Saturday, 9 May 2026

സതീശനെ മുഖ്യമന്ത്രിയാക്കണം; പ്രിയങ്ക ​ഗാന്ധിക്ക് ഇ-മെയിൽ പ്രവാഹം, വയനാട്ടിൽ നിന്ന് കടുത്ത സമ്മർദ്ദം

സതീശനെ മുഖ്യമന്ത്രിയാക്കണം; പ്രിയങ്ക ​ഗാന്ധിക്ക് ഇ-മെയിൽ പ്രവാഹം, വയനാട്ടിൽ നിന്ന് കടുത്ത സമ്മർദ്ദം

കൽപ്പറ്റ: കേരള മുഖ്യമന്ത്രിയായി വിഡി സതീശനെ തെരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ട് വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് മേൽ സമ്മർദ്ദം. വിഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് ഇമെയിൽ പ്രവാഹമെന്നാണ് റിപ്പോർട്ട്. വയനാട്ടിൽ നിന്നടക്കമുള്ള പ്രവർത്തകരാണ് ഔദ്യോഗിക ഇമെയിലുകളിലേക്ക് ബന്ധപ്പെടുന്നത്. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാണ് മെയിലിലുള്ളത്. അതേസമയം, പ്രിയങ്കയുടെ മണ്ഡലത്തിൽ ഇന്ന് പ്രതിഷേധ പ്രകടനത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

സാധ്യത കെ സി വേണുഗോപാലിനെന്ന് കെസി പക്ഷ നേതാക്കൾ

അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് 99 ശതമാനവും സാധ്യത കെ സി വേണുഗോപാലിനെന്ന് കെസി പക്ഷ നേതാക്കൾ. പിന്മാറില്ലെന്ന സന്ദേശം രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖർഗെയേയും അറിയിച്ചു. ഒട്ടും മയം വേണ്ടെന്ന നിലപാടിലാണ് കെ സി പക്ഷം. ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകില്ലെന്നാണ് അവകാശവാദം. ആറു മാസത്തെ സമയമുണ്ട്. സർക്കാർ നല്ല പ്രകടനം കാഴ്ച വയ്ക്കുമെന്നും അതോടെ ജയിക്കുമെന്നുമാണ് കെസി പക്ഷ നേതാക്കൾ ഹൈക്കമാൻഡിനെ അറിയിച്ചത്.

‌തിരുവനന്തപുരത്ത് സതീശൻ അനുകൂലികൾ കെസിയുടെ ഫ്ളക്സ് കീറിയത് പുതിയ ആയുധമാക്കാനാണ് കെസി പക്ഷ നേതാക്കളുടെ നീക്കം. ഉമ്മൻ ചാണ്ടിയുടെ ഫോട്ടോയും കീറിയെന്നാണ് വിമർശനം. ഹൈക്കമാൻഡ് നിരീക്ഷകർക്കെതിരെ വിഡി പക്ഷം പ്രചാരണം നടത്തിയെന്ന പരാതിയും ഉന്നയിക്കും. അതേസമയം വിഡി പക്ഷവും ആത്മവിശ്വാസത്തിൽ ആണ്. എല്ലാ ഘടകങ്ങളും പരിശോധിക്കണം എന്ന് സതീശൻ ആവശ്യപ്പെടും. എംഎൽഎമാരുടെ എണ്ണം മാത്രം കണക്കിൽ എടുക്കരുത്. മത്സരിച്ചത് മുന്നണിയായിട്ടാണെന്നും ഘടക കക്ഷികളുടെ അഭിപ്രായവും കണക്കിലെടുക്കണമെന്നും ആവശ്യപ്പെടും. എന്നാൽ സീനിയോറിറ്റി പരിഗണിക്കണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തലയും രംഗത്തുണ്ട്.  

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ട്രംപിന്റെ അപ്രതീക്ഷിത പ്രഖ്യാപനം, റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മൂന്ന് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചു

ട്രംപിന്റെ അപ്രതീക്ഷിത പ്രഖ്യാപനം, റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മൂന്ന് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചു

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മൂന്ന് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചു. ട്രൂത്തിലൂടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ നീണ്ടുനിൽക്കുന്നതാണ് വെടിനിർത്തൽ. അമേരിക്കയുടെ മധ്യസ്ഥതയിൽ നടക്കുന്ന സമാധാന ചർച്ചകളുടെ ഭാഗമായാണ് താൽക്കാലിക വെടിനിർത്തലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കിയും സ്ഥിരീകരിച്ചു. നാല് വർഷത്തിലേറെയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങളുടെ ആദ്യപടിയായാണ് ഇതിനെ കാണുന്നത്.

രണ്ടാം ലോകമഹായുദ്ധത്തിൽ നാസി ജർമ്മനിക്കെതിരായ വിജയം ആഘോഷിക്കുന്ന 'വിജയദിനത്തിന്റെ' പശ്ചാത്തലത്തിലാണ് തീരുമാനം. റഷ്യയും ഉക്രെയ്നും രണ്ടാം ലോകമഹായുദ്ധത്തിൽ പ്രധാന പങ്കുവഹിച്ചവരാണെന്ന് ട്രംപ് ഓർമ്മിപ്പിച്ചു. വെടിനിർത്തൽ കാലയളവിൽ ഇരു രാജ്യങ്ങളും ആയിരം തടവുകാരെ വീതം പരസ്പരം കൈമാറാനും ധാരണയായിട്ടുണ്ട്. പുടിനും ട്രംപും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് വെടിനിർത്തൽ പ്രഖ്യാപനം വന്നത്.

തന്റെ നേരിട്ടുള്ള അഭ്യർത്ഥന മാനിച്ചാണ് ഇരുരാജ്യങ്ങളും ഈ തീരുമാനമെടുത്തതെന്നാണ് ട്രംപിന്റെ അവകാശവാദം. വെടിനിർത്തൽ കാലയളവിൽ എല്ലാത്തരം സൈനിക നീക്കങ്ങളും നിർത്തിവെക്കും. ഇതിനോടകം റഷ്യ ഏകപക്ഷീയമായി രണ്ട് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും, അമേരിക്കയുടെ ഇടപെടലോടെ ഇത് ഔദ്യോഗികമായ മൂന്ന് ദിവസത്തെ കരാറായി മാറുകയായിരുന്നു 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യയിലെ ആദ്യ സ്പേസ്-ടെക് യൂണികോണ്‍ കമ്പനിയായി സ്‌കൈറൂട്ട്; മൂല്യം 110 കോടി ഡോളര്‍

ഇന്ത്യയിലെ ആദ്യ സ്പേസ്-ടെക് യൂണികോണ്‍ കമ്പനിയായി സ്‌കൈറൂട്ട്; മൂല്യം 110 കോടി ഡോളര്‍

ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ ബഹിരാകാശ സ്റ്റാര്‍ട്ടപ്പ് സ്‌കൈറൂട്ട് എയറോസ്പേസ് ഇന്ത്യയിലെ ആദ്യ സ്പേസ്-ടെക് യൂണികോണ്‍ കമ്പനിയായി. 100 കോടി ഡോളറിലേറെ മൂല്യമുള്ളതും വെഞ്ച്വര്‍ ക്യാപിറ്റല്‍ പിന്തുണയുള്ളതുമായ സ്വകാര്യ സ്റ്റാര്‍ട്ടപ്പിനാണ് യൂണികോണ്‍ പദവി ലഭിക്കുന്നത്. പുതിയ ഫണ്ടിങ് റൗണ്ടില്‍ ഏകദേശം 570 കോടി രൂപ സമാഹരിച്ചതോടെ കമ്പനിയുടെ മൂല്യം 110 കോടി ഡോളറിലെത്തി. ജസ്പേ, നെയ്‌സ, ക്രെഡിറ്റ്ബീ എന്നിവയ്ക്ക് ശേഷം ഈ വര്‍ഷം യൂണികോണായി മാറുന്ന നാലാമത്തെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പാണ് സ്‌കൈറൂട്ട്.

ഗൂഗിളിന്റെ ആദ്യ നിക്ഷേപകരിലൊരാളായ റാം ശിവറാം നയിക്കുന്ന ഷെര്‍പാലോ വെഞ്ചേര്‍സ്, സിംഗപ്പൂരിന്റെ സോവറിന്‍ വെല്‍ത്ത് ഫണ്ടായ ജിഐസി, ലോകത്തിലെ ഏറ്റവും വലിയ അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ബ്ലാക്ക്‌റോക്ക് എന്നിവര്‍ ചേര്‍ന്നാണ് പുതിയ നിക്ഷേപത്തിന് നേതൃത്വം നല്‍കിയത്. ഗ്രീന്‍കോ ഗ്രൂപ്പ് സ്ഥാപകര്‍, അര്‍കം വെഞ്ചേഴ്‌സ്, പ്ലേബുക്ക് പാര്‍ട്‌ണേഴ്‌സ്, ഷാങ്വി ഫാമിലി ഓഫിസ് എന്നിവരും നിക്ഷേപകരില്‍ ഉള്‍പ്പെടുന്നു.

ഇന്ത്യയുടെ ആദ്യ സ്വകാര്യ നിര്‍മിത ഓര്‍ബിറ്റല്‍ റോക്കറ്റായ വിക്രം-1ന്റെ വിക്ഷേപണത്തിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഈ നേട്ടം. സ്വകാര്യ ബഹിരാകാശ മേഖലയില്‍ ഈ ദൗത്യം വലിയ ചരിത്രമാകും. വിക്ഷേപണം വിജയിച്ചാല്‍, ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിക്കുന്ന ആദ്യത്തെ സ്വകാര്യ ഇന്ത്യന്‍ റോക്കറ്റായി വിക്രം-1 മാറും. വിക്ഷേപണങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും നിര്‍മാണ സൗകര്യങ്ങള്‍ വിപുലീകരിക്കാനും ഇപ്പോള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഭാരമേറിയ റോക്കറ്റായ വിക്രം-2ന്റെ നിര്‍മാണം വേഗത്തിലാക്കാനും ഫണ്ട് ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.

മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരായ പവന്‍ കുമാര്‍ ചന്ദന, നാഗ ഭാരത് ധാക്ക എന്നിവര്‍ ചേര്‍ന്നാണ് സ്‌കൈറൂട്ട് സ്ഥാപിച്ചത്. ചെറിയ ഉപഗ്രഹ വിക്ഷേപണങ്ങള്‍ക്കായി വിക്രം സീരീസിലുള്ള റോക്കറ്റുകള്‍ വികസിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 2022ല്‍ വിക്രം-എസ് ദൗത്യത്തിലൂടെ സ്വകാര്യമായി നിര്‍മിച്ച ഇന്ത്യന്‍ റോക്കറ്റ് ബഹിരാകാശത്തെത്തിച്ച ആദ്യ കമ്പനിയെന്ന നേട്ടവും സ്‌കൈറൂട്ട് സ്വന്തമാക്കിയിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോൺഗ്രസ് മുഖ്യമന്ത്രി തർക്കം; ഷാഫി പറമ്പിൽ MPയുടെ പിന്തുണയും കെ സിക്ക്

കോൺഗ്രസ് മുഖ്യമന്ത്രി തർക്കം; ഷാഫി പറമ്പിൽ MPയുടെ പിന്തുണയും കെ സിക്ക്

മുഖ്യമന്ത്രി തർക്കം, ഷാഫി പറമ്പിൽ MPയുടെ പിന്തുണയും കെ സി വേണുഗോപാലിന്. കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, എം കെ രാഘവൻ, അടൂർ പ്രകാശ് തുടങ്ങിയ എംപിമാരുടെ പിന്തുണ കെ സി വേണുഗോപാലിനായിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് അനുകൂലമായ കാറ്റാണ് ഇപ്പോൾ സംസ്ഥാന രാഷ്ട്രീയത്തിൽ വീശുന്നത്.

കേരള മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു . എംഎൽഎമാരിൽ ഭൂരിഭാഗം പേരും കെ.സി. വേണുഗോപാലിനെ അനുകൂലിക്കുന്നു എന്നാണ് റിപ്പോർട്ടിലെ പ്രധാന ഉള്ളടക്കം. അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവർ ഇന്ന് രാവിലെ ഖർഗെയുടെ വസതിയിലെത്തിയാണ് റിപ്പോർട്ട് കൈമാറിയത്.

പുതിയ നിയമസഭാ കക്ഷി നേതാവായി കെ.സി. വേണുഗോപാൽ വരണമെന്നാണ് ഭൂരിപക്ഷം എംഎൽഎമാരും നിരീക്ഷകരെ അറിയിച്ചിരിക്കുന്നത്. എംഎൽഎമാരുടെ പിന്തുണയ്‌ക്കൊപ്പം തന്നെ കേരളത്തിലെ പൊതുവായ ജനവികാരം കൂടി പരിഗണിക്കണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ട കാര്യവും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.

യുഡിഎഫിലെ ഘടകകക്ഷികളുടെ നിലപാടുകളും നിരീക്ഷകർ ഹൈക്കമാൻഡിനെ ധരിപ്പിച്ചു. ഘടകകക്ഷികളുമായി താൻ നേരിട്ട് സംസാരിക്കുമെന്ന് മല്ലികാർജുൻ ഖർഗെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം സങ്കീർണ്ണമാണെന്നും എന്നാൽ മുഖ്യമന്ത്രി പ്രഖ്യാപനം വൈകില്ലെന്നും അജയ് മാക്കൻ മാധ്യമങ്ങളോട് പറഞ്ഞു. റിപ്പോർട്ടിന്മേൽ ഹൈക്കമാൻഡ് നടത്തുന്ന തുടർചർച്ചകൾക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. ഇതോടെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരാകുമെന്ന ആകാംക്ഷയ്ക്ക് ഉടൻ വിരാമമാകും. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനം: CPIM പോളിറ്റ് ബ്യൂറോ യോഗം നാളെ, പിണറായി വിജയൻ ഇന്ന് ഡൽഹിയിലെത്തും

നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനം: CPIM പോളിറ്റ് ബ്യൂറോ യോഗം നാളെ, പിണറായി വിജയൻ ഇന്ന് ഡൽഹിയിലെത്തും

നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാനുള്ള സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം നാളെ. പിണറായി വിജയൻ ഇന്ന് രാത്രി ഡൽഹിയിലെത്തും. പിണറായി വിജയനായി കേരള ഹൗസിലെ 204 ആം നമ്പർ മുറി ഒഴിച്ചിട്ട് അധികൃതർ. പാർട്ടി ഗസ്റ്റ് ഹൗസിൽ താമസിക്കുന്നതും പരിഗണനയിൽ. കൊച്ചിൻ പാലസിൽ മുറി വേണ്ടെന്ന് കേരള ഹൗസ് അധികൃതരെ അറിയിച്ചു.

തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം ചർച്ചചെയ്യാൻ നാളെ മുതൽ സിപിഐഎം തുടർച്ചയായ 5 ദിവസം നേതൃയോഗങ്ങൾ ചേരും. നാളെയും മറ്റന്നാളും പോളിറ്റ് ബ്യൂറോ യോഗമാണ് ചേരുന്നത്. 12ന് സംസ്ഥാന സെക്രട്ടറിയേറ്റും 13,14 തീയതികളിൽ സംസ്ഥാന കമ്മിറ്റിയും ചേരും. അതിനുശേഷം പ്രവർത്തകരുടെ അഭിപ്രായങ്ങൾ അറിയാൻ ബ്രാഞ്ച് മുതലുള്ള യോഗങ്ങളിലേക്ക് കടക്കും.

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകണോ എന്നതിൽ പിബിയിൽ തീരുമാനം ഉണ്ടാകും. കേരളം, പശ്ചിമ ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളുടെ തോൽവി പ്രാഥമികമായി വിലയിരുത്തലാണ് പ്രധാന അജണ്ട. കേരളത്തിലെ പ്രതിപക്ഷ നേതാവിന്റെ കാര്യത്തിലും പോളിറ്റ് ബ്യൂറോയിൽ തീരുമാനമുണ്ടായേക്കും. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തമിഴ്നാട്ടിൽ അനിശ്ചിതത്വം; പിന്തുണ കത്ത് കൈമാറാതെ വിസികെ,വിജയ്‌യുടെ സത്യപ്രതിജ്ഞ നീക്കങ്ങൾക്ക് തടയിട്ട് ഗവർണ‍ർ

തമിഴ്നാട്ടിൽ അനിശ്ചിതത്വം; പിന്തുണ കത്ത് കൈമാറാതെ വിസികെ,വിജയ്‌യുടെ സത്യപ്രതിജ്ഞ നീക്കങ്ങൾക്ക് തടയിട്ട് ഗവർണ‍ർ

ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്നു. 116 പേരുടെ പിന്തുണ കത്ത് മാത്രമാണ് ലഭിച്ചതെന്ന് ലോക്ഭവൻ വ്യക്തമാക്കിയതോടെയാണ് വീണ്ടും പ്രതിസന്ധി. പിന്തുണ നൽകുമെന്ന് അറിയിച്ച വിസികെ, പിന്തുണ കത്ത് ഗവർണർക്ക് കൈമാറിയിട്ടില്ല എന്നാണ് വിവരം. ഇന്ന് രാവിലെയോടെ തങ്ങളുടെ തീരുമാനം അറിയിക്കും എന്നാണ് വിസികെ നിലപാട്.

പിന്തുണ കത്ത് നൽകില്ലെന്ന് മുസ്‌ലിം ലീഗും വ്യക്തമാക്കിയിരുന്നു. ഇതോടെ ഇന്ന് രാവിലെ 11 മണിക്ക് നിശ്ചയിച്ച

വിജയ്‌യുടെ സത്യപ്രതിജ്ഞ നീക്കങ്ങൾക്ക് ഗവർണർ തടയിട്ടു. നിലവിൽ, കോൺഗ്രസിനെ കൂടാതെ സിപിഐഎം, സിപിഐ കക്ഷികളുടെ പുറത്ത് നിന്നുള്ള പിന്തുണ ഉറപ്പാക്കാനാണ് വിജയ്ക്ക് സാധിച്ചത്. അതിനിടെ, കൂടുതൽ നാടകീയ നീക്കങ്ങളും തുടരുകയാണ്.

എടപ്പാടി പളനി സ്വാമിയെ മുഖ്യമന്ത്രി ആക്കണം എന്ന ആവശ്യവുമായി എഎംഎംകെ ജനറല്‍ സെക്രട്ടറി ടിടിവി ദിനകരൻ ഗവർണർക്ക് കത്ത് നൽകി. എഎംഎംകെയുടെ വ്യാജ പിന്തുണ കത്ത് ടിവികെ ഗവർണർക്ക് നൽകി എന്നാരോപിച്ച് പൊലീസിൽ ടിടിവി ദിനകരൻ പരാതിയും നൽകിയിട്ടുണ്ട്.

താന്‍ എഐഎഡിഎംകെയെ ആണ് പിന്തുണയ്ക്കുന്നതെന്നും സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് എടപ്പാടി പളനിസ്വാമിയെ പിന്തുണച്ചുകൊണ്ട് കത്തയച്ചിട്ടുണ്ടെന്നും ടിടിവി ദിനകരന്‍ പറഞ്ഞു. എഎംഎംകെ എംഎല്‍എ കാമരാജും കത്തില്‍ ഒപ്പുവെച്ചിട്ടുണ്ടെന്നും അത് പാര്‍ട്ടി സെക്രട്ടറി മുഖേന അയച്ചെന്നും അദ്ദേഹം വ്യക്തമാക്കി. 'ടിവികെയുടെ കൈവശമുളള കത്ത് കണ്ട് ഞാന്‍ ഞെട്ടിപ്പോയി. അവരുടെ കൈവശമുള്ള കത്തിലും കാമരാജിന്‍റെ പേരുണ്ട്. ഒരുപക്ഷേ അത് കെട്ടിച്ചമച്ച ഒന്നാകാം. അല്ലെങ്കില്‍ കുതിരക്കച്ചവടമാകാം. ഞാന്‍ എന്റെ എംഎല്‍എയെ വിളിച്ചു. പക്ഷെ അദ്ദേഹവുമായി ബന്ധപ്പെടാനായിട്ടില്ല', ടിടിവി ദിനകരന്‍ പറഞ്ഞു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വി ഡി സതീശനെ അനുകൂലിച്ച് പ്രകടനം; DCCകളോട് റിപ്പോര്‍ട്ട് തേടി KPCC

വി ഡി സതീശനെ അനുകൂലിച്ച് പ്രകടനം; DCCകളോട് റിപ്പോര്‍ട്ട് തേടി KPCC

തിരുവനന്തപുരം: മുഖ്യമന്ത്രി പദവിയില്‍ വി ഡി സതീശനെ ഉയര്‍ത്തിക്കാട്ടി നടത്തുന്ന പ്രകടനങ്ങളില്‍ റിപ്പോര്‍ട്ട് തേടി കെപിസിസി. അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരമാണ് നടപടി. പ്രകടനത്തില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ കൈമാറണമെന്നും കെപിസിസി നിര്‍ദേശിച്ചു. ഭാരവാഹികളുടെ പട്ടികയാണ് ആവശ്യപ്പെട്ടത്. പ്രകടനങ്ങള്‍ അച്ചടക്ക ലംഘനമായി കണക്കാക്കി നടപടിയെടുക്കണമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇടുക്കിയില്‍ വി ഡി സതീശനെ അനുകൂലിച്ച് പ്രകടനം നടത്തിയ നാലുപേരെ കഴിഞ്ഞ ദിവസം പദവികളില്‍ നിന്നും നീക്കിയിരുന്നു. ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരമാണ് നടപടിയെന്നാണ് ഡിസിസി പ്രസിഡന്റ് സി പി മാത്യൂ പ്രതികരിച്ചത്. മറ്റിടങ്ങളില്‍ നടപടി ഉണ്ടാകുന്നുണ്ടോയെന്നത് താന്‍ പരിശോധിക്കേണ്ടതില്ലെന്നും ഇടുക്കിയിലെ കാര്യം മാത്രമാണ് തനിക്ക് അറിയൂവെന്നും സി പി മാത്യൂ പറഞ്ഞു. ഡിസിസിയുടെ അച്ചടക്ക നടപടിയെ വിമര്‍ശിച്ച് ഡീന്‍ കുര്യാക്കോസ് രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചോര നീരാക്കി ഉണ്ടാക്കിയതാണ് ഈ വിജയം. അത് ഉള്‍ക്കൊള്ളണം. പ്രവര്‍ത്തകരെ പദവികളില്‍ നിന്നും നീക്കുമെന്ന ഭീഷണി ക്രൂരമാണെന്നായിരുന്നു ഡീന്‍ കുര്യാക്കോസിന്റെ വിമര്‍ശനം.

'വൈകാരിക പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. അതിന്റെ പേരില്‍ നടപടിയെടുക്കുന്നത് ശരിയല്ല. പരിഹാരവുമല്ല. പ്രവര്‍ത്തകരുടെ വൈകാരിക പ്രകടനത്തെ അവധാനതയോടെ കാണാന്‍ നേതൃത്വത്തിന് കഴിയണം. അച്ചടക്ക നടപടികൊണ്ട് ഒരു കാര്യവുമില്ല. പ്രവര്‍ത്തകര്‍ എവിടെപ്പോയി പറയും. ഒന്നുകില്‍ അവരുടെ വികാരങ്ങളെ ഉള്‍ക്കൊള്ളുക, അല്ലെങ്കില്‍ അവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുകയെന്നാണ് പരിഹാരമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന് സാങ്കേതിക സഹായം നൽകി’; വെളിപ്പെടുത്തി ചൈന

‘ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന് സാങ്കേതിക സഹായം നൽകി’; വെളിപ്പെടുത്തി ചൈന

ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാകിസ്ഥാന് സാങ്കേതിക സഹായം നൽകിയതായി സമ്മതിച്ച് ചൈന. ഏവിയേഷൻ ഇൻസ്ട്രി കോർപ്പറേഷൻ ഓഫ് ചൈനയുടെ ചെങ്ഡു എയർക്രാഫ്റ്റ് ഡിസൈൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ എഞ്ചിനീയറാണ് വെളിപ്പെടുത്തൽ നടത്തിയത്. പാകിസ്ഥാന് സാങ്കേതിക സഹായം നൽകിയ സംഘത്തിന്റെ ഭാഗമായിരുന്നു താനെന്ന് എഞ്ചിനീയറായ ഷാങ് ഹെങ്. ചൈനീസ് ഉപകരണങ്ങൾക്ക് പോരാട്ടത്തിൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് ഉറപ്പാക്കുകയായിരുന്നു ലക്ഷ്യമെന്നും ഷാങ് ഹെങ്. ചൈനീസ് സർക്കാരിന്റെ ഔദ്യോഗിക ചാനലായ സി സി ടിവിയിലെ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.

ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷിക ആഘോഷത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് ചൈനയുടെ ഭാ​ഗത്ത് ഇത്തരത്തിൽ ഒരു വെളിപ്പെടുത്തൽ വരുന്നത്. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സായുധ സേന നടത്തിയ നിർണ്ണായക സൈനിക നടപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ടിവികെയെ പിന്തുണക്കില്ല, ഡിഎംകെയോടൊപ്പം തുടരും; നിലപാട് വ്യക്തമാക്കി മുസ്‌ലിം ലീഗ്

ടിവികെയെ പിന്തുണക്കില്ല, ഡിഎംകെയോടൊപ്പം തുടരും; നിലപാട് വ്യക്തമാക്കി മുസ്‌ലിം ലീഗ്

ചെന്നൈ: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള ശ്രമത്തില്‍ ടിവികെയെ പിന്തുണക്കില്ലെന്ന് മുസ്‌ലിം ലീഗ്. ഡിഎംകെ നേതൃത്വം നല്‍കുന്ന സഖ്യത്തോടൊപ്പം തുടരുമെന്നും ലീഗ് ദേശീയ അദ്ധ്യക്ഷന്‍ ഖാദര്‍ മൊയ്തീന്‍ വ്യക്തമാക്കി. നേരത്തെ വിസികെയും മുസ്‌ലിം ലീഗും തങ്ങളുടെ എംഎല്‍എമാരുടെ പിന്തുണ ടിവികെയ്ക്ക് പ്രഖ്യാപിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 