Thursday, 5 February 2026

10 വയസ്സുകാൻ മകനെ കാണാതായി 10 ദിവസം പിന്നിട്ടു, ജിന്ന് പിടിച്ചതാണെന്ന് അച്ഛന്റെ പരാതി, പ്രേതത്തിനെതിരെ കേസ് ഫയൽ ചെയ്ത് പൊലീസ്

SHARE


 

കറാച്ചി: 11 വയസ്സുള്ള ആൺകുട്ടിയെ കാണാതായതിനെ തുടർന്ന് പ്രേതത്തിനെതിരെ കേസ് ഫയൽ ചെയ്ത് പാകിസ്ഥാനിലെ പൊലീസ് സ്റ്റേഷൻ. കുട്ടിയെ പ്രേതം തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് കേസ് രജിസ്റ്റർ ചെയ്തതായി എആർവൈ ന്യൂസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. ജനുവരി 21നാണ് ​ഗാരിസൺ മേഖലയിൽ നിന്ന് കുട്ടിയെ കാണാതായത്. പത്ത് ദിവസത്തിന് ശേഷം കുട്ടിയുടെ ഒരു സൂചനയും ലഭിക്കാതെ വന്നപ്പോൾ, അച്ഛൻ ടാക്സില പൊലീസ് സ്റ്റേഷനിൽ എത്തി പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) ഫയൽ ചെയ്തു.


പ്രാദേശികമായി ജിന്നുകൾ എന്നറിയപ്പെടുന്ന അമാനുഷിക ശക്തികൾ തന്റെ മകനെ ഓടിപ്പോകാൻ നിർബന്ധിച്ചുവെന്ന് എഫ്‌ഐ‌ആറിൽ പിതാവ് ആരോപിച്ചു. ഇത്തരമൊരു സംഭവം നടക്കുന്നത് ഇതാദ്യമല്ലെന്നും പരാതിക്കാരൻ പറഞ്ഞു. ജിന്നുകൾ മുമ്പ് പലതവണ തന്റെ മകനെ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നും പരാതിയിൽ പറഞ്ഞു.

മുൻ സംഭവങ്ങൾക്ക് ശേഷം കുട്ടി വീട്ടിലേക്ക് മടങ്ങിയെത്തിയെങ്കിലും, ഇത്തവണ പത്ത് ദിവസം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ലെന്ന് പരാതിയിൽ പറഞ്ഞു. പാകിസ്ഥാനിലെ നിയമവ്യവസ്ഥയിൽ ഇതിനുമുമ്പും സമാനമായ പരാതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലാഹോറിൽ, വിവാഹിതയായ മകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് അമ്മ ജിന്നുകൾക്കെതിരെ കേസ് ഫയൽ ചെയ്തിരുന്നു. ഒടുവിൽ ഈ വിഷയം കോടതിയിലെത്തി.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.