Monday, 18 May 2026

ആഭ്യന്തരം, പൊലീസ്, വനിതാ-ശിശുക്ഷേമം; മുഖ്യമന്ത്രി വിജയ് കൈകാര്യം ചെയ്യും

ആഭ്യന്തരം, പൊലീസ്, വനിതാ-ശിശുക്ഷേമം; മുഖ്യമന്ത്രി വിജയ് കൈകാര്യം ചെയ്യും

ചെന്നൈ: തമിഴ്‌നാട്ടില്‍ ആഭ്യന്തരം, പൊലീസ്, വനിതാ-ശിശുക്ഷേമം തുടങ്ങിയ പ്രധാന വകുപ്പുകള്‍ മുഖ്യമന്ത്രി വിജയം കൈകാര്യം ചെയ്യും. പൊതുഭരണം,യുവക്ഷേമം,മുന്‍സിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങിയ വകുപ്പുകളും വിജയ്ക്കാണ്. സര്‍ക്കാരിലെ മന്ത്രിമാര്‍ക്കുള്ള വകുപ്പ് വിഭജനം ഇന്ന് പൂര്‍ത്തിയായി.

മുതിര്‍ന്ന നേതാവ് കെ എ സെങ്കോട്ടയ്യനാണ് ധനകാര്യ വകുപ്പ്. മന്ത്രിസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായ എസ് കീര്‍ത്തനയ്ക്ക് വ്യവസായവകുപ്പാണ് ലഭിച്ചിട്ടുള്ളത്. ഗ്രാമവികസനം, ജലവിഭവ വകുപ്പുകള്‍ എന്‍ ആനന്ദിനാണ്. പൊതുമരാമത്ത്, കായികവകുപ്പുകള്‍ ആദവ് അര്‍ജുനയ്ക്കാണ്.

ആരോഗ്യവകുപ്പ്, മെഡിക്കല്‍ വിദ്യാഭ്യാസം, കുടുംബക്ഷേമം എന്നീ വകുപ്പുകള്‍ ഡോ. കെ ജി അരുണ്‍രാജിന് നല്‍കി. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് പി വെങ്കിട്ടരമണനാണ്. ഊര്‍ജവിഭവ-നിയമവകുപ്പുകള്‍ ആര്‍ നിര്‍മല്‍കുമാറിനും ലഭിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസവകുപ്പ് രാജ്‌മോഹനാണ് നല്‍കിയിരിക്കുന്നത്. പ്രകൃതി വിഭവം, മിനറല്‍ ആന്‍ഡ് മൈന്‍സ് വകുപ്പ് ഡോ. ടി കെ പ്രഭുവിന് ലഭിച്ചത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മന്ത്രിസ്ഥാനത്തേക്ക് പ്രതീക്ഷ ഉണ്ടായിരുന്നില്ല; എല്ലാം മാധ്യമ സൃഷ്ടികള്‍: ചാണ്ടി ഉമ്മന്‍

മന്ത്രിസ്ഥാനത്തേക്ക് പ്രതീക്ഷ ഉണ്ടായിരുന്നില്ല; എല്ലാം മാധ്യമ സൃഷ്ടികള്‍: ചാണ്ടി ഉമ്മന്‍

തിരുവനന്തപുരം: മന്ത്രിസ്ഥാനം താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് നിയുക്ത പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍. എല്ലാം മാധ്യമ സൃഷ്ടികള്‍ ആയിരുന്നുവെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. മന്ത്രിസ്ഥാനത്തേക്ക് തനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നില്ലെന്നും മാധ്യമങ്ങളാണ് അത്തരത്തില്‍ ഒരു തോന്നല്‍ ജനങ്ങള്‍ക്ക് നല്‍കിയതെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

'ആരെ എടുക്കണം എടുക്കേണ്ട എന്നുള്ളത് പാര്‍ട്ടിയുടെ നിലപാടാണ്. അത് പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കുന്നു. ഞാന്‍ പറയാത്ത കാര്യങ്ങള്‍ മാധ്യമങ്ങള്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മുതല്‍ ഈ പ്രവണത മാധ്യമങ്ങള്‍ കാണിക്കുന്നു. പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ എനിക്ക് അത് സ്വീകാര്യമാണ്', ചാണ്ടി ഉമ്മന്‍ പറഞ്ഞു.

15 വര്‍ഷം മുന്‍പ് ഇതേ ദിവസമാണ് തന്റെ പിതാവ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതെന്ന് ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു. എല്ലാവര്‍ക്കും എല്ലാ ആശംസകളും നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. എ കെ ആന്റണിയുമായുള്ളത് കുടുംബ ബന്ധമാണെന്നും പാര്‍ട്ടിപരമായ കാര്യങ്ങള്‍ക്കപ്പുറമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് എ കെ ആന്റണിയെ കണ്ടതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ചാണ്ടി ഉമ്മന്‍ മന്ത്രിസഭയിലുണ്ടാകുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ ചാണ്ടി ഉമ്മന്‍ സ്ഥിരീകരിച്ചിരുന്നില്ല. അതേസമയം വി ഡി സതീശന്‍ മുഖ്യമന്ത്രിയായും മറ്റ് 20മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കോണ്‍ഗ്രസ് മന്ത്രിമാരായ രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, ബിന്ദു കൃഷ്ണ, എ പി അനില്‍ കുമാര്‍, പി സി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോണ്‍, ടി സിദ്ദിഖ്, ഒ ജെ ജനീഷ്, കെ എ തുളസി എന്നിവരും മുസ്‌ലിം ലീഗില്‍ നിന്ന് പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീര്‍, കെ എം ഷാജി, എന്‍ ഷംസുദ്ദീന്‍, വി ഇ അബ്ദുള്‍ ഗഫൂര്‍ എന്നിവരും ഘടകകക്ഷികളായ സി പി ജോണ്‍ (സിഎംപി), ഷിബു ബേബി ജോണ്‍ (ആര്‍എസ്പി), അനൂപ് ജേക്കബ് (കേരള ജോണ്‍ഗ്രസ് ജേക്കബ്), മോന്‍സ് ജോസഫ് (കേരള കോണ്‍ഗ്രസ്) എന്നിവരും സത്യപ്രതിജ്ഞ ചെയ്യും. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നൈജീരിയയിൽ സ്കൂളുകളിൽ ആക്രമണം, 50തിലധികം കുട്ടികളെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

നൈജീരിയയിൽ സ്കൂളുകളിൽ ആക്രമണം, 50തിലധികം കുട്ടികളെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

അബുജ: നൈജീരിയയിലെ ബോർണോ സ്റ്റേറ്റിൽ വിവിധ സ്കൂളുകളിൽ ആക്രമണം. നഗരത്തിലുള്ള മൂന്ന് സ്‌കൂളുകളിൽ നിന്നായി അമ്പതിലധികം കുട്ടികളെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി. കാണാതായവരിൽ ഭൂരിഭാഗവും രണ്ട് മുതൽ അഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികളാണ്. സായുധ സംഘങ്ങളുടെ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയത്.  കുട്ടികളെ ബൈക്കുകളിൽ കയറ്റി രക്ഷപ്പെടുന്നതിനായി അക്രമികൾ അവരെ മനുഷ്യകവചമായി ഉപയോഗിച്ചതിനാൽ സുരക്ഷാ സേനയ്ക്ക് പെട്ടെന്ന് ഇടപെടാൻ സാധിച്ചില്ലെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. 

ബോർണോ സംസ്ഥാനത്തിലെ മുസ്സയിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. രക്ഷപ്പെടുന്നതിനായി അക്രമികൾ കുട്ടികളെ മനുഷ്യകവചമായി ഉപയോഗിച്ചതായും, ഇതിനാൽ സുരക്ഷാ സേനയ്ക്ക് ഇവർക്ക് നേരെ വെടിയുതിർക്കാൻ കഴിഞ്ഞില്ലെന്നും ദൃക്‌സാക്ഷികൾ പറയുന്നു. മോട്ടോർ ബൈക്കുകളിലാണ് അക്രമികൾ കുട്ടികളുമായി രക്ഷപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ 'ബൊക്കോ ഹറാം' തീവ്രവാദികളാണ്  ഈ ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക സൂചനകൾ. 

നഗരത്തിലെ ഗവൺമെന്റ് ഡേ സെക്കൻഡറി സ്കൂൾ, മുസ്സ സെൻട്രൽ പ്രൈമറി സ്കൂൾ, സ്റ്റേറ്റ് യൂണിവേഴ്സൽ ബേസിസ് എഡ്യൂക്കേഷൻ ബോർഡ് സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നിന്നാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സമയം കടന്നുപോകുന്നു; ഉടനടി പ്രവർത്തിച്ചില്ലെങ്കിൽ ഇറാന്റെ പൊടിപോലും ബാക്കി കാണില്ലെന്ന് ട്രംപ്

സമയം കടന്നുപോകുന്നു; ഉടനടി പ്രവർത്തിച്ചില്ലെങ്കിൽ ഇറാന്റെ പൊടിപോലും ബാക്കി കാണില്ലെന്ന് ട്രംപ്

വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുറേനിയം സമ്പുഷ്ടീകരണം, ഉപരോധം റദ്ദാക്കൽ, യുദ്ധക്കെടുതിയുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെ തുടർന്ന് ചർച്ചകൾ മരവിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ട്രംപ് വീണ്ടും ഭീഷണി മുഴക്കിയിരിക്കുന്നത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പുനരാരംഭിക്കാൻ യുഎസ് മുന്നോട്ടു വെച്ചിരിക്കുന്ന ഉപാധികളെ കുറിച്ച് ഇറാൻ മാധ്യമമായ ഫാർസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി.

ഇറാൻ നാനൂറ് കിലോഗ്രാം സമ്പൂഷ്ടീകരിച്ച യുറേനിയം കൈമാറണം, ഇറാന്‍റെ ഒരേയൊരു ആണവനിലയം മാത്രമേ പ്രവർത്തനക്ഷമമാകാന്‍ പാടുള്ളു, യുദ്ധ നഷ്ടപരിഹാരമെന്ന ആവശ്യം ഒഴിവാക്കണം, മരവിപ്പിച്ചിരിക്കുന്ന ഇറാനിയൻ ആസ്തികൾ അങ്ങനെ തന്നെ തുടരും, ചർച്ചകൾ പൂർത്തിയാകാതെ യുദ്ധം പൂർണമായും അവസാനിപ്പിക്കില്ല എന്നീ നിലപാടുകളാണ് ട്രംപ് മുന്നോട്ടു വയ്ക്കുന്നതെന്ന് ഫാർസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തത്.

ഇതിന് പ്രതികരണമായി ഇറാനും അഞ്ചോളം ഉപാധികൾ മുന്നോട്ടുവച്ചിട്ടുണ്ട്. ലെബനനിൽ ഉൾപ്പെടെയുള്ള സൈനിക നീക്കങ്ങൾ അവസാനിപ്പിക്കണം, ഇറാന് മേലുള്ള ഉപരോധം നീക്കം ചെയ്യണം, വിദേശത്തെ ആസ്തികൾ മരവിപ്പിച്ച തീരുമാനം മാറ്റണം, യുദ്ധത്തിലുണ്ടായ നാശനഷ്ടങ്ങളിൽ നഷ്ടപരിഹാരം ലഭിക്കണം, ഹോർമൂസ് കടലിടുക്കിന്റെ പരമാധികാരം ഇറാനാണെന്ന് അംഗീകരിക്കണം എന്നീ ആവശ്യങ്ങൾ പരിഗണിച്ചാൽ ചർച്ചയ്ക്ക് തയ്യാറെന്നാണ് ഇറാന്റെ നിലപാട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പുനലൂരില്‍ കാര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, മൂന്നുപേർക്ക് പരിക്ക്

പുനലൂരില്‍ കാര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, മൂന്നുപേർക്ക് പരിക്ക്

കൊല്ലം: പുനലൂരില്‍ കാര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. പുനലൂര്‍ സ്വദേശി ടോയ് ആണ് മരിച്ചത്. മൂന്നുപേര്‍ക്ക് പരിക്കേറ്റു. പുനലൂര്‍ കേളങ്കാവ് ആര്‍പിഎല്‍ മേഖലയിലെ ഹെലിപാഡ് ഭാഗത്തുനിന്നാണ് വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞത്.

ഇന്ന് വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. പുനലൂരില്‍ നിന്നും ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയാണ് വാഹനത്തിനുളളില്‍ കുടുങ്ങിയ യാത്രികരെ പുറത്തെടുത്തത്. ഇവരെ ഉടന്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

പുനലൂര്‍ സ്വദേശികളായ ടോയ്, ജിഷ്ണു, റഫീഖ്, അലി എന്നിവരായിരുന്നു അപകടത്തില്‍പ്പെട്ട കാറിലുണ്ടായിരുന്നത്. അവധി ആഘോഷിക്കാനായി എത്തിയ സംഘം സഞ്ചരിച്ച സ്വിഫ്റ്റ് കാര്‍ നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'കന്യകയായ പെൺകുട്ടിയുടെ മൗനം വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാം'; പുതിയ നിയമവുമായി താലിബാൻ

'കന്യകയായ പെൺകുട്ടിയുടെ മൗനം വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാം'; പുതിയ നിയമവുമായി താലിബാൻ

കാണ്ഡഹാർ: ഇസ്ലാമിക് നിയമത്തിന് കീഴിയിൽ പുതിയ കുടുംബ നിയമം പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ. പെൺകുട്ടികളുടെ മൗനം വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാം എന്നാണ് ഈ നിയമത്തിൽ പറയുന്നത്. അതേസമയം ഒരു ആൺകുട്ടിയുടെയോ വിവാഹിതയുടെയോ മൗനത്തെ സമ്മതമായി കണക്കാക്കാൻ കഴിയില്ലെന്നും പുതിയ നിയമത്തിൽ പറയുന്നു.

വിവാഹം, വിവാഹമോചനം, ശൈശവ വിവാഹം എന്നിവയുമായി ബന്ധപ്പെട്ടുള്ളതാണ് പുതിയ നിയമം. താലിബാന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുംദ്‌സാദ നിയമം അംഗീകരിച്ചു. പുതിയ നിയമം അഫ്ഗാനിസ്ഥാന്റെ ഔദ്യോഗിക ഗസറ്റിൽ പുറത്തിറക്കിയിട്ടുണ്ട്.

ഭാര്യാഭര്‍തൃ വേര്‍പിരിയലിന്റെ തത്വങ്ങള്‍ എന്ന പേരിലുള്ള പുതിയ കുടുംബ നിയമത്തിന് കീഴില്‍ ശൈശവ വിവാഹം, കാണാതായ ഭര്‍ത്താക്കന്മാര്‍, നിര്‍ബന്ധിത വിവാഹ മോചനം, വിവാഹേത ബന്ധം തുടങ്ങിയ വിഷയങ്ങളും ഉള്‍പ്പെടുന്നുണ്ട്. അതിദാരിദ്ര്യം നേരിടുന്ന അഫ്ഗാനിസ്ഥാനിലെ ചില കുടുംബങ്ങള്‍ പണത്തിന് വേണ്ടി പ്രായം കുറഞ്ഞ പെണ്‍കുട്ടികളുടെ വിവാഹം നടത്തുന്ന രീതിയുണ്ട്. പുതിയ നിയമം ഇത്തരം രീതികള്‍ക്ക് നിയമപ്രാബല്യം നല്‍കുന്നതിലേക്ക് നയിക്കുമെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്. ബാലികമാരെ വിവാഹം കഴിപ്പിക്കുന്നതിനായി അഞ്ഞൂറ് മുതല്‍ മൂവായിരം ഡോളര്‍ വരെയാണ് നല്‍കുന്ന തുക.

വിവാഹേതര ബന്ധം, മതപരിവർത്തനം, ഭർത്താവിന്റെ ദീർഘകാലമായുള്ള അസാന്നിധ്യം, ബന്ധുവായ മറ്റ് സ്ത്രീകളുമായി ഭാര്യയെ താരതമ്യം ചെയ്യൽ എന്നീ സാഹചര്യങ്ങളിൽ താലിബാൻ ന്യായാധിപന്മാർക്ക് ഇടപെടാം. കേസിന്‍റെ രീതി അനുസരിച്ച് വിവാഹമോചനം, തടവുശിക്ഷ, അല്ലെങ്കി മറ്റ് ശിക്ഷകൾ ഉൾപ്പെടെയുള്ളവ തീരുമാനിക്കുന്നത് ഇവരായിരിക്കും. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റഷ്യയില്‍ യുക്രൈൻ്റെ ഡ്രോണ്‍ ആക്രമണം; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്

റഷ്യയില്‍ യുക്രൈൻ്റെ ഡ്രോണ്‍ ആക്രമണം; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്

മോസ്‌കോ: റഷ്യയിലെ മോസ്‌കോയില്‍ നടന്ന യുക്രൈൻ്റെ ഡ്രോണ്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് റഷ്യയിലെ ഇന്ത്യന്‍ എംബസി. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. എംബസിയിലെ ഉദ്യോഗസ്ഥര്‍ ആക്രമണം നടന്ന സ്ഥലവും ആശുപത്രിയില്‍ കഴിയുന്ന പരിക്കേറ്റവരെയും സന്ദര്‍ശിച്ചു. മോസ്‌കോയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരനാണ് മരിച്ചത്. കമ്പനി മാനേജ്‌മെന്റുമായും പ്രാദേശിക ഭരണകൂടമായും ജീവനക്കാര്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കാന്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് എംബസി വ്യക്തമാക്കി. അതേസമയം മരിച്ചയാളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

മോസ്‌കോയില്‍ യുക്രൈൻ അടുത്ത കാലത്തായി കനത്ത ആക്രമണമാണ് നടത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആയിരത്തോളം യുക്രൈൻ ഡ്രോണുകള്‍ തകര്‍ത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. ഡ്രോണ്‍ ആക്രമണത്തില്‍ താമസ സ്ഥലങ്ങൾക്കടക്കം കനത്ത നാശനഷ്ടം സംഭവിച്ചു. നാല് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. മോസ്‌കോയില്‍ നിന്നുള്ള മൂന്ന് പേരും യുക്രൈൻ അതിര്‍ത്തിയിലുള്ള ബെല്‍ഗോറോഡില്‍ നിന്നുള്ള ഒരാളുമാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. മോസ്‌കോയുടെ വടക്ക് പടിഞ്ഞാറന്‍ പ്രദേശമായ ഖിമ്ക്കിയില്‍ യുക്രൈൻ നടത്തിയ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടിട്ടുണ്ട്. പോഗോറെല്‍ക്കിയില്‍ രണ്ട് പുരുഷന്മാരും കൊല്ലപ്പെട്ടു.

അതേസമയം റഷ്യന്‍ ആക്രമണത്തിനുള്ള മറുപടിയാണ് ഡ്രോണ്‍ ആക്രമണം എന്നാണ് യുക്രൈന്റെ പ്രതികരണം. യുക്രൈനിലെ കീവില്‍ റഷ്യ ശക്തമായ വ്യോമാക്രമണം നടത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് തിരിച്ചടി. റഷ്യന്‍ ബോംബാക്രമണത്തിന് പിന്നാലെ തിരിച്ചടിക്കുമെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി വ്യക്തമാക്കിയിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സിനിമ പോലെ എളുപ്പമല്ല, വിജയ് സർക്കാരിന് 6 മാസത്തിൽ കൂടുതൽ ആയുസില്ലെന്ന് ഡിഎംകെ എംഎൽഎ

സിനിമ പോലെ എളുപ്പമല്ല, വിജയ് സർക്കാരിന് 6 മാസത്തിൽ കൂടുതൽ ആയുസില്ലെന്ന് ഡിഎംകെ എംഎൽഎ

ചെന്നൈ: നടൻ വിജയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം സർക്കാരിന് ആറുമാസത്തിൽ കൂടുതൽ ആയുസുണ്ടാവില്ലെന്ന പ്രവചനവുമായി ഡിഎംകെ എംഎൽഎയും മുൻ മന്ത്രിയുമായ അനിത രാധാകൃഷ്ണൻ. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ പരമ്പരാഗത ദ്രാവിഡ കക്ഷികളെ ഞെട്ടിച്ചുകൊണ്ട് നടൻ വിജയുടെ ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുകയും മറ്റ് കക്ഷികളുടെ പിന്തുണയോടെ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് രാഷ്ട്രീയ വാക്പോരുകൾക്ക് സംസ്ഥാനത്ത് തുടക്കമായിരിക്കുന്നത്. ചെന്നൈയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുതിർന്ന ഡിഎംകെ നേതാവും എംഎൽഎയുമായ അനിത രാധാകൃഷ്ണൻ പുതിയ സർക്കാരിനെതിരെ കടുത്ത വിമർശനവും പ്രവചനവുമായി രംഗത്തെത്തിയത്. വിജയിന്റെ നേതൃത്വത്തിലുള്ള ഈ സഖ്യ സർക്കാർ കേവലം ആറുമാസം പോലും തികയ്ക്കില്ലെന്നാണ് അനിത രാധാകൃഷ്ണൻ അവകാശപ്പെട്ടത്.

വിജയുടെ പാർട്ടിക്ക് നിയമസഭയിൽ സ്വന്തമായി വ്യക്തമായ ഭൂരിപക്ഷമില്ലെന്നും മറ്റ് കക്ഷികളുടെ ദയയിലാണ് ഈ സർക്കാർ നിലനിൽക്കുന്നതെന്നും അനിത രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. ഭൂരിപക്ഷത്തിന് ആവശ്യമായ അംഗബലമില്ലാത്തതിനാൽ സഖ്യകക്ഷികൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങളും ആഭ്യന്തര തർക്കങ്ങളും കാരണം ഈ സർക്കാർ വൈകാതെ തന്നെ തനിയെ തകർന്നുവീഴുമെന്നാണ് ഡിഎംകെയുടെ വിലയിരുത്തൽ. സിനിമയിൽ അഭിനയിക്കുന്നത് പോലെ എളുപ്പമല്ല ഒരു സംസ്ഥാനം ഭരിക്കുന്നതെന്നും രാഷ്ട്രീയത്തിലെയും ഭരണത്തിലെയും യാഥാർത്ഥ്യങ്ങൾ വിജയ് ഉടൻ തന്നെ മനസ്സിലാക്കുമെന്നും അനിത രാധാകൃഷ്ണൻ പരിഹസിച്ചു.

തെരഞ്ഞെടുപ്പിൽ ഡിഎംകെയെ പ്രധാന ശത്രുവായി പ്രഖ്യാപിച്ച് ജനവിധി തേടിയ വിജയ്, ഭരണം പിടിക്കാൻ വേണ്ടി മുൻപ് ഡിഎംകെ സഖ്യത്തിലുണ്ടായിരുന്ന കോൺഗ്രസ്, വിസികെ, ഇടതുപക്ഷ കക്ഷികൾ തുടങ്ങിയ പാർട്ടികളുടെ പിന്തുണ തേടിയതിനെയും ഡിഎംകെ കടുത്ത ഭാഷയിൽ വിമർശിക്കുന്നുണ്ട്. ഈ തരംതിരിവില്ലാത്ത കൂട്ടുകെട്ട് അധികകാലം മുന്നോട്ട് പോകില്ലെന്നാണ് അനിത രാധാകൃഷ്ണൻ വ്യക്തമാക്കുന്നത്. എന്നാൽ ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ പുതിയ സർക്കാരിനെ തുടക്കത്തിൽ തന്നെ ശക്തമായി എതിർക്കില്ലെന്നും അവരുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ആറുമാസത്തെ സമയം നൽകുമെന്നും മുൻപ് പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വന്തം പാർട്ടിയിലെ എംഎൽഎ തന്നെ സർക്കാർ ആറുമാസത്തിനുള്ളിൽ വീഴുമെന്ന തീവ്രമായ പ്രവചനം നടത്തിയിരിക്കുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രശസ്ത തമിഴ് സിനിമാ നിര്‍മാതാവ് കെ രാജന്‍ നദിയില്‍ ചാടി ജീവനൊടുക്കി

പ്രശസ്ത തമിഴ് സിനിമാ നിര്‍മാതാവ് കെ രാജന്‍ നദിയില്‍ ചാടി ജീവനൊടുക്കി

ചെന്നൈ: പ്രശസ്ത തമിഴ് സിനിമാ നിര്‍മാതാവ് കെ രാജന്‍ നദിയില്‍ ചാടി ജീവനൊടുക്കി. 85 വയസായിരുന്നു. ചെന്നൈയിലെ അഡയാര്‍ നദിയില്‍ ചാടിയാണ് അദ്ദേഹം ജീവനൊടുക്കിയത്. അഗ്നിരക്ഷാ സേനയെത്തി മൃതദേഹം കണ്ടെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

1983ല്‍ ബ്രഹ്മചാരിഗള്‍ എന്ന ചിത്രത്തിലൂടെയാണ് രാജന്‍ സിനിമാ നിര്‍മാണ രംഗത്തേക്ക് വരുന്നത്.

ഇതിന് ശേഷം രണ്ട് സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു. 1991 ല്‍ നമ്മ ഊരു മറിയാമ്മ എന്ന ചിത്രമാണ് രാജന്‍ ആദ്യം സംവിധാനം ചെയ്തത്. നിഴല്‍ഗര്‍ രവിയും ശരത് കുമാറുമായിരുന്നു ഈ ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്. തുടര്‍ന്ന് ഉണര്‍ച്ചിഗള്‍ എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തു. ഇതിന് പിന്നാലെ ഗണേഷ് സിനി ആര്‍ട്‌സ് എന്ന പേരില്‍ നിര്‍മാണക്കമ്പനി സ്ഥാപിച്ചു. 2000 ല്‍ ചെന്നൈ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. രാജന്റെ മരണത്തില്‍ ഞെട്ടലിലാണ് സിനിമാ ലോകം. മരണവാര്‍ത്ത ഞെട്ടിച്ചതായി ഖുശ്ബു സുന്ദര്‍ പറഞ്ഞു. തമിഴ് സിനിമാരംഗത്തുണ്ടായ വലിയ നഷ്ടമെന്ന് ശരത് കുമാറും പ്രതികരിച്ചു.

അടുത്തിടെ തമിഴ് സിനിമാ രംഗത്തെക്കുറിച്ച് രാജന്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. അഭിനേതാക്കളുടെ ഉയര്‍ന്ന പ്രതിഫലത്തെക്കുറിച്ചും നിര്‍മാതാക്കള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചും സിനിമാ രംഗത്തെ മോശം പ്രവണതകളെക്കുറിച്ചുമായിരുന്നു അദ്ദേഹം പരാമര്‍ശിച്ചത്.