Monday, 25 May 2026

റാങ്ക് ലിസ്റ്റുകള്‍ നീട്ടാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ച് പി.എസ്.സി

റാങ്ക് ലിസ്റ്റുകള്‍ നീട്ടാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ച് പി.എസ്.സി

പി.എസ്.സി റാങ്ക് ലിസ്റ്റുകള്‍ നീട്ടാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ പി.എസ്.സി അംഗീകരിച്ചു. മെയ് 25 നും ഓഗസ്റ്റ് 31ന് ഇടയില്‍ അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളാണ് നവംബര്‍ 30വരെ നീട്ടിയത്. 289 റാങ്ക് ലിസ്റ്റുകൾക്കാണ് ഗുണം ലഭിക്കുന്നത്. 30845 ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസം. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസങ്ങളിൽ സർക്കാർ വകുപ്പുകളിൽനിന്ന് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് കാരണമായി മന്ത്രിസഭയുടെ ശുപാർശയിലുള്ളത്.

വിവിധ വിഷയങ്ങൾക്ക് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ, പോലീസിൽ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ്, ഫിഷറീസിൽ ഫിഷറീസ് അസിസ്റ്റന്റ് തുടങ്ങി സംസ്ഥാനതല റാങ്ക്പട്ടികകൾക്കും സപ്ലൈകോ അസിസ്റ്റന്റ് സെയിൽസ്‌മാൻ, ഹൈസ്കൂൾ അധ്യാപകർ തുടങ്ങി ചില ജില്ലാതല റാങ്ക്പട്ടികകൾക്കും അധികകാലാവധി ലഭിക്കും.നിയമനം നടക്കാത്തതിന്റെപേരിൽ റാങ്ക്പട്ടികയുടെ കാലാവധി നീട്ടുന്നതിന് കഴിഞ്ഞസർക്കാർ എതിരായിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നടൻ മമ്മൂട്ടിക്ക് എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്

നടൻ മമ്മൂട്ടിക്ക് എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്

കോട്ടയം: മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിക്ക് മഹാത്മാഗാന്ധി (എംജി) സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു. ചടങ്ങിൽ സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറാണ് മമ്മൂട്ടിക്ക് ബിരുദം സമ്മാനിച്ചത്. ഇന്ത്യൻ സിനിമയ്ക്ക് അദ്ദേഹം നൽകിയ സമഗ്ര സംഭാവനകൾ മുൻനിർത്തിയാണ് സർവകലാശാലയുടെ ഈ ഉന്നത ആദരം.

മമ്മൂട്ടിയെ കൂടാതെ പ്രശസ്ത നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ, പ്രമുഖ വാസ്കുലർ സർജൻ ഡോ. എൻ. രാധാകൃഷ്ണൻ എന്നിവർക്കും ചടങ്ങിൽ ഗവർണർ ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു.

നേരത്തെ കേരള സർവകലാശാലയും കാലിക്കറ്റ് സർവകലാശാലയും ഓണററി ഡോക്ടറേറ്റ് നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. മൂന്ന് പ്രധാന സർവകലാശാലകളിൽ നിന്നും ഡോക്ടറേറ്റ് ലഭിക്കുന്ന അപൂർവ്വ നേട്ടത്തിന് കൂടിയാണ് ഇതോടെ മെഗാസ്റ്റാർ അർഹനായത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാൻ ആണവായുധം ഉണ്ടാക്കുന്നില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ തയാർ, ഉറപ്പ് പറഞ്ഞ് പ്രസിഡന്‍റ് പെസെഷ്കിയാൻ; അമേരിക്കയുമായി ചർച്ചകൾക്ക് വഴി തുറക്കുന്നു?

ഇറാൻ ആണവായുധം ഉണ്ടാക്കുന്നില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ തയാർ, ഉറപ്പ് പറഞ്ഞ് പ്രസിഡന്‍റ് പെസെഷ്കിയാൻ; അമേരിക്കയുമായി ചർച്ചകൾക്ക് വഴി തുറക്കുന്നു?

ടെഹ്റാൻ: ഇറാൻ ആണവായുധം നിർമ്മിക്കുന്നില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ പൂർണ്ണമായും തയ്യാറാണെന്ന് വ്യക്തമാക്കി പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ രംഗത്ത്. അമേരിക്കയുമായി നേരിട്ടുള്ള സമാധാന ചർച്ചകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള സൂചനകൾ പുറത്തുവരുന്നതിനിടെയാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള ഈ സുപ്രധാന പ്രതികരണം. തങ്ങളുടെ ആണവ പദ്ധതികൾ പൂർണ്ണമായും സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണെന്ന് ഉറപ്പുനൽകിയ പ്രസിഡന്റ്, അന്താരാഷ്ട്ര സമൂഹത്തിന്റെ ആശങ്കകൾ പരിഹരിക്കാൻ തയ്യാറാണെന്നും അറിയിച്ചു. നിലവിലുള്ള തർക്കങ്ങൾ പരിഹരിക്കാനും പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനും ലക്ഷ്യമിട്ടുള്ള നയതന്ത്ര ചർച്ചകൾക്ക് ഈ ഉറപ്പ് പുതിയൊരു ഊർജ്ജം നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ അമേരിക്കയുമായുള്ള സമാധാന ചർച്ചകളിലേക്ക് വീണ്ടും നീങ്ങുന്നുവെന്ന സൂചന നൽകിയും പെസെഷ്കിയാൻ രംഗത്തെത്തിയിരുന്നു. നയതന്ത്ര ചർച്ചകളിലെ തീരുമാനങ്ങൾ അംഗീകരിക്കണം എന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ജനങ്ങളോടും മാധ്യമങ്ങളോടും ആഹ്വാനം ചെയ്‌തിരുന്നു. എല്ലാ തീരുമാനവും സുപ്രീം കൗൺസിലും പരമോന്നത നേതാവും അംഗീകരിച്ചത് മാത്രമാണ് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ശുഭ സൂചനയോ?

നയതന്ത്ര ചർച്ചകളിലെ തീരുമാനങ്ങൾ അംഗീകരിക്കണം എന്ന ഇറാൻ മാധ്യമങ്ങളോടും പൊതു ജനങ്ങളോടും ഉള്ള ഇറാൻ പ്രസിഡന്റിന്റെ ആഹ്വാനം ശ്രദ്ധേയമാണ്. വിയോജിപ്പുകൾക്ക് എതിരെയുള്ള മുന്നറിയിപ്പെന്നാണ് സൂചന. എടുക്കുന്ന എല്ലാ തീരുമാനവും സുപ്രീം കൗൺസിലും പരമോന്നത നേതാവും അംഗീകരിച്ചത് മാത്രമാണ് എന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്ക - ഇറാൻ ധാരണയുടെ വിവരങ്ങൾ പുറത്തു വന്നതിന് പിന്നാലെ വിവിധ വിവരങ്ങൾ നിഷേധിച്ച് ഇറാൻ മാധ്യമങ്ങൾ രംഗത്തു വന്നിരുന്നു. ഇറാൻ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം 60 ദിവസം വെടി നിർത്തൽ എന്നത് കരാറിൽ ഇല്ല. ഹോർമുസിൽ കടന്നു പോകുന്ന കപ്പൽ എണ്ണം സാധാരണനിലയിലാകും എങ്കിലും നിയന്ത്രണം ഇറാന് തന്നെയായിരിക്കും. അമേരിക്ക - ഇറാൻ ധാരണകൾ ഇസ്രയേലിനും ബാധകമാണ്. എല്ലാ മേഖലയിലും യുദ്ധം നിർത്തുന്ന ധാരണ ലബനനിൽ ഉൾപ്പടെ ബാധകമാകും. യുറേനിയം ശേഖരം മാറ്റാനും ആണവ പദ്ധതി നിർത്തിവെക്കാനും കരാറിൽ പറഞ്ഞിട്ടില്ല. ഇതോടൊപ്പം നാവിക ഉപരോധം മുപ്പത് ദിവസത്തിനകം നീക്കണം. സ്വത്തുക്കൾ ഘട്ടം ഘട്ടമായി വിട്ടുനൽകണം. ഇവയാണ് ഇറാന്‍റെ അവകാശ വാദങ്ങൾ. അതേസമയം ചർച്ചകൾ ധാരണയിലേക്കെത്തുന്നു എന്ന വാദങ്ങൾ തള്ളുന്നില്ല എന്നത് ശ്രദ്ധേയമായി. വലിയ വിട്ടുവീഴ്ച്ചകൾക്ക് തയാറായിട്ടില്ലെന്ന് സ്ഥാപിക്കാനാണ് ഇറാൻ മാധ്യമങ്ങളുടെ ശ്രമം. ചർച്ചകൾ ധാരണയിലെത്തുന്നതായി അമേരിക്കയും പറഞ്ഞിരുന്നു. അതേസമയം പരസ്യ പ്രസ്താവനകളും പരസ്പര വിരുദ്ധ നിലപാടുകളും ധാരണയെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്. ഇന്നലെ നടന്ന ടെലിഫോൺ ചർച്ചകളിൽ അമേരിക്ക - ഇറാൻ - പാകിസ്ഥാൻ എന്നിവർക്ക് പുറമെ നേരിട്ടല്ലെങ്കിലും സൗദി, ഖത്തർ, യു എ ഇ, ജോർദാൻ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളും പങ്കെടുത്തു. ടെലിഫോണിൽ ആണെങ്കിലും മിനി ഉച്ചകോടി തന്നെ നടന്നെന്ന് ചുരുക്കം. എന്തായാലും ലോകം കാത്തിരിക്കുന്ന സമാധാന വാർത്ത അധികം വൈകാതെ പുറത്തുവരുമെന്നാണ് സൂചന. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാജ്യത്തെ ഇന്ധനവില വര്‍ധനയ്ക്കിടെ പ്രതീക്ഷ നല്‍കി ക്രൂഡ് വില താഴേക്ക്; യുഎസ്-ഇറാന്‍ സമാധാന ചര്‍ച്ചകളില്‍ പ്രതീക്ഷ, ഓഹരി വിപണിയിലും നേട്ടം

രാജ്യത്തെ ഇന്ധനവില വര്‍ധനയ്ക്കിടെ പ്രതീക്ഷ നല്‍കി ക്രൂഡ് വില താഴേക്ക്; യുഎസ്-ഇറാന്‍ സമാധാന ചര്‍ച്ചകളില്‍ പ്രതീക്ഷ, ഓഹരി വിപണിയിലും നേട്ടം

രാജ്യത്ത് നാലാം തവണയും പെട്രോള്‍, ഡീസല്‍ വില കൂട്ടിയതിനിടെ പ്രതീക്ഷയേകി ആഗോള വിപണിയില്‍ ക്രൂഡ് വില താഴേക്ക്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 100 ഡോളറിന് താഴേക്കെത്തി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത് ആദ്യമായാണ് ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് താഴെയെത്തുന്നത്. യു എസ്-ഇറാന്‍ സമാധാന ചര്‍ച്ചകളിലെ പുരോഗതിയും ക്രൂഡ് ഓയില്‍ വിലയിലുണ്ടായ ഇടിവും ഇന്ത്യന്‍ ഓഹരി വിപണിക്കും ഉണര്‍വായി. സെന്‍സെക്‌സ് 827.41 പോയിന്റ് (1.10 ശതമാനം) ഉയര്‍ന്ന് 76,242.76 ലും, എന്‍എസ്ഇ നിഫ്റ്റി 237.70 പോയിന്റ് (1 ശതമാനം) ഉയര്‍ന്ന് 23,957 ലുമെത്തി.

യുഎസ്- ഇറാന്‍ ചര്‍ച്ചകളും ക്രൂഡ് ഓയില്‍ വിലയിടിവും

യുദ്ധം കാരണം അടച്ചിരുന്ന ആഗോള ഇന്ധന കടത്തിന്റെ പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും സമാധാന കരാറിന്റെ പ്രാഥമിക ചര്‍ച്ചകള്‍ ഏതാണ്ട് പൂര്‍ത്തിയാക്കിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയതാണ് ക്രൂഡ് വില കുറയാന്‍ കാരണം. ഇതോടെ ബ്രെന്റ് ക്രൂഡ് ഓയില്‍ വില 5.6 ശതമാനം ഇടിഞ്ഞ് ബാരലിന് 97.8 ഡോളറിലെത്തി.

രൂപയിലും നേട്ടം

കഴിഞ്ഞ ദിവസം 95.69 ല്‍ ക്ലോസ് ചെയ്ത രൂപ, ഇന്ന് ഡോളറിന് 95.34 എന്ന നിലവാരത്തിലാണ് വ്യാപാരം ആരംഭിച്ചത്. അടുത്തിടെ രൂപയുടെ മൂല്യം 96.96 ലേക്ക് താഴ്ന്നിരുന്നു. തുടര്‍ച്ചയായി ഓഹരികള്‍ വിറ്റഴിച്ചുകൊണ്ടിരിക്കുന്ന വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരെ തിരികെ കൊണ്ടുവരാന്‍ കറന്‍സിയിലെ സ്ഥിരത അത്യാവശ്യമാണ്. ഈ പ്രതിസന്ധി ഘട്ടത്തിലും ഇന്ത്യന്‍ വിപണി കരുത്ത് കാണിക്കുന്നത് അനുകൂല ഘടകമായാണ് നിക്ഷേപകര്‍ വിലയിരുത്തുന്നത്. ബാങ്കിങ്, ഫിനാന്‍ഷ്യല്‍, ഓട്ടോമൊബൈല്‍ ഓഹരികളിലാണ് പ്രധാനമായും ഇന്ന് വന്‍തോതില്‍ വാങ്ങല്‍ നടന്നത്. ക്രൂഡ് ഓയില്‍ വില കുറഞ്ഞത് ഈ മേഖലകള്‍ക്ക് അനുകൂലമായി. ഐടി ഓഹരികളും നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നീറ്റ് ചോദ്യപേപ്പർ ചോർച്ച: ‘NTA പാഠം പഠിച്ചില്ല എന്നത് ഏറെ ദുഃഖകരം’; സുപ്രീംകോടതി

നീറ്റ് ചോദ്യപേപ്പർ ചോർച്ച: ‘NTA പാഠം പഠിച്ചില്ല എന്നത് ഏറെ ദുഃഖകരം’; സുപ്രീംകോടതി

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ എൻടിഎക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. എൻടിഎ പാഠം പഠിച്ചില്ല എന്നത് ഏറെ ദുഃഖകരമാണെന്ന് സുപ്രീംകോടതി. മൂന്ന് ദിവസത്തിനുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ എൻടിഎക്കും രാധാകൃഷ്ണൻ സമിതിക്കും നിർദേശം നൽകി. ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരി​ഗണിച്ചത്. ചോദ്യപേപ്പർ ചോർച്ചയിൽ സുപ്രീംകോടതിയുടെ അടിയന്തര ഇടപെടൽ തേടിയാണ് ഹർജികൾ സമർപ്പിച്ചത്.

യുണൈറ്റഡ് ഡോക്ടേഴ്സ് ഫ്രണ്ടും ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷനും സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ. നിലവിലെ എൻടിഎയെ പിരിച്ചുവിടണമെന്നും പരീക്ഷ നടത്തിപ്പിൽ ഘടനാപരമായ പരിഷ്കാരങ്ങൾ കൊണ്ടുവരണം എന്ന ആവശ്യവും ഹർജിയിൽ ഉണ്ടായിരുന്നു.

ഈ മാസം മൂന്നിന് നടന്ന പരീക്ഷയ്ക്ക് മുമ്പ് പ്രചരിച്ച മാതൃകാ ചോദ്യക്കടലാസിലെ 140 ചോദ്യങ്ങൾ യഥാർഥ പരീക്ഷയിൽ ഉൾപ്പെട്ടെന്നായിരുന്നു ആരോപണം ഉയർന്നത്. ഇതോടെ നീറ്റ് യു ജി പരീക്ഷ നാഷണൽ ടെസ്റ്റിംഗ് ഏജൻസി റദ്ദാക്കിയിരുന്നു. പരീക്ഷ ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ ആസൂത്രിതമായ നീക്കം നടന്നു എന്നാണ് കണ്ടെത്തൽ. ഗൂഢാലോചനയുടെ തുടക്കം നാസിക്കിൽ നിന്നാണ്. ഈ മാസം ഒന്നിന് രാജസ്ഥാനിലെ സിക്കറിൽ വ്യാപകമായി പ്രചരിച്ച മാതൃക ചോദ്യപേപ്പറിന് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം കണ്ടെത്തിയത്തോടെയാണ് ക്രമക്കേട് പുറത്തറിഞ്ഞത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മരവിപ്പിച്ച ആസ്തികൾ വിട്ടു നൽകണമെന്ന് ഇറാൻ: കരാറിലെത്താൻ ധൃതിയില്ലെന്ന് ട്രംപ്

മരവിപ്പിച്ച ആസ്തികൾ വിട്ടു നൽകണമെന്ന് ഇറാൻ: കരാറിലെത്താൻ ധൃതിയില്ലെന്ന് ട്രംപ്

സമാധാന കരാറിന്മേലുള്ള ചർച്ചകൾ പുരോ​ഗമിക്കവെ മരവിപ്പിച്ച ആസ്തികൾ വിട്ടു നൽകണമെന്ന ആവശ്യത്തിലുറച്ച് ഇറാൻ. ആസ്തികൾ ഭാഗികമായെങ്കിലും വിട്ടു നൽകാതെ അന്തിമ ധാരണയിലെത്താനാകില്ലെന്ന് ഇറാൻ അറിയിച്ചു. അതേസമയം കരാറിലെത്താൻ ധൃതിയില്ലെന്നും ആണവായുധം നിർമ്മിക്കാൻ ഇറാനെ അനുവദിക്കില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ് വ്യക്തമാക്കി. അതിനിടെ ട്രംപുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഫോണിലൂടെ ചർച്ച നടത്തി

അമേരിക്കയുമായുള്ള കരാറിന്മേൽ ചർച്ചകൾ പുരോ​ഗമിക്കവെയാണ് മരവിപ്പിച്ച ആസ്തികൾ വിട്ടു നൽകണമെന്ന് ഇറാൻ വ്യക്തമാക്കിയത്. ഇറാൻ്റെ മരവിപ്പിച്ച ആസ്തികൾ ഭാഗികമായി വിട്ടു നൽകാതെ അന്തിമ ധാരണയിലെത്താനാകില്ല. അമേരിക്ക അടിക്കടി നിലപാട് മാറ്റുന്നതിനാലാണ് സമാധാനകരാർ യാഥാർത്ഥ്യമാകാത്തതെന്നും കരാറിലെത്താൻ നിലപാടുകളിൽ വിട്ടുവീഴ്ചകൾക്കില്ലെന്നും ഇറാൻ അറിയിച്ചു. അതേസമയം ഇറാനുമായുള്ള ചർച്ചകൾ തുടരുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. മികച്ചതും ശരിയായതുമായ കരാറാണ് താൽപര്യപ്പെടുന്നതെന്നും കരാറിലെത്താൻ ധൃതിയില്ലെന്നും ട്രംപ് പറഞ്ഞു.

അബ്രഹാം കരാറിനെ പിന്തുണയ്ക്കാൻ പശ്ചിമേഷ്യൻ രാജ്യങ്ങളോട് അഭ്യർഥിക്കുകയും ചെയ്തു. ഇറാൻ കരാർ സാധ്യമാണെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പറ‍ഞ്ഞത്. എന്നാൽ പരമോന്നത നേതാവ് അംഗീകരിച്ച ശേഷം മാത്രമേ ഏതൊരു കരാറും അന്തിമമാകുകയുള്ളുവെന്ന് വ്യക്തമാക്കുകയാണ് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. അതിനിടെ ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഫോണിലൂടെ ചർച്ച നടത്തി. ലബനോൺ ഉൾപ്പെടെ ഏത് ഭാഗത്തു നിന്നുണ്ടാകുന്ന ഭീഷണികൾക്കെതിരെയും നടപടിയെടുക്കാൻ ഇസ്രായേലിന് പൂർണ്ണ സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്ന് നെതന്യാഹു ട്രംപിനെ അറിയിച്ചിട്ടുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

’10 മിനിറ്റുകൊണ്ട് പ്രശ്നം പരിഹരിക്കാം എന്ന് വി ഡി സതീശൻ പറഞ്ഞിരുന്നു, മുനമ്പത്തെ വഖഫ് കുറ്റികൾ അറബിക്കടലിൽ എറിയണം’; മുനമ്പം ഭൂമി തർക്കത്തിൽ വിമർശനവുമായി ദീപിക

’10 മിനിറ്റുകൊണ്ട് പ്രശ്നം പരിഹരിക്കാം എന്ന് വി ഡി സതീശൻ പറഞ്ഞിരുന്നു, മുനമ്പത്തെ വഖഫ് കുറ്റികൾ അറബിക്കടലിൽ എറിയണം’; മുനമ്പം ഭൂമി തർക്കത്തിൽ വിമർശനവുമായി ദീപിക

സംസ്ഥാന വഖഫ് ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി ദീപിക മുഖപത്രം. മുനമ്പം ഭൂമി വഖഫ് സ്വത്തായി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതു ചൂണ്ടാക്കിട്ടിയാണ് മുഖപ്രസംഗം. അധികാരത്തിലെത്തിയാൽ മുനമ്പം പ്രശ്നം പത്തു മിനിറ്റുകൊണ്ട് പരിഹരിക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ പഴയ പ്രസ്താവനയും ഓർമപ്പെടുത്തിയാണ് ദീപികയുടെ വിമർശനം.മുനമ്പത്തെ വഖഫ് കുറ്റികൾ അറബിക്കടലിൽ എറിയണമെന്നും എഡിറ്റോറിയൽ ആഹ്വാനം ചെയ്തു.മു​​നമ്പം ഭൂ​​മി വ​​ഖ​​ഫ് സ്വ​​ത്താ​​യി ഉ​​മീ​​ദ് പോ​​ർ​​ട്ട​​ലി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്തു​​കൊ​​ണ്ട് വ​​ഖ​​ഫ് ബോ​​ർ​​ഡ് വെ​​ല്ലു​​വി​​ളി​​ച്ചി​​രി​​ക്കു​​ന്ന​​ത് 610 കു​​ടും​​ബ​​ങ്ങ​​ളെ​​യോ ക്രൈ​​സ്ത​​വ​​രെ​​യോ മാ​​ത്ര​​മ​​ല്ലെന്നും മ​​തേ​​ത​​ര​​ കേ​​ര​​ള​​ത്തെ​​യാ​​ണെന്നും പറയുന്നു. ത​​ങ്ങ​​ളു​​ടേ​​തെ​​ന്നു ത​​ങ്ങ​​ൾ​​ക്കു തോ​​ന്നു​​ന്ന ഏ​​തു സ്വ​​ത്തും കൈ​​വ​​ശ​​പ്പെ​​ടു​​ത്താ​​ൻ അ​​നു​​വ​​ദി​​ക്കു​​ന്ന വ​​ഖ​​ഫ് വ​​കു​​പ്പു​​ക​​ൾ ഈ ​​മ​​തേ​​ത​​ര രാ​​ജ്യ​​ത്ത് ഇ​​തി​​നോ​​ട​​കം വ​​രു​​ത്തി​​വ​​ച്ചി​​ട്ടു​​ള്ള വി​​നാ​​ശ​​ങ്ങ​​ൾ എ​​ല്ലാ​​വ​​രും ഓ​​ർ​​മി​​ക്കു​​ന്ന​​തു ന​​ല്ല​​താ​​ണെന്നും തീ​​വ്ര​​ഹി​​ന്ദു​​ത്വ​​യെ രാ​​ജ്യ​​ത്ത് വ​​ള​​ർ​​ത്തി​​യ​​തി​​ൽ വ​​ഖ​​ഫ് ബോ​​ർ​​ഡി​​ന്‍റെ പ​​ങ്ക് ച​​രി​​ത്ര​​ത്തി​​ലു​​ണ്ടാ​​കുമെന്നും എ‍ഡിറ്റോറിയലിൽ പറയുന്നു.

വ​​ഖ​​ഫി​​ന്‍റെ ചെ​​രു​​പ്പി​​ന​​നു​​സ​​രി​​ച്ച് നീ​​തി​​യു​​ടെ കാ​​ലു​​ക​​ൾ വെ​​ട്ടി​​മു​​റി​​ച്ചു​​ കൊ​​ണ്ടേ​​യി​​രി​​ക്കുമ്പോ​ൾ, ഇ​​ര​​ക​​ളേക്കാ​​ൾ വ​​ലി​​യ നി​​സ​​ഹാ​​യാ​​വ​​സ്ഥ​​യി​​ലാ​​ണോ ത​​ങ്ങ​​ളെ​​ന്ന് പു​​തി​​യ സ​​ർ​​ക്കാ​​ർ ആ​​ത്മ​​പ​​രി​​ശോ​​ധ​​ന ന​​ട​​ത്ത​​ണമെന്നും ദീപിക വിമർശിച്ചു. വ​​ഖ​​ഫ് ബോ​​ർ​​ഡി​​ന്‍റെ ഉ​​മീ​​ദ് വി​​ജ്ഞാ​​പ​​നം റ​​ദ്ദാ​​ക്കി, മു​​നമ്പ​​ത്തെ വ​​ഖ​​ഫ് കു​​റ്റി​​ക​​ൾ പ​​റി​​ച്ച് അ​​റ​​ബി​​ക്ക​​ട​​ലി​​ൽ എ​​റി​​യ​​ണം. അ​​തു​​വ​​രെ ‘10 മി​​നി​​റ്റ്‌​ വാ​​ഗ്ദാ​​ന​​മ​​ഴ’ ന​​ന​​ഞ്ഞ ഇ​​ര​​ക​​ൾ മ​​തേ​​ത​​ര​​ത്വ​​ത്തി​​ന്‍റെ തി​​ര​​ക​​ളെ​​ണ്ണി ക​​ട​​പ്പു​​റ​​ത്തു​​ണ്ടാ​​കുമെന്നും എങ്ങോട്ടും പോകില്ലെന്നും പറഞ്ഞാണ് ദീപിക മുഖപ്രസം​ഗം അവസാനിപ്പിക്കുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാരിയത്തുകാവ് കുടിയൊഴിപ്പിക്കല്‍: വിധി നടപ്പിലാക്കണമെന്ന് ഹൈക്കോടതി; സാവകാശം തേടി സര്‍ക്കാര്‍

പാരിയത്തുകാവ് കുടിയൊഴിപ്പിക്കല്‍: വിധി നടപ്പിലാക്കണമെന്ന് ഹൈക്കോടതി; സാവകാശം തേടി സര്‍ക്കാര്‍

കൊച്ചി: പാരിയത്തുകാവിലെ കുടിയൊഴിപ്പിക്കലില്‍ വിധി നടപ്പിലാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗമില്ലെന്ന് ഹൈക്കോടതി. കോടതി വിധിയെ സര്‍ക്കാര്‍ അനുസരിക്കുകയാണ് വേണ്ടതെന്നും കുടിയൊഴിപ്പിക്കലില്‍ സാങ്കേതികത പറയുകയല്ല വേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു. കോടതി വിധിയുടെ ശക്തിയെ ഇല്ലാതാക്കുന്ന നടപടിയാണിതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

'കോടതി വിധി സംരക്ഷിക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. ഭൂമിയുടെ അവകാശം സ്ഥാപിച്ചെടുക്കാന്‍ താമസക്കാര്‍ ഒന്നും ചെയ്തിട്ടില്ല. തര്‍ക്ക ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് നിയമപരമായ അവകാശം ഉണ്ടാകണം. അവകാശം സ്ഥാപിച്ചെടുക്കാന്‍ നിയമവഴി തേടിയിട്ടില്ല. കോടതിയെ സമീപിക്കാത്തിടത്തോളം കുടിയൊഴിപ്പിക്കലിനെ തടയാനാവില്ല', ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം.

എറണാകുളം റൂറല്‍ എസ്പിയുടെ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. അതേസമയം ബുദ്ധിമുട്ടില്ലാതെ പ്രശ്നം പരിഹരിക്കാന്‍ രണ്ടാഴ്ച സാവകാശം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അഡ്വക്കറ്റ് ജനറലിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവെന്ന് അഡ്വക്കറ്റ് ജനറല്‍ പ്രതികരിച്ചു.

മെയ് 20ന് രാവിലെയാണ് എറണാകുളം പാരിയത്തുകാവ് പട്ടികജാതി ഉന്നതിയിലെ കുടിയൊഴിപ്പിക്കല്‍ നടപടിയുമായി അധികൃതര്‍ എത്തിയത്. സുപ്രീംകോടതി നിര്‍ദേശപ്രകാരമായിരുന്നു കുടിയൊഴിപ്പിക്കല്‍. പാരിയത്തുകാവ് പട്ടികജാതി ഉന്നതിയിലെ എട്ട് കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നത്. അഭിഭാഷക കമ്മീഷന്‍ അഡ്വക്കേറ്റ് ജയപാലിന്റെ നേതൃത്വത്തിലാണ് കുടിയൊഴിപ്പിക്കല്‍ നടപടി ആരംഭിച്ചത്. ഇതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തുകയായിരുന്നു. കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധം ശക്തമായതോടെ പൊലീസ് ഇടപെട്ടു. പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതായി പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നു. പൊലീസ് അതിക്രമത്തില്‍ പലര്‍ക്കും സാരമായി പരിക്കേറ്റിരുന്നു.

പാരിയത്തുകാവിലെ പട്ടികജാതി ഉന്നതിയില്‍ മുന്‍പ് പലതവണ കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പ്രക്ഷോഭത്തെ തുടര്‍ന്ന് പിന്മാറുകയായിരുന്നു. ഇത്തവണ കുടിയൊഴിപ്പിക്കാന്‍ ഉറച്ചാണ് നടപടികള്‍ തുടങ്ങിയത്. പാരിയത്ത്കാവ് ഉന്നതിയില്‍ കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 50ഓളം പേര്‍ക്കെതിരെയാണ് തടിയിട്ടപ്പറമ്പ് പൊലീസ് കേസെടുത്തത്. കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനാണ് കേസ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഫീല്‍ഡിംഗിനിടെ ഹൃദയാഘാതം; കര്‍ണാടക മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റര്‍ക്ക് ദാരുണാന്ത്യം

ഫീല്‍ഡിംഗിനിടെ ഹൃദയാഘാതം; കര്‍ണാടക മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരു: കര്‍ണാടക മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റര്‍ എസ്.എല്‍ അക്ഷയ് മൈതാനത്ത് വച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞു. ഷിവമോഗ സ്വദേശിയായ എസ്.എല്‍ അക്ഷയ്‌ക്ക് കെ.ആര്‍ പുരത്ത് മൂന്നാം ഡിവിഷന്‍ മത്സരം കളിക്കുന്നതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടനെതന്നെ താരത്തെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

നെഞ്ചുവേദന അനുഭവപ്പെട്ടത് മത്സരത്തിനിടെ

മുപ്പത്തിയൊമ്പത് വയസുകാരനായ എസ്.എല്‍ അക്ഷയ് കര്‍ണാടകയിലെ അറിയപ്പെടുന്ന ബൗളര്‍മാരില്‍ ഒരാളാണ്. കര്‍ണാടക സ്റ്റേറ്റ് ടീമിനായി രഞ്ജി ട്രോഫി കളിച്ചിട്ടുണ്ട്. കര്‍ണാടക പ്രീമിയര്‍ ലീഗിലും (മഹാരാജ ട്രോഫി കെഎസ്‌സിഎ ടി20) കളിച്ചിട്ടുള്ള താരമാണ്. കെ.ആര്‍ പുരത്ത് നടന്ന മൂന്നാം ഡിവിഷന്‍ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ എസ്.എല്‍ അക്ഷയ്‌ക്ക് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു എന്നാണ് ഇന്ത്യന്‍ എക്‌സ്‌പ്രസ് ഉള്‍പ്പടെയുള്ള ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എസ്.എല്‍ അക്ഷയ്‌യുടെ നിര്യാണത്തില്‍ കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ അനുശോചിച്ചു. ‘അക്ഷയ് കര്‍ണാടകയെ ഫസ്റ്റ്-ക്ലാസ് തലത്തില്‍ പ്രതിനിധീകരിച്ച താരമാണ്. ജൂനിയര്‍ പരിശീലകന്‍ എന്ന നിലയില്‍ യുവതാരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ എസ്.എല്‍ അക്ഷയ് ശ്രദ്ധേയനായിരുന്നു’- എന്നും കെഎസ്‌സിഎ പ്രസ്‌താവനയില്‍ പറഞ്ഞു.