Wednesday, 4 March 2026

ഭര്‍ത്താവ് ഒരു വര്‍ഷമായി ആശുപത്രിയില്‍; സ്വയം ചിതയൊരുക്കി ജീവനൊടുക്കാൻ ശ്രമിച്ച സ്ത്രീ മരിച്ചു

ഭര്‍ത്താവ് ഒരു വര്‍ഷമായി ആശുപത്രിയില്‍; സ്വയം ചിതയൊരുക്കി ജീവനൊടുക്കാൻ ശ്രമിച്ച സ്ത്രീ മരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സ്വയം ചിതയൊരുക്കി ജീവനൊടുക്കാൻ ശ്രമിച്ച സ്ത്രീ മരിച്ചു. നെയ്യാറ്റിന്‍കര വ്‌ലാങ്ങാമുറി സ്വദേശി നളിനകുമാരി (67) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10ന് വീടിന് പുറക് വശത്ത് തൊണ്ടും ചിരട്ടയും കൂട്ടിയിട്ട് സ്വയം ചിതയൊരുക്കി തീ കൊളുത്തി ജീവനൊടുക്കാൻ‌ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ നളിനകുമാരിയെ അയല്‍വാസികളാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ 12 മണിയോടെയാണ് മരണം സംഭവിച്ചത്.

നളിനകുമാരിയുടെ ഭര്‍ത്താവ് ക്രിസ്തുദാസ് ഒരു വര്‍ഷമായി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിലെ മനോവിഷമമാണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നാണ് വിവരം. ആശുപത്രിയിൽ കഴിയുന്ന ഭർത്താവിനോടൊപ്പം കൂട്ടിരുന്ന നളിനകുമാരി വീട്ടിൽ പോയി വരാം എന്നു പറഞ്ഞ് പോവുകയായിരുന്നു. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. നളിന കുമാരിയും ഭർത്താവും ജോലിക്കാരിയും മാത്രമായിരുന്നു വീട്ടിൽ താമസം. നെയ്യാറ്റിൻകര പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ശേഷം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മകളുടെ വിവാഹം ക്ഷണിക്കാൻ പോകുന്നതിനിടെ പിതാവ് വാഹനാപകടത്തിൽ മരിച്ചു

മകളുടെ വിവാഹം ക്ഷണിക്കാൻ പോകുന്നതിനിടെ പിതാവ് വാഹനാപകടത്തിൽ മരിച്ചു

പാലക്കാട്: മകളുടെ വിവാഹം ക്ഷണിക്കാൻ പോകുന്നതിനിടെ റിട്ടയേർഡ് അധ്യാപകൻ വാഹനാപകടത്തിൽ മരിച്ചു. മുട്ടിക്കുളങ്ങര എയുപി സ്കൂളിലെ മുൻ അധ്യാപകനും മുണ്ടൂർ നൊച്ചുപ്പുള്ളി കയ്യറ വീട്ടിൽ താമസക്കാരനുമായ കെ.വി. രാധാകൃഷ്ണനാണ് (66) ദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ പാലക്കാട്–കോഴിക്കോട് ബൈപാസിലെ കൊപ്പം ജംക്‌ഷനിലായിരുന്നു അപകടം.

കൊപ്പത്തുനിന്ന് ബൈക്ക് തിരിക്കാൻ ശ്രമിക്കുന്നതിനിടെ കോയമ്പത്തൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു. ലോറിക്കടിയിലേക്ക് വീണ രാധാകൃഷ്ണന്റെ ശരീരത്തിലൂടെ പിൻചക്രം കയറിയിറങ്ങിയെന്നും സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചെന്നും നോർത്ത് പോലീസ് അറിയിച്ചു.

ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. വീട്ടുവളപ്പിൽ രാവിലെ 11 മണിയോടെ സംസ്കാരം നടക്കും. പൊന്നമ്മയാണ് ഭാര്യ. മക്കൾ: സാന്ദ്ര, സരോജ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദുബായ് യുഎസ് കോൺസുലേറ്റിന് സമീപം ഇറാൻ ഡ്രോൺ ആക്രമണം; ജീവനക്കാർ സുരക്ഷിതരെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി

ദുബായ് യുഎസ് കോൺസുലേറ്റിന് സമീപം ഇറാൻ ഡ്രോൺ ആക്രമണം; ജീവനക്കാർ സുരക്ഷിതരെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി

യുഎഇയിൽ ദുബായ് യുഎസ് കോൺസുലേറ്റിന് സമീപം ഡ്രോൺ ആക്രമണം. ഡ്രോൺ ആക്രമണത്തിൽ കോൺസുലേറ്റിന് സമീപത്ത് ചെറിയ തോതിൽ തീപിടിത്തമുണ്ടായി. ദുബായ് യുഎസ് കോൺസുലേറ്റിന് സമീപം ഡ്രോൺ പതിച്ചതിനെത്തുടർന്ന് തീപിടുത്തമുണ്ടായതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സ്ഥിരീകരിച്ചു. കോൺസുലേറ്റിലെ എല്ലാ അമേരിക്കൻ ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്ന് അദ്ദേഹം വ്യക്തമാക്കി. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം.

കോൺസുലേറ്റിന് സമീപമുണ്ടായ തീപിടുത്തം ദുബായ് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ നിയന്ത്രണവിധേയമാക്കിയതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. ആക്രമണത്തിന് പിന്നാലെ പോലീസ് പ്രദേശം വളയുകയും സുരക്ഷാ നടപടികൾ ശക്തമാക്കുകയും ചെയ്തു. വൻ സ്ഫോടന ശബ്ദം കേട്ടതായും പിന്നാലെ തീജ്വാലകൾ കണ്ടതായുമാണ് പ്രദേശവാസികൾ പറയുന്നത്.

ഇറാനെതിരായ യുഎസ്-ഇസ്രായേൽ നീക്കങ്ങളും അതിനെത്തുടർന്നുള്ള പ്രതികാര നടപടികളും കാരണം കഴിഞ്ഞ ശനിയാഴ്ച മുതൽ വിവിധ ഗൾഫ് നഗരങ്ങൾ ആക്രമണ ഭീഷണിയിലാണ്. ദുബായിലെ സംഭവത്തിന് മണിക്കൂറുകൾക്ക് മുൻപ് സൗദി അറേബ്യയിൽ റിയാദിലെ യുഎസ് എംബസിയിലും ഡ്രോൺ ആക്രമണമുണ്ടായതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച കുവൈറ്റിലെ യുഎസ് എംബസിക്ക് നേരെയും സമാനമായ രീതിയിൽ ആക്രമണം നടന്നിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മോദിയുടെ സന്ദർശനം ഒരു ദിവസം മാത്രം, കർണാടക ബിജെപി സർക്കാർ ചെലവഴിച്ചത് 33 കോടി ! വിവരാവകാശ മറുപടി പുറത്ത്

മോദിയുടെ സന്ദർശനം ഒരു ദിവസം മാത്രം, കർണാടക ബിജെപി സർക്കാർ ചെലവഴിച്ചത് 33 കോടി ! വിവരാവകാശ മറുപടി പുറത്ത്

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു ദിവസത്തെ കർണാടക സന്ദർശനത്തിന് അന്നത്തെ ബിജെപി സംസ്ഥാന സർക്കാർ പൊട്ടിച്ചത് 33 കോടി രൂപ. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മോദി കർണാടകയിലെത്തിയപ്പോഴാണ് ഇത്രയും തുക ചിലവായത്. ആക്ടിവിസ്റ്റ് ആയ മഞ്ജുനാഥ് ഹിരെചൗത്തിക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഞെട്ടിക്കുന്ന ഈ കണക്കുകളുള്ളത്.

നിയമസഭാ തെരഞ്ഞെടുപ്പിന് മൂന്ന് മാസം മുൻപാണ് മോദി കർണാടകത്തിലെത്തിയത്. വിവിധ പദ്ധതികളുടെ ഉദ്‌ഘാടനവും റോഡ് ഷോയുമാണ് അന്ന് നടന്നത്. ഷിമോഗ വിമാനത്താവളത്തിന്റെ ഉദ്‌ഘാടനത്തിന് മാത്രം ചിലവായത് 18.81 കോടി രൂപയാണ്. വിവിധ പ്രദേശങ്ങളിൽ നിൻ ആളുകളെ മോദിയുടെ പരിപാടിയിലേക്കെത്തിക്കാൻ മാത്രം 4.11 കോടി രൂപയായി. 1800 ബസുകളിലായാണ് വേദിയിലേക്ക് ആളുകളെ എത്തിച്ചത്. വാട്ടർ പ്രൂഫ് ജർമൻ പന്തൽ, പ്രധാന വേദി, ഗ്രീൻ റൂം, പ്രെസെന്റേഷൻ സ്റ്റോളുകൾ, അലങ്കാരപ്പണികൾ എന്നിവയ്ക്കായി 1.8 കോടി രൂപയാണ് ചിലവായത്.

പരിപാടിക്ക് ശേഷം മോദി പ്രത്യേക വിമാനത്തിൽ ബെലഗാവിക്ക് പോയി. വിമാനത്താവളത്തിൽ നിന്ന് റോഡ് ഷോ നടക്കുന്നയിടത്തേക്ക് ഹെലികോപ്റ്ററിലാണ് മോദി യാത്ര ചെയ്തത്. യാത്ര ചെലവുകളുടെ രേഖകൾ ലഭ്യമായില്ലെങ്കിലും പൊതുമരാമത്ത് വകുപ്പിന് 14.35 കോടി രൂപ ചിലവാക്കാൻ അനുമതി ഉണ്ടായിരുന്നെന്നും രേഖയിൽ പറയുന്നുണ്ട്. ഇതിൽ രണ്ടര കോടി രൂപ ആളുകളെ കൊണ്ടുവരാൻ മാത്രം ഉള്ളതാണ്.

മൂന്ന് വർഷം മുൻപാണ് മഞ്ജുനാഥ് ഹിരെചൗത്തി വിവരാവകാശ നിയമം പ്രകാരം രേഖകൾ ആവശ്യപ്പെട്ടത്. എന്നാൽ ഈ വർഷം ജനുവരിയിലാണ് അദ്ദേഹത്തിന് രേഖകൾ ലഭ്യമായത്. പൊതുപണം ഇത്തരത്തിൽ ചിലവാക്കുന്നതും തെരഞ്ഞെടുപ്പിന് മുൻപായി മാത്രം വികസനപദ്ധതികൾ പ്രഖ്യാപിക്കുന്നത് ശരിയല്ലെന്നുമാണ് മഞ്ജുനാഥ് ഹിരെചൗത്തി പറയുന്നത്. ഇലക്ഷന് മുൻപേയുള്ള ഇത്തരം ധൂർത്തുകൾക്ക് കൃത്യമായ മാർഗനിർദേശങ്ങൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

പരിശോധിച്ച് മറുപടി നൽകാം എന്നായിരുന്നു ഈ രേഖകളോട് അന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന സി സി പാട്ടീലിന്റെ പ്രതികരണം. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ചിലവ് ചുരുക്കുക എന്നത് ബുദ്ധിമുട്ടാണെന്നും എന്താണ് ചെയ്യാൻ കഴിയുക എന്ന് പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സൈനിക നടപടി സ്വീകരിച്ചതിൽ കടുത്ത അതൃപ്തിയില്‍ ചൈന; ഇറാൻ ആണവായുധമുണ്ടാക്കാൻ ശ്രമിച്ചതിന് തെളിവില്ലെന്ന് റഷ്യ

സൈനിക നടപടി സ്വീകരിച്ചതിൽ കടുത്ത അതൃപ്തിയില്‍ ചൈന; ഇറാൻ ആണവായുധമുണ്ടാക്കാൻ ശ്രമിച്ചതിന് തെളിവില്ലെന്ന് റഷ്യ

മോസ്കോ: ഇറാനെതിരായ യുഎസ്- ഇസ്രയേൽ ആക്രമണത്തെ വിമർശിച്ച് റഷ്യയും ചൈനയും. ഇറാൻ ആണവായുധമുണ്ടാക്കാന്‍ ശ്രമിച്ചതിന് തെളിവില്ലെന്നാണ് റഷ്യയുടെ വിമർശനം. അതേസമയം ഇറാനെതിരായ സംയുക്ത ആക്രമണം ഉടനടി നിർത്തണമെന്ന് ചൈന ആവശ്യപ്പെട്ടു. ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകൾ പുരോ​ഗമിക്കുന്നതിന്റെ ഇടയിലാണ് മുന്നറിയിപ്പില്ലാതെ ഇറാനെ ആക്രമിച്ചതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി വിമർശിച്ചു. ഇസ്രയേൽ വിദേശകാര്യ മന്ത്രാലയമായുള്ള ചർച്ചയിലാണ് ചൈനയുടെ വിമർശനം. ഇസ്രയേലിൻ്റെ സുരക്ഷയെ കുറിച്ചും ചൈന ആശങ്ക അറിയിച്ചു.

ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സ്വീകരിച്ച സൈനിക നടപടിയിൽ ചൈന കടുത്ത അതൃപ്തി അറിയിച്ചു. ഇസ്രയേൽ വിദേശകാര്യ മന്ത്രിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് വാങ് യി ചൈനയുടെ പ്രതികരണം അറിയിച്ചത്. ബലപ്രയോഗത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്നും ഇത് സംഘ‍ർഷത്തെ വലുത്താക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രി ചൂണ്ടികാട്ടി.

ഇറാനെതിരായ ഇസ്രയേൽ- അമേരിക്കൻ ആക്രമണത്തെ കുറ്റപ്പെടുത്തി റഷ്യൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ഇറാൻ ആണവായുധമുണ്ടാകാൻ ശ്രമിച്ചതിന് തെളിവില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞു. യാതൊരു പ്രകോപനമില്ലാത്തയാണ് അമേരിക്കയും ഇസ്രയേലും ചേർന്ന് ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യത്തിനെതിരെ ആക്രമണം നടത്തിതെന്ന് റഷ്യ ആരോപിച്ചു. മുൻകൂട്ടി ആസൂത്രണം ചെയ്താണ് ആക്രമണം നടത്തിയതെന്നും റഷ്യ ചൂണ്ടികാട്ടി.

ആണവായുധം കൈവശപ്പെടുത്താതിരിക്കാൻ യുദ്ധം ചെയ്യാൻ തയ്യാറായി നിൽകുന്ന അമേരിക്കൻ നിലപാട് വിരോധാഭാസമായി തോന്നുവെന്ന് റഷ്യ പരിഹസിച്ചു. അമേരിക്ക ഇറാനിൽ സൃഷ്ടിക്കുന്ന സംഘർഷാവസ്ഥ അവരെ ആണവായുധം ഉണ്ടാകാൻ പ്രേരിപ്പിക്കുമെന്ന് റഷ്യ ആരോപിച്ചു. ആണവ ബോംബുകൾ കൈവശം വച്ചിരിക്കുന്നവരെ യുഎസ് ആക്രമിക്കുന്നില്ലെന്നും അതിനാൽ ആക്രമണത്തെ ചെറുത്ത് നിർത്താൻ ആണവ ​ബോബ് വേണമെന്ന നിലപാടിൽ കാര്യങ്ങൾ എത്തിക്കുമെന്നും റഷ്യ പറഞ്ഞു. സമീപകാലത്തെ അനുഭവം കണക്കിലെടുക്കുമ്പോൾ, അറബ് രാജ്യങ്ങളും ആണവായുധങ്ങൾ സ്വന്തമാക്കാനുള്ള മത്സരത്തിൽ പങ്കുചേരുമെന്നും റഷ്യ വീക്ഷിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പുനൈയിൽ ഇറാനിയൻ വനിതയുടെ പഴ്സ് മോഷ്ടിച്ചു, മോഷണം നടത്തിയത് ബുർഖ ധരിച്ചെത്തിയ രണ്ടു സ്ത്രീകൾ

പുനൈയിൽ ഇറാനിയൻ വനിതയുടെ പഴ്സ് മോഷ്ടിച്ചു, മോഷണം നടത്തിയത് ബുർഖ ധരിച്ചെത്തിയ രണ്ടു സ്ത്രീകൾ

പുനൈയിൽ ഇറാനിയൻ വനിതയുടെ പഴ്സ് മോഷ്ടിച്ചു.100 ഡോളറും, ഇന്ത്യൻ കറൻസികളും,സ്വർണ്ണ മോതിരവും നഷ്ടപ്പെട്ടു. ബുർഖ ധരിച്ചെത്തിയ രണ്ടു സ്ത്രീകളാണ് മോഷണം നടത്തിയത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പൂനയിലെ കോണ്ട്വയിലെ കൗസർ ബാഗ് പ്രദേശത്തെ ഒരു സീസണൽ സ്റ്റാളിൽ ഷോപ്പിംഗ് നടത്തുന്നതിനിടെ ഒരു ഇറാനിയൻ സ്ത്രീയുടെ പഴ്‌സ് മോഷണം പോയതായി ചൊവ്വാഴ്ച ഉദ്യോഗസ്ഥർ അറിയിച്ചു.

100 യുഎസ് ഡോളറും, ഇന്ത്യൻ കറൻസിയും, ഒരു സ്വർണ്ണ മോതിരവും മോഷ്ടിക്കപ്പെട്ട വസ്തുക്കളാണ് മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു.കോണ്ട്വ പൊലീസ് സ്റ്റേഷനിൽ 32 കാരിയായ സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, രണ്ട് സ്ത്രീകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവസമയത്ത് പ്രതികൾ ബുർഖ ധരിച്ചിരുന്നുവെന്ന് പരാതിക്കാരി പൊലീസിനെ അറിയിച്ചു.പൊലീസ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, റമദാൻ മാസത്തിനായി കൗസർ ബാഗിൽ വസ്ത്രങ്ങൾ, ആഭരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ, മറ്റ് സാധനങ്ങൾ എന്നിവ വിൽക്കുന്ന നിരവധി താൽക്കാലിക സ്റ്റാളുകൾ സജ്ജീകരിച്ചിട്ടുണ്ട്.

വൈകുന്നേരങ്ങളിൽ വലിയ ജനക്കൂട്ടത്തെ ഇത് ആകർഷിക്കുന്നു. ഇറാനിൽ നിന്നുള്ള ഇരയായ യുവതി കഴിഞ്ഞ പത്ത് വർഷമായി ബിസിനസ് വിസയിൽ ഇന്ത്യയിൽ താമസിക്കുന്നു. ഒരു കടയിൽ സാധനങ്ങൾ നോക്കിക്കൊണ്ടിരുന്നപ്പോൾ, ബുർഖ ധരിച്ച രണ്ട് സ്ത്രീകൾ അവരുടെ അടുത്തേക്ക് വന്ന് നിന്നതായി റിപ്പോർട്ടുണ്ട്. അവരുടെ ശ്രദ്ധ തെറ്റിയ നിമിഷം മുതലെടുത്ത് ഇരുവരും അവരുടെ പേഴ്സ് മോഷ്ടിക്കുകയും പെട്ടെന്ന് ആരും ശ്രദ്ധിക്കാതെ സ്ഥലം വിടുകയും ചെയ്തു. പിന്നീട് തന്റെ പേഴ്സ് നഷ്ടപ്പെട്ടതായി സ്ത്രീ മനസ്സിലാക്കുകയും ഉടൻ തന്നെ പൊലീസിനെ സമീപിക്കുകയും ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശമ്പള പരിഷ്കരണം വേണം; സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ പ്രത്യക്ഷ സമരത്തിലേക്ക്

ശമ്പള പരിഷ്കരണം വേണം; സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ പ്രത്യക്ഷ സമരത്തിലേക്ക്

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടു സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ പ്രത്യക്ഷ സമരത്തിലേക്ക്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വകാര്യ ആശുപത്രിയിലെ നഴ്‌സസ് പണിമുടക്കും. ഇന്ന് സെക്രട്ടറിയേറ്റ് മാർച്ചും സംഘടിപ്പിക്കും. തീരുമാനം എടുക്കേണ്ടത് സർക്കാരെന്നാണ് ആശുപത്രി മാനേജ്മെന്റുകളുടെ നിലപാട്

കേരളത്തിലെ ഏകദേശം 490 സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ ഈ പണിമുടക്കിൽ പങ്കെടുക്കുമെന്ന് അറിയിച്ചു. നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് ലഭിച്ചിരുന്നുവെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നതാണ് പ്രധാന ആവശ്യം.

പല മാനേജ്‌മെന്റും ശമ്പള പരിഷ്‌കരണത്തിന് തയാറാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഉത്തരവാണ് വേണ്ടത്. എല്ലാ നഴ്‌സമാര്‍ക്കും തുല്യവേതനം വേണമെന്നാണ് ആവശ്യമെന്ന് നഴ്‌സുമാര്‍ പറഞ്ഞു. അടിസ്ഥാന ശമ്പളത്തില്‍ മാറ്റമില്ലെന്നതാണ് പ്രധാന പ്രശ്‌നമെന്ന് നഴ്‌സുമാര്‍ പറയുന്നു.