറിയ നിബന്ധനകളാണെന്നാണ് പുറത്ത് വരുന്ന വിവരം.

സർക്കാരുണ്ടാക്കുന്നതിനായി വിജയിന്റെ ടിവികെയെ പിന്തുണയ്ക്കുന്നതിന് പകരമായി ഭരണത്തിൽ തുല്യ പങ്കാളിത്തം ഉറപ്പാക്കുന്ന അഞ്ച് പ്രധാന ആവശ്യങ്ങളാണ് തോൾ തിരുമാവളവൻ മുന്നോട്ടുവെച്ചിരിക്കുന്നത്. വി സി കെ അധ്യക്ഷൻ തോൾ തിരുമാവളവന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകണം. ദളിത് രാഷ്ട്രീയത്തിന് ഭരണത്തിൽ നേരിട്ടുള്ള പങ്കാളിത്തം വേണമെന്ന പാർട്ടിയുടെ ദീർഘകാല ആവശ്യമാണിത്.നിലവിൽ വിജയ് മത്സരിച്ച മണ്ഡലങ്ങളിൽ ഒന്നായ തിരുച്ചി ഈസ്റ്റ് മണ്ഡലത്തിൽ വിസികെ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ അനുവദിക്കണം. നിലവിലെ വി സി കെ എം എൽ എമാരിൽ രണ്ടുപേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണം. തോൾ തിരുമാവളവൻ നിലവിൽ പ്രതിനിധീകരിക്കുന്ന ചിദംബരം ലോക്സഭ മണ്ഡലം ഒഴിവാക്കുമ്പോൾ, അവിടെ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വിസികെ സ്ഥാനാർത്ഥിയെ തന്നെ മത്സരിപ്പിക്കാൻ ടിവികെ പിന്തുണ നൽകണം.സർക്കാരിന്റെ പ്രവർത്തനം സുതാര്യമാക്കുന്നതിനും വിസികെയുടെ നയങ്ങൾ കൂടി ഉൾപ്പെടുത്തുന്നതിനും ഒരു പൊതുമിനിമം പരിപാടി തയ്യാറാക്കി നടപ്പാക്കണം.

നിലവിൽ ടി വി കെയ്ക്ക് കേവല ഭൂരിപക്ഷത്തിന് ഏതാനും സീറ്റുകളുടെ കുറവുള്ള സാഹചര്യത്തിൽ, വിസികെയുടെ രണ്ട് സീറ്റുകൾ നിർണ്ണായകമാണ്. കോൺഗ്രസും ഇടതുപക്ഷവും ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ വി സി കെ കൂടി സഖ്യത്തിലെത്തിയാൽ വിജയിക്ക് സുഗമമായി സർക്കാർ രൂപീകരിക്കാൻ സാധിക്കും. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് മോഡലിന്റെ പരാതി; സഹസംവിധായകനെതിരെ കേസ്

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് മോഡലിന്റെ പരാതി; സഹസംവിധായകനെതിരെ കേസ്

കൊച്ചി: സിനിമ സഹസംവിധായകനെതിരെ മോഡല്‍ നല്‍കിയ പീഡന പരാതിയില്‍ കേസെടുത്ത് പൊലീസ്. ജോജോ കുരിശിങ്കല്‍ എന്നയാള്‍ക്കെതിരെ മോഡല്‍ നല്‍കിയ പരാതിയിലാണ് കേസ്. ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് പരാതി. സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ക്രൂരമായി മര്‍ദ്ദിച്ചുവെന്നും പരാതിയില്‍ പറയുന്നു. കേസെടുത്തതോടെ പ്രതി ഒളിവില്‍ പോയി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദുബായിൽ ഗോഡൗണിന് മുകളിൽ ഉയർന്നുപൊങ്ങി കനത്ത പുക; സംഘർഷഭീതിക്കിടെ പരിഭ്രാന്തി, വ്യാജവാർത്തകൾ വിശ്വസിക്കരുതെന്ന് അധികൃതർ

ദുബായിൽ ഗോഡൗണിന് മുകളിൽ ഉയർന്നുപൊങ്ങി കനത്ത പുക; സംഘർഷഭീതിക്കിടെ പരിഭ്രാന്തി, വ്യാജവാർത്തകൾ വിശ്വസിക്കരുതെന്ന് അധികൃതർ

ദുബായ്: ദുബായിലെ അൽ ഖബൈസി മേഖലയിലെ ഗോഡൗണിലുണ്ടായ തീപിടിത്തത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അധികൃതർ വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. ആകാശത്തേക്ക് ഉയർന്ന കറുത്ത പുകയുടെ ദൃശ്യങ്ങൾ നിലവിലെ പ്രാദേശിക സംഘർഷ സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി തെറ്റായ രീതിയിൽ പ്രചരിപ്പിക്കപ്പെട്ടതിനെ തുടർന്നാണ് അധികൃതരുടെ വിശദീകരണം.

വെള്ളിയാഴ്ച രാവിലെ 06.12-നാണ് ദുബായ് ഓപ്പറേഷൻ റൂമിൽ തീപ്പിടുത്തത്തെക്കുറിച്ചുള്ള സന്ദേശം ലഭിച്ചത്. വെറും ഏഴ് മിനിറ്റിനുള്ളിൽ തന്നെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. പോർട്ട് സയീദ്, അൽ ഹമ്രിയ സ്റ്റേഷനുകളിൽ നിന്നുള്ള ടീമുകൾ അതിവേഗം സ്ഥലത്തെത്തി തീ പൂർണമായും നിയന്ത്രണവിധേയമാക്കി.

വ്യാജവാർത്തകൾക്കെതിരെ ജാഗ്രത

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ തെറ്റിദ്ധാരണാജനകമാണെന്നും നിലവിലെ മറ്റു സംഭവങ്ങളുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും ഗൾഫ് ന്യൂസിനോട് സംസാരിച്ച ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വാർത്തകൾ മാത്രം വിശ്വസിക്കുണമെന്നും അധികൃതർ അറിയിച്ചു. നിലവിൽ സാഹചര്യം പൂർണ്ണമായും നിയന്ത്രണവിധേയമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഉമ്മന്‍ചാണ്ടിയുടെ ഫ്‌ളക്‌സ് കീറിയത് പ്രതിഷേധത്തിലേക്ക് കടന്നുകയറിയ ഇടതുപക്ഷക്കാരനായിരിക്കും: ചാണ്ടി ഉമ്മന്‍

ഉമ്മന്‍ചാണ്ടിയുടെ ഫ്‌ളക്‌സ് കീറിയത് പ്രതിഷേധത്തിലേക്ക് കടന്നുകയറിയ ഇടതുപക്ഷക്കാരനായിരിക്കും: ചാണ്ടി ഉമ്മന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പദവിയില്‍ വി ഡി സതീശനെ ഉയര്‍ത്തിക്കാട്ടി നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ഉമ്മന്‍ചാണ്ടിയുടെ ഫ്‌ളക്‌സ് വലിച്ചുകീറിയത് പ്രതിഷേധത്തിലേക്ക് കടന്നുകയറിയ ഏതെങ്കിലും ഇടതുപക്ഷക്കാരനായിരിക്കുമെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന് അത് ചെയ്യില്ല. പ്രശ്‌നം ഉണ്ടെന്ന് കാണിക്കാന്‍ വേണ്ടി ചെയ്ത ആരെങ്കിലുമായിരിക്കുമെന്നും ചാണ്ടി ഉമ്മന്‍  പറഞ്ഞു.

വി ഡി സതീശന്‍, കെ സി വേണുഗോപാല്‍ അനുകൂലികള്‍ അത്തരമൊരു പ്രവര്‍ത്തി ചെയ്യില്ല. ഒരു കോണ്‍ഗ്രസുകാരനും ചെയ്യില്ല. അല്ലെങ്കില്‍ അത് തിരിച്ചറിഞ്ഞുകാണില്ല. ആവേശത്തില്‍ ചെയ്തതാവാം. അറിഞ്ഞുകൊണ്ട് ചെയ്തതായിരിക്കില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടെ ഫ്‌ളക്സ് കീറുന്നത് കോണ്‍ഗ്രസുകാരല്ലെന്ന് കെ മുരളീധരനും പറഞ്ഞു. ഫ്‌ളക്സില്‍ തുപ്പുന്നത് അവരുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും മുരളീധരന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടെ ഫ്‌ളക്‌സ് വലിച്ചുകീറുന്ന പ്രതിഷേധം ഒരിക്കലും ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന് അംഗീകരിക്കാന്‍ കഴിയില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താനും പറഞ്ഞു. നേതാക്കള്‍ക്ക് വേണ്ടി സിന്ദാബാദ് വിളിക്കുന്നതിലും പ്ലക്കാര്‍ഡ് ഉയര്‍ത്തുന്നതിലും തെറ്റില്ല. പ്രകടനം നടത്തുന്നവര്‍ കോണ്‍ഗ്രസുകാരാണെങ്കില്‍ സംഘടനാ മര്യാദ കാണിക്കണം എന്നായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണം. 'ഉമ്മന്‍ചാണ്ടിയുടെ ഫ്‌ളക്‌സ് വലിച്ചുകീറി ചന്നം ചിന്നമാക്കിയപ്പോള്‍ പാര്‍ട്ടി നേതൃത്വത്തിലെ ഏതെങ്കിലും ഒരുത്തന്‍ പ്രതികരിച്ചോ. ആ പ്രവര്‍ത്തി ചെയ്തവനെ കോണ്‍ഗ്രസ് ആയി കാണാനാകില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അഭിപ്രായപ്പെട്ടു. 

കഴിഞ്ഞ ദിവസം തിരുവനന്തപുരം പാളയത്തെ പ്രതിഷേധത്തിനിടെയായിരുന്നു കെ സി വേണുഗോപാലിന്റെ ഫ്‌ളക്‌സിനൊപ്പം ഉമ്മന്‍ചാണ്ടിയുടെ ഫ്‌ളക്‌സിന്റെ ഭാഗങ്ങളും കീറിയത്. ഉമ്മന്‍ചാണ്ടിയുടെ മുഖം നിലനിര്‍ത്തിയായിരുന്നു കീറിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുദ്ധം അവസാനിച്ചാലും രക്ഷയില്ല, ലോകം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്കെന്ന് മുന്നറിയിപ്പ് നൽകി വിദഗ്ദർ; എണ്ണവില 200 ഡോളറാകുമോ?

യുദ്ധം അവസാനിച്ചാലും രക്ഷയില്ല, ലോകം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്കെന്ന് മുന്നറിയിപ്പ് നൽകി വിദഗ്ദർ; എണ്ണവില 200 ഡോളറാകുമോ?

മിഡില്‍ ഈസ്റ്റിലെ യുദ്ധം ആഗോള വിപണിയുടെ താളം തെറ്റിച്ചതോടെ എണ്ണവില ബാരലിന് 200 ഡോളര്‍ വരെ ഉയര്‍ന്നേക്കാമെന്ന് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. പെട്രോള്‍ പമ്പുകളിലെ വിലവര്‍ധന മുതല്‍ സാധാരണക്കാരന്റെ അടുക്കളയിലെ പലചരക്ക് ബില്ലുകളില്‍ വരെ ഇതിന്റെ ആഘാതം കണ്ടുതുടങ്ങി. ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി മേധാവി ഫാത്തി ബിറോള്‍ ഈ സാഹചര്യത്തെ വിശേഷിപ്പിച്ചത് 'ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഊര്‍ജ്ജ പ്രതിസന്ധി' എന്നാണ്.

ബാരലിന് 200 ഡോളര്‍ കടക്കുമോ?
നിലവില്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളിലാണ്. എന്നാല്‍ വരാനിരിക്കുന്ന മാസങ്ങളില്‍ ഇത് ഭയാനകമായ നിലയിലേക്ക് ഉയര്‍ന്നേക്കാം:

ഡള്ളാസ് ഫെഡറല്‍ റിസര്‍വ് ബാങ്ക്: ഹോര്‍മുസ് കടലിടുക്ക് സെപ്റ്റംബര്‍ വരെ അടഞ്ഞുകിടന്നാല്‍ വില 167 ഡോളര്‍ കടക്കും.

മക്വാറി ഗ്രൂപ്പ് (ഓസ്ട്രേലിയന്‍ ബാങ്ക്): ജൂണ്‍ വരെ സംഘര്‍ഷം തുടര്‍ന്നാല്‍ വില 200 ഡോളര്‍ (ഏകദേശം 16,800 രൂപ) വരെ ഉയരാന്‍ 29% സാധ്യതയുണ്ടെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ലോകത്തെ എണ്ണ വിതരണത്തിന്റെ സിംഹഭാഗവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഭാഗികമായി തടഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. ഫെബ്രുവരി 28 ന് അമേരിക്കയും ഇസ്രായേലും ഇറാനില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് മേഖല യുദ്ധക്കളമായത്. കഴിഞ്ഞ വ്യാഴാഴ്ച മൂന്ന് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെളിപ്പെടുത്തി. ആക്രമണത്തില്‍ കപ്പലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചില്ലെങ്കിലും, ഇറാനിയന്‍ ബോട്ടുകളെ തകര്‍ത്തെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാന്‍ ഉടന്‍ ചര്‍ച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ കടുത്ത സൈനിക നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കിയിട്ടുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊച്ചി മെട്രോയിൽ തിരക്കേറുന്നു; കഴിഞ്ഞ വർഷം മാത്രം വർധിച്ചത് 14.88 ലക്ഷം പേർ

കൊച്ചി മെട്രോയിൽ തിരക്കേറുന്നു; കഴിഞ്ഞ വർഷം മാത്രം വർധിച്ചത് 14.88 ലക്ഷം പേർ

കൊച്ചി: യാത്രക്കാരുടെ എണ്ണത്തിൽ തുടർച്ചയായ വളർച്ച രേഖപ്പെടുത്തി കൊച്ചി മെട്രോ. 2024ൽ 3,49,24,955 പേരാണ് മെട്രോയിൽ യാത്ര ചെയ്തതെങ്കിൽ, 2025ൽ ഇത് 3,64,12,974 ആയി ഉയർന്നു. ഒരു വർഷത്തിനിടെ 14,88,019 യാത്രക്കാരുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓരോ മാസവും യാത്രക്കാരുടെ എണ്ണത്തിൽ വർധന തുടരുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ മാത്രം 1,16,87,186 പേരാണ് കൊച്ചി മെട്രോ ഉപയോഗിച്ചത്.

2026ലെ യാത്രക്കാരുടെ എണ്ണം

ജനുവരി - 32,72,067

ഫെബ്രുവരി - 26,85,765

മാർച്ച് - 28,12,607

ഏപ്രിൽ - 29,16,747

വാട്ടർ മെട്രോയും മെട്രോ സ്റ്റേഷനുകളിൽ നിന്ന് സർവീസ് നടത്തുന്ന ഇലക്ട്രിക് ഫീഡർ ബസുകളും യാത്രക്കാരുടെ വർധനയ്ക്ക് സഹായകമായതായി വിലയിരുത്തുന്നു. മെട്രോ യാത്രകൾ കൂടുതൽ സൗകര്യപ്രദമാക്കുന്നതിൽ ഈ സംവിധാനങ്ങൾ ഗുണകരമായി. പുതുവത്സരാഘോഷവും ബിനാലെയും ഇത്തവണ യാത്രക്കാരുടെ എണ്ണം ഉയരാൻ കാരണമായതായി അധികൃതർ ചൂണ്ടിക്കാണിക്കുന്നു. പുതുവത്സരത്തോടനുബന്ധിച്ച് പുലർച്ചെ രണ്ട് മണിവരെ മെട്രോ സർവീസ് നടത്തിയിരുന്നു.

ഡിസംബർ 31ന് മാത്രം 1,39,766 പേരാണ് മെട്രോയിൽ യാത്ര ചെയ്തത്. മെട്രോ, വാട്ടർ മെട്രോ, ഇലക്ട്രിക് ഫീഡർ ബസുകൾ എന്നിവയിലെ ആകെ യാത്രക്കാരുടെ എണ്ണം ചേർത്താൽ അത് 1,61,688 ആയി.

വരുമാനത്തിലും റെക്കോഡ്
കഴിഞ്ഞ ഡിസംബർ 31ന് പ്രതിദിന വരുമാനത്തിലും കൊച്ചി മെട്രോ റെക്കോഡ് നേട്ടം സ്വന്തമാക്കി. അന്നത്തെ വരുമാനം 44,67,688 രൂപയായിരുന്നു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2017ൽ സർവീസ് ആരംഭിച്ചത് മുതൽ ഇതുവരെ 17.52 കോടിയിലധികം പേരാണ് കൊച്ചി മെട്രോയിൽ യാത്ര ചെയ്തത്.