Friday, 1 May 2026

കനത്തമഴയിൽ ജീപ്പിന് നിയന്ത്രണം നഷ്ടമായി, 700 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു; നേപ്പാളിൽ 17 പേർക്ക് ജീവൻ നഷ്ടം

കനത്തമഴയിൽ ജീപ്പിന് നിയന്ത്രണം നഷ്ടമായി, 700 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു; നേപ്പാളിൽ 17 പേർക്ക് ജീവൻ നഷ്ടം

കനത്ത മഴയിൽ നേപ്പാളിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 17 പേർക്ക് ജീവൻ നഷ്ടമായി. നേപ്പാളിലെ റോൾപ ജില്ലയിലുണ്ടായ ദാരുണമായ ജീപ്പ് അപകടത്തിലാണ് 17 പേർ മരിച്ചത്. കനത്ത മഴയെത്തുടർന്ന് നിയന്ത്രണം നഷ്ടമായ സ്വകാര്യ ജീപ്പ് 700 മീറ്ററോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. തവാങ് റൂറൽ മുനിസിപ്പാലിറ്റിയിലെ ജൽജാലയിൽ നടക്കുന്ന വൈശാഖ് പൂർണിമ ഉത്സവത്തിൽ പങ്കെടുക്കാൻ പോയ തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. ഇരുപതോളം യാത്രക്കാരാണ് വാഹനത്തിലുണ്ടായിരുന്നത്. കനത്ത മഴയും ദുർഘടമായ ഭൂപ്രകൃതിയും രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ യുവാവിനെ പൊതുകിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ യുവാവിനെ പൊതുകിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സുല്‍ത്താന്‍ബത്തേരി: ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ യുവാവിനെ പൊതുകിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചീരാല്‍ വരിക്കേരി പണിയ ഉന്നതിയിലെ ഹരീഷ് (19) നെയാണ് ഇന്ന് രാവിലെ പതിനൊന്നരയോടെ വീടിന് സമീപത്തെ പൊതുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹരീഷിനെ കഴിഞ്ഞ ഞായറാഴ്ച രാത്രി മുതല്‍ കാണാതായിരുന്നു. തുടര്‍ന്ന് പൊലീസും ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 

നാട്ടുകാരുടെയും പൊലീസിന്റെയും അന്വേഷണം പുരോഗമിക്കവെയാണ് വെള്ളിയാഴ്ച്ച രാവിലെ കിണറില്‍ മൃതദേഹം കണ്ടെത്തിയത്. സുല്‍ത്താന്‍ബത്തേരിയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. നൂല്‍പ്പുഴ പൊലീസ് തുടര്‍ നടപടികള്‍ സ്വീകിരിച്ചുവരികയാണ്. സംഭവമറിഞ്ഞ് നെന്മേനി പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഏറ്റവും പുതിയ കാലാവസ്ഥ അറിയിപ്പ്, അടുത്ത 4 ദിവസം ശക്തമായ വേനൽ മഴ; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ട്, ഇടിമിന്നൽ മുന്നറിയിപ്പ്

ഏറ്റവും പുതിയ കാലാവസ്ഥ അറിയിപ്പ്, അടുത്ത 4 ദിവസം ശക്തമായ വേനൽ മഴ; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ട്, ഇടിമിന്നൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ അടുത്ത 4 ദിവസം ശക്തമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെ എട്ട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിൽ നാളെ യെല്ലോ അലര്‍ട്ട് ആണ്.

ഉയർന്ന യുവി സൂചിക

അതേസമയം, കേരളത്തിൽ പല സ്ഥലങ്ങളിലും ഇന്നും ഉയർന്ന അൾട്രാവയലറ്റ് സൂചികയാണ് രേഖപ്പെടുത്തിയത്. കോന്നി, ചങ്ങനാശ്ശേരി, മൂന്നാര്‍, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലാണ് യുവി സൂചിക ഏറ്റവും ഉയര്‍ന്നത്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.

പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, ആൽബനിസം അവസ്ഥയുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം. പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പേരാമ്പ്ര കരുവണ്ണൂരില്‍ രോഗിയുമായി പോയ ആംബുലന്‍സിന് നേരെ കല്ലെറിഞ്ഞു; പൊലീസ് അന്വേഷണം തുടങ്ങി

പേരാമ്പ്ര കരുവണ്ണൂരില്‍ രോഗിയുമായി പോയ ആംബുലന്‍സിന് നേരെ കല്ലെറിഞ്ഞു; പൊലീസ് അന്വേഷണം തുടങ്ങി

കോഴിക്കോട്: പേരാമ്പ്ര കരുവണ്ണൂരില്‍ രോഗിയുമായി പോയ ആംബുലന്‍സിന് നേരെ കല്ലെറിഞ്ഞു. ആംബുലൻസിന്റെ ഇടത് വശത്തെ ചില്ലിലാണ് കല്ലുകൾ പതിച്ചത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നിന്നും ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്നു ആംബുലൻസ്. രോഗിയെ മെഡിക്കൽ കോളേജിൽ എത്തിച്ചതിന് ശേഷം ആംബുലൻസ് ഡ്രൈവർ പേരാമ്പ്ര പൊലീസിൽ പരാതി നൽകി. സംഭവത്തിന്റെ സിസിടിവി പൊലീസ് പരിശോധിക്കുകയാണ്. കല്ലെറിഞ്ഞ ആളെ തിരിച്ചറിഞ്ഞിട്ടില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലക്ഷദ്വീപ് കേന്ദ്രമായി ഇന്ത്യയുടെ ആദ്യ വാണിജ്യ സീപ്ലെയിൻ സർവീസ് വരുന്നു

ലക്ഷദ്വീപ് കേന്ദ്രമായി ഇന്ത്യയുടെ ആദ്യ വാണിജ്യ സീപ്ലെയിൻ സർവീസ് വരുന്നു

ഇന്ത്യൻ വ്യോമയാന മേഖലയിൽ വൻ മാറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് രാജ്യത്തെ ആദ്യത്തെ വാണിജ്യ സീപ്ലെയിൻ സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങുന്നു. രാജ്യത്തെ ഉൾനാടൻ പ്രദേശങ്ങളെയും വിനോദസഞ്ചാര കേന്ദ്രങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന രീതിയിൽ പുതിയൊരു അധ്യായത്തിനാണ് ഇതോടെ തുടക്കമാകുന്നത്.

തുടക്കം ലക്ഷദ്വീപിൽ നിന്ന്

പദ്ധതിയുടെ ആദ്യഘട്ടം ലക്ഷദ്വീപിലാണ് ആരംഭിക്കുന്നത്. വിവിധ ദ്വീപുകളെ തമ്മിലും ദ്വീപുകളെ പ്രധാന ഇന്ത്യൻ ഭൂപ്രദേശവുമായും ബന്ധിപ്പിക്കുന്ന രീതിയിലാണ് സർവീസുകൾ. കുറഞ്ഞത് അഞ്ച് ദ്വീപുകളെയെങ്കിലും തമ്മിൽ ബന്ധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യം. ഇത് ലക്ഷദ്വീപ് പോലെയുള്ള എത്തിച്ചേരാൻ പ്രയാസമുള്ള പ്രദേശങ്ങളിലെ യാത്രാസൗകര്യങ്ങൾ ഗണ്യമായി വർധിപ്പിക്കും.
സ്കൈഹോപ്പ് ഏവിയേഷന് അനുമതി

വാണിജ്യ സീപ്ലെയിൻ സർവീസുകൾ നടത്തുന്നതിനായി വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎയിൽ (DGCA) നിന്ന് സ്കൈഹോപ്പ് ഏവിയേഷൻ (SkyHop Aviation) ഔദ്യോഗിക അനുമതി നേടി. ഇന്ത്യയിൽ വാണിജ്യടിസ്ഥാനത്തിൽ സീപ്ലെയിൻ സർവീസ് നടത്താൻ അനുമതി ലഭിക്കുന്ന ആദ്യ വിമാനക്കമ്പനിയായി ഇതോടെ സ്കൈഹോപ്പ് മാറി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാന്‍-യുഎസ് യുദ്ധം: ചരക്കുനീക്കം ആഫ്രിക്ക വഴിയാക്കി കപ്പലുകള്‍

ഇറാന്‍-യുഎസ് യുദ്ധം: ചരക്കുനീക്കം ആഫ്രിക്ക വഴിയാക്കി കപ്പലുകള്‍

വാഷിങ്ടണ്‍: ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് ഗതാഗതത്തില്‍ പ്രതിസന്ധി രൂക്ഷമായതോടെ റൂട്ട് മാറ്റാന്‍ നിര്‍ബന്ധിതമായി കപ്പലുകള്‍. ആഫ്രിക്ക വഴി ഗുഡ്‌ഹോപ് മുനമ്പ് ചുറ്റിയുള്ള പാതയാണ് ഗതാഗതത്തിനായി കപ്പലുകള്‍ തെരഞ്ഞെടുക്കുന്നത്. മിഡില്‍ഈസ്റ്റില്‍ സംഘര്‍ഷസാധ്യത വര്‍ധിച്ചതോടെയാണ് ഗള്‍ഫ് മേഖലയേയും സൂയസ് കനാലിനേയും ഒഴിവാക്കി കപ്പലുകളെ പുതിയ പാതതേടാന്‍ പ്രേരിപ്പിക്കുന്നത്.

യുറോപ്പില്‍ നിന്നും ഏഷ്യയിലേക്കുള്ള കപ്പലുകളാണ് ആഫ്രിക്കയുടെ തെക്കന്‍ ഭാഗങ്ങളിലൂടെയുള്ള കപ്പല്‍പാതകളിലടെ വരുന്നത്. നേരത്തെ യമനിലെ ഹൂതികള്‍ ആക്രമണം തുടങ്ങിയതിന് പിന്നാലെ പല കപ്പല്‍ കമ്പനികളും ഈ വഴി തെരഞ്ഞെടുത്തിരുന്നു. എന്നാല്‍, ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിനെ തുടര്‍ന്ന് ഹൂതികളില്‍ നിന്നുള്ള ആക്രമണങ്ങള്‍ കുറഞ്ഞതോടെ കപ്പലുകള്‍ പഴയ പാതയിലേക്ക് തന്നെ തിരിച്ചെത്തിയിരുന്നു. എന്നാല്‍, ഇതിനിടെയാണ് ഇറാന്‍ യുദ്ധം തുടങ്ങുകയും കപ്പല്‍പാതകളില്‍ പുതിയ പ്രതിസന്ധി ഉടലെടുക്കുകയും ചെയ്തത്.

ഇറാന്‍ യുദ്ധം രൂക്ഷമായതോടെ ഗുഡ്‌ഹോപ് മുനമ്പ് ചുറ്റിയുള്ള പാതയിലൂടെ കൂടുതല്‍ കപ്പലുകള്‍ വരാന്‍ തുടങ്ങിയത്. സൂയസ് കനാല്‍ വഴി ഗതാഗതം നടത്താന്‍ ഞങ്ങള്‍ ശ്രമിച്ചുവെങ്കിലും സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയര്‍ന്നതിനാല്‍ ഗുഡ് ഹോപ് വഴിയാണ് ഇപ്പോള്‍ പോകുന്നതെന്ന് യുറോപ്പിലെ ഒരു പ്രമുഖ കമ്പനിയായ ഹാപഗ് ലോയിഡിന്റെ സി.ഇ.ഒ പ്രതികരിച്ചു.ഗുഡ്‌ഹോപ് മുനമ്പ് ചുറ്റി കപ്പലുകള്‍ വരുമ്പോള്‍ ഏകദേശം 2700 ഡോളറാണ് ഇപ്പോള്‍ ചിലവ് വരുന്നത്. സൂയസ് കനാല്‍ വഴിയുള്ള കപ്പല്‍ ഗതാഗതത്തേക്കാള്‍ വളരെ കൂടുതലാണ് ഇത്.

കപ്പലുകളിലെ ജിപിഎസ് സിഗ്നലുകളെ അടിസ്ഥാനമാക്കിയുള്ള ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ പോര്‍ട്ട് വാച്ച് പ്ലാറ്റ്‌ഫോമില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം, ഗുഡ് ഹോപ്പ് മുനമ്പ് വഴിയുള്ള വാണിജ്യ കപ്പല്‍ ഗതാഗതം മൂന്ന് വര്‍ഷത്തിനുള്ളില്‍ മൂന്നിരട്ടിയിലധികമായി വര്‍ദ്ധിച്ചു. അതേസമയം ബാബ് അല്‍-മന്ദബ് കടലിടുക്ക് വഴിയുള്ള ഗതാഗതം പകുതിയിലധികം കുറഞ്ഞു.

ഈ വര്‍ഷം മാര്‍ച്ച് ഒന്നിനും ഏപ്രില്‍ 24നും ഇടയില്‍ പ്രതിദിനം ശരാശരി 20 വാണിജ്യ കപ്പലുകള്‍ ഗുഡ് ഹോപ്പ് മുനമ്പ് ചുറ്റി സഞ്ചരിച്ചു. 2023ലെ ഇതേ കാലയളവില്‍ ഇത് ആറ് കപ്പലുകള്‍ മാത്രമായിരുന്നു.

ഇതിന് വിപരീതമായി, ചെങ്കടലിലെ ഗതാഗതം കുത്തനെ ഇടിയുകയും ചെയ്തു. 2023 മാര്‍ച്ചിനും ഏപ്രിലിനും ഇടയില്‍ ബാബ് അല്‍-മന്ദബ് വഴി പ്രതിദിനം 18 കപ്പലുകള്‍ കടന്നുപോയിരുന്ന സ്ഥാനത്ത് മൂന്ന് വര്‍ഷത്തിന് ശേഷം കടന്നുപോകുന്ന ശരാശരി കപ്പലുകളുടെ എണ്ണം അഞ്ചായി കുറയുകയും ചെയ്തിരുന്നു. പുതിയ പാതയിലൂടെ വരുന്നതിനാല്‍ യാത്രസമയം രണ്ടാഴ്ച വരെ വര്‍ധിക്കുമെന്നതാണ് പ്രധാന പോയ്മ എങ്കിലും മറ്റ് വഴികളില്ലാത്തതിനാല്‍ ആഫ്രിക്ക വഴി പോകാന്‍ കപ്പലുകള്‍ നിര്‍ബന്ധിതമാവുകയാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പെണ്‍സുഹൃത്തുമായുളള വിവാഹം എതിര്‍ത്തു; വല്യച്ഛനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍

പെണ്‍സുഹൃത്തുമായുളള വിവാഹം എതിര്‍ത്തു; വല്യച്ഛനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍

കൊച്ചി: പെണ്‍സുഹൃത്തുമായുളള വിവാഹത്തെ എതിര്‍ത്തതിന് പിതൃസഹോദരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍. അയ്യപ്പന്‍കാവ് സ്വദേശി അഭിജിത് പ്രസാദാണ് പൊലീസിന്റെ പിടിയിലായത്. കൊച്ചി നോര്‍ത്ത് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ അയ്യപ്പന്‍കാവ് ഭാഗത്ത് വെച്ചായിരുന്നു സംഭവം. ബൈക്കില്‍ പോവുകയായിരുന്നയാളെ പ്രതി കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 