Tuesday, 12 May 2026

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, ലക്ഷദ്വീപിന് മുകളിലായി ചക്രവാതച്ചുഴി; സംസ്ഥാനത്ത് വേനല്‍മഴ കനക്കുന്നു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, ലക്ഷദ്വീപിന് മുകളിലായി ചക്രവാതച്ചുഴി; സംസ്ഥാനത്ത് വേനല്‍മഴ കനക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ കനക്കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെയാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. അറബിക്കടലില്‍ കേരളാ തീരത്തോട് ചേര്‍ന്ന് ലക്ഷദ്വീപിന് മുകളിലായി ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. അടുത്ത അഞ്ച് ദിവസം കൂടി കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്.

14, 15 തിയതികളില്‍ മലബാര്‍ മേഖലയിലെ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 14-ന് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലും 15-ന് കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ട്. രാത്രി പെയ്ത മഴയില്‍ കോഴിക്കോടും കണ്ണൂരും വ്യാപക നാശനഷ്ടങ്ങളുണ്ടായി. അഞ്ച് ദിവസം കൂടി മഴ തുടരാനാണ് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദവും ലക്ഷദ്വീപിന് മുകളിലായി ചക്രവാതച്ചുഴിയും രൂപപ്പെട്ടു. ശക്തമായ കാറ്റിനും സാധ്യതയെന്നാണ് മുന്നറിയിപ്പ്.

കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ വേനല്‍മഴയില്‍ പലയിടത്തും വന്‍ നാശനഷ്ടമാണ് ഉണ്ടായത്. പേരാമ്പ്രയില്‍ മിന്നല്‍ ചുഴലിയും നാദാപുരത്ത് ശക്തമായ മഴയുമാണ് ഉണ്ടായത്. പേരാമ്പ്രയില്‍ വീശിയടിച്ച കാറ്റില്‍ നിരവധി വീടുകള്‍ക്ക് മുകളില്‍ മരങ്ങള്‍ വീണു. വാഹനങ്ങള്‍ക്ക് മുകളിലും മരക്കമ്പുകള്‍ വീണു. റോഡുകളില്‍ മരങ്ങള്‍ വീണത് മൂലം ഗതാഗത തടസവും നേരിട്ടു. കല്ലാച്ചി ടൗണില്‍ കടകളിലേക്ക് വെളളം കയറി. വെളളക്കെട്ട് മൂലം സംസ്ഥാന പാതയില്‍ ഗതാഗത തടസമുണ്ടായി. നാദാപുരം വിലങ്ങാട് മേഖലയിലും താമരശേരി മലയോര മേഖലയിലും ശക്തമായ മഴയാണ് ലഭിച്ചത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ മദ്യശാലകൾ പൂട്ടും; ഉത്തരവ് പുറത്തിറക്കി തമിഴ്‌നാട് സർക്കാർ

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ മദ്യശാലകൾ പൂട്ടും; ഉത്തരവ് പുറത്തിറക്കി തമിഴ്‌നാട് സർക്കാർ

ചെന്നൈ: സംസ്ഥാനത്തെ ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവയുടെ 500 മീറ്റര്‍ പരിധിയിലുള്ള മദ്യശാലകള്‍ പൂട്ടാന്‍ ഉത്തരവിട്ട് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. 717 തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്‍(ടാസ്മാക്) മദ്യവില്‍പ്പനശാലകള്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ അടച്ചുപൂട്ടാന്‍ അധികൃതരോട് നിര്‍ദ്ദേശിച്ചു.

276 മദ്യശാലകള്‍ ആരാധനാലയങ്ങള്‍ക്ക് സമീപവും 186 എണ്ണം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപവും 255 എണ്ണം ബസ് സ്റ്റാന്‍ഡുകള്‍ക്ക് സമീപവുമാണെന്ന് സര്‍വേയില്‍ കണ്ടെത്തിയിരുന്നു. പൊതുജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനാണ് ഈ നീക്കമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് 4,829 ടാസ്മാക് കടകളാണ് നിലവിലുള്ളത്. ഇതിലൂടെ പ്രതിമാസം നാല് കോടി രൂപയുടെ വരുമാനവും കഴിഞ്ഞ സാമ്പത്തിക വര്‍ഷം 48,344 കോടി രൂപയും സര്‍ക്കാരിന് ലഭിച്ചതായാണ് കണക്കുകള്‍. വരുമാന നഷ്ടം ഉണ്ടാകുമെങ്കിലും ബസ് സ്റ്റാന്‍ഡുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന്റെയും പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കുന്നതിന്റെയും ഭാഗമായാണ് പുതിയ തീരുമാനമെന്നുമാണ് വിലയിരുത്തൽ. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 11 May 2026

10 ലക്ഷം രൂപക്ക് മുകളില്‍ വാര്‍ഷിക വരുമാനമുണ്ടോ? പാചക വാതക സബ്സിഡി നിര്‍ത്തലാക്കുമെന്ന് മൊബൈലില്‍ എണ്ണക്കമ്പനികളുടെ സന്ദേശം

10 ലക്ഷം രൂപക്ക് മുകളില്‍ വാര്‍ഷിക വരുമാനമുണ്ടോ? പാചക വാതക സബ്സിഡി നിര്‍ത്തലാക്കുമെന്ന് മൊബൈലില്‍ എണ്ണക്കമ്പനികളുടെ സന്ദേശം

ദില്ലി: 10 ലക്ഷം രൂപക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളുടെ പാചക വാതക സബ് സിഡി നിര്‍ത്തലാക്കുമെന്ന എണ്ണക്കമ്പനികളുടെ സന്ദേശം മൊബൈല്‍ ഫോണുകളില്‍ വന്നു തുടങ്ങിയതോടെ ആശങ്കയിലായി ഉപഭോക്താക്കള്‍. കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് സന്ദേശങ്ങള്‍ അയക്കുന്നതെന്നും മറ്റ് നിര്‍ദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് എണ്ണക്കമ്പനികളുടെ വിശദീകരണം. ആദായ നികുതി വകുപ്പില്‍ നിന്നും ലഭിച്ച ഡാറ്റാകളുടെ അടിസ്ഥാനത്തിലാണ് പത്ത് ലക്ഷം രൂപക്ക് മുകളില്‍ നികുതി വിധേയമായ വരുമാനമുള്ളവര്‍ക്ക് എണ്ണക്കമ്പനികള്‍ സന്ദേശം അയക്കുന്നത്.

പത്ത് ലക്ഷം രൂപക്ക് മുകളില്‍ നികുതി വിധേയമായ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്ക് പാചക വാതക സബ്സിഡി ഉണ്ടാകില്ലെന്നാണ് ലഭിക്കുന്ന സന്ദേശം. ഇതില്‍ പരാതിയുള്ളവര്‍ക്ക് ടോള്‍ ഫ്രീ നമ്പര്‍ മുഖേനെയോ വെബ്സൈറ്റ് വഴിയോ 7 ദിവസത്തിനകം പരാതി രേഖപ്പെടുത്താം. അല്ലാത്തവര്‍ ഇത് അംഗീകരിച്ചതായി കണക്കാക്കുമെന്നാണ് എണ്ണക്കമ്പനികളുടെ സന്ദേശം .സന്ദേശം വ്യാജമല്ലെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം അയക്കുന്നതാണെന്നുമാണ് എണ്ണക്കമ്പനികളുടെ വിശദീകരണം. ആദായ നികുതി വകുപ്പില്‍ നിന്നും വ്യക്തികളുടെ വരുമാന വിശദാംശങ്ങള്‍ എണ്ണക്കമ്പനികള്‍ എടുത്തത് സ്വകാര്യത അവകാശ ലംഘനമാണെന്ന പരാതി ഉയര്‍ന്നു കഴിഞ്ഞു

സബ്സിസിഡി ഇല്ലെങ്കില്‍ സിലിണ്ടര്‍ വില എത്ര രൂപ കൂടുമെന്ന ചോദ്യത്തിനും എണ്ണക്കമ്പനികളും ഡീലര്‍മാരും വ്യക്തമായ മറുടി നല്‍കുന്നില്ല. നിലവില്‍ ഉജ്ജ്വല സ്കീമിലുള്ളവര്‍ക്ക് 300 രൂപയാണ് സബ്സിഡി. മറ്റുള്ളവര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി നല്ഡകുന്ന സബ്ഡിസിഡി എണ്ണക്കമ്പനികള്‍ നേരത്തെ തന്നെ നിര്‍ത്തലാക്കിയിരുന്നു. സബ്ഡിസി പൂര്‍ണ്ണമായും ഇല്ലാതാകുന്ന ഉയര്‍ന്ന വരുമാനക്കാരില്‍ നിന്നും വിപണി വില ഇടാക്കാനാണ് നീക്കമെന്നാണ് സൂചന
 
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ക്രൂയിസ് കപ്പലിൽ ഉണ്ടായിരുന്ന ഒരാൾക്ക് കൂടി ഹാൻ്റ വൈറസ്; രോഗം സ്ഥിരീകരിച്ചത് അമേരിക്കൻ പൗരന്

ക്രൂയിസ് കപ്പലിൽ ഉണ്ടായിരുന്ന ഒരാൾക്ക് കൂടി ഹാൻ്റ വൈറസ്; രോഗം സ്ഥിരീകരിച്ചത് അമേരിക്കൻ പൗരന്

വാഷിങ്ടൺ ഡിസി: ഹാൻ്റ വൈറസ് രോഗം റിപ്പോർട്ട് ചെയ്ത ക്രൂയിസ് കപ്പലിൽ ഉണ്ടായിരുന്ന ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കപ്പലിലെ യാത്രക്കാരനായിരുന്ന അമേരിക്കൻ പൗരനാണ് രോ​ഗം സ്ഥിരീകരിച്ചത്. കപ്പലിൽ ഉണ്ടായിരുന്ന ഫ്രഞ്ച് പൗരനും രോ​ഗലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങി. ഞായറാഴ്ച സ്പെയിനിലെ കാനറി ദ്വീപിൽ നങ്കൂരമിട്ട കപ്പലിൽനിന്ന് പുറത്തിറങ്ങി, സൈനിക, സർക്കാർ വിമാനങ്ങളിൽ ജന്മനാടുകളിലേക്ക് മടങ്ങിയവർക്കാണ് രോ​ഗം.

നെ‍തർലൻഡ്സ് ആസ്ഥാനമായ എംവി ​ഹോണ്ടിയസ് കപ്പലിൽനിന്ന് പുറത്തെത്തിച്ച 17 അമേരിക്കൻ യാത്രക്കാരിൽ ഒരാൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്നും എന്നാൽ രോ​ഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നില്ലെന്നും യുഎസ് ആരോ​ഗ്യ വിഭാ​ഗം അധികൃത‍ർ അറിയിച്ചു. അമേരിക്കൻ യാത്രക്കാരെയും വഹിച്ചു യുഎസിലേക്ക് പറന്ന വിമാനം തിങ്കളാഴ്ച പുല‍ർച്ചെ അമേരിക്കയിലെ നെബ്രാസ്കയിലുള്ള ഒമാഹയിൽ എത്തിച്ചേരും. യാത്രക്കാരെ ആദ്യം യൂണിവേഴ്സിറ്റി ഓഫ് നെബ്രാസ്കയിലേക്ക് എത്തിച്ചു പരിശോധനകൾക്ക് വിധേയമാക്കും.

കാനറി ദ്വീപിലെ ടെനറിഫെയിൽ ക്രൂയിസ് കപ്പൽ എത്തിച്ചേ‍ർന്ന ശേഷമാണ് യാത്രക്കാരെ ഒഴിപ്പിച്ചത്. മാസ്ക് അടക്കം സുരക്ഷാ സാമ​ഗ്രികൾ ധരിച്ചാണ് ഉദ്യോ​ഗസ്ഥർ കപ്പലിൽനിന്ന് യാത്രക്കാരെ തീരത്തേക്ക് എത്തിച്ചത്. കപ്പലിൽനിന്ന് ആദ്യം പുറത്തിറക്കിയ സ്പെയിനിൽ നിന്നുള്ള യാത്രക്കാരെ മാഡ്രിഡിൽ എത്തിച്ചു സൈനിക ആശുപത്രിയിൽ എത്തിച്ചു. ഇതിനുശേഷം ഫ്രഷ് യാത്രക്കാരെ പാരിസിൽ എത്തിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഇന്ധന വില വർധന ഉണ്ടാകില്ല, നഷ്ടം ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കില്ല'; സൂചന നൽകി അന്തർ മന്ത്രാലയ സമിതി

'ഇന്ധന വില വർധന ഉണ്ടാകില്ല, നഷ്ടം ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കില്ല'; സൂചന നൽകി അന്തർ മന്ത്രാലയ സമിതി

ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധന ഉണ്ടാകില്ലെന്ന സൂചന നല്‍കി അന്തര്‍ മന്ത്രാലയ സമിതി. ഉത്കണ്ഠയ്ക്ക് അടിസ്ഥാനമില്ലെന്ന് അന്തര്‍ മന്ത്രാലയ സമിതി വ്യക്തമാക്കി. ഒരു പൗരനും ചില്ലറ വില്‍പ്പന ശാലകളിലേക്ക് തിരക്കുകൂട്ടേണ്ട കാര്യമില്ലെന്ന് സമിതി പറഞ്ഞു. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് ഒരു കുറവുമില്ലെന്നും 60 ദിവസത്തെ അസംസ്‌കൃത എണ്ണയും 60 ദിവസത്തെ പ്രകൃതിവാതകവും 45 ദിവസത്തെ എല്‍പിജി റോളിംഗ് സ്റ്റോക്കും ഉണ്ടെന്ന് അന്തര്‍ മന്ത്രാലയ സമിതി വ്യക്തമാക്കി.

'വിദേശനാണ്യ കരുതല്‍ ശേഖരം 703 ബില്യണ്‍ ഡോളറാണ്. ക്രൂഡ് ഓയില്‍ വില വര്‍ധന സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു. ഇന്ധന ഉപഭോഗം കുറക്കുന്നത് വഴി നഷ്ടം ലഘൂകരിക്കാന്‍ കഴിയും. ഇന്ത്യയിലെ എണ്ണ വിപണന കമ്പനികള്‍ പ്രതിദിനം 1,000 കോടി രൂപ നഷ്ടം നേരിടുന്നു. 2026ലെ ഒന്നാം പാദത്തില്‍ ഏകദേശം രണ്ട് ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചു. നഷ്ടം ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കില്ല', അന്തര്‍ മന്ത്രാലയ സമിതി പറഞ്ഞു.

പശ്ചിമേഷ്യയിലെ തുടരുന്ന സംഘര്‍ഷങ്ങള്‍ കാരണം അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലക്കയറ്റം നേരിടാന്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങള്‍ക്ക് പുതിയ സാമ്പത്തിക നയങ്ങള്‍ നിര്‍ദേശിച്ചിരുന്നു. രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി വിദേശ യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. പെട്രോള്‍, ഡീസല്‍ എന്നിവയുടെ ഉപഭോഗം കുറയ്ക്കുന്നതിനായി മെട്രോ ട്രെയിനുകളും മറ്റ് പൊതുഗതാഗത സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. കാര്‍ പൂളിങ് പ്രോത്സാഹിപ്പിക്കണമെന്നും ചരക്കുനീക്കത്തിനായി റെയില്‍വേയ്ക്ക് മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശ്രീലങ്കൻ തീരത്തിന് സമീപം ന്യൂനമർദ്ദം, രണ്ട് ചക്രവാതചുഴികൾ; സംസ്ഥാനത്ത് വേനൽമഴ സജീവമാകും

ശ്രീലങ്കൻ തീരത്തിന് സമീപം ന്യൂനമർദ്ദം, രണ്ട് ചക്രവാതചുഴികൾ; സംസ്ഥാനത്ത് വേനൽമഴ സജീവമാകും

തിരുവനന്തപുരം: കേരളത്തിൽ വേനൽ മഴ സജീവമായേക്കും. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. വടക്കൻ ശ്രീലങ്കൻ തീരത്തിന് സമീപം തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ ശക്തിപ്പെടുമെന്നും ഐഎംഡി സൂചന നല്‍കി. തെക്കുകിഴക്കൻ അറബിക്കടലിനും കേരള തീരത്തോടു ചേർന്നുള്ള ലക്ഷദ്വീപിനും മുകളിലായി ചക്രവാതചുഴിയും നിലനിൽക്കുന്നു. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദ കേന്ദ്രം മുതൽ തെക്കൻ തമിഴ്‌നാട് വഴി തെക്കൻ ലക്ഷദ്വീപ് വരെ സമുദ്രനിരപ്പിൽ നിന്ന് 1.5 മുതൽ 4.5 കിലോമീറ്റർ വരെ ഉയരത്തിൽ മറ്റൊരു ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നു. 

തെക്കുകിഴക്കൻ അറബിക്കടലിലെ ചക്രവാതചുഴി മുതൽ തീരദേശ കർണാടക വഴി മഹാരാഷ്ട്രയിലെ മറാത്ത്‌വാഡ വരെ സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ മറ്റൊരു ന്യൂന മർദ്ദ പാത്തിയും നിലനിൽക്കുന്നു. ഇതിനാൽ മെയ് 14 മുതൽ 15 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത 5 ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആലുവയില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം; 35 യാത്രക്കാര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ആലുവയില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം; 35 യാത്രക്കാര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കൊച്ചി: ആലുവ എടത്തലയില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. 35 യാത്രക്കാര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ആലുവയില്‍ നിന്നും പുക്കാട്ടുപടി ഭാഗത്തേക്ക് പോവുകയായിരുന്ന സെന്റ് തോമസ് ബസ്സും ആലുവ ഭാഗത്തേക്ക് വരികയായിരുന്നു ലോറിയുമാണ് കൂട്ടിയിടിച്ചത്.

ലോറിയുടെ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഇറാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്; ബ്രിക്സ് യോഗത്തിൽ പങ്കെടുത്തേക്കും

പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഇറാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്; ബ്രിക്സ് യോഗത്തിൽ പങ്കെടുത്തേക്കും

ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗ്ചി ഇന്ത്യയിലേക്ക്. ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്തേക്കും. ഈ മാസം 14 മുതൽ 15 വരെ ന്യൂഡൽഹിയിൽ ആണ് യോഗം നടക്കാനിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് സന്ദർശനം. 2026 സെപ്റ്റംബറിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 18-ാമത് ഉച്ചകോടിയുടെ മുന്നോടിയായാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നത്.

ഫെബ്രുവരി 28ന് ഇസ്രയേലും യു.എസും സംയുക്തമായി ഇറാന് നേരെ ആക്രമണം ആരംഭിച്ചതോടെ യു.എസും ഇറാനും തമ്മിലുള്ള ബന്ധം കൂടുതൽ സങ്കീർണ്ണമാണ്.ഇറാന്റെ അധീനതയിലുള്ള ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് കപ്പലുകളുടെ ഗതാഗതം പൂർണമായും ഇറാൻ നിരോധിച്ചതോടെ ലോകമെമ്പാടും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി.

കൂടാതെ ഗൾഫ് മേഖലയിലെ യു.എസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ തിരിച്ചടി അമേരിക്കയെ നേരിട്ട് യുദ്ധത്തിൽ പങ്കാളികളാക്കി. ഈ സാഹചര്യത്തിൽ മേഖലയിലെ സ്ഥിരത ഉറപ്പാക്കുന്നതിന് ആവശ്യമായ പിന്തുണ ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി അരാഗ്ചി കൂടിക്കാഴ്ച നടത്തും.

ആഗോള സുസ്ഥിരത നിലനിർത്താൻ ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ കൂടുതൽ ഏകോപനം വേണമെന്ന് ഇറാൻ ആവശ്യപ്പെടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇസ്രായേൽ-യു.എസ് ആക്രമണങ്ങളെക്കുറിച്ചും, സ്വന്തം രാജ്യത്തെ സംരക്ഷിക്കാനുള്ള ഇറാന്റെ അവകാശത്തെക്കുറിച്ചും അദ്ദേഹം ഇന്ത്യൻ നേതൃത്വത്തെ ധരിപ്പിക്കും. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്റ്റാലിനെ വസതിയിലെത്തി സന്ദര്‍ശിച്ച് വിജയ്; കെട്ടിപ്പിടിച്ച് സ്വാഗതം ചെയ്ത് സ്റ്റാലിനും ഉദയനിധിയും

സ്റ്റാലിനെ വസതിയിലെത്തി സന്ദര്‍ശിച്ച് വിജയ്; കെട്ടിപ്പിടിച്ച് സ്വാഗതം ചെയ്ത് സ്റ്റാലിനും ഉദയനിധിയും

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ആദ്യമായാണ് വിജയ് സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയത്. സ്റ്റാലിനും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും വിജയിയെ സ്വീകരിച്ചു.
വിജയ്‌യും സ്റ്റാലിനും പരസ്പരം ഷാള്‍ അണിയിച്ചു. ഉദയനിധി സ്റ്റാലിന്‍ വിജയ്ക്ക് ഒരു പുസ്തകവും സമ്മാനമായി നല്‍കി.

അതേസമയം പതിനേഴാമത് തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങി. എംഎല്‍എമാരുടെ സത്യപ്രതിജ്ഞയായിരുന്നു ഇന്നത്തെ പ്രധാന അജണ്ട. നാളെയാണ് സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ്. ശോലവണ്ടന്‍ മണ്ഡലത്തിലെ ടിവികെ എംഎല്‍എയായ എംവി കറുപ്പയ്യയെ പ്രോ ടേം സ്പീക്കറായി ഇന്നലെ തെരഞ്ഞെടുത്തിരുന്നു.

വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് അധികാരമേറ്റെടുത്തത്. ആറ് വര്‍ഷത്തിന് ശേഷമാണ് ദ്രാവിഡ പാര്‍ട്ടിയല്ലാത്ത ഒരു പാര്‍ട്ടി തമ്ഴിനാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. വിജയ്ക്ക് പുറമെ ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു. പൊതുഭരണം, ആഭ്യന്തരം, പൊലീസ് വകുപ്പുകള്‍ വിജയ് കൈകാര്യം ചെയ്യും.

ടിവികെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ്, ടിവികെ ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുന, മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്‍, ടിവികെ ചീഫ് കോര്‍ഡിനേറ്റര്‍ കെ എ സെങ്കോട്ടയ്യന്‍, ടിവികെ ട്രഷറര്‍ പി വെങ്കട്ടരമണന്‍, ടിവികെ ജനറല്‍ സെക്രട്ടറി നിര്‍മല്‍ കുമാര്‍, ഈറോഡ് എംഎല്‍എ രാജ്മോഹന്‍, ടിവികെ ജില്ലാ സെക്രട്ടറി ഡോ ടി കെ പ്രഭു, ശിവകാശി എംഎല്‍എ എസ് കീര്‍ത്തന എന്നിവരാണ് വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്. ഉദയനിധി സ്റ്റാലിനെ നിയമസഭാ കക്ഷി നേതാവായി ഡിഎംകെയും തെരഞ്ഞെടുത്തിരുന്നു. 