Monday, 11 May 2026

സ്വർണവില വീണ്ടും ഇടിഞ്ഞു

സ്വർണവില വീണ്ടും ഇടിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില വീണ്ടും താഴേക്ക്. മെയ് മാസത്തിന്‍റെ തുടക്കത്തിലെ ഇടിവില്‍ നിന്നും കഴിഞ്ഞ ആഴ്ച മുകളിലേക്ക് ഉയർന്നെങ്കിലും വെള്ളി, ശനി ദിവസങ്ങളില്‍ വില വീണ്ടും താഴേക്ക് വന്നു. മാർക്കറ്റ് അവധി ദിനമായ ഇന്നലെ ശനിയാഴ്ചത്തെ നിരക്കില്‍ തന്നെയായിരുന്നു വില്‍പ്പന. എന്നാല്‍ ഇന്ന് മാർക്കറ്റ് തുറന്നതിന് പിന്നാലെ സ്വർണ വില വീണ്ടും ഇടിഞ്ഞിരിക്കുകയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വിലയില്‍ ഇന്ന് 20 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ വില കഴിഞ്ഞ ദിവസത്തെ നിരക്കായ 13965 രൂപ എന്നതില്‍ നിന്നും 13945 രൂപയിലേക്ക് എത്തി. പവന് 160 രൂപ കുറഞ്ഞ് 111560 രൂപയുമായി വില. 111720 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ പ്രതിഫലനങ്ങളാണ് കേരളത്തിലെ വിലയിലും ഉണ്ടായിരിക്കുന്നത്.

22 കാരറ്റിന് സമാനമായ ഇടിവ് 24, 18 കാരറ്റ് സ്വർണ വിലകളിലും ഉണ്ടായിട്ടുണ്ട്. 24 കാരറ്റിന് ഗ്രാമിന് 22 രൂപ കുറഞ്ഞ് കഴിഞ്ഞ ദിവസത്തെ 15235 ല്‍ നിന്നും 15213 രൂപയായി. പവന് 176 രൂപ ഇടിഞ്ഞ് 121704 രൂപയിലുമാണ് ഇന്നത്തെ വില്‍പ്പന. കഴിഞ്ഞ ദിവസത്തെ വില - 15235 രൂപ. 18 കാരറ്റിന് ഗ്രാമിന് 16 രൂപയും പവന് 128 രൂപയും കുറഞ്ഞതോടെ ഗ്രാം, പവന്‍ വില യഥാക്രമം 11410 രൂപയും 91280 രൂപയുമായി. വെള്ളിക്ക് ഗ്രാമിന് 275 രൂപയും 10 ഗ്രാമിന് 2750 രൂപയുമണ് ഇന്നത്തെ വില. 

അന്താരാഷ്ട്ര വിപണയിലെ സ്വർണവില

അന്താരാഷ്ട്ര വിപണിയിലും തിങ്കളാഴ്ച സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. യുഎസ്–ഇറാൻ സമാധാന ചർച്ചകൾ വഴിമുട്ടിയതും അസംസ്കൃത എണ്ണവിലയിലുണ്ടായ വർധനവുമാണ് സ്വർണവിലയെ താഴേക്ക് നയിച്ചത്. അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് വില 0.6 ശതമാനം ഇടിഞ്ഞ് ഔൺസിന് 4,684.32 ഡോളർ എന്ന നിരക്കിലാണ് ഇപ്പോഴത്തെ വില്‍പ്പന.

സ്വർണവില കുറയാനുള്ള പ്രധാന കാരണങ്ങൾ

യുഎസ്–ഇറാൻ സമാധാന ചർച്ചകളിലെ അനിശ്ചിതത്വം: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി നടന്നുവന്ന ചർച്ചകൾ ഫലം കാണാതെ നീണ്ടുപോകുന്നത് നിക്ഷേപകർക്കിടയിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

എണ്ണവിലയും പണപ്പെരുപ്പ ഭീഷണിയും: മിഡിൽ ഈസ്റ്റ് സംഘർഷങ്ങളെത്തുടർന്ന് എണ്ണവില ഉയരുന്നത് ആഗോളതലത്തിൽ പണപ്പെരുപ്പം (Inflation) വർധിക്കാൻ കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഇത് സ്വർണവിലയെ പ്രതികൂലമായി ബാധിച്ചു.

പലിശ നിരക്കിലെ മാറ്റങ്ങൾ: പണപ്പെരുപ്പം ഉയർന്ന നിലയിൽ തുടരുന്നത് അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്കുകൾ ഉടൻ കുറയ്ക്കില്ല എന്ന സൂചന നൽകുന്നു. ഉയർന്ന പലിശ നിരക്കുള്ള സാഹചര്യത്തിൽ, പലിശ ലഭിക്കാത്ത നിക്ഷേപമെന്ന നിലയിൽ സ്വർണത്തോടുള്ള താൽപ്പര്യം കുറയുന്നത് സ്വാഭാവികമാണ്.

മെയ് മാസത്തിലെ സ്വർണവില

മെയ് 01 - രാവിലെ 1,11,720 രൂപ, ഉച്ചയ്ക്ക് 1,10,280 രൂപ ,വൈകിട്ട് 1,09,720, രാത്രി 1,10,440
മെയ് 02 - രാവിലെ 1,10,680 രൂപ
മെയ് 04 - രാവിലെ 1,10,680 രൂപ, ഉച്ചയ്ക്ക് 1,09,720 രൂപ
മെയ് 05 - 1,09,400 രൂപ
മെയ് 06 - രാവിലെ 1,10,960 രൂപ, ഉച്ചയ്ക്ക് 1,11,560 രൂപ
മെയ് 07 - രാവിലെ 1,11,800 രൂപ, ഉച്ചയ്ക്ക് 1,12,200 രൂപ
മെയ് 08 - 1,11,960 രൂപ
മെയ് 09 - 1,11,720 രൂപ
മെയ് 10 - 1,11,720 രൂപ

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വയനാട് ടൗൺഷിപ്പ്: ഇന്ന് മുപ്പതോളം വീടുകൾ കൂടി സാങ്കേതികമായി കൈമാറും; ഈ മാസത്തോടെ മുഴുവൻ വീടുകളും പൂർത്തിയാക്കുമെന്ന് ഊരാളുങ്കൽ

വയനാട് ടൗൺഷിപ്പ്: ഇന്ന് മുപ്പതോളം വീടുകൾ കൂടി സാങ്കേതികമായി കൈമാറും; ഈ മാസത്തോടെ മുഴുവൻ വീടുകളും പൂർത്തിയാക്കുമെന്ന് ഊരാളുങ്കൽ

കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിൽ ഇന്ന് മുപ്പതോളം വീടുകൾ കൂടി സാങ്കേതികമായി കൈമാറും. നിലവിൽ 83 വീടുകൾ ആണ് ഗുണഭോക്താക്കൾക്ക് നൽകിയിരിക്കുന്നത്. എന്നാൽ, വീടുകളിൽ ദുരന്തബാധിതർ ഇനിയും താമസം തുടങ്ങിയിട്ടില്ല. 178 വീടുകളും നിർമ്മാണം പൂർത്തിയായ ശേഷം മാത്രമേ താമസം തുടങ്ങുമെന്നാണ് ദുരന്തബാധിതരുടെ തീരുമാനം. അതേസമയം, മഴക്കാലം തുടങ്ങുന്നതിന് മുൻപ് 178 വീടുകളിലും താമസം തുടങ്ങാൻ ആകുമോ എന്നതിൽ അവ്യക്തത തുടരുകയാണ്. ഈ മാസം അവസാനം തന്നെ 178 വീടുകളും പൂർത്തിയാക്കുമെന്നാണ് ഊരാളുങ്കലിൻ്റെ പുതിയ പ്രഖ്യാപനം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാന്‍-അമേരിക്ക സംഘര്‍ഷം തുടരുന്നതിനിടെ ഡോണള്‍ഡ് ട്രംപിന്റെ ചൈന സന്ദർശനം, ഇറാന്‍ വിഷയം സുപ്രധാന ചർച്ചയാകും

ഇറാന്‍-അമേരിക്ക സംഘര്‍ഷം തുടരുന്നതിനിടെ ഡോണള്‍ഡ് ട്രംപിന്റെ ചൈന സന്ദർശനം, ഇറാന്‍ വിഷയം സുപ്രധാന ചർച്ചയാകും

വാഷിംഗ്ടണ്‍: ഇറാന്‍-അമേരിക്ക സംഘര്‍ഷം തുടരുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്ചൈനയിലേക്ക്. ഈ മാസം 14, 15 തീയതികളിലാണ് ട്രംപിന്റെ ചൈനാ സന്ദർശനം. വ്യാപാര തീരുവകള്‍, തായ്വാന്‍ വിഷയം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, തുടങ്ങിയവയെ ചൊല്ലി ചൈന- അമേരിക്ക ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് സന്ദര്‍ശനം. എന്നാല്‍ ഇറാന്‍ വിഷയമായിരിക്കും ചര്‍ച്ചകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുകയെന്നാണ് മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. മെയ് 14-ന് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഉഭയകക്ഷി ചർച്ചകളും വിരുന്നും നടക്കും.

ഇറാനുമേല്‍ ചൈനയ്ക്കുള്ള സ്വാധീനം ഉപയോഗിച്ച് സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നീക്കങ്ങള്‍ ഈ സന്ദര്‍ശനത്തിന്റെ ഭാഗമായി ഉണ്ടാവുമോ എന്നാണ് കണ്ടറിയേണ്ടത്. ഇതിനായി ചൈനീസ പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ സമ്മര്‍ദ്ദത്തിലാക്കുക എന്നതാണ് ട്രംപിന്റെ പ്രധാന ലക്ഷ്യം. രണ്ടാം വട്ടം അധികാരത്തിലെത്തിയശേഷമുള്ള ട്രംപിന്റെ ആദ്യ ചൈനീസ് സന്ദര്‍ശനമാണ്. 

സമാധാന നിർദ്ദേശത്തെ പൂർണ്ണമായും തള്ളി ട്രംപ് 

യുദ്ധം അവസാനിപ്പിക്കാനായി ഇറാൻ സമർപ്പിച്ച ഏറ്റവും പുതിയ സമാധാന നിർദ്ദേശത്തെ പൂർണ്ണമായും തള്ളി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഒട്ടും സ്വീകാര്യമല്ലെന്ന് വിശേഷിപ്പിച്ചാണ് അമേരിക്കൻ പ്രസിഡന്‍റ് നിർദേശം തള്ളിയത്. പാകിസ്ഥാൻ മധ്യസ്ഥർ മുഖേന ഇറാൻ സമർപ്പിച്ച മറുപടി താൻ വായിച്ചുവെന്നും എന്നാൽ ഇതിലെ വ്യവസ്ഥകളോട് തനിക്ക് വിയോജിപ്പാണെന്നും ട്രംപ് തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴി വ്യക്തമാക്കി. ഇറാന്‍റെ ഭരണപ്രതിനിധികൾ അയച്ച മറുപടി ഒട്ടും തൃപ്തികരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാധാന നീക്കത്തിന്‍റെ ഭാഗമായാണ് പാകിസ്ഥാൻ വഴി ഇറാൻ തങ്ങളുടെ പുതിയ നിർദ്ദേശങ്ങൾ വാഷിംഗ്ടണിന് കൈമാറിയത്. എന്നാൽ ഇറാന്‍റെ ആണവ പദ്ധതികളുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. ഇറാന്‍റെ ആണവ ശേഷി പൂർണ്ണമായും ഇല്ലാതാക്കുകയെന്ന അമേരിക്കയുടെ കർശന ഉപാധിയെ ടെഹ്‌റാൻ ശക്തമായി എതിർക്കുന്നതാണ് നിലവിലെ തടസം.   

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കെഎസ്ആര്‍ടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: പ്രഖ്യാപനം യുഡിഎഫ് സര്‍ക്കാര്‍ പുന:പരിശോധിക്കണമെന്ന് ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആര്‍ടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: പ്രഖ്യാപനം യുഡിഎഫ് സര്‍ക്കാര്‍ പുന:പരിശോധിക്കണമെന്ന് ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ

പാലക്കാട്: കെഎസ്ആര്‍ടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന പ്രഖ്യാപനം യുഡിഎഫ് സര്‍ക്കാര്‍ പുന:പരിശോധിക്കണമെന്ന് ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. തീരുമാനം സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുമെന്നും ബസ് ഉടമകളുമായി സർക്കാർ ചർച്ചയ്ക്ക് തയാറാകണമെന്നും ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ പറഞ്ഞു.

സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന തീരുമാനം ഏകപക്ഷീയം ആണെന്നും പൊതു ഗതാഗത സംവിധാനം തകരുമെന്നും ടി ഗോപിനാഥൻ പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ കണക്കുകള്‍ പ്രകാരം ദിനംപ്രതി 19 ലക്ഷം സ്ത്രീകളാണ് സര്‍വീസ് ഉപയോഗിക്കുന്നത്. കെഎസ്ആര്‍ടിസി സൗജന്യ യാത്ര അനുവദിച്ചാൽ സ്വകാര്യ ബന്ധുകൾക്ക് വിദ്യാർത്ഥികളെ മാത്രം കയറ്റിക്കൊണ്ടുപോകേണ്ട അവസ്ഥ വരും. തമിഴ്നാട്ടിലും കർണാടകയിലും സ്വകാര്യ ബസുകൾ കുറവാണ്. കേരളത്തിലെ സാഹചര്യം അങ്ങനെയല്ല. സ്വകാര്യ ബസ് ഉടമകളോട് ചർച്ച ചെയ്യാതെ തീരുമാനം എടുത്തത് ശരിയല്ല. വി.ഡി സതീശൻ്റെ പുതുയുഗ യാത്രയിൽ സ്വകാര്യ ബസ് മേഖലയിലെ പ്രശ്നങ്ങൾ അദ്ദേഹത്തെ അറിയിച്ചതാണെന്നും അന്ന് എല്ലാം പരിഹരിക്കുമെന്നാണ് സതീശൻ ഉറപ്പ് നൽകിയതെന്നും ടി ഗോപിനാഥൻ മാധ്യമങ്ങളോട് പറഞ്ഞു. സ്വകാര്യ ബസ് മേഖലയ്ക്ക് വേണ്ടി പുതിയ പാക്കേജ് പ്രഖ്യാപിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കപ്പലിൽ നിന്ന് പുറത്തെത്തിച്ച ഒരു യു എസ് പൗരന് കൂടി ഹാന്റ വൈറസ് സ്ഥിരീകരിച്ചു

കപ്പലിൽ നിന്ന് പുറത്തെത്തിച്ച ഒരു യു എസ് പൗരന് കൂടി ഹാന്റ വൈറസ് സ്ഥിരീകരിച്ചു

ഹാന്റ വൈറസ് വ്യാപിച്ച ക്രൂസ് കപ്പൽ എം വി ഹോണ്ടിയസിൽ നിന്ന് പുറത്തെത്തിച്ച ഒരാൾക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചു. 17 യുഎസ് പൗരന്മ‍ാരിൽ ഒരാൾക്കാണ് ഹാന്റ വൈറസ് ടെസ്റ്റ് പോസിറ്റീവായത്. മറ്റൊരു യുഎസ് പൗരന് കൂടി നേരിയ തോതിൽ രോ​ഗം ലക്ഷണങ്ങളുണ്ടെന്നും യുഎസ് ആരോ​ഗ്യ വകുപ്പ് വ്യക്തമാക്കി.

ഹാന്റവൈറസ് വ്യാപിച്ച ഡച്ച് ക്രൂസ് എംവി ഹോണ്ടിയസിൽ നിന്നും യാത്രക്കാരെ ഒഴിപ്പിക്കുന്നത് അവസാന ​ഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് കപ്പലിലുണ്ടായിരുന്ന യുഎസ് പൗരൻമാരിൽ ഒരാൾക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെ രോ​ഗം സ്ഥിരീകരിച്ച യാത്രക്കാരുടെ എണ്ണം 9 ആയി. യാത്രക്കാരെ വഹിച്ചുകൊണ്ടുള്ള ചാർട്ടേഡ് വിമാനങ്ങൾ അതത് രാജ്യങ്ങളിലേക്ക് എത്തിത്തുടങ്ങി. 20 രാജ്യങ്ങളിൽ നിന്നുള്ള 150 ഓളം യാത്രക്കാരാണ് കപ്പലിലുണ്ടായിരുന്നത്. വിമാനയാത്രയ്ക്കിടെ ഫ്രഞ്ച് യാത്രക്കാരിൽ ഒരാൾക്ക് രോഗലക്ഷണങ്ങൾ കണ്ടതായി ഫ്രാൻസും സ്ഥിരീകരിച്ചിട്ടുണ്ട്. ഒഴിപ്പിക്കുന്ന എല്ലാ യാത്രക്കാരെയും ആശുപത്രിയിലേക്ക് മാറ്റും. ഇവർക്ക് 72 മണിക്കൂർ ആശുപത്രി ഐസോലേഷനും ഏർപ്പെടുത്തും. ആശുപത്രി നിരീക്ഷണത്തിന് ശേഷം യാത്രക്കാർക്ക് 42 ദിവസത്തെ ഹോം ക്വാറന്റൈൻ വേണമെന്ന് ലോകാരോ​ഗ്യ സംഘടന നിർദേശിച്ചിട്ടുണ്ട്. അതിനിടെ കപ്പലിലുണ്ടായിരുന്ന രണ്ട് ഇന്ത്യക്കാരെ നെതർലാൻഡ്സിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഇവർക്ക് രോ​ഗലക്ഷണങ്ങളില്ലെന്നും മാ‍ഡ്രിഡിലെ ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു.

അതേസമയം, ഡച്ച് ദമ്പതികളും ഒരു ജർമ്മൻ പൗരനും അടക്കം കപ്പലിലുണ്ടായിരുന്ന മൂന്ന് പേരാണ് ഇതുവരെ ഹാന്റവൈറസ് ബാധിച്ച് മരിച്ചത്. കപ്പലിൽ വ്യാപിച്ച ഹാന്റ വൈറസിന്റെ ആന്റീസ് വിഭാ​ഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്നതാണെന്നാണ് ആരോഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിജയ് – രാഹുൽ റീലുകൾക്ക് ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക്; കോൺഗ്രസ് ആരോപണം തള്ളി കേന്ദ്രം

വിജയ് – രാഹുൽ റീലുകൾക്ക് ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക്; കോൺഗ്രസ് ആരോപണം തള്ളി കേന്ദ്രം

രാഹുൽ ഗാന്ധിയും തമിഴ്നാട് മുഖ്യമന്ത്രി വിജയും ഒരുമിച്ചുള്ള റീലുകൾ ഇൻസ്റ്റഗ്രാം തടഞ്ഞ സംഭവത്തിൽ കോൺഗ്രസിന്റെ ആരോപണം തള്ളി കേന്ദ്രസർക്കാർ. നടപടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ഇലക്ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. സാങ്കേതിക പിഴവുകളെ തുടർന്ന് ബ്ലോക്ക് ചെയ്യപ്പെട്ടതാണെന്ന് ഫ്ലാഗ് ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. റീൽ ബ്ലോക്ക് ചെയ്തതിന് പിന്നിൽ കേന്ദ്രസർക്കാർ ആണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.

ഞായറാഴ്ച ചെന്നൈയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത രാഹുൽ ഗാന്ധി, വിജയിക്കൊപ്പമുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. വെറും ഒരു മണിക്കൂറിനുള്ളിൽ 12 ദശലക്ഷം കാഴ്ചക്കാരെ നേടിയ വീഡിയോയും 46 ദശലക്ഷം ആളുകളിലേക്ക് എത്തിയ ചിത്രങ്ങളുമാണ് അപ്രത്യക്ഷമായതെന്ന് കോൺഗ്രസ് നേതാവ് ശ്രീവത്സയുടെ ആരോപണം.

തമിഴ്നാട് നിയമസഭാം​ഗമായി വിജയ് സത്യപ്രതിജ്ഞ ചെയ്തു. പ്രോടേം സ്പീക്കർ കറുപ്പയ്യ സത്യവാചകം ചൊല്ലിക്കൊടുത്തു. വിജയ് ഉൾപ്പെടെ ടിവികെയിൽ നിന്ന് 99 പേ‍ര്‍ ആദ്യമായാണ് നിയമസഭാംഗങ്ങളായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. ഉദയനിധി സ്റ്റാലിനും സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് നാളെ നടക്കും. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പശ്ചിമേഷ്യയിൽ സമാധാനം കൊണ്ടുവരാൻ യുഎസ് മുന്നോട്ടുവെച്ച നിർദേശങ്ങളിലെ ഇറാന്റെ മറുപടി അസ്വീകാര്യം: ട്രംപ്

പശ്ചിമേഷ്യയിൽ സമാധാനം കൊണ്ടുവരാൻ യുഎസ് മുന്നോട്ടുവെച്ച നിർദേശങ്ങളിലെ ഇറാന്റെ മറുപടി അസ്വീകാര്യം: ട്രംപ്

വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവരാന്‍ യുഎസ് മുന്നോട്ടുവെച്ച പുതിയ നിര്‍ദേശങ്ങളോടുളള ഇറാന്റെ മറുപടി തികച്ചും അസ്വീകാര്യമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ പ്രതികരണം വായിച്ചെന്നും അത് തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും ട്രംപ് പറഞ്ഞു. 47 വര്‍ഷമായി ഇറാന്‍ അമേരിക്കയെ കളിപ്പിക്കുകയാണെന്നും ഇത് ഇനിയും അനുവദിക്കാനാകില്ലെന്നും ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാനെതിരായ തുടര്‍നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചെന്നും ചര്‍ച്ചകള്‍ക്കുളള ഉത്തരവാദിത്തം തനിക്ക് മാത്രമാണെന്നും ട്രംപ് പറഞ്ഞു.

'ഇറാന്റെ പ്രതിനിധികള്‍ എന്ന് വിളിക്കപ്പെടുന്നവരുടെ പ്രതികരണം വായിച്ചു. എനിക്ക് അത് ഇഷ്ടപ്പെട്ടില്ല. തികച്ചും അസ്വീകാര്യമാണ്' എന്നാണ് ട്രംപ് പറഞ്ഞത്. ഉപരോധങ്ങള്‍ പിന്‍വലിച്ച് ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഉറപ്പാക്കണം എന്നതുള്‍പ്പെടെയുളള നിര്‍ദേശങ്ങളാണ് ഇറാന്‍ മുന്നോട്ടുവെച്ചത്. ഇറനെതിരെ ഇനി ആക്രമണം ഉണ്ടാകില്ലെന്ന് അമേരിക്ക രേഖാമൂലം ഉറപ്പുനല്‍കിയാൽ യുറേനിയം സമ്പുഷ്ടീകരണം നിശ്ചിത കാലത്തേക്ക് നിര്‍ത്തിവെക്കാമെന്നും 30 ദിവസത്തിനുളളില്‍ മരവിപ്പിച്ച ആസ്തികള്‍ കൈമാറി ആണവ ചര്‍ച്ച ആരംഭിക്കാമെന്നും ഉള്‍പ്പെടെയുളള നിര്‍ദേശങ്ങളാണ് ഇറാന്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. എന്നാല്‍ ഈ ഉപാധികള്‍ ഇറാനെ സഹായിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നാണ് ട്രംപിന്റെ നിലപാട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഊർജ്ജസുരക്ഷയെക്കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ല';ഇന്ധന പ്രതിസന്ധി മറികടക്കാനുളള നിർദേശത്തിനെതിരെ കോൺഗ്രസ്

'ഊർജ്ജസുരക്ഷയെക്കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ല';ഇന്ധന പ്രതിസന്ധി മറികടക്കാനുളള നിർദേശത്തിനെതിരെ കോൺഗ്രസ്

ന്യൂഡല്‍ഹി: ഇന്ധന പ്രതിസന്ധി മറികടക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ലെന്നും പ്രതിസന്ധി സമ്പത്ത് വ്യവസ്ഥയെ ബാധിക്കുന്നത് ഒഴിവാക്കാനുളള നടപടി അദ്ദേഹം സ്വീകരിക്കുന്നില്ലെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. സാധാരണക്കാരായ പൗരന്മാരെ അസൗകര്യത്തിലേക്ക് തളളിവിടുകയാണെന്നും സര്‍ക്കാരിന്റെ നീക്കം ലജ്ജാകരവും വീണ്ടുവിചാരമില്ലാത്തതും അധാര്‍മ്മികവുമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. തെരഞ്ഞെടുപ്പും ഭരണം പിടിക്കലും അജണ്ടയാകുമ്പോള്‍ വരാനിരിക്കുന്നത് സാമ്പത്തിക ദുരന്തമാണെന്നും ഇന്ധന, ഗ്യാസ് ലഭ്യത ഉറപ്പാക്കാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

പശ്ചിമേഷ്യയിലെ തുടരുന്ന സംഘർഷങ്ങൾ കാരണം അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലക്കയറ്റം നേരിടാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങൾക്ക് പുതിയ സാമ്പത്തിക നയങ്ങൾ നിർദേശിച്ചത്. അതിർത്തിയിൽ ജീവൻ ബലികഴിക്കുന്നത് മാത്രമല്ല, ദൈനംദിന ജീവിതത്തിൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്നതും രാജ്യസ്നേഹമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിൻ്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി വിദേശ യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പെട്രോൾ, ഡീസൽ എന്നിവയുടെ ഉപഭോഗം കുറയ്ക്കുന്നതിനായി മെട്രോ ട്രെയിനുകളും മറ്റ് പൊതുഗതാഗത സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. കാർ പൂളിങ് പ്രോത്സാഹിപ്പിക്കണമെന്നും ചരക്കുനീക്കത്തിനായി റെയിൽവേയ്ക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചിട്ടില്ല': ബെഞ്ചമിൻ നെതന്യാഹു

'ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചിട്ടില്ല': ബെഞ്ചമിൻ നെതന്യാഹു

ടെൽഅവീവ്: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചിട്ടില്ലെന്ന് പ്രഖ്യാപിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാൻ്റെ ആവണ ശക്തി കേന്ദ്രങ്ങൾ തകർക്കാതെ ഇസ്രയേൽ യുദ്ധത്തിൽ നിന്ന് പിന്മാറില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.

'യുദ്ധത്തിൻ്റെ പേരിൽ ഞങ്ങളെ പലരും തരംതാഴ്ത്തി. ഇറാൻ്റെ ആണവോർജ്ജം ഇപ്പോഴും അവിടെയുണ്ട്. ഞങ്ങൾക്ക് ഇനിയും പല കാര്യങ്ങൾ ചെയ്യാൻ ബാക്കിയുണ്ട്' എന്നായിരുന്നു നെതന്യാഹുവിൻ്റെ പ്രതികരണം.

അതേസമയം പശ്ചിമേഷ്യൻ സംഘർഷത്തിൽ അനിശ്ചിതത്വം തുടരുകയാണ്. അമേരിക്കയും ഇറാനും വെടിനിർത്തൽ ലംഘിച്ചുകൊണ്ട് ആക്രമണം തുടരുകയാണ്. ഇറാൻ്റെ ജനവാസ മേഖലയിൽ ആക്രമണം നടത്തി അമേരിക്ക ആദ്യം തന്നെ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. ആക്രമത്തെ വിമർശിച്ച് ഇറാൻ രംഗത്തെത്തിയിരുന്നു. തുടർന്ന് തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകുകയായിരുന്നു. ഗൾഫിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ആക്രമിക്കുമെന്നായിരുന്നു ഇറാൻ്റെ മുന്നറിയിപ്പ്. ഇതിൻ്റെ ഭാഗമായി ഇന്ന് കുവൈത്തിൽ ഡ്രോൺ ആക്രമണമുണ്ടായതായി റിപ്പോർട്ട് ചെയ്തിരുന്നു. കുവൈത്ത് വ്യോമാതിര്‍ത്തിയിലാണ് ആക്രമണമുണ്ടായത്. അതൊടൊപ്പം തന്നെ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഇറാൻ മുന്നോട്ട് വരുന്നുണ്ട്. പാകിസ്താൻ്റെ മധ്യസ്ഥത വഴി ഇറാൻ വക്താക്കൾ ചർച്ച നടത്തുമെന്നാണ് റിപ്പോർട്ട്.