Tuesday, 26 May 2026

ഓർമക്കുറവുണ്ടായിരുന്ന വയോധിക, രാവിലെ മുതൽ കാണാനില്ല; ആലുവയിൽ 82 കാരിയെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ

ഓർമക്കുറവുണ്ടായിരുന്ന വയോധിക, രാവിലെ മുതൽ കാണാനില്ല; ആലുവയിൽ 82 കാരിയെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ

കൊച്ചി: ആലുവ ദേശത്ത് വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പുറയാർ കടന്നോത്ത് റോഡിലെ പാറപ്പുറത്ത് വീട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ രുഗ്മിണി (85) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് വീടിന് സമീപമുള്ള കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ഓർമക്കുറവുണ്ടായിരുന്ന രുഗ്മിണിയെ രാവിലെ മുതൽ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിനിടെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കിണറ്റിൽ വീണ് അപകടത്തിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ നെടുമ്പാശ്ശേരി പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ആലുവ തുരുത്ത് സ്റ്റേറ്റ് സീഡ് ഫാമിലെ ജീവനക്കാരിയായിരുന്നു രുഗ്മിണി. മക്കൾ: രമേശൻ, വേണുഗോപാൽ, അജയകുമാർ, ഷാജി, സുജാത. മരുമക്കൾ: റീജ, ബീന, ഉമാദേവി, അമ്പിളി, നാരായണൻകുട്ടി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രധാനമന്ത്രിയെക്കണ്ട് വി ഡിസതീശൻ; ആദ്യ ഔദ്യോഗിക കൂടിക്കാഴ്ച, മോദിക്ക് കഥകളി ശില്പം സമ്മാനിച്ചു

പ്രധാനമന്ത്രിയെക്കണ്ട് വി ഡിസതീശൻ; ആദ്യ ഔദ്യോഗിക കൂടിക്കാഴ്ച, മോദിക്ക് കഥകളി ശില്പം സമ്മാനിച്ചു

ന്യൂഡൽഹി: മുഖ്യമന്ത്രി വി ഡി സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. നരേന്ദ്ര മോദിയുടെ ഔദ്യോ​ഗിക വസതിയിലെത്തിയാണ് സന്ദർശനം നടത്തിയത്. വി ഡി സതീശൻ മോദിക്ക് കഥകളി ശില്പം സമ്മാനിച്ചു. മുഖ്യമന്ത്രിയായതിനുശേഷം മോദിയുമായി നടത്തുന്ന ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്.

സതീശൻ മോദിയുടെ ഔദ്യോഗിക വസതിയിലെത്തി നടത്തിയ കൂടിക്കാഴ്ച രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയാകുകയാണ്. കൂടിക്കാഴ്ചയിൽ, സംസ്ഥാനത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ പ്രതീകവൽക്കരിക്കുന്ന കഥകളിയിലെ കൃഷ്ണവേഷം വി ഡി സതീശൻ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു.

ഉച്ചയ്ക്ക് 2.30നു ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനാൽ ഈ കൂടിക്കാഴ്ചയും നിർണായകമാണ്. ധനമന്ത്രിയെന്ന നിലയിൽ ജിഎസ്ടി കൗൺസിൽ യോഗങ്ങളിലും കേരളത്തെ ഇനി പ്രതിനിധീകരിക്കുക മുഖ്യമന്ത്രി വി ഡി സതീശനാകും.

കഴിഞ്ഞ ആഴ്ച ഡൽഹിയിലെത്തി മുതിർന്ന നേതാക്കളുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുൽ ഗാന്ധിയുമായും സോണിയ ​ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. കെ സി വേണു​ഗോപാലിനെയും കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗയെയും കണ്ടതിന് ശേഷമാണ് തിരിച്ചുവന്നത്. തെരഞ്ഞെടുപ്പിൽ ഹൈക്കമാൻഡ് നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചു. ഖർ​ഗെയുമായുള്ള കൂടിക്കാഴ്ചയിൽ സംഘടനാ കാര്യങ്ങളും ചർച്ചയായിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വയനാട്ടിലെ കാട്ടാന ആക്രമണ മരണം; മയക്കുവെടി വെച്ച് പിടികൂടാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഡിഎഫ്ഒ

വയനാട്ടിലെ കാട്ടാന ആക്രമണ മരണം; മയക്കുവെടി വെച്ച് പിടികൂടാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഡിഎഫ്ഒ

കൽപ്പറ്റ : കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വയനാട് സൗത്ത് ഡിഎഫ്ഒ ആഷിഖ് അലി. മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ജെസ്സിയുടെ കുടുംബത്തിന് 30 ലക്ഷം രൂപ ധനസഹായം നൽകാനുള്ള ശുപാർശ സർക്കാരിന് നൽകും. കുടുംബത്തിൽ ഒരാൾക്ക് സ്ഥിരം ജോലി നൽകാനുള്ള ശുപാർശയും സർക്കാരിന് കൈമാറും. മേഖലയിലെ അടിക്കാട് വെട്ടാനുള്ള നടപടി സ്വീകരിക്കും. തെരുവ് വിളക്കുകൾ സ്ഥാപിക്കുമെന്നും ഡിഎഫ് ഒ വ്യക്തമാക്കി. ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചതോടെയാണ് ഇടപെടൽ.

കൊല്ലപ്പെട്ട ജെസ്സിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നത് വേഗത്തിലാക്കുമെന്ന് വനംമന്ത്രി ഷിബു ബേബി ജോണും വ്യക്തമാക്കി. വന്യജീവി ആക്രമണം സങ്കീർണ്ണമായ വിഷയമാണെന്നും സോളാർ ഫെൻസിംഗ് ഉള്ള സ്ഥലത്താണ് ഇന്ന് കാട്ടാന ആക്രമണമുണ്ടായതെന്നും വനംമന്ത്രി ഷിബു ബേബി ജോൺ അറിയിച്ചു. ജെസ്സിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നത് ഏകീകരിക്കാൻ നടപടി സ്വീകരിക്കും. സോളാർ ഫെൻസിംഗ് പലയിടത്തും പൂർണ്ണതയിൽ അല്ല. വന്യജീവി ആക്രമണം കുറയ്ക്കാൻ 100 ദിന പരിപാടി നടപ്പാക്കും. ജൂൺ 5 ന് സർക്കാർ വനനയം പ്രഖ്യാപിക്കും. വന്യജീവി ആക്രമണങ്ങളെ സംബന്ധിച്ച് പഠനം നടത്തും. വനംവകുപ്പ് ജനങ്ങൾക്ക് എതിരെയുള്ള വകുപ്പ് അല്ല. ജനങ്ങളുടെ മേൽ കുതിര കയറാനുള്ള വകുപ്പുമല്ലെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു. ഭർത്താവുമായി സ്കൂട്ടറിൽ പോകുന്നതിനിടെയുണ്ടായ കാട്ടാന ആക്രമണത്തിലാണ് പുത്തുമല സ്വദേശി ജെസ്സി മരിച്ചത്. മേപ്പാടി കള്ളാടിയിൽ വച്ചാണ് കാട്ടാന ആക്രമണമുണ്ടായത്. ഇവരുടെ ഭർത്താവ് ഷാജിക്കും പരിക്കേറ്റു.  

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചെന്നൈ എണ്ണ സംഭരണ കേന്ദ്രത്തിൽ വൻ തീപിടുത്തം; പുക ശ്വസിച്ച് അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് പരുക്ക്

ചെന്നൈ എണ്ണ സംഭരണ കേന്ദ്രത്തിൽ വൻ തീപിടുത്തം; പുക ശ്വസിച്ച് അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് പരുക്ക്

ചെന്നൈ മണലിയിലെ എണ്ണ സംഭരണ കേന്ദ്രത്തിൽ വൻ തീപിടുത്തം. പുക ശ്വസിച്ച് രണ്ട് അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് പരുക്കേറ്റു. ഒരു ലക്ഷത്തോളം ലിറ്റർ ഓയിൽ ശേഖരം ഉണ്ടായിരുന്ന സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. ഇത് പൂർണമായും കത്തി നശിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു സത്യസായി ഓയിൽ ലൂബ്രിക്കൻസ് എന്ന സ്ഥാപനത്തിൽ വലിയ തോതിലുളള തീപിടുത്തം ഉണ്ടായത്.

പഴകിയ ഓയിൽ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപിടുത്തം ഉണ്ടായത്. തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ ജീവൻകാരെല്ലാവരും ഓടി മാറിയതിനാൽ വലിയ രീതിയിലുള്ള അപകടം ഒഴിവാക്കാൻ സാധിച്ചു. തീ നിയന്ത്രണ വിധേയമാകുന്നതിനിടെ രക്ഷാപ്രവർത്തനത്തിനെത്തിയ രണ്ട് ഉദ്യോഗസ്ഥർക്ക് പുക ശ്വസിച്ച് പരുക്കേറ്റു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. മണിക്കൂറുകൾ എടുത്താണ് തീ അണയ്ക്കാൻ സാധിച്ചത്. ഏകദേശം പത്തോളം അഗ്നിരക്ഷാ യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

50,000 രൂപ വരെയുള്ള കാർഷിക വായ്പകൾ എഴുതിത്തള്ളി വിജയ്: നിരാശരെന്ന് കർഷകർ; കൂടുതല്‍ ഇളവുകള്‍ വേണം

50,000 രൂപ വരെയുള്ള കാർഷിക വായ്പകൾ എഴുതിത്തള്ളി വിജയ്: നിരാശരെന്ന് കർഷകർ; കൂടുതല്‍ ഇളവുകള്‍ വേണം

തമിഴ്‌നാട്ടിലെ ചെറുകിട-നാമമാത്ര കർഷകർക്ക് ആശ്വാസമായി കോഓപ്പറേറ്റീവ് ബാങ്കുകളിൽ നിന്നുമെടുത്ത 50,000 രൂപ വരെയുള്ള കാർഷിക കടങ്ങൾ പൂർണ്ണമായി എഴുതിത്തള്ളാൻ ഉത്തരവിട്ട് മുഖ്യമന്ത്രി വിജയ്. സെക്രട്ടേറിയറ്റിൽ നടന്ന ഉന്നതതല അവലോകന യോഗത്തിന് ശേഷമാണ് കർഷകർക്കായുള്ള പ്രത്യേക പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പുതിയ ഉത്തരവ് പ്രകാരം നാമമാത്ര കർഷകരുടെ 50,000 രൂപ വരെയുള്ള വായ്പകൾ പൂർണ്ണമായും എഴുതിത്തള്ളിയപ്പോൾ, ചെറുകിട കർഷകർക്ക് ഇതേ തുക വരെയുള്ള വായ്പകൾക്ക് 50 ശതമാനം ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപ വരെ വായ്പയെടുത്ത വൻകിട കർഷകർക്ക് 5,000 രൂപ വീതവും ഇളവ് ലഭിക്കും.

കഴിഞ്ഞ വർഷം മേയ് 1 നും ഈ വർഷം ഫെബ്രുവരി 28 നും ഇടയിൽ സഹകരണ ബാങ്കുകളിൽ നിന്നും കാർഷിക വായ്പയെടുത്ത 1422555 കർഷകർക്കാണ് ഈ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കുക. പദ്ധതി നടപ്പിലാക്കുന്നതിലൂടെ സംസ്ഥാന സർക്കാരിന് 2044.46 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

ഉയർന്ന തുക വായ്പയെടുത്ത കർഷകർക്കായി സ്ലാബ് തിരിച്ചുള്ള പ്രത്യേക ഇളവുകളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. നാമമാത്ര കർഷകരുടെ വിഭാഗത്തിൽ 50000 മുതൽ 60000 രൂപ വരെയുള്ള കടങ്ങൾക്ക് 40000 രൂപയും, 60000 മുതൽ 70000 രൂപ വരെയുള്ള വായ്പകൾക്ക് 30000 രൂപയും ഇളവ് ലഭിക്കും. നാമമാത്ര കർഷകരുടെ വായ്പ തുക 70000 മുതൽ 80000 രൂപ വരെയാണെങ്കിൽ 20000 രൂപയും, ഒരു ലക്ഷം രൂപ വരെയുള്ളതിന് 10000 രൂപയും, ഒരു ലക്ഷത്തിന് മുകളിലുള്ള വായ്പകൾക്ക് 5000 രൂപയുമാണ് എഴുതിത്തള്ളുക.

ചെറുകിട കർഷകരുടെ വിഭാഗത്തിൽ 50,000 മുതൽ 60,000 രൂപ വരെയുള്ള വായ്പകൾക്ക് 20,000 രൂപയും, 60,000 മുതൽ 70,000 രൂപ വരെയുള്ളവയ്ക്ക് 15,000 രൂപയും ഇളവ് നൽകും. ഇതേ വിഭാഗത്തിൽ പെട്ട കർഷകരുടെ 70,000 മുതൽ 80,000 രൂപ വരെയുള്ള കടങ്ങൾക്ക് 10,000 രൂപയും, ഒരു ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 5,000 രൂപയും കുറച്ചുനൽകാൻ ഔദ്യോഗിക യോഗത്തിൽ തീരുമാനമായിട്ടുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവ് ; DMO റിപ്പോർട്ട് തള്ളിയ ആരോഗ്യ മന്ത്രിയുടെ നിലപാട് സ്വാഗതം ചെയ്‌ത്‌ വത്സല

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവ് ; DMO റിപ്പോർട്ട് തള്ളിയ ആരോഗ്യ മന്ത്രിയുടെ നിലപാട് സ്വാഗതം ചെയ്‌ത്‌ വത്സല

പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവിൽ ഡിഎംഒയുടെ റിപ്പോർട്ട് തള്ളിയ ആരോഗ്യമന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്‌ത്‌ പരാതിക്കാരി വത്സല. ഡിഎംഒ ആരെ സംരക്ഷിക്കാനാണ് പിഴവില്ലെന്ന് റിപ്പോർട്ട് കൊടുത്തത് ? തന്നെ കൊല്ലാൻ വേണ്ടിയാണോ ആശുപത്രി അധികൃതർ ഇങ്ങനെ ചെയ്തത്? ആരോഗ്യമന്ത്രി അങ്ങനെ ഒരു നിലപാട് സ്വീകരിച്ചത് ഏറ്റവും നല്ല കാര്യമാണ്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം.

കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിന്നാണ് ശരീരത്തിനുള്ളിൽ സൂചി കയറിയതെന്നും വത്സല ആവർത്തിച്ചു. കോഴഞ്ചേരിയിൽ ചികിത്സയ്ക്ക് പോയതിന്റെ എല്ലാ തെളിവുകളും കുത്തിവെപ്പ് എടുത്തതിന്റെയും രേഖകൾ ബന്ധപ്പെട്ടവരെ കാണിച്ചു, എന്നിട്ടും എന്തുകൊണ്ടാണ് ഇങ്ങനെ റിപ്പോർട്ട് കൊടുത്തതെന്ന് തനിക്ക് അറിയില്ലെന്നും കുറ്റക്കാർക്കെതിരെ നടപടി വേണം. സർക്കാർ അർഹമായ നഷ്ടപരിഹാരം നൽകണമെന്നും വത്സല ആവശ്യപ്പെട്ടു.

അതേസമയം, ഇടതു സർക്കാരിന്റെ കാലത്തെ ചികിത്സ പിഴവ് ആരോപണങ്ങളിൽ പരാതിക്കാർ ആവശ്യപ്പെട്ടാൽ പുനരന്വേഷണം ആകാമെന്നാണ് ആരോഗ്യമന്ത്രിയുടെ നിലപാട് . പിന്നാലെയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെ ഗൈഡ് വയർ കുടുങ്ങിയ സുമയ്യ നീതി തേടി സർക്കാറിന് മുന്നിലേക്ക് എത്തുന്നത്. ഇപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നുവെന്ന് യുവതി പറയുന്നു. വീഴ്ചവരുത്തിയ ഡോക്ടർക്ക് എതിരെ നടപടി വേണമെന്നും ആവശ്യമുണ്ട്.

വീണ്ടും തിരുവനന്തപുരം മെഡിക്കൽ കോളജിലുണ്ടായ ഗുരുതര പിഴവിന്റെ വിവരവും ഇന്ന് പുറത്ത് വന്നു. മരത്തിൽ വീണുണ്ടായ മുറിവിൽ നിന്ന് മരക്കഷണങ്ങൾ നീക്കാതെ ഡോക്ടർമാർ ശസ്ത്രക്രിയ ചെയ്യുകയായിരുന്നു. രണ്ട് മാസത്തിനുശേഷമാണ് മരക്കഷണങ്ങൾ പുറത്തെടുക്കുന്നത്.പിന്നാലെ ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസറോട് വിശദീകരണം തേടി. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികളെടുക്കാനാണ് തീരുമാനം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എം ജി യൂണിവേഴ്‌സിറ്റിയില്‍ സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ തിരഞ്ഞെടുക്കാന്‍ വിളിച്ച സ്‌പെഷ്യല്‍ സെനറ്റ് മാറ്റിവച്ചു

എം ജി യൂണിവേഴ്‌സിറ്റിയില്‍ സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ തിരഞ്ഞെടുക്കാന്‍ വിളിച്ച സ്‌പെഷ്യല്‍ സെനറ്റ് മാറ്റിവച്ചു

എംജി സര്‍വകലാശാലയിലെ സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ തിരഞ്ഞെടുക്കാനുള്ള സെനറ്റ് യോഗം മാറ്റിവച്ചു. ഇടത് പ്രതിനിധിയെ തിരഞ്ഞെടുക്കാനുള്ള നീക്കമാണ് പ്രത്യേക സെനറ്റിന് പിന്നിലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ മാറിയതിന് തൊട്ടുപിന്നാലെ വിരമിക്കുന്നതിന് തൊട്ടുമുമ്പ് വൈസ് ചാന്‍സലര്‍ ഡോ. സി ടി അരവിന്ദകുമാര്‍ പ്രതിനിധിയെ തിരഞ്ഞെടുക്കാന്‍ സെനറ്റ് യോഗം വിളിക്കുകയായിരുന്നു

ഇടത് പ്രതിനിധിയെ സെര്‍ച്ച് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നതോടെ പുതിയ സര്‍ക്കാരിന്റെ പ്രതിനിധി കമ്മിറ്റിയില്‍ ഇല്ലാതാകുമെന്നും ഈ ലക്ഷ്യം വച്ചാണ് ഇടത് അവനുഭാവിയായ വൈസ് ചാന്‍സലര്‍ യോഗം വിളിക്കാന്‍ നീക്കം നടത്തിയതെന്നും സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി ആരോപിച്ചിരുന്നു. സംഭവം വിവാദമായതോടെ സര്‍ക്കാര്‍ പ്രതിനിധികള്‍ അടക്കം ഈ വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സ്‌പെഷ്യല്‍ സെനറ്റ് യോഗം മാറ്റിവച്ചതായി അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ സര്‍ക്കാരും ഗവര്‍ണറുമായി വിസിമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. 2024ല്‍ അന്നത്തെ ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വകലാശാല പ്രതിനിധിയെ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. എന്നാല്‍ രണ്ട് വര്‍ഷമായിട്ടും പ്രതിനിധിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാനില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് അമേരിക്ക; ബന്ദര്‍ അബ്ബാസ് തുറമുഖത്ത് ആക്രമണം, സ്വയം പ്രതിരോധമെന്ന് വാദം

ഇറാനില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് അമേരിക്ക; ബന്ദര്‍ അബ്ബാസ് തുറമുഖത്ത് ആക്രമണം, സ്വയം പ്രതിരോധമെന്ന് വാദം

വാഷിങ്ടണ്‍: ഇറാനില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് അമേരിക്ക. തെക്കന്‍ ഇറാനില്‍ അമേരിക്ക ആക്രമണം നടത്തിയതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്വയം പ്രതിരോധത്തിന്റെ ഭാഗമായുള്ള ആക്രമണമെന്നാണ് യുഎസ് സൈന്യം പറയുന്നത്. ബന്ദര്‍ അബ്ബാസ് തുറമുഖത്തെ മിസൈല്‍ കേന്ദ്രമാണ് ആക്രമിച്ചത്.

തുറമുഖത്ത് നിന്ന് സ്‌ഫോടന ശബ്ദം കേട്ടെന്ന് നേരത്തെ ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹോര്‍മൂസ് കടലിടുക്കിന് സമീപവും സ്‌ഫോടന ശബ്ദം കേട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ അമേരിക്കയുമായുള്ള കരാര്‍ ചര്‍ച്ചയ്ക്കായി ഇറാന്‍ ഉന്നതതല സംഘം ഖത്തറിലെത്തിയിട്ടുണ്ട്.

എന്നാല്‍ ഈ ആക്രമണം വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമോ അവസാനമോ അല്ലെന്നാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറണമെന്നും അല്ലെങ്കില്‍ അന്താരാഷ്ട്ര മേല്‍നോട്ടത്തില്‍ നശിപ്പിക്കണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് ഇറാനെതിരെ സൈനിക നടപടി ഉണ്ടായിരിക്കുന്നത്

അതേസമയം ഇറാന്‍-അമേരിക്ക സമാധാന കാരാറില്‍ അന്തിമ ധാരണയിലേയ്ക്ക് എത്തുന്നത് വൈകിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കള്‍ വിട്ടുനല്‍കുന്നതും ലെബനിലെ വെടിനിര്‍ത്തലും സംബന്ധിച്ച തര്‍ക്കങ്ങളാണ് കരാര്‍ വൈകാന്‍ കാരണമെന്നാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാന്റെ എണ്ണയ്ക്കുള്ള ഉപരോധം പിന്‍വലിക്കാന്‍ അമേരിക്ക ഒരുക്കമാണെങ്കിലും സ്വത്ത് മരവിപ്പിച്ച തീരുമാനത്തില്‍ കടുംപിടുത്തം തുടരുന്നതായാണ് റിപ്പോര്‍ട്ട്. ഹോര്‍മുസ് കടലിടുക്കും ഇറാന്റെ ആണവ പദ്ധതികളും സംബന്ധിച്ച വിഷയങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള അന്തിമ കരാറിന് തടസ്സമായി നില്‍ക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘പശ്ചിമേഷ്യയില്‍ അമേരിക്കയ്ക്ക് ഇനി സുരക്ഷിത താവളങ്ങളുണ്ടാകില്ല’; മുന്നറിയിപ്പുമായി മുജ്തബ ഖമനയി

‘പശ്ചിമേഷ്യയില്‍ അമേരിക്കയ്ക്ക് ഇനി സുരക്ഷിത താവളങ്ങളുണ്ടാകില്ല’; മുന്നറിയിപ്പുമായി മുജ്തബ ഖമനയി

പശ്ചിമേഷ്യയില്‍ അമേരിക്കയ്ക്ക് ഇനി സുരക്ഷിത താവളങ്ങളുണ്ടാകില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ മുന്നറിയിപ്പ്. തെക്കന്‍ ഇറാനില്‍ നടന്ന ആക്രമത്തിന് പിന്നാലെയാണ് മുജ്തബയുടെ എക്‌സ് പോസ്റ്റ്. തിരിച്ചടിക്കുമെന്ന് ഐആര്‍ജിസി വ്യക്തമാക്കി.

അമേരിക്കയുടെ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്കെതിരെ തിരിച്ചടിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നാണ് ഐആര്‍ജിസിയുടെ പക്ഷം. ഇറാന്റെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച അമേരിക്കന്‍ ഡ്രോണ്‍ വെടിവച്ചിട്ടെന്നും ഐആര്‍ജിസി വ്യക്തമാക്കി.

അതിനിടെ, തെക്കന്‍ ഇറാനില്‍ യുഎസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ബ്രെന്റ് ക്രൂഡ് ഓയില്‍ വില വര്‍ധിച്ചു. ബ്രെന്റ് ക്രൂഡ് ഓയില്‍ വില 2 ശതമാനം ഉയര്‍ന്ന് ബാരലിന് 97.56 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 91.25 ഡോളറിലും എത്തി.

അതേസമയം, അബ്രഹാം കരാറില്‍ ഒപ്പിടഎമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആവശ്യം പാകിസ്താന്‍ തള്ളി. പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ആണ് ഇക്കാര്യം അറിയിച്ചത്. ഇറാന്‍ – യുഎസ് സമാധാന കരാറിലെത്തിയാല്‍ പാകിസ്താന്‍ അടക്കമുള്ള രാജ്യങ്ങള്‍ അബ്രഹാം കരാറില്‍ ഒപ്പിടണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. പാകിസ്താന്റെ അടിസ്ഥാന പ്രത്യയശാസ്ത്രങ്ങളുമായി അബ്രഹാം കരാര്‍ ചേര്‍ന്നുനില്‍ക്കുന്നില്ലെന്നും ഖ്വാജ ആസിഫ് വ്യക്തമാക്കി. 