Wednesday, 13 May 2026

സംസ്ഥാനത്ത് ഭരണ സ്തംഭനം ഇല്ല, മുഖ്യമന്ത്രി തീരുമാനം ഇന്ന് ഉണ്ടായേക്കും; പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് ഭരണ സ്തംഭനം ഇല്ല, മുഖ്യമന്ത്രി തീരുമാനം ഇന്ന് ഉണ്ടായേക്കും; പി കെ കുഞ്ഞാലിക്കുട്ടി

മുഖ്യമന്ത്രി തീരുമാനം വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തി മുസ്ലിം ലീഗ് നേതൃയോഗം. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പ്രഖ്യാപനം വൈകുന്നത് ശരിയല്ലല്ലോ, റെസ്പോൺസബിൾ മാറ്ററല്ലേ. വേഗത്തിൽ തീരുമാനം ഉണ്ടാകേണ്ടതുണ്ട്. തീരുമാനം വൈകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈക്കമാൻഡ് തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സോണിയ ഗാന്ധി ലീഗ് നേതൃത്വവുമായി സംസാരിച്ചിട്ടില്ല. ഹൈക്കമാൻഡ് തീരുമാനം വന്നാൽ ഉടൻ യുഡിഎഫ് ചർച്ച. ലീഗിന്റെ മന്ത്രിമാർ ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കാൻ സാദിഖലി തങ്ങളെ ചുമതലപ്പെടുത്തി. ഹൈക്കമാന്റ് തീരുമാനം വന്നാൽ മാധ്യമങ്ങളെ കാണും. ലീഗിന്റെ മന്ത്രിമാർ ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കാൻ സാദിഖലി തങ്ങളെ ചുമതലപ്പെടുത്തി. സംസ്ഥാനത്ത് ഭരണ സ്തംഭനം ഇല്ല. ഭരിക്കാൻ പോകുന്നത് യുഡിഎഫ് ആണെന്ന് ഉദ്യോഗസ്ഥർക്ക് അറിയാമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

അതേസമയം 102 സീറ്റുകളുമായി വലിയ വിജയം നേടിയിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ വൈകുന്നതില്‍ ലീഗിന് കടുത്ത അതൃപ്തിയുണ്ട്. ജനവികാരം മാനിക്കാതെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് വലിയ പ്രാധാന്യം ലഭിക്കുന്നതില്‍ ലീഗില്‍ അതൃപ്തിയുണ്ടെന്നാണ് സൂചന. യുഡിഎഫ് വിജയത്തിന് ചുക്കാൻ പിടിച്ച വിഡി സതീശനെയാണ് ലീ​ഗ് പിന്തുണയ്ക്കുന്നത്.

മുഖ്യമന്ത്രി പ്രഖ്യാപനത്തിനു ശേഷം പാർട്ടി നേതൃയോഗം ചേരാനാണ് ലീഗ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ മുഖ്യമന്ത്രി പ്രക്യാപനം നീണ്ടുപോകുന്നതിനാൽ‌, അതിനു കാത്തുനിൽക്കാതെ അടിയന്തര യോഗം ചേരാൻ തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രിയെ സംബന്ധിച്ച തീരുമാനം വൈകുന്നത് തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ ആഹ്ലാദ പ്രകടനത്തിനു പോലും മങ്ങലേൽപ്പിച്ചതായി ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ് അഭിപ്രായപ്പെട്ടിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്ത്രീകളെ കാണാതാകുന്നതില്‍ കേരളത്തില്‍ മുന്നില്‍ കൊല്ലം

സ്ത്രീകളെ കാണാതാകുന്നതില്‍ കേരളത്തില്‍ മുന്നില്‍ കൊല്ലം

കൊല്ലം : സ്ത്രീകളെ കാണാതാകുന്നതില്‍ കേരളത്തില്‍ മുന്നില്‍ കൊല്ലം ജില്ല. ഒരുമാസം ശരാശരി 70 മുതല്‍ 90 സ്ത്രീകളെയും പെണ്‍കുട്ടികളെയുമാണ് ജില്ലയില്‍ നിന്നു കാണാതാകുന്നത്. ഒരു വര്‍ഷം 900 പേരെയാണ് കൊല്ലത്ത് നിന്ന് കാണാതാകുന്നത്. ഇവരില്‍ 90 ശതമാനം പേരെയും പിന്നീട് കണ്ടെത്തുന്നുണ്ട്.

അഞ്ചു മുതല്‍ എട്ടു ശതമാനം പേരെ കണ്ടെത്താനാകുന്നില്ല. അതായത് പ്രതിവര്‍ഷം കാണാതാകുന്ന സ്ത്രീകളില്‍ 45 മുതല്‍ 72 വരെ പേര്‍ തിരിച്ചു വരുന്നില്ല. ഇ​തു​പ്ര​കാ​രം 10 വ​ര്‍​ഷ​ത്തെ ക​ണ​ക്കെ​ടു​ത്താ​ല്‍ കൊ​ല്ലം ജി​ല്ല​യി​ല്‍ നി​ന്നും കാ​ണാ​താ​യ സ്ത്രീ​ക​ളി​ല്‍ തി​രി​ച്ചു​വ​രാ​ത്ത​വ​ര്‍ 500ന് ​മു​ക​ളി​ലാ​ണ്. തി​രി​ച്ചു​വ​രാ​ത്ത ഭൂ​രി​ഭാ​ഗ​വും 18 നും 35​നും വ​യ​സി​നു മ​ധ്യേ​പ്രാ​യ​മു​ള്ള​വ​രാ​ണ്. കൂ​ടാ​തെ സ്വ​യം ജീ​വ​നൊ​ടു​ക്കു​ന്ന​തി​ലും കൊല്ലം ജില്ല മു​ന്നി​ലാണ്.ഈ ​ര​ണ്ടു വി​ഷ​യ​ങ്ങ​ളി​ലും പ​ഠ​നം ന​ട​ത്താ​ന്‍ ക​ട​പ്പാ​ക്കട സ്‌​പോ​ര്‍​ട്‌​സ് ക്ല​ബി​ന്‍റെ വ​നി​താ വേ​ദി​യാ​യ സ്‌​നേ​ഹി​ത ക​ണ്‍​വ​ന്‍​ഷ​ന്‍ തീ​രു​മാ​നി​ച്ചിരുന്നു. ഈ ​വി​ഷ​യ​ത്തി​ല്‍ സ്‌​നേ​ഹി​ത 15 വ​ര്‍​ഷം മു​ന്‍​പ് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് പ്രാ​രം​ഭം കു​റി​ച്ചി​രു​ന്നു. പ്രണ​യ​ബ​ന്ധം, കു​ടും​ബ​പ്ര​ശ്‌​ന​ങ്ങ​ള്‍, സൈ​ബ​ര്‍ ച​തി​ക്കു​ഴി, ജോ​ലി ത​ട്ടി​പ്പ് തു​ട​ങ്ങി​യ​വ​യെ​ല്ലാം കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കാ​ണാ​താ​യി തി​രി​ച്ചു​വ​രാ​ത്ത​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി നി​യ​മ സഹാ​യ കേ​ന്ദ്രം തു​റ​ക്കാ​നും സ്‌​നേ​ഹി​ത ക​ണ്‍​വ​ന്‍​ഷ​ന്‍ തീ​രു​മാ​നി​ച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തി മുങ്ങി; രണ്ടാംപ്രതി 21വര്‍ഷത്തിന് ശേഷം പിടിയില്‍

സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തി മുങ്ങി; രണ്ടാംപ്രതി 21വര്‍ഷത്തിന് ശേഷം പിടിയില്‍

പാലക്കാട്: പാലക്കാട് മണ്ണാരപ്പറമ്പ് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും കര്‍ഷക സംഘം കപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റി അംഗവുമായിരുന്ന ഇബ്രാഹിമിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി പൊലീസ് പിടിയില്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് അയല്‍വാസിയും കപ്പൂര്‍ മണ്ണാരപറമ്പ് മഠത്തിരുത്തിഞ്ഞാലില്‍ നൗഫല്‍ 21 വര്‍ഷത്തിന് ശേഷം പിടിയിലായത്.

2005 മാര്‍ച്ച് 15നാണ് കേസിന് ആസ്പദമായ സംഭവം. സഹോദരങ്ങളായ നവാസും നൗഫലും ചേര്‍ന്ന് പടിഞ്ഞാരങ്ങാടി വേങ്ങശേരി ഉത്സവത്തിന് പോകുകയായിരുന്ന ഇബ്രഹാമിനെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു. ഒന്നാം പ്രതി നവാസ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. മറ്റൊരു പ്രതിയെ വെറുതെ വിടുകയും ചെയ്തു.

മുമ്പ് അറസ്റ്റിലായ നൗഫല്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. വിദേശത്തേക്ക് കടന്ന ഇയാള്‍ ഇടയ്ക്കിടയ്ക്ക് നാട്ടില്‍ വരാറുള്ളതായി പറയുന്നു. ഈയടുത്ത് വീണ്ടും നാട്ടിലെത്തിയ പ്രതി കഴിഞ്ഞ ദിവസം വിദേശത്തേക്ക് മടങ്ങവേയാണ് വിമാനത്താവളത്തില്‍ നിന്നും പൊലീസ് പിടികൂടിയത്. പ്രതികളും ഇബ്രാഹിമും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുലായം സിങ് യാദവിന്റെ ഇളയമകന്‍ പ്രതീക് യാദവ് അന്തരിച്ചു

മുലായം സിങ് യാദവിന്റെ ഇളയമകന്‍ പ്രതീക് യാദവ് അന്തരിച്ചു

ലക്‌നൗ: സമാജ് വാദി പാർട്ടി സ്ഥാപകനും യുപി മുൻമുഖ്യമന്ത്രിയുമായിരുന്ന അന്തരിച്ച മുലായം സിങ് യാദവിന്റെ ഇളയമകൻ പ്രതീക് യാദവ് അന്തരിച്ചു. 38വയസായിരുന്നു. ലക്‌നൗവിലെ സിവിൽ ആശുപത്രിയിൽ ബുധനാഴ്ചയായിരുന്നു അന്ത്യം. ബിജെപി നേതാവ് അപർണ യാദവിന്റെ ഭർത്താവും സമാജ്‌വാദി പാർട്ടി അധ്യക്ഷനായ അഖിലേഷ് യാദവിന്റെ അർദ്ധ സഹോദരനുമാണ്.

ഇന്ന് പുലർച്ച 6.15ഓടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റി ആൻഡ് ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ പാനൽ പോസ്റ്റ്‌മോർട്ടം നടപടികളിലേക്ക് കടക്കും. പ്രാഥമിക നിരീക്ഷണത്തിൽ ശരീരത്തിൽ പരിക്കുകളൊന്നും ദൃശ്യമല്ല.

ദീർഘകാലമായുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്നുള്ള ബുദ്ധിമുട്ടുകൾ പ്രതീകിനുണ്ടായിരുന്നു. ശ്വാസകോശത്തിൽ രക്തം കട്ടപിടിക്കുന്ന പ്രശ്‌നത്തിന് അദ്ദേഹം ചികിത്സയിലായിരുന്നു. രാവിലെ അദ്ദേഹത്തിന്റെ ആരോഗ്യം മോശമാകുകയും പ്രതികരണം ലഭിക്കാതെയുമായതോടെ കുടുംബം ആശുപത്രിയിൽ എത്തിച്ചു, അപ്പോഴും അവസ്ഥ കൂടുതൽ മോശമായിരുന്നു.

മുലായം സിങ് യാദവിന്റെയും രണ്ടാമത്തെ ഭാര്യ സാധനയുടെയും മകനാണ് പ്രതീക്. യുകെ ലീഡ്‌സ് സർവകലാശാലയിൽ നിന്നും എംബിഎ കരസ്ഥമാക്കിയ പ്രതീക്, അറിയപ്പെടുന്ന റിയൽ എസ്റ്റേറ്റ് ഡെവലപ്പറും ബോഡിബിൽഡറുമായിരുന്നു. മൃഗസ്‌നേഹിയായ പ്രതീക് അവയുടെ സംരക്ഷണത്തിനായുള്ള പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. ഭാര്യ അപർണയും പ്രതീകും വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്തിരിക്കേയാണ് മരണം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിജയ്‍യുടെ ജ്യോതിഷിക്ക് സർക്കാർ നിയമനം: റിക്കി പണ്ഡിറ്റിന്റെ നിയമനത്തിനെതിരായ ഹർജി മദ്രാസ് ഹൈക്കോടതി നാളെ പരി​ഗണിക്കും

വിജയ്‍യുടെ ജ്യോതിഷിക്ക് സർക്കാർ നിയമനം: റിക്കി പണ്ഡിറ്റിന്റെ നിയമനത്തിനെതിരായ ഹർജി മദ്രാസ് ഹൈക്കോടതി നാളെ പരി​ഗണിക്കും

ചെന്നൈ: വിജയ്‍യുടെ ജ്യോതിഷിക്ക് സർക്കാർ പദവിയിൽ നിയമനം നൽകിയതിനെതിരായ ഹർജി മദ്രാസ് ഹൈക്കോടതി നാളെ പരി​ഗണിക്കും. തമിഴ്നാട്ടിലെ പ്രശസ്ത ജ്യോതിഷിയും ടിവികെ വക്താവുമായ റിക്കി രാധൻ പണ്ഡിറ്റിനെയാണ് മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി (OSD) ആയി വിജയ് നിയമിച്ചത്.

അതിനിടെ വിജയ്‍യെ കടന്നാക്രമിച്ച് ഉദയനിധി സ്റ്റാലിൻ രം​ഗത്തെത്തി. പ്രത്യയശാസ്ത്ര എതിരാളി എന്ന് വിശേഷിപ്പിച്ച ബിജെപിയുടെ എംഎൽഎയെ നിങ്ങൾ കുതിരക്കച്ചവടത്തിലൂടെ ഒപ്പം എത്തിച്ചുവെന്ന് ഉദയനിധി സ്റ്റാലിൻ വിമർശിച്ചു. ബിജെപി സഖ്യത്തിലെ എഐഎഡിഎംകെയെ നിങ്ങൾ പിളർത്തിയെന്ന് പറഞ്ഞ ഉദയനിധി ഇതാണോ മാറ്റമെന്നും ചോദിച്ചു. എഐഎഡിഎംകെ എംഎൽഎമാരുടെ വീട്ടിലേക്ക് ആദ്യം സോഫ പോകും, പിന്നാലെ മുഖ്യമന്ത്രി എത്തും.

ഇതാണോ മാറ്റം? ഇതു ചേഞ്ച്‌ അല്ല, എക്സ്ചേഞ്ച് എന്ന് ഉദയനനിധി രൂക്ഷഭാഷയിൽ വിമർശിച്ചു. സോഷ്യൽ മീഡിയ നിങ്ങൾക്കെതിരായി കഴിഞ്ഞു. സംശുദ്ധ ഭരണം ഇതാണോ എന്ന് ആളുകൾ ചോദിച്ചു തുടങ്ങി. എഐഎഡിഎംകെ പിളർപ്പിലും ജ്യോതിഷി നിയമനത്തിലും വിജയ്‍യെ നിയമസഭയിൽ നിർത്തിപ്പൊരിക്കുകയാണ് പാർട്ടികൾ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുട്ടയ്‌ക്കൊപ്പം ഒരിക്കലും കഴിക്കരുതാത്ത 6 ഭക്ഷണങ്ങൾ

മുട്ടയ്‌ക്കൊപ്പം ഒരിക്കലും കഴിക്കരുതാത്ത 6 ഭക്ഷണങ്ങൾ

ധാരാളം പോഷകഘടകങ്ങള്‍ അടങ്ങിയതും സമീകൃതവുമായ ആഹാരമാണ് മുട്ട. പോഷകങ്ങളുടെ പവര്‍ഹൗസ് എന്നാണ് മുട്ടയെ വിശേഷിപ്പിക്കുന്നത് തന്നെ. വിറ്റാമിന്‍ എ, ബി, കാല്‍സ്യം, പ്രോട്ടീന്‍, അയണ്‍ , ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയ ധാരാളം ഘടകങ്ങള്‍ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. മുട്ടയുടെ മഞ്ഞയ്ക്കും വെള്ളയ്ക്കും പ്രത്യേകം പ്രത്യേകം ആരോഗ്യ ഗുണങ്ങളാണുള്ളത്. ദിവസവും ഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തുന്നത് നല്ലതാണെങ്കിലും ചില ഭക്ഷണങ്ങള്‍ മുട്ടയോടൊപ്പം കഴിക്കാരുത്. അത് ആരോഗ്യത്തെ വളരെയധികം ബാധിക്കും.

മുട്ടയും പഞ്ചസാരയും

മുട്ടയും പഞ്ചസാരയും ചേര്‍ത്ത് പാകം ചെയ്യുമ്പോള്‍ അതില്‍നിന്നുണ്ടാകുന്ന അമിനോ ആസിഡുകള്‍ ശരീരത്തിന് വളരെ ദോഷകരമാണ്. ഇത് രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പറയപ്പെടുന്നു.

സോയ പാല്‍

സോയ പാലും മുട്ടയും ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കുക. സോയാ പാലില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ മുട്ടയിലെ പോഷക ഘടകങ്ങളെ ആഗീരണം ചെയ്യുന്നത് തടയുന്നു.

മുട്ട കഴിച്ച ഉടന്‍ ചായ കുടിക്കരുത്

മുട്ട കഴിച്ച ഉടന്‍ ചായ കുടിക്കുന്നത് പലരുടെയും ശീലമാണ്. എന്നാല്‍ ചായയില്‍ അടങ്ങിയിരിക്കുന്ന ടാന്നിക് ആസിഡ് (Tannic acid) മുട്ടയിലെ പ്രോട്ടീനുമായി ചേര്‍ന്ന് മലബന്ധത്തിനും ഗ്യാസിനും കാരണമാകുന്നു.

പാലും മുട്ടയും

മുട്ടയും പാലും പോഷകഘടകങ്ങള്‍ ധാരാളം അടങ്ങിയ രണ്ട് ഭക്ഷണങ്ങളാണ്. ഇവ രണ്ടും പ്രോട്ടീനുകളാല്‍ സമ്പന്നമായതുകൊണ്ട് ഒരുമിച്ച് കഴിക്കുന്നത് ദഹിക്കാന്‍ പ്രയാസമുണ്ടാക്കുന്നു. ഇത് വയറ് വീര്‍ക്കാനും അസ്വസ്ഥതകള്‍ക്കും കാരണമാകും.

പഴങ്ങളും മുട്ടയും

മുട്ട കഴിച്ചാല്‍ ഉടന്‍തന്നെ തണ്ണിമത്തന്‍ പോലെയുള്ള പഴങ്ങള്‍ കഴിക്കരുത്. ഇത് ദഹന പ്രക്രീയയെ മന്ദഗതിയിലാക്കുകയും വയറുവേദനയ്ക്ക് കാരണമാവുകയും ചെയ്യുന്നു.

കൊഴുപ്പുള്ള ഭക്ഷണങ്ങളും മുട്ടയും

മുട്ടയ്‌ക്കൊപ്പം അമിതമായി കൊഴുപ്പുള്ള പന്നിയിറച്ചി പോലെയുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിന് അമിത അധ്വാനം ചെയ്യാനിടയാക്കും. പെട്ടെന്ന് ശരീരം തളര്‍ന്ന് പോകുന്നതുപോലെ ക്ഷീണം തോന്നും. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'അണ്ണന്റെ ആദ്യ തട്ടിപ്പ്', അത് ഞങ്ങളുടെ പണമല്ലേ ? ജ്യോത്സ്യന് ജോലി നൽകിയ വിജയിയെ കടന്നാക്രമിച്ച് നടി

'അണ്ണന്റെ ആദ്യ തട്ടിപ്പ്', അത് ഞങ്ങളുടെ പണമല്ലേ ? ജ്യോത്സ്യന് ജോലി നൽകിയ വിജയിയെ കടന്നാക്രമിച്ച് നടി

കാത്തിരിപ്പുകൾക്കെല്ലാം ഒടുവിൽ നടൻ വിജയ് തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി അധികാരത്തിലേറിയിട്ട് മൂന്ന് ദിവസം പിന്നിടുകയാണ്. ഇതിനകം തന്നെ ജനപ്രീതി നേടുന്ന നിയമങ്ങൾ അടക്കം പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള നീക്കം വിജയ് നടത്തി കഴിഞ്ഞു. ഇത് വലിയ തോതിൽ ശ്രദ്ധനേടുകയും ചെയ്തു. ഇതിനിടയിൽ വിജയിയുടെ ജ്യോതിഷിയും പാർട്ടി വക്താവുമായ റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിന് സർക്കാർ ജോലി നൽകിയത് വിവാദത്തിന് വഴിവച്ചു. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയിട്ടാണ് റിക്കി രാധന്റെ നിയമനം. വിജയിയുടെ നടപടിയിൽ രൂക്ഷ വിമർശനമാണ് വിവിധ ഭാ​ഗങ്ങളിൽ നിന്നും ഉയരുന്നത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി വിജയിയെ കടന്നാക്രമിച്ചിരിക്കുകയാണ് മുൻ ബി​ഗ് ബോസ് താരവും ആർട്ടിസ്റ്റുമായ ജൂലി. മുഖ്യമന്ത്രി ആയ ശേഷം നടത്തിയ ആദ്യ തട്ടിപ്പിന് അഭിനന്ദനങ്ങൾ എന്ന് പറഞ്ഞാണ് വിജയ്ക്ക് എതിരെ ജൂലി സംസാരിച്ചത്. "ഞങ്ങൾ പെരിയോരെ ഇഷ്ടപ്പെടുന്നവരാണ്. സനാദനത്തിന് എതിരായവരാണ്. പക്ഷേ നിങ്ങളുടെ വിശ്വാസങ്ങളെ ഞങ്ങൾ മാനിക്കുന്നുണ്ട്. അതിനെ ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. ദൈവത്തെ ആരാധിക്കരുതെന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല. കുമ്പിട്രോ സാമി എന്ന് പറയുന്നത് തെറ്റാണെന്നെ പറഞ്ഞിട്ടുള്ളൂ. എന്തായാലും പ്രധാനപ്പെട്ടൊരു ജോലി, അത്രയും പ്രധാനപ്പെട്ടൊരു ജ്യോത്സ്യന് കൊടുത്തിരിക്കുന്നു(പരിഹാസത്തോടെ). അയാൾക്ക് കൊടുക്കുന്ന പ്രതിഫലം എവിടെ നിന്നാണ് വരുന്നത് ? അത് ഞങ്ങളുടെ നികുതി പണമല്ലേ?", എന്ന് ജൂലി പറയുന്നു.

ഒപ്പം ജനങ്ങളുടെ നികുതിപ്പണം ഒരിക്കലും ദുർവിനിയോ​ഗം ചെയ്യില്ലെന്ന് പ്രചരണ റാലിക്കിലെ വിജയ് പറയുന്നൊരു വീഡിയോയും ജൂലി പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് കമന്റുമായി രം​ഗത്ത് എത്തിയത്. പലരും ജൂലിയെ സപ്പോർട്ട് ചെയ്തെങ്കിലും ഭൂരിഭാ​ഗം പേരും ജൂലിയ്ക്ക് എതിരെ കടുത്ത വിമർശനമാണ് ഉന്നയിക്കുന്നത്. വിജയ് തെരഞ്ഞെടുപ്പിൽ നിൽക്കുന്നുവെന്ന് അറിഞ്ഞത് മുതൽ അദ്ദേഹത്തിനെതിരെ വലിയ വിമർശനങ്ങൾ ജൂലി പറയുന്നുണ്ടായിരുന്നു. വിജയിച്ചപ്പോൾ, പ്രതിപക്ഷത്ത് ഡിഎംകെ ആണെന്നും അവർ ആ സ്ഥാനത്ത് ഇരിക്കുന്നത് എത്ര അപകടകരമാണെന്ന് വരും ദിവസങ്ങളിൽ വിജയ്ക്ക് മനസിലാകുമെന്നും ജൂലി പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുവൈറ്റ് വിമാന യാത്രക്കാർക്ക് ആശ്വാസം; സഹൽ ആപ്പിൽ പരാതികൾ അറിയിക്കാൻ അവസരമൊരുക്കി അധികൃതർ

കുവൈറ്റ് വിമാന യാത്രക്കാർക്ക് ആശ്വാസം; സഹൽ ആപ്പിൽ പരാതികൾ അറിയിക്കാൻ അവസരമൊരുക്കി അധികൃതർ

കുവൈറ്റില്‍ വിമാന യാത്രക്കാര്‍ക്ക് ആശ്വാസമായി പുതിയ ഡിജിറ്റല്‍ സംവിധാനം ആരംഭിച്ചു. വിമാനയാത്രയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും ഇനി മുതല്‍ 'സഹല്‍' ആപ്പ് വഴി നേരിട്ട് സമര്‍പ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും പ്രശ്‌നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കണ്ടെത്താനും സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിമാനം വൈകുക, ലഗേജ് നഷ്ടപ്പെടുക, കേടുപാടുകള്‍ സംഭവിക്കുക, യാത്രയ്ക്കിടെ പരിക്കേല്‍ക്കുക തുടങ്ങിയ പരാതികള്‍ ഇനി സഹല്‍ ആപ്പ് വഴി അറിയിക്കാം. വിമാന സര്‍വീസ് റദ്ദാകുക, യാത്രാസമയത്തില്‍ മാറ്റം വരുക, ബോര്‍ഡിംഗ് നിഷേധിക്കുക, ബുക്ക് ചെയ്ത ക്ലാസില്‍ മാറ്റം വരുത്തുക തുടങ്ങിയ പരാതികളും ഇനി മുതല്‍ യാത്രക്കാര്‍ക്ക് ആപ്പ് വഴി നേരിട്ട് സമര്‍പ്പിക്കാനാകും. ഇതിന് പുറമെ വ്യാജ ബുക്കിംഗ്, ടിക്കറ്റ് തുക തിരികെ ലഭിക്കാതിരിക്കല്‍ മുതലായ സാമ്പത്തികവുമായി ബന്ധപ്പെട്ട പരാതികളും പുതിയ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതോടൊപ്പം പാക്കേജ് ടൂറുകളിലെ സേവന പോരായ്മകള്‍, സാങ്കേതിക കാരണങ്ങളാല്‍ വിമാനം തിരിച്ചിറങ്ങേണ്ടി വരുന്നതിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളും ‌യാത്രാ റൂട്ടില്‍ മാറ്റം വരുത്തുന്നത് മൂലമുണ്ടാകുന്ന പ്രയാസങ്ങളും സഹല്‍ ആപ്പിലൂടെ പരാതിയായി നല്‍കാനാകും. പരാതിയുടെ പുരോഗതി ഓരോ ഘട്ടത്തിലും ആപ്പിലൂടെ തന്നെ പരിശോധിക്കാനാകുന്നതിനാല്‍ നടപടികള്‍ കൂടുതല്‍ സുതാര്യവും വേഗത്തിലുമായിരിക്കും. ഇതോടെ വിമാനയാത്രയില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് കൂടുതല്‍ എളുപ്പത്തിലും വേഗത്തിലും പ്രശ്‌നപരിഹാരം ലഭ്യമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിജയ് സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ വെട്ടിലാകുക മദ്യഷോപ്പ് ജീവനക്കാര്‍; തുച്ഛ വേതനത്തില്‍ കിലോ മീറ്ററുകള്‍ താണ്ടി ജോലി ചെയ്യണം

വിജയ് സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ വെട്ടിലാകുക മദ്യഷോപ്പ് ജീവനക്കാര്‍; തുച്ഛ വേതനത്തില്‍ കിലോ മീറ്ററുകള്‍ താണ്ടി ജോലി ചെയ്യണം

സുല്‍ത്താന്‍ബത്തേരി: തമിഴ്‌നാട്ടില്‍ വിദ്യാലയങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും സമീപം പ്രവര്‍ത്തിക്കുന്ന തമിള്‍നാടു സ്‌റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പറേഷന് (ടാസ്മാക്) കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ മദ്യശാലകള്‍ (ടാസ്മാക്) അടിയന്തരമായി പൂട്ടാന്‍ മുഖ്യമന്ത്രി സി.ജോസഫ് വിജയ് ഉത്തരവിട്ടതിന് പിന്നാലെ ആശങ്കയിലായി ഷോപ്പുകളിലെ ജീവനക്കാര്‍. 717 മദ്യശാലകള്‍ ഒരുമിച്ച് അടക്കുന്നതോടെ 24 വര്‍ഷമായി തുച്ഛ വേതനത്തിന് ജോലി ചെയ്യുന്ന ജീവനക്കാര്‍ കിലോമീറ്ററുകള്‍ താണ്ടി മറ്റു ഷോപ്പുകളിലെത്തി ജോലി ചെയ്യേണ്ടി വരും. എന്നാല്‍ ഇപ്പോഴും 12500 രൂപ മാത്രമാണ് ഭൂരിപക്ഷം ജീവനക്കാരുടെയും മാസവേതനം. അതായത് ദിവസം 416 രൂപ. ഈ കൂലിയും വാങ്ങി ദൂരസ്ഥലങ്ങളില്‍ പോയി രാത്രി വരെ ജോലി ചെയ്യുന്നത് എങ്ങനെയെന്നാണ് ജീവനക്കാര്‍ ചോദിക്കുന്നത്.

മദ്യവില്‍പ്പനശാലകള്‍ക്ക് 500 മീറ്റര്‍ ചുറ്റളവില്‍ വിദ്യാലയങ്ങളോ ആരാധനാലയങ്ങളോ ഉണ്ടെങ്കില്‍ അത്തരം ഷോപ്പുകള്‍ക്കെല്ലാം താഴിടണമെന്ന ഉത്തരവ് കഴിഞ്ഞ ദിവസമാണ് വിജയ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ആദ്യഘട്ടമെന്നോണമാണ് 717 ഷോപ്പുകള്‍ പൂട്ടുന്നത്. രണ്ടാഴ്ചയ്ക്കകം ഈ ഉത്തരവ് നടപ്പിലാക്കണമെന്നാണ് അധികൃതരുടെ കര്‍ശന നിര്‍ദേശം. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള വിജയ്യുടെ സുപ്രധാന തീരുമാനങ്ങളില്‍ ഒന്നാണിത്. സംസ്ഥാനത്തെ പൊതുസ്ഥലങ്ങളില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് മദ്യശാലകള്‍ പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച പൊതുജനങ്ങളുടെ പരാതികള്‍ പരിഗണിച്ചാണ് തീരുമാനം. പരിശോധനയില്‍ കണ്ടെത്തിയ 717 ഷോപ്പുകളില്‍ 276 എണ്ണം ആരാധനാലയങ്ങള്‍ക്ക് സമീപവും, 186 എണ്ണം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപവും, 255 എണ്ണം ബസ് സ്റ്റാന്‍ഡുകള്‍ക്ക് പരിസരത്തുമാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ അടക്കുന്ന ഷോപ്പുകളിലെ സ്റ്റോക്ക് എടുത്ത് ഇവിടെയുള്ള മദ്യം മറ്റു ഷോപ്പുകളിലേക്ക് മാറ്റുന്നതിനും മറ്റും സമയമെടുക്കുമെന്നാണ് ജീവനക്കാര്‍ പറയുന്നത്.

ഷോപ്പ് വാടകയില്‍ വലിയ പങ്ക് നല്‍കേണ്ടത് ജീവനക്കാര്‍

കേരളത്തില്‍ നിന്ന് വ്യത്യസ്തമായി തമിഴ്‌നാട്ടിലെ മദ്യഷോപ്പുകള്‍ക്ക് സര്‍ക്കാര്‍ അനുവദിക്കുന്നത് തുച്ഛമായ വാടക. ടൗണിന്റെ പ്രധാന ഭാഗങ്ങളില്‍ ഇന്നത്തെ നിലയില്‍ രണ്ട് മുറികള്‍ക്ക് 15000 രൂപയെങ്കിലും വാടക നല്‍കണം. എന്നാല്‍ സര്‍ക്കാര്‍ പഞ്ചായത്ത് പരിധികളിലെ ഷോപ്പിന് അനുവദിക്കുന്നത് 5600 ഉം നഗരസഭ മേഖലകളില്‍ 6600 ഉം രൂപ മാത്രമാണെന്ന് ജീവനക്കാര്‍ പറയുന്നു. ബാക്കി വരുന്ന തുക ജീവനക്കാര്‍ മദ്യം പാക്ക് ചെയ്ത് വരുന്ന കാര്‍ഡ് ബോര്‍ട്ട് പെട്ടികളും മറ്റും വിറ്റ് സംഘടിപ്പിക്കുകയാണെന്ന് കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ മദ്യഷാപ്പ് ജീവനക്കാരന്‍ പറഞ്ഞു. 