Wednesday, 13 May 2026

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു, 85.20 ശതമാനം വിജയം, മേഖലയിൽ ഒന്നാമത് തിരുവനന്തപുരം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു, 85.20 ശതമാനം വിജയം, മേഖലയിൽ ഒന്നാമത് തിരുവനന്തപുരം

ദില്ലി: സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. റിസൾട്ട് വെബ്സൈറ്റിൽ ലഭ്യമായിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനത്തിൽ കുറവാണുള്ളത്. ഇക്കുറി 85.20 ആണ് ഇത്തവണത്തെ വിജയശതമാനം. തിരുവനന്തപുരമാണ് മേഖലയിൽ ഒന്നാം സ്ഥാനത്തുള്ളത്. www.cbse.gov,in, cbseresults.nic.in എന്നീ വെബ്സൈറ്റുകളിൽ നിന്ന് ഫലം അറിയാം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി വിധിക്കെതിരെ ഹൈക്കോടതിയിലേക്ക്, നിയമപോരാട്ടത്തിന് ധനസമാഹരണം

നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി വിധിക്കെതിരെ ഹൈക്കോടതിയിലേക്ക്, നിയമപോരാട്ടത്തിന് ധനസമാഹരണം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധിക്കെതിരെ നടി ഹൈക്കോടതിയിൽ അപ്പീൽ നൽകും. അതിനിടെ കേസ് നടത്തിപ്പിന് ധനസമാഹരണം തുടങ്ങിയിരിക്കുകയാണ്. അവൾക്കൊപ്പം ലീ​ഗൽ സപ്പോർട്ട് ട്രസ്റ്റാണ് സംഭാവന ക്ഷണിച്ചത്. കോഴിക്കോട് ആസ്ഥാനമായി രജിസ്റ്റർ ചെയ്തിരിക്കുന്ന അവൾക്കൊപ്പം ലീ​ഗൽ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ഇത്തരത്തിൽ ധനസമാഹരണം ആരംഭിച്ചിരിക്കുന്നത്. പൊതുസമൂഹത്തിൽ നിന്ന് പണം തേടിക്കൊണ്ട് അഭ്യർത്ഥന സമൂഹമാധ്യമങ്ങളിൽ അഭ്യർത്ഥന പങ്കുവെച്ചിരിക്കുന്നത്.

കേസ് നടത്തിപ്പിന് ഉന്നത നീതിപീഠങ്ങളിലേക്ക് പോകേണ്ടതുണ്ട്. വലിയതോതിലുള്ള നീതി നിഷേധമാണ് വിചാരണക്കോടതിയിൽ നിന്ന് 2025 ഡിസംബറിലുണ്ടായ വിധിയിലുണ്ടായിരിക്കുന്നത്. ആ നീതി പോരാട്ടത്തിൽ അവൾക്കൊപ്പം നിന്ന് പിന്തുണ കൊടുക്കാൻ പൊതുസമൂഹത്തിന് ബാധ്യതയുണ്ട്. അതുകൊണ്ട് കേസ് നടത്തിപ്പിന് വലിയ സാമ്പത്തിക ബാധ്യത വരും. പൊതുജനങ്ങൾ ഈ ട്രസ്റ്റിലേക്ക് സംഭാവനകൾ നൽകണം എന്ന അഭ്യർത്ഥനയാണ് പങ്കുവെച്ചിരിക്കുന്നത്.

വിചാരണ കോടതി വിധിക്കെതിരെ നടി ഹൈക്കോടതിയിൽ അപ്പീൽ നൽകും. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകയായ അഡ്വ. വൃന്ദ ഗ്രോവർ ഹൈക്കോടതിയിൽ അതിജീവിത നൽകിയ ഹർജിയിൽ ഹാജരാകും. അഡ്വ. ഭദ്രകുമാരി, അഡ്വ. സന്ധ്യ എന്നിവരടങ്ങുന്ന സംഘം ഇക്കാര്യത്തിൽ അഡ്വ. വൃന്ദ ഗ്രോവറിനൊപ്പം പ്രവർത്തിക്കും. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മരത്തില്‍ നിന്ന് നാരങ്ങ പറിച്ചതിന് 12 വയസുകാരനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി; സംഭവം ബിഹാറില്‍

മരത്തില്‍ നിന്ന് നാരങ്ങ പറിച്ചതിന് 12 വയസുകാരനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി; സംഭവം ബിഹാറില്‍

മരത്തില്‍ നിന്ന് നാരങ്ങ പറിച്ചതിന് 12 വയസുകാരനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി. ബിഹാറിലെ നളന്ദയിലാണ് വെറും ഒരു നാരങ്ങയുടെ പേരില്‍ പന്ത്രണ്ടുകാരനെ തല്ലിക്കൊന്ന ക്രൂരമായ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.വീടിന് സമീപം കളിച്ചു കൊണ്ടിരുന്ന കുട്ടി, അയല്‍പക്കത്തെ മരത്തില്‍ നിന്നും നാരങ്ങ പറിച്ചതാണ് പ്രകോപനത്തിന് കാരണം. സംഭവത്തില്‍ 12 പേര്‍ അറസ്റ്റിലായി.

അനുവാദമില്ലാതെ നാരങ്ങ പറിച്ചു എന്നാരോപിച്ച് വീട്ടുടമയും പന്ത്രണ്ടോളം വരുന്ന സംഘവും കുട്ടിയെ മര്‍ദിക്കുകയായിരുന്നു. ക്രൂരമായ മര്‍ദനമേറ്റ കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പിന്നാലെ വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ സ്ഥലത്ത് വലിയ പ്രതിഷേധം ഉയര്‍ത്തി. മൃതദേഹവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.പ്രതിഷേധം ശക്തമായതോടെ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തി. പ്രതിഷേധക്കാരുമായി സംസാരിച്ച പോലീസ് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കി.

നിലവില്‍ 12 പോലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ പ്രദേശത്ത് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.കേസിലെ പ്രധാന പ്രതിയടക്കം 12 പേരെ പോലീസ് ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും നിയമനടപടികള്‍ വേഗത്തിലാക്കുമെന്നും പോലീസ് വ്യക്തമാക്കി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര: വിവരശേഖരണം പൂര്‍ത്തിയായെന്ന് കെഎസ്ആര്‍ടിസി; ഇനി ജെന്‍ഡര്‍ ടിക്കറ്റ് വേണ്ട

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര: വിവരശേഖരണം പൂര്‍ത്തിയായെന്ന് കെഎസ്ആര്‍ടിസി; ഇനി ജെന്‍ഡര്‍ ടിക്കറ്റ് വേണ്ട

കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഇന്ദിര ഗ്യാരണ്ടി സൗജന്യ ബസ് യാത്രയുടെ വിവരശേഖരണം പൂര്‍ത്തിയായതായി കെഎസ്ആര്‍ടിസി. ജെന്‍ഡര്‍ തിരിച്ചുള്ള ടിക്കറ്റ് ഇനി യാത്രക്കാര്‍ക്ക് ലഭിക്കില്ല. നടന്നത് നിശ്ചിത സമയത്തേക്കുള്ള ട്രയല്‍ എന്നാണ് വിശദീകരണം. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷമായിരിക്കും തുടര്‍ നടപടി.

പ്രതിദിന യാത്രക്കാരുടെ കണക്കെടുപ്പെന്ന നിലയിലാണ് കെഎസ്ആര്‍ടിസിയില്‍ ജന്‍ഡര്‍ ടിക്കറ്റിങ് ആരംഭിച്ചത്. സ്ത്രീ, പുരുഷന്‍ എന്നിങ്ങനെ വേര്‍തിരിച്ചായിരുന്നു ഇടിഎം മെഷീന്‍ വഴി ടിക്കറ്റ് നല്‍കിയത്.പ്രതിദിനം കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്ന 29 ലക്ഷം പേരില്‍ പത്തൊന്‍പത് ലക്ഷത്തോളം വരുന്ന വനിതകളുടെ വിവരങ്ങള്‍ പുതിയ സംവിധാനത്തിലൂടെ ശേഖരിച്ചു . നിശ്ചിത സമയത്തേക്ക് പരീക്ഷണ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം കൊണ്ടുവന്നതെന്ന് കെഎസ്ആര്‍ടിസി പറയുന്നു.

കണക്കെടുപ്പ് പൂര്‍ത്തിയായതായും സംവിധാനം നിലവില്‍ നിര്‍ത്തുന്നതുമായാണ് അറിയിക്കുന്നത്. പുതിയ കോണ്‍ഗ്രസ് മന്ത്രിസഭ രൂപീകരണത്തിനു ശേഷം ആയിരിക്കും പദ്ധതിയുടെ തുടര്‍നടപടികള്‍ ഉണ്ടാവുക. അതേസമയം യാത്രക്കാരുടെ അനുമതിയില്ലാതെ പുതിയ നേതൃത്വം നിലവില്‍ വരാതെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നതിനെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വ്യാപക വിമര്‍ശനം; ജ്യോതിഷിയുടെ നിയമനം റദ്ദാക്കി ഉത്തരവിറക്കി TVK

വ്യാപക വിമര്‍ശനം; ജ്യോതിഷിയുടെ നിയമനം റദ്ദാക്കി ഉത്തരവിറക്കി TVK

ചെന്നൈ: തന്റെ വിജയം പ്രവചിച്ച ജ്യോതിഷി റിക്കി രാധര്‍ പണ്ഡിറ്റിനെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കി ടിവികെ. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്‌പെഷല്‍ ഡ്യൂട്ടി ഓഫീസറായിട്ടായിരുന്നു രാധന്‍ പണ്ഡിറ്റിനെ ചൊവ്വാഴ്ച നിയമിച്ചത്. നടപടിക്കെതിരെ വിമര്‍ശനം വ്യാപകമായതോടെയാണ് പിന്നോട്ട് പോക്ക്.

നിയമന നടപടിക്കെതിരെ മദ്രാസ് ഹൈക്കോടതിയില്‍ അഭിഭാഷകനായ കൃഷ്ണമൂര്‍ത്തി ഹര്‍ജി സമര്‍പ്പിക്കുകയുണ്ടായി. റിക്കി രാധര്‍ പണ്ഡിറ്റ് വെട്രിവേലിനെ വിജയ് നിയമ വിരുദ്ധമായി നിയമിക്കുകയായിരുന്നു എന്നാണ് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയത്. ദീര്‍ഘകാലമായി തന്റെ വ്യക്തിഗത ജ്യോതിഷിയായി ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കിയ റിക്കി രാധര്‍ പണ്ഡിറ്റ് വെട്രിവേലിനെയാണ് വിജയ് തന്റെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായി നിയമിച്ചത്.

തമിഴ്‌നാട്ടിലെ തന്നെ പ്രമുഖനായ ജ്യോത്സ്യനും ആത്മീയ ഉപദേഷ്ടാവുമാണ് പണ്ഡിറ്റ് വെട്രിവേല്‍. തെരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് തന്നെ വെട്രിവേല്‍ വിജയ്യുടെ വിജയം പ്രവചിച്ചിരുന്നു. 40 വര്‍ഷമായി ജ്യോത്സനായി പ്രവര്‍ത്തിക്കുന്നയാളാണ് വെട്രിവേല്‍.

കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി രാഷ്ട്രീയ നേതാക്കള്‍ വെട്രിവേലിന്റെ ഉപദേശം തേടിയിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി ജയലളിത പല രാഷ്ട്രീയ തീരുമാനങ്ങളും വെട്രിവേലിന്റെ ഉപദേശപ്രകാരമാണ് സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നടനും നിർമാതാവുമായ ദിലീപ് രാജ് അന്തരിച്ചു

നടനും നിർമാതാവുമായ ദിലീപ് രാജ് അന്തരിച്ചു

കന്നഡ നടനും നിർമാതാവുമായ ദിലീപ് രാജ് (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് വിയോഗം. നടന്റെ പെട്ടെന്നുള്ള വിയോ​ഗത്തിന്റെ ഞെട്ടലിലാണ് കന്നഡ സിനിമാ ലോകം. സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പേരാണ് നടന് അനുശോച്ചനം അറിയിക്കുന്നത്. പുനീത് രാജ്കുമാർ പ്രധാന വേഷത്തിലെത്തി 2007 ൽ പുറത്തിറങ്ങിയ 'മിലാന' എന്ന ചിത്രത്തിലൂടെയാണ് ദിലീപ് ശ്രദ്ധേയനാകുന്നത്.

അഭിനയത്തിനും നിർമാണത്തിനും പുറമേ, ദിലീപ് നാടകരംഗത്തും ഡബ്ബിങ് മേഖലയിലും സജീവമായിരുന്നു. യു-ടേൺ, ബോയ്ഫ്രണ്ട് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അദ്ദേഹം പ്രധാന വേഷങ്ങളിലെത്തി. 24 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. യു-ടേൺ, ബോയ്ഫ്രണ്ട് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അദ്ദേഹം പ്രധാന വേഷങ്ങളിലെത്തി. ഡിആർ ക്രിയേഷൻസ് എന്ന ബാനറിൽ നിരവധി ടെലിവിഷൻ പരമ്പരകളും നിർമിച്ചിട്ടുണ്ട്. സീ കന്നഡയിൽ സംപ്രേഷണം ചെയ്ത ജനപ്രിയ സീരിയലായ ഹിറ്റ്‌ലർ കല്യാണയിലെ നായക വേഷത്തിലൂടെയാണ് ദിലീപ് തിളങ്ങിയത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പത്തനംതിട്ടയിൽ ആസിഡ് ആക്രമണത്തിൽ അയൽവാസിയുടെ കാഴ്ച നഷ്ടമായി; വീട്ടമ്മ 25വർഷത്തിന് ശേഷം കീഴടങ്ങി

പത്തനംതിട്ടയിൽ ആസിഡ് ആക്രമണത്തിൽ അയൽവാസിയുടെ കാഴ്ച നഷ്ടമായി; വീട്ടമ്മ 25വർഷത്തിന് ശേഷം കീഴടങ്ങി

പത്തനംതിട്ട: അയൽവാസിയുടെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തിൽ 65കാരിയായ വീട്ടമ്മയെ പൊലീസിന് മുന്നിൽ കീഴടങ്ങി. സംഭവം നടന്ന് 25 വർഷങ്ങൾക്ക് ശേഷമാണ് വെച്ചൂച്ചിറ കൊല്ലമുള തുലാപ്പള്ളി മൂലക്കയം പാലനിൽക്കുന്ന ഉഴത്തിൽ വീട്ടിൽ പൊന്നമ്മയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. 2000 ജൂലായ് 30നാണ് കേസിനാസ്പദമായ സംഭവം.

പൊന്നമ്മയുടെ അയൽവാസി വെള്ളാപ്പള്ളിൽ വീട്ടിൽ ശശിധരനാണ് ആസിഡ് ആക്രമണത്തിൽ ഭാഗികമായി കാഴ്ചശക്തി നഷ്ടപ്പെട്ടത്.

വെച്ചൂച്ചിറ പൊലീസ് സ്റ്റേഷൻ കോൺസ്റ്റബിളായിരുന്ന ടി എ ശ്രീകുമാറാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്നത്തെ വെച്ചൂച്ചിറ എസ്‌ഐയായിരുന്ന കെ വി വിജയൻ അന്വേഷണം നടത്തി കുറ്റപത്രവും സമർപ്പിച്ചു. 2023ൽ പ്രതിക്ക് മൂന്ന് വർഷം തടവിനും അമ്പതിനായിരം രൂപ പിഴയടക്കാനും ശിക്ഷിക്കുകയും ചെയ്തു. എന്നാൽ ഹൈക്കോടതി അപ്പീലിൽ ശിക്ഷയിൽ ഇളവ് നേടിയ പൊന്നമ്മ ഒളിവിൽ പോയി.

പലയിടങ്ങളിലായി ഒളിവിൽ താമസിച്ച ഇവരുടെ പിറകേയായിരുന്നു പൊലീസ്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് ചുമതലയേറ്റ ശേഷം പ്രതിക്കായുള്ള അന്വേഷണം തുടരുകയും പൊന്നമ്മയുടെ ഭർത്താവ് പൊന്നപ്പനെ കാപ്പാ നിയമപ്രകാരം ജില്ലയ്ക്ക് പുറത്താക്കി. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രത്യേക സ്‌ക്വാഡ് അന്വേഷണം ഊർജിതമാക്കിയതോടെ പൊന്നമ്മ കീഴടങ്ങുകയായിരുന്നു. നിലവിൽ കോടതിയിൽ ഹാജരാക്കിയ ഇവരെ അട്ടക്കുളങ്ങര വനിത ജയിലിലേക്ക് മാറ്റി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാസർഗോഡ് കടന്നൽ കുത്തേറ്റ് അധ്യാപകൻ മരിച്ചു

കാസർഗോഡ് കടന്നൽ കുത്തേറ്റ് അധ്യാപകൻ മരിച്ചു

കാസർഗോഡ് കടന്നൽ കുത്തേറ്റ് അധ്യാപകൻ മരിച്ചു. ബളാംന്തോട് ഗവ. ഹയർ സെക്കൻണ്ടറി സ്കൂൾ അദ്ധ്യാപകൻ ചാമുണ്ഡിക്കുന്ന് സ്വദേശി വിജയനാണ് മരിച്ചത്. വീടിന് സമീപത്തു നിന്നാണ് കടന്നൽ കുത്തേറ്റത്. ഓടിരക്ഷപെടാൻ ശ്രമിക്കുന്നതിനിടെ കുഴിയിൽ വീണതോടെ കടന്നലുകൾ കൂട്ടമായി കുത്തുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് ഭരണ സ്തംഭനം ഇല്ല, മുഖ്യമന്ത്രി തീരുമാനം ഇന്ന് ഉണ്ടായേക്കും; പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് ഭരണ സ്തംഭനം ഇല്ല, മുഖ്യമന്ത്രി തീരുമാനം ഇന്ന് ഉണ്ടായേക്കും; പി കെ കുഞ്ഞാലിക്കുട്ടി

മുഖ്യമന്ത്രി തീരുമാനം വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തി മുസ്ലിം ലീഗ് നേതൃയോഗം. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പ്രഖ്യാപനം വൈകുന്നത് ശരിയല്ലല്ലോ, റെസ്പോൺസബിൾ മാറ്ററല്ലേ. വേഗത്തിൽ തീരുമാനം ഉണ്ടാകേണ്ടതുണ്ട്. തീരുമാനം വൈകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈക്കമാൻഡ് തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സോണിയ ഗാന്ധി ലീഗ് നേതൃത്വവുമായി സംസാരിച്ചിട്ടില്ല. ഹൈക്കമാൻഡ് തീരുമാനം വന്നാൽ ഉടൻ യുഡിഎഫ് ചർച്ച. ലീഗിന്റെ മന്ത്രിമാർ ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കാൻ സാദിഖലി തങ്ങളെ ചുമതലപ്പെടുത്തി. ഹൈക്കമാന്റ് തീരുമാനം വന്നാൽ മാധ്യമങ്ങളെ കാണും. ലീഗിന്റെ മന്ത്രിമാർ ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കാൻ സാദിഖലി തങ്ങളെ ചുമതലപ്പെടുത്തി. സംസ്ഥാനത്ത് ഭരണ സ്തംഭനം ഇല്ല. ഭരിക്കാൻ പോകുന്നത് യുഡിഎഫ് ആണെന്ന് ഉദ്യോഗസ്ഥർക്ക് അറിയാമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

അതേസമയം 102 സീറ്റുകളുമായി വലിയ വിജയം നേടിയിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ വൈകുന്നതില്‍ ലീഗിന് കടുത്ത അതൃപ്തിയുണ്ട്. ജനവികാരം മാനിക്കാതെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് വലിയ പ്രാധാന്യം ലഭിക്കുന്നതില്‍ ലീഗില്‍ അതൃപ്തിയുണ്ടെന്നാണ് സൂചന. യുഡിഎഫ് വിജയത്തിന് ചുക്കാൻ പിടിച്ച വിഡി സതീശനെയാണ് ലീ​ഗ് പിന്തുണയ്ക്കുന്നത്.

മുഖ്യമന്ത്രി പ്രഖ്യാപനത്തിനു ശേഷം പാർട്ടി നേതൃയോഗം ചേരാനാണ് ലീഗ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ മുഖ്യമന്ത്രി പ്രക്യാപനം നീണ്ടുപോകുന്നതിനാൽ‌, അതിനു കാത്തുനിൽക്കാതെ അടിയന്തര യോഗം ചേരാൻ തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രിയെ സംബന്ധിച്ച തീരുമാനം വൈകുന്നത് തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ ആഹ്ലാദ പ്രകടനത്തിനു പോലും മങ്ങലേൽപ്പിച്ചതായി ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ് അഭിപ്രായപ്പെട്ടിരുന്നു. 