Saturday, 9 May 2026

സ്ത്രീകൾ കാത്തിരുന്ന സൗജന്യ ബസ് യാത്ര; ജെൻഡര്‍ ടിക്കറ്റിങ് തുടങ്ങി കെഎസ്ആർടിസി, ആദ്യ മന്ത്രിസഭാ യോഗത്തിൽ പ്രഖ്യാപനമുണ്ടായേക്കും

സ്ത്രീകൾ കാത്തിരുന്ന സൗജന്യ ബസ് യാത്ര; ജെൻഡര്‍ ടിക്കറ്റിങ് തുടങ്ങി കെഎസ്ആർടിസി, ആദ്യ മന്ത്രിസഭാ യോഗത്തിൽ പ്രഖ്യാപനമുണ്ടായേക്കും

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസ്സുകളിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നടപ്പാക്കുന്നതിന് മുന്നോടിയായുള്ള പഠനം ആരംഭിച്ചു. ടിക്കറ്റിൽ യാത്രക്കാരുടെ ലിംഗം രേഖപ്പെടുത്തി തുടങ്ങി. ഇതിനായി ടിക്കറ്റ് മെഷീനിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി. ടിക്കറ്റ് അടിക്കുന്ന ഇലക്ട്രോണിക് മെഷീനിൽ യാത്രക്കാർ പുരുഷനാണോ സ്ത്രീയാണോ എന്ന് കണ്ടക്ടർമാർ പ്രത്യേകം രേഖപ്പെടുത്തണം. എത്ര സ്ത്രീകള്‍ കെഎസ്ആർടിസിയിൽ യാത്ര ചെയ്യുന്നുവെന്ന് അറിയാനാണ് ഇത്. സൗജന്യ യാത്ര നടപ്പിലാക്കണമെങ്കിൽ ശരാശരി എത്ര സ്ത്രീകൾ കെ എസ് ആർ ടി സിയിൽ പ്രതിദിനം യാത്ര ചെയ്യുന്നുണ്ടെന്ന കണക്ക് വേണം. ഇതിനാണ് പുതിയ മാറ്റം എന്നാണ് വിശദീകരണം. യു ഡി എഫ് സർക്കാരിന്‍റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ സൗജന്യ യാത്രാ പ്രഖ്യാപനം ഉണ്ടായേക്കും.

കോണ്‍ഗ്രസ് പ്രഖ്യാപിച്ച അഞ്ച് ഗ്യാരണ്ടികളിൽ ഒന്നാണ് കെ എസ് ആർ ടി സി ബസ്സിലെ സൌജന്യ യാത്ര. കുറച്ചു ദിവസത്തേക്ക് കണക്കെടുത്ത് നൽകണമെന്ന അറിയിപ്പ് ലഭിച്ചതായി കണ്ടക്ടർമാർ പറയുന്നു. എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നാണ് സ്ത്രീ യാത്രക്കാരുടെ ആവശ്യം. പ്രതിദിനം 23.5 ലക്ഷം ആളുകൾ കെ എസ് ആർ ടി സി ബസ്സിൽ യാത്ര ചെയ്യുന്നു എന്നാണ് കണക്ക്. അതിൽ 45 ശതമാനത്തോളം സ്ത്രീകളാണ്. കൃത്യമായ കണക്ക് ലഭിക്കുമ്പോഴാണ് ഈ പദ്ധതിക്ക് എത്ര കോടി വേണ്ടി വരും എന്ന് അറിയുക. 

ഓർഡിനറി, സൂപ്പർഫാസ്റ്റ് എന്നിവയിൽ എല്ലാം കൂടി പദ്ധതി നടപ്പാക്കാൻ പ്രതിമാസം 90 കോടി രൂപ ചെലവ് വരുമെന്നാണ് അനുമാനം. നിലവിലെ വരുമാനം പരിഗണിക്കുമ്പോൾ കെ എസ് ആർ ടി സി ക്ക് ഈ ബാധ്യത താങ്ങാൻ കഴിയുമോ എന്ന ചോദ്യമെല്ലാം ഉയരുന്നുണ്ട്. ഏതായാലും ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സ്ത്രീ യാത്രക്കാർ. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പൊന്നിൻ വിലയിൽ നേരിയ ഇടിവ്; ഇന്നത്തെ സ്വർണവില അറിയാം

പൊന്നിൻ വിലയിൽ നേരിയ ഇടിവ്; ഇന്നത്തെ സ്വർണവില അറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. പവന് 240 താഴ്ന്ന് 1,11,720 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 13965 രൂപയിലെത്തി. കഴിഞ്ഞ ദിവസവും സ്വർണവില കുറഞ്ഞിരുന്നു . ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 15,235 രൂപയും, പവന് 1,21,880 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 11,426 രൂപയും പവന് 91,408 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 280 രൂപയും കിലോഗ്രാമിന് 2,80,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.

സംസ്ഥാനത്ത് വിവാഹസീസൺ ആരംഭിക്കാനിരിക്കെ സ്വർണവിലയിൽ വർധനവുണ്ടാകുന്നത് സാധാരണക്കാർക്ക് ആശങ്കയാണ്. എന്നിരുന്നാലും ചെറിയ തോതിലുള്ള ഏറ്റക്കുറച്ചിലുകൾ വെല്ലുവിളിയാണ്. സ്വർണാഭരണങ്ങളുടെ ഡിസൈനുകൾ മാറുന്നതിനനുസരിച്ച് പണിക്കൂലിയിൽ വലിയ വ്യത്യാസമുണ്ടാകും.

അന്താരാഷ്ട്ര വിപണിയിലെ രാഷ്ട്രീയ മാറ്റങ്ങളും പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ ഉണ്ടായ നേരിയ അയവുമാണ് സ്വർണവില ഉയരാൻ പ്രധാന കാരണമായതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം, ഇറാനുമായി സമാധാന കരാറിലെത്താനുള്ള സാധ്യയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറാനുമായി നടന്ന ചർച്ചകളിൽ വലിയ പുരോഗതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

"ഇനി എല്ലാ പിറന്നാളിനും ഓരോ സിനിമ ഇറക്കാൻ പറ്റില്ല, അത് ഒരിക്കൽ മാത്രം സംഭവിക്കുന്ന കാര്യം": മോഹൻലാൽ

"ഇനി എല്ലാ പിറന്നാളിനും ഓരോ സിനിമ ഇറക്കാൻ പറ്റില്ല, അത് ഒരിക്കൽ മാത്രം സംഭവിക്കുന്ന കാര്യം": മോഹൻലാൽ

മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ദൃശ്യം 3. മെയ് 21ന് മോഹൻലാലിന്റെ ജന്മദിനത്തിലാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ഇന്ന് വൈകുന്നേരം പുറത്തറിങ്ങുന്ന ചിത്രത്തിൻറെ ട്രെയിലറിന് വേണ്ടി പ്രതീക്ഷയോടെയാണ് പ്രേക്ഷർ കാത്തിരിക്കുന്നത്.

ഇപ്പോഴിതാ തന്റെ എല്ലാ ജന്മദിനത്തിലും ഇതുപോലെ സിനിമ ഇറക്കാൻ കഴിയില്ലെന്ന് പറഞ്ഞിരിക്കുകയാണ് മോഹൻലാൽ. പിറന്നാളിന് സിനിമ ഇറക്കുക എന്നത് ആന്റണി പെരുമ്പാവൂരിന്റെ അഭിപ്രായമായിരുന്നുവെന്നും പിറന്നാൾ ദിവസം തന്നെ ഈ സിനിമ റിലീസ് ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. ദൃശ്യം പ്രസ്സ് മീറ്റിനിടെയായിരുന്നു മോഹൻലാലിന്റെ പ്രതികരണം.

"ഈ സിനിമ നമ്മൾ നേരത്തെ റിലീസ് ചെയ്യാൻ പ്ലാൻ ചെയ്തതായിരുന്നു. എന്നാൽ പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് നമുക്ക് റിലീസ് മാറ്റേണ്ടതായി വന്നു. സാധാരണ സിനിമകൾ റിലീസ് ചെയ്യുന്നത് വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ആണ്. മെയ് 21 ഒരു വ്യാഴാഴ്ചയാണ്. അതൊരു ഭാ​ഗ്യമായിട്ട് കരുതുന്നു. പിന്നെ ഇങ്ങനെ ഒരിക്കലേ ചാൻസ് കിട്ടുകയുള്ളൂ. അത്രയും ആൾക്കാർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമ. ആ സിനിമ നമ്മുടെ പിറന്നാളിന് കൊടുക്കുക എന്ന് പറയുന്നത് എന്നേക്കാൾ കൂടുതൽ ആന്റണിയുടെ അഭിപ്രായമായിരുന്നു. അതൊരിക്കൽ മാത്രം സംഭവിക്കുന്ന കാര്യമാണ്. ഇനി എല്ലാ പിറന്നാളിനും ഓരോ സിനിമ ഇറക്കാൻ പറ്റില്ല." മോഹൻലാൽ പറയുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ വേനൽമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നുമുതൽ 12/05/2026 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

മഞ്ഞ അലർട്ട്

09/05/2026 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്

10/05/2026 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

11/05/2026 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ

12/05/2026 : എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുഖ്യമന്ത്രി പോരിൽ നിര്‍ണായക യോഗം; 4 മണിക്ക് ഖർഗെയുടെ വസതിയിൽ; നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ച് ഹൈക്കമാൻഡ്

മുഖ്യമന്ത്രി പോരിൽ നിര്‍ണായക യോഗം; 4 മണിക്ക് ഖർഗെയുടെ വസതിയിൽ; നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ച് ഹൈക്കമാൻഡ്

കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ച, ഹൈക്കമാന്റുമായുള്ള കൂടിക്കാഴ്ച നാലുമണിക്ക്. നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്കുള്ള സമയം അനുവദിച്ച് ഹൈക്കമാൻഡ്. മല്ലികാർജുൻ ഖർഗയുടെ വസതിയിൽ ആണ് കൂടിക്കാഴ്ച നടക്കുക. ആദ്യ ഘട്ടത്തിൽ രാഹുൽ ഗാന്ധി ഭാഗമാകില്ല, ഖര്‍ഗെയും ദീപ ദാസ് മുൻഷിയും നിലപാടുകൾ നേതാക്കളെ അറിയിക്കും, രാഹുൽ ഗാന്ധി അവസാന ഘട്ടത്തിലാകും സംസാരിക്കുക.

മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകുമെന്നും സൂചനയുണ്ട്.കേരളത്തിൽ നിന്നുള്ള നേതാക്കൾ ഇന്നലെ രാത്രി തന്നെ ഡൽഹിയിൽ എത്തിയിരുന്നു. കേരള ഹൗസിൽ എത്തിയ വി.ഡി സതീശന് വൻ സ്വീകരണമായിരുന്നു പ്രവർത്തകർ നൽകിയത്. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി എഐസിസി നിരീക്ഷകർ കേരളത്തിലെത്തി എംഎൽഎമാരുമായി ചർച്ച നടത്തിയിരുന്നു.

63 എംഎൽഎമാരിൽ ഭൂരിഭാഗവും കെ.സി വേണുഗോപാലിന്റെ പേര് നിർദ്ദേശിച്ചതായാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. രാഹുൽ ഗാന്ധിയുമായുള്ള അടുപ്പവും പാർട്ടിയിലെ സ്വാധീനവും വേണുഗോപാലിന് അനുകൂല ഘടകമണ്.അതേസമയം, കഴിഞ്ഞ അഞ്ചു വർഷം സഭയ്ക്കകത്തും പുറത്തും സർക്കാരിനെതിരായ പോരാട്ടത്തിന് നേതൃത്വം നൽകിയ വി.ഡി സതീശൻ തന്നെയാണ് മുഖ്യമന്ത്രി പദത്തിന് അർഹനെന്ന് ഒരു വിഭാഗം വാദിക്കുന്നു. മുസ്ലിം ലീഗിന്റെ പിന്തുണയും സതീശനുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഈരാറ്റുപേട്ട ഗേൾസ് സ്കൂളിൽ ആൺകുട്ടികൾക്ക് പ്രവേശനം; സ്വയംഭരണ സ്ഥാപന അനുമതി എന്തിന്? ഹൈക്കോടതി

ഈരാറ്റുപേട്ട ഗേൾസ് സ്കൂളിൽ ആൺകുട്ടികൾക്ക് പ്രവേശനം; സ്വയംഭരണ സ്ഥാപന അനുമതി എന്തിന്? ഹൈക്കോടതി

എറണാകുളം: ഈരാറ്റുപേട്ട ​ഗേൾസ് സ്കൂളിൽ ആൺകുട്ടികൾക്ക് പ്രവേശനാനുമതി നൽകുന്നതിന് സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി എന്തിനെന്ന് ചോദ്യമുന്നയിച്ച് ഹൈക്കോടതി. ഈരാറ്റുപേട്ട മുസ്ലീം ​ഗേൾസ് ​ഹയർസെക്കൻഡറി സ്കൂളിൽ ആൺകുട്ടികൾക്ക് പ്രവേശനം അനുവദിക്കുന്നതിൽ മുനിസിപ്പാലിറ്റി വൈകുന്നത് എന്തുകൊണ്ടാണെന്നും ഹൈക്കോടതി ചോദിച്ചു. മുനിസിപ്പാലിറ്റി അനുമതി വൈകുന്നതിനെതിരെ സ്കൂൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇടപെട്ടത്. ജസ്റ്റിസ് കെ വി ജയകുമാറാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

സർക്കാർ സർക്കുലർ പ്രകാരം ആൺകുട്ടികളോ പെൺകുട്ടികളോ മാത്രം പഠിക്കുന്ന സ്കൂളുകളെ മിക്സഡ് ആക്കാൻ അതത് തദ്ദേശസ്ഥാപനങ്ങളുടെ അനുമതി ആവശ്യമാണ്. എന്നാൽ, ഈ സർക്കുലർ നിയമപരമല്ലെന്നാണ് ഹർജിക്കാരുടെ വാദം. വിദ്യാഭ്യാസ ചട്ടങ്ങൾ പ്രകാരം ഇത്തരത്തിലുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് വിദ്യാഭ്യാസ ഡയറക്ടറാണെന്നും ഹർജിയിൽ പറഞ്ഞു.

ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ച് പഠിപ്പിക്കുകയെന്നത് സംസ്ഥാന സർക്കാരിന്റെ നയമാണെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. മുൻസിപ്പാലിറ്റിയുടെ അനുമതി ഇനിയും വൈകുകയാണെങ്കിൽ ആൺകുട്ടികൾക്ക് പ്രവേശനം നൽകുന്നതിനുള്ള നടപടികൾ കൈക്കൊള്ളാമെന്ന് സ്കൂൾ അധികൃതരോട് കോടതി നിർദേശിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാവിക്കുപ്പായം അണിഞ്ഞെത്തി; ബംഗാളിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സുവേന്ദു അധികാരി

കാവിക്കുപ്പായം അണിഞ്ഞെത്തി; ബംഗാളിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സുവേന്ദു അധികാരി

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സുവേന്ദു അധികാരി. ഈശ്വരനാമത്തിലാണ് സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത്ഷാ, കേന്ദ്രമന്ത്രിമാര്‍, എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, പ്രമുഖ ബിജെപി നേതാക്കള്‍ അടക്കം നിരവധി രാഷ്ട്രീയ നേതാക്കളും വ്യവസായികളും ഉൾപ്പെടെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.

സുവേന്ദു അധികാരി സത്യപ്രതിജ്ഞയോടെ ബംഗാളില്‍ ചരിത്രം കുറിക്കുകയാണ് ബിജെപി. ബംഗാളിലെ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയാണ് സുവേന്ദു അധികാരി. 293 സീറ്റില്‍ 207 സീറ്റുകളില്‍ വിജയിച്ചാണ് ബിജെപി ബംഗാളില്‍ അധികാരത്തിലെത്തുന്നത്. നിയമസഭാ കക്ഷി യോഗത്തിൽ മുൻ സംസ്ഥാന അധ്യക്ഷനായ ദിലീപ് ഘോഷ് ആണ് സുവേന്ദു അധികാരിയുടെ പേര് നിർദേശിച്ചത്. മന്ത്രിസഭാ രൂപീകരണം ഉൾപ്പെടെയുള്ള ചർച്ചകളിലേക്ക് ബിജെപി കടന്നു. രണ്ടു ഉപമുഖ്യമന്ത്രിമാർ ഉണ്ടാകും എന്നാണ് സൂചന കേന്ദ്ര നിരീക്ഷകനായ ആഭ്യന്തര മന്ത്രി അമിത് ഷാ അധികാരിയെ നിയമസഭാ കക്ഷി നേതാവായി പ്രഖ്യാപിക്കുകയായിരുന്നു.

1995 ല്‍ കോണ്‍ഗ്രസ് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടായിരുന്നു സുവേന്ദു അധികാരിയുടെ ആദ്യ വിജയം. ശേഷം തൃണമൂല്‍ കോണ്‍ഗ്രസിലെത്തിയ സുവേന്ദു 2020ലാണ് ബിജെപിയിലേക്ക് ചേക്കേറിയത്. മരുമകന്‍ അഭിഷേക് ബാനര്‍ജിയെ മമത പാര്‍ട്ടിയിലെ രണ്ടാമനാക്കിയതോടെയായിരുന്നു സുവേന്ദു തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടത്. 

അഞ്ച് വര്‍ഷത്തിനുള്ളിലാണ് പശ്ചിമബംഗാളില്‍ ബിജെപിയുടെ മുഖമായി സുവേന്ദു അധികാരി മാറിയത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ മമത ബാനര്‍ജിയെ പരാജയപ്പെടുത്തിയതോടെ സുവേന്ദു അധികാരിയുടെ രാഷ്ട്രീയ പ്രതിച്ഛായ മാറുകയായികുന്നു. അന്നത്തെ മത്സരം ആ തിരഞ്ഞെടുപ്പിന്റെ നിര്‍ണായക പോരാട്ടമായി മാറുകയും അധികാരിയെ ബംഗാളിലെ ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട മുഖമാക്കി മാറ്റുകയുമായിരുന്നു.

അതേസമയം ബംഗാളിലെ നിലവിലെ ജനവിധി ബിജെപി സ്വന്തമാക്കിയത് വോട്ട് മോഷണത്തിലൂടെയാണെന്നാണ് മമതയുടെ ആരോപണം. താന്‍ എന്തിന് താഴെയിറങ്ങണമെന്നും തൃണമൂല്‍ പരാജയപ്പെട്ടിട്ടില്ലെന്നും ജനവിധി മോഷ്ടിച്ചതാണെന്നുമായിരുന്നു മമത പ്രതികരിച്ചത്. സ്വന്തം മണ്ഡലമായ ഭവാനിപൂരില്‍ സുവേന്ദു അധികാരിയോട് പതിനയ്യായിരത്തില്‍പ്പരം വോട്ടുകള്‍ക്കാണ് മമതാ ബാനര്‍ജി പരാജയപ്പെട്ടത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യം: കെ കെ ശൈലജ

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യം: കെ കെ ശൈലജ

കൊച്ചി: ജനവിധിയെ പരിഹസിച്ചുകൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേര കളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെ കെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇത്ര വലിയ തര്‍ക്കമാണെങ്കില്‍ ഭാവിയില്‍ ഗവണ്മെന്റിന് ഏതെങ്കിലുമൊരു വിഷയത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളാന്‍ കഴിയുമോയെന്നും അവര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു

എത്രയും പെട്ടന്ന് ഈ അനിശ്ചിതത്വം മാറ്റി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ലെങ്കില്‍ കേരളം കടുത്ത അരാജകത്വത്തിലേക്ക് പോകുമെന്നും അവര്‍ കുറിച്ചു. എല്‍ഡിഎഫിന്റെ പരാജയ കാരണങ്ങള്‍ വിലയിരുത്തി ജനകീയ പ്രശ്നങ്ങളില്‍ ഇടപെട്ടും രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ശരിയായി ചര്‍ച്ച ചെയ്തും മുന്നോട്ടു പോകുമെന്നും കെ കെ ശൈലജ വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പ്

മികച്ച ജനവിധിയാണ് യുഡിഎഫിന് കേരളത്തിലുണ്ടായത്. എല്‍ഡിഎഫ് ന്റെപരാജയ കാരണങ്ങള്‍ വിലയിരുത്തി. ജനകീയ പ്രശ്നങ്ങളില്‍ ഇടപെട്ടും രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ശരിയായി ചര്‍ച്ച ചെയ്തും ഞങ്ങള്‍ മുന്നോട്ടുപോകും. എന്നാല്‍ ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ്സ് നടത്തുന്ന കസേര കളി തികച്ചും അപഹാസ്യമാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇത്ര വലിയ തര്‍ക്കമാണെങ്കില്‍ ഭാവിയില്‍ ഗവണ്മെന്റിന് ഏതെങ്കിലുമൊരു വിഷയത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളാന്‍ കഴിയുമോ? എത്രയും പെട്ടന്ന് ഈ അനിശ്ചിതത്വം മാറ്റി ഗവഃ രൂപീകരിക്കാന്‍ കോണ്‍.
തയ്യാറായില്ലെങ്കില്‍ കേരളം കടുത്ത അരാജകത്വത്തിലേക്ക് നീങ്ങും 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അടൂരില്‍ യുവതിയെ ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസ്: ഓട്ടോഡ്രൈവര്‍ പിടിയില്‍

അടൂരില്‍ യുവതിയെ ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസ്: ഓട്ടോഡ്രൈവര്‍ പിടിയില്‍

പത്തനംതിട്ട അടൂരില്‍ ഓട്ടോറിക്ഷയില്‍ കയറിയ യുവതിയെ ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ഓട്ടോ ഡ്രൈവര്‍ വിനോദിനെയാണ് അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗം ചെയ്‌തെന്ന് പറയുന്ന സ്ഥലത്തെത്തിച്ച് പ്രതിയെ തെളിവെടുപ്പ് നടത്തും. 

പൊലീസ് ഇന്നലെ രാത്രിയോടെയാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമായ യുവതിയെ പ്രതി ക്രൂര ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. യുവതിയുടെ അയല്‍വാസിയായ ഓട്ടോ ഡ്രൈവര്‍ ആണ് പ്രതി വിനോദ്. ഓട്ടോറിക്ഷയില്‍ കയറിയ യുവതിയെ ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു . യുവതി സംസ്ഥാന പോലീസ് മേധാവിക്കും പത്തനംതിട്ട എസ്പിക്കും അടൂര്‍ പോലീസിലും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കുറ്റകൃത്യം നടന്ന സ്ഥലത്ത് ഇന്ന് തന്നെ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു. പ്രതിയുടെ വീട്ടിലും മറ്റ് ഇടങ്ങളിലുമായിരിക്കും പോലീസ് തെളിവെടുപ്പ് നടത്തുക. ടാങ്കര്‍ ലോറിയില്‍ വെച്ച് ക്രൂരമായി മര്‍ദ്ദനത്തിന് ഇരയാക്കിയെന്ന് യുവതി പോലീസിനോട് പറഞ്ഞിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരി 15നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. യുവതിയെ ബലാത്സംഗം ചെയ്ത ശേഷം അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നായിരുന്നു പരാതി. ഓട്ടോയില്‍ കയറിയുള്ള നേരിയ പരിചയം മുതലെടുത്ത് വിനോദ് യുവതിയെക്കൊണ്ട് ജ്യൂസ് കുടിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. 