Thursday, 21 May 2026

ബലപ്രയോഗം വകവെച്ച് കൊടുക്കില്ലെന്ന് ഇറാൻ പ്രസിഡൻ്റ്; കരാറിലെത്തിയില്ലെങ്കിൽ യുദ്ധമെന്ന് ആവർത്തിച്ച് ട്രംപ്

ബലപ്രയോഗം വകവെച്ച് കൊടുക്കില്ലെന്ന് ഇറാൻ പ്രസിഡൻ്റ്; കരാറിലെത്തിയില്ലെങ്കിൽ യുദ്ധമെന്ന് ആവർത്തിച്ച് ട്രംപ്

തെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധത്തിൽ നയതന്ത്ര പരിഹാരത്തിന് ഒരുക്കമാണെന്ന് വ്യക്തമാക്കി ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ. നയതന്ത്ര പരിഹാരത്തിലേക്കുള്ള എല്ലാ വഴികളും ഞങ്ങളുടെ ഭാഗത്തുനിന്ന് തുറന്നിരിക്കുന്നു എന്നാണ് എക്സ് പോസ്റ്റിലൂടെ പെസെഷ്കിയാൻ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ബലപ്രയോഗത്തിലൂടെ ഇറാനെ കീഴടങ്ങുന്നതിനായി നിർബന്ധിക്കുന്നത് മിഥ്യയല്ലാതെ മറ്റൊന്നുമല്ലെന്ന മുന്നറിയിപ്പും ഇറാൻ പ്രസിഡൻ്റ് നൽകിയിട്ടുണ്ട്.

എന്നാൽ ഇറാൻ ഏത് സാഹചര്യവും നേരിടാൻ തയ്യാറെന്ന നിലപാട് ആവർത്തിച്ച് ഇറാനിയൻ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥനായ ഇബ്രാഹിം അസീസി രം​ഗത്ത് വന്നിട്ടുണ്ട്. എക്സ് പോസ്റ്റിലൂടെയാണ് അസീസിയുടെ പ്രതികരണം. അമേരിക്കയുടെ അവിശ്വാസ്യത പ്രകടമാകുന്നതാണ് ഇറാൻ്റെ അനുഭവം എന്ന് ചൂണ്ടിക്കാണിച്ച ഇബ്രാഹിം അസീസി അതുകൊണ്ടാണ് ഇറാൻ ഏത് സാഹചര്യത്തിനും തയ്യായതെന്ന് വ്യക്തമാക്കുന്നുണ്ട്. മാധ്യമ നിയന്ത്രണം നിലനിൽക്കുന്നുണ്ടെങ്കിലും അമേരിക്കൻ സർക്കാർ എത്രമാത്രം നാശനഷ്ടവും വിലയും അവരുടെ മേൽ ചുമത്തിയിട്ടുണ്ടെന്ന് അമേരിക്കൻ ജനതയ്ക്ക് അറിയാം. ഇറാന്റെ അത്ഭുതകരമായ ശക്തിക്ക് ലോകം സാക്ഷ്യം വഹിച്ചു, എന്നിരുന്നാലും ഇനിയും നിരവധി സർപ്രൈസുകൾ അവശേഷിക്കുന്നുവെന്ന മുന്നറിയിപ്പും അസീസി നൽകിയിട്ടുണ്ട്. ഇതിനിടെ യുദ്ധം വീണ്ടും ആരംഭിച്ചാൽ അമേരിക്കയ്ക്ക് കൂടുതൽ സർപ്രൈസുകൾ കാത്തുവെച്ചിട്ടുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാ​ഗ്ചിയും നേരത്തെ വ്യക്തമാക്കിയിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പശ്ചിമ ബംഗാളിലെ മദ്രസകളിലും വന്ദേമാതരം നിര്‍ബന്ധം; അസംബ്ലികളില്‍ ആലപിക്കണമെന്ന് നിർദ്ദേശം

പശ്ചിമ ബംഗാളിലെ മദ്രസകളിലും വന്ദേമാതരം നിര്‍ബന്ധം; അസംബ്ലികളില്‍ ആലപിക്കണമെന്ന് നിർദ്ദേശം

കൊല്‍ക്കത്ത: സംസ്ഥാനത്തുടനീളമുള്ള മദ്രസകളില്‍ വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധമാക്കി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. രാവിലെയുള്ള അസംബ്ലികളില്‍ വന്ദേമാതരം ആലപിക്കണമെന്നാണ് നിര്‍ദ്ദേശം. പശ്ചിമ ബംഗാളിലെ എല്ലാ സ്‌കൂളുകളിലും വന്ദേമാതരം ആലപിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധമാക്കി ഒരാഴ്ച പിന്നിടുമ്പോഴാണ് പുതിയ നിര്‍ദ്ദേശം.

മദ്രസ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, എല്ലാ അംഗീകൃത, എയ്ഡഡ്, അണ്‍ എയ്ഡഡ് മദ്രസകളിലും ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ന്യൂനപക്ഷ കാര്യ, മദ്രസ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഈ ഉത്തരവ് ബാധകമാണ്.

മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെയാണ് സംസ്ഥാനത്തെ എല്ലാ സ്‌കൂള്‍ അസംബ്ലികളിലും 'വന്ദേമാതരം' ആലപിക്കുന്നത് നിര്‍ബന്ധമാക്കാന്‍ ഉത്തരവിട്ടത്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും രാവിലെ നടക്കുന്ന അസംബ്ലിയില്‍ വന്ദേമാതരം ആലപിക്കാന്‍ നിര്‍ദേശം നല്‍കിയതായി വിദ്യാഭ്യാസ വകുപ്പ് അറിയിക്കുകയായിരുന്നു.

എല്ലാ വിദ്യാര്‍ത്ഥികളും ദേശീയ ഗാനാലാപനത്തില്‍ പങ്കെടുക്കണമെന്നും നിര്‍ദേശം കര്‍ശനമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ സ്ഥാപന മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയതായും ഉത്തരവില്‍ പറഞ്ഞിരുന്നു. കൂടാതെ സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിനായി വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിക്കാനും സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാൻ- യുഎസ് സമാധാന ചർച്ച പുനരാരംഭിക്കാൻ പാകിസ്താൻ; ആഭ്യന്തരമന്ത്രി മൊഹ്‌സിൻ നഖ്‌വി ഇറാനിലേക്ക് തിരിച്ചു

ഇറാൻ- യുഎസ് സമാധാന ചർച്ച പുനരാരംഭിക്കാൻ പാകിസ്താൻ; ആഭ്യന്തരമന്ത്രി മൊഹ്‌സിൻ നഖ്‌വി ഇറാനിലേക്ക് തിരിച്ചു

ഇസ്‌ലാമാബാദ്: ഇറാന്‍-യുഎസ് സമാധാന ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കാനുളള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി പാകിസ്താന്‍. അമേരിക്കയും ഇറാനും തമ്മിലുളള സമാധാന ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കുന്നതിനായി പാകിസ്താന്‍ ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്‌വി തെഹ്‌റാനിലേക്ക് തിരിച്ചു. ഒരാഴ്ച്ചയ്ക്കുളളില്‍ ഇത് രണ്ടാം തവണയാണ് നഖ്‌വി ഇറാനിലെത്തുന്നത്. നേരത്തെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഘാലിബാഫ്, ആഭ്യന്തര മന്ത്രി എസ്‌കന്ദര്‍ മൊമേനി എന്നിവരുമായി നഖ്‌വി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

അതിനിടെ ഇറാനെതിരെ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വീണ്ടും ഭീഷണി മുഴക്കി. ഇറാനെതിരെ സൈനിക ആക്രമണം നടത്താൻ അമേരിക്ക സജ്ജമാണ് എന്നാണ് ട്രംപ് പറഞ്ഞത്. ഇറാനിൽ നടത്താനിരുന്ന വ്യോമാക്രമണത്തിൽ നിന്ന് ഒരു മണിക്കൂർ മുൻപ് മാത്രമാണ് പിന്മാറിയതെന്നും ട്രംപ് വെളിപ്പെടുത്തി. കരാറിലെത്താൻ ഇറാൻ അമേരിക്കയോട് യാചിക്കുകയാണെന്നും ട്രംപ് പറഞ്ഞു. ഇറാൻ്റെ മനസ്സിൽ ആണവായുധം ഉണ്ടെന്നും അവരുടെ കൈവശം ആണവായുധം ഉണ്ടായിരിക്കാൻ അമേരിക്ക അനുവദിക്കില്ലെന്നും യുദ്ധം വളരെ വേ​ഗത്തിൽ അവസാനിക്കാൻ പോകുന്നുവെന്നും ട്രംപ് പറഞ്ഞു.

യുദ്ധം വീണ്ടും ആരംഭിച്ചാൽ അമേരിക്കയ്ക്ക് കൂടുതൽ സർപ്രൈസുകൾ കാത്തുവെച്ചിട്ടുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാ​ഗ്ചിയും പറഞ്ഞിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമേരിക്കയിൽ സാൻ ഡീഗോ മോസ്കിന് പുറത്ത് വെടിവെയ്പ്പ്: പ്രതികൾ ഉൾപ്പെടെ 5 പേർ കൊല്ലപ്പെട്ടു

അമേരിക്കയിൽ സാൻ ഡീഗോ മോസ്കിന് പുറത്ത് വെടിവെയ്പ്പ്: പ്രതികൾ ഉൾപ്പെടെ 5 പേർ കൊല്ലപ്പെട്ടു

ന്യൂയോർക്ക്: അമേരിക്കയിൽ വെടിവെയ്പ്പിൽ പ്രതികൾ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. കാലിഫോർണിയയിലെ സാൻ ഡീഗോയിലെ ഇസ്ലാമിക് സെന്ററിന് പുറത്താണ് വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ടവരിൽ സുരക്ഷാ ജീവനക്കാരനും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ രണ്ട് പേർ കൗമാരക്കാരാണെന്നും സുരക്ഷാ ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്. ആക്രമണം നടത്തിയ രണ്ട് കൗമാരക്കാരെ മരിച്ച നിലയിൽ കണ്ടെത്തി. 17, 19 വയസ്സ് പ്രായമുള്ളവരാണ് പ്രതികൾ.

തിങ്കളാഴ്ച നടന്ന വെടിവെയ്പ്പ് വിദ്വേഷ കുറ്റകൃത്യമായാണ് വിലയിരുത്തപ്പെടുന്നത്. സാൻ ഡീഗോ കൗണ്ടിയിലെ ഏറ്റവും വലിയ പള്ളിയിലാണ് ആക്രമണം നടന്നത്. അഞ്ചു വയസ്സ് മുതലുള്ള വിദ്യാർത്ഥികൾക്ക് അറബി ഭാഷ, ഇസ്ലാമിക പഠനങ്ങൾ, ഖുറാൻ എന്നിവയുമായി ബന്ധപ്പെട്ട കോഴ്‌സുകൾ നൽകുന്ന അൽ റാഷിദ് സ്‌കൂളും ഉൾപ്പെടുന്നതാണ് സാൻ ഡീ​ഗോയിലെ ഇസ്ലാമിക് സെൻ്റർ. അപ്പാർട്ട്മെൻ്റുകളും സ്ട്രിപ്പ് മാളുകളും ഉൾപ്പെടെയുള്ള ജനവാസകേന്ദ്രത്തോട് ചേർന്ന പള്ളിയിലാണ് ആക്രമണം നടന്നത്. വെടിവെയ്പ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്ന് സാൻ ഡീഗോ പോലീസ് മേധാവി സ്കോട്ട് വാൾ വ്യക്തമാക്കി.

നിരവധി പോലീസ് വാഹനങ്ങളാൽ ചുറ്റപ്പെട്ട സെന്ററിന്റെ പാർക്കിംഗ് സ്ഥലത്ത് നിന്ന് ഒരു ഡസനിലധികം കുട്ടികളെ കൈകൾ പിടിച്ച് പുറത്തേക്ക് കൊണ്ടുപോകുന്നത് ഏരിയൽ ടിവി ദൃശ്യങ്ങളിൽ കാണിച്ചു. മിഡിൽ ഈസ്റ്റേൺ റെസ്റ്റോറന്റുകളും മാർക്കറ്റുകളും ഉള്ള വീടുകൾ, അപ്പാർട്ടുമെന്റുകൾ, സ്ട്രിപ്പ് മാളുകൾ എന്നിവയുടെ പരിസരത്താണ് പള്ളി സ്ഥിതി ചെയ്യുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പുടിൻ ഇന്ത്യയിലേക്ക്

ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പുടിൻ ഇന്ത്യയിലേക്ക്

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ സെപ്തംബറിൽ ഇന്ത്യയിലെത്തും. ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ സെപ്തംബർ 12,13 തീയതികളിലാണ് സന്ദർശനം. ഇക്കാര്യം റഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരവും പ്രതിരോധവുമായ സഹകരണം ശക്തമാകുന്നതിന് ഇടയിലാണ് പുടിൻ ഇന്ത്യ സന്ദർശിക്കാനൊരുങ്ങുന്നത്.

ഇതോടെ ഒരു വർഷത്തിനുള്ളിൽ പുടിന്റെ രണ്ടാമത്തെ ഇന്ത്യൻ സന്ദർശനമാകും ഇത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉന്നതതല ബന്ധം ശക്തമാകുന്നതിന്റെ വ്യക്തമായ അടയാളമാണിതെന്നാണ് വിലയിരുത്തൽ.

2025 ഡിസംബറിൽ 23ന് ഇന്ത്യ - റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ പുടിൻ എത്തിയിരുന്നു. അന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നീണ്ട ചർച്ചകളും നടത്തിയിരുന്നു. പ്രധാന മേഖലകളിലെ ഉഭയകക്ഷി സഹകരണം കൂടുതൽ വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചർച്ച.

റഷ്യ യുക്രൈൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഇന്ത്യയിലേക്കുള്ള പുടിന്റെ ആദ്യ സന്ദർശനമായിരുന്നു 2025ലേത്. അതിന് മുമ്പ് 2021ലായിരുന്നു അദ്ദേഹം ഇന്ത്യയിലെത്തിയത്. ആഗോള സുരക്ഷാ വെല്ലുവിളികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടി ആരംഭിക്കുന്നത്. ഇതിന് പുറമേ സാമ്പത്തികമായ സഹകരണം, ബഹുധ്രുവ ലോകക്രമം ശക്തിപ്പെടുത്തുക എന്നിവയും ചർച്ചയാവും. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കും; വെല്ലുവിളിയുമായി മമത ബാനർജി

കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കും; വെല്ലുവിളിയുമായി മമത ബാനർജി

കൊൽക്കത്ത: കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിച്ച് തൃണമൂൽ കോൺ​ഗ്രസ്. ബം​ഗാളിലെ ബിജെപി സർക്കാർ ന്യൂനപക്ഷ വിഭാ​ഗങ്ങളെയും വഴിയോര കച്ചവടക്കാരെയും ലക്ഷ്യമിടുന്നുണ്ടെന്നും മമത ആരോപിച്ചു. തൻ്റെ വസതിയിൽ നടന്ന തൃണമൂൽ കോൺ​ഗ്രസ് എംഎൽഎമാരുടെ യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു മമത ബാനർജി. തെരഞ്ഞെടുപ്പിന് ശേഷം ബം​ഗാളിൽ നടന്ന ആക്രമണങ്ങളും അനധികൃത കൈയേറ്റങ്ങൾക്കെതിരെയുള്ള നടപടികളും പരാമർശിച്ചുകൊണ്ടായിരുന്നു മമതയുടെ പ്രതികരണം.

ഈ സർക്കാർ നമ്മുടെ ഭരണഘടനാ ആശയങ്ങളെയും മൂല്യങ്ങളെയും തകർക്കുകയാണെന്ന രൂക്ഷ വിമർശനവും സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെതിരെ മമത ഉന്നയിച്ചു. മമത ബാനർജിയുടെ വസതിയിൽ നടന്ന യോ​ഗത്തിൽ മമത ബാനർജിയുടെ അനന്തരവനും ലോക്സഭാ എം പിയുമായ അഭിഷേക് ബാനർജിയും പങ്കെടുത്തിരുന്നു. ബിജെപി സർക്കാരിന്റെ ഒരുതരത്തിലുള്ള ഭീഷണിക്കും വഴങ്ങില്ലെന്നായിരുന്നു അഭിഷേക് ബാനർജിയുടെ പ്രതികരണം.

ദക്ഷിണ കൊൽക്കത്തയിലെ അഭിഷേക് ബാനർജിയുടെ വീടിൻ്റെ ഭാ​ഗങ്ങൾ പൊളിച്ച് മാറ്റാൻ നേരത്തെ കൊൽക്കത്ത മുൻസിപ്പൽ കോർപ്പറേഷൻ നോട്ടീസ് അയച്ചിരുന്നു. 'അവർ എന്ത് വേണമെങ്കിലും ചെയ്യട്ടെ… എന്റെ വീട് പൊളിച്ചുമാറ്റൂ, നോട്ടീസ് അയയ്ക്കൂ; ഈ കാര്യങ്ങൾക്ക് ഞാൻ വഴങ്ങില്ല. എന്തുതന്നെ വന്നാലും ബിജെപിക്കെതിരെ പോരാട്ടം തുടരും എന്നായിരുന്നു അഭിഷേക് ബാനർജിയുടെ പ്രതികരണം. സുവേന്ദു അധികാരിക്കെതിരെയും അഭിഷേക് വിമർശനം ഉന്നയിച്ചു. നമ്മുടെ സംസ്ഥാനത്ത് നിരവധി മുഖ്യമന്ത്രിമാരുണ്ടായിരുന്നു, പക്ഷേ ഇപ്പോഴുള്ള മുഖ്യമന്ത്രിയെപ്പോലെ ആരുമില്ല. ക്യാമറയിൽ പണം വാങ്ങുന്നത് കണ്ടയാളെ മുഖ്യമന്ത്രിയാക്കി' എന്നായിരുന്നു അഭിഷേക് ബാനർജിയുടെ പ്രതികരണം. വിവാദമായ നാരദ സ്റ്റിംഗ് ഓപ്പറേഷൻ പരാമർശിച്ചായിരുന്നു അഭിഷേകിൻ്റെ വിമർശനം.

തെരുവുകച്ചവടക്കാരെ ബലപ്രയോ​ഗത്തിലൂടെ ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് തൃണമൂൽ കോൺ​ഗ്രസ്. മെയ് 21ന് ബാലിഗഞ്ച്, ഹൗറ ജംഗ്ഷൻ, സീൽഡ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിക്കുക 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മെലോനിക്ക് 'മെലഡി' മിഠായി സമ്മാനിച്ച് മോദി

മെലോനിക്ക് 'മെലഡി' മിഠായി സമ്മാനിച്ച് മോദി

ന്യുഡൽഹി: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിക്ക് മെലഡി മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറ്റലി സന്ദർശിക്കുന്ന മോദി മെലോനിക്ക് മിഠായി സമ്മാനിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒരു പായ്ക്കറ്റ് പാർ‌ലെ മെലഡി ടോഫീസാണ് മോദി മെലോനിക്ക് സമ്മാനിച്ചത്.

'പ്രധാനമന്ത്രി മോദി ഞങ്ങൾക്ക് ഒരു സമ്മാനം കൊണ്ടുവന്നു… വളരെ, വളരെ നല്ല ടോഫി' എന്ന് മെലോനി വീഡിയോയിൽ പറയുന്നുണ്ട്. ഇതിന് പിന്നാലെ ഇരുനേതാക്കളും ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു. ഇതിന് പിന്നാലെ ഈ ദൃശ്യങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ, മീമുകൾ, എഡിറ്റ് ചെയ്ത ക്ലിപ്പിംഗുകൾ എന്നിവ എക്‌സിലും ഇൻസ്റ്റഗ്രാമിലും നിറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് മഴ തുടരും; ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് മഴ തുടരും; ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

തിരുവന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെയും മഴ തുടരുമെന്നാണ് പ്രവചനം. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

മത്സ്യത്തൊഴിലാളികൾക്കുള്ള ജാഗ്രതാ നിർദ്ദേശം

തെക്കുപടിഞ്ഞാറൻ അറബിക്കടൽ, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ശ്രീലങ്കൻ തീരം, തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്നുള്ള കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. മാലിദീപ്, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

59 വർഷത്തിന് ശേഷം തമിഴ്‌നാട്ടിൽ കോൺഗ്രസ് മന്ത്രിമാ‍ർ; രണ്ട് മന്ത്രിമാർ നാളെ സത്യപ്രതിജ്ഞ ചെയ്യും

59 വർഷത്തിന് ശേഷം തമിഴ്‌നാട്ടിൽ കോൺഗ്രസ് മന്ത്രിമാ‍ർ; രണ്ട് മന്ത്രിമാർ നാളെ സത്യപ്രതിജ്ഞ ചെയ്യും

ചെന്നൈ: 59 വർഷത്തിന് ശേഷം തമിഴ്‌നാട്ടിൽ കോൺഗ്രസിന് മന്ത്രിമാർ. കോൺഗ്രസ് എംഎൽഎമാരായ രാജേഷ് കുമാർ, പി വിശ്വനാഥ് എന്നിവർ നാളെ വിജയ് സർക്കാരിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. കോൺഗ്രസ് നിയമസഭാകക്ഷി നേതാവാണ് എസ് രാജേഷ് കുമാർ. മേലൂരിൽനിന്നുള്ള എംഎൽഎയാണ് പി വിശ്വനാഥ്. കോൺഗ്രസ് നേരത്തെ ഡിഎംകെ മുന്നണിയുടെ ഭാഗമായിരുന്നെങ്കിലും മന്ത്രിസഭയിൽ പ്രാധിനിധ്യം ഉണ്ടായിരുന്നില്ല.

മന്ത്രിസഭയിൽ ചേരാൻ കോൺഗ്രസ് എംഎൽഎമാർക്ക് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അംഗീകാരം നൽകിയതായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എക്‌സിലൂടെ അറിയിച്ചു. 'ഇത് ഞങ്ങൾക്ക് ചരിത്രപരമായ ഒരു നിമിഷമാണ്, കാരണം 59 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കോൺഗ്രസ് തമിഴ്‌നാട് മന്ത്രിസഭയിൽ വീണ്ടും എത്തുകയാണ്' എന്നാണ് കെ സി വേണുഗോപാൽ എക്സ് പോസ്റ്റിലൂടെ പറഞ്ഞത്. മെയ് 10ന് മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ഒൻപത് ടിവികെ നേതാക്കളാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത‌ത്.

മന്ത്രിസഭയിൽ അംഗമാകുന്ന കോൺഗ്രസ് എംഎൽഎമാർക്ക് അഭിനന്ദനം അറിയിച്ച് കോൺഗ്രസ് നേതാവും കർണാടക മന്ത്രിയുമായ ദിനേശ് ഗുണ്ടു റാവു രംഗത്തെത്തി. '1984ലും 1991-ലും കോൺഗ്രസിന് 60-ൽ അധികം എംഎൽഎമാർ ഉണ്ടായിരുന്നിട്ടും ഞങ്ങൾ സർക്കാരിൽ ഉണ്ടായിരുന്നില്ല. 2006-ൽ, 34 എംഎൽഎമാരുള്ള ഡിഎംകെ ന്യൂനപക്ഷ സർക്കാരിനെ പിന്തുണച്ചിട്ടും, ഞങ്ങൾ മന്ത്രിസഭയിൽ ഉണ്ടായിരുന്നില്ല. 18 എംഎൽഎമാരുള്ള 2021-ൽ പോലും കോൺഗ്രസിന് മന്ത്രിതല പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. ഇന്ന്, വെറും 5 എംഎൽഎമാരുമായി, നമ്മുടെ രണ്ട് സഹപ്രവർത്തകർ മന്ത്രിമാരാകാൻ ഒരുങ്ങുന്നു. ഏകദേശം 60 വർഷങ്ങൾക്ക് ശേഷം, തമിഴ്‌നാട് മന്ത്രിസഭയിൽ കോൺഗ്രസിന് വീണ്ടും പ്രാതിനിധ്യം ലഭിക്കും', ദിനേശ് ഗുണ്ടു റാവു എക്സ് പോസ്റ്റിലൂടെ പറഞ്ഞു..