Friday, 22 May 2026

കേരളത്തിന് മാതൃകയായി പാലാ നഗരസഭയിൽ കേരളാ കോൺഗ്രസ് (എം) കോൺഗ്രസ് സഖ്യത്തിന് സാധ്യത തെളിയുന്നു

കേരളത്തിന് മാതൃകയായി പാലാ നഗരസഭയിൽ കേരളാ കോൺഗ്രസ് (എം) കോൺഗ്രസ് സഖ്യത്തിന് സാധ്യത തെളിയുന്നു

കോട്ടയം :കേരളത്തിന് മാതൃകയായി പാലാ നഗരസഭയിൽ കേരളാ കോൺഗ്രസ് എം ;കോൺഗ്രസ് സഖ്യത്തിന് സാധ്യത തെളിയുന്നു .പാലാ നഗരസഭായിലെ പ്രതിസന്ധികളാണ് ഇങ്ങനെയൊരു തീരുമാനം എടുക്കുവാൻ ഇരു കക്ഷികളെയും പ്രേരിപ്പിക്കുന്നത് .ഇപ്പോഴത്തെ നഗരസഭാ ഭരണം കൊണ്ട് കോൺഗ്രസിന് യാതൊരു പ്രയോജനവും ലഭിക്കുന്നില്ലെന്ന് മാത്രമല്ല അഭിമാനത്തിന് കോട്ടം തട്ടുന്ന പ്രവർത്തികളാണ് നടന്നു കൊണ്ടിരിക്കുന്നത് .

കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ യോഗത്തിൽ മാണി സി കാപ്പൻ എം എൽ എ യ്ക്ക് സ്വീകരണം നൽകിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാരെ അറിയിച്ചിരുന്നില്ല.അതുകൊണ്ടു തന്നെ അവർ പ്രതിഷേധിക്കുകയും ചെയ്തു .എന്നാൽ ഇത് കോൺഗ്രസ് അംഗങ്ങളിൽ അതൃപ്തി ഉളവാക്കിയിരുന്നു .കൂടാതെ ഒരു കോൺഗ്രസ് അംഗത്തെ അനുവാദകനാക്കി വിധാൻ സഭ കേരളത്തിൽ നടപ്പാക്കണമെന്ന് സ്വതന്ത്ര മുന്നണി അംഗം പ്രമേയം കൊണ്ട് വരികയും ചെയ്തു .

ഇത് ജോസ് കെ മാണിയെ അപമാനിക്കാനാണ് എന്ന് പൊതുവെ സംസാരമുണ്ട് .പ്രസിദ്ധരായ പിതാക്കന്മാരുടെ മക്കൾക്ക് എം എൽ എ യും മന്ത്രിയുമൊക്കെ ആവാമല്ലോ എന്നും പ്രമേയത്തിൽ പറയുന്നുണ്ട് .കോൺഗ്രസ് അംഗം സെബാസ്ററ്യൻ പനയ്ക്കലിനെയാണ് അനുവാദകനാക്കിയത് .കോൺഗ്രസ് അംഗങ്ങളെ ഭിന്നിപ്പിക്കാനും സ്വതന്ത്ര മുന്നണി ശ്രമിക്കുന്നുണ്ട് .ഉടനെ തന്നെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ പ്രസ്താവന മാധ്യമങ്ങൾക്കു ലഭിച്ചു .ചിലരുടെ വ്യക്തി വിരോധം തീർക്കാൻ ഉള്ള വേദിയായി നഗരസഭാ ഭരണത്തെ ഉപയോഗിക്കരുത് എന്നാണ് പ്രസ്താവന .

ഇനിയുള്ള കൗൺസിലുകൾ നടക്കുന്നതിനു മുന്നേ കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികൾ വരെയുള്ള ഒരു അഡ്‌ഹോക്ക് കമ്മിറ്റി കൂടി കൗൺസിലിൽ സ്വീകരിക്കേണ്ട നയങ്ങൾ രൂപപ്പെടുത്തണമെന്ന കോൺഗ്രസ് നിർദ്ദേശത്തെ സ്വതന്ത്ര മുന്നണിക്ക് സ്വീകാര്യമായിട്ടില്ല .അതേസമയം സ്വതന്ത്ര മുന്നണി കേരളാ കോൺഗ്രസ് എമ്മിൽ നിന്നും ആളെ അടർത്തി എടുക്കുവാൻ നോക്കുന്നുമുണ്ട് .ഇപ്പോൾ തന്നെ കോൺഗ്രസ് അംഗങ്ങൾ കൊണ്ട് വരുന്ന പദ്ധതികൾക്ക് സാങ്കേതിക കാരണം പറഞ്ഞ് തടയിടുന്ന പരിപാടിയാണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത് .സ്വതന്ത്ര മുന്നണിയുടെ കാൽ പിടിച്ചാൽ മാത്രമേ കോൺഗ്രസ് അംഗങ്ങൾ കൊണ്ട് വരുന്ന നിർദ്ദേശങ്ങൾ അംഗീകരിക്കപ്പെടുകയുള്ളൂ എന്ന നിലയിലായി കാര്യങ്ങൾ .

നിയമ സഭാ തെരെഞ്ഞെടുപ്പിൽ ഒരു എം എൽ എ സ്ഥാനം പോലും ലഭിക്കാതെ വന്ന കേരളാ കോൺഗ്രസ് എം സമാനതകളില്ലാത്ത പ്രതിസന്ധിയിലാണ് .ഇനി എൽ ഡി എഫിൽ നിന്നാൽ അസ്ഥിവാരം തോണ്ടുമെന്നു അവർക്കറിയാം .ജനങ്ങളുടെ ഉള്ളിലുള്ള കടുത്ത പിണറായി വിരോധമാണ് അവർക്കു വിനയായി വന്നത് .ഈ പ്രതി സന്ധി അവർക്കു കര കയറേണ്ടതുണ്ട് .എൻ ഡി എ യിലേക്ക് പോയാൽ തന്നെ അത് ജോസ് കെ മണിക്ക് കാബിനറ്റ് റാങ്ക് ഉള്ള മന്ത്രി സ്ഥാനം ലഭിക്കുമെന്നല്ലാതെ അണികൾക്ക് പ്രയോജനം ലഭിക്കുന്നില്ല .യു ഡി എഫ് ആഭിമുഖ്യമുള്ള അണികൾ ഇതിനെ എങ്ങനെ നേരിടുമെന്നതിലും പാർട്ടി നേതൃത്വത്തിന് സംശയമുണ്ട് .അതേസമയം യു ഡി എഫിൽ പാലാ മാത്രമേ ലഭിക്കൂ എന്നതും ബാക്കിയെല്ലാം ജോസഫ് വിഭാഗത്തിന്റെയും ;കോൺഗ്രസിന്റെയും സിറ്റിംഗ് സീറ്റുകളാണെന്നതും അവരെ ദുഖിതരാക്കുന്നുണ്ടെങ്കിലും .പ്രതിസന്ധികളെ ധീരമായി നേരിടാനാണ് അവരുടെയും നീക്കം .അങ്ങനെ വരുമ്പോഴാണ് പാലാ നഗരസഭയിലെ പുതിയ കൂട്ടുകെട്ട് പ്രസക്തമാവുന്നത് 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

 ഇറാനുമായുള്ള യുദ്ധം അവസാനിക്കുന്നതിനുള്ള കരാറുമായി ബന്ധപ്പെട്ട് ചില നല്ല സൂചനകൾ ഉണ്ടെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ

ഇറാനുമായുള്ള യുദ്ധം അവസാനിക്കുന്നതിനുള്ള കരാറുമായി ബന്ധപ്പെട്ട് ചില നല്ല സൂചനകൾ ഉണ്ടെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ

ഫ്ലോറിഡ: ഇറാനുമായുള്ള യുദ്ധം അവസാനിക്കുന്നതിനുള്ള കരാറുമായി ബന്ധപ്പെട്ട് ചില നല്ല സൂചനകൾ ഉണ്ടെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. എന്നാൽ അമിത ശുഭാപ്തി വിശ്വാസം പുലർത്താൻ ആ​ഗ്രഹിക്കുന്നില്ലെന്നും റൂബിയോ കൂട്ടിച്ചേർത്തു. നാറ്റോ വിദേശകാര്യ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്കായി സ്വീഡനിലേയ്ക്ക് പുറപ്പെടുന്നതിന് മുമ്പായി ഫ്ലോറിഡയിൽ മാധ്യമ പ്രവർത്തകരോടായിരുന്നു മാർക്കോ റൂബിയോയുടെ പ്രതികരണം.

ഹോർമുസ് കടലിടുക്കിൽ ഇറാൻ ടോൾ ചുമത്തിയാൽ നയതന്ത്രപരമായ ഏതൊരു കരാറും അപ്രായോ​ഗികമായിരിക്കും എന്നും മാർക്കോ റൂബിയോ വ്യക്തമാക്കി. ലോകത്തിലെ ആരും ടോൾ സംവിധാനത്തെ അനുകൂലിക്കുന്നില്ല. അത് സംഭവിക്കില്ല. അത് അസ്വീകാര്യമായിരിക്കും എന്നായിരുന്നു അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രതികരണം. 'അവർ അത് തുടരുകയാണെങ്കിൽ അത് ഒരു നയതന്ത്ര കരാറിനെ അസാധ്യമാക്കും. അതിനാൽ അവർ അങ്ങനെ ചെയ്യാൻ ശ്രമിക്കുന്നത് ലോകത്തിന് ഒരു ഭീഷണിയാണ്, അത് പൂർണ്ണമായും നിയമവിരുദ്ധ'മാണെന്നും മാർക്കോ റൂബിയോ പ്രതികരിച്ചു.

ഇറാനും അമേരിക്കയും തമ്മിലുള്ള മധ്യസ്ഥ ചർച്ചകൾ തുടരുകയാണെന്നാണ് ഇറാനിയൻ വാർത്താ ഏജൻസിയായ ഐഎസ്എൻഎ വ്യക്തമാക്കുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള കരാറിൻ്റെ ഔദ്യോ​ഗിക ചട്ടക്കൂട് രൂപപ്പെടുത്തതിനായി ഇരുപക്ഷവും കരട് രൂപം തയ്യാറാക്കുന്നതിനായുള്ള നിലപാടുകൾ പരസ്പരം കൈമാറുന്നുണ്ടെന്നും ഐഎസ്എൻഎ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന കരാർ രൂപപ്പെടുത്താൻ മധ്യസ്ഥത വഹിക്കുന്ന പാകിസ്താൻ ഉദ്യോ​ഗസ്ഥർ കഠിനപ്രയത്നം നടത്തുന്നതായാണ് അൽജസീറ റിപ്പോർട്ട് ചെയ്യുന്നത്. അതേ സമയം അന്തിമ കരാറിൽ എത്താൻ കഴിയുമോ എന്ന് പറയാൻ സാധിക്കുന്ന ഘട്ടത്തിലേയ്ക്ക് എത്തിയിട്ടില്ലെന്ന് മറ്റൊരു ഇറാനിയൻ സ്രോതസ്സിനെ ഉദ്ധരിച്ച് അൽജസീറ ചൂണ്ടിക്കാണിക്കുന്നുണ്ട്.

അമേരിക്കയും ഇസ്രയേലും ആക്രമണം ആരംഭിച്ചതിന് പിന്നാലെ ആഗോള എണ്ണ കയറ്റുമതിയുടെ അഞ്ചിലൊന്ന് ഭാഗവും കടന്ന് പോകുന്ന ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചതോടെയാണ് വിഷയം സങ്കീർണ്ണമായത്. ഹോർമൂസ് തുറക്കാനുള്ള അമേരിക്കയുടെ സമ്മർദ്ദങ്ങൾക്ക് ഇറാൻ വഴിപ്പെടാതിരുന്നതോടെ ആ​ഗോള ഊർജ്ജ വിതരണത്തിലും പ്രതിസന്ധി ഉടലെടുത്തിരുന്നു. പിന്നാലെ കഴിഞ്ഞ മാസം മുതൽ അമേരിക്ക ഇറാനിയൻ തുറമുഖങ്ങൾ ഉപരോധിക്കാൻ തുടങ്ങിയതോടെ ഇരുപക്ഷവും തമ്മിലുള്ള സംഘർഷം രൂക്ഷമായി. ഹോർമൂസിലൂടെ കടന്ന് പോകുന്നതിനായി വാണിജ്യ കപ്പലുകൾ ടോൾ നൽകണമെന്ന ഇറാൻ്റെ നിലപാട് യുദ്ധത്തെ ആ​ഗോള പ്രതിസന്ധിയിലേയ്ക്ക് കൂടി തള്ളിവിട്ടിരിക്കുന്ന സാഹചര്യത്തിലാണ് പാകിസ്താൻ മുൻ കൈ എടുത്തുള്ള സമാധാന കരാറിന് നീക്കം നടക്കുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുഖ്യമന്ത്രി വി ഡി സതീശന് സ്വന്തം മണ്ഡലത്തിൽ വൻസ്വീകരണം, അതിഥികളായി മോഹൻലാലും ശ്രീകുമാരൻ തമ്പിയും

മുഖ്യമന്ത്രി വി ഡി സതീശന് സ്വന്തം മണ്ഡലത്തിൽ വൻസ്വീകരണം, അതിഥികളായി മോഹൻലാലും ശ്രീകുമാരൻ തമ്പിയും

കൊല്ലം: മുഖ്യമന്ത്രി വി ഡി സതീശന് സ്വന്തം മണ്ഡലമായ പറവൂരിൽ വൻ സ്വീകരണം നൽകും. പറവൂരിൽ‌ നടക്കുന്ന പരിപാടിയിൽ അതിഥികളായി നടൻ മോഹൻലാലും ശ്രീകുമാരൻ തമ്പിയും പങ്കെടുക്കും. ഈ മാസം 24-ന് പൗരാവലിയുടെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ ​ഗ്രൗണ്ടിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പൗരാവലിയ്ക്ക് വേണ്ടി നടൻ മോഹൻലാൽ മുഖ്യമന്ത്രിയ്ക്ക് നൽകും. പൊതുജനങ്ങൾക്കും മുഖ്യമന്ത്രിയെ ആദരിക്കാനുള്ള അവസരമുണ്ട്. മുഖ്യമന്ത്രിയെ ആദരിക്കാൻ ആ​ഗ്രഹിക്കുന്നവർ പേരുവിവരങ്ങൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് ന​ഗരസഭാ ചെയർപേഴ്സൺ അറിയിച്ചു.

എറണാകുളത്തും സതീശന് സ്വീകരണം നൽകുന്നുണ്ട്. കൊച്ചി പൗരാവലിയുടെ സ്വീകരണം രാവിലെ 10 മണിക്കാണ് സംഘടിപ്പിച്ചിരിക്കുന്നത്. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ജനപ്രതിനിധികൾ, മന്ത്രിമാർ, രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ പങ്കെടുക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘പിണറായിയുടെ ധാർഷ്ട്യം; വീട്ടിൽപോയി ചോദിക്ക് പരാമർശം തിരിച്ചടിയായി’, CPI പത്തനംതിട്ട ജില്ലാ കൗൺസിൽ യോഗത്തിൽ വിമർശനം

‘പിണറായിയുടെ ധാർഷ്ട്യം; വീട്ടിൽപോയി ചോദിക്ക് പരാമർശം തിരിച്ചടിയായി’, CPI പത്തനംതിട്ട ജില്ലാ കൗൺസിൽ യോഗത്തിൽ വിമർശനം

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ധാർഷ്ട്യം തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് സിപിഐ പത്തനംതിട്ട ജില്ലാ കൗൺസിൽ യോഗത്തിൽ വിമർശനം. പിണറായി വിജയന്റെ വീട്ടിൽപോയി ചോദിക്ക് പരാമർശം തിരിച്ചടിയായി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ സമീപനം പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നും വിമർശനമുയർന്നു.

സിപിഐയുടെ പത്തനംതിട്ട ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാറിനെതിരെയും അതിരൂക്ഷ വിമർശനം ഉണ്ടായി. ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കറായി പ്രവർത്തിച്ചതിനൊപ്പം പാർട്ടിയുടെ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചതും അണികൾക്കിടയിൽ വലിയത്തരത്തിലുള്ള അഭിപ്രായ വ്യത്യാസത്തിന് ഇടയാക്കി. ജില്ലയിൽ വേണ്ടത്ര രീതിയിൽ പ്രവർത്തിക്കാൻ ചിറ്റയം ഗോപകുമാറിനായില്ല. കൂടാതെ ബിനോയ് വിശ്വം സിപിഐഎമ്മിന് വിധേയപ്പെട്ടാണ് നിൽക്കുന്നതെന്നും ശക്തമായ നിലപാട് സ്വീകരിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ലെന്നും വിമർശനമുണ്ട്. സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം പ്രകാശ് ബാബുവും സംസ്ഥാന സെക്രട്ടറി ആർ രാജേന്ദ്രനും പങ്കെടുത്ത സിപിഐയുടെ ജില്ലാ കൗൺസിലിലാണ് അതിരൂക്ഷ വിമർശനം ഉയർന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'എമ്പുരാന്‍', 'തുടരും' വീണു! 'ദൃശ്യം 3' ലൂടെ സ്വന്തം റെക്കോര്‍ഡ് തിരുത്തി മോഹന്‍ലാല്‍

'എമ്പുരാന്‍', 'തുടരും' വീണു! 'ദൃശ്യം 3' ലൂടെ സ്വന്തം റെക്കോര്‍ഡ് തിരുത്തി മോഹന്‍ലാല്‍

മോളിവുഡില്‍ മോഹന്‍ലാലിനേക്കാള്‍ വലിയൊരു ക്രൗഡ് പുള്ളര്‍ ഇല്ല. ബോക്സ് ഓഫീസില്‍ എത്രയോ കാലം മുന്‍പേ അത് തെളിയിച്ചിട്ടുണ്ട് അദ്ദേഹം. ഓരോ ശ്രദ്ധേയ ചിത്രങ്ങള്‍ വരുമ്പോഴും തന്‍റെ പഴയ റെക്കോര്‍ഡുകള്‍ അദ്ദേഹം തിരുത്താറുമുണ്ട്. ഏറ്റവും പുതിയ റിലീസ് ദൃശ്യം 3 ന്‍റെ കാര്യത്തിലും അത്തരത്തിലുള്ള തിരുത്തിക്കുറിക്കലുകള്‍ ആരംഭിച്ചിട്ടുണ്ട്. മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനമായിരുന്ന ഇന്നലെയാണ് ഇന്ത്യയൊട്ടാകെ ആരാധകരുള്ള ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗം തിയറ്ററുകളില്‍ എത്തിയത്. ദൃശ്യം ഫ്രാഞ്ചൈസി ചിത്രമായതിനാല്‍ത്തന്നെ വലിയ പ്രീ റിലീസ് ഹൈപ്പോടെയാണ് ചിത്രം എത്തിയത്. ഇത് മുന്നില്‍ കണ്ട് 11 ദിവസം മുന്‍പ് ആശിര്‍വാദ് സിനിമാസ് അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിരുന്നു. വന്‍ ഓപണിംഗ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത് എന്നാണ് വിവരം. ഒപ്പം മോളിവുഡില്‍ ഒരു റെക്കോര്‍ഡും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.

പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയിലൂടെ ആദ്യ ദിനം ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ മലയാള ചിത്രം എന്ന റെക്കോര്‍ഡ് ആണ് ദൃശ്യം 3 നേടിയിരിക്കുന്നത്. മോഹന്‍ലാലിന്‍റെ തന്നെ തുടരും എന്ന ചിത്രത്തിന്‍റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡ് ആണ് ഇത്. തുടരും റിലീസ് ദിനത്തില്‍ 4.19 ലക്ഷം ടിക്കറ്റുകളാണ് വിറ്റിരുന്നതെങ്കില്‍ ദൃശ്യം 3 അതിനെ മറികടന്ന് ബുക്ക് മൈ ഷോയിലൂടെ ഇന്നലെ വിറ്റത് 5.87 ലക്ഷം ടിക്കറ്റുകളാണ്. മൂന്നാം സ്ഥാനത്തും മറ്റൊരു മോഹന്‍ലാല്‍ ചിത്രം തന്നെ. എമ്പുരാന്‍ ആണ് അത്. 3.81 ലക്ഷം ടിക്കറ്റുകളാണ് എമ്പുരാന്‍ ആദ്യ ദിനം വിറ്റിരുന്നത്.

അതേസമയം ഒരു മലയാള ചിത്രത്തിന് ഒരുപക്ഷേ ഇതുവരെ ലഭിക്കാത്ത തരത്തിലുള്ള റിലീസ് ആണ് ദൃശ്യം 3 ന് ലഭിച്ചത്. 67 രാജ്യങ്ങളില്‍ ചിത്രം ആദ്യ ദിനം എത്തി എന്നാണ് ഔദ്യോഗിക വിവരം. ബോളിവുഡ് ചിത്രങ്ങള്‍ക്ക് പോലും ലഭിക്കാത്ത തരത്തിലുള്ള റിലീസ് ആണ് ഇത്. അഡ്വാന്‍സ് ബുക്കിംഗിലും മികച്ച പ്രതികരണം ലഭിച്ചിരുന്നു ചിത്രത്തിന്. ആദ്യ ഷോകളുടെ അഭിപ്രായം അറിയാന്‍ കാത്തിരിക്കുകയായിരുന്നു വലിയൊരു വിഭാഗം പ്രേക്ഷകര്‍. മോശമല്ല എന്ന അഭിപ്രായം വന്നതോടെ ടിക്കറ്റ് വില്‍പ്പന കുതിച്ചു. ഒരു ഘട്ടത്തില്‍ ബുക്ക് മൈ ഷോയില്‍ മണിക്കൂറില്‍ 41,000 ല്‍ അധികം ടിക്കറ്റുകളാണ് ദൃശ്യം 3 വിറ്റത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലാഭത്തിൽ 23% വളർച്ച; LIC ഓഹരികൾക്ക് കുതിപ്പ്, 84% വളർച്ചാ സാധ്യത കല്പിച്ച് ബ്രോക്കറേജുകൾ

ലാഭത്തിൽ 23% വളർച്ച; LIC ഓഹരികൾക്ക് കുതിപ്പ്, 84% വളർച്ചാ സാധ്യത കല്പിച്ച് ബ്രോക്കറേജുകൾ

മികച്ച നാലാം പാദ ഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ ശ്രദ്ധേയമായ നേട്ടം രേഖപ്പെടുത്തി എൽഐസി ഓഹരികൾ. കമ്പനിയുടെ ലാഭം 23 ശതമാനം ഉയർന്നതിനെ തുടർന്ന് ഓഹരികൾ തുടക്കഘട്ട വ്യാപാരത്തിൽ 5 ശതമാനം വരെ ഉയർന്നു. മികച്ച സാമ്പത്തിക പ്രകടനവും ബ്രോക്കറേജ് സ്ഥാപനങ്ങളുടെ അനുകൂല വിലയിരുത്തലുകളും ഓഹരിയിന്മേലുള്ള നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ചു.

2025-26 സാമ്പത്തിക വർഷത്തിന്റെ മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 23 ശതമാനം ഉയർച്ചയോടെ 23,420 കോടി രൂപയായി ഉയർന്നു, കഴിഞ്ഞ വർഷം ഇത് 19,013 കോടി രൂപയായിരുന്നു. . ഗ്രൂപ്പ് ഇൻഷുറൻസ് ബിസിനസിലെ ശക്തമായ വളർച്ചയും നികുതി ഇളവുകൾ മൂലമുള്ള ഇൻഷുറൻസ് ആവശ്യകതയിലെ വർധനയും കമ്പനിയുടെ ലാഭത്തിൽ പ്രധാന പങ്കുവഹിച്ചു.

ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ എൽഐസിയുടെ മൊത്തം വരുമാനം നാലാം പാദത്തിൽ 13.81% വർധിച്ച് 2,53,591.83 കോടിയായി. പ്രീമിയങ്ങൾ പുതുക്കുന്നതിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷം 79,138 കോടിയിൽ നിന്ന് ഇത്തവണ 81,933 കോടിയായി ഉയർന്നു. കൂടാതെ അറ്റ പലിശ വരുമാനം 1,64,691.21 കോടിയായിരുന്നു, 2025 സാമ്പത്തിക വർഷത്തിന്റെ മാർച്ച് പാദത്തിൽ ഇത് 1,47,585.56 കോടിയായിരുന്നു. സിംഗിൾ പ്രീമിയം വരുമാനത്തിലും പുതിയ പോളിസികളിലെ ആദ്യവർഷ പ്രീമിയത്തിലും മികച്ച വളർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയത്.

മികച്ച പാദഫലങ്ങൾക്ക് പിന്നാലെ പ്രമുഖ ബ്രോക്കറേജുകൾ ഓഹരികളുടെ ലക്ഷ്യ വില ഉയരത്തിയിട്ടുണ്ട്. സിറ്റി ബ്രോക്കറേജ് ഓഹരികൾക്ക് 'ബൈ' റേറ്റിംഗ് നൽകികൊണ്ട് 1,475 രൂപയാണ് ലക്ഷ്യവിലയാണ് നൽകിയിരിക്കുന്നത്. ശക്തമായ പ്രവർത്തന പ്രകടനം ചൂണ്ടിക്കാട്ടി 84% വളർച്ചാ സാധ്യതയാണ് ബ്രോക്കറേജ് കല്പിച്ചിരിക്കുന്നത്. 

കമ്പനിയുടെ മാർജിനുകളിലെ പുരോഗതിയും നോൺ -പാർ ഇൻഷുറൻസ് ഉൽപ്പന്നങ്ങളിലെ വളർച്ചയും ഭാവിയിൽ കൂടുതൽ നേട്ടങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് ബ്രോക്കറേജുകൾ പൊതുവെ വിലയിരുത്തൽ. ഡയറക്ടർ ബോർഡ് 2025-26 സാമ്പത്തിക വർഷത്തേക്ക് 10 രൂപ അന്തിമ ലാഭവിഹിതം പ്രഖ്യപിച്ചിട്ടുണ്ട്. ഇതിനുള്ള റെക്കോർഡ് തീയതി ജൂൺ 25 ആയി നിശ്ചയിച്ചിട്ടുണ്ട്.

വിദഗ്ധർ പറയുന്നതനുസരിച്ച്, ഇൻഷുറൻസ് മേഖലയിൽ കമ്പനിയുടെ ശക്തമായ വിപണി സാന്നിധ്യവും ലാഭക്ഷമതയിലെ മെച്ചവും അടുത്ത കാലയളവിൽ ഓഹരികൾക്ക് കൂടുതൽ പിന്തുണ നൽകാനിടയുണ്ട്. സ്വാഭാവികമായും അനുകൂല ഘടകങ്ങളുടെ പിൻബലത്തിൽ ഓഹരികൾ തുടർന്നും മുന്നേറ്റം പ്രകടമാക്കും എന്ന പ്രതീക്ഷയിലാണ് നിക്ഷേപകരും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'സത്യപ്രതിജ്ഞയില്‍ വടശ്ശേരി ദാമോദരന്‍ മേനോന്‍ സതീശനായത് യാദൃശ്ചികതയല്ല'; മുഖ്യമന്ത്രിക്കെതിരെ ആര്‍ ബിന്ദു

'സത്യപ്രതിജ്ഞയില്‍ വടശ്ശേരി ദാമോദരന്‍ മേനോന്‍ സതീശനായത് യാദൃശ്ചികതയല്ല'; മുഖ്യമന്ത്രിക്കെതിരെ ആര്‍ ബിന്ദു

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനെതിരെ ഉന്നതവിദ്യാഭ്യാസ വകുപ്പ് മുന്‍ മന്ത്രി ആര്‍ ബിന്ദു. സത്യപ്രതിജ്ഞ വരെ വി ഡി സതീശന്‍ ആയിരുന്നുവെന്നും സത്യപ്രതിജ്ഞയില്‍ വടശ്ശേരി ദാമോദരന്‍ മേനോന്‍ സതീശനായത് കേവല യാദൃശ്ചികതയല്ലെന്നും ആര്‍ ബിന്ദു പറഞ്ഞു. അത്തരം സമവാക്യങ്ങള്‍ ഈ ഭരണകാലത്ത് തുടരുമെന്ന് ആര്‍ ബിന്ദു കൂട്ടിച്ചേര്‍ത്തു.

പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ക്ക് ഒന്നാമത് പരിഗണന നല്‍കണമെന്ന് 'പൂക്കി' മുഖ്യമന്ത്രിയെ ഓര്‍മ്മപ്പെടുത്തുന്നു. ഉപരിപ്ലവമായ കാപട്യമല്ല വേണ്ടതെന്നും ആര്‍ ബിന്ദു പറഞ്ഞു. മലയിടംതുരുത്ത് കുടിയൊഴിപ്പിക്കലിനെ കുറിച്ചും മുന്‍ മന്ത്രി പ്രതികരിച്ചു.

'കുടിയിറക്ക് അനുവദിക്കില്ല. മനുഷ്യ കവചം തീര്‍ത്ത് പ്രതിരോധിക്കും. സര്‍ക്കാര്‍ മാറിയതോടെ പൊലീസ് നരനായാട്ട് തുടങ്ങി. ഭരണം മാറിയതോടെ പൊലീസിന്റെ കാഴ്ചപ്പാട് തന്നെ മാറി', ആര്‍ ബിന്ദു പറഞ്ഞു.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ വടശ്ശേരി ദാമോദര മേനോന്‍ സതീശന്‍ എന്നായിരുന്നു വി ഡി സതീശന്‍ പേര് വായിച്ചത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 'മേനോന്‍' എന്ന ജാതിപ്പേര് പറയാനാണ് വി ഡി സതീശന്‍ മുഴുവന്‍ പേര് പറഞ്ഞതെന്നായിരുന്നു വിമര്‍ശനം.

എന്നാല്‍ പിതാവിന്റെ സ്മരണ പുതുക്കാനാണ് അച്ഛന്റെ മുഴുവന്‍ പേര് പറഞ്ഞതെന്നും അമ്മയുടെ പേര് കൂടി പറയാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തപ്പോഴും മുഴുവന്‍ പേരാണ് സതീശന്‍ പറഞ്ഞത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'പ്രതിപക്ഷം ഈ അവസരം മുതലാക്കണം, യുവാക്കളെ അവഗണിക്കാൻ കഴിയില്ല'; കോക്രോച്ച് പാര്‍ട്ടി തരംഗത്തിൽ നിലപാട് വ്യക്തമാക്കി തരൂർ

'പ്രതിപക്ഷം ഈ അവസരം മുതലാക്കണം, യുവാക്കളെ അവഗണിക്കാൻ കഴിയില്ല'; കോക്രോച്ച് പാര്‍ട്ടി തരംഗത്തിൽ നിലപാട് വ്യക്തമാക്കി തരൂർ

ഡൽഹി: കേന്ദ്രത്തിന്‍റെ കര്‍ശന നടപടികൾക്കിടയിലും അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ് കോക്രോച്ച് ജനത പാര്‍ട്ടി. സോഷ്യൽമീഡിയ അക്കൗണ്ട് പൂട്ടിച്ചിട്ടും ബദലായി തുടങ്ങിയ അക്കൗണ്ടിലേക്കും ലക്ഷങ്ങൾ ആകര്‍ഷിക്കപ്പെടുകയാണ്. സിജെപിയുടെ എക്സ് അക്കൗണ്ടിന് താഴിട്ടത് വ്യാപക വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. ഇതിനെതിരെ കോൺഗ്രസ് എംപി ശശി തരൂരും രംഗത്തെത്തി. അക്കൗണ്ട് ബ്ലോക്ക് ചെയ്തതിനെ ബുദ്ധിശൂന്യമെന്ന് വിശേഷിപ്പിച്ച തരൂര്‍ യുവാക്കൾക്ക് സ്വയം പ്രകടിപ്പിക്കാൻ വേദിയുണ്ടാകണമെന്നും അഭിപ്രായപ്പെട്ടു.

ഇൻസ്റ്റാഗ്രാമിൽ 19 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള 'കോക്രോച്ച് ജനതാ പാർട്ടി'യുടെ പെട്ടെന്നുള്ള ഉയർച്ചയിൽ തനിക്ക് കൗതുകം തോന്നിയെന്നും കോൺഗ്രസ് എംപി പറഞ്ഞു. ബുധനാഴ്ചയാണ് പാര്‍ട്ടിയുടെ എക്സ് അക്കൗണ്ട് മരവിപ്പിച്ചത്. "യുവാക്കളുടെ നിരാശ എനിക്ക് മനസ്സിലാകും, അവർ എന്തുകൊണ്ടാണ് ഇതിനോട് യോജിക്കുന്നതെന്ന് എനിക്ക് കാണാൻ കഴിയുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് എക്സ് അക്കൗണ്ട് പൂട്ടിയത് വിനാശകരവും തികച്ചും വിവേകശൂന്യവുമാണെന്ന് ഞാൻ പറയുന്നത് - യുവാക്കൾക്ക് അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ ഒരു വഴി ഉണ്ടായിരിക്കണം, അതിനാൽ സിജെപിയുടെ അക്കൗണ്ട് അടച്ചുപൂട്ടുന്നതിന് പകരം അത് പ്രവർത്തിക്കാൻ അനുവദിക്കൂ. ജനാധിപത്യത്തിന് വിയോജിപ്പുകൾക്കും ഹാസ്യത്തിനും പരിഹാസത്തിനും, എന്തിനേറെ നിരാശ പ്രകടിപ്പിക്കുന്നതിനും പോലും വഴികൾ ആവശ്യമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

"ഈ പ്രസ്ഥാനത്തിന്‍റെ ഭാവി എന്താകുമെന്ന് എനിക്ക് ഉറപ്പില്ല, എന്നാൽ ഇതിന് പിന്നിലെ യുവാക്കൾ ഈ ഊർജത്തെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് എത്തിക്കാൻ ഒരു വഴി കണ്ടെത്തുമെന്നോ, അല്ലെങ്കിൽ മാറ്റത്തിന്‍റെ ശബ്ദമാകാൻ തങ്ങളുടെ വോട്ടിലൂടെ അത് പ്രകടിപ്പിക്കുമെന്നോ ഞാൻ പ്രതീക്ഷിക്കുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ അവരെ ആർക്കും അവഗണിക്കാൻ കഴിയാതെയാകും"

വൈറലായ ഈ പ്രവണത ശ്രദ്ധിക്കണമെന്നും യുവാക്കളെ തങ്ങളിലേക്ക് ആകർഷിക്കാൻ ശ്രമിക്കണമെന്നും പ്രതിപക്ഷ പാർട്ടികളോട് നിർദേശിച്ചുകൊണ്ട്, ഈ അവസരം മുതലാക്കണം എന്ന ഉപദേശത്തോടെയാണ് തരൂർ തന്‍റെ പോസ്റ്റ് അവസാനിപ്പിച്ചത്. ''പ്രതിപക്ഷം തീർച്ചയായും മുതലാക്കേണ്ട ഒരു അവസരമാണിത്'' കോൺഗ്രസ് എംപി കുറിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭാ സ്പീക്കർ

തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭാ സ്പീക്കർ

തിരുവനന്തപുരം: നിയമസഭാ സ്പീക്കറായി മുതിര്‍ന്ന കോണ്‍ഗ്രസ് അംഗവും കോട്ടയം എം എല്‍ എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. മൂന്നു മുന്നണികളും മത്സരരംഗത്തുണ്ടായിരുന്നതിനാല്‍ വോട്ടെടുപ്പിലായിരുന്നു തിരഞ്ഞെടുപ്പ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് 101 വോട്ടും ഇടത് മുന്നണി സ്ഥാനാർത്ഥി എ സി മൊയ്തീന് 35 വോട്ടും എന്‍ഡിഎയില്‍നിന്നുള്ള ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് 3 വോട്ടും ലഭിച്ചു. നടപടികള്‍ നിയന്ത്രിച്ച പ്രോടെം സ്പീക്കര്‍ ജി സുധാകരന്‍ വോട്ട് ചെയ്തില്ല. പേര് വിളിക്കുന്നതിനനുസരിച്ച് അംഗങ്ങള്‍ സ്പീക്കറുടെ ഡയസിനു പിന്നിലൊരുക്കിയ സ്ഥലത്തുവന്ന് വോട്ടു രേഖപ്പെടുത്തി പെട്ടിയില്‍ ഇടുകയായിരുന്നു.

ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ചേര്‍ന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ സ്പീക്കറുടെ കസേരയിലേക്ക് ആനയിച്ചു.

138 വര്‍ഷത്തെ പാരമ്പര്യമുള്ള നിയമസഭയില്‍ 25ാമത്തെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. വലിയ സന്തോഷമുണ്ട്. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഏറ്റവും നിര്‍ണായകമായ ചുമതലയാണ് പാര്‍ട്ടി ഏല്‍പിച്ചിരിക്കുന്നതെന്നും അതില്‍ നൂറു ശതമാനം സംതൃപ്തിയുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. 

കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായാണ് മൂന്ന് സ്ഥാനാർത്ഥികൾ മത്സരിച്ചത്. 139 എംഎൽഎമാരാണ് വോട്ട് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി വി ഡി സതീശനാണ് ആദ്യം വോട്ട് രേഖപ്പെടുത്തിയത്. സഭയിൽ 102 അംഗങ്ങളുടെ പിന്തുണയുള്ളതിനാൽ യുഡിഎഫ് സ്ഥാനാർത്ഥിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുമെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. രഹസ്യബാലറ്റ് ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടന്നത്. മൂന്ന് സ്ഥാനാർത്ഥികളുടെയും ഏജന്റുമാരുടെയും പ്രോ ടെം സ്പീക്കറുടെയും സാന്നിധ്യത്തിലാണ് വോട്ടെണ്ണിയത്.

ഗവർണറുടെ നയപ്രഖ്യാപനത്തിനായി 29നാണ് സഭ ഇനി ചേരുക. ജൂൺ ഒന്നിനാണ് ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ്. യുഡിഎഫിൽ നിന്ന് ഷാനിമോൾ ഉസ്മാനാണ് മത്സരിക്കുക.

ചുവപ്പൻ കോട്ടയായിരുന്ന കോട്ടയത്തുനിന്ന് നാലാം തവണയാണ് തിരുവഞ്ചൂർ നിയമസഭയിലെത്തുന്നത്. 35,986 വോട്ടിനാണ് സി പി എമ്മിന്‍റെ അഡ്വ. കെ അനിൽ കുമാറിനെ തുടർച്ചയായ രണ്ടാം വട്ടവും തറപറ്റിച്ചത്.

1991 മുതൽ അടൂരിൽനിന്ന് നിയമസഭയിലെത്തിയെങ്കിലും ജന്മനാടിനെ പ്രതിനിധീകരിച്ചത് 20 വർഷം കഴിഞ്ഞാണ്. ബാലജനസഖ്യം, കെഎസ്യു പ്രവര്‍ത്തനങ്ങളിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. 1965ൽ ബാലജനസഖ്യം സംസ്ഥാന പ്രസിഡന്‍റായി. 1967ല്‍ കെഎസ്യു കോട്ടയം ജില്ലാ പ്രസിഡന്‍റും 1969ല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായി. കോട്ടയം ബസേലിയോസ് കോളേജ് യൂണിയൻ ചെയർമാനും ജനറൽ സെക്രട്ടറിയുമായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, പ്രസിഡന്‍റ്, കെപിസിസി ജനറൽ സെക്രട്ടറി പദവികളും വഹിച്ചു.