തിരുവനന്തപുരം: തിരുവനന്തപുരം മലയിൻകീഴിൽ യുവാവ് ജീവനൊടുക്കി. വിളവൂർകൽ ഈഴക്കോട് പാലാഴിയിൽ പ്രദീപ്(42)ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. സാമ്പത്തിക പ്രശ്നങ്ങളും വിഷമങ്ങളും പറഞ്ഞ് സുഹൃത്തിന് വീഡിയോ പങ്കുവെച്ച ശേഷമാണ് യുവാവ് ജീവനൊടുക്കിയത്. അടുത്തിടെയായിരുന്നു പ്രദീപ് ഭാര്യയുമായി വേർപിരിഞ്ഞത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നതും പലരും പരീക്ഷിച്ചുനോക്കുന്നതുമായ ഒന്നാണ് പ്രമേഹം നിയന്ത്രിക്കാന്‍ മധുരക്കിഴങ്ങ് കഴിച്ചാല്‍ മതി എന്നുളള മാര്‍ഗ്ഗം. മധുരക്കിഴങ്ങ് കഴിച്ചാല്‍ പ്രമേഹം കുറയും എന്നാണ് ചിലരുടെയെങ്കിലും വാദം. ഇതില്‍ എന്തെങ്കിലും വാസ്തവം ഉണ്ടോ? എന്‍ഡോക്രൈനോളജിസ്റ്റ് ജീന സൂസന്‍ ജോര്‍ജ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ പ്രമേഹരോഗികളുടെ മധുരക്കിഴങ്ങ് ഉപയോഗത്തെക്കുറിച്ച് പറയുന്നു.
കിഴങ്ങുവര്‍ഗ്ഗങ്ങള്‍ കാര്‍ബോഹൈഡ്രേറ്റ് ഡാരാളം അടങ്ങിയവയാണ്. കപ്പയും ഉരുളക്കിഴങ്ങുമാണ് നാം പ്രധാനമായും കഴിക്കുന്ന രണ്ട് പ്രധാനപ്പെട്ട കിഴങ്ങുവര്‍ഗ്ഗങ്ങള്‍. ഇവയിലെ കാലറിയുമായി താരതമ്യം ചെയ്യുമ്പോള്‍ മധുരക്കിഴങ്ങിലും കാലറിയും കാര്‍ബോഹൈഡ്രേറ്റും ഒക്കെയുണ്ടെങ്കിലും അതിന് ഗ്ലൈസമിക് ഇന്‍ഡക്‌സ് (ഒരു ഭക്ഷണം നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് എത്ര വേഗത്തില്‍ ഉയര്‍ത്തുന്നു എന്നതിന്റെ അളവുകോലാണ് ഗ്ലൈസെമിക് സൂചിക) കുറവാണ്.
അതുകൊണ്ട് മധുരക്കിഴങ്ങ് കഴിച്ചുകഴിയുമ്പോള്‍ മറ്റ് കിഴങ്ങ് വര്‍ഗ്ഗങ്ങളെ പോലെ ഷുഗര്‍ സ്‌പൈക്ക് പെട്ടെന്ന് ഉണ്ടാകുന്നില്ല. അതുകൊണ്ട് ഇതൊരു നാലുമണി പലഹാരമായോ അല്ലെങ്കില്‍ കപ്പ കൂടുതല്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരില്‍ അതിന് പകരമായോ മധുരക്കിഴങ്ങ് ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെയാണെങ്കിലും മധുരക്കിഴങ്ങ് കഴിച്ചതുകൊണ്ട് പ്രമേഹം മാറുമെന്നോ ഷുഗര്‍ നിയന്ത്രിക്കാനാവുമെന്നോ ഉളളത് മിധ്യാധാരണയാണ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കൊച്ചി: നാടിനെ നടുക്കിയ ചേന്ദമംഗലം കൂട്ടക്കൊലപാതക കേസിൽ പ്രതി ഋതു ജയന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം നൽകിയത്.
2025 ജനുവരി 16നായിരുന്നു ചേന്ദമംഗലം കൂട്ടക്കൊല നടന്നത്. പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനീഷ (32) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഇവരുടെ അയൽവാസിയാണ് ഋതു. തൻ്റെ കുടുംബത്തെ നിരന്തരം ആക്ഷേപിച്ചതും സഹോദരിയെപ്പറ്റി വിനീഷയുടെ ഭർത്താവ് ജിതിൻ ബോസ് മോശമായി സംസാരിച്ചതുമാണ് കൂട്ടക്കൊല നടത്താനുള്ള കാരണമെന്നായിരുന്നു ഋതു ജയന്‍റെ വാദം.
ജിതിനെ ഋതു ആക്രമിക്കാൻ ചെന്നപ്പോൾ ആദ്യം ജിതിൻ്റെ ഭാര്യ വിനീഷയാണ് പുറത്തിറങ്ങിവന്നത്. വിനീഷയെ അടിച്ച് വീഴത്തിയ ശേഷം പിന്നാലെ വന്ന ജിതിനെ തലയ്ക്കടിച്ച ശേഷം കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ശബ്ദം കേട്ട് വന്ന വേണുവിനെയും ഉഷയെയും തലയ്ക്കടിച്ചുവീഴ്ത്തി.
കൊലപാതകത്തിന് പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരുവിൽ ജോലി ചെയ്തിരുന്ന പ്രതി കൊലയ്ക്ക് രണ്ട് ദിവസം മുൻപായിരുന്നു നാട്ടിൽ എത്തിയത്. ഇയാളുടെ ആക്രമണത്തിൽ ജിതിൻ ബോസിന് തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. മൂന്ന് മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് ജിതിന് അധുപത്രി വിടാനായത്.
സ്ഥിരം ശല്യക്കാരനായിരുന്നു ഋതു എന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. രാത്രി സമീപത്തെ വീടുകളുടെ ടെറസില്‍ കയറി കിടക്കുമെന്നും സ്ത്രീകളെ ജനലിലൂടെ വിളിച്ചു ശല്യം ചെയ്യുമെന്നുമാണ് ഋതുവിനെതിരെ ഉയർന്ന ആരോപണം. ഋതു പരിസവാസികളായ സ്ത്രീകളെ സ്ഥിരം ശല്യം ചെയ്യുന്ന ആളാണെന്നും നാട്ടുകാർ ആരോപിച്ചിരുന്നു. പിന്നാലെ ഋതുവിന് മേൽ കാപ്പ ചുമത്തിയിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
നടന്‍ ബിജു മേനോനെതിരെ ഗുരുതര പരാതിയുമായി ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി ഉണ്ണികൃഷ്ണന്‍. കരാര്‍ ഉണ്ടായിട്ടും സിനിമാ പ്രമോഷനുകളില്‍ പങ്കെടുക്കുന്നില്ലെന്നാണ് ബിജു മേനോനെതിരെ ഫെഫ്ക പരസ്യമായി പരാതി ഉന്നയിച്ചിരിക്കുന്നത്.
അവസാനം ഇറങ്ങിയ ജീത്തു ജോസഫ് ചിത്രമായ വലതുവശത്തെ കള്ളന്റെ പ്രമോഷനും ബിജു മേനോന്‍ എത്തിയില്ലെന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കരാര്‍ പ്രകാരമുള്ള പ്രമോഷന് പങ്കെടുക്കാതിരുന്നതിനാല്‍ നിര്‍മാതാവിന് 25 ലക്ഷം രൂപ നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. പേര് തുറന്ന് പറയാന്‍ തനിക്ക് മടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെഫ്ക നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെച്ചാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ബിജു മേനോന്‍, ജോജു ജോര്‍ജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമായിരുന്നു വലതുവശത്തെ കള്ളന്‍. സിനിമയുടെ വാര്‍ത്താസമ്മേളനത്തിലല്ലാതെ അഭിമുഖങ്ങളില്‍ ബിജു മേനോന്‍ ഭാഗമായിരുന്നില്ല. ഇത് നേരത്തെ തന്നെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. പൊതുവെ സിനിമാ പ്രമോഷന്‍ അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെടാത്ത താരമാണ് ബിജു മേനോന്‍. ഭാഗമായ സിനിമകളില്‍ വളരെ കുറഞ്ഞ പ്രമോഷന്‍ അഭിമുഖങ്ങള്‍ക്കേ നടന്‍ എത്താറുള്ളു.
ബി ഉണ്ണികൃഷ്ണന്‍ ഉന്നയിച്ച പരാതിയില്‍ ഇതുവരെയും ബിജു മേനോന്റെ ഭാഗത്ത് നിന്നും പ്രതികരണം ഉണ്ടായിട്ടില്ല.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ഡിഎ സർക്കാർ വർധിപ്പിച്ചു. മൂന്ന് ശതമാനം വർധനയാണ് വരുത്തിയത്. ഡിഎ കുടിശിക തീർത്തു നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഒരു ഗഡു ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം ലഭിക്കുന്ന വിധത്തിലാണ് ഉത്തരവ്. ശേഷിക്കുന്ന കുടിശിക മാർച്ചിൽ നൽകും. അതിന് പ്രത്യേകം ഉത്തരവിറക്കും. ഡിഎ 22 ശതമാനത്തിൽ നിന്ന് 25 ശതമാനമാക്കിയിട്ടുണ്ട്.
ഡിഎ കുടിശ്ശിക പൂർണ്ണമായും നൽകുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി കെഎൻ ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു. ഒരു ഗഡു ഡിഎ ഫെബ്രുവരി മാസത്തിന്‍റെ ശമ്പളത്തോടൊപ്പവും ബാക്കി ഡിഎ, ഡിആര്‍ ഗഡുക്കള്‍ മാർച്ച് മാസത്തോടെയും നല്‍കും എന്നായിരുന്നു പ്രഖ്യാപനം.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
തിരുവനന്തപുരം; സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്ന് രാവിലെ കൂടിയെങ്കിലും ഉച്ചയോടെ വില കുറഞ്ഞു. പവന് 680 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 1,16,000 രൂപയ്ക്ക് താഴെയെത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,15,800 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണം വാങ്ങാൻ 1,50,000 ത്തിനടുത്ത് നൽകണം.
രാവിലെ പവന് 1,640 രൂപയാണ് ഉയർന്ന് സ്വർണവില 1,16,000 രൂപ കടന്നിരുന്നു. ഡോളറിന്റെ മൂല്യം ശക്തമാകുന്നതും യുഎസ്-ചൈന വ്യാപാര സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന്റെ സൂചനകളും കാരണം വിപണിയിൽ വ്യാപകമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതിനാൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ കുറഞ്ഞതോടെ സ്വർണത്തിലുള്ള നിക്ഷേപം വീണ്ടും കൂടിയിട്ടുണ്ട്. ഒരാഴ്ചയ്ക്കകം വില വീണ്ടും ഉയരുമെന്നാണ് വിപണി നിരീക്ഷകരുടെ പ്രവചനം. ഡിസംബർ 23നാണ് സ്വർണം ഒരു ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടത്. ആഗോള സമ്പദ്‍വ്യവസ്ഥയിൽ അനിശ്ചിതത്വം തുടരുന്നത് സ്വർണവിലയിലെ കുതിപ്പിന് അനുകൂലമാകാനാണ് സാധ്യത.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
സച്ചിദാനന്ദന്റെ പ്രതികരണം, എന്തുകൊണ്ട് അങ്ങനെ ഒരു വിലയിരുത്തൽ നടത്തി എന്ന് അറിയില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. അദ്ദേഹം പറഞ്ഞത് ശിരിയല്ല. ഇടത് സർക്കാർ വീണ്ടും അധികാരത്തിൽ വരും. അദ്ദേഹം തെറ്റിദ്ധാരണ കൊണ്ട് പറഞ്ഞതാവും തുടർച്ചയായി ഭരണത്തിൽ വന്നാലും അങ്ങനെ ഒരു അവസ്ഥ ഉണ്ടാവില്ലെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.
ആൻ്റോ ആൻ്റണി രണ്ടുകോടി വാങ്ങിയത് എന്തിന്. ആരു പറഞ്ഞിട്ടാണ് വാങ്ങിയത്. പ്രതിപക്ഷ നേതാവിൻ്റെ പങ്കെന്ത്. കോൺഗ്രസ് നേതാക്കൾ എന്തുകൊണ്ട് മിണ്ടുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ബക്രീദിന് മൂന്ന് ദിവസത്തെ അവധി വേണമെന്ന സമസ്തയുടെ ആവശ്യം, നയപരമായ കാര്യമാണ്, ആലോചിച്ച ശേഷമേ തീരുമാനം ആക്കാൻ പറ്റൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം എല്‍ഡിഎഫിന് തുടര്‍ഭരണം ഉണ്ടായാല്‍ മലയാളത്തിലെ ‘പാവപ്പെട്ട’ എന്ന പ്രയോഗം ഉണ്ടാകില്ലെന്ന് എംവി ഗോവിന്ദന്‍. വികസിത അര്‍ധവികസിത രാജ്യങ്ങളെക്കാള്‍ മേലെയായിരിക്കും കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. പാവങ്ങള്‍ എന്ന പ്രയോഗം ഇനി മലയാള ഭാഷയില്‍ ജനങ്ങളെ മുന്‍നിര്‍ത്തി പറയാനുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സച്ചിദാനന്റെയല്ല, ഈ പ്രപഞ്ചത്തിലെ ഏത് വിമര്‍ശനങ്ങളെയും ഉള്‍ക്കൊള്ളും. ഉള്‍ക്കൊള്ളുക എന്ന് പറഞ്ഞാല്‍ ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നാണ്. അദ്ദേഹം വിമര്‍ശിച്ച ലേഖനം അവസാനം വരെ വായിച്ചാല്‍ പാര്‍ലമെന്ററി സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നാണ് വ്യക്തമാകുക.
അദ്ദേഹത്തിന്റെതായ അഭിപ്രായം അദ്ദേഹം പ്രകടിപ്പിച്ചു. അതിനര്‍ഥം ഇടത് സര്‍ക്കാര്‍ വരേണ്ട എന്നല്ല. സിപിഎമ്മിനെ സംബന്ധിച്ച് തോല്‍വി എന്നത് അവസാനത്തെ തോല്‍വിയോ ജയം എന്നത് ആത്യന്തിക വിജയമോ അല്ല. കേരളത്തില്‍ എല്‍ഡിഎഫിന് തുടര്‍ഭരണം ഉണ്ടാകേണ്ടതിന്റെ കാരണം ജനങ്ങളെ കൃത്യമായി ബോധ്യപ്പെടുത്തുത്തുന്നുണ്ടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
അമിത വേഗം ചോദ്യം ചെയ്ത യുവാക്കളെ മർദിച്ചെന്ന പരാതിയിൽ, എറണാകുളം ഞാറയ്ക്കൽ പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. പൊലീസുകാർക്ക് വീഴ്ച പറ്റിയെന്ന പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വൈപ്പിൻ സ്വദേശികളായ നിതിൻ, നെസ്റ്റൺ എന്നിവർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ഡിജിപിക്കും മുഖ്യമന്ത്രിക്കും യുവാക്കൾ പരാതി നൽകിയിരുന്നു.
വൈപ്പിൻ ബീച്ചിൽ നടക്കാൻ ഇറങ്ങിയ യുവാക്കൾക്ക് നേരെ അക്രമം ഉണ്ടായി എന്നാണ് പരാതി. സ്വകാര്യ വാഹനത്തിൽ അതിവേഗത്തിൽ വന്ന പോലീസ് ഉദ്യോഗസ്ഥരെ കൈ കാണിച്ചതിനെ തുടർന്ന് മർദ്ദിച്ചു എന്നാണ് പരാതി. യുവാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുളവുക്കാട് പോലീസ് കേസെടുത്തിരുന്നു. മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ചതിന്റെ അടിസ്ഥാനത്തിൽ നൽകിയ റിപ്പോർട്ടിലാണ് നടപടിയെടുത്തിരിക്കുന്നത്.
പോലീസുകാർ സഞ്ചരിച്ച സ്വകാര്യ വാഹനത്തിന്റെ അമിതവേഗം ചോദ്യം ചെയ്തതാണ് മർദനത്തിന് കാരണമെന്നാണ് എഫ്ഐആറിൽ പറയുന്നത്. അതേസമയം കുറ്റാരോപിതരായ പോലീസുകാർ യുവാക്കൾക്കെതിരെയും പരാതി നൽകിയിട്ടുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പാളികൾ വീണ്ടും പരിശോധിക്കണമെന്ന് ഹൈക്കോടതി. വിഎസ്എസ്‌സിയിൽ നടത്തിയ പരിശോധനാഫലത്തിൽ കൂടുതൽ വ്യക്തത വരുത്താൻ പരിശോധന നടത്തണമെന്ന എസ്‌ഐടിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിക്കാൻ എസ്‌ഐടിക്ക് കോടതി നിർദേശം നൽകി. ഫെബ്രുവരി 12ന് സാമ്പിള്‍ ശേഖരിക്കും തുടർന്ന് മുംബൈയിലെ ഭാഭാ അറ്റോമിക് റിസർച്ച് സെന്റിലെ ദേശീയ മെത്തഡോളജിക്കല്‍ ലബോറട്ടറിയിലായിരിക്കും പരിശോധന നടത്തുക. പരിശോധനയിലൂടെ സ്വർണത്തിന്റെ കാലപ്പഴക്കത്തിലും കൃത്യത വരുത്തും.
989 ഗ്രാമിൽ കൂടുതൽ സ്വർണ്ണം ശബരിമലയിൽ നിന്ന് നഷ്ടമായെന്ന് വിഎസ്എസ്‌സിയിൽ നടത്തിയ പരിശോധനയിൽ തെളിഞ്ഞിരുന്നു. പുറത്ത് വന്നതിനേക്കാൾ വ്യാപ്തിയിലുള്ള സ്വർണ്ണക്കൊള്ളയാണ് ശബരിമലയിൽ നടന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു വിഎസ്എസ്‌സിയിൽ നിന്നുള്ള ഈ പരിശോധനാ ഫലം. ഈ കണക്ക് ഹൈക്കോടതിക്ക് കൈമാറിയതിന് പിന്നാലെയാണ് വീണ്ടും പരിശോധന നടത്താൻ തീരുമാനിച്ചത്.
കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ പാളികള്‍ എന്നിവയില്‍ നിന്നായി 989 ഗ്രാം സ്വര്‍ണം ഉരുക്കിയപ്പോള്‍ 989 ഗ്രാം സ്വര്‍ണം ലഭിച്ചു. അതില്‍ 575 ഗ്രാം സ്വര്‍ണം തിരികെ പൂശി എന്നായിരുന്നു പ്രതികള്‍ എസ്‌ഐടിയോട് പറഞ്ഞത്. എന്നാല്‍ ഇത് കള്ളമാണെന്ന് വ്യക്തമാക്കുന്നതാണ് വിഎസ്എസ്‌സി പരിശോധനാ ഫലം. ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ കൃത്യമായ അളവ് കണ്ടെത്താനായാണ് വിഎസ്എസ്‌സി രണ്ടാം തവണ പരിശോധന നടത്തിയത്. കൊള്ളയെക്കുറിച്ച് പ്രതികൾ പറഞ്ഞതെല്ലാം കള്ളമാണെന്ന് തെളിയിക്കുന്ന ഫലമായിരുന്നു വിഎസ്എസ്‌സിയിൽ നിന്ന് പുറത്തുവന്നത്.
അതേസമയം വിശദമായ അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്‌ഐടി ദേവസ്വം ബെഞ്ചിന് മുന്നിൽ സമർപ്പിച്ചു. കേസിന്റെ ഭാഗമായി 256 സാക്ഷി മൊഴികൾ രേഖപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നതായാണ് വിവരം. ഈ മാസം 19ന് കേസ് വീണ്ടും പരിഗണിക്കും.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കൊച്ചി: കൊച്ചി ബിനാലെ കലാകാരിയായ വിദേശ വനിതക്കെതിരെ ലൈംഗികാതിക്രമം. തായ്‌വാൻ സ്വദേശിയായ യുവതിയുടെ പരാതിയിൽ മുംബൈ സ്വദേശിയായ സുമിത് കട്ടാരയ്‌ക്കെതിരെ കേസെടുത്തു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഇ മെയിലായി ലഭിച്ച പരാതിയിൽ ഫോർട്ട് കൊച്ചി പോലീസ് ആണ് കേസെടുത്തത്.
മൂന്ന് ദിവസം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. ബിനാലെയിൽ വിവിധ പരിപാടികൾ അവതരിപ്പിക്കാനെത്തിയ സംഗീതജ്ഞയായ യുവതി ബിനാലെയുടെ പ്രദാനവേദികളിൽ ഒന്നായ പെപ്പർ ഹൗസിന് മുന്നിൽ വെച്ചാണ് സുമിത് കട്ടാരെയെ പരിചയപ്പെടുന്നത്. ഇയാൾ രാത്രി മദ്യപിക്കാൻ ക്ഷണിച്ചെങ്കിലും യുവതി ക്ഷണം നിരസിച്ചു. പിറ്റേന്ന് ഇയാൾ വീണ്ടുമെത്തി യുവതിയെ കായൽ യാത്രയ്ക്കായി ക്ഷണിച്ചു. ഉച്ചയ്ക്ക് ശേഷം ഇരുവരും ഉല്ലാസബോട്ടിൽ കയറി. കായൽ കാഴ്ചകൾ കണ്ടിരിക്കെ പ്രതി യുവതിയോട് മോശമായി പെരുമാറുകയായിരുന്നു. തന്റെ അടുത്ത് വന്നിരിക്കാൻ നിർബന്ധിക്കുകയും സമ്മതമില്ലാതെ ചേർത്തുപിടിക്കുകയും സ്പർശിക്കുകയും ചെയ്തുവെന്ന് പരാതിക്കാരി പറയുന്നു.
നാട്ടിലേക്ക് തിരിച്ചുപോയതിന് പിന്നാലെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. സുമിത്തിന്റെ ഫോൺ നമ്പറും മറ്റ് തെളിവുകളും സഹിതമാണ് പരാതി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Kerala Hotel News is a News and Infotainment Media owned by Kerala Hotel and Restaurant Association (KHRA). It has over 50,000 members including restaurants, hotels, cafes, bakeries, lodges, tourist homes, resorts etc. The organizational structure of KHRA includes district and regional committees all over KERALA. We welcome the members and the public to use this digital platform to be in touch with KHRA.
Register Vacancies
For the Members of Kerala Hotel News those who need labors and those who need Jobs can register here
Kerala Hotel News Logo Inauguration
Logo inauguration in KERALA HOTEL & RESTAURANT ASSOCIATION Annual meeting on 2023 feb 12