Thursday, 21 May 2026

വ്യാജ കസ്റ്റംസ് രേഖകൾ ഉപയോഗിച്ച് അതിർത്തി കടക്കാൻ ശ്രമം; അഞ്ച് യാത്രക്കാർ കയ്യോട‍െ പിടിയിൽ

വ്യാജ കസ്റ്റംസ് രേഖകൾ ഉപയോഗിച്ച് അതിർത്തി കടക്കാൻ ശ്രമം; അഞ്ച് യാത്രക്കാർ കയ്യോട‍െ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-അബ്ദാലി അതിർത്തി ചെക്ക്‌പോസ്റ്റ് വഴി വ്യാജ കസ്റ്റംസ് ട്രാൻസിറ്റ് രേഖകളും കാർനെറ്റുകളും ഉപയോഗിച്ച് രാജ്യം വിടാൻ ശ്രമിച്ച അഞ്ച് യാത്രക്കാർ പിടിയിൽ. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ആണ് ഈ നിർണ്ണായക വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടത്. അതിർത്തിയിലെ പതിവ് പരിശോധനാ നടപടികൾക്കിടയിൽ യാത്രക്കാർ സമർപ്പിച്ച ട്രാൻസിറ്റ് രേഖകളിൽ കസ്റ്റംസ് ഇൻസ്പെക്ടർക്ക് തോന്നിയ ശക്തമായ സംശയമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവരാൻ സഹായിച്ചത്. തുടർന്ന് അധികൃതർ നടത്തിയ വിശദമായ പരിശോധനയിൽ, ഈ അന്താരാഷ്ട്ര കസ്റ്റംസ് ട്രാൻസിറ്റ് പേപ്പറുകൾ അംഗീകൃത അന്താരാഷ്ട്ര ഗ്യാരന്റി ശൃംഖലയിലുള്ള സ്ഥാപനങ്ങളല്ല നൽകിയതെന്നും ഇവ പൂർണ്ണമായും വ്യാജമായി നിർമ്മിച്ചതാണെന്നും കണ്ടെത്തി.

ഫെഡറേഷൻ ഇന്‍റർനാഷണൽ ഡി എൽ ഓട്ടോമൊബൈൽ, അലയൻസ് ഇന്‍റർനാഷണൽ ഡി ടൂറിസം എന്നിവയുടെ ഗ്യാരന്‍റിയോ അംഗീകാരമോ ഇല്ലാത്ത ഇത്തരം വ്യാജ കസ്റ്റംസ് ട്രാൻസിറ്റ് രേഖകൾ വിപണിയിൽ പ്രചരിക്കുന്നുണ്ടെന്ന് കുവൈത്ത് ഇന്‍റർനാഷണൽ ഓട്ടോമൊബൈൽ ക്ലബ്ബ് നേരത്തെ തന്നെ കസ്റ്റംസ് വിഭാഗത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. അന്താരാഷ്ട്ര താൽക്കാലിക പ്രവേശന സംവിധാനത്തിന് കീഴിലുള്ള അംഗീകൃത സ്ഥാപനങ്ങൾ നൽകാത്ത ഇത്തരം ഒരു രേഖയും അതിർത്തികളിൽ സ്വീകരിക്കില്ലെന്ന് ക്ലബ്ബ് വ്യക്തമാക്കിയിട്ടുള്ളതാണ്. പിടിക്കപ്പെട്ട അഞ്ച് വ്യക്തികൾക്കെതിരെയും ഉടനടി നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബ്രിട്ടീഷ് അത്യാധുനിക ചാരവിമാനത്തിന് തൊട്ടരികിലൂടെ പറന്ന് റഷ്യൻ യുദ്ധവിമാനത്തിന്റെ പ്രകോപനം, തലനാരിഴയ്ക്ക് ഒഴിവായത് വൻ അപകടം

ബ്രിട്ടീഷ് അത്യാധുനിക ചാരവിമാനത്തിന് തൊട്ടരികിലൂടെ പറന്ന് റഷ്യൻ യുദ്ധവിമാനത്തിന്റെ പ്രകോപനം, തലനാരിഴയ്ക്ക് ഒഴിവായത് വൻ അപകടം

ബ്രിട്ടൻ: അന്താരാഷ്ട്ര വ്യോമാതിർത്തിയിൽ ബ്രിട്ടന്റെ അത്യാധുനിക ചാരവിമാനത്തിന് തൊട്ടരികിലൂടെ അപകടകരമായ രീതിയിൽ പറന്ന് റഷ്യൻ യുദ്ധവിമാനം. കരിങ്കടലിന് മുകളിൽ വച്ചാണ് സംഭവം. തലനാരിഴയ്ക്കാണ് ഇരുവിമാനങ്ങളും തമ്മിൽ കൂട്ടിയിടിക്കുന്നതിൽ നിന്ന് രക്ഷപ്പെട്ടതെന്നും യുകെ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. ഏപ്രിൽ മാസത്തിൽ നടന്ന രണ്ട് വ്യത്യസ്ത വ്യോമ സംഭവങ്ങളെ അങ്ങേയറ്റം അപകടകരവും ഒട്ടും അംഗീകരിക്കാൻ കഴിയാത്തതുമായ പെരുമാറ്റം എന്നാണ് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി വിശേഷിപ്പിച്ചത്. നാറ്റോ പട്രോളിംഗിന്റെ ഭാഗമായി നിരീക്ഷണ പറക്കൽ നടത്തുകയായിരുന്ന ആയുധങ്ങളില്ലാത്ത ബ്രിട്ടീഷ് റോയൽ എയർഫോഴ്സിന്റെ റിവറ്റ് ജോയിന്റ് ചാരവിമാനത്തിന് നേരെയാണ് റഷ്യൻ യുദ്ധവിമാനങ്ങളുടെ ഭാഗത്തുനിന്ന് പ്രകോപനപരമായ നീക്കങ്ങളുണ്ടായത്. ഏകദേശം മുപ്പതോളം ജീവനക്കാരുമായി മണിക്കൂറിൽ 500 മൈൽ വേഗതയിൽ പറക്കുകയായിരുന്ന ഈ വിമാനത്തിന്റെ വെറും ആറ് മീറ്റർ മാത്രം അരികിലൂടെയാണ് റഷ്യയുടെ സു 27 യുദ്ധവിമാനം കടന്നുപോയത്. ചാരവിമാനത്തിന്റെ മുൻഭാഗത്തുകൂടി ആറ് തവണയാണ് ഈ റഷ്യൻ വിമാനം വട്ടംചുറ്റി പറന്നത്. ഇരുരാജ്യങ്ങളും തമ്മിൽ വലിയൊരു നയതന്ത്ര പ്രതിസന്ധിക്ക് കാരണമാകുമായിരുന്ന ഒരു വൻ വിമാനാപകടമാണ് അന്ന് തലനാരിഴയ്ക്ക് ഒഴിവായത്.

ഇതേ കാലയളവിൽ തന്നെ നടന്ന രണ്ടാമത്തെ സംഭവത്തിൽ റഷ്യയുടെ മറ്റൊരു യുദ്ധവിമാനമായ സു 35 ബ്രിട്ടീഷ് വിമാനത്തിന് തൊട്ടടുത്തെത്തുകയും യുകെ ചാരവിമാനത്തിന്റെ ഓട്ടോപൈലറ്റ് സംവിധാനം അടക്കമുള്ള അടിയന്തിര സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തനരഹിതമാവുകയും ചെയ്തു. 2022ൽ കരിങ്കടലിന് മുകളിൽ വെച്ച് റഷ്യൻ വിമാനം ബ്രിട്ടീഷ് വിമാനത്തിന് നേരെ മിസൈൽ തൊടുത്ത സംഭവത്തിന് ശേഷം യുകെ ചാരവിമാനത്തിന് നേരെ റഷ്യ നടത്തുന്ന ഏറ്റവും അപകടകരമായ നീക്കമാണിത്. യൂറോപ്പിലുടനീളം റഷ്യ തങ്ങളുടെ സൈനിക പ്രകോപനങ്ങളും നിരീക്ഷണങ്ങളും വൻതോതിൽ വർദ്ധിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ഈ വിവരങ്ങൾ പുറത്തുവരുന്നത്. ഈയടുത്ത ദിവസം ഒരു റഷ്യൻ ഡ്രോൺ ലിത്വാനിയയുടെ വ്യോമാതിർത്തി ലംഘിച്ചതിനെ തുടർന്ന് അവിടുത്തെ രാഷ്ട്രീയ നേതാക്കൾക്ക് ഭൂഗർഭ ബങ്കറുകളിൽ അഭയം തേടേണ്ടി വരികയും വിൽനിയസ് വിമാനത്താവളത്തിലെ വ്യോമഗതാഗതം താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം നോർത്ത് സീയിലൂടെയും ഡോവർ കടലിടുക്കിലൂടെയും റഷ്യൻ യുദ്ധക്കപ്പലുകൾ എണ്ണക്കപ്പലുകൾക്ക് അകമ്പടി സേവിച്ചതും, വടക്കൻ അറ്റ്ലാന്റിക്കിലെ നിർണായകമായ അടിത്തട്ടിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് സമീപം റഷ്യൻ അന്തർവാഹിനികൾ നിലയുറപ്പിച്ചതും ബ്രിട്ടീഷ് നാവികസേന അതീവ ജാഗ്രതയോടെ നിരീക്ഷിച്ചു വരികയായിരുന്നു.

റഷ്യൻ പൈലറ്റുമാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം മോശം പെരുമാറ്റങ്ങൾ വലിയ അപകടങ്ങൾക്കും ഇരുവിഭാഗവും തമ്മിലുള്ള സൈനിക നീക്കങ്ങൾ കൂടുതൽ വഷളാകുന്നതിനും കാരണമാകുമെന്ന് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി മുന്നറിയിപ്പ് നൽകി. കടുത്ത പ്രതിസന്ധിയിലും അതീവ ധീരതയോടെയും പ്രൊഫഷണലിസത്തോടെയും തങ്ങളുടെ ദൗത്യം പൂർത്തിയാക്കിയ ആർ.എ.എഫ് ജീവനക്കാരെ പ്രതിരോധ സെക്രട്ടറി ജോൺ ഹീലി അഭിനന്ദിച്ചു. റഷ്യയുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള എന്ത് പ്രകോപനങ്ങളുണ്ടായാലും, നാറ്റോ സഖ്യകക്ഷികളെയും സ്വന്തം താല്പര്യങ്ങളെയും സംരക്ഷിക്കുന്നതിലുള്ള ബ്രിട്ടന്റെ പ്രതിബദ്ധതയിൽ നിന്നും രാജ്യം ഒരടിപോലും പിന്നോട്ടില്ലെന്നും പ്രതിരോധ സെക്രട്ടറി ജോൺ ഹീലി വ്യക്തമാക്കി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പുതിയ തുടക്കം; പതിനാറാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു

പുതിയ തുടക്കം; പതിനാറാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു. പ്രോ ടെം സ്പീക്കര്‍ ജി.സുധാകരന്‍ മുന്‍പാകെയായിരുന്നു സത്യപ്രതിജ്ഞ. യുഡിഎഫ് നിരയിലെ ഇടത് പശ്ചാത്തലമുളള എംഎല്‍എമാരും എല്‍ഡിഎഫ് എംഎല്‍എമാരിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളും സഗൗരവ പ്രതിജ്ഞയാണ് എടുത്തത്.

ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിലായിരുന്നു എംഎല്‍എമാരുടെ സത്യപ്രതിജ്ഞ.കളമശേരി എംഎല്‍എയും ഫിഷറീസ് മന്ത്രിയുമായ വി ഇ
അബ്ദുള്‍ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. കന്നി എംഎല്‍എയാണ് അബ്ദുള്‍ ഗഫൂര്‍.

ആദ്യം സത്യപ്രതിജ്ഞ ചെയ്ത അഞ്ച് എംഎല്‍എമാരും ഭരണപക്ഷത്ത് നിന്നായിരുന്നു. ആറാമതായി സത്യപ്രതിജ്ഞ ചെയ്ത പുനലൂരില്‍ നിന്നുളള സി അജയപ്രസാദാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്ത എല്‍ഡിഎഫ് എംഎല്‍എ.

മൂന്ന് ബിജെപി എംഎല്‍എമാരില്‍ ചാത്തന്നൂരിനെ പ്രതിനിധീകരിക്കുന്ന ബി.ബി.ഗോപകുമാറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി വി ഡി സതീശന്‍ 105ാമതായും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ 133ാമതായും സത്യപ്രതിജ്ഞ ചെയ്തു. വടശേരി ദാമോദര മേനോന്‍ സതീശന്‍ എന്ന് ആവര്‍ത്തിച്ചായിരുന്നു വി ഡി സതീശന്റെ സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വിഡി സതീശന്‍ കയ്യടിയോടെയാണ് പിണറായി വിജയനെ വരവേറ്റത്. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ചേമ്പറില്‍ എത്തി പിണറായി വിജയന്‍ പ്രോ ടെം സ്പീക്കറായ ജി സുധാകരനെ കണ്ടു. സീറ്റില്‍ നിന്ന് നടന്നു പോയി ഹസ്തദാനം നല്‍കിയാണ് ജി സുധാകരന്‍ സ്വീകരിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലോകത്തിലെ ഏറ്റവും കൂടുതൽ മതസൗഹാർദ്ദമുള്ള രാജ്യം; ​ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ബഹ്റൈൻ

ലോകത്തിലെ ഏറ്റവും കൂടുതൽ മതസൗഹാർദ്ദമുള്ള രാജ്യം; ​ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ബഹ്റൈൻ

ലോകത്തിൽ ഏറ്റവും കൂടുതൽ മതസൗഹാർദ്ദവും വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളുടെ ഉയർന്ന സാന്ദ്രതയുമുള്ള രാജ്യമെന്ന ഗിന്നസ് വേൾഡ് റെക്കോർഡ് അംഗീകാരം ബഹ്‌റൈന്. ഗതാഗത വാർത്താവിനിമയ മന്ത്രിയും കിംഗ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ കോഎക്സിസ്റ്റൻസ് ആൻഡ് ടോളറൻസ് ബോർഡ് ചെയർമാനുമായ ഡോ. ഷെയ്ഖ് അബ്ദുള്ള ബിൻ അഹമ്മദ് അൽ ഖലീഫയിൽ നിന്ന് ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഗിന്നസ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

രാജ്യത്തിന്റെ ദീർഘകാലത്തെ മതസൗഹാർദ്ദത്തിന്റെയും സഹിഷ്ണുതയുടെയും ചരിത്രത്തിനുള്ള അന്താരാഷ്ട്ര അംഗീകാരമാണിതെന്ന് രാജാവ് അഭിപ്രായപ്പെട്ടു. കേന്ദ്രത്തിന്റെ ഭാവി പദ്ധതികളെക്കുറിച്ചും പ്രഥമ 'കിംഗ് ഹമദ് അവാർഡ് ഫോർ കോഎക്സിസ്റ്റൻസ് ആൻഡ് ടോളറൻസ്' പുരസ്കാരത്തിനായുള്ള ഒരുക്കങ്ങളെക്കുറിച്ചും രാജാവ് ചടങ്ങിൽ വിലയിരുത്തി. മനാമയിലെ വിവിധ ആരാധനാലയങ്ങളെ കോർത്തിണക്കുന്ന മതസൗഹാർദ്ദ പാത, രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യത്തിന്റെ പ്രതീകമായി ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടാൻ അദ്ദേഹം നിർദ്ദേശം നൽകി.

ബഹ്റൈന്റെ സവിശേഷമായ നാഗരികതയും എല്ലാ മതവിഭാഗങ്ങളെയും ഒരുപോലെ സ്വീകരിക്കുന്ന സഹിഷ്ണുതയുടെ അന്തരീക്ഷവും വ്യക്തമാക്കുന്നതാണ് ഈ നേട്ടം. ആരാധനാ സ്വാതന്ത്ര്യവും പരസ്പര ബഹുമാനവും ഉറപ്പാക്കാനും വിവിധ സംസ്കാരങ്ങൾ തമ്മിലുള്ള സമാധാനപരമായ സഹവർത്തിത്വം ശക്തിപ്പെടുത്താനും ബഹ്റൈൻ എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും ബഹ്‌റൈൻ ഭരണാധികാരി കൂട്ടിച്ചേർത്തു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇസ്രയേലിൽ എനിക്ക് 99 ശതമാനം ജനപ്രീതിയുണ്ട്, മത്സരിച്ചാൽ പ്രധാനമന്ത്രി വരെ ആകും: ഡോണൾഡ് ട്രംപ്

ഇസ്രയേലിൽ എനിക്ക് 99 ശതമാനം ജനപ്രീതിയുണ്ട്, മത്സരിച്ചാൽ പ്രധാനമന്ത്രി വരെ ആകും: ഡോണൾഡ് ട്രംപ്

വാഷിങ്ടൺ: ഇസ്രയേലിൽ തനിക്ക് 99 ശതമാനം ജനപ്രീതിയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇസ്രയേൽ പ്രധാനമന്ത്രിയായി മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപിന്റെ വിചിത്ര വാദം.

'ഇസ്രയേലിൽ നിലവിൽ എനിക്ക് 99 ശതമാനം പിന്തുണയുണ്ട്. ഇന്ന് രാവിലെ ലഭിച്ച ഒരു സർവേ ഫലത്തിലും ഇതാണ് വ്യക്തമാകുന്നത്. യുഎസ് പ്രസിഡൻ്റ് കാലാവധി കഴിഞ്ഞാൽ ഇസ്രയേലിൽ പോയി പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന കാര്യം ആലോചിക്കും', എന്നാണ് ട്രംപ് പറഞ്ഞത്. ഇസ്ര‌യേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ട്രംപ് പ്രശംസിക്കുകയും ചെയ്തു. താൻ പറയുന്നത് എന്തും നെതന്യാഹു അനുസരിക്കുമെന്നായിരുന്നു ട്രംപ് പറഞ്ഞത്. എന്നാൽ ഇസ്രായേലിൽ നെതന്യാഹുവിന് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.

നേരത്തേ ഇറാനെതിരെ ട്രംപ് വീണ്ടും ഭീഷണി മുഴക്കിയിരുന്നു. ഇറാനെതിരെ സൈനിക ആക്രമണം നടത്താൻ അമേരിക്ക സജ്ജമാണ് എന്നാണ് ട്രംപ് പറഞ്ഞത്. ഇറാനിൽ നടത്താനിരുന്ന വ്യോമാക്രമണത്തിൽ നിന്ന് ഒരു മണിക്കൂർ മുൻപ് മാത്രമാണ് പിന്മാറിയതെന്നും ട്രംപ് വെളിപ്പെടുത്തിയിരുന്നു. കരാറിലെത്താൻ ഇറാൻ അമേരിക്കയോട് യാചിക്കുകയാണെന്നും ട്രംപ് പറഞ്ഞു. ഇറാൻ്റെ മനസ്സിൽ ആണവായുധം ഉണ്ടെന്നും അവരുടെ കൈവശം ആണവായുധം ഉണ്ടായിരിക്കാൻ അമേരിക്ക അനുവദിക്കില്ലെന്നും യുദ്ധം വളരെ വേ​ഗത്തിൽ അവസാനിക്കാൻ പോകുന്നുവെന്നും ട്രംപ് പറഞ്ഞിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തമിഴക വെട്രി കഴകം മന്ത്രിസഭയിലേയ്ക്ക് 23 പേര്‍ കൂടി; 59 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ട് കോണ്‍ഗ്രസ് മന്ത്രിമാര്‍ സഭയില്‍

തമിഴക വെട്രി കഴകം മന്ത്രിസഭയിലേയ്ക്ക് 23 പേര്‍ കൂടി; 59 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ട് കോണ്‍ഗ്രസ് മന്ത്രിമാര്‍ സഭയില്‍

തമിഴക വെട്രി കഴകം മന്ത്രിസഭയിലേയ്ക്ക് 23 പേര്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 59 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ട് കോണ്‍ഗ്രസ് മന്ത്രിമാര്‍ കൂടി തമിഴ് നാട് നിയമസഭയിലെത്തി. 21 ടിവികെ എംഎല്‍എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭയില്‍ ചേരുന്നത് സംബന്ധിച്ച് മുസ്ലിം ലീഗ് ചര്‍ച്ചകള്‍ ആരംഭിച്ചു.

കോണ്‍ഗ്രസിന്റെ ആറ് പതിറ്റാണ്ടിന്റെ കാത്തിരിപ്പാണ് ഇന്ന് അവസാനിച്ചത്. ദ്രാവിഡ പാര്‍ട്ടികളുടെ ഭരണത്തില്‍ ഒരിയ്ക്കല്‍ പോലും മറ്റ് പാര്‍ട്ടികള്‍ക്ക് മന്ത്രിസഭയില്‍ ഇടമുണ്ടായിരുന്നില്ല. പുതിയ ചരിത്രമെഴുതിയ മുഖ്യമന്ത്രി സി ജോസഫ് വിജയ്, ആ കീഴ് വഴക്കവും മാറ്റുകയാണ്. കോണ്‍ഗ്രസ് നിയമസബാ കക്ഷി നേതാവ് സി രാജേഷ് കുമാര്‍, പി വിശ്വനാഥന്‍ എന്നിവര്‍ക്കാണ് മന്ത്രിമാരാകാനുള്ള അവസരം കൈവന്നത്. മുസ്ലിം ലീഗ്, വിടുതലൈ സിരുത്തൈകള്‍ കക്ഷികള്‍ എന്നിവരും മന്ത്രിസഭയില്‍ എത്തിയേക്കും.

ദളിത് പ്രാതിനിധ്യം ഉറപ്പാക്കാനും മുഖ്യമന്ത്രി സി ജോസഫ് വിജയ്, ഏറെ ശ്രദ്ധിച്ചു. ഏഴ് പേരാണ് പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള മന്ത്രിമാര്‍. ഇന്ന് മൂന്ന് പേര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തതോടെ, മന്ത്രിസഭയിലെ വനിതാ പ്രാതിനിധ്യം നാലായി. ഇന്നത്തെ സത്യപ്രതിജ്ഞ കൂടി കഴിഞ്ഞപ്പോള്‍ ആകെ മന്ത്രിമാരുടെ എണ്ണം 32 ആയി. 34 ആണ് മന്ത്രിസഭയുടെ ആകെ എണ്ണം. വിസികെ, മുസ്ലിം ലീഗ് എന്നിവര്‍ക്കായാണ് രണ്ട് സീറ്റുകള്‍ മാറ്റിവെച്ചത്.

ഇന്നത്തെ സത്യപ്രതിജ്ഞ ചടങ്ങിലും തമിഴ് തായ് വാഴ്ത്തിനെ അവഹേളിച്ചുവെന്നാരോപിച്ച് ഡിഎംകെ രംഗത്തെത്തി. ടിവികെയുടെ പേരില്‍ മാത്രമാണ് തമിഴ്‌നാട് ഉള്ളത്. ഭരണത്തില്‍ കാണിക്കുന്നത് സംഘിസം. ഒരേ തെറ്റ് ആവര്‍ത്തിച്ച് ടിവികെ തമിഴ് തായ് വാഴ്ത്തിനെ വീണ്ടും അപമാനിച്ചു. ഡല്‍ഹിയിലെ യജമാനന്‍ മാരെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്ന ടിവികെ സര്‍ക്കാരിന്റെ മുഖം മൂടി അഴിഞ്ഞുവീണുവെന്നും ഡിഎംകെ എക്‌സില്‍ വിമര്‍ശിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബെംഗളൂരുവിൽ മലയാളി പെൺകുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായെന്ന് പരാതി; പ്രതി സുൽത്താൻ ബത്തേരി സ്വദേശി

ബെംഗളൂരുവിൽ മലയാളി പെൺകുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായെന്ന് പരാതി; പ്രതി സുൽത്താൻ ബത്തേരി സ്വദേശി

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി പെൺകുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായതായി പരാതി. സുഹൃത്തുക്കൾക്കൊപ്പം കഫെ ബിസിനസ് തുടങ്ങാൻ സഹായിച്ച സുൽത്താൻ ബത്തേരി സ്വദേശി ഹൈനസിനെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. കേസ് ഒതുക്കിത്തീർക്കാനും പ്രതിയെ രക്ഷിക്കാനും കർണാടക പൊലീസ് ശ്രമിച്ചെന്നും ആരോപണമുണ്ട്.

കഴിഞ്ഞ മെയ് 12-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തുക്കളുടെ കഫെയിൽ പാർട്ട് ടൈം ആയി ജോലി ചെയ്ത് വരികയായിരുന്ന ഇരുപതുകാരിയായ യുവതി സുഹൃത്തുക്കളെ കാണാൻ അവരുടെ താമസസ്ഥലത്ത് എത്തിയപ്പോഴാണ് ദുരനുഭവം ഉണ്ടായത്. മടിവാളയിൽ കഫെ തുടങ്ങാൻ സഹായിച്ചത് ഹൈനസ് ആയിരുന്നു. ഇയാളാണ് ക്രൂരമായി പീഡിപ്പിച്ചത്.

തൊട്ടടുത്ത ദിവസം തന്നെ മടിവാള പൊലീസ് സ്റ്റേഷനിൽ ഇവർ പരാതി നൽകിയെങ്കിലും പൊലീസ് കേസെടുക്കാൻ തയ്യാറായില്ല. പൊലീസ് സ്റ്റേഷനിൽ വെച്ച് പ്രതിയായ ഹൈനസ് പെൺകുട്ടിയെ ഭീഷണപ്പെടുത്തിയെന്നും പൊലീസ് ഉദ്യോഗസ്ഥർ കേസ് ഒത്തുതീർപ്പാക്കാൻ നിർബന്ധിച്ചുവെന്നും പരാതിയിൽ പറഞ്ഞു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചെറുതനയിൽ റോഡ് ആറ്റിലേക്ക് ഇടിഞ്ഞു താഴ്ന്നുണ്ടായത് ദുരിതം, മുപ്പതോളം കുടുംബങ്ങൾ ദുരിതത്തിൽ; കുടിവെള്ളം മുട്ടി

ചെറുതനയിൽ റോഡ് ആറ്റിലേക്ക് ഇടിഞ്ഞു താഴ്ന്നുണ്ടായത് ദുരിതം, മുപ്പതോളം കുടുംബങ്ങൾ ദുരിതത്തിൽ; കുടിവെള്ളം മുട്ടി

ഹരിപ്പാട്: ചെറുതന പഞ്ചായത്ത് ഒന്നാം വാർഡിൽ മുടിയിക്കുഴി റോഡിന്‍റെ പകുതിയോളം ഭാഗം ആറ്റിലേക്ക് ഇടിഞ്ഞുതാഴ്ന്നു. ഇറിഗേഷൻ വകുപ്പിന്റെ പൈലിങ്, കൽക്കെട്ട് പണികൾക്കായി ജെസിബി ഉപയോഗിച്ച് മണ്ണെടുത്തതാണ് റോഡ് ഇടിയാൻ കാരണമായത്. മണ്ണെടുത്ത് ദിവസങ്ങളായിട്ടും കരാറുകാർ കൽക്കെട്ട് പണി തുടങ്ങാതിരുന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ റോഡ് വലിയ തോതിൽ ഇടിഞ്ഞ് ആറ്റിലേക്ക് പോവുകയായിരുന്നു. റോഡ് ഇടിഞ്ഞതോടെ ഇതിനടിയിലൂടെ കടന്നുപോയ പ്രധാന കുടിവെള്ള പൈപ്പ് ലൈനും പൊട്ടി. ഇതോടെ പ്രദേശത്തെ മുപ്പതോളം കുടുംബങ്ങളുടെ കുടിവെള്ള വിതരണം പൂർണമായി തടസപ്പെട്ടു. തുടർന്ന് താൽക്കാലികമായി പൈപ്പ് ലൈൻ പുനഃസ്ഥാപിച്ചെങ്കിലും നിലവിൽ നേരിയ രീതിയിൽ മാത്രമാണ് വെള്ളം ലഭിക്കുന്നത്. മുമ്പ് വലിയ വാഹനങ്ങൾ കടന്നുപോയിരുന്ന റോഡിലൂടെ ഇപ്പോൾ ഇരുചക്ര വാഹനങ്ങൾക്കോ ഓട്ടോറിക്ഷകൾക്കോ പോലും യാത്ര ചെയ്യാൻ കഴിയില്ല.

പ്രദേശവാസികളുടെ ഏക യാത്രാമാർഗമാണ് ഇതോടെ അടഞ്ഞത്. റോഡ് തകർന്നതോടെ പ്രദേശത്തെ പ്രായമായവർക്കും കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന രോഗികൾക്കും ആശുപത്രികളിൽ പോകാൻ വാഹനം വിളിക്കാൻ കഴിയാത്തത് ജനങ്ങളെ കടുത്ത ആശങ്കയിലാക്കുന്നു. പ്രതിഷേധത്തെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്‍റും വാർഡ് മെമ്പറും സ്ഥലം സന്ദർശിച്ചു. പ്രായമായവരുടെയും രോഗികളുടെയും അവസ്ഥ പരിഗണിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ റോഡ് ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകാനാണ് നാട്ടുകാരുടെ തീരുമാനം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം 'മരിച്ചയാൾ' ജീവനോടെ തിരിച്ചെത്തി; ഞെട്ടലിൽ കുടുംബം

മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം 'മരിച്ചയാൾ' ജീവനോടെ തിരിച്ചെത്തി; ഞെട്ടലിൽ കുടുംബം

റാഞ്ചി: മരിച്ചെന്ന് കരുതി ബന്ധുക്കൾ ചേർന്ന് അന്ത്യകർമ്മങ്ങൾ നടത്തി അടക്കം ചെയ്തയാൾ ദിവസങ്ങൾക്ക് ശേഷം ജീവനോടെ തിരിച്ചെത്തി. ജാർഖണ്ഡിലാണ് നാടകീയമായ ഈ സംഭവം നടന്നത്. 45-കാരനായം വിശ്രാം മുണ്ടയാണ് വീട്ടുകാർക്ക് അദ്ഭുതവും ഞെട്ടലുമുണ്ടാക്കി തിരിച്ചെത്തിയത്. പൊലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം, മെയ് 10-ന് ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയ വിശ്രാം മുണ്ടയെ പിന്നീട് കാണാതാവുകയായിരുന്നു. കുടുംബാംഗങ്ങൾ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തൊട്ടടുത്ത ദിവസം പൊലീസ് ഒരു ഓടയിൽ നിന്ന് തിരിച്ചറിയാൻ സാധിക്കാത്ത വിധം ഒരു മൃതദേഹം കണ്ടെടുത്തു. ഈ വിവരമറിഞ്ഞ് ആശുപത്രിയിൽ എത്തിയ ബന്ധുക്കൾ മൃതദേഹം വിശ്രാം മുണ്ടയുടേതാണെന്ന് തെറ്റായി തിരിച്ചറിയുകയായിരുന്നു.

മൃതദേഹത്തിന്റെ ഉയരവും ശരീരപ്രകൃതിയും മുഖച്ഛായയും വിശ്രാം മുണ്ടയുമായി വളരെയധികം സാദൃശ്യമുള്ളതായിരുന്നു. ഇതിനാൽ വീട്ടുകാരും നാട്ടുകാരും അത് കാണാതായ വ്യക്തി തന്നെയെന്ന് ഉറപ്പിച്ചു. നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം പൊലീസ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയും, ഗോത്രവർഗ്ഗ ആചാരപ്രകാരം അവർ മൃതദേഹം അടക്കം ചെയ്യുകയും ചെയ്തു. എന്നാൽ, സംസ്കാര ചടങ്ങുകൾ കഴിഞ്ഞ് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ വിശ്രാം മുണ്ട മകളുടെ വാടക വീട്ടിൽ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടു. അപ്രതീക്ഷിതമായി ഇയാളെ ജീവനോടെ കണ്ട ബന്ധുക്കൾ ആദ്യം അമ്പരന്നു. ആരോടും പറയാതെ താൻ 70 കിലോമീറ്റർ അകലെയുള്ള രാംഗഢിലേക്ക് പോയതായിരുന്നുവെന്ന് വിശ്രാം കുടുംബത്തോട് പറഞ്ഞു. നിലവിൽ അടക്കം ചെയ്ത മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് ഇപ്പോൾ. ഇതിനായി മൃതദേഹം പുറത്തെടുത്ത് ഡിഎൻഎ പരിശോധന നടത്താനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.