Wednesday, 13 May 2026

സ്വർണ വിലയിൽ വൻ വർധനവിന് സാധ്യത; കാരണം ഇറക്കുമതി തീരുവയിലെ വർദ്ധന, ആറിൽ നിന്ന് 15 ശതമാനത്തിലെത്തി

സ്വർണ വിലയിൽ വൻ വർധനവിന് സാധ്യത; കാരണം ഇറക്കുമതി തീരുവയിലെ വർദ്ധന, ആറിൽ നിന്ന് 15 ശതമാനത്തിലെത്തി

തിരുവനന്തപുരം: ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചതിന് പിന്നാലെ സ്വർണ വിലയിൽ വൻ വർധനവിന് സാധ്യത. സ്വർണം, വെള്ളി ഇറക്കുമതി തീരുവ 15 ശതമാനമായാണ് ഉയർത്തിയത്. നേരത്തെ 6 ശതമാനമായിരുന്നു തീരുവ. സ്വർണത്തിന്‍റെ ഇറക്കുമതി നിയന്ത്രിക്കുന്നതിന്‍റെ ഭാഗമാണ് തീരുവ ഉയർത്തിയത്. ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്നാലെയാണ് കടുത്ത നടപടികളിലേക്ക് കടന്നിരിക്കുന്നത്. വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കുന്നതിനും രൂപയുടെ മൂല്യം ഉയർത്തുന്നതിനുമാണ് പുതിയ നിയന്ത്രണങ്ങൾ.

രാജ്യത്ത് സ്വർണ ഉപഭോഗത്തിന്റെ ഭൂരിഭാഗവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കുന്നതിനായി ഒരു വർഷത്തേക്ക് സ്വർണാഭരണങ്ങൾ വാങ്ങുന്നത് ഒഴിവാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ഞായറാഴ്ച ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. സുരക്ഷിതമായ നിക്ഷേപമെന്ന നിലയിൽ സ്വർണത്തോടുള്ള താല്പര്യം രാജ്യത്ത് വർദ്ധിച്ചുവരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഇടപെടൽ ഉണ്ടായത്. ഈ വർഷത്തെ ആദ്യ പാദത്തിൽ ഇന്ത്യയിലെ ഗോൾഡ് ഇടിഎഫുകളിലേക്കുള്ള നിക്ഷേപം 186 ശതമാനം വർദ്ധിച്ച് 20 മെട്രിക് ടണ്ണിലെത്തി റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വർണ ഉപഭോക്തൃ രാജ്യമാണ് ഇന്ത്യ. വ്യാപാര കമ്മി കുറയ്ക്കുന്നതിനും തകർച്ചയിലേക്ക് കൂപ്പുകുത്തിയ രൂപയെ ശക്തിപ്പെടുത്തുന്നതിനും ആണ് സ്വർണം വാങ്ങുന്നതിൽ സ്വയം നിയന്ത്രണം വേണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. എന്നാൽ 2024ൽ കുറച്ച നികുതി വീണ്ടും വർദ്ധിപ്പിച്ചത് സ്വർണ്ണ കള്ളക്കടത്ത് വർദ്ധിക്കാൻ കാരണമാകുമെന്ന വിലയിരുത്തലുമുണ്ട്.

10 ശതമാനം അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയും 5 ശതമാനം അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡെവലപ്‌മെന്റ് സെസ്സും ഉൾപ്പെടെയാണ് പുതിയ ഇറക്കുമതി തീരുവ നിരക്ക് പ്രാബല്യത്തിൽ വരുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെയുണ്ടായ പ്രതിസന്ധിക്കിടെയാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം വന്നതും കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുന്നതും.
 
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മൂന്നാറില്‍ വിനോദ സഞ്ചാരികളില്‍ നിന്നും പ്രവേശന ഫീസ് പിരിക്കാന്‍ ആലോചന

മൂന്നാറില്‍ വിനോദ സഞ്ചാരികളില്‍ നിന്നും പ്രവേശന ഫീസ് പിരിക്കാന്‍ ആലോചന

ഇടുക്കി: മൂന്നാറില്‍ വിനോദ സഞ്ചാരികളില്‍ നിന്നും പ്രവേശന ഫീസ് പിരിക്കാന്‍ ആലോചന. നാളത്തെ പഞ്ചായത്ത് കമ്മറ്റിയില്‍ അന്തിമ തീരുമാനം കൈകൊള്ളും. മൂന്നാറിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കും. മാലിന്യ സംസ്‌കരണത്തിനുള്ള ചെലവ് കണ്ടെത്താനാണ് ഇങ്ങനൊരു തീരുമാനമെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം.

അടിമാലി റോഡ്, മറയൂര്‍ റോഡ്, ഗ്യാപ്പ് റോഡ് എന്നിവിടങ്ങളില്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ച് പ്രവേശന ഫീസ് ഇടാക്കാനാണ് ആലോചിക്കുന്നത്. വിനോദസഞ്ചാരികള്‍ വര്‍ധിക്കുന്നത് മാലിന്യ പ്രശ്‌നങ്ങള്‍ക്കും ഇടവരുത്തുന്നുണ്ട്. വഴിയോരങ്ങളില്‍ വലിച്ചെറിയുന്നതും ഉപേക്ഷിക്കുന്നതും പഞ്ചായത്തിന് തലവേദനയാണെന്നാണ് കമ്മിറ്റിയുടെ അഭിപ്രായം.

മൂന്നാറിനെ സുന്ദരമായി സംരക്ഷിക്കുന്നതിന് ഇത് വിലങ്ങുതടിയാണ്. മറ്റ് പഞ്ചായത്തുകളെക്കാള്‍ കൂടുതല്‍ പേരെ മാലിന്യ നീക്കത്തിന് ഉപയോഗിക്കേണ്ടി വരുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്നുവെന്നാണ് പഞ്ചായത്ത് പറയുന്നത്. പ്രവേശന ഫീസിലൂടെ ലഭിക്കുന്ന തുക തൊഴിലാളികള്‍ക്ക് വേതനമായി നല്‍കാമെന്നും പഞ്ചായത്ത് കണക്ക് കൂട്ടുന്നു.

പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ചാല്‍ സര്‍വ്വകക്ഷി യോഗം വിളിച്ച് ഉടന്‍തന്നെ പ്രവേശന ഫീസ് ഈടാക്കി തുടങ്ങാമെന്ന് പഞ്ചായത്ത് കണക്കുകൂട്ടുന്നു. തൊട്ടടുത്തുള്ള കാന്തല്ലൂര്‍ പഞ്ചായത്ത് ഇതിനോടകം തന്നെ 50 രൂപ പ്രവേശന ഫീസ് ഈടാക്കുന്നുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് നാളെ മുതല്‍ വേനല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്.

നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. വെള്ളിയാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശനിയാഴ്ച തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് മഴ മുന്നറിയിപ്പുള്ളത്. എന്നാല്‍ ഇന്ന് ഒരു ജില്ലയിലും മുന്നറിയിപ്പ് ഇല്ല. അതേസമയം, ഈ ആഴ്ച അവസാനത്തോടെ കാലവര്‍ഷം എത്താനിടയുണ്ടെന്ന സൂചനയും കാലാവസ്ഥ വകുപ്പ് നല്‍കുന്നുണ്ട്.

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 16-ാം തിയതി വരെ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ജാഗ്രതാ നിര്‍ദേശങ്ങള്‍
ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സോണിയാ ഗാന്ധി ആശുപത്രിയില്‍

സോണിയാ ഗാന്ധി ആശുപത്രിയില്‍

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് സോണിയാ ഗാന്ധിയെ പ്രവേശിപ്പിച്ചത്. മൈനര്‍ സര്‍ജറിക്കായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ട്രംപ് ചൈനയിലെത്തി; ഷിയുമായി കൂടിക്കാഴ്ച നടത്തും; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചൈനയുടെ സഹായം വേണ്ടെന്ന് ട്രംപ്

ട്രംപ് ചൈനയിലെത്തി; ഷിയുമായി കൂടിക്കാഴ്ച നടത്തും; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചൈനയുടെ സഹായം വേണ്ടെന്ന് ട്രംപ്

പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമുള്ള കൂടിക്കാഴ്ചയ്ക്കായി അമേരിക്കന്‍ പ്രഡിഡന്റ് ഡോണള്‍ഡ് ട്രംപ് ബെയ്ജിങ്ങിലെത്തി. ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ ചൈനീസ് പ്രസിഡന്റിന്റെ സഹായം തനിക്ക് ആവശ്യമില്ലെന്ന് ചൈനയിലേക്ക് പുറപ്പെടും മുന്‍പ് ട്രംപ് പ്രതികരിച്ചു. ബീജിംഗില്‍ നടക്കാനിരിക്കുന്ന നിര്‍ണ്ണായക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ട്രംപ് ചൈനയില്‍ എത്തിയിരിക്കുന്നത്. ഇന്ന് മുതല്‍ 15 വരെ മൂന്ന് ദിവസത്തേക്കാണ് ട്രംപിന്റെ ചൈന സന്ദര്‍ശനം

ചൈനയും അമേരിക്കയും ലോകത്തിലെ രണ്ട് സൂപ്പര്‍ പവേഴ്‌സ് ആണെന്ന് ചൈന സന്ദര്‍ശനത്തിനായി പുറപ്പെടും മുമ്പേ ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ലോകത്തിലെ ഏറ്റവും കരുത്തുന്ന സൈനിക ശേഷിയുള്ളത് അമേരിക്കയ്ക്കാണ്. രണ്ടാം സ്ഥാനത്തുള്ളത് ചൈനയാണ്. ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ ചൈനീസ് പ്രസിഡന്റിന്റെ സഹായം തനിക്ക് ആവശ്യമില്ല. എന്നാല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മറ്റെന്തിനെക്കാളും വ്യാപാരത്തെക്കുറിച്ചാണ് താന്‍ ഷി ജിന്‍ പിങിനോട് സംസാരിക്കുകയെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു.

യുദ്ധത്തിന്റെ ഫലമായി വിലക്കയറ്റവും നാണയത്തിന്റെ വിലയിടിവും രൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലുള്ള ട്രംപിന്റെ ചൈനാ സന്ദര്‍ശനം സവിശേഷ പ്രാധാന്യമുള്ളതാണ്. കൂടുതല്‍ അമേരിക്കന്‍ ഭക്ഷ്യ ഉത്പ്പന്നവും ആയുധങ്ങളും ചൈന വാങ്ങുന്നത് സംബന്ധിച്ച് ഇരുനേതാക്കളും തമ്മില്‍ നിര്‍ണായക ചര്‍ച്ചകള്‍ നടന്നേക്കുമെന്നാണ് വിവരം. ട്രംപ് തുടങ്ങിവച്ച താരിഫ് യുദ്ധം അടക്കമുള്ള വിഷയങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഒരു ബോര്‍ഡ് ഓഫ് ട്രേഡ് സ്ഥാപിതമായേക്കുമെന്നും ഇത് സംബന്ധിച്ച ചര്‍ച്ചകളും ഉടന്‍ നടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വീട്ടുവളപ്പിലെ മരത്തില്‍ നിന്നും നാരങ്ങ പറിച്ച കൗമാരക്കാരനെ ഉടമ തല്ലിക്കൊന്നു; സംഭവം ബിഹാറിൽ

വീട്ടുവളപ്പിലെ മരത്തില്‍ നിന്നും നാരങ്ങ പറിച്ച കൗമാരക്കാരനെ ഉടമ തല്ലിക്കൊന്നു; സംഭവം ബിഹാറിൽ

പട്‌ന: ബിഹാറിലെ നളന്ദ ജില്ലയില്‍ വീട്ടുവളപ്പിലെ മരത്തിൽ നിന്നും നാരങ്ങാ പറിച്ച കൗമാരക്കാരനെ വീട്ടുടമ തല്ലിക്കൊന്നു. നളന്ദയിലെ സാരക്കരാവ ജില്ലയിലാണ് സംഭവം. പ്രതിയുടെ വീട്ടിലെ മരത്തില്‍ നിന്നുമാണ് കുട്ടി നാരങ്ങാ പറിച്ചത്. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്ന് ഗ്രാമവാസികള്‍ പറയുന്നു. അതേസമയം എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് സൂപ്രണ്ട് ഭാരത് സോണി വ്യക്തമാക്കി. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സാദാര്‍ ആശുപത്രിയിലേക്ക് മാറ്റി.

ജില്ലാ മജിസ്‌ട്രേറ്റും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദര്‍ശിച്ചെന്ന് എസ് പി അറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ നാട്ടുകാര്‍ തടയുന്ന സ്ഥിതിയും ഉണ്ടായി. ക്രമസമാധാനം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായതോടെ പൊലീസിനും നടപടി സ്വീകരിക്കേണ്ടി വന്നുവെന്ന് സൂപ്രണ്ട് പറഞ്ഞു. നിലവില്‍ സാഹചര്യം നിയന്ത്രണവിധേയമാണ്. കൃത്യമായ അന്വേഷണം നടത്തുമെന്നും പ്രതിക്ക് അര്‍ഹമായ ശിക്ഷ തന്നെ വാങ്ങിക്കൊടുക്കുമെന്നാണ് പൊലീസ് നാട്ടുകാരെ അറിയിച്ചിരിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചെലവുചുരുക്കൽ ആഹ്വാനത്തിന് പിന്നാലെ സുരക്ഷാ വാഹനവ്യൂഹം പകുതിയായി കുറച്ച് പ്രധാനമന്ത്രി

ചെലവുചുരുക്കൽ ആഹ്വാനത്തിന് പിന്നാലെ സുരക്ഷാ വാഹനവ്യൂഹം പകുതിയായി കുറച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : വിലക്കയറ്റം നേരിടാൻ ജനങ്ങൾക്ക് പുതിയ സമ്പത്തിക നയങ്ങൾ നിർദേശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അകമ്പടി വാഹനങ്ങളുടെ എണ്ണം പകുതിയായി കുറച്ചു. 50% ആയി വെട്ടി കുറയ്ക്കാൻ ആണ് നരേന്ദ്ര മോദി നിർദേശം നൽകിയത്. ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ ഉപയോഗിക്കാനും മോദി നിർദ്ദേശം നൽകിയിട്ടുണ്ട്. പെട്രോൾ ഡീസൽ പ്രതിസന്ധിയ്ക്ക് പിന്നാലെയാണ് ഈ നിർദ്ദേശം നൽകിയത്.

പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിനോടാണ് (എസ്.പി.ജി) നിലവിലെ വാഹനങ്ങളുടെ എണ്ണത്തിൽ 50 ശതമാനം കുറവ് വരുത്താൻ ആവശ്യപ്പെട്ടത്. സുരക്ഷാ മാനദണ്ഡങ്ങൾ അടങ്ങിയ ബ്ലൂ ബുക്കിലെ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടുതന്നെ മാറ്റങ്ങൾ നടപ്പിലാക്കാൻ എസ്പിജി നടപടികൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ഇന്ധന ഉപയോഗം കുറക്കാനും ആഡംബരങ്ങൾ ഒഴിവാക്കി മാതൃകയാകാനും മറ്റ് മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും മോദി നിർദ്ദേശം നൽകി.

പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങൾക്ക് പിന്നാലെ ഡൽഹി സർക്കാരും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. മന്ത്രിമാർ ഔദ്യോഗിക വാഹനങ്ങൾ ഉപയോഗിക്കുന്നതിലും നിയന്ത്രണം ഏർപ്പെടുത്തണം എന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു. എംഎൽഎമാർക്കും നിർദേശം നിർദ്ദേശം നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥർ കാർപൂളിംഗ്, പൊതു ഗതാഗതം, മെട്രോ എന്നിവ ഉപയോഗിക്കണം എന്നും രേഖ ഗുപ്ത വ്യക്തമാക്കി.

കഴിഞ്ഞ ഞായറാഴ്ച ഹൈദരാബാദ് സന്ദർശന വേളയിലാണ് സ്വർണ്ണത്തിന്റെയും ഇന്ധനത്തിന്റെയും ഉപഭോഗം കുറക്കാൻ പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തത്. സ്വർണം വാങ്ങരുത്, വിദേശത്ത് പോകരുത്, പെട്രോൾ ഉപയോഗം കുറയ്ക്കണം, മെട്രോ ഉപയോഗിക്കണം, വീട്ടിലിരുന്ന് ജോലി ചെയ്യണം എന്നാണ് പ്രധാനമന്ത്രി മുന്നോട്ട് വെച്ച നി‍ർദ്ദേശം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തമിഴ്‌നാട്ടില്‍ ടിവികെയ്ക്ക് ഇന്ന് നിര്‍ണായകം; സഭയില്‍ വിശ്വാസ വോട്ടെടുപ്പ്

തമിഴ്‌നാട്ടില്‍ ടിവികെയ്ക്ക് ഇന്ന് നിര്‍ണായകം; സഭയില്‍ വിശ്വാസ വോട്ടെടുപ്പ്

ചെന്നൈ: തമിഴ്നാട്ടിൽ വിജയ് സർക്കാരിന് ഇന്ന് നി‍ർണായകം. നിയമസഭയിൽ ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കും. രാവിലെ 9.30നാണ് സഭ ചേരുന്നത്. 233 അംഗങ്ങളിൽ 120 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ രൂപീകരിച്ചത്. എഐഎഡിഎംകെയിലെ വിമത പക്ഷം വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ വിജയ് സർക്കാരിനെ എതിർത്ത് വോട്ടുചെയ്യാൻ എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷം വിപ്പ് നൽകിയിട്ടുണ്ട്. അതിനാൽ എഐഎഡിഎംകെയ്ക്കും ഇപിഎസിനും ഇന്നത്തെ ദിവസം നിർണായകമാണ്.

തമിഴ് നിയമസഭയുടെ ചരിത്രത്തിലാദ്യമായി വിശ്വാസവോട്ടെടുപ്പ് തത്സമയം സംപ്രേഷണം ചെയ്യും എന്ന പ്രത്യേകത കൂടിയും ഈ വിശ്വാസവോട്ടെടുപ്പിനുണ്ട്. നിലവിൽ 107 എംഎൽഎമാർ ആണ് ടിവികെയ്ക്ക് ഉള്ളത്. അതിൽ 105 പേർ ആയിരിക്കും വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കുക.

വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് അധികാരമേറ്റെടുത്തത്. 118 എന്ന കേവലഭൂരിപക്ഷ മാന്ത്രിക സഖ്യ തികയ്ക്കാൻ കഴിഞ്ഞതോടെയാണ് ഗവർണർ അർലേക്കർ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത്. ആറ് വര്‍ഷത്തിന് ശേഷമാണ് ദ്രാവിഡ പാര്‍ട്ടിയല്ലാത്ത ഒരു പാര്‍ട്ടി തമ്‌ഴിനാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. വിജയ്ക്ക് പുറമെ ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു. പൊതുഭരണം, ആഭ്യന്തരം, പൊലീസ് വകുപ്പുകള്‍ വിജയ് കൈകാര്യം ചെയ്യും.

ടിവികെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ്, ടിവികെ ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുന, മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്‍, ടിവികെ ചീഫ് കോര്‍ഡിനേറ്റര്‍ കെ എ സെങ്കോട്ടയ്യന്‍, ടിവികെ ട്രഷറര്‍ പി വെങ്കട്ടരമണന്‍, ടിവികെ ജനറല്‍ സെക്രട്ടറി നിര്‍മല്‍ കുമാര്‍, ഈറോഡ് എംഎല്‍എ രാജ്മോഹന്‍, ടിവികെ ജില്ലാ സെക്രട്ടറി ഡോ ടി കെ പ്രഭു, ശിവകാശി എംഎല്‍എ എസ് കീര്‍ത്തന എന്നിവരാണ് വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യ സൂത്രധാരൻ പിടിയിൽ; കേസ് സിബിഐക്ക് കൈമാറി

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യ സൂത്രധാരൻ പിടിയിൽ; കേസ് സിബിഐക്ക് കൈമാറി

ഡൽഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ മുഖ്യ സൂത്രധാരൻ പിടിയിൽ. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ മനീഷ് യാദവാണ് പിടിയിലായത്. മനീഷിനൊപ്പം ഒൻപത് പേരെയും നാസിക്ക് പൊലീസ് പിടികൂടിയിട്ടുണ്ട്. രാജസ്ഥാൻ പൊലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. വമ്പൻ തട്ടിപ്പാണ് നടന്നതെന്നാണ് നാസിക്ക് പൊലീസിൻ്റെ കണ്ടെത്തൽ. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തുന്നതിനായി കേസ് സിബിഐക്ക് കൈമാറിയിട്ടുണ്ട്.

ചോദ്യപേപ്പര്‍ ചോർന്നതിനെ തുടർന്ന് ഈ വര്‍ഷത്തെ നീറ്റ് യു ജി മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കിയിതായി കേന്ദ്രം അറിയിച്ചിരുന്നു. മെയ് മൂന്നിന് നടന്ന നീറ്റ് യുജി പരീക്ഷയാണ് റദ്ദാക്കിയത്. പരീക്ഷ വീണ്ടും നടത്തുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി(എൻടിഎ) അറിയിച്ചിട്ടുണ്ട്. പുതിയ തീയതി പിന്നീട് അറിയിക്കും.

കുട്ടികള്‍ക്ക് പുതിയ ഹാള്‍ ടിക്കറ്റ് ഉടന്‍ വിതരണം ചെയ്യുമെന്നാണ് വിവരം. ഒരിക്കല്‍ പരീക്ഷ എഴുതിയതിനാല്‍ പുതുതായി രജിസ്‌ട്രേഷന്‍ നടത്തേണ്ടതിന്റെയോ ഫീസ് അടയ്‌ക്കേണ്ടതിന്റെയോ ആവശ്യമില്ലെന്ന് ദേശീയ പരീക്ഷാ ഏജന്‍സി അറിയിച്ചിട്ടുണ്ട്. റദ്ദാക്കിയ പരീക്ഷയുടെ ഫീസ് വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചുനല്‍കുമെന്നും എന്‍ടിഎ അറിയിച്ചു. ഏകദേശം 24 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് മെയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷ എഴുതിയത്.