പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ജ്യേഷ്ഠൻ അനുജനെ തല്ലിക്കൊന്നു. കഞ്ചിക്കോട് വാട്ടർ ടാങ്ക് ജംഗ്ഷൻ പഴയ പോസ്റ്റ് ഓഫീസ് തെരുവിൽ താമസിക്കുന്ന ആർ ബാബു (35) ആണ് കൊല്ലപ്പെട്ടത്. കേസിൽ സഹോദരൻ ആർ സതീഷിനെ (37) വാളയാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഇന്നലെ ബാബുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോര്ട്ടത്തിൽ ബാബുവിന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയിരുന്നു. സംഭവത്തിൽ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സഹോദരൻ സതീഷിനെ പിടികൂടിയത്. തമിഴ്നാട് സ്വദേശികളായ ബാബുവും കുടുംബവും കഴിഞ്ഞ 20 വർഷമായി കഞ്ചിക്കോടാണ് താമസം. സഹോദരങ്ങൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കണ്ണൂർ പറശ്ശിനിക്കടവിലെ ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. പിന്നാലെ സ്ത്രീയുടെ ഒപ്പമുണ്ടായിരുന്ന ആളെ പുഴയോരത്ത് തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. ലോഡ്ജിലെ 602-ാം നമ്പർ മുറിയിലാണ് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണപുരം അയോത്ത് കെ വി സീമയാണ് (50) മരിച്ചത്. ചെറുകുന്ന് കടേൽപറമ്പിൽ കെ പി വിജയൻ (50) എന്നയാൾക്കൊപ്പമാണ് സ്ത്രീ മുറിയെടുത്തത്.
ബുധനാഴ്ച രാത്രി 9 മണിയോടെ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നാലെ വിജയനെ സംഭവസ്ഥലത്തുനിന്ന് കാണാതായി. കാണാതായ വിജയനെ വൈകാതെ മാട്ടൂൽ ജസിന്ത കടവിൽ പുഴയോരത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ തളിപ്പറമ്പ് പൊലിസ് അന്വേഷണം ആരംഭിച്ചു. വിജയന്റെ അയൽവാസിയാണ് സീമ.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
രാജപുരം: കാസർകോട് വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. കോളിച്ചാൽ മൊട്ടയംകൊച്ചിയിൽ സജീവന്റെ ഭാര്യ ബി പി ശോഭന(53)ആണ് മരിച്ചത്. എലിക്ക് വിഷം വെയ്ക്കുന്നതിനിടെ അത് തെറിച്ച് ഗ്ലാസിൽ വീഴുകയും ഈ ഗ്ലാസിൽ ശോഭന വെള്ളം കുടിക്കുകയും ചെയ്തിരുന്നു.
വെള്ളം കുടിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശോഭനയെ ആദ്യം മംഗളൂരുവിലെയും പിന്നീട് കണ്ണൂരിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യസ്ഥിതിയിൽ മാറ്റമില്ലാത്തതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. സനീഷ്, സചിത്ര എന്നിവരാണ് മക്കൾ. മരുമക്കൾ: ശാന്തി, സനീഷ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
പത്തനംതിട്ട: ശബരിമല ആടിയ ശിഷ്ടം നെയ്യ്ക്കൊള്ളയിൽ തട്ടിപ്പിൻ്റെ കേന്ദ്രം അറസ്റ്റിലായ സുനിൽ കുമാർ പോറ്റിയെന്ന് കണ്ടെത്തൽ. 36.24 രൂപയുടെ ക്രമക്കേടാണ് ഇയാൾ നടത്തിയത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. രണ്ട് മാസം കൊണ്ടാണ് തട്ടിപ്പ് നടത്തിയത്. നെയ്യുടെ സ്റ്റോക്കിൽ വ്യാപകമായ ക്രമക്കേട് നടത്തിയാണ് പണം തട്ടിയത്. മറ്റ് ജീവനക്കാരുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നും വിജിലൻസ് കണ്ടെത്തി. കൂടുതൽ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് വിജിലൻസ്.
സുനിൽ കുമാർ പോറ്റി കഴിഞ്ഞ മണ്ഡലകാലത്തിന് തൊട്ടുമുമ്പാണ് ശബരിമലയിൽ നിയമിതനായത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചാലിയേക്കര ഭദ്രകാളി ക്ഷേത്രത്തിൽ കീഴ്ശാന്തിയായിരുന്നു. മണ്ഡലകാലത്തിന് മുമ്പ് ആടി ശിഷ്ടം നെയ്യ് ഉൾപ്പെടെയുള്ള ആചാരപരമായ കാര്യങ്ങൾ ചെയ്യുന്നതിന് വേണ്ടി പല ക്ഷേത്രങ്ങളിലും കീഴ്ശാന്തിയായി പ്രവർത്തിച്ചവരെ ശബരിമലയിലേക്ക് നിയമിക്കുന്നത് പതിവുള്ള കാര്യമാണ്. തുടർന്നാണ് ആലപ്പുഴ അരൂർ സ്വദേശിയായ സുനിൽ കുമാർ പോറ്റി സന്നിധാനത്ത് എത്തിയത്. നാല് ദേവസ്വം കൗണ്ടറുകൾ വഴിയാണ് ആടി ശിഷ്ടം നെയ്യ് തീർത്ഥാടകർക്ക് വിതരണം ചെയ്തിരുന്നത്. ഇതിന്റെ പ്രധാന ചുമതലക്കാരനായിരുന്നു സുനിൽ കുമാർ. ഇയാൾ മറ്റ് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും കൂട്ടുപിടിച്ചാണ് മണ്ഡലകാലം തുടങ്ങുന്നതിന് മുമ്പ് തട്ടിപ്പിനായി ആസൂത്രണം നടത്തി.
നെയ്യ് പാക്കറ്റിലാക്കുന്ന പ്ലാന്റിൽ ജോലി ചെയ്യുന്ന ജീവനക്കാരെ ചട്ടം കെട്ടി കൊള്ള നടത്തുകയായിരുന്നു ഇയാൾ. ഇതിന്റെ ഭാഗമായി 80,000ത്തോളം പാക്കറ്റ് നെയ്യുടെ വിവരം കണക്കിൽ രേഖപ്പെടുത്തിയിരുന്നില്ല. സ്റ്റോക്ക് രജിസ്റ്റർ, ലെഡ്ജർ, മഹ്സർ എന്നിവയൊന്നും ഇല്ലായിരുന്നു. നാല് നോട്ടുബുക്കുകളിൽ ചില കണക്കുകൾ അലക്ഷ്യമായി രേഖപ്പെടുത്തിയിരുന്നത് മാത്രമാണ് ഉള്ളതെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. സുനിൽ കുമാർ നടത്തിയ ആസൂത്രണത്തിന്റെ ഭാഗമായി ഈ നെയ്യ് തീർത്ഥാടകർക്ക് വിതരണം ചെയ്യുകയും ചെയ്തു. ഏകദേശം മൂന്നുകോടിയോളം രൂപ ആടി ശിഷ്ടം നെയ്യ് വിൽപനയിൽ ദേവസ്വം ബോർഡിന് ലഭിക്കാനുണ്ടായിരുന്നു. അതിൽ നിന്നാണ് സുനിലിന്റെ നേതൃത്വത്തിലുള്ള സംഘം വലിയൊരു തുക തട്ടിയെടുത്തത്.
ശാന്തിമാർ ഉൾപ്പെടെയുള്ള താത്കാലിക ജീവനക്കാർ, അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ അടക്കമുള്ള 33 പേരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. താത്കാലിക ജീവനക്കാരിൽ ഉൾപ്പെട്ട മറ്റ് ചിലരും പ്രതിപ്പട്ടികയിൽ ഇടം പിടിക്കുമെന്നാണ് വിജിലൻസ് പറയുന്നത്. വ്യാജ രേഖ ചമയ്ക്കൽ, വിശ്വാസ വഞ്ചന, അഴിമതി നിരോധ നിയമപ്രകാരമുള്ള അടക്കം വകുപ്പുകള് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ദില്ലി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ ഇന്ത്യ നിലപാട് വ്യക്തമാക്കിയില്ല. ഇന്ത്യയ്ക്കുള്ള അധികതീരുവ ഒഴിവാക്കിയത് ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയതിനാലാണെന്ന അവകാശവാദം അമേരിക്ക ആവർത്തിച്ചു. ഇന്ത്യയ്ക്ക് എവിടെ നിന്നും എണ്ണ വാങ്ങാൻ സ്വാതന്ത്ര്യമുണ്ടെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡോണൽഡ് ട്രംപും തമ്മിലുള്ള ടെലിഫോൺ സംഭാഷണത്തിന് ശേഷം ട്രംപ് തന്നെയാണ് ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയതായുള്ള പ്രഖ്യാപനം നടത്തിയത്. അമേരിക്കയ്ക്ക് അനുകൂല തീരുമാനം എടുത്തതിനാൽ ഇന്ത്യയ്ക്ക് മേലുള്ള അധിക തീരൂവ ഒഴിവാക്കുന്നതായും ട്രംപ് അറിയിച്ചു. 50% ആയിരുന്ന ആകെ തീരുവ 18% ആയി കുറച്ചു. എന്നാൽ എണ്ണ വാങ്ങുന്നതിൽ ഇതുവരെ ഇന്ത്യ ഔദ്യോഗിക പ്രസ്താവന നൽകിയിട്ടില്ല.
പാർലമെന്റിൽ കഴിഞ്ഞദിവസം കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ നടത്തിയ പ്രസ്താവനയില് ഊർജ്ജസുരക്ഷ ഇന്ത്യ ഉറപ്പാക്കും എന്ന് പറഞ്ഞിട്ടുണ്ട്. ഇന്ത്യ മറ്റു രാജ്യങ്ങളിൽ നിന്ന് എണ്ണ വാങ്ങാനുള്ള സാധ്യതയാണ് ഇത് തുറന്നിടുന്നത്. അമേരിക്കയുമായും യുഎഇയുമായും ഇതു സംബന്ധിച്ച് ഇന്ത്യ ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് സൂചന. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ മാർക്കോ റൂബിയോയുമായി നടത്തിയ കൂടിക്കാഴ്ചയിലും അമേരിക്കയിൽ നിന്ന് എണ്ണ വാങ്ങുന്നതും ചർച്ചയായെന്നാണ് സൂചന. മറ്റു രാജ്യങ്ങളിൽ നിന്ന് എണ്ണ വാങ്ങുന്നത് സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുമ്പോഴും റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ല എന്ന് ഇന്ത്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യ പിന്മാറിയതായി തങ്ങളെ അറിയിച്ചിട്ടില്ലെന്ന് റഷ്യയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്ത്യയ്ക്ക് എണ്ണ നൽകുന്നത് തുടരുമെന്നും ഏതു രാജ്യത്തുനിന്നും എണ്ണ വാങ്ങാൻ ഇന്ത്യക്കു സ്വാതന്ത്ര്യമുണ്ടെന്നും റഷ്യ പറഞ്ഞു. വിദേശകാര്യമന്ത്രാലയം ഇന്ന് നടത്തുന്ന വാർത്താസമ്മേളനത്തിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയേക്കും. കരാറിൻറെ വിശദാംശം പുറത്തു വിടാത്തതിൽ പ്രതിപക്ഷം പാർലമെൻറിൽ പ്രതിഷേധികകുകയും ചെയ്തു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാഷിംഗ്ടൺ: എപ്സ്റ്റീൻ ഫയലുകളെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ച സിഎൻഎൻ റിപ്പോർട്ടറെ പരസ്യമായി പരിഹസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൊവ്വാഴ്ച ഓവൽ ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിനിടെയാണ് സംഭവമുണ്ടായത്. ജെഫ്രി എപ്സ്റ്റീൻ കേസിലെ സുപ്രധാന വിവരങ്ങൾ അമേരിക്കൻ നീതിന്യായ വകുപ്പ് മറച്ചുവെച്ചതിൽ, ഇരകൾ അതൃപ്തരാണെന്ന് സിഎൻഎൻ റിപ്പോർട്ടർ കെയ്റ്റ്ലൻ കോളിൻസ് ചൂണ്ടിക്കാട്ടിയ വേളയിലാണ് കോളിൻസിനോട് പരിഹസിക്കുന്ന രീതിയിൽ ട്രംപ് സംസാരിച്ചത്. ചോദ്യം ചോദിച്ചതിന് പിന്നാലെ നിങ്ങൾ എന്താണ് ചിരിക്കാത്തത് എന്ന് മറു ചോദ്യമുന്നയിച്ച ട്രംപ്, അവരെ ഏറ്റവും മോശം റിപ്പോർട്ടറാണെന്നും സിഎൻഎന്നിനെ അഴിമതി നിറഞ്ഞ സ്ഥാപനമെന്നും പരിസഹിച്ചു.
ട്രംപിന്റെ വാക്കുകൾ
എനിക്ക് നിങ്ങളെ പത്ത് വർഷമായി അറിയാം. നിങ്ങളുടെ മുഖത്ത് ഇതുവരെ ഒരു ചിരി ഞാൻ കണ്ടിട്ടില്ല. എന്തുകൊണ്ടാണ് നിങ്ങൾ ചിരിക്കാത്തതെന്ന് അറിയാമോ? കാരണം നിങ്ങൾ സത്യമല്ല പറയുന്നത് എന്ന് നിങ്ങൾക്ക് തന്നെ അറിയാം. സിഎൻഎൻ സത്യസന്ധതയില്ലാത്ത മാധ്യമ സ്ഥാപനമാണ്, അവർക്ക് നിങ്ങളെക്കുറിച്ച് ഓർത്ത് നാണക്കേട് തോന്നണം ട്രംപ് പറഞ്ഞു. തന്നെക്കുറിച്ച് തെറ്റായി ഒന്നും കണ്ടെത്താത്ത സ്ഥിതിക്ക് രാജ്യം ഇനി മറ്റ് കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കേണ്ട സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വനിതാ മാധ്യമപ്രവർത്തകർക്കെതിരെ ട്രംപ് മുൻപും വിവാദപരമായ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്: കഴിഞ്ഞ വർഷം ഒരു മാധ്യമപ്രവർത്തകയെ പന്നി' എന്ന് വിളിച്ച് അദ്ദേഹം അധിക്ഷേപിച്ചിരുന്നു. തന്റെ പ്രായത്തെയും തളർച്ചയെയും കുറിച്ച് റിപ്പോർട്ട് ചെയ്ത ന്യൂയോർക്ക് ടൈംസിലെ വനിതാ ലേഖികയെ വിരൂപി എന്ന് വിളിച്ചു. ഫ്ലോറിഡയിൽ ചോദ്യങ്ങൾ ചോദിച്ച റിപ്പോർട്ടറോട് "നിങ്ങൾ വിഡ്ഢിയാണോ? എന്ന് അദ്ദേഹം തട്ടിക്കയറി. സിഎൻഎന്നിലെ പ്രമുഖ മാധ്യമപ്രവർത്തകയായ കെയ്റ്റ്ലൻ കോളിൻസ് 2017-ലാണ് ചാനലിൽ ചേരുന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കറാച്ചി: 11 വയസ്സുള്ള ആൺകുട്ടിയെ കാണാതായതിനെ തുടർന്ന് പ്രേതത്തിനെതിരെ കേസ് ഫയൽ ചെയ്ത് പാകിസ്ഥാനിലെ പൊലീസ് സ്റ്റേഷൻ. കുട്ടിയെ പ്രേതം തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് കേസ് രജിസ്റ്റർ ചെയ്തതായി എആർവൈ ന്യൂസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. ജനുവരി 21നാണ് ഗാരിസൺ മേഖലയിൽ നിന്ന് കുട്ടിയെ കാണാതായത്. പത്ത് ദിവസത്തിന് ശേഷം കുട്ടിയുടെ ഒരു സൂചനയും ലഭിക്കാതെ വന്നപ്പോൾ, അച്ഛൻ ടാക്സില പൊലീസ് സ്റ്റേഷനിൽ എത്തി പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) ഫയൽ ചെയ്തു.
പ്രാദേശികമായി ജിന്നുകൾ എന്നറിയപ്പെടുന്ന അമാനുഷിക ശക്തികൾ തന്റെ മകനെ ഓടിപ്പോകാൻ നിർബന്ധിച്ചുവെന്ന് എഫ്ഐആറിൽ പിതാവ് ആരോപിച്ചു. ഇത്തരമൊരു സംഭവം നടക്കുന്നത് ഇതാദ്യമല്ലെന്നും പരാതിക്കാരൻ പറഞ്ഞു. ജിന്നുകൾ മുമ്പ് പലതവണ തന്റെ മകനെ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നും പരാതിയിൽ പറഞ്ഞു.
മുൻ സംഭവങ്ങൾക്ക് ശേഷം കുട്ടി വീട്ടിലേക്ക് മടങ്ങിയെത്തിയെങ്കിലും, ഇത്തവണ പത്ത് ദിവസം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ലെന്ന് പരാതിയിൽ പറഞ്ഞു. പാകിസ്ഥാനിലെ നിയമവ്യവസ്ഥയിൽ ഇതിനുമുമ്പും സമാനമായ പരാതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലാഹോറിൽ, വിവാഹിതയായ മകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് അമ്മ ജിന്നുകൾക്കെതിരെ കേസ് ഫയൽ ചെയ്തിരുന്നു. ഒടുവിൽ ഈ വിഷയം കോടതിയിലെത്തി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ദീപക്കിന്റെ ആത്മഹത്യ, പ്രതി ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകിട്ട് 5 മണിവരെ പൊലീസ് കസ്റ്റഡിയിൽ തുടരും. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. ഷിംജിത വീഡിയോ ചിത്രീകരിച്ച സ്വകാര്യ ബസില് വെച്ച് തെളിവെടുപ്പ് നടത്തുന്നതിന് വേണ്ടിയാണ് പൊലീസ് കസ്റ്റഡി അപേക്ഷ നല്കിയത്.
ദീപക്കിന്റെ മരണത്തിൽ കുടുംബം നൽകിയ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ദീപക്ക് ജീവനൊടുക്കാന് കാരണം ഷിംജിത ഇന്സ്റ്റഗ്രാമില് ദൃശ്യങ്ങള് സഹിതം ഉന്നയിച്ച ആരോപണങ്ങളാണ് എന്നായിരുന്നു കുടുംബത്തിന്റെ പരാതി. കേസിൽ ഷിംജിതയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കാൻ മാറ്റിയിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
തിരുവനന്തപുരം: കെഎസ്ആർടിസിയും പ്രമുഖ ഫുഡ് ബ്രാൻഡായ ചിക്കിംഗും കൈകോർക്കുന്നു. യാത്രക്കിടയിൽ വിശ്വസനീയവും ഹൈജീനിക്കുമായ ഭക്ഷണം എന്ന യാത്രക്കാരുടെ ഏറെ നാളായുള്ള ആവശ്യത്തിന് പുതിയ പദ്ധതിയിലൂടെ പരിഹാരമായിരിക്കുകയാണ്. ആദ്യഘട്ടത്തിൽ പ്രീമിയം ക്ലാസ് സർവീസുകളിലും ബഡ്ജറ്റ് ടൂറിസം സർവീസുകളിലും തിരുവനന്തപുരം ടെക്നോപാർക്കിൽനിന്നും ഉള്ള സർവ്വീസുകളിലാണ് ചിക്കിംഗിന്റെ സേവനം ലഭ്യമാകുക. കെഎസ്ആർടിസി യാത്രക്കാർക്ക് പ്രത്യേക നിരക്കിൽ ഭക്ഷണം ലഭ്യമാക്കും.
കെഎസ്ആർടിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്
യാത്രക്കിടയിൽ വിശ്വസനീയവും ഹൈജീനിക്കുമായ ഭക്ഷണം യാത്രക്കാരുടെ ഏറെ നാളായുള്ള ആവശ്യമായിരുന്നു. ഇതിനൊരു മികച്ച പരിഹാരവുമായി കെഎസ്ആർടിസിയും പ്രമുഖ ഫുഡ് ബ്രാൻഡായ Chicking-ഉം കൈകോർക്കുകയണ്...
ആദ്യഘട്ടത്തിൽ പ്രീമിയം ക്ലാസ് സർവീസുകളിലും ബഡ്ജറ്റ് ടൂറിസം സർവീസുകളിലും തിരുവനന്തപുരം ടെക്നോപാർക്കിൽനിന്നും ഉള്ള സർവ്വീസുകളിലാണ് ചിക്കിംഗിന്റെ സേവനം ലഭ്യമാക്കിയിട്ടുള്ളത്. കെഎസ്ആർടിസി യാത്രക്കാർക്ക് പ്രത്യേക നിരക്കിലാണ് ഭക്ഷണം ലഭ്യമാക്കുന്നത്.
ചിക്കിംഗ് സേവനം ലഭ്യമാക്കിയിട്ടുള്ള ബസുകളിൽ ഭക്ഷണം ഓർഡർ ചെയ്യുന്നതിന് ആവശ്യമായ വാട്സാപ്പ് നമ്പറും ക്യു ആർ കോഡും ഉൾപ്പെടുത്തിയിട്ടുള്ള സ്റ്റിക്കർ പതിച്ചിരിക്കും. കെഎസ്ആർടിസിയുടെ ഔദ്യോഗിക ബുക്കിംഗ് സൈറ്റ് വഴിയും ചിക്കിംഗ് ബുക്ക് ചെയ്യാവുന്നതാണ്. ബസ് സ്റ്റാൻഡിനു സമീപത്തായി ചിക്കിംഗ് ഔട്ട്ലെറ്റുകൾ ഉണ്ടെങ്കിൽ അവിടെ നിന്നും ഭക്ഷണ വിതരണം ചെയ്യും. കൂടാതെ ദീർഘദൂര യാത്രക്കാർക്കായി കെഎസ്ആർടിസി ലിസ്റ്റ് ചെയ്തിട്ടുള്ള ഹോട്ടലുകളുടെ മാതൃകയിൽ ദീർഘദൂര AC പ്രീമിയം ബസ്സുകളിലെ യാത്രക്കാർക്ക് റിഫ്രഷ്മെന്റ് സൗകര്യമുള്ള തെരഞ്ഞെടുക്കപ്പെട്ട ചിക്കിംഗ് ഔട്ട്ലെറ്റുകളിൽ ഭക്ഷണം കഴിക്കുന്നതിനും റിഫ്രഷ്മെന്റിനും ഉള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
യാത്രക്കാരുടെ ദീർഘകാല ആവശ്യം യാഥാർത്ഥ്യമാക്കി, യാത്രയെ കൂടുതൽ ആസ്വാദ്യകരമാക്കുന്ന ഈ സംരംഭം, പൊതുഗതാഗത മേഖലയിലെ മറ്റൊരു മുന്നേറ്റമായി മാറുകയാണ്. സൗകര്യങ്ങളും സേവനങ്ങളും നിരന്തരം നവീകരിച്ച്, യാത്രക്കാരുടെ താല്പര്യങ്ങൾക്ക് പ്രഥമ പരിഗണന നൽകി കെഎസ്ആർടിസി യാത്ര തുടരുകയാണ്...
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
തൃശൂർ: യാത്രാ ടിക്കറ്റോ പ്ലാറ്റ്ഫോം ടിക്കറ്റോ എടുക്കാതെ സ്ത്രീകളുടെ വെയിറ്റിങ്ങ് റൂം ഉപയോഗിച്ചതിന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഫയൽ ചെയ്തു ഹർജിയിൽ പ്രതിയെ തൃശ്ശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു. ഇരിങ്ങാലക്കുട സ്വദേശിനി 70 വയസ്സുള്ള ചന്ദ്രമതിയെയാണ് കോടതി വെറുതെവിട്ടത്. 2012 ലെ കേസിന് ആസ്പദമായ സംഭവം. പുലർച്ചയുള്ള ട്രെയിനിന് കോഴിക്കോട്ടേക്ക് പോകാൻ തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതാണ് ചന്ദ്രമതി. പുലർച്ചെയുള്ള ട്രെയിനുകൾക്ക് ടിക്കറ്റുകൾ രാത്രി 12 മണിക്ക് ശേഷം മാത്രമേ കൗണ്ടറിൽ നിന്ന് ലഭ്യമാകൂ എന്ന് സ്റ്റേഷനിൽ നിന്ന് അറിയിച്ചു. തുടർന്ന് സ്റ്റേഷൻ മാസ്റ്ററുടെ അനുവാദത്തോടെ ലേഡീസ് വെയിറ്റിങ് റൂമിൽ വിശ്രമിക്കുമ്പോഴാണ് കെയർ ടെയ്കർ ചന്ദ്രമതിയോട് ടിക്കറ്റ് എടുക്കാതെ ഇരിക്കാൻ ആവില്ലെന്നും ഇറങ്ങിപ്പോകാനും ആവശ്യപ്പെട്ടത്.
എന്നാൽ സ്റ്റേഷൻ മാസ്റ്ററുടെ അനുമതിയോടെയാണ് ഇരിക്കുന്നത് എന്ന് അറിയിച്ചിട്ടും അവർ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിനെ വിളിച്ചുവരുത്തി ലാത്തി ഉപയോഗിച്ച് ചന്ദ്രമതിയെ ഉപദ്രവിച്ചു. മർദ്ദനമേറ്റ് കയ്യിൽ നീര് വെച്ച് വീർത്തു വന്നതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്യേണ്ട സാഹചര്യമുണ്ടായി. ചന്ദ്രമതിയുടെ ബാഗ് റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് വലിച്ചെറിയുകയും ഇൻസുലിൻ കുപ്പികളും മറ്റു മരുന്നുകളുമെല്ലാം പൊട്ടി പോവുകയും ചെയ്തു. ഇതിനെ തുടർന്ന് പരാതി നൽകാൻ ചന്ദ്രമതി ആർപിഎഫിനെ സമീപിച്ചുവെങ്കിലും പരാതിയെടുക്കാൻ തയ്യാറായില്ല. തുടർന്ന് റെയിൽവേ പോലീസിന് പരാതി നൽകുകയാണ് ഉണ്ടായത്. കേസ് രജിസ്റ്റർ ചെയ്തുവെങ്കിലും ആർപിഎഫ് ഹൈക്കോടതിയിൽ പോയി ആയത് റദ്ദാക്കി.
എന്നാൽ ചന്ദ്രമതിക്കെതിരെയുള്ള കേസ് അവർ നിലനിർത്തി. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 3 സാക്ഷികളെ വിസ്തരിച്ച കേസിൽ 313 വിചാരണ സമയത്ത് യഥാർത്ഥ വസ്തുതകൾ പ്രതി കോടതിയിൽ വെളിപ്പെടുത്തി. രാത്രി വരുന്ന യാത്രക്കാർക്ക് റെയിൽവേ മാസ്റ്ററുടെ അനുമതിയോടെ റെയിൽവേ സ്റ്റേഷനിൽ വിശ്രമിക്കാം എന്നും അതിനുള്ള അനുവാദം കൊടുക്കാൻ റെയിൽവേ മാസ്റ്റർക്ക് അനുമതിയുണ്ടെന്നും പ്രതിഭാഗം രേഖകളുടെ സഹായത്തോടെ വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ ഒരു സാക്ഷിയുടെ മാത്രമാണ് മൊഴി രേഖപ്പെടുത്തിയത് എന്നും മറ്റു സാക്ഷികളുടെ മൊഴി രേഖപ്പെടുത്താതിരുന്നത് അന്വേഷണത്തിൻ്റെ വീഴ്ചയാണെന്നും പ്രതിഭാഗം ആരോപിച്ചു. ചന്ദ്രമതിയെ ഉപദ്രവിച്ചതിന്റെ പേരിൽ ആർപിഎഫിന് എതിരെ കേസെടുത്ത കാര്യം പ്രോസിക്യൂഷൻ മറച്ചുവെച്ചു എന്നും കേസ് ക്വാഷ് ചെയ്ത് പോയതിനാൽ യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരാൻ ചന്ദ്രമതിക്ക് അവസരം നഷ്ടപ്പെട്ട കാര്യവും പ്രതിഭാഗം കോടതിയുടെ ശ്രദ്ധയിൽ പെടുത്തി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Kerala Hotel News is a News and Infotainment Media owned by Kerala Hotel and Restaurant Association (KHRA). It has over 50,000 members including restaurants, hotels, cafes, bakeries, lodges, tourist homes, resorts etc. The organizational structure of KHRA includes district and regional committees all over KERALA. We welcome the members and the public to use this digital platform to be in touch with KHRA.
Register Vacancies
For the Members of Kerala Hotel News those who need labors and those who need Jobs can register here
Kerala Hotel News Logo Inauguration
Logo inauguration in KERALA HOTEL & RESTAURANT ASSOCIATION Annual meeting on 2023 feb 12