Thursday, 21 May 2026

മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം 'മരിച്ചയാൾ' ജീവനോടെ തിരിച്ചെത്തി; ഞെട്ടലിൽ കുടുംബം

മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം 'മരിച്ചയാൾ' ജീവനോടെ തിരിച്ചെത്തി; ഞെട്ടലിൽ കുടുംബം

റാഞ്ചി: മരിച്ചെന്ന് കരുതി ബന്ധുക്കൾ ചേർന്ന് അന്ത്യകർമ്മങ്ങൾ നടത്തി അടക്കം ചെയ്തയാൾ ദിവസങ്ങൾക്ക് ശേഷം ജീവനോടെ തിരിച്ചെത്തി. ജാർഖണ്ഡിലാണ് നാടകീയമായ ഈ സംഭവം നടന്നത്. 45-കാരനായം വിശ്രാം മുണ്ടയാണ് വീട്ടുകാർക്ക് അദ്ഭുതവും ഞെട്ടലുമുണ്ടാക്കി തിരിച്ചെത്തിയത്. പൊലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം, മെയ് 10-ന് ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയ വിശ്രാം മുണ്ടയെ പിന്നീട് കാണാതാവുകയായിരുന്നു. കുടുംബാംഗങ്ങൾ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തൊട്ടടുത്ത ദിവസം പൊലീസ് ഒരു ഓടയിൽ നിന്ന് തിരിച്ചറിയാൻ സാധിക്കാത്ത വിധം ഒരു മൃതദേഹം കണ്ടെടുത്തു. ഈ വിവരമറിഞ്ഞ് ആശുപത്രിയിൽ എത്തിയ ബന്ധുക്കൾ മൃതദേഹം വിശ്രാം മുണ്ടയുടേതാണെന്ന് തെറ്റായി തിരിച്ചറിയുകയായിരുന്നു.

മൃതദേഹത്തിന്റെ ഉയരവും ശരീരപ്രകൃതിയും മുഖച്ഛായയും വിശ്രാം മുണ്ടയുമായി വളരെയധികം സാദൃശ്യമുള്ളതായിരുന്നു. ഇതിനാൽ വീട്ടുകാരും നാട്ടുകാരും അത് കാണാതായ വ്യക്തി തന്നെയെന്ന് ഉറപ്പിച്ചു. നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം പൊലീസ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയും, ഗോത്രവർഗ്ഗ ആചാരപ്രകാരം അവർ മൃതദേഹം അടക്കം ചെയ്യുകയും ചെയ്തു. എന്നാൽ, സംസ്കാര ചടങ്ങുകൾ കഴിഞ്ഞ് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ വിശ്രാം മുണ്ട മകളുടെ വാടക വീട്ടിൽ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടു. അപ്രതീക്ഷിതമായി ഇയാളെ ജീവനോടെ കണ്ട ബന്ധുക്കൾ ആദ്യം അമ്പരന്നു. ആരോടും പറയാതെ താൻ 70 കിലോമീറ്റർ അകലെയുള്ള രാംഗഢിലേക്ക് പോയതായിരുന്നുവെന്ന് വിശ്രാം കുടുംബത്തോട് പറഞ്ഞു. നിലവിൽ അടക്കം ചെയ്ത മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് ഇപ്പോൾ. ഇതിനായി മൃതദേഹം പുറത്തെടുത്ത് ഡിഎൻഎ പരിശോധന നടത്താനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വാക്ക് പാലിച്ച് UDF: തലസ്ഥാനത്ത് ആശാ വര്‍ക്കര്‍മാരുടെ ആഹ്ലാദപ്രകടനം; പ്രേംകുമാര്‍ വേദിയിലെത്തി

വാക്ക് പാലിച്ച് UDF: തലസ്ഥാനത്ത് ആശാ വര്‍ക്കര്‍മാരുടെ ആഹ്ലാദപ്രകടനം; പ്രേംകുമാര്‍ വേദിയിലെത്തി

തിരുവനന്തപുരം: സര്‍ക്കാര്‍ ഓണറേറിയം വര്‍ധിപ്പിച്ചതില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ആഹ്ലാദ പ്രകടനം നടത്തി ഒരു വിഭാഗം ആശാപ്രവര്‍ത്തകര്‍. പായസ വിതരണം നടത്തി. യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യമന്ത്രിസഭാ യോഗത്തില്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയത്തില്‍ 3,000 രൂപ വര്‍ധിപ്പിച്ചിരുന്നു.

നടന്‍ പ്രേംകുമാര്‍ ആശ സംഗമ വേദിയിലെത്തി. ആശമാരുടേത് ധീരമായ പോരാട്ടമാണെന്നും പലരും പരിഹസിച്ചപ്പോഴും അവര്‍ തളര്‍ന്നുപോകാതെ പിടിച്ചുനിന്നുവെന്നും പ്രേംകുമാര്‍ പ്രതികരിച്ചു. സമരത്തിനൊപ്പം സമൂഹം മുഴുവന്‍ ഒന്നിച്ചു. സമരം കണ്ടില്ലെന്ന് നടിച്ചവര്‍ക്കുള്ള മറുപടിയാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് എന്നും പ്രേംകുമാര്‍ പറഞ്ഞു.

നേരത്തെ ആശ സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചും പ്രേംകുമാര്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കിയത്. ആശസമരത്തിന്റെ രക്തസാക്ഷിയാണ് പ്രേംകുമാര്‍ എന്നായിരുന്നു അന്ന് ആശമാര്‍ പറഞ്ഞത്. എന്നാല്‍ തനിക്കൊരു രക്തസാക്ഷി പരിവേഷം വേണ്ടെന്നും സാധാരണ മനുഷ്യന്‍ ആയാണ് താന്‍ കൂടെ നിന്നതെന്നും പ്രേംകുമാര്‍ ഇന്ന് പ്രതികരിച്ചു. അവിടെ സ്ഥാനമാനങ്ങള്‍ ഒന്നും വിഷയം അല്ല. യേശു ക്രിസ്തുവാണ് തന്റെ പ്രചോദനം എന്നും പ്രേംകുമാര്‍ പറഞ്ഞു. പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ഉടന്‍ നടപ്പാക്കണം. അത് ചെയ്യുമെന്ന പ്രതീക്ഷയാണ് ഉള്ളത്. ആശമാരോട് കാണിച്ച നിഷധാത്മക സമീപനം ഇനിയൊരു സമരത്തോടും ഉണ്ടാകരുതെന്നും പ്രേംകുമാര്‍ പറഞ്ഞു.

പ്രതിമാസം ഓണറേറിയം 21,000 രൂപയാക്കുക, വിരമിക്കല്‍ ആനുകൂല്യം അഞ്ച് ലക്ഷം രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ 266 ദിവസമാണ് ആശമാര്‍ രാപ്പകല്‍ സമരം നടത്തിയത്. 2025 ഫെബ്രുവരി 10നായിരുന്നു സമരം ആരംഭിച്ചത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കളിക്കുന്നതിനിടെ പന്ത് പുഴയിലേക്ക് വീണു, പിന്നാലെ വെള്ളത്തിലിറങ്ങിയ പതിനാലുകാരന് ജീവൻ നഷ്ടമായി

കളിക്കുന്നതിനിടെ പന്ത് പുഴയിലേക്ക് വീണു, പിന്നാലെ വെള്ളത്തിലിറങ്ങിയ പതിനാലുകാരന് ജീവൻ നഷ്ടമായി

മലപ്പുറം: പുറത്തൂരില്‍ ഭാരതപ്പുഴയില്‍ വീണ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. പുറത്തുര്‍ കളൂര്‍ സ്വദേശി ഉള്ളാട്ടില്‍ മുനീറിന്‍റെ മകന്‍ മുഹമ്മദ് ബിലാലാണ് (14) മരിച്ചത്. സുഹൃത്തുക്കളുമൊത്ത് എ വി എസ് കടവിനരികില്‍ ഫുട്ബാള്‍ കളിക്കു ന്നതിനിടെ പന്ത് പുഴയിലേക്ക് പോയതിനെ തുടര്‍ന്ന് പന്തെടുക്കാന്‍ ശ്രമിക്കുന്ന തിനിടെയാണ് അപകടം സംഭവിച്ചത്. ബുധനാഴ്ച വൈകീട്ട് മുന്നോടെയാണ് സംഭവം. ബിലാലിനെ രക്ഷപ്പെടുത്താന്‍ മുഹമ്മദ് അഫ്‌നാന്‍(14) എന്ന കുട്ടി ശ്രമിച്ചെങ്കിലും സാധിച്ചില്ല. അഫ്നാനും വെള്ളത്തിൽ മുങ്ങാൻ തുടങ്ങിയപ്പോൾ കൂടെ കളിക്കാനെത്തിയ മറ്റുള്ളവർ രക്ഷപ്പെടുത്തുകയായിരുന്നു.

ഇവർ ബിലാലിനെയും രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധ്യമായില്ല. പിന്നാലെ കുട്ടികൾ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. വിവരം അറി ഞ്ഞെത്തിയ നാട്ടുകാര്‍ ബിലാലിനെ എടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കി ലും ജീവന്‍ രക്ഷിക്കാനായില്ല. കളൂര്‍ നൂറുല്‍ ഈമാന്‍ മദ്‌റസയിലെയും ജി.എ ച്ച്.എസ്.എസ് പുറത്തുരിലെയും ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. റഹീനയാണ് ബിലാലിന്റെ മാതാവ്. സഹോദരിമാര്‍ : ഹുസ്ന, മുബീന. പരിക്കേറ്റ അഫ്‌നാന്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പോസ്റ്റേ്മോര്‍ട്ട നടപടികള്‍ക്കുശേഷം ബിലാലിന്റെ മൃതദേഹം പുറത്തൂര്‍ ജുമാമസ്ലിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പൂവന്‍കോഴിയുടെ ആക്രമണം; കൊല്ലത്ത് വൃദ്ധയുടെ തലയിലും മുഖത്തും 12 തുന്നലുകള്‍

പൂവന്‍കോഴിയുടെ ആക്രമണം; കൊല്ലത്ത് വൃദ്ധയുടെ തലയിലും മുഖത്തും 12 തുന്നലുകള്‍

കൊല്ലം: പൂവന്‍കോഴിയുടെ ആക്രമണത്തില്‍ വൃദ്ധയ്ക്ക് ഗുരുതര പരിക്ക്. കൊല്ലം പൂയ്യപ്പള്ളിയിലാണ് സംഭവം. ജായ്‌സി എന്ന വൃദ്ധയുടെ തലയിലും മുഖത്തും 12 തുന്നലുകളുണ്ട്. അയല്‍വാസിയുടെ വീട്ടിലെ കോഴിയാണ് വൃദ്ധയെ കൊത്തി പരിക്കേല്‍പ്പിച്ചത്. ഗുരുതര പരിക്കേറ്റ ജായ്‌സി പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരള ചരിത്രത്തിൽ ആദ്യം; സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ BJP

കേരള ചരിത്രത്തിൽ ആദ്യം; സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ BJP

തിരുവനന്തപുരം: ബിജെപി എംഎൽഎമാരായ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ, ബി ബി ഗോപകുമാർ എന്നിവർ ഇന്ന് നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്യും. ബി ബി ഗോപകുമാർ‌ 33ാമനായും വി മുരളീധരൻ 64ാമനായും രാജീവ് ചന്ദ്രശേഖർ 83ാമനായും സത്യപ്രതിജ്ഞ ചെയ്യും. കേരള ചരിത്രത്തിൽ ആദ്യമായി ബിജെപി സ്ഥാനാത്തേക്ക് മത്സരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ചാത്തന്നൂർ എംഎല്‍എ ബി ബി ഗോപകുമാറാണ് ബിജെപിയുടെ സ്പീക്കർ സ്ഥാനാർത്ഥി.

‌സ്പീക്കർ സ്ഥാനത്തേക്ക് ബിജെപി മത്സരിക്കുമെന്നും ബി ബി ഗോപകുമാർ സ്ഥാനാർത്ഥിയാവുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടിയുടെ പ്രവർത്തനത്തിൻ്റെയും അധ്വനത്തിൻ്റെ ഫലമാണിതെന്നും. 30 ലക്ഷം ജനങ്ങളുടെ ആവശ്യങ്ങൾക്കായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം പ്രകടനമായാണ് നിയമസഭയിലേക്ക് എത്തിയത്. മുൻ സംസ്ഥാന അധ്യക്ഷൻമാരായ കുമ്മനം രാജശേഖരൻ, പി കെ കൃഷ്ണദാസ്, കെ സുരേന്ദ്രൻ, മറ്റു സംസ്ഥാന നേതാക്കൾ, എൻ ഡി എ നേതാക്കളായ ബി ഗോപകുമാർ ( ട്വന്റി ട്വന്റി ), പദ്മകുമാർ (ബി ഡി ജെ എസ് ) എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ട്രെയിനിൽ തലയില്ലാത്ത 5 കഷ്ണങ്ങളാക്കിയ മൃതദേഹം; യുവതിയെ തിരിച്ചറിഞ്ഞു, ദുരഭിമാനകൊലപാതകമെന്ന് സംശയം

ട്രെയിനിൽ തലയില്ലാത്ത 5 കഷ്ണങ്ങളാക്കിയ മൃതദേഹം; യുവതിയെ തിരിച്ചറിഞ്ഞു, ദുരഭിമാനകൊലപാതകമെന്ന് സംശയം

ട്രെയിനിൽ തലയില്ലാത്ത നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു. ഉത്തർപ്രദേശിലെ കുഷിനഗർ സ്വദേശിയായ യുവതിയാണ് കൊല്ലപ്പെട്ടതെന്നാണ് പോലീസ് കണ്ടെത്തൽ. ദുരഭിമാനക്കൊലയാണെന്ന് സംശയം. മേയ് 17 നാണ് ഗോമതി നഗർ റെയിൽവേ സ്റ്റേഷനിൽ ചപ്രാ-ഗോമതി നഗർ എക്സ്പ്രസിലെ എസ്-1 സ്ലീപ്പർ കോച്ചിൽ യുവതിയുടെ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്.

അഞ്ച് കഷ്ണങ്ങളാക്കി മുറിച്ച നിലയിൽ പെട്ടിക്കുള്ളിലായിരുന്നു മൃതദേഹത്തിന്റെ ഭാഗങ്ങൾ. ശരീരഭാഗങ്ങൾ ഒരു പെട്ടിയിലും കൈകാലുകൾ പോളിത്തീൻ ബാഗുകളിലും പൊതിഞ്ഞ നിലയിലായിരുന്നു കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളുടെയും മറ്റ് ഇലക്ട്രോണിക് തെളിവുകളുടെയും സഹായത്തോടെയാണ് യുവതിയെ പോലീസ് തിരിച്ചറിഞ്ഞത്.

കൊലപാതകത്തിൽ കുടുംബത്തിന് പങ്കുണ്ടോയെന്നാണു പൊലീസ് അന്വേഷണം. കൊല്ലപ്പെട്ട യുവതി നാല് സഹോദരിമാരിൽ ഒരാളാണെന്നും ഇവരുടെ കുടുംബത്തിൽ കുറച്ചുകാലമായി പ്രശ്നങ്ങളുണ്ടായിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. യുവതിയുടെ പ്രണയബന്ധം വീട്ടുകാർ എതിർത്തിരുന്നെന്നും ഇതു കൊലാപതകത്തിൽ കലാശിച്ചോയെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. യുവതിയുടെ പിതാവിനും ഒരു ബന്ധുവിനും കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നാണു പൊലീസിന്റെ സംശയം. ‌ 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒഴിവ് വരുന്നത് 22 സീറ്റുകളിൽ, രാജ്യസഭ തെരഞ്ഞെടുപ്പിൻ്റെ തയ്യാറെടുപ്പിലേക്ക് പാർട്ടികൾ

ഒഴിവ് വരുന്നത് 22 സീറ്റുകളിൽ, രാജ്യസഭ തെരഞ്ഞെടുപ്പിൻ്റെ തയ്യാറെടുപ്പിലേക്ക് പാർട്ടികൾ

ദില്ലി: നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് പിന്നാലെ രാജ്യസഭ തെരഞ്ഞെടുപ്പിൻ്റെ തയ്യാറെടുപ്പിലേക്ക് കടന്ന് പാർട്ടികൾ. 22 സീറ്റുകളിലാണ് ജൂണിൽ ഒഴിവ് വരുന്നത്. മല്ലികാർജുൻ ഖർഗെ, ദേവഗൗഡ, ദിഗ് വിജയ്സിംഗ്, കേന്ദ്രമന്ത്രി ജോർജ് കുര്യൻ തുടങ്ങിയവരുടെ കാലാവധി ജൂണിൽ അവസാനിക്കും. ഖർഗെ തുടർന്നേക്കും. രാജ്യസഭയിലേക്ക് എത്താൻ അശോക് ഗലോട്ട്, പവൻഖേര തുടങ്ങിയ നേതാക്കൾ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ദിഗ് വിജയ് സിംഗിനെ വീണ്ടും പരിഗണിച്ചേക്കില്ലെന്നാണ് ലഭ്യമാകുന്ന സൂചന. ജാർഖണ്ഡിലെ 2 സീറ്റിൽ ഒന്നിനായി കോൺഗ്രസ് സമ്മർദ്ദം തുടങ്ങിയിട്ടുണ്ട്. ബിജെപിയുടെ ചർച്ചകൾ അടുത്തയാഴ്ച മുതൽ തുടങ്ങും

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുട്ടില്‍ മരം മുറി കേസ്; പിടിച്ചെടുത്ത 112 മരങ്ങളുടെയും മഹസര്‍ കോടതിയില്‍ സമര്‍പ്പിച്ചു

മുട്ടില്‍ മരം മുറി കേസ്; പിടിച്ചെടുത്ത 112 മരങ്ങളുടെയും മഹസര്‍ കോടതിയില്‍ സമര്‍പ്പിച്ചു

മുട്ടില്‍ മരം മുറി കേസില്‍ പിടിച്ചെടുത്ത 112 മരങ്ങളുടെയും മഹസര്‍ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചു. ബത്തേരി കോടതിയുടെ നിര്‍ദേശപ്രകാരം വീണ്ടും കണക്കെടുപ്പ് നടത്തിയതിന് പിന്നാലെയാണ് മഹസര്‍ സമര്‍പ്പിച്ചത്. പിടിച്ചെടുത്ത മരങ്ങള്‍ വിട്ടു നല്‍കാനായി കേസിലെ പ്രതികളായ അഗസ്റ്റിന്‍ സഹോദരന്മാര്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നു.

മരങ്ങള്‍ ലേലം ചെയ്യാനുള്ള നടപടിയുടെ ഭാഗമായിട്ടാണ് വീണ്ടും കണക്കെടുപ്പ് നടത്തിയത്. മരങ്ങളുടെ 800 കഷ്ണങ്ങളോളം ആണ് കുപ്പാടിയിലെ ഡിപ്പോയില്‍ സൂക്ഷിച്ചിരിക്കുന്നത്. മഹസര്‍ സമര്‍പ്പിച്ചതോടെ മരങ്ങള്‍ ലേലം ചെയ്യാനുള്ള നടപടികളും വൈകാതെ ആരംഭിക്കും.

പിടിച്ചെടുത്ത മരങ്ങള്‍ തങ്ങളുടേതാണെന്ന അവകാശവാദം ഉയര്‍ത്തി കേസിലെ പ്രതികളായ റോജി അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍ എന്നിവര്‍ കോടതിയെ സമീപിച്ചിരുന്നു. പ്രതികള്‍ക്ക് തിരിച്ചടിയാകുന്ന വിധം പരാമര്‍ശങ്ങളുടെ അപ്പീല്‍ കോടതി തള്ളിയിരുന്നു. തടികള്‍ സര്‍ക്കാരിന്റേതല്ല എന്ന് തെളിയിക്കാന്‍ ഒരു കീറക്കടലാസ് പോലും ഹാജരാക്കാന്‍ പ്രതികള്‍ക്ക് കഴിഞ്ഞില്ലെന്നായിരുന്നു അന്ന് കോടതിയുടെ പരാമര്‍ശം. മുട്ടില്‍ മരംമുറി കേസുമായി ബന്ധപ്പെട്ട് 36 ഓളം കേസുകളുടെ കുറ്റപത്രങ്ങള്‍ ഇതിനോടകം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുണ്ടക്കയം കുട്ടിക്കാനം റോഡിൽ പെരുവന്താനത്ത് വൻ ദുരന്തം വഴിമാറി; റോഡിലേക്ക് കൂറ്റൻ കല്ല് അടർന്നുവീണ് കെ.എസ്.ആർ.ടി.സി യാത്രക്കാരന് പരിക്ക്

മുണ്ടക്കയം കുട്ടിക്കാനം റോഡിൽ പെരുവന്താനത്ത് വൻ ദുരന്തം വഴിമാറി; റോഡിലേക്ക് കൂറ്റൻ കല്ല് അടർന്നുവീണ് കെ.എസ്.ആർ.ടി.സി യാത്രക്കാരന് പരിക്ക്

പെരുവന്താനം: മുണ്ടക്കയം - കുട്ടിക്കാനം പാതയിൽ പെരുവന്താനത്തിന് സമീപം റോഡിലേക്ക് കൂറ്റൻ കല്ല് അടർന്നുവീണ് അപകടം. പുലർച്ചെ 4:30-ഓടെയാണ് സംഭവം നടന്നത്. മലമുകളിൽ നിന്നും ഇളകി വന്ന വലിയ കല്ല് അതുവഴി കടന്നുപോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ പിന്നിൽ വന്നിടിക്കുകയായിരുന്നു. അപകടത്തിൽ ബസിലുണ്ടായിരുന്ന ഒരു യാത്രക്കാരന് പരിക്കേറ്റു.

വലിയൊരു ദുരന്തമാണ് ഇവിടെ തലനാരിഴയ്ക്ക് ഒഴിവായത്. അതിരാവിലെ ആയിരുന്നതിനാൽ റോഡിൽ മറ്റ് വാഹനങ്ങളുടെ തിരക്ക് കുറവായിരുന്നു. അപകടസമയത്ത് ബസിന് പിന്നിലായി ഇരുചക്ര വാഹനങ്ങളോ മറ്റ് ചെറിയ വാഹനങ്ങളോ ഇല്ലാതിരുന്നത് വൻ അപകടം ഒഴിവാക്കാൻ കാരണമായി. ചെറിയ വാഹനങ്ങളുടെ മുകളിലേക്കാണ് കല്ല് വീണിരുന്നതെങ്കിൽ ജീവഹാനി ഉൾപ്പെടെ സംഭവിക്കാൻ സാധ്യതയുണ്ടായിരുന്നു. പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 