Thursday, 4 June 2026

നവീന്‍ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം; ഒപ്പം നിന്ന മുഖ്യമന്ത്രിക്ക് നന്ദിയെന്ന് ഭാര്യ മഞ്ജുഷ

നവീന്‍ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം; ഒപ്പം നിന്ന മുഖ്യമന്ത്രിക്ക് നന്ദിയെന്ന് ഭാര്യ മഞ്ജുഷ

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണം സിബിഐയ്ക്ക് വിടാന്‍ തീരുമാനിച്ചതില്‍ പ്രതികരണവുമായി കുടുംബം. ആവശ്യങ്ങള്‍ മനസിലാക്കി തങ്ങളുടെ ഒപ്പം നിന്ന മുഖ്യമന്ത്രിയ്ക്ക് നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു. ഇത്ര പെട്ടെന്ന് ഉത്തരവിറക്കിയ സര്‍ക്കാരിനോട് നന്ദി പറയുന്നുവെന്നും സത്യസന്ധമായി അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷയെന്നും നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബു പറഞ്ഞു. നിവേദനം കൊടുത്ത ഉടന്‍ തന്നെ ഉത്തരവ് ഇറങ്ങിയതില്‍ സന്തോഷമുണ്ടെന്നും സിബിഐ ശാസ്ത്രീയമായ അന്വേഷണം നടത്തണമെന്നാണ് ആഗ്രഹമെന്നും പ്രവീണ്‍ ബാബു പറഞ്ഞു. നിഷ്പക്ഷമായ അന്വേഷണം ഇരയുടെ അവകാശമാണെന്നും ഗൂഢാലോചന പുറത്തുവരണമെന്നും പ്രവീണ്‍ പറഞ്ഞു.

'ആരെയും ശിക്ഷിക്കണം എന്ന് പറഞ്ഞല്ല ഞങ്ങള്‍ പോകുന്നത്. നിഷ്പക്ഷമായ അന്വേഷണം ഇരയുടെ അവകാശമാണ്. ഗൂഢാലോചന പുറത്തുവരണം. ഞങ്ങള്‍ക്ക് രാഷ്ട്രീയമില്ല. നീതി മാത്രമാണ് നോക്കുന്നത്. സിബിഐയെ ഭയക്കുന്നില്ലെങ്കില്‍ എന്തുകൊണ്ടാണ് പ്രതിപക്ഷം എതിര്‍ക്കുന്നത്? ഇടതു ഭരണകാലത്ത് സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തു. കേസിന്റെ മെറിറ്റ് നോക്കിയല്ല സുപ്രീംകോടതി സിബിഐ അന്വേഷണം അംഗീകരിക്കാതിരുന്നത്. ഇടത് സര്‍ക്കാരിന്റെ നിലപാടിനെ തുടര്‍ന്നാണ് സിബിഐ അന്വേഷണം അംഗീകരിക്കാതിരുന്നത്. ഞങ്ങളുടെ സംശയങ്ങള്‍ കോടതിയില്‍ ഉന്നയിച്ചിട്ടുണ്ട്. സിഡിആര്‍ എല്ലാം ശേഖരിക്കണം': നവീന്‍ ബാബുവിന്റെ സഹോദരന്‍ ആവശ്യപ്പെട്ടു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലാ ബ്രില്ല്യന്റിൽ നീറ്റ് പരീക്ഷയ്ക്ക് തുടർ പരിശീലനത്തിന് എത്തിയ വിദ്യാർത്ഥിനിയെ, ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പാലാ ബ്രില്ല്യന്റിൽ നീറ്റ് പരീക്ഷയ്ക്ക് തുടർ പരിശീലനത്തിന് എത്തിയ വിദ്യാർത്ഥിനിയെ, ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: പാലാ ബ്രില്ല്യന്റിൽ നീറ്റ് പരീക്ഷയ്ക്ക് തുടർ പരിശീലനത്തിന് എത്തിയ വിദ്യാർത്ഥിനിയെ, ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാനസിക സംഘർഷത്തെ തുടർന്ന് ആത്മഹത്യ ചെയ്തതാണോ എന്ന് സംശയിക്കുന്നു. കാസർഗോഡ് കാഡംബരിയിൽ ഐഷ ആർ മഹേഷ് (19) ആണ് മരിച്ചത്.

ചേർപ്പുങ്കലിലെ സ്വകാര്യ ഹോസ്റ്റലിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടത്. താമസിക്കുന്ന മുറിയിലെ ഫാനിൽ വിദ്യാർത്ഥിനിയെ തൂങ്ങിയ നിലയിൽ കണ്ട സഹപാഠികൾ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

ഹോസ്റ്റൽ അധികൃതർ കെട്ടഴിച്ച് താഴെയിറക്കിയ കുട്ടിക്ക് ചലനമുണ്ടായിരുന്നു. ഉടൻ തന്നെ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയവെ ബുധൻ ഉച്ചയോടെയാണ് മരണം

ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് പരീക്ഷാ ഫലം റദ്ദാക്കിയ നീറ്റ് പരീക്ഷയ്ക്ക് ജൂൺ 21 വീണ്ടും നടക്കുകയാണ്. പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ തുടർപരിശീലനത്തിനായി മെയ് 26നാണ് വിദ്യാർത്ഥിനി എത്തിയത്.

ബ്രില്ല്യന്റിലെ കഠിനമായ പരിശീലനത്തിൽ മാനസിക സംഘർഷത്തിലായ കുട്ടി രക്ഷിതാക്കളെ വിളിച്ച് പഠനം തുടരുന്നതിലെ ബുദ്ധിമുട്ട് അറിയിച്ചിരുന്നതായി പറയുന്നു. തുടർന്നാണ് വിദ്യാർത്ഥിനി ജീവനൊടുക്കാൻ ഹോസ്റ്റൽ മുറിയിൽ തൂങ്ങിയതെന്ന് സംശയിക്കുന്നു.

സംഭവം അറിഞ്ഞ് വിദ്യാർത്ഥിനിയുടെ രക്ഷിതാക്കൾ ചേർപ്പുങ്കലിലെ ആശുപത്രിയിൽ എത്തി. കിടങ്ങൂർ പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര'; കർണാടകയിൽ ജനപ്രിയ പ്രഖ്യാപനങ്ങളുമായി ഡി കെ സർക്കാർ

'വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര'; കർണാടകയിൽ ജനപ്രിയ പ്രഖ്യാപനങ്ങളുമായി ഡി കെ സർക്കാർ

ബെം​ഗളൂരു: കർണാടകയിൽ ജനപ്രിയ പ്രഖ്യാപനങ്ങളുമായി ഡി കെ ശിവകുമാർ സർക്കാർ. വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്രയടക്കം വൻ പ്രഖ്യാപനങ്ങളാണ് ഡി കെ ശിവകുമാർ നടത്തിയത്. യുവാക്കൾക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യം മുൻ നിർത്തി എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളെ സ്വകാര്യ മേഖലയുമായി ബന്ധിപ്പിക്കുമെന്നും ഡി കെ ശിവകുമാർ വ്യക്തമാക്കി.

കൂടാതെ 56,000 സർക്കാർ തസ്തികകളിലേക്ക് ഉടൻ നിയമനം നടത്തുമെന്നും ഭരത് ജോഡോ എന്ന പേരിൽ സംസ്ഥാനത്ത് 10,000 യൂത്ത് ക്ലബുകൾക്ക് പത്ത് ലക്ഷം രൂപ ഗ്രാന്റ് അനുവദിക്കുമെന്നും പ്രഖ്യാപനമുണ്ടായി. ബെംഗളുരു റോഡ് വികസനത്തിന് 2,000 കോടി രൂപയാണ് ഡി കെ സർക്കാർ പ്രഖ്യാപിച്ചത്. കർഷകർക്ക് വേണ്ടി പ്രത്യേക പദ്ധതികളും അനുവദിച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രി ജി പരമേശ്വര ഉൾപ്പെടെ 13 മന്ത്രിമാരുമായി നടത്തിയ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷമാണ് ശിവകുമാർ നിർണായക പ്രഖ്യാപനങ്ങൾ നടത്തിയത്.

ബുധനാഴ്ച വൈകിട്ടാണ് കർണാടകയുടെ 18-ാമത് മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ അധികാരമേറ്റത്. ഡി കെ ശിവകുമാറിനൊപ്പം അദ്ദേഹത്തിൻ്റെ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. ഭരണഘടനയുടെ ചെറുപതിപ്പ് കൈയ്യിലേന്തിയായിരുന്നു ഡി കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്തത്. ഡി കെ ശിവകുമാറിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ കോൺഗ്രസ് നേതൃനിര ഒന്നായി എത്തിച്ചേർന്നിരുന്നു. ലോക്ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ, എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പങ്കെടുത്തിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിമത നീക്കം പാര്‍ലമെന്റിലും, 'ഭൂരിപക്ഷം എംപിമാരും വിമത പക്ഷത്ത്'; മമതയ്ക്ക് കനത്ത തിരിച്ചടി

വിമത നീക്കം പാര്‍ലമെന്റിലും, 'ഭൂരിപക്ഷം എംപിമാരും വിമത പക്ഷത്ത്'; മമതയ്ക്ക് കനത്ത തിരിച്ചടി

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. തൃണമൂല്‍ കോണ്‍ഗ്രസിലെ പിളര്‍പ്പ് പാര്‍ലമെന്റിലേക്കും വ്യാപിച്ചേക്കും. ഭൂരിപക്ഷം ലോക്‌സഭ എംപിമാരും വിമത പക്ഷത്ത് എന്നാണ് സൂചന. ടിഎംസിയുടെ 41എംപിമാരിൽ 10 പേരിൽ താഴെ മാത്രമാണ് മമതയ്ക്ക് ഒപ്പമെന്നാണ് റിപ്പോർട്ട്. മൂന്നിൽ രണ്ട് എംപിമാരും മമത ബാനർജിയുമായുള്ള ബന്ധം വിച്ഛേദിച്ചേക്കും. 13 രാജ്യസഭ എംപിമാരും 28 ലോക്സഭ എംപിമാരുമാണ് ടിഎംസിക്ക് ഉള്ളത്. ടിഎംസി പിളരുന്നത് പാർലമെൻ്റിൽ ബിജെപിക്ക് ഗുണം ചെയ്യാനാണ് സാധ്യത.

പക്ഷെ ബിജെപിക്ക് ഒപ്പം ചേരില്ലെന്നാണ് വിമതപക്ഷത്തിന്റെ നിലപാട്. മമതാ ബാനര്‍ജിയെ പൂര്‍ണ്ണമായും അംഗീകരിക്കും. എതിര്‍പ്പ് അഭിഷേക് ബാനര്‍ജിയോടും ഐ -പാക്കിനോടുമാണെന്നും വിമതര്‍ വ്യക്തമാക്കി. പ്രശ്‌നപരിഹാരത്തിനായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

എംഎല്‍എ ഋതബ്രത ബാനര്‍ജിയെ തൃണമൂലിന്റെ നിയമസഭാകക്ഷി നേതാവായി സ്പീക്കര്‍ അംഗീകരിച്ചിരുന്നു. 58 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് ഋതബ്രത, സ്പീക്കര്‍ രഥീന്ദ്ര ബോസിനു കത്തു നല്‍കിയത്തിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവായി അംഗീകരിച്ചത്. ജാവേദ് ഖാന്‍, സന്ദീപന്‍ സാഹ, സബീന യാസ്മിന്‍, ഷിയുലി സാഹ എന്നിവര്‍ പ്രതിപക്ഷ ഉപ നേതാക്കള്‍ ആകും. മൂന്നില്‍ രണ്ട് എംഎല്‍എമാരുടെ പിന്തുണ നേടിയതോടെ ടിഎംസി ഔദ്യോഗിക വിഭാഗം തങ്ങള്‍ ആണെന്ന വാദവും സ്പീക്കര്‍ അംഗീകരിച്ചിരുന്നു.

ടിഎംസിയെ പിളര്‍ത്തിയെങ്കിലും പാര്‍ട്ടിയുടെ ഉപദേഷ്ടാവായി മമതാ ബാനര്‍ജി തുടരണമെന്ന് ഋതബ്രത ബാനര്‍ജി പറഞ്ഞു.

പിളര്‍പ്പിന് പിന്നാലെ കാളിഘാട്ടിലെ സ്വന്തം വസതിയില്‍ മമതാ ബാനര്‍ജി ഇന്നലെ അടിയന്തര യോഗം വിളിച്ചു. അഭിഷേക് ബാനര്‍ജി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തുകൊണ്ടായിരുന്നു യോഗം. വിമത നീക്കത്തില്‍ നേരത്തെ ടിഎംസിയുടെ എല്ലാ കമ്മിറ്റികളെയും പോഷക സംഘടനകളെയും പിരിച്ചുവിട്ടിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബിഹാറില്‍ ആശുപത്രിയില്‍ തീപിടിത്തം; 10 രോഗികള്‍ മരിച്ചു

ബിഹാറില്‍ ആശുപത്രിയില്‍ തീപിടിത്തം; 10 രോഗികള്‍ മരിച്ചു

പട്‌ന: ബിഹാര്‍ മുസാഫര്‍പൂരില്‍ ആശുപത്രി കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 10 മരണം. രോഗികളാണ് മരിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പ്രസാദ് ആശുപത്രിയിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.

തീപിടിത്തത്തിന് പിന്നാലെ വിഷപ്പുക വ്യാപിക്കുകയായിരുന്നു.

കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ സജ്ജീകരിച്ചിരിക്കുന്ന ഐസിയുവിലാണ് തീപിടിത്തം ഉണ്ടായത്. ധ്രുതകര്‍മ്മ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണം എന്നാണ് പ്രാഥമിക വിവരം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡല്‍ഹിയിലെ മാളവ്യ നഗറിൽ 21 പേർ കൊല്ലപ്പെട്ട തീപിടുത്തം: ഹോട്ടൽ ഉടമ ലവ്കേഷ് ബജാജ് അറസ്റ്റിൽ

ഡല്‍ഹിയിലെ മാളവ്യ നഗറിൽ 21 പേർ കൊല്ലപ്പെട്ട തീപിടുത്തം: ഹോട്ടൽ ഉടമ ലവ്കേഷ് ബജാജ് അറസ്റ്റിൽ

ഡൽഹി: 21 പേരുടെ മരണത്തിനിടയാക്കിയ ഡല്‍ഹിയിലെ മാളവ്യ നഗറിലുള്ള ഹോട്ടലിലെ തീപിടുത്തത്തിൽ പ്രധാന പ്രതിയായ ഹോട്ടൽ ഉടമ ലവ്കേഷ് ബജാജിനെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്. തീപിടുത്ത ദുരന്തത്തിൽ ഹോട്ടലുടമയെ പ്രതിചേർത്ത് പൊലീസ് നേരത്തെ തന്നെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ അപകടത്തിനിനിടയിൽ ഹോട്ടലുടമ ഒളിവിൽ പോയിരുന്നു. ഇയാൾക്കായി പൊലീസ് ലുക്കഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. കേസിൽ അന്വേഷണം ഊർജ്ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.

തെക്കന്‍ ഡല്‍ഹിയിലെ മാളവ്യ നഗറിലുള്ള ഹോട്ടലില്‍ ഇന്ന് രാവിലെയാണ് തീപിടുത്തം ഉണ്ടായത്. അപകത്തിൽ 21പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു. മരിച്ചവരില്‍ ലൈബീരിയ, നൈജീരിയ, മൊസാംബിക്, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള 17 വിദേശികള്‍ ആണെന്നും റിപ്പോര്‍ട്ടുണ്ട്. 37 ഓളം പേരെ രക്ഷപ്പെടുത്തിയെന്നാണ് വിവരം. നാല്‍പതോളം പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ 7 പേരുടെ നില ഗുരുതരമാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തില്‍ ഹോട്ടല്‍ ഉടമയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചിരുന്നു.

ഇന്ന് രാവിലെ 9.45ഓടെയാണ് തീപിടിത്തം സംബന്ധിച്ച് ഡല്‍ഹി ഫയര്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റിന് വിവരം ലഭിച്ചത്. ഉടന്‍ തന്നെ സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചുവെന്നും ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടകാരണമെന്നായിരുന്നു ആദ്യ സൂചനകളെങ്കിലും സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് ദൃക്‌സാക്ഷികളുടെ മൊഴിയുണ്ടായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സിബിഎസ്ഇ പോര്‍ട്ടല്‍ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്; പ്രശ്‌നം പരിഹരിച്ചു

സിബിഎസ്ഇ പോര്‍ട്ടല്‍ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്; പ്രശ്‌നം പരിഹരിച്ചു

ന്യൂഡല്‍ഹി: സിബിഎസ്ഇ പോര്‍ട്ടല്‍ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. എച്ച്ഡിഎഫ്‌സിയ്ക്ക് കീഴിലുളള പേയ്‌മെന്റ് സംവിധാനത്തിന് നേരെയാണ് സൈബര്‍ ആക്രമണം ഉണ്ടായത്. ഇതുവഴിയാണ് ഉത്തരക്കടലാസുകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ ഉയര്‍ന്ന ഫീസ് അടക്കേണ്ടി വന്നത് എന്നാണ് കണ്ടെത്തല്‍. ഒരു രൂപ മുതല്‍ 68,000 വരെ ഫീസ് അടയ്‌ക്കേണ്ടി വന്നു എന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. സൈബര്‍ ആക്രമണം അമ്പത് കുട്ടികളെ ബാധിച്ചു. ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് മദ്രാസ് ഐഐടി, കാണ്‍പൂര്‍ ഐഐടി എന്നിവിടങ്ങളിലെ വിദഗ്ദര്‍ ചേര്‍ന്ന് പ്രശ്‌നം പരിഹരിച്ചു.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയിരുന്നു. ഓൺ സ്ക്രീൻ മാർക്കിങ് ട്രയൽ റണ്ണിൽ തന്നെ പിഴവുകൾ കണ്ടെത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. മുന്നറിയിപ്പ് അവഗണിച്ചാണ് പ്രധാന പരീക്ഷകളിൽ സിബിഎസ്‌ഇ ഒഎസ്എം രീതി ഉപയോഗിച്ചത്. ഉത്തരക്കടലാസുകൾ സ്കാൻ ചെയ്യാൻ കരാർ നൽകിയതിൽ ക്രമക്കേടുണ്ടെന്ന ആരോപണവുമായി കോൺഗ്രസും രംഗത്തെത്തിയിരുന്നു.

ഒഎസ്എം മൂല്യനിർണയം നടപ്പാക്കാൻ സിബിഎസ്ഇ കരാർ നൽകിയ കോംപ്റ്റ് (COEMPT) കമ്പനിക്കായി കരാർ നിബന്ധനകളിൽ മാറ്റം വരുത്തിയെന്ന് ആരോപണം. കരിമ്പട്ടികയിൽ ഉൾപെട്ടിരുന്ന കമ്പനികൾക്ക് അപേക്ഷിക്കാൻ ആകില്ല എന്ന നിബന്ധനയടക്കം മാറ്റം വരുത്തിയെന്നാണ് ആരോപണം. ഒഎസ്എമ്മിലെ സാങ്കേതിക പ്രശ്നം ട്രയൽ റണ്ണിൽ തന്നെ കണ്ടെത്തിയതായുള്ള റിപ്പോർട്ടും പുറത്തുവന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒറ്റ രാത്രികൊണ്ട് അടച്ചുപൂട്ടി ഐടി കമ്പനി; തൊഴില്‍രഹിതരായത് 700 ജീവനക്കാര്‍, സിഇഒ അറസ്റ്റില്‍

ഒറ്റ രാത്രികൊണ്ട് അടച്ചുപൂട്ടി ഐടി കമ്പനി; തൊഴില്‍രഹിതരായത് 700 ജീവനക്കാര്‍, സിഇഒ അറസ്റ്റില്‍

മുംബൈ: യാതൊരു മുന്നറിയിപ്പുമില്ലാതെ ഒറ്റ രാത്രികൊണ്ട് ഒരു കമ്പനി പൂട്ടിയപ്പോള്‍ ജീവിതോപാധി നഷ്ടമായത് എഴുന്നൂറോളം ജീവനക്കാര്‍ക്ക്. മഹാരാഷ്ട്രയിലാണ് സംഭവം. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തിങ്ക് ടെക്‌നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഐടി കമ്പനിയാണ് ഒരു മുന്നറിയിപ്പുമില്ലാതെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ഇതോടെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരും ഇന്റേണുകളും ഉള്‍പ്പെടെ എഴുന്നൂറിലധികം ജീവനക്കാര്‍ തൊഴില്‍രഹിതരായി. മാസങ്ങളായി ശമ്പളം ലഭിച്ചിട്ടില്ലെന്നും ചെക്കുകള്‍ മടങ്ങിയെന്നും പരാതികളുയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ കമ്പനിയുടെ സിഇഒയെ വിശ്വാസ വഞ്ചനാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

ഏപ്രിലിലാണ് കമ്പനി പ്രവര്‍ത്തനം അവസാനിപ്പിച്ചത്.. ജീവനക്കാര്‍ക്ക് ഓഫീസിലെത്താനോ കുടിശികയായ ശമ്പളം വാങ്ങാനോ കഴിഞ്ഞില്ലെന്നും മാനേജ്‌മെന്റില്‍ നിന്ന് വ്യക്തമായ ആശയവിനിമയം പോലും ഉണ്ടായില്ലെന്നും ജീവനക്കാര്‍ ആരോപിച്ചു. പലരും രാവിലെ ജോലിക്കായി എത്തിയപ്പോഴാണ് കമ്പനി പൂട്ടിയ വിവരം അറിയുന്നത് പോലും. 2025-ല്‍ പ്രവര്‍ത്തനം ആരംഭിച്ച കമ്പനി ലാപ്‌ടോപ്പുകളുടെയും ഓണ്‍ബോര്‍ഡിംഗ് ആവശ്യങ്ങളുടെയും പേരില്‍ ജീവനക്കാരില്‍ നിന്നും ഇന്റേണുകളില്‍ നിന്നും 15,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റും ഈടാക്കിയിരുന്നതായി ആരോപണമുണ്ട്.

തുടക്കത്തില്‍ ശമ്പളവും സ്റ്റൈപ്പന്‍ഡുകളും കൃത്യസമയത്ത് നല്‍കിയിരുന്നതായും ഇത് റിക്രൂട്ട് ചെയ്യുന്നവര്‍ക്ക് വിശ്വാസം നല്‍കിയെന്നും ജീവനക്കാര്‍ പറയുന്നു. 2026 ജനുവരി മുതല്‍ മിക്ക ജീവനക്കാര്‍ക്കും ശമ്പളം ലഭിക്കാതെയായി. കുടിശിക തീര്‍ക്കാന്‍ നല്‍കിയ ചെക്കുകള്‍ ബൗണ്‍സായതായും ജീവനക്കാര്‍ പറയുന്നു. ഇന്റേണുകള്‍ക്ക് സ്റ്റൈപ്പെന്റുകളും ലഭിച്ചിരുന്നില്ല. ഏപ്രില്‍ 20-ന് കമ്പനി ജീവനക്കാര്‍ പൂനെ പൊലീസിനെ സമീപിച്ചു. സംഭവത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ധവളപത്രം പുറത്തിറക്കി സര്‍ക്കാര്‍; ഔദ്യോഗിക രഹസ്യരേഖ പുറത്തുകൊടുത്തെന്ന് പ്രതിപക്ഷം; തള്ളി മുഖ്യമന്ത്രി

ധവളപത്രം പുറത്തിറക്കി സര്‍ക്കാര്‍; ഔദ്യോഗിക രഹസ്യരേഖ പുറത്തുകൊടുത്തെന്ന് പ്രതിപക്ഷം; തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം പുറത്തിറക്കി യുഡിഎഫ് സര്‍ക്കാര്‍. മുന്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വിയോജിപ്പ് അറിയിച്ചു. ധവളപത്രം മേശപ്പുറത്തുവെച്ച് കയ്യടിച്ചതുകൊണ്ട് കാര്യമില്ലെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ധവളപത്രം തയ്യാറാക്കുന്നതിനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ മൂന്നംഗ സമിതി സര്‍ക്കാര്‍ സംവിധാനത്തിന് പുറത്തുള്ളവരാണെന്നും ധനകാര്യ വകുപ്പിനെ ഇരുട്ടില്‍ നിര്‍ത്തി ബാഹ്യ സംവിധാനത്തെ ഏര്‍പ്പെടുത്തി ധവളപത്രം തയ്യാറാക്കിയതിനാല്‍ തന്നെ ഇതൊരു ഔദ്യോഗിക രേഖയല്ലെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

'നിയമപരമായ പിന്‍ബലമില്ല. ഈ സഭ അങ്ങനെ ഒരു രേഖ ഉണ്ടാക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. സര്‍ക്കാര്‍ വ്യവസ്ഥാപിത നടപടിക്രമങ്ങള്‍ പാലിക്കാതെ രഹസ്യസ്വഭാവമുള്ള ധനകാര്യ വകുപ്പിന്റെ രേഖകള്‍ ഇത്തരത്തില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ഇല്ലാത്തവരെ ഏല്‍പ്പിച്ചത് അംഗീകരിക്കാന്‍ കഴിയില്ല. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ പുറത്തുപോകുന്നത് ഭരണഘടനാ വിരുദ്ധമാണ്. കടുത്ത ചട്ടലംഘനമാണ് ഇതില്‍ ഉണ്ടായിട്ടുള്ളത്. അത്തരമൊരു രേഖ സഭാ നടപടികളുടെ ഭാഗമാകാന്‍ അനുവദിച്ചുകൂടാ. സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വ്യവസ്ഥകളും ചട്ടങ്ങളും പാലിച്ച് ധനസ്ഥിതി സംബന്ധിച്ച ധവളപത്രം തയ്യാറാക്കാന്‍ ധനകാര്യ വകുപ്പിനെ ചുമതലപ്പെടുത്തുകയാണ് ചെയ്യേണ്ടിയിരുന്നത്. നടപടിക്രമങ്ങള്‍ പാലിക്കാതെ തയ്യാറാക്കിയ ഇത്തരം പൊളിറ്റിക്കല്‍ ഡോക്യുമെന്റ് സഭാരേഖകളുടെ ഭാഗമാക്കാന്‍ അനുവദിച്ചുകൂടാ', എന്നായിരുന്നു കെ എന്‍ ബാലഗോപാലിന്റെ പ്രതികരണം.

എന്നാല്‍ ബാലഗോപാല്‍ പറഞ്ഞ കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. രഹസ്യസ്വഭാവമുള്ള ഒരു വിവരവും പുറത്തുപോയിട്ടില്ല. ധനകാര്യവകുപ്പിന്റെ നേതൃത്വത്തില്‍ മന്ത്രിസഭയുടെ അനുമതിയോടെയാണ് ധവളപത്രം തയ്യാറാക്കിയത്. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ യഥാര്‍ത്ഥ ചിത്രം ജനങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും അറിയണം എന്നും വി ഡി സതീശന്‍ പറഞ്ഞു. 