Tuesday, 26 May 2026

രാജ്യം വിലക്കയറ്റ ഭീഷണിയിലേക്കോ?; മൂന്ന് 'F'കളിൽ ജനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് നിർമ്മലാ സീതാരാമൻ

രാജ്യം വിലക്കയറ്റ ഭീഷണിയിലേക്കോ?; മൂന്ന് 'F'കളിൽ ജനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് നിർമ്മലാ സീതാരാമൻ

ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധി തുടരുന്നതിനാൽ മൂന്ന് 'F'കളിൽ ജനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. ഫ്യൂവൽ, ഫെർട്ടിലൈസർ, ഫോറെക്സ് ( ഇന്ധനം, വളം, വിദേശനാണ്യ ശേഖരം) എന്നിവയിൽ ജാഗ്രത പുലർത്തണമെന്നാണ് നിർമ്മലാ സീതാരാമൻ പറയുന്നത്. അനാവശ്യ ഇറക്കുമതി ഒഴിവാക്കാനും വിദേശ യാത്രകൾ മാറ്റിവെക്കാനുമുള്ള പ്രധാനമന്ത്രിയുടെ നിർദ്ദേശം പാലിക്കണമെന്നും ധനമന്ത്രി പറഞ്ഞു.

മുംബൈയിലെ സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരിപാടിക്കിടെയാണ് ധനമന്ത്രി ഈ കാര്യം വ്യക്തമാക്കിയത്. ഇന്ധന വിലയിൽ വീണ്ടും വർധനവ് ഉണ്ടായ സാഹചര്യത്തിലാണ് പ്രസ്താവന. നഷ്ടം നേരിടുന്നതിനാൽ ആണ് എണ്ണ കമ്പനികൾ വില വർദ്ധിപ്പിച്ചതെന്നും 75 ദിവസമായി തുടർന്ന അസ്ഥിരത ജനങ്ങളെ ബാധിക്കാതിരിക്കാൻ ശ്രമിച്ച സർക്കാർ ആണിതെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു. എണ്ണ കമ്പനികൾ നേരിടുന്നത് ആയിരം കോടി രൂപ വരെ നഷ്ടമാണെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.

രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ വില വർധനവാണ് ഇന്ത്യയിൽ ഉണ്ടായത്. തിങ്കളാഴ്ച പെട്രോളിന് ലിറ്ററിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും വർദ്ധിച്ചു. പുതിയ നിരക്കനുസരിച്ച് ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 102.12 രൂപയും ഡീസൽ വില ലിറ്ററിന് 95. 20 രൂപയുമാണ്. കഴിഞ്ഞ ദിവസമാണ് പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും വര്‍ധിപ്പിച്ചത്. ആഗോള വിപണയില്‍ എണ്ണ വില ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 98.22 ഡോളറിലെത്തി. വിലയിൽ 5.1 ശതമാനത്തിൻ്റെ ഇടിവാണ് രേഖപ്പെടുത്തിയത്. അമേരിക്ക- ഇറാന്‍ ചർച്ചകള്‍ തുടരുന്നതിനിടെയാണ് എണ്ണ വിലയിലെ ഇടിവ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആംബുലൻസിൽ ബീക്കണ്‍ ലൈറ്റിട്ട് ലഹരി കടത്തൽ; തൃശ്ശൂരിൽ രണ്ട് പേർ പിടിയിൽ

ആംബുലൻസിൽ ബീക്കണ്‍ ലൈറ്റിട്ട് ലഹരി കടത്തൽ; തൃശ്ശൂരിൽ രണ്ട് പേർ പിടിയിൽ

തൃശ്ശൂർ: ആംബുലൻസിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. വെട്ടിക്കൽ സ്വദേശി ഫെയ്ത്, അഞ്ചേരി സ്വദേശി സന്ദീപ് എന്നിവരാണ് പിടിയിലായത്. 280 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പൊലീസ് പിടികൂടിയത്. പാലക്കാട്- തൃശ്ശൂർ അതിര്‍ത്തിയായ വാണിയംപാറയിലാണ് സംഭവം.

ബീക്കൺ ലൈറ്റ് ഇട്ട ആംബുലൻസിലായിരുന്നു എംഡിഎംഎ കടത്തിയത്. തൃശ്ശൂർ,കുന്നംകുളം ഡിവിഷൻ പൊലീസ് സംഘമാണ് ആംബുലൻസിലെ എംഡിഎംഐ കടത്ത് പിടികൂടിയത്. ഓപ്പറേഷൻ തൂഫാൻ പ്രഖ്യാപിച്ച ശേഷമുള്ള ആദ്യത്തെ മയക്കുമരുന്ന് വേട്ടയാണ് തൃശ്ശൂരിൽ നടന്നത്. ബെംഗളൂരുവില്‍ നിന്നു കൊണ്ടുവന്ന ലഹരി മരുന്നാണ് പൊലീസ് പിടിച്ചെടുത്തത്.

ആംബലന്‍സില്‍ ലഹരിയുമായി ഒരു സംഘം വരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. എംഡിഎംഎ തൃശ്ശൂരിൽ തന്നെ വിതരണം ചെയ്യാൻ കൊണ്ടു വന്നതാണെന്നും കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും പൊലീസ് പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എക്സ് അക്കൗണ്ട് വിലക്ക്; ഡൽഹി ഹൈക്കോടതിയെ സമീപിച്ച് കോക്രോച്ച് ജനതാ പാർട്ടി

എക്സ് അക്കൗണ്ട് വിലക്ക്; ഡൽഹി ഹൈക്കോടതിയെ സമീപിച്ച് കോക്രോച്ച് ജനതാ പാർട്ടി

ന്യൂഡൽഹി: എക്സ് അക്കൗണ്ട് കേന്ദ്രം തടഞ്ഞുവെച്ചതിനെതിരെ കോക്രോച്ച് ജനതാ പാർട്ടി കോടതിയിൽ. സിജെപിയുടെ സ്ഥാപകന്‍ അഭിജീത്ത് ദിപ്‌കെയാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.മെയ് 21 നാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്‌സ് അക്കൗണ്ട് ഇന്ത്യയില്‍ വിലക്കിയതിനെതിരെയാണ് സിജെപി കോടതിയെ സമീപിച്ചത്.

165K ഫോളോവേഴ്‌സുള്ള പേജായിരുന്നു കഴിഞ്ഞ ദിവസം ഇന്ത്യയിൽ വിലക്കിയത്. പിന്നാലെ കോക്രോച്ച് ഈസ് ബാക്ക് എന്ന പേരില്‍ പുതിയ എക്‌സ് അക്കൗണ്ടും തുടങ്ങിയിരുന്നു. നിലവില്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ഇന്‍സ്റ്റാഗ്രാം പേജ് 18.9 മില്യണ്‍ ഫോളോവേഴ്‌സ് കടന്നു. രാഷ്ട്രീയ പാര്‍ട്ടികളായ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഫോളോവേഴ്‌സിനെയാണ് കോക്രോച്ച് ജനതാ പാര്‍ട്ടി മറികടന്നത്.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതില്‍ പ്രതിഷേധിച്ച് ഉയര്‍ന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയ മുന്നണിയാണ് കോക്രോച്ച് ജനതാ പാര്‍ട്ടി. കഴിഞ്ഞയാഴ്ച കോടതി നടപടികള്‍ക്കിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചത്. 'ഒരു പണിയുമില്ലാത്ത ചില യുവാക്കളുണ്ട്. അവരില്‍ ചിലര്‍ മാധ്യമപ്രവര്‍ത്തകരും ചിലര്‍ സോഷ്യല്‍ മീഡിയ, ആര്‍ടിഐ ആക്ടിവിസ്റ്റുകളുമായി സമൂഹത്തെ ആക്രമിക്കുന്നു. അവര്‍ കോക്രോച്ചുകളും പരാന്നഭോജികളുമാണ്' എന്നാണ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞത്.

ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം വ്യാപക പ്രതിഷേധങ്ങള്‍ക്കിടയാക്കി. തുടര്‍ന്നാണ് കോക്രോച്ച് ജനതാ പാര്‍ട്ടി രൂപീകരിച്ചത്. യുവാക്കള്‍ക്കുവേണ്ടി, യുവാക്കളാല്‍ എന്നതാണ് പാര്‍ട്ടിയുടെ മുദ്രാവാക്യം. 'സെക്യുലര്‍-സോഷ്യലിസ്റ്റ്- ഡെമോക്രാറ്റിക്- ലേസി' എന്നാണ് പാര്‍ട്ടി സ്വയം വിശേഷിപ്പിക്കുന്നത്. സിസ്റ്റം ശ്രദ്ധിക്കാന്‍ മറന്നുപോയവരുടെ, മടിയന്മാരുടെയും തൊഴില്‍രഹിതരുടെയും ശബ്ദം എന്നാണ് ഔദ്യോഗിക വെബ്സൈറ്റില്‍ സിജെപി വിശേഷിപ്പിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊല്ലത്ത് പൊലീസുകാരന്റെ ബൈക്ക് കത്തിച്ചത് വിവാഹത്തിൽ നിന്ന് പിന്മാറിയതിലെ പകമൂലം; യുവതിയും സുഹൃത്തും അറസ്റ്റിൽ

കൊല്ലത്ത് പൊലീസുകാരന്റെ ബൈക്ക് കത്തിച്ചത് വിവാഹത്തിൽ നിന്ന് പിന്മാറിയതിലെ പകമൂലം; യുവതിയും സുഹൃത്തും അറസ്റ്റിൽ

കൊല്ലം: കൊല്ലം അഞ്ചലില്‍ സിവില്‍ പൊലീസ് ഓഫീസറുടെ ബൈക്ക് കത്തിച്ച സംഭവത്തില്‍ പിടിയിലായത് രണ്ട് യുവതികള്‍. ശൂരനാട് സ്വദേശിനി ആരതി, സുഹൃത്ത് ഇടുക്കി സ്വദേശിനി ഗായത്രി എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരത്ത് എന്‍ട്രന്‍സ് കോച്ചിങ് ചെയ്യുന്നവരാണ് ഇരുവരും. ആരതിയുടെയും പരാതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്‍ വിവേകിന്റെയും വിവാഹം ഉറപ്പിച്ചിരുന്നതാണ്. പിന്നീട് വിവാഹം മുടങ്ങി. ഇതിലുളള വൈരാഗ്യത്തിലാണ് ആരതി വിവേകിന്റെ ബൈക്ക് കത്തിച്ചത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതികള്‍ പിടിയിലായത്. കസ്റ്റഡിയിലിരിക്കെ ആരതി വിഷം കഴിച്ചു. ഇവര്‍ പാരിപ്പളളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ശനിയാഴ്ച്ചയാണ് ആറന്മുള സ്റ്റേഷനിലെ സിപിഒ വിവേകിന്റെ ബൈക്ക് കത്തിയ നിലയില്‍ കണ്ടെത്തിയത്. വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കാണ് കത്തിയത്. രാഷ്ട്രീയപരമായ അക്രമമാണ് എന്ന് വരുത്തിതീര്‍ക്കാനാണ് പ്രതികള്‍ ശ്രമിച്ചത്. പുനലൂർ കോളേജിലെ കെഎസ്‌യു പ്രവര്‍ത്തകരെ മൂന്നുവര്‍ഷം മുന്‍പ് വിവേക് ഉൾപ്പെടെയുളള പൊലീസുകാർ ലാത്തി ചാര്‍ജില്‍ മര്‍ദിച്ചിരുന്നു. അതിന്റെ വൈരാഗ്യത്തിലാണ് ബൈക്ക് കത്തിച്ചതെന്ന് വ്യക്തമാക്കുന്ന തരത്തില്‍ ഒരു കത്ത് ബൈക്കിന് സമീപത്തുനിന്നും ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്തെ കെഎസ് യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.

അതിനിടെയാണ് സമീപവാസിയായ ഒരാള്‍ പ്രദേശത്ത് പുലര്‍ച്ചെ അപരിചിതരായ സ്ത്രീകളെ കണ്ടതായി പറയുന്നത്. തുടര്‍ന്ന് ഇവര്‍ കയറിപ്പോയ ഓട്ടോയുടെ ഡ്രൈവറെ കണ്ടെത്തുകയും ഓട്ടോക്കൂലി നല്‍കിയ ഗൂഗിള്‍ പേ നമ്പര്‍ കണ്ടെത്തുകയും ചെയ്തു. അങ്ങനെയാണ് പ്രതികളിലേക്ക് എത്തിയത്. ആരതിയും വിവേകും തമ്മിലുളള വിവാഹനിശ്ചയം കഴിഞ്ഞതായിരുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ ഒത്തുപോകാനാകില്ലെന്ന സാഹചര്യത്തില്‍ വിവാഹത്തില്‍ നിന്ന് വിവേക് പിന്മാറുകയും നഷ്ടപരിഹാരമുള്‍പ്പെടെ കൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ വിവാഹത്തിൽ നിന്ന് പിന്മാറിയ വിവേകിനോടുളള പക ബൈക്ക് കത്തിക്കുന്നതിലേക്ക് എത്തിക്കുകയായിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്ലസ് വണ്‍ സീറ്റ് കൂട്ടി സര്‍ക്കാര്‍; അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ചു

പ്ലസ് വണ്‍ സീറ്റ് കൂട്ടി സര്‍ക്കാര്‍; അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ചു

തിരുവനന്തപുരം: പ്ലസ് വൺ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. ഏഴ് ജില്ലകളിലെ സർക്കാർ സ്കൂളുകളിൽ 30% മാർജിനിൽ സീറ്റ് വർദ്ധനയാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് വര്‍ധനവാണ്. ഈ ജില്ലകളിലെ സ്കൂളുകളിൽ 20% മാർജിനിൽ സീറ്റ് വർദ്ധനവും പ്രഖ്യാപിച്ചിട്ടുണ്ട്. ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകൾക്ക് 10% കൂടി വർദ്ധിപ്പിക്കാനും തീരുമാനിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വയനാട് മേപ്പാടിയില്‍ കാട്ടാന ആക്രമണം; യുവതി മരിച്ചു

വയനാട് മേപ്പാടിയില്‍ കാട്ടാന ആക്രമണം; യുവതി മരിച്ചു

മാനന്തവാടി: വയനാട് മേപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ യുവതി മരിച്ചു. കശ്മീര്‍ സ്വദേശി ഷാജിയുടെ ഭാര്യ കല എന്ന ജെസ്സിയാണ് മരിച്ചത്. ഷാജിക്കൊപ്പം ബൈക്കില്‍ ജോലിക്ക് പോകുന്നതിനിടെയാണ് സംഭവം. ആക്രമണത്തില്‍ ഷാജിക്കും പരിക്കേറ്റു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

399 സീറ്റുകള്‍ ഉള്ള പരീക്ഷാ കേന്ദ്രത്തില്‍ 819 പേരെത്തി; യുപിയില്‍ കേന്ദ്രസേന റിക്രൂട്ട്‌മെന്റ് പരീക്ഷക്കിടെ വന്‍സംഘര്‍ഷം; പരീക്ഷ റദ്ദാക്കി

399 സീറ്റുകള്‍ ഉള്ള പരീക്ഷാ കേന്ദ്രത്തില്‍ 819 പേരെത്തി; യുപിയില്‍ കേന്ദ്രസേന റിക്രൂട്ട്‌മെന്റ് പരീക്ഷക്കിടെ വന്‍സംഘര്‍ഷം; പരീക്ഷ റദ്ദാക്കി

ഉത്തര്‍പ്രദേശില്‍ കേന്ദ്രസേന റിക്രൂട്ട്‌മെന്റ് പരീക്ഷക്കിടെ സംഘര്‍ഷം. പരീക്ഷാ കേന്ദ്രത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിന്റെ ഇരട്ടി വിദ്യാര്‍ത്ഥികള്‍ എത്തിയതാണ് സംഘര്‍ഷത്തിന് കാരണം. സംഭവത്തെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കി. ഇതോടെ വിദ്യാര്‍ഥികള്‍ അക്രമാസക്തരായി തെരുവില്‍ പ്രതിഷേധിച്ചു.

SSC GD പരീക്ഷയ്ക്ക് ഇടയാണ് സംഘര്‍ഷം ഉണ്ടായത്. കാണ്‍പൂരിലെ ശ്രീമതി രാംകലി ഇക്ബാല്‍ ബഹദൂര്‍ ഓണ്‍ലൈന്‍ സെന്ററിലാണ് സംഘര്‍ഷം ഉണ്ടായത്. 399 സീറ്റുകള്‍ ഉള്ള കേന്ദ്രത്തില്‍ പരീക്ഷയ്ക്കായി എത്തിയത് 819 പേരാണ്. സ്ഥലമില്ലെന്ന് പറഞ്ഞ് നൂറുകണക്കിന് വിദ്യാര്‍ഥികളോട് മടങ്ങിപ്പോകാന്‍ പരീക്ഷാ നടത്തിപ്പുകാര്‍ ആവശ്യപ്പെടുകയും ഇത് വിദ്യാര്‍ഥികളെ ചൊടിപ്പിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കി. പരീക്ഷ റദ്ദാക്കിയതോടെ വിദ്യാര്‍ഥികള്‍ അക്രമാസക്തരായി തെരുവില്‍ പ്രതിഷേധിച്ചു.

പരീക്ഷയ്‌ക്കെത്തിവരില്‍ ചിലര്‍ പൊതുമുതല്‍ നശിപ്പിച്ചെന്നും കാണ്‍പുര്‍-പ്രയാഗ്രാജ് ദേശീയ പാതയില്‍ വാഹനങ്ങള്‍ തടഞ്ഞെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉടന്‍ തന്നെ പുതിയ പരീക്ഷ നടത്തുമെന്നും ഇതിന്റെ തിയതി ഉടന്‍ ഇ- മെയില്‍ വഴി അറിയിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എബോള വൈറസ് വ്യാപനം അതിവേഗത്തിലെന്ന് ലോകാരോഗ്യ സംഘടന

എബോള വൈറസ് വ്യാപനം അതിവേഗത്തിലെന്ന് ലോകാരോഗ്യ സംഘടന

എബോള വൈറസ് വ്യാപനം അതിവേ​ഗത്തിലെന്ന് ലോകാരോഗ്യ സംഘടന. ഡിആർ കോംഗോയിലും ഉഗാണ്ടയിലുമായി ഇതുവരെ 220 പേർ മരിച്ചു. എബോള കേസുകൾ കണ്ടെത്തുന്നതിൽ കാലതാമസം നേരിട്ടത് വൈറസ് വ്യാപിക്കാൻ കാരണമായി. ഡിആർ കോംഗോയുമായി അതിർത്തി പങ്കിടുന്ന മറ്റ് രാജ്യങ്ങളിലും ഉയർന്ന അപകടസാധ്യതയെന്ന് ലോകാരോ​ഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
അതിനിടെ എബോള രോ​ഗികളെ പരിചരിക്കുന്ന ആശുപത്രികൾക്ക് നേരെ ഡി ആർ കോം​ഗോയിൽ ആക്രമണം ഉണ്ടായി. മരിച്ചവരുടെ മൃതദേഹങ്ങൾ മാനദണ്ഡങ്ങൾ പാലിക്കാതെ ബന്ധുക്കൾ കൊണ്ടുപോകുകയാണ്. സുരക്ഷിതമല്ലാത്ത ശ്മശാനങ്ങളും ശവസംസ്കാര രീതികളും രോഗവ്യാപനത്തിന് കാരണമാകുന്നതായും ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കി.

അതേസമയം, എബോള വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിമാനങ്ങൾക്ക് ഡിജിസിഎ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചു. വിമാനക്കമ്പനികൾ ഓൺ ബോർഡ് നിരീക്ഷണം നടത്തണം. യാത്രക്കാരിൽ നിന്ന് സെൽഫ് ഡിക്ലറേഷൻ ഫോം ശേഖരിക്കണം. യാത്രയ്ക്കിടെ പ്രത്യേക അറിയിപ്പുകൾ നൽകണം.
ഉഗാണ്ട, റിപ്പബ്ലിക് ഓഫ് കോംഗോ രാജ്യങ്ങളിലൂടെ സർവീസ് നടത്തുന്ന വിമാനങ്ങൾക്കാണ് നിർദേശം നൽകിയത്. ഇന്ത്യയിൽ എത്തി 21 ദിവസത്തിനിടെ രോഗ ലക്ഷം കണ്ടാൽ ചികിത്സ തേടണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും അറിയിച്ചു. ഈ മാസം 22 നാണ് വിമാന കമ്പനികൾക്ക് ഡിജിസിഎ നിർദേശം നൽകിയത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവനന്തപുരം മെഡി. കോളേജില്‍ നിന്ന് തുന്നലിട്ട മുറിവില്‍ മരക്കഷണങ്ങള്‍; അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം മെഡി. കോളേജില്‍ നിന്ന് തുന്നലിട്ട മുറിവില്‍ മരക്കഷണങ്ങള്‍; അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് തുന്നികെട്ടിയ മുറിവില്‍ നിന്നും മരക്കഷണം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി. അന്വേഷണസംഘം രൂപീകരിക്കണമെന്ന് മന്ത്രി കെ മുരളീധരന്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് നിര്‍ദേശം നല്‍കി. അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ശസ്ത്രക്രിയ നടത്തിയ ഓര്‍ത്തോ വിഭാഗം ഡോക്ടര്‍മാരില്‍ നിന്നും മൊഴിയെടുക്കും.

മരംവെട്ടുതൊഴിലാളിയായ ഭരതന്നൂര്‍ കരിങ്കട മഹേഷ് ഭവനില്‍ വി മധു(57)വാണ് മുറിവില്‍ നിന്നുള്ള അസഹ്യമായ വേദനയെത്തുടര്‍ന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയെ സമീപിച്ചത്. തുടര്‍ന്ന് ഒന്നര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ അഞ്ച് സെന്റിമീറ്റര്‍ നീളവും മൂന്ന് സെന്റിമീറ്റര്‍ വീതിയുമുള്ള മരക്കഷണം പുറത്തെടുക്കുകയായിരുന്നു.

മാര്‍ച്ച് 21ന് മാവിന്റെ ശിഖരങ്ങള്‍ മുറിക്കുന്നതിനിടെയാണ് മധു താഴേക്ക് വീണത്. താഴെ മുറിച്ചിട്ട മരക്കൊമ്പുകളിലേക്ക് വീണപ്പോള്‍ ഇടതുകാലില്‍ മുറിവേറ്റു. ഉടന്‍ പാങ്ങോട്ടെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. എക്‌സറേ എടുത്തതില്‍ നിന്നും മുറിവില്‍ നിന്നും രണ്ട് കല്ലുകള്‍ കണ്ടെത്തിയെന്നും അത് നീക്കിയെന്നും ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് മുറിവില്‍ 12 തുന്നിടുകയായിരുന്നു.

ഭരതന്നൂര്‍ നെല്ലിക്കുന്ന് പിഎച്ച്‌സിയില്‍ ഒരു മാസത്തിലധികം ചികിത്സ തുടര്‍ന്നു. എന്നാല്‍, മുറിവില്‍നിന്നു പഴുപ്പ് വരുന്നതിനു ശമനമുണ്ടായില്ല. തുടര്‍ന്ന് ഈമാസം 14നു നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. പഴുപ്പുനീക്കാനായി ഇന്നലെ ഡോ.വി.എസ്.അജിത്കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ ശസ്ത്രക്രിയയിലാണ് മുറിവിനുള്ളില്‍ മരക്കഷണം കണ്ടെത്തിയത്.