Friday, 22 May 2026

തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭാ സ്പീക്കർ

തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭാ സ്പീക്കർ

തിരുവനന്തപുരം: നിയമസഭാ സ്പീക്കറായി മുതിര്‍ന്ന കോണ്‍ഗ്രസ് അംഗവും കോട്ടയം എം എല്‍ എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. മൂന്നു മുന്നണികളും മത്സരരംഗത്തുണ്ടായിരുന്നതിനാല്‍ വോട്ടെടുപ്പിലായിരുന്നു തിരഞ്ഞെടുപ്പ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് 101 വോട്ടും ഇടത് മുന്നണി സ്ഥാനാർത്ഥി എ സി മൊയ്തീന് 35 വോട്ടും എന്‍ഡിഎയില്‍നിന്നുള്ള ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് 3 വോട്ടും ലഭിച്ചു. നടപടികള്‍ നിയന്ത്രിച്ച പ്രോടെം സ്പീക്കര്‍ ജി സുധാകരന്‍ വോട്ട് ചെയ്തില്ല. പേര് വിളിക്കുന്നതിനനുസരിച്ച് അംഗങ്ങള്‍ സ്പീക്കറുടെ ഡയസിനു പിന്നിലൊരുക്കിയ സ്ഥലത്തുവന്ന് വോട്ടു രേഖപ്പെടുത്തി പെട്ടിയില്‍ ഇടുകയായിരുന്നു.

ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ചേര്‍ന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ സ്പീക്കറുടെ കസേരയിലേക്ക് ആനയിച്ചു.

138 വര്‍ഷത്തെ പാരമ്പര്യമുള്ള നിയമസഭയില്‍ 25ാമത്തെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. വലിയ സന്തോഷമുണ്ട്. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഏറ്റവും നിര്‍ണായകമായ ചുമതലയാണ് പാര്‍ട്ടി ഏല്‍പിച്ചിരിക്കുന്നതെന്നും അതില്‍ നൂറു ശതമാനം സംതൃപ്തിയുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. 

കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായാണ് മൂന്ന് സ്ഥാനാർത്ഥികൾ മത്സരിച്ചത്. 139 എംഎൽഎമാരാണ് വോട്ട് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി വി ഡി സതീശനാണ് ആദ്യം വോട്ട് രേഖപ്പെടുത്തിയത്. സഭയിൽ 102 അംഗങ്ങളുടെ പിന്തുണയുള്ളതിനാൽ യുഡിഎഫ് സ്ഥാനാർത്ഥിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുമെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. രഹസ്യബാലറ്റ് ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടന്നത്. മൂന്ന് സ്ഥാനാർത്ഥികളുടെയും ഏജന്റുമാരുടെയും പ്രോ ടെം സ്പീക്കറുടെയും സാന്നിധ്യത്തിലാണ് വോട്ടെണ്ണിയത്.

ഗവർണറുടെ നയപ്രഖ്യാപനത്തിനായി 29നാണ് സഭ ഇനി ചേരുക. ജൂൺ ഒന്നിനാണ് ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ്. യുഡിഎഫിൽ നിന്ന് ഷാനിമോൾ ഉസ്മാനാണ് മത്സരിക്കുക.

ചുവപ്പൻ കോട്ടയായിരുന്ന കോട്ടയത്തുനിന്ന് നാലാം തവണയാണ് തിരുവഞ്ചൂർ നിയമസഭയിലെത്തുന്നത്. 35,986 വോട്ടിനാണ് സി പി എമ്മിന്‍റെ അഡ്വ. കെ അനിൽ കുമാറിനെ തുടർച്ചയായ രണ്ടാം വട്ടവും തറപറ്റിച്ചത്.

1991 മുതൽ അടൂരിൽനിന്ന് നിയമസഭയിലെത്തിയെങ്കിലും ജന്മനാടിനെ പ്രതിനിധീകരിച്ചത് 20 വർഷം കഴിഞ്ഞാണ്. ബാലജനസഖ്യം, കെഎസ്യു പ്രവര്‍ത്തനങ്ങളിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. 1965ൽ ബാലജനസഖ്യം സംസ്ഥാന പ്രസിഡന്‍റായി. 1967ല്‍ കെഎസ്യു കോട്ടയം ജില്ലാ പ്രസിഡന്‍റും 1969ല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായി. കോട്ടയം ബസേലിയോസ് കോളേജ് യൂണിയൻ ചെയർമാനും ജനറൽ സെക്രട്ടറിയുമായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, പ്രസിഡന്‍റ്, കെപിസിസി ജനറൽ സെക്രട്ടറി പദവികളും വഹിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മൈനോറിറ്റി മോർച്ച പാലാ മണ്ഡലം കമ്മിറ്റി യോഗം ചേർന്നു; ഭാവി കർമ്മ പദ്ധതികൾ ആവിഷ്കരിച്ചു

മൈനോറിറ്റി മോർച്ച പാലാ മണ്ഡലം കമ്മിറ്റി യോഗം ചേർന്നു; ഭാവി കർമ്മ പദ്ധതികൾ ആവിഷ്കരിച്ചു

പാലാ: ബി.ജെ.പി ന്യൂനപക്ഷ മോർച്ച (മൈനോറിറ്റി മോർച്ച) പാലാ മണ്ഡലം കമ്മിറ്റി യോഗം ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് പാലാ ബി.ജെ.പി പാർട്ടി ഓഫീസിൽ വെച്ച് ചേർന്നു. മണ്ഡലം പ്രസിഡന്റ് ജെയിംസ് വടക്കേടിന്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്.

യോഗത്തിൽ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അനീഷ് ജിഭാവി മുഖ്യപ്രഭാഷണം നടത്തുകയും സംഘടനയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ന്യൂനപക്ഷ വിഭാഗങ്ങളിലേക്ക് പാർട്ടിയുടെ സന്ദേശം എത്തിക്കുന്നതിനായി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലേക്കും പ്രത്യേക യാത്രകൾ നടത്തുവാൻ യോഗം തീരുമാനിച്ചു.

പ്രധാന തീരുമാനങ്ങളും പുതിയ ഭാരവാഹിയും

സംഘടന കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ കർമ്മ പദ്ധതികളാണ് യോഗത്തിൽ ആവിഷ്കരിച്ചത്:

പുതിയ ഭാരവാഹി: കൊഴുവനാൽ പഞ്ചായത്ത് മൈനോറിറ്റി മോർച്ച പ്രസിഡന്റായി ജിമ്മിച്ചൻ കൊഴുവനാലിനെ യോഗത്തിൽ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു.

മൻ കി ബാത്ത്: ഈ മാസത്തെ പ്രധാനമന്ത്രിയുടെ ‘മൻ കി ബാത്ത്’ റേഡിയോ പരിപാടി മൈനോറിറ്റി മോർച്ച പ്രവർത്തകർ ഒന്നിച്ച് പാലാ പാർട്ടി ഓഫീസിൽ വെച്ച് തത്സമയം കാണുന്നതിനും കേൾക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യും. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അലുമിനിയം കലത്തിൽ തല കുടുങ്ങിയ ഒന്നര വയസുകാരനെ രക്ഷിച്ച് ഫയർഫോഴ്സ്

അലുമിനിയം കലത്തിൽ തല കുടുങ്ങിയ ഒന്നര വയസുകാരനെ രക്ഷിച്ച് ഫയർഫോഴ്സ്

മലപ്പുറം: അലൂമിനിയം കലത്തിനുള്ളിൽ തല കുടുങ്ങിയ ഒന്നര വയസുകാരനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. മലപ്പുറം തൃക്കലങ്ങോടാണ് സംഭവം. കളിക്കുന്നതിനിടയിൽ കുട്ടിയുടെ തല അബദ്ധത്തിൽ കലത്തിൽ കുടുങ്ങുകയായിരുന്നു. തിരുവാലിയിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘമെത്തി കലം മുറിച്ചു മാറ്റിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കെ.എച്ച്.ആർ.എ. കോഴിക്കോട് ജില്ലാ കമ്മിറ്റി നേതൃപഠന ക്യാമ്പ് സംഘടിപ്പിച്ചു.

കെ.എച്ച്.ആർ.എ. കോഴിക്കോട് ജില്ലാ കമ്മിറ്റി നേതൃപഠന ക്യാമ്പ് സംഘടിപ്പിച്ചു.

കോഴിക്കോട് : കെ .എച്ച്.ആർ.എ. കോഴിക്കോട് ജില്ലാ കമ്മിറ്റി മെയ് 19-20 തിയ്യതികളിലായി നേതൃപഠന ക്യാമ്പ് സംഘടിപ്പിച്ചു. മെയ് 19 ന് രാവിലെ 11 മണിക്ക്, വയനാട് ക്രെസെന്റ് റിസോർട്ടിൽ സംഘടിപ്പിച്ച ക്യാമ്പ് ബഹു: സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ എൻ.എം.ആർ. റസാഖ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ. സുഗുണൻ സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഷിനാജ് റഹ്മാൻ  സുരക്ഷാ പദ്ധതി വിശദീകരണം നടത്തി. സംസ്ഥാന സെക്രട്ടറി അനീഷ് ബി നായർ , വയനാട് പ്രസിഡന്റ് മനാഫ്, ജില്ലാ വർക്കിംഗ് പ്രസിഡന്റ് ആഷിഖ്, എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ജില്ലാ സെക്രട്ടറി സാദിഖ് സഹാറ സ്വാഗതം പറഞ്ഞ പരിപാടിയിൽ ജില്ലാ പ്രസിഡന്റ് യൂ എസ്സ് സന്തോഷ് കുമാർ അധ്യക്ഷനായിരുന്നു. ജില്ലാ ട്രെഷറർ ബഷീർ ചിക്കീസ് നന്ദി പറഞ്ഞു. ചടങ്ങിൽ KHRA ബത്തേരി യുണിറ്റ് ഭാരവാഹികൾ പങ്കെടുത്തു.

ശ്രീ. അരുൺ ഗോപാൽ മേനോൻ  (മോട്ടിവേഷൻ), ശ്രീ.ശ്രീനാഥ് മൂച്ചിലോട്ട് (ഇൻഫോർമേഷൻ ടെക്നോളജി), ശ്രീ. സനൽ കുമാർ സി.വി. (ഇൻകം ടാക്സ്) തുടങ്ങിയ വിഷയങ്ങളിൽ വിവിധ സെഷനുകളിലായി പ്രഗൽപരായ വ്യക്തികൾ ക്‌ളാസ്സെടുത്തു.. ജീവിതത്തിലും തൻ്റെ കച്ചവടത്തിലും പകർത്തേണ്ട മികച്ച ക്ലാസ്സുകളായിരുന്നു. നല്ല നിലവാരം പുലർത്തി. 
    തൊഴിലാളികൾക്ക് വേണ്ടിയുള്ള KHRA ആപ്പ് പരിചയപ്പെടുത്തി. 
   തുടർന്ന് KHRA അംഗങ്ങളുടെയും , കോഴിക്കോടുള്ള മികച്ച ഗാനമേള ട്രൂപ്പിൻ്റെയും സംഗീത വിരുന്നും ഉണ്ടായിരുന്നു. തുടർന്ന് അംഗങ്ങളുടെ  വിവിധ കലാപരിപാടികളും അരങ്ങേറി.
    
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യ - ഒമാന്‍ സമഗ്ര സാമ്പത്തിക കരാർ; സെമിനാർ സംഘടിപ്പിച്ച് മസ്കറ്റിലെ ഇന്ത്യൻ കൺസൾട്ടൻസി

ഇന്ത്യ - ഒമാന്‍ സമഗ്ര സാമ്പത്തിക കരാർ; സെമിനാർ സംഘടിപ്പിച്ച് മസ്കറ്റിലെ ഇന്ത്യൻ കൺസൾട്ടൻസി

ഇന്ത്യ - ഒമാന്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി മസ്‌കറ്റിലെ ഇന്ത്യന്‍ കണ്‍സള്‍ട്ടന്‍സി സെമിനാര്‍ സംഘടിപ്പിച്ചു. ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍, താരിഫ് ആനുകൂല്യങ്ങള്‍, കസ്റ്റംസ് നടപടിക്രമങ്ങള്‍, മേഖല തിരിച്ചുള്ള അവസരങ്ങള്‍, വ്യാപാരം സുഗമമാക്കുന്നതിനുള്ള നടപടികള്‍ എന്നിവയുള്‍പ്പെടെയുള്ള കരാറിന്റെ പ്രായോഗിക വശങ്ങള്‍ ചര്‍ച്ച ചെയ്തു.

വിവിധ ഉത്പ്പന്നങ്ങളുടെ നികുതികള്‍ കുറയുന്നതിലൂടെയും കസ്റ്റംസ് നടപടിക്രമങ്ങള്‍ മെച്ചപ്പെടുത്തുന്നതിലൂടെയും ഇന്ത്യക്കും ഒമാനും ഇടയിലുള്ള ചരക്കുകളുടെ സുഗമമായ നീക്കത്തെ സെപ കരാര്‍ എങ്ങനെ പിന്തുണയ്ക്കുമെന്ന് ചര്‍ച്ചയില്‍ അധികൃതര്‍ വിശദീകരിച്ചു. ഭക്ഷ്യവസ്തുക്കള്‍, റീട്ടെയില്‍, ജ്വല്ലറി, കണ്‍സ്ട്രക്ഷന്‍, മാനുഫാക്ചറിംഗ്, ഹെല്‍ത്ത് കെയര്‍, ലോജിസ്റ്റിക്സ്, സര്‍വീസസ് തുടങ്ങിയ മേഖലകളുടെ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്തു.

കരാറിന്റെ ആനുകൂല്യം ലഭിക്കാന്‍ ആഗ്രഹിക്കുന്ന ബിസിനസുകാര്‍ അവരുടെ ഉത്പ്പന്നങ്ങള്‍ ആവശ്യമായ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും കസ്റ്റംസ് പരിശോധനയ്ക്കായി കൃത്യമായ രേഖകള്‍ സൂക്ഷിക്കേണ്ടതുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സൗദിയിൽ വാഹനാപകടം; മലയാളി അടക്കം രണ്ട് പ്രവാസികൾ മരിച്ചു

സൗദിയിൽ വാഹനാപകടം; മലയാളി അടക്കം രണ്ട് പ്രവാസികൾ മരിച്ചു

സൗദിയില്‍ വാഹനാപകടം. മലയാളി അടക്കം രണ്ട് പ്രവാസികള്‍ മരിച്ചു. പാലക്കാട് സ്വദേശി ഷനൂബ് മുഹമ്മദ് ഷെറീഫ് ആണ് മരിച്ച മലയാളി. പശ്ചിമ ബംഗാള്‍ സ്വദേശി അബ്ദുള്‍ മതീനും മരിച്ചു. ഖസീം പ്രവിശ്യയിലെ സലാമില്‍ ആയിരുന്നു അപകടം. വാഹനത്തിന്റെ ടയര്‍ പൊട്ടി മറിഞ്ഞതാണ് അപകടത്തിന് കാരണമായത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഇന്ത്യ ആവശ്യപ്പെടുന്നത്ര ഇന്ധനം നൽകാൻ യുഎസ് സന്നദ്ധം'; സന്ദർശനത്തിന് മുന്നോടിയായി വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ

'ഇന്ത്യ ആവശ്യപ്പെടുന്നത്ര ഇന്ധനം നൽകാൻ യുഎസ് സന്നദ്ധം'; സന്ദർശനത്തിന് മുന്നോടിയായി വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ

വാഷിംഗ്ടൺ: ഇന്ത്യ ആവശ്യപ്പെടുന്നത്ര ഇന്ധനം വിതരണം ചെയ്യാൻ അമേരിക്ക സന്നദ്ധമാണെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. ഇന്ത്യ സന്ദർശനത്തിന് മുന്നോടിയായി മിയാമിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ അമേരിക്കയുടെ വലിയൊരു സഖ്യകക്ഷിയും പങ്കാളിയുമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു. മേയ് 23 മുതൽ 26 വരെയാണ് റൂബിയോയുടെ ഇന്ത്യ സന്ദർശനം. സന്ദർശനത്തിനിടെ ന്യൂഡൽഹി, കൊൽക്കത്ത, ആഗ്ര, ജയ്പൂർ എന്നീ നഗരങ്ങൾ അദ്ദേഹം സന്ദർശിക്കും.

ഇറാൻ-യു.എസ്. തർക്കത്തെ തുടർന്ന് ആഗോള ഊർജ്ജ വിതരണത്തിൽ ആശങ്ക നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് റൂബിയോയുടെ പ്രസ്താവന. 'ഇന്ത്യ വാങ്ങാൻ തയ്യാറുള്ളത്ര ഇന്ധനം അവർക്ക് വിൽക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നിലവിൽ യു.എസിന്റെ ഇന്ധന ഉത്പാദനവും കയറ്റുമതിയും ചരിത്രപരമായ നിരക്കിലാണ്,' അദ്ദേഹം വ്യക്തമാക്കി ഇന്ത്യയുമായുള്ള ഊർജ്ജബന്ധം വിപുലീകരിക്കുന്നതിനൊപ്പം വെനസ്വേലൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിലെ സാധ്യതകളും യുഎസ് പരിശോധിക്കുന്നുണ്ട്.
മേയ് 26-ന് നടക്കുന്ന ക്വാഡ് കൂട്ടായ്മയുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും മാർക്കോ റൂബിയോ പങ്കെടുക്കും. റൂബിയോയ്ക്ക് പുറമെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ്, ജാപ്പനീസ് വിദേശകാര്യ മന്ത്രി മൊട്ടേഗി തോഷിമിത്സു എന്നിവരും യോഗത്തിൽ പങ്കെടുക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യൻ സൈന്യത്തിന്‍റെ നീക്കം ചോർത്താൻ ദേശീയപാതയിൽ സിസിടിവി, പാകിസ്ഥാനിൽ ലൈവ്, പ്രതിഫലം 40,000 രൂപ; പത്താൻകോട്ട് സ്വദേശി പിടിയിൽ

ഇന്ത്യൻ സൈന്യത്തിന്‍റെ നീക്കം ചോർത്താൻ ദേശീയപാതയിൽ സിസിടിവി, പാകിസ്ഥാനിൽ ലൈവ്, പ്രതിഫലം 40,000 രൂപ; പത്താൻകോട്ട് സ്വദേശി പിടിയിൽ

പത്താൻകോട്ട്: ഇന്ത്യൻ സൈന്യത്തിന്റെ നീക്കങ്ങൾ ചോർത്താനായി ദേശീയ പാതയിൽ സിസിടിവി സ്ഥാപിച്ച ഇന്ത്യക്കാരൻ പിടിയിൽ. പത്താൻകോട്ട് ചക് ധരിവാൾ സ്വദേശിയായ ബൽജിത് സിങ് എന്ന ബിട്ടുവാണ് സുജൻപൂർ പൊലീസിന്‍റെ പിടിയിലായത്. പത്താൻകോട്ട്-ജമ്മു ദേശീയപാത 44-ലെ പാലത്തിന് സമീപമുള്ള കടയിൽ ആണ് ഇയാൾ രഹസ്യമായി സിസിടിവി ക്യാമറ സ്ഥാപിച്ചത്. ഈ സിസിടിവി ദൃശ്യങ്ങൾ ഇന്റർനെറ്റ് വഴി പാകിസ്താനിലെയും മറ്റ് വിദേശ രാജ്യങ്ങളിലെയും ഏജന്റുകൾക്ക് തത്സമയം നിരീക്ഷിച്ചിരുന്നതായി പൊലീസ് പറയുന്നു. സൈനിക വാഹനങ്ങളുടെ പോക്കുവരവ് നിരീക്ഷിക്കാനാണ് ക്യാമറ സ്ഥാപിച്ചതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ദേശീയ സുരക്ഷാ ഏജൻസികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പത്താൻകോട്ട്-ജമ്മു ദേശീയപാതയിൽ സംശയാസ്പദമായ നീക്കങ്ങൾ നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് നടപടിയുണ്ടായത്. ഇതിന് പിന്നാലെ സുജൻപൂർ പൊലീസ് നാല് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ജനുവരിയിലാണ് പ്രതി സിസിടിവി ക്യാമറ സ്ഥാപിച്ചത്. ദുബായിലുള്ള ഒരാളുടെ നിർദേശപ്രകാരമാണ് ഇത് ചെയ്തതെന്നും പ്രതിഫലമായി 40,000 രൂപ ലഭിച്ചതായും ബൽജിത് സിങ് പൊലീസിനോട് സമ്മതിച്ചു. ബൽജിത്തിന്‍റെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയിൽ സിസിടിവി ക്യാമറയും വൈഫൈ റൂട്ടറും കണ്ടെടടുത്തിട്ടുണ്ട്. സംഭവത്തിൽ ഇയാളുടെ ട്ടാളികളായ വിക്രംജിത് സിങ്, ബൽവീന്ദർ സിങ്, തരൺപ്രീത് സിങ് എന്നിവർക്കെതിരെയും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് പോലീസ് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ മാസവും സമാനമായ രീതിയിൽ പാകിസ്താൻ ചാരസംഘടനയായ ഐ.എസ്.ഐ പിന്തുണയോടെ പ്രവർത്തിച്ചിരുന്ന രണ്ട് ചാരസംഘങ്ങളെ പൊലീസ് പിടികൂടിയിരുന്നു. ചൈനീസ് നിർമ്മിത സിസിടിവി ക്യാമറ, യുഎസ്ബി വഴി ബന്ധിപ്പിച്ച 4G കണക്റ്റിവിറ്റിയുള്ള സോളാർ പ്ലേറ്റ് എന്നിവ പ്രതികളിൽ നിന്നും കണ്ടെടുത്തു, വീണ്ടെടുക്കുകയും ചെയ്തിരുന്നു. സോളാർ പാനലുകളും 4G കണക്റ്റിവിറ്റിയുമുള്ള ഈ അത്യാധുനിക ക്യാമറകൾക്ക് പ്രത്യേക വയറിങ്ങിന്‍റെ ആവശ്യമില്ലാത്തതിനാൽ രഹസ്യമായി പ്രവർത്തിപ്പിക്കാൻ എളുപ്പമാണെന്നാണ് പൊലീസ് പറയുന്നത്. പത്താൻകോട്ടിലെ സൈനിക കേന്ദ്രങ്ങൾക്ക് സമീപത്ത് സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

KSRTCയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാൽ വൻ നഷ്ടമുണ്ടാകും! ഗതാഗത സെക്രട്ടറിയുടെ റിപ്പോർട്ട്

KSRTCയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാൽ വൻ നഷ്ടമുണ്ടാകും! ഗതാഗത സെക്രട്ടറിയുടെ റിപ്പോർട്ട്

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാൽ വൻ നഷ്ടമുണ്ടാകുമെന്ന് ഗതാഗത സെക്രട്ടറിയുടെ റിപ്പോർട്ട്. 112 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് റിപ്പോർട്ട്. മൂന്നുമാസത്തെ കണക്കാണ് വിലയിരുത്തിയത്. ഓർഡിനറി ബസിൽ മാത്രമെങ്കിൽ 57 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ജൂൺ 15 മുതലാണ് യുഡിഎഫ് സർക്കാർ സൗജന്യ യാത്ര പ്രഖ്യാപിച്ചിരിക്കുന്നത് .

സ്ത്രീകളുടെ കണക്ക് എടുക്കാൻ ജെൻഡർ ടിക്കറ്റിങ് അടക്കം നടപ്പാക്കിയിരുന്നു. അതിന് ശേഷം കെഎസ്ആർടിസി എംഡി ഗതാഗത സെക്രട്ടറിയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. ഇതിന് ശേഷം മന്ത്രിസഭയുടെ അംഗീകാരത്തോടെയായിരിക്കും ജൂൺ 15 മുതൽ സൗജന്യ യാത്ര നടപ്പിലാക്കുക.

സിറ്റിഫാസ്റ്റ്-ഓർഡിനറി ബസുകളിലാണെങ്കിൽ 65 കോടിയുടെ നഷ്ടവും, ഓർഡിനറി, ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് ബസുകളിലാണെങ്കിൽ 90 കോടി രൂപയുടെയും നഷ്ടമുണ്ടാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രതിദിനം കെഎസ്ആർടിസിയെ ആശ്രയിക്കുന്ന 29 ലക്ഷം പേരിൽ പത്തൊൻപത് ലക്ഷത്തോളം വരുന്ന വനിതകളുടെ വിവരങ്ങൾ പുതിയ സംവിധാനത്തിലൂടെ ശേഖരിച്ചിരുന്നു. 