Friday, 8 May 2026

വിജയ് @ 118; സിപിഎം സിപിഐ പിന്തുണയുമായി ഉടൻ ഗവർണറെ കാണും

വിജയ് @ 118; സിപിഎം സിപിഐ പിന്തുണയുമായി ഉടൻ ഗവർണറെ കാണും

ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം നാലു ദിവസത്തെ അനിശ്ചിതത്വം മാറുന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് പിന്തുണ നൽകാൻ രണ്ട് അംഗങ്ങൾ വീതം ഉള്ള സിപിഎം സിപിഐ കക്ഷികൾ തീരുമാനിച്ചതോടെയാണിത്.

5 അംഗങ്ങൾ ഉള്ള കോൺഗ്രസ് ഡിഎംകെ സഖ്യം ഉപേക്ഷിച്ച് വിജയിന് പിന്തുണ നൽകിയിരുന്നു. ഇതോടെ വിജയ്ക്ക് 117 പേരുടെ പിന്തുണയായി. രണ്ട് അംഗങ്ങളുള്ള VCK വിജയിക്ക് പിന്തുണ നൽകും എന്നാണ് സൂചന. തുടർന്ന് അദ്ദേഹം ഗവർണറെ കാണും.

അതേസമയം, വിജയിനെ ഭരണത്തിൽ നിന്ന് മാറ്റിനിർത്താൻ ഡിഎംകെയും അണ്ണാ ഡിഎംകെയും തമ്മിൽ അപ്രതീക്ഷിതമായ രാഷ്ട്രീയധാരണയുണ്ടാകുന്നു എന്ന സൂചനകളും പുറത്തുവന്നിരുന്നു .കൃത്യമായ ഭൂരിപക്ഷം രേഖാമൂലം ഹാജരാക്കാൻ കഴിയാത്തതിനാൽ സർക്കാർ രൂപീകരിക്കാനുള്ള വിജയ്‍യുടെ അഭ്യർത്ഥന ഗവർണർ രാജേന്ദ്ര അർലേക്കർ നേരത്തെ തള്ളിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്, എംവി ഹോണ്ടിയസിൽ മരിച്ചത് 3 പേർ, ഹാന്റ വൈറസ് പടരുന്നു, കരുതൽ വേണം

ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്, എംവി ഹോണ്ടിയസിൽ മരിച്ചത് 3 പേർ, ഹാന്റ വൈറസ് പടരുന്നു, കരുതൽ വേണം

149 യാത്രക്കാരുമായി അര്‍ജന്റീനയില്‍ നിന്നും യാത്ര തിരിച്ച ആഢംബര കപ്പലിൽ എംവി ഹോണ്ടിയസിൽ ഹാന്റ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ രാജ്യങ്ങള്‍ക്ക് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കപ്പലിലെ മൂന്ന് പേര്‍ മരിക്കുകയും നിരവധി യാത്രക്കാര്‍ക്ക് രോഗം ബാധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന അതീവ ജാഗ്രത നിര്‍ദേശിച്ചത്. കപ്പലുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും ഇതില്‍ അഞ്ചെണ്ണം ഹാന്റവൈറസ് ആണെന്ന് സ്ഥിരീകരിച്ചുവെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

പശ്ചിമ ആഫ്രിക്കൻ തീരത്തുള്ള എംവി ഹോണ്ടിയസ് ഡച്ച് ആഡംബര കപ്പലിലെ യാത്രക്കാരായ മൂന്ന് പേർ ഇതിനോടകം വൈറസ് ബാധിച്ചു മരിക്കുകയും എട്ട് പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ലോകമെമ്പാടും രോഗത്തെക്കുറിച്ച് ആശങ്ക ഉയർന്നത്. എന്നാൽ കപ്പലിൽ പടർന്ന ഹാൻ്റ വൈറസ് മാരക പകർച്ചവ്യാധിയാകാൻ സാധ്യതയില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ഹാൻ്റ വൈറസ് കൊവിഡിനെപ്പോലെ വായുവിലൂടെ അതിവേഗം പടരുന്നതല്ലെന്നും രോഗിയുമായി വളരെ അടുത്ത സമ്പർക്കം പുലർത്തുന്നവരിലേക്ക് മാത്രമേ പകരുകയുള്ളൂവെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

പ്രധാനമായും എലികളുടെ വിസർജ്യത്തിലൂടെയും ഉമിനീരിലൂടെയും മനുഷ്യരിലേക്ക് പടരുന്ന ഈ വൈറസ് ശ്വാസകോശത്തെയും വൃക്കകളെയുമാണ് ബാധിക്കുന്നത്. ഏപ്രിൽ ആദ്യം അർജന്റീനയിൽ നിന്ന് യാത്ര തിരിച്ച കപ്പലിൽ പനിയും ശ്വാസതടസ്സവും മൂലമാണ് ആദ്യമരണം സംഭവിച്ചത്. എന്നാൽ ആദ്യമരണം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ രോഗ ബാധയുള്ളവരെ ഐസൊലേറ്റ് ചെയ്യാതെ വിനോദപരിപാടികളും ഭക്ഷണവിതരണവും സാധാരണ രീതിയിൽ തുടർന്നതാണ് വൈറസ് വ്യാപിക്കാൻ കാരണമെന്നും ആരോപണം ഉയരുന്നുണ്ട്. ആദ്യത്തേത് "സ്വാഭാവിക മരണം" എന്നായിരുന്നു അധികൃതർ യാത്രക്കാരോട് പറഞ്ഞിരുന്നത്. സംഭവത്തിൽ ലോകാരോഗ്യ സംഘടന വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് അധികൃതർ ആവർത്തിച്ചു. വിവിധ തുറമുഖങ്ങളിൽ കപ്പൽ ഇറങ്ങിയ യാത്രക്കാരെ കണ്ടെത്താൻ അധികൃതർ ശ്രമം തുടങ്ങിയിട്ടുണ്ട്. കേപ് വെർഡെ തീരത്തുള്ള കപ്പൽ നിരീക്ഷണത്തിൽ തുടരുകയാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'മോദിയെ പോലെയൊരു നേതാവിനെ ലഭിച്ചത് ഇന്ത്യയുടെ ഭാഗ്യം'; ബംഗാൾ വിജയത്തിൽ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ട്രംപ്

'മോദിയെ പോലെയൊരു നേതാവിനെ ലഭിച്ചത് ഇന്ത്യയുടെ ഭാഗ്യം'; ബംഗാൾ വിജയത്തിൽ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ട്രംപ്

ദില്ലി: പശ്ചിമ ബംഗാളിൽ ബിജെപിയുടെ ചരിത്രപരമായ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ തെരഞ്ഞെടുപ്പ് ഫലത്തെ ‘ചരിത്രപരവും നിർണ്ണായകവും’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. മോദിയെപ്പോലെ ഒരു നേതാവിനെ ലഭിക്കാൻ ഇന്ത്യ ഭാഗ്യം ചെയ്ത രാജ്യമാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായിയാണ് അമേരിക്കൻ പ്രസിഡന്റിന്റെ ഈ പിന്തുണ വ്യക്തമാക്കിയത്. പിന്നീട് ഇന്ത്യയിലെ യുഎസ് എംബസിയും ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

'കഴിഞ്ഞ മാസം നടന്ന ഫോൺ സംഭാഷണത്തിൽ, പ്രസിഡന്റ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള തന്റെ ആദരവ് പ്രകടിപ്പിക്കുകയും അദ്ദേഹത്തെ നേതാവായി ലഭിക്കാൻ ഇന്ത്യ എത്രത്തോളം ഭാഗ്യം ചെയ്ത രാജ്യമാണെന്ന് പറയുകയും ചെയ്തിരുന്നു. ഈ നിർണ്ണായകവും ചരിത്രപരവുമായ വിജയത്തിൽ പ്രസിഡന്റ് ട്രംപ് പ്രധാനമന്ത്രി മോദിയെ അഭിനന്ദിക്കുന്നു'. സമൂ​ഹ മാധ്യമമായ എക്സിലൂടെ പങ്കുവെച്ച കുറിപ്പിൽ കുഷ് ദേശായി പറഞ്ഞു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദുബായ് വിമാനത്താവളത്തിന് നേട്ടം; റെഡ് കാര്‍പറ്റ്' സ്മാര്‍ട്ട് കോറിഡോര്‍ പദ്ധതിക്ക് ആഗോള പുരസ്‌കാരം

ദുബായ് വിമാനത്താവളത്തിന് നേട്ടം; റെഡ് കാര്‍പറ്റ്' സ്മാര്‍ട്ട് കോറിഡോര്‍ പദ്ധതിക്ക് ആഗോള പുരസ്‌കാരം

ദുബായ് വിമാനത്താവളത്തില്‍ സ്മാര്‍ട്ട് സംവിധാനങ്ങളിലൂടെ യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കുന്ന 'റെഡ് കാര്‍പറ്റ്' സ്മാര്‍ട്ട് കോറിഡോര്‍ പദ്ധതിക്ക് ആഗോള പുരസ്‌കാരം. സര്‍ക്കാര്‍ മേഖലയിലെ മികച്ച നവീകരണ പദ്ധതികള്‍ക്കുള്ള ഡിസ്റ്റിങ്വിഷ്ഡ് ഇന്നൊവേഷന്‍ ബൈ പബ്ലിക് സെക്ടര്‍ ജിഡിഐ അവാര്‍ഡ് ആണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം സ്വന്തമാക്കിയത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട് ഇമിഗ്രേഷന്‍ പാതയായാണ് 'റെഡ് കാര്‍പറ്റ്'. യാത്രക്കാര്‍ക്ക് പാസ്പോര്‍ട്ടോ മറ്റ് യാത്രാരേഖകളോ കാണിക്കാതെ തന്നെ ഏതാനും സെക്കന്‍ഡുകള്‍ക്കകം ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇതിലൂടെ സാധിക്കുന്നു. ഒരു വര്‍ഷം മുന്‍പ് ദുബായ് വിമാനത്താവളങ്ങളില്‍ ആരംഭിച്ച പദ്ധതി, യാത്രക്കാരുടെ സമയം ലാഭിക്കുകയും നീണ്ട കാത്തിരിപ്പുകള്‍ ഒഴിവാക്കുകയും ചെയ്തതോടെ വലിയ ജനശ്രദ്ധ നേടി.

ബയോമെട്രിക് സാങ്കേതികവിദ്യയും എഐ സംവിധാനങ്ങളും സംയോജിപ്പിച്ച ഈ സേവനം യാത്രാനുഭവത്തെ കൂടുതല്‍ ലളിതവും സുരക്ഷിതവുമായി മാറ്റുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആഗോള പുരസ്‌കാരവും റെഡ് കാര്‍പ്പറ്റ് സ്മാര്‍ട്ട് കോറിഡോര്‍ പദ്ധതി സ്വന്തമാക്കിയിരിക്കുന്നത്. ഡിസ്റ്റിങ്വിഷ്ഡ് ഇന്നൊവേഷന്‍ ബൈ പബ്ലിക് സെക്ടര്‍ ജിഡിഐ അവാര്‍ഡ് വലിയ അംഗീകരാരമായാണ് ജിഡിആര്‍എഫ് എ വിലയിരുത്തുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിജയ്ക്ക് സിപിഐഎം പിന്തുണ?; TVK സർക്കാർ രൂപീകരിക്കണം; തീരുമാനം ഇന്ന് വൈകിട്ടെന്ന് എം എ ബേബി

വിജയ്ക്ക് സിപിഐഎം പിന്തുണ?; TVK സർക്കാർ രൂപീകരിക്കണം; തീരുമാനം ഇന്ന് വൈകിട്ടെന്ന് എം എ ബേബി

വിജയ്ക്ക് പിന്തുണ നൽകുമെന്ന് സൂചിപ്പിച്ച് സിപിഐഎം. വിജയ്ക്ക് സർക്കാർ രൂപീകരിക്കാൻ കഴിയുന്ന നിലപാടാണ് സ്വീകരിക്കാൻ പോകുന്നത്. പ്രഖ്യാപനം വൈകിട്ട് തമിഴ്നാട് ഘടകം നടത്തും. ഇന്ന് വൈകിട്ട് തീരുമാനം ഉണ്ടാകും.

സിപിഎം സിപിഐ തമിഴ്നാട് ഘടകങ്ങൾ വൈകിട്ട് പ്രഖ്യാപനം നടത്തുമെന്ന് എം എ ബേബി വ്യക്തമാക്കി. ഇടത് പാർട്ടികൾ പിന്തുണ നൽകിയേക്കും.വിജയ് ഇടത് പാർട്ടികളോട് നേരത്തെ പിന്തുണ തേടിയിരുന്നു. സംസ്ഥാന നേതൃത്വത്തോട് ഉചിതമായ തീരുമാനമെടുക്കാനാണ് അറിയിച്ചതെന്നും എം എ ബേബി വ്യക്തമാക്കി.

ടിവികെയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുന്നതിന്‌ എന്തുകൊണ്ടാണ്‌ ഗവർണർ കാലതാമസം വരുത്തുന്നതെന്ന്‌ മനസ്സിലാവുന്നില്ല. ജനവിധിയും ജനാധിപത്യവും അട്ടിമറിക്കാൻ പാടില്ല.ഇതുറപ്പാക്കുന്നതിന്‌ ആവശ്യമായ ചർച്ചയാണ്‌ നടത്തിയത്‌. ടിവികെയെ സർക്കാർ രൂപീകരണത്തിനായി എത്രയും വേഗം ക്ഷണിക്കണം.

ഗവർണർ ജനാധിപത്യരീതിയിൽ മുന്നോട്ടുപോകണം. ഇതിന്‌ വിരുദ്ധമായി നീങ്ങുന്നത്‌ സംശയകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ടിവികെ അധ്യക്ഷൻ വിജയ്, വീണ്ടും ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കറെ കാണും. സർക്കാർ രൂപീകരിയ്ക്കാനുള്ള അനുമതി തേടും. വൈകിട്ട് നാലരയ്ക്ക് ലോക്ഭവനിലാണ് കൂടികാഴ്ച. മൂന്നാം തവണയാണ് വിജയ് ഗവർണറെ കാണുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുഖ്യമന്ത്രി ചര്‍ച്ച; നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് എഐസിസി

മുഖ്യമന്ത്രി ചര്‍ച്ച; നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് എഐസിസി

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചക്കായി നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് എഐസിസി. വിഡി സതീശനും രമേശ് ചെന്നിത്തലയും
സണ്ണി ജോസഫും രാത്രി ഡല്‍ഹിയിലെത്തും. ഹൈക്കമാന്റുമായുള്ള ചര്‍ച്ച നാളെ. പ്രഖ്യാപനം മറ്റന്നാള്‍ ഉണ്ടായേക്കും.

മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതിനിടെ എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്തുവന്നു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്’ ദിനപത്രത്തിലാണ് ഫോട്ടോ സഹിതമുള്ള വാര്‍ത്ത വന്നത്. പുറത്തുവന്നത് യാഥാര്‍ഥ രേഖയല്ലെന്നും മുഖ്യമന്ത്രിയാരെന്നതില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും നിരീക്ഷകരായ മുകുള്‍ വാസ്‌നിക്കും അജയ് മാക്കനും പറഞ്ഞു.

അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെ സി വേണുഗോപാലിനെയും വിഡി സതീശനെയും അനുകൂലിച്ച് പോസ്റ്ററുകള്‍ ഉയര്‍ന്നു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിക്ക് മുന്നില്‍ കെസി വേണുഗോപാലിനെതിരെ എതിരെ ഫ്‌ലക്‌സ് ബോര്‍ഡ് ഉയര്‍ത്തി.

NATURAL CHOICE വി ഡി എന്നാണ് തിരുവനന്തപുരത്ത് സതീശന്‍ അനുകൂലികള്‍ ഉയര്‍ത്തിയ പോസ്റ്റര്‍. കുഞ്ഞൂഞ്ഞിന് ശേഷം കെ സി എന്ന് മറ്റൊരു പക്ഷം. എംഎല്‍എ ഹോസ്റ്റല്‍, വെള്ളയമ്പലം, പാളയം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പോസ്റ്റര്‍ യുദ്ധമുണ്ട്. കെപിസിസിക്ക് മുന്നില്‍ സ്ഥാപിച്ച കെസി അനുകൂല പോസ്റ്ററില്‍ അജ്ഞാതര്‍ കരി ഓയില്‍ ഒഴിച്ചു. നയിച്ചവന്‍ നാട് നയിക്കട്ടെ എന്ന പേരില്‍ എറണാകുളം, കണ്ണൂര്‍, കോട്ടയം തിരുവനന്തപുരം ജില്ലകളില്‍ ശക്തി പ്രകടനത്തിന് ആഹ്വാനം ചെയ്തു.

കോട്ടയത്ത് വി ഡി സതീശനെ മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ട് മധ്യവയസ്‌കന്‍ നടുറോട്ടില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇടുക്കി അടിമാലിയിലും മാങ്കുളത്തും രമേശ് ചെന്നിത്തിലക്ക് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡുകളുണ്ട്.യുഡിഎഫിനെ വന്‍ വിജയത്തിലേക്ക് നയിച്ചത് പ്രചരണ സമിതി ചെയര്‍മാന്‍ രമേശ് ചെന്നിത്തല എന്നാണ് അവകാശവാദം. അതേസമയം പരസ്യപോരിന് ശക്തമായ വിലക്കുണ്ടെന്നും തെറ്റായ രീതിയെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം; വെടിനിര്‍ത്തലിനിടയിലും ഇരുപക്ഷവും കൊമ്പുകോര്‍ക്കുന്നു

ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം; വെടിനിര്‍ത്തലിനിടയിലും ഇരുപക്ഷവും കൊമ്പുകോര്‍ക്കുന്നു

വാഷിംഗ്ടണ്‍: താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കുന്നു എന്നവകാശപ്പെടുമ്പോഴും ഇറാനും അമേരിക്കയും തമ്മില്‍ ഏറ്റുമുട്ടലുകള്‍ തുടരുന്നു. ഏറ്റവുമൊടുവില്‍, വ്യാഴാഴ്ച ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തുകയായിരുന്നു. പ്രകോപനമില്ലാതെ ഇറാന്‍ തങ്ങളുടെ യുദ്ധക്കപ്പലുകള്‍ ആക്രമിച്ചതിന് തിരിച്ചടിയായാണ് ആക്രമണം എന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചത്. പ്രസിഡന്റ് ട്രംപ് സോഷ്യല്‍ മീഡിയാ പോസ്റ്റിലൂടെയും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

ഒരു മാസം നീണ്ടുനിന്ന താല്‍ക്കാലിക വെടിനിര്‍ത്തലിനിടയിലാണ് വ്യഴാഴ്ച പുതിയ ആക്രമണമുണ്ടായത്. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനും ഇറാന്‍ തുറമുഖങ്ങള്‍ക്കുമേലുള്ള യുഎസ് ഉപരോധം അവസാനിപ്പിക്കാനുമുള്ള പദ്ധതികള്‍ ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് യുഎസ് ഇറാനില്‍ ആക്രമണം നടത്തിയത്.

ഹോര്‍മുസ് കടലിടുക്കില്‍ പ്രകോപനമില്ലാതെ മൂന്ന് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയതിനെ തുടര്‍ന്നാണ് ഇറാനിലെ സൈനിക താവളങ്ങളെ ലക്ഷ്യം വെച്ചതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി. മിസൈലുകളും ഡ്രോണുകളും ചെറിയ ബോട്ടുകളും ഉപയോഗിച്ചായിരുന്നു ഇറാന്റെ ആക്രമണം. ആക്രമണങ്ങളെ പരാജയപ്പെടുത്തിയതായും മറുപടിയായി ഇറാനിലെ മിസൈല്‍, ഡ്രോണ്‍ വിക്ഷേപണ കേന്ദ്രങ്ങള്‍, കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ ലൊക്കേഷനുകള്‍, ഇന്റലിജന്‍സ്, നിരീക്ഷണ, രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെ ലക്ഷ്യമിട്ടതായുമാണ് പ്രസ്താവനയില്‍ പറയുന്നത്. 