Tuesday, 26 May 2026

‘പശ്ചിമേഷ്യയില്‍ അമേരിക്കയ്ക്ക് ഇനി സുരക്ഷിത താവളങ്ങളുണ്ടാകില്ല’; മുന്നറിയിപ്പുമായി മുജ്തബ ഖമനയി

‘പശ്ചിമേഷ്യയില്‍ അമേരിക്കയ്ക്ക് ഇനി സുരക്ഷിത താവളങ്ങളുണ്ടാകില്ല’; മുന്നറിയിപ്പുമായി മുജ്തബ ഖമനയി

പശ്ചിമേഷ്യയില്‍ അമേരിക്കയ്ക്ക് ഇനി സുരക്ഷിത താവളങ്ങളുണ്ടാകില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ മുന്നറിയിപ്പ്. തെക്കന്‍ ഇറാനില്‍ നടന്ന ആക്രമത്തിന് പിന്നാലെയാണ് മുജ്തബയുടെ എക്‌സ് പോസ്റ്റ്. തിരിച്ചടിക്കുമെന്ന് ഐആര്‍ജിസി വ്യക്തമാക്കി.

അമേരിക്കയുടെ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്കെതിരെ തിരിച്ചടിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നാണ് ഐആര്‍ജിസിയുടെ പക്ഷം. ഇറാന്റെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച അമേരിക്കന്‍ ഡ്രോണ്‍ വെടിവച്ചിട്ടെന്നും ഐആര്‍ജിസി വ്യക്തമാക്കി.

അതിനിടെ, തെക്കന്‍ ഇറാനില്‍ യുഎസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ബ്രെന്റ് ക്രൂഡ് ഓയില്‍ വില വര്‍ധിച്ചു. ബ്രെന്റ് ക്രൂഡ് ഓയില്‍ വില 2 ശതമാനം ഉയര്‍ന്ന് ബാരലിന് 97.56 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 91.25 ഡോളറിലും എത്തി.

അതേസമയം, അബ്രഹാം കരാറില്‍ ഒപ്പിടഎമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആവശ്യം പാകിസ്താന്‍ തള്ളി. പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ആണ് ഇക്കാര്യം അറിയിച്ചത്. ഇറാന്‍ – യുഎസ് സമാധാന കരാറിലെത്തിയാല്‍ പാകിസ്താന്‍ അടക്കമുള്ള രാജ്യങ്ങള്‍ അബ്രഹാം കരാറില്‍ ഒപ്പിടണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. പാകിസ്താന്റെ അടിസ്ഥാന പ്രത്യയശാസ്ത്രങ്ങളുമായി അബ്രഹാം കരാര്‍ ചേര്‍ന്നുനില്‍ക്കുന്നില്ലെന്നും ഖ്വാജ ആസിഫ് വ്യക്തമാക്കി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രധാനമന്ത്രി മോദിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശന്‍; റെയില്‍വേ, എയിംസ്, ദേശീയപാത തുടങ്ങിയ കാര്യങ്ങളില്‍ ചര്‍ച്ച

പ്രധാനമന്ത്രി മോദിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശന്‍; റെയില്‍വേ, എയിംസ്, ദേശീയപാത തുടങ്ങിയ കാര്യങ്ങളില്‍ ചര്‍ച്ച

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശന്‍. കേരളത്തിന്റെ വികസനം ഉള്‍പ്പെടെ കൂടിക്കാഴ്ചയയില്‍ ചര്‍ച്ചയായതായി വിവരം. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനുമായുള്ള കൂടിക്കാഴ്ച ഉച്ചയ്ക്ക് 2.30 ന് നടക്കും

ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. 40 മിനിറ്റോളം നീണ്ടു. മുഖ്യമന്ത്രിയായതിനു ശേഷം വി ഡി സതീശന്‍ പ്രധാനമന്ത്രിയുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണ്. റെയില്‍വേ, എയിംസ് ദേശീയപാത വികസനം തുടങ്ങി കേരളത്തിന്റെ ആവശ്യങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. സംസ്ഥാനത്തിന്റെ വികസനവും കേന്ദ്ര പദ്ധതികളുടെ നടത്തിപ്പും ചര്‍ച്ചയായതായി ആണ് വിവരം.

കേരളത്തിന്റെ തനത് കലായായ കഥകളി രൂപം മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് നല്‍കി. ചീഫ് സെക്രട്ടറി എ ജയതിലക് , മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തന്‍ യു ഖേല്‍ക്കര്‍ , ഛടഉ എന്‍ എസ് കെ ഉമേഷ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.ധനമന്ത്രി നിര്‍മ്മലാ സീതാരാമനുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നസാഹചര്യത്തില്‍ നേരിടുന്ന കൂടിക്കാഴ്ച നിര്‍ണായകമാണ്. നാളെ ആഭ്യന്തര മന്ത്രി അമിത്ഷായുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും . 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വീണ്ടും സജീവമായി CJP വെബ്സൈറ്റ്; ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ടുള്ള ക്യാമ്പയിനിൽ ഒപ്പിട്ടത് 5ലക്ഷം പേർ

വീണ്ടും സജീവമായി CJP വെബ്സൈറ്റ്; ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ടുള്ള ക്യാമ്പയിനിൽ ഒപ്പിട്ടത് 5ലക്ഷം പേർ

ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി(സിജെപി)യുടെ വെബ്‌സൈറ്റ് വീണ്ടും സജീവമെന്ന് സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെ പുറത്താക്കുന്നതിന് ഒപ്പുവെക്കുന്നതിനുള്ള ലിങ്കും സജീവമാണ്. ഇതുവരെ അഞ്ച് ലക്ഷം ഒപ്പാണ് ലഭിച്ചത്. പത്ത് ലക്ഷം നിവേദനമാണ് സിജെപിയുടെ ലക്ഷ്യം.

'പാറ്റകള്‍ എല്ലാം അതിജീവിക്കും. സിജെപിയുടെ പോരാട്ടത്തിന് മാറ്റമൊന്നുമില്ല. പരീക്ഷകളെ തമാശയായി കാണുന്ന വിദ്യാഭ്യാസ മന്ത്രിയേക്കാള്‍ മികച്ചൊരാളെ ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ അര്‍ഹിക്കുന്നുണ്ട്', അഭിജീത് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

അതേസമയം സിജെപിയുടെ എക്‌സ് അക്കൗണ്ട് ബ്ലോക്ക് ചെയ്ത സംഭവത്തില്‍ അഭിജീത് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ഇന്ന് ഹര്‍ജി പരിഗണിക്കും. സിജെപിയുടെ പ്രവര്‍ത്തനങ്ങളില്‍ അന്വേഷണമാവശ്യപ്പെട്ടുള്ള ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. വിഷയത്തെ വൈകാരികമായി എടുക്കരുതെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതില്‍ പ്രതിഷേധിച്ച് ഉയര്‍ന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയ മുന്നണിയാണ് കോക്രോച്ച് ജനതാ പാര്‍ട്ടി. കഴിഞ്ഞയാഴ്ച കോടതി നടപടികള്‍ക്കിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചത്. 'ഒരു പണിയുമില്ലാത്ത ചില യുവാക്കളുണ്ട്. അവരില്‍ ചിലര്‍ മാധ്യമപ്രവര്‍ത്തകരും ചിലര്‍ സോഷ്യല്‍ മീഡിയ, ആര്‍ടിഐ ആക്ടിവിസ്റ്റുകളുമായി സമൂഹത്തെ ആക്രമിക്കുന്നു. അവര്‍ കോക്രോച്ചുകളും പരാന്നഭോജികളുമാണ്' എന്നാണ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞത്.

ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം വ്യാപക പ്രതിഷേധങ്ങള്‍ക്കിടയാക്കി. തുടര്‍ന്നാണ് കോക്രോച്ച് ജനതാ പാര്‍ട്ടി രൂപീകരിച്ചത്. യുവാക്കള്‍ക്കുവേണ്ടി, യുവാക്കളാല്‍ എന്നതാണ് പാര്‍ട്ടിയുടെ മുദ്രാവാക്യം. 'സെക്യുലര്‍-സോഷ്യലിസ്റ്റ്- ഡെമോക്രാറ്റിക്- ലേസി' എന്നാണ് പാര്‍ട്ടി സ്വയം വിശേഷിപ്പിക്കുന്നത്. സിസ്റ്റം ശ്രദ്ധിക്കാന്‍ മറന്നുപോയവരുടെ, മടിയന്മാരുടെയും തൊഴില്‍രഹിതരുടെയും ശബ്ദം എന്നാണ് ഔദ്യോഗിക വെബ്‌സൈറ്റില്‍ സിജെപി വിശേഷിപ്പിക്കുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം': 'കേസിന്റെ രേഖകൾ തിരുത്തിയിട്ടില്ല', വിശദീകരണവുമായി എം ആർ അജിത് കുമാർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം': 'കേസിന്റെ രേഖകൾ തിരുത്തിയിട്ടില്ല', വിശദീകരണവുമായി എം ആർ അജിത് കുമാർ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ക്കെതിരായ കേസ് അട്ടിമറിച്ചതിന്റെ ഉത്തരവാദിത്തം ഓഫീസ് ജീവനക്കാരുടെ തലയിൽ കെട്ടിവെയ്ക്കാൻ നീക്കവുമായി എഡിജിപി എംആർ അജിത് കുമാർ. കേസിന്റെ രേഖകൾ താൻ തിരുത്തിയിട്ടില്ലന്നും ഓഫീസ് ജീവനക്കാർ ഇടപെട്ടത് തന്റെ നിർദ്ദേശപ്രകാരമല്ലെന്നുമാണ് അജിത് കുമാറിന്റെ വിശദീകരണം. ഉന്നത ഉദ്യോഗസ്ഥർക്കാണ് അജിത് കുമാർ അനൗദ്യോഗികമായി വിശദീകരണം നൽകിയത്.

അതേസമയം എഡിജിപി എംആർ അജിത് കുമാറാണ് ആലപ്പുഴ രക്ഷാപ്രവർത്തനത്തിലെ പൊലീസ് റിപ്പോർട്ട്‌ തിരുത്താൻ സമ്മർദം ചെലുത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴി. അജിത് കുമാറിന്റെ നിർദേശപ്രകാരം ഓഫീസിലെ രണ്ട് ഗ്രേഡ് എസ്ഐമാർ കേസ് ഡയറിയും കേസ് അവസാനിപ്പിക്കാനുള്ള റിപ്പോർട്ടും നേരിട്ട് തിരുത്തിയെന്നും മൊഴിയിലുണ്ട്. എന്നാൽ കേസിന്റെ രേഖകൾ താൻ തിരുത്തിയിട്ടില്ലന്നും ഓഫീസ് ജീവനക്കാർ ഇടപെട്ടത് തന്റെ നിർദ്ദേശപ്രകാരമല്ലെന്നുമാണ് അജിത് കുമാറിന്റെ വിശദീകരണം.

ജീവനക്കാരായ രണ്ട് ഗ്രേഡ് എസ്ഐമാർ ഇതിൽ ഇടപെട്ടിട്ടുണ്ടെങ്കിൽ അത് അവരുടെ ഉത്തരവാദിത്തമാണെന്നും അജിത് കുമാർ പറയുന്നു. ഉന്നത ഉദ്യോഗസ്ഥരോട് അനൗദ്യോഗികമായിട്ടാണ് ഈ വിശദീകരണം എഡിജിപി നൽകിയത്. എന്നാൽ, കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥരെ എഡിജിപിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതിനൊപ്പം എഡിജിപിയുടെ ഓഫീസിലെ രണ്ട് ജീവനക്കാരുടെ മൊഴി കൂടി എടുക്കാനാണ് എസ്ഐടിയുടെ തീരുമാനം. ഈ ജീവനക്കാരുടെ മൊഴി നിർണായകമാകും. അതുകൂടി ലഭിച്ച ശേഷം എഡിജിപിയുടെ ഇടപെടലിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് എസ്ഐടിക്ക് നേതൃത്വം നൽകുന്ന എസ്പി എപി ഷൗക്കത്തലി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറും. അതേസമയം, മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥരും അടക്കം അഞ്ചുപേർക്കെതിരെ സമർപ്പിച്ച റിപ്പോർട്ടിൽ ഉടൻ നടപടിയുണ്ടാകും. അഞ്ചുപേരെയും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യാനാണ് പൊലീസ് ആസ്ഥാനത്തെ നീക്കം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

AIADMKയിൽ ഭിന്നത; മൂന്ന് എഐഎഡിഎംകെ എംഎൽഎമാർ രാജിവെച്ച് ടിവികെയിൽ ചേർന്നു

AIADMKയിൽ ഭിന്നത; മൂന്ന് എഐഎഡിഎംകെ എംഎൽഎമാർ രാജിവെച്ച് ടിവികെയിൽ ചേർന്നു

ചെന്നൈ: തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ എഐഎഡിഎംകെയില്‍ ആഭ്യന്തര കലഹം രൂക്ഷം. അവരുടെ മൂന്ന് വിമത എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ഭരണകക്ഷിയായ മുഖ്യമന്ത്രി വിജയ് നയിക്കുന്ന ടിവികെയില്‍ ചേര്‍ന്നു. ഈറോഡ് ജില്ലയിലെ പെരുന്തുറൈ എംഎല്‍എ എസ് ജയകുമാര്‍, ചെങ്കല്‍പേട്ട് ജില്ലയിലെ മധുരാന്തകം എംഎല്‍എ മരഗതം കുമാരവേല്‍, തിരുപ്പുര്‍ ജില്ലയിലെ ധാരാപുരം എംഎല്‍എ പി സത്യഭാമ എന്നിവരാണ് രാജിവെച്ച് ടിവികെയില്‍ ചേര്‍ന്നത്. മൂവരും തമിഴ്‌നാട് നിയമസഭാ സ്പീക്കര്‍ ജെസിഡി പ്രഭാകറിന് രാജി സമര്‍പ്പിച്ചു.

രാജി സമര്‍പ്പിച്ചയുടനെ എംഎല്‍എമാര്‍ ടിവികെ മന്ത്രി ആധവ് അര്‍ജുനെ അദ്ദേഹത്തിന്റെ ചേംബറില്‍ കണ്ടു. എഐഡിഎംകെയുടെ ശക്തികേന്ദ്രങ്ങളായ കൊങ്ങു മേഖലയില്‍ ഉള്‍പ്പെടുന്നവയാണ് ധാരാപുരം, പെരുന്തുറൈ എന്നീ മണ്ഡലങ്ങള്‍. ഇതോടെ സഭയിലെ അണ്ണാഡിഎംകെയുടെ അംഗസംഖ്യ 44 ആയി കുറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായാണ് വിജയ്‌യുടെ ടിവികെ അധികാരത്തിൽ വന്നത്. ഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകൾ ഇല്ലാതിരുന്നതിനാൽ കോൺഗ്രസ്, ഐയുഎംഎൽ, വിസികെ, ഇടത് പാർട്ടികൾ എന്നിവരുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ രൂപീകരിച്ചത്. പിന്നീട് എഐഎഡിഎംകെയിലെ വിമത വിഭാഗവും സർക്കാരിന് പിന്തുണ നൽകുകയായിരുന്നു.

സി വി ഷൺമുഖത്തിന്റെ നേതൃത്വത്തിലുള്ള 25 എംഎൽഎമാരാണ് വിജയ് സർക്കാരിന് പിന്തുണ നൽകിയിരുന്നത്. മേയ് 13-ന് നടന്ന വിശ്വാസ വോട്ടെടുപ്പിൽ ഇവർ ടിവികെക്ക് അനുകൂലമായി വോട്ട് ചെയ്തു. എങ്കിലും, വിമത വിഭാഗത്തിലുണ്ടായിരുന്ന അഞ്ച് എംഎൽഎമാർ തിരികെ എടപ്പാടി പളനിസ്വാമി പക്ഷത്തേക്ക് മടങ്ങിപ്പോയി. ഇതോടെ പളനിസ്വാമിക്ക് ഒപ്പമുള്ള എംഎൽഎമാരുടെ എണ്ണം 27 ആയി ഉയർന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കഴുത്തില്‍ കയര്‍ കുരുക്കി കല്ലുകെട്ടിയ നിലയില്‍ കായലിൽ വയോധികയുടെ മൃതദേഹം

കഴുത്തില്‍ കയര്‍ കുരുക്കി കല്ലുകെട്ടിയ നിലയില്‍ കായലിൽ വയോധികയുടെ മൃതദേഹം

ആലപ്പുഴ: കായംകുളം കനകക്കുന്നില്‍ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. കായലിലാണ് മൃതദേഹം കണ്ടെത്തിയത്. കനകക്കുന്ന് ജെട്ടിക്ക് സമീപം ഇന്ന് പുലര്‍ച്ചെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. കണ്ടല്ലൂര്‍ സ്വദേശിയായ തങ്കമ്മ(80)യെ ഇന്നലെ മുതല്‍ കാണാനില്ലെന്ന പരാതി കനകക്കുന്ന് പൊലീസ് സ്റ്റേഷനില്‍ ലഭിച്ചിരുന്നു. പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മൃതദേഹം കരയ്ക്കടിപ്പിച്ചു. കഴുത്തില്‍ കയര്‍ കുരുക്കി കല്ലുകെട്ടിയ നിലയിലാണ് മൃതദേഹം കായലില്‍ നിന്ന് കണ്ടെത്തിയത്.

വയോധികയുടെ മരണം കൊലപാതകമാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹത്തിൽ വസ്ത്രങ്ങൾ ഇല്ലയെന്നതും കഴുത്തിൽ കയർ കുരുക്കി കല്ലുകെട്ടിയ നിലയിലാണെന്നതുമാണ് കൊലപാതകമാണോ എന്ന് സംശയിക്കാൻ കാരണം. സംഭവത്തിൽ കനകക്കുന്ന് പോലീസ് അസ്വഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അതിവേഗ റെയിൽ പദ്ധതിയുമായി സഹകരിക്കാൻ നീക്കം; മുഖ്യമന്ത്രിയുടെ പ്രതിനിധിയായി MLA കെ പി നൗഷാദലി ഇ ശ്രീധരനെ കണ്ടു

അതിവേഗ റെയിൽ പദ്ധതിയുമായി സഹകരിക്കാൻ നീക്കം; മുഖ്യമന്ത്രിയുടെ പ്രതിനിധിയായി MLA കെ പി നൗഷാദലി ഇ ശ്രീധരനെ കണ്ടു

മലപ്പുറം: സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതിന് പിന്നാലെ ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി സഹകരിക്കാനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ഇ ശ്രീധരന്‍ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച്ച നടത്തും. പദ്ധതി സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് ഇ ശ്രീധരന്‍ മുഖ്യമന്ത്രിക്ക് കൈമാറും.

മുഖ്യമന്ത്രിയുടെ പ്രതിനിധിയായി പൊന്നാനി എംഎല്‍എ കെ പി നൗഷാദലി ഇ ശ്രീധരനെ പൊന്നാനിയിലെ വീട്ടിലെത്തി കണ്ടിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നൗഷാദലി ശ്രീധരനെ കണ്ടത്. സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാണെന്ന് ഇ ശ്രീധരനും പ്രതികരിച്ചു.

തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി കൊണ്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ ഉത്തരവ് ഇറക്കിയിരുന്നു. മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം എടുത്തത്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള എല്ലാ വിജ്ഞാപനങ്ങളും റദ്ദ് ചെയ്യാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അഴിമതി തടയാന്‍ പുതിയ കര്‍മപദ്ധതി; ഓപ്പറേഷന്‍ സീറോയുമായി സര്‍ക്കാര്‍

അഴിമതി തടയാന്‍ പുതിയ കര്‍മപദ്ധതി; ഓപ്പറേഷന്‍ സീറോയുമായി സര്‍ക്കാര്‍

അഴിമതി തടയാന്‍ പുതിയ കര്‍മപദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ഓപ്പറേഷന്‍ തൂഫാന് പിന്നാലെ അഴിമതി തടയാന്‍ ഓപ്പറേഷന്‍ സീറോ വരുന്നു. പദ്ധതിയുടെ രൂപരേഖ വിജിലന്‍സ് മേധാവി തയാറാക്കി. എഐ ഉപയോഗിച്ച് സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ നിരീക്ഷണത്തിലാക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പങ്കെടുക്കുന്ന ഉന്നതതലയോഗത്തില്‍ ചര്‍ച്ചചെയ്യും. 

പൊതുപ്രവര്‍ത്തകരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അഴിമതി തടയുകയാണ് ഈ കര്‍മ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കഴി പ്രഖ്യാപിച്ച ഓപ്പറേഷന്‍ തൂഫാന്റെ പ്രാഥമിക നടപടിക്രമങ്ങളിലേക്ക് കടക്കുകയാണ്. ജൂണ്‍ ഒന്നുമുതലാണ് ഓപ്പറേഷന്‍ തൂഫാന്‍ ദ നര്‍ക്കോ ഹണ്ട് എന്ന പേരിലുള്ള ലഹരിവിരുദ്ധ നടപടികളിലേക്ക് പൂര്‍ണ്ണ തോതില്‍ സര്‍ക്കാര്‍ കടക്കുക. മയക്കുമരുന്ന് പ്രചരണം ശക്തമാകുന്ന സാഹചര്യത്തിലാണ് മയക്കുമരുന്നിന്റെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ ഇതിനെതിരെ പുതിയ പദ്ധതി ആരംഭിക്കുന്നത്.

മയക്കുമരുന്ന് കേന്ദ്രങ്ങളുടെ ഉറവിടം കണ്ടെത്തുക,പ്രചരിപ്പിക്കുന്ന ആളുകളെ നിരീക്ഷിക്കുക, എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. കൂടാതെ മയക്കുമരുന്നിന്റെ വേരുകള്‍ മറ്റു സംസ്ഥാനങ്ങളിലും ഉണ്ടെന്നും അത് കണ്ടെത്തുന്നതിന്റെ ഭാഗമായി സംസ്ഥാന പൊലീസ് മേധാവി മറ്റ് സംസ്ഥാനങ്ങളിലെ പൊലീസ് മേധാവികളുമായി കൂടിയാലോചനകള്‍ നടത്തുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാജ്യം വിലക്കയറ്റ ഭീഷണിയിലേക്കോ?; മൂന്ന് 'F'കളിൽ ജനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് നിർമ്മലാ സീതാരാമൻ

രാജ്യം വിലക്കയറ്റ ഭീഷണിയിലേക്കോ?; മൂന്ന് 'F'കളിൽ ജനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് നിർമ്മലാ സീതാരാമൻ

ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധി തുടരുന്നതിനാൽ മൂന്ന് 'F'കളിൽ ജനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. ഫ്യൂവൽ, ഫെർട്ടിലൈസർ, ഫോറെക്സ് ( ഇന്ധനം, വളം, വിദേശനാണ്യ ശേഖരം) എന്നിവയിൽ ജാഗ്രത പുലർത്തണമെന്നാണ് നിർമ്മലാ സീതാരാമൻ പറയുന്നത്. അനാവശ്യ ഇറക്കുമതി ഒഴിവാക്കാനും വിദേശ യാത്രകൾ മാറ്റിവെക്കാനുമുള്ള പ്രധാനമന്ത്രിയുടെ നിർദ്ദേശം പാലിക്കണമെന്നും ധനമന്ത്രി പറഞ്ഞു.

മുംബൈയിലെ സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരിപാടിക്കിടെയാണ് ധനമന്ത്രി ഈ കാര്യം വ്യക്തമാക്കിയത്. ഇന്ധന വിലയിൽ വീണ്ടും വർധനവ് ഉണ്ടായ സാഹചര്യത്തിലാണ് പ്രസ്താവന. നഷ്ടം നേരിടുന്നതിനാൽ ആണ് എണ്ണ കമ്പനികൾ വില വർദ്ധിപ്പിച്ചതെന്നും 75 ദിവസമായി തുടർന്ന അസ്ഥിരത ജനങ്ങളെ ബാധിക്കാതിരിക്കാൻ ശ്രമിച്ച സർക്കാർ ആണിതെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു. എണ്ണ കമ്പനികൾ നേരിടുന്നത് ആയിരം കോടി രൂപ വരെ നഷ്ടമാണെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.

രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ വില വർധനവാണ് ഇന്ത്യയിൽ ഉണ്ടായത്. തിങ്കളാഴ്ച പെട്രോളിന് ലിറ്ററിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും വർദ്ധിച്ചു. പുതിയ നിരക്കനുസരിച്ച് ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 102.12 രൂപയും ഡീസൽ വില ലിറ്ററിന് 95. 20 രൂപയുമാണ്. കഴിഞ്ഞ ദിവസമാണ് പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും വര്‍ധിപ്പിച്ചത്. ആഗോള വിപണയില്‍ എണ്ണ വില ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 98.22 ഡോളറിലെത്തി. വിലയിൽ 5.1 ശതമാനത്തിൻ്റെ ഇടിവാണ് രേഖപ്പെടുത്തിയത്. അമേരിക്ക- ഇറാന്‍ ചർച്ചകള്‍ തുടരുന്നതിനിടെയാണ് എണ്ണ വിലയിലെ ഇടിവ്.