Friday, 22 May 2026

KSRTCയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാൽ വൻ നഷ്ടമുണ്ടാകും! ഗതാഗത സെക്രട്ടറിയുടെ റിപ്പോർട്ട്

KSRTCയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാൽ വൻ നഷ്ടമുണ്ടാകും! ഗതാഗത സെക്രട്ടറിയുടെ റിപ്പോർട്ട്

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാൽ വൻ നഷ്ടമുണ്ടാകുമെന്ന് ഗതാഗത സെക്രട്ടറിയുടെ റിപ്പോർട്ട്. 112 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് റിപ്പോർട്ട്. മൂന്നുമാസത്തെ കണക്കാണ് വിലയിരുത്തിയത്. ഓർഡിനറി ബസിൽ മാത്രമെങ്കിൽ 57 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ജൂൺ 15 മുതലാണ് യുഡിഎഫ് സർക്കാർ സൗജന്യ യാത്ര പ്രഖ്യാപിച്ചിരിക്കുന്നത് .

സ്ത്രീകളുടെ കണക്ക് എടുക്കാൻ ജെൻഡർ ടിക്കറ്റിങ് അടക്കം നടപ്പാക്കിയിരുന്നു. അതിന് ശേഷം കെഎസ്ആർടിസി എംഡി ഗതാഗത സെക്രട്ടറിയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. ഇതിന് ശേഷം മന്ത്രിസഭയുടെ അംഗീകാരത്തോടെയായിരിക്കും ജൂൺ 15 മുതൽ സൗജന്യ യാത്ര നടപ്പിലാക്കുക.

സിറ്റിഫാസ്റ്റ്-ഓർഡിനറി ബസുകളിലാണെങ്കിൽ 65 കോടിയുടെ നഷ്ടവും, ഓർഡിനറി, ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് ബസുകളിലാണെങ്കിൽ 90 കോടി രൂപയുടെയും നഷ്ടമുണ്ടാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രതിദിനം കെഎസ്ആർടിസിയെ ആശ്രയിക്കുന്ന 29 ലക്ഷം പേരിൽ പത്തൊൻപത് ലക്ഷത്തോളം വരുന്ന വനിതകളുടെ വിവരങ്ങൾ പുതിയ സംവിധാനത്തിലൂടെ ശേഖരിച്ചിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കനത്ത മഴ, കോഴിക്കോട് മലവെള്ളപ്പാച്ചിൽ താത്കാലിക പാലം ഒലിച്ചുപോയി

കനത്ത മഴ, കോഴിക്കോട് മലവെള്ളപ്പാച്ചിൽ താത്കാലിക പാലം ഒലിച്ചുപോയി

മലവെള്ളപ്പാച്ചിൽ താത്കാലിക പാലം ഒലിച്ചുപോയി. കോഴിക്കോട് മുത്തപ്പൻപുഴയ്ക്ക് സമീപം താൽക്കാലിക പാലം ഒലിച്ചുപോയി. തിരുവമ്പാടി – മറിപ്പൂഴ റൂട്ടിലാണ് സംഭവം. വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താൽക്കാലികപാലമാണിത്.മുത്തപ്പൻപുഴ മുസ്ലിം പള്ളിക്ക് സമീപം നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ താൽക്കാലിക സംവിധാനമാണ് തകർന്നത്.

ശക്തമായ മഴയെത്തുടർന്ന് തോട്ടിലൂടെ വൻതോതിൽ മലവെള്ളം കുത്തിയൊലിച്ച് വരികയായിരുന്നു. തുരങ്ക പാതയ്ക്കായുള്ള റോഡ് പണി നടക്കുന്നതിനാലാണ് പഴയ പാലം പൊളിച്ച് താൽക്കാലിക പാലം നിർമ്മിച്ചത്. വൈകിട്ട് പെയ്ത കനത്ത മഴയെ തുടർന്നായിരുന്നു മലവെള്ളപ്പാച്ചിൽ ഉണ്ടായത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവഞ്ചൂർ പ്രിയങ്കരനായ ജ്യേഷ്ഠ സഹോദരനെന്ന് മുഖ്യമന്ത്രി: തിരുവഞ്ചൂരിന്റേത് വൈവിധ്യമാർന്ന അനുഭവ പശ്ചാത്തലം

തിരുവഞ്ചൂർ പ്രിയങ്കരനായ ജ്യേഷ്ഠ സഹോദരനെന്ന് മുഖ്യമന്ത്രി: തിരുവഞ്ചൂരിന്റേത് വൈവിധ്യമാർന്ന അനുഭവ പശ്ചാത്തലം

നിയമസഭ സ്പീക്കറായി തിരഞ്ഞെടുത്ത തിരുവഞ്ചൂർ രാധാകൃഷ്ണനെ അഭിനന്ദിച്ച് മുഖ്യമന്ത്രി വിഡി സതീശൻ പ്രതിപക്ഷ നേതാവ് പിണറായി വിജയനും. തിരുവഞ്ചൂർ പ്രിയങ്കരനായ ജ്യേഷ്ഠ സഹോദരനാണെന്നും. ഒരു നിയമസഭാ സാമാജികൻ എങ്ങനെ നിയോജകമണ്ഡലത്തിലും സഭയിലും പ്രവർത്തിക്കണമെന്നതിന് ഉത്തമ മാതൃകയാണ് അദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

തിരുവഞ്ചൂർ രാധാകൃഷ്ണൻ ഏറ്റവും സീനിയർ സാമാജികൻ കഴിഞ്ഞ മൂന്നര പതിറ്റാണ്ട് കാലം സഭയിലെ അംഗമായി പ്രവർത്തിച്ചു. എല്ലാ വകുപ്പുകളെ കുറിച്ചും കൃത്യമായ ഗ്രാഹ്യം. ജനഹിതം അനുസരിച്ച് തീരുമാനമെടുക്കാൻ കഴിയുന്നയാളാണ് തിരുവഞ്ചൂരെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുവജന രാഷ്ട്രീയ കാലത്ത് തീപ്പൊരിയായിരുന്ന നേതാവായിരുന്നു. താൻ വിദ്യാർഥിയായിരിക്കെ അദ്ദേഹത്തിനു വേണ്ടി മുദ്രാവാക്യം വിളിച്ചത് ഇന്നും ഓർക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സുദീർഘമായ പ്രവർത്തന പരിചയമാണ് തിരുവഞ്ചൂരിന്റേതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. വിവിധ വകുപ്പുകളുടെ ചുമതല വഹിച്ച അനുഭവമുണ്ട്.വൈവിധ്യമാർന്ന അനുഭവ പശ്ചാത്തലമാണ് തിരുവഞ്ചൂരിന്റേത്. വിദ്യാർഥി കാലഘട്ടം മുതലുള്ള രാഷ്ട്രീയ അനുഭവം സഭയിലെ ഇടപെടലുകൾക്കും പ്രേരകമാകട്ടെയെന്ന് പിണറായി വിജയൻ പറഞ്ഞു. ബാറ്റിംഗ് സൈഡ് നിയമിച്ച അമ്പയർ ആയി സ്പീക്കർ മാറാതിരിക്കട്ടെ എന്നും നിഷ്പക്ഷമായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷയെന്നും അദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് എല്ലാ സഹകരണവും വാഗ്ദാനം ചെയ്യുന്നുവെന്ന് അദേഹം കൂട്ടിച്ചേർ‌ത്തു.

വളരെ സരസനായ ഒരു സുഹൃത്താണ് ചെയറിലേക്ക് എത്തുന്നതെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇടപെടലും സരസമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. മാതൃകയായ തിരുവഞ്ചൂർ ശൈലി ഉണ്ടാകും എന്നും നിഷ്പക്ഷമായി സഭയെ കൊണ്ടുപോകും എന്നും പ്രതീക്ഷിക്കുന്നുവെന്ന് പികെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാന്‍ ശക്തിപ്രാപിക്കുന്നു; ആയുധപ്പുരകള്‍ അതിവേഗം പുനര്‍നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ട്

ഇറാന്‍ ശക്തിപ്രാപിക്കുന്നു; ആയുധപ്പുരകള്‍ അതിവേഗം പുനര്‍നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ട്

വാഷിങ്ടൺ: ഇസ്രയേലും യുഎസും നടത്തിയ സംയുക്ത ആക്രമണത്തില്‍ വലിയ നാശനഷ്ടം നേരിട്ടെങ്കിലും പഴയ കരുത്തോടെ ഇറാന്‍ തിരിച്ചുവരുന്നതായി റിപ്പോര്‍ട്ട്. യുദ്ധത്തെ തുടര്‍ന്ന് തകർന്ന ആയുധപ്പുരകൾ ഇറാൻ അതിവേഗത്തിൽ പുനർനിർമ്മിക്കുന്നതായാണ് വിവരം. അന്താരാഷ്ട്ര മാധ്യമമായ സിഎന്‍എന്‍ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

യുഎസ് ഇന്റലിജന്‍സിനെ ഉദ്ധരിച്ചാണ് സിഎന്‍എന്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇറാന്‍ സൈന്യം വിചാരിച്ചതിനേക്കാള്‍ വേഗത്തില്‍ ശക്തിപ്രാപിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആറ് മാസത്തിനുള്ളില്‍ പഴയ ഡ്രോണ്‍ നിര്‍മ്മാണ ശേഷി ഇറാന് പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ആക്രമണത്തില്‍ തകർന്ന മിസൈല്‍ സൈറ്റുകള്‍, ലോഞ്ചറുകള്‍, പ്രധാന ആയുധ സംവിധാനങ്ങള്‍, നിര്‍മാണ ശാലകള്‍ അടക്കം പുനർനിർമ്മിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.

ഫെബ്രുവരി 28നായിരുന്നു ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം നടന്നത്. ആക്രമണത്തിൽ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി അടക്കം നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഇസ്രയേലിനും അമേരിക്കയ്ക്കുമെതിരെ ഇറാൻ ശക്തമായി തിരിച്ചടിക്കുകയും ചെയ്തിരുന്നു. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെയാണ് അമേരിക്ക പത്തിമടക്കിയത്. നിലവില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

അമേരിക്കയും ഇസ്രയേലുമായുള്ള യുദ്ധത്തില്‍ നയതന്ത്ര പരിഹാരത്തിന് ഒരുക്കമാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ നേരത്തേ പറഞ്ഞിരുന്നു. നയതന്ത്ര പരിഹാരത്തിനുള്ള വഴികള്‍ തങ്ങളുടെ ഭാഗത്തുനിന്ന് തുറന്നിരിക്കുന്നു എന്നാണ് അദേഹം പറഞ്ഞത്. ബലപ്രയോഗത്തിലൂടെ ഇറാനെ കീഴടക്കാന്‍ കഴിയില്ലെന്നും അദേഹം പറഞ്ഞിരുന്നു. അതിനിടെ ഇറാനുമായുള്ള കരാര്‍ പ്രാവര്‍ത്തികമായില്ലെങ്കില്‍ സൈനിക നീക്കത്തിന് തയ്യാറാണെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് പറയുന്നത്. ഇറാനുമായി കരാറില്‍ എത്തിയില്ലെങ്കില്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയം ചർച്ചയാകും; സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന്

കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയം ചർച്ചയാകും; സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന്

ന്യൂഡൽഹി: കേരളത്തിൽ ഭരണം നഷ്ടമായതിന് ശേഷം ആദ്യമായി ചേരുന്ന സിപിഐഎം കേന്ദ്ര കമ്മിറ്റി യോ​ഗം ഇന്ന്. സിപിഐഎമ്മിന് ഭരണം ഉണ്ടായിരുന്ന ഏക സംസ്ഥാനമായ കേരളത്തിലുണ്ടായ തിരിച്ചടി കേന്ദ്ര നേതൃത്വം ​ഗൗരവത്തിലാണ് കാണുന്നത്. പരാജയവുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വം സമർപ്പിച്ച റിപ്പോർട്ടും കേന്ദ്ര കമ്മിറ്റി പരി​ഗണിക്കും. സിപിഐഎമ്മിൻ്റെ ശക്തി കേന്ദ്രമായ കണ്ണൂരിൽ നിന്നുള്ള ജില്ലാ സെക്രട്ടറിയേറ്റ് അം​ഗവും ജില്ലാ കമ്മിറ്റി അം​ഗവും യുഡിഎഫ് പിന്തുണയോടെ മത്സരിച്ചതും പാർട്ടി ശക്തികേന്ദ്രങ്ങളിൽ വിജയിച്ചതും കേന്ദ്ര കമ്മിറ്റിയിൽ ചർച്ചയാകും. മുൻ മന്ത്രിയും മുതിർന്ന നേതാവുമായിരുന്ന ജി സുധാകരൻ അമ്പലപ്പുഴയിൽ മത്സരിച്ച് വിജയിച്ചതും യോഗത്തിൽ ചർച്ചയാകും. വിമതർ നടത്തിയത് ആസൂത്രിത നീക്കമാണെന്നാണ് കേന്ദ്ര നേതൃത്വത്തിന് നൽകിയ റിപ്പോർട്ടിൽ സിപിഐഎം സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ടുള്ള സംസ്ഥാന നേതൃത്വത്തിൻ്റെ നിലപാട് കേന്ദ്ര കമ്മിറ്റി അം​ഗീകരിക്കുമോ എന്നതും പ്രധാനമാണ്.

സംസ്ഥാനത്ത് സിപിഐഎമ്മിൻ്റെ ശക്തികേന്ദ്രങ്ങളിലെ വോട്ട് ചോർച്ചയും ബിജെപിയുടെ സ്വാധീനവും കേന്ദ്ര കമ്മിറ്റിയിൽ ചർച്ചയാകും. ബിജെപി കേരളത്തിൽ മൂന്ന് സീറ്റുകളിൽ വിജയം നേടിയ സാഹചര്യം കേന്ദ്ര കമ്മിറ്റി യോഗം വിലയിരുത്തും. ബംഗാളിൽ സിപിഐഎമ്മിൻ്റെ പ്രകടനവും കേന്ദ്ര കമ്മിറ്റിയിൽ ചർച്ചയാകും. മുന്നേറ്റം പ്രതീക്ഷിച്ച ബംഗാളിൽ ഒരു സീറ്റിൽ മാത്രമാണ് സിപിഐഎമ്മിന് വിജയിക്കാൻ സാധിച്ചത്. വോട്ട് ശതമാനം ഉയർത്താൻ സാധിക്കാത്തത് അടക്കം ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രകടവും കേന്ദ്ര കമ്മിറ്റിയിൽ ചർച്ചയാകും. ബംഗാളിൽ തൃണമൂലിൻ്റെ പരാജയവും ബിജെപി വിജയവും കേന്ദ്ര കമ്മിറ്റി വിലയിരുത്തും. തമിഴ്നാട്ടിൽ വിജയ് നയിക്കുന്ന ടിവികെയ്ക്ക് പിന്തുണ നൽകാനിടയായ സാഹചര്യവും കേന്ദ്ര കമ്മിറ്റിയിൽ ചർച്ചയാകും. തമിഴ്നാട്ടിലെ പുതിയ രാഷ്ട്രീയ സാഹചര്യവും യോഗം വിലയിരുത്തും. അസമിൽ സിറ്റിംഗ് സീറ്റ് നഷ്ടമായതും യോഗത്തിൽ ചർച്ചയാകും.

പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക് നിർ‌ദ്ദേശിച്ച തീരുമാനവും കേന്ദ്ര കമ്മിറ്റി യോ​ഗത്തിൽ ചർച്ചയാകും. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള തീരുമാനം കേന്ദ്ര കമ്മിറ്റിയിൽ ചർച്ച ചെയ്തില്ലെന്ന വിമർശനം ഉയരുന്നുണ്ട്. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കുന്നതിൽ പോളിറ്റ്ബ്യൂറോയിൽ വോട്ടെടുപ്പ് നടന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. പരാജയത്തിന് പിന്നാലെ പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയതിനെതിരെ കേരളത്തിൽ നടന്ന ജില്ലാ കമ്മിറ്റി യോ​ഗങ്ങളിൽ വിമർശനം ഉയർന്നിരുന്നു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Cockroach Janata Partyയുടെ എക്‌സ് വിലക്ക്:ദേശീയ സുരക്ഷയെ ബാധിക്കുമെന്ന IB മുന്നറിയിപ്പിന് പിന്നാലെ;റിപ്പോർട്ട്

Cockroach Janata Partyയുടെ എക്‌സ് വിലക്ക്:ദേശീയ സുരക്ഷയെ ബാധിക്കുമെന്ന IB മുന്നറിയിപ്പിന് പിന്നാലെ;റിപ്പോർട്ട്

ന്യൂഡല്‍ഹി: ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളെ തുടര്‍ന്നാണ് ആക്ഷേപഹാസ്യ പാര്‍ട്ടിയായ 'കോക്രോച്ച് ജനതാ പാര്‍ട്ടി' (സിജെപി)യുടെ എക്‌സ് അക്കൗണ്ട് ഇന്ത്യയില്‍ നിരോധിച്ചതെന്ന് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് ബ്യൂറോയുടെ അഭിപ്രായത്തില്‍ കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്നാണ് എക്‌സ് അക്കൗണ്ട് നിരോധിച്ചതെന്നാണ് ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐടി ആക്ടിലെ വകുപ്പ് 69 (A) പ്രകാരം ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയമാണ് എക്‌സിന് നിര്‍ദേശം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.

'ഇന്ത്യയുടെ പരമാധികാരത്തെ ബാധിക്കുമെന്ന കാര്യം ചൂണ്ടിക്കാട്ടി കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്‌സ് അക്കൗണ്ട് നിരോധിക്കാന്‍ ഐബി കേന്ദ്രത്തിന് നിര്‍ദേശം നല്‍കി. രാജ്യത്തിന്റെ ദേശീയ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ ഈ അക്കൗണ്ട് വഴി പ്രചരിപ്പിക്കുന്നുണ്ടെന്ന് ഐബി പറയുന്നു. അക്കൗണ്ടിലെ ഉള്ളടക്കങ്ങള്‍ യുവ ജനതയെ സ്വാധീനിക്കുന്നു എന്നതും ആശങ്കയ്ക്കിടയാക്കി', അദ്ദേഹം പറഞ്ഞു.

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും നിരോധിക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ഔദ്യോഗിക പേജുകള്‍ക്ക് പുറമേ നിരവധി മറ്റ് പേജുകളും നിര്‍മ്മിക്കപ്പെടുന്നുണ്ട്. ഇതിലെല്ലാം തന്നെ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളും പാട്ടുകളും മറ്റുമാണ് പുറത്തിറക്കുന്നത്.

കഴിഞ്ഞ ദിവസമാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്‌സ് അക്കൗണ്ട് ഇന്ത്യയില്‍ വിലക്കിയത്. 165K ഫോളോവേഴ്‌സുള്ള പേജായിരുന്നു വിലക്കിയത്. പിന്നാലെ കോക്രോച്ച് ഈസ് ബാക്ക് എന്ന പേരില്‍ പുതിയ എക്‌സ് അക്കൗണ്ടും തുടങ്ങിയിരുന്നു. നിലവില്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ഇന്‍സ്റ്റാഗ്രാം പേജ് 18.9 മില്യണ്‍ ഫോളോവേഴ്‌സ് കടന്നു. രാഷ്ട്രീയ പാര്‍ട്ടികളായ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഫോളോവേഴ്‌സിനെയാണ് കോക്രോച്ച് ജനതാ പാര്‍ട്ടി മറികടന്നത്.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതില്‍ പ്രതിഷേധിച്ച് ഉയര്‍ന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയ മുന്നണിയാണ് കോക്രോച്ച് ജനതാ പാര്‍ട്ടി. കഴിഞ്ഞയാഴ്ച കോടതി നടപടികള്‍ക്കിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചത്. 'ഒരു പണിയുമില്ലാത്ത ചില യുവാക്കളുണ്ട്. അവരില്‍ ചിലര്‍ മാധ്യമപ്രവര്‍ത്തകരും ചിലര്‍ സോഷ്യല്‍ മീഡിയ, ആര്‍ടിഐ ആക്ടിവിസ്റ്റുകളുമായി സമൂഹത്തെ ആക്രമിക്കുന്നു. അവര്‍ കോക്രോച്ചുകളും പരാന്നഭോജികളുമാണ്' എന്നാണ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞത്.

ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം വ്യാപക പ്രതിഷേധങ്ങള്‍ക്കിടയാക്കി. തുടര്‍ന്നാണ് കോക്രോച്ച് ജനതാ പാര്‍ട്ടി രൂപീകരിച്ചത്. യുവാക്കള്‍ക്കുവേണ്ടി, യുവാക്കളാല്‍ എന്നതാണ് പാര്‍ട്ടിയുടെ മുദ്രാവാക്യം. 'സെക്യുലര്‍-സോഷ്യലിസ്റ്റ്- ഡെമോക്രാറ്റിക്- ലേസി' എന്നാണ് പാര്‍ട്ടി സ്വയം വിശേഷിപ്പിക്കുന്നത്. സിസ്റ്റം ശ്രദ്ധിക്കാന്‍ മറന്നുപോയവരുടെ, മടിയന്മാരുടെയും തൊഴില്‍രഹിതരുടെയും ശബ്ദം എന്നാണ് ഔദ്യോഗിക വെബ്സൈറ്റില്‍ സിജെപി വിശേഷിപ്പിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറ്റലിയിൽ മോദി മിഠായി റീലുകൾ നിർമ്മിക്കുമ്പോൾ ദുരിതമനുഭവിക്കുന്ന യുവത നീതിക്കായി തെരുവിലാണ്: രാഹുൽ ഗാന്ധി

ഇറ്റലിയിൽ മോദി മിഠായി റീലുകൾ നിർമ്മിക്കുമ്പോൾ ദുരിതമനുഭവിക്കുന്ന യുവത നീതിക്കായി തെരുവിലാണ്: രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇറ്റലിയില്‍ മോദി മിഠായി റീലുകള്‍ നിര്‍മ്മിക്കുമ്പോള്‍ ദുരിതമനുഭവിക്കുന്ന യുവാക്കള്‍ നീതിക്കായി തെരുവിലാണ് എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി നശിപ്പിച്ചെന്നും നിരവധി കുട്ടികള്‍ക്ക് ജീവന്‍ പോലും നഷ്ടമായെന്നും രാഹുല്‍ പറഞ്ഞു.

മോദി ഉത്തരവാദിത്തം ഏറ്റെടുക്കുകയോ വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെ പുറത്താക്കുകയോ ചെയ്തിട്ടില്ല. നീതിക്കായി ശബ്ദമുയര്‍ത്തുമ്പോള്‍ ബിജെപി, സംസ്ഥാന സര്‍ക്കാരുകള്‍ ലാത്തി ചാര്‍ജ് ചെയ്യുകയാണ്. സര്‍ക്കാരിന്റെ ഭയം വ്യക്തമാണ്'- രാഹുല്‍ ഗാന്ധി പറഞ്ഞു. ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്നും ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ രാജ്യത്ത് ശക്തവും സുരക്ഷിതവുമായ സംവിധാനം സ്ഥാപിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. പരാജയപ്പെട്ട സര്‍ക്കാര്‍ ഭാവി കവര്‍ന്നെടുത്ത ഓരോ വിദ്യാര്‍ത്ഥിക്കും വേണ്ടിയുളള ഈ പോരാട്ടം തുടരുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

അതേസമയം, നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ)വീഴ്‌ച സമ്മതിച്ചു. പാർലമെൻ്ററി സമിതിക്ക് മുൻപാകെയാണ് എൻടിഎ വീഴ്ച സമ്മതിച്ചത്. ചോദ്യപേപ്പർ ചോർച്ചയിൽ എൻടിഎയോട് കൂടുതൽ വിശദാംശങ്ങൾ സമർപ്പിക്കാൻ പാർലമെൻ്ററി സമിതി ആവശ്യപ്പെട്ടു. എൻടിഎ ഡയറക്ടർ, എൻടിഎ ചെയർപേഴ്‌സൺ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി ഉൾപ്പെടെയുള്ളവരെ പാർലമെൻ്ററി സമിതി വ്യാഴാഴ്ച വിളിച്ചുവരുത്തിയിരുന്നു. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് വിദ്യാർത്ഥി സംഘടനകളും വിദ്യാർത്ഥികളും ഉൾപ്പെടെ നടത്തിയ ജനരോഷത്തെ തുടർന്നാണ് കോൺഗ്രസ് എംപി ദിഗ് വിജയ് സിങ് അധ്യക്ഷനായ സമിതി ഉദ്യോഗസ്ഥരോട് ഹാജരാകാൻ നിർദേശം നൽകിയത്.

മെയ് 3 ന് നടന്ന നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പരീക്ഷ എൻടിഎ റദ്ദാക്കിയിരുന്നു. ജൂൺ 21ന് പുനഃപരീക്ഷ നടത്തുമെന്നും എൻടിഎ അറിയിച്ചിരുന്നു. വീണ്ടും പരീക്ഷ എഴുതുന്നവർക്ക് പുതിയ രജിസ്ട്രേഷൻ വേണ്ടെന്നും ഫീസ് അടക്കേണ്ടെന്നും റദ്ദാക്കിയ പരീക്ഷാ ഫീസ് വിദ്യാർത്ഥികൾക്ക് തിരിച്ച് നൽകുമെന്നും എൻടിഎ വ്യക്തമാക്കിയിരുന്നു. ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം നടത്തുന്നുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എഞ്ചിനില്‍ തീപ്പൊരി; എയർ ഇന്ത്യ വിമാനം ഡൽഹിയിൽ അടിയന്തരമായി ലാൻഡ് ചെയ്തു

എഞ്ചിനില്‍ തീപ്പൊരി; എയർ ഇന്ത്യ വിമാനം ഡൽഹിയിൽ അടിയന്തരമായി ലാൻഡ് ചെയ്തു

ന്യുഡൽഹി : വിമാനത്തിന്റെ എഞ്ചിനില്‍ തീപടർന്നെന്ന സംശയത്തെ തുടർന്ന് എയർഇന്ത്യ വിമാനം ഡൽഹിയിൽ അടിയന്തരമായി നിലത്തിറക്കി. ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര പുറപ്പെട്ട വിമാനത്തിലാണ് തീപ്പൊരി കണ്ടെത്തിയത്. പൈലറ്റുമാർക്ക് തീപിടുത്ത മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് വിമാനം അടിയന്തര ലാൻഡിങ്ങ് നടത്തിയത്. അതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. രാത്രി 9.30 ഓടെയാണ് വിമാനം ലാൻഡ് ചെയ്തത്.

യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ എല്ലാവരും സുരക്ഷിതരാണെന്നും ആർക്കും പരിക്കുകളില്ലാതെ എല്ലാവരെയും വിമാനത്തിൽ നിന്നും പുറത്തിറക്കിയതായും എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു.ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ AI2802 എന്ന എ320 (A320) വിമാനമാണ് അടിയന്തരമായി ലാൻഡ് ചെയ്തത്.

വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നതിനിടെ കോക്ക്പിറ്റിലെ ജീവനക്കാർക്ക് ഒരു എൻജിനിൽ തീപിടിച്ചതായി സൂചന നൽകുന്ന ഫയർ ഇൻഡിക്കേഷൻ ലഭിക്കുകയായിരുന്നുവെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. എന്നാൽ എൻജിനിൽ യഥാർത്ഥത്തിൽ തീപിടിത്തം ഉണ്ടായിട്ടുണ്ടോ എന്ന് ഉറപ്പിക്കാൻ വിശദമായ പരിശോധനകൾ ആവശ്യമാണെന്നും റിപ്പോർട്ടുകളുണ്ട്. അപകടസമയത്ത് 160-ലധികം ആളുകൾ വിമാനത്തിൽ ഉണ്ടായിരുന്നതായാണ് വിവരം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ട്രെയിനിലെ വാതിൽപ്പടി യാത്രക്കാർക്കും സാമൂഹിക വിരുദ്ധർക്കും പണികിട്ടും; എഐ ക്യാമറ സ്ഥാപിക്കാൻ റെയിൽവേ

ട്രെയിനിലെ വാതിൽപ്പടി യാത്രക്കാർക്കും സാമൂഹിക വിരുദ്ധർക്കും പണികിട്ടും; എഐ ക്യാമറ സ്ഥാപിക്കാൻ റെയിൽവേ

ന്യൂഡൽഹി: രാജ്യത്തെ ട്രെയിൻ യാത്ര കൂടുതൽ സുഗമമാക്കുന്നതിനും സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി എഐ സുരക്ഷാ ക്യാമറകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. റെയിൽഭവനിൽ സംഘടിപ്പിച്ച ഉന്നതതല സുരക്ഷാ റിവ്യൂ മീറ്റിങ്ങിലാണ് മന്ത്രിയുടെ നിർദേശം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തിക്കൊണ്ട് സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.

ട്രെയിനിലെ അപ്രതീക്ഷിതമായ അഗ്നിബാധകളും സാമൂഹികവിരുദ്ധരുടെ അതിക്രമങ്ങളും സമീപകാലത്ത് വർധിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം. അടുത്തിടെ റിപ്പോർട്ട് ചെയ്‌ത സംഭവങ്ങളെ റെയിൽവേ ഗൗരവത്തിലാണ് നോക്കിക്കാണുന്നതെന്നും ഉടൻ നടപടി സ്വീകരിക്കുമെന്നും റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.

ട്രെയിൻ യാത്രകൾക്കിടയിലും രാത്രി നേരങ്ങളിൽ റെയിൽവേ സ്റ്റേഷനുകളിൽ ട്രെയിൻ കാത്തിരിക്കുമ്പോഴുമെല്ലാം പലപ്പോഴായി റിപ്പോർട്ട് ചെയ്യാറുള്ള സാമൂഹിക വിരുദ്ധരുടെ ഉപദ്രവം ഒഴിവാക്കാൻ നീക്കം പ്രയോജനം ചെയ്തേക്കുമെന്നാണ് വിലയിരുത്തൽ. സീറ്റുണ്ടായിട്ട് പോലും പലരും ഡോർസ്റ്റെപ്പിൽ ഇരിക്കാറുണ്ട്. ഇത്തരത്തിലുള്ള യാത്ര അപകടം വിളിച്ചുവരുത്തും. ക്യാമറ സ്ഥാപിക്കുന്നതോടെ ഇത്തരത്തിലുള്ള യാത്രകൾക്കും അവസാനമുണ്ടാകുമെന്നാണ് കരുതുന്നത്. അപരിചിതരെ ഉപദ്രവിക്കുക, ശല്യം ചെയ്യുന്ന തരത്തിൽ സംസാരിക്കുക, അഗ്നിബാധയ്ക്ക് കാരണമായേക്കാവുന്ന തരത്തിലുള്ള പ്രവൃത്തികളിലേർപ്പെടുക തുടങ്ങിയ കാര്യങ്ങളിലും നിരീക്ഷണം കർശനമാക്കിയേക്കും. പുതിയ സുരക്ഷാ പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോഴും അസ്വാഭാവികമായി വല്ലതും ശ്രദ്ധയിൽ പെടുകയാണെങ്കിൽ റെയിൽവേ ഹെൽപ്പ്ലൈൻ നമ്പറായ 139-ൽ യാത്രക്കാർ വിളിച്ചറിയിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

റെയിൽവേ നെറ്റ് വർക്കുകളിലുടനീളം സിസിടിവി കവറേജുകൾ വികസിപ്പിക്കാനും പ്ലാറ്റ്ഫോമുകളിൽ നിന്ന് റെയിൽവേ ഹെഡ്‌ക്വാർട്ടേഴ്‌സിലേക്ക് വേഗത്തിൽ വിവരമറിയിക്കാനും സംവിധാനമൊരുക്കുമെന്നും മന്ത്രാലയത്തിൻ്റെ പ്രസ്താവനയിൽ പറയുന്നുണ്ട്. 