കോഴിക്കോട്: മീന്‍പിടിക്കുന്നതിനിടെ വൈദ്യുത തൂൺ തോട്ടിലേക്ക് ഒടിഞ്ഞുവീണു സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു. കോഴിക്കോട് കോടഞ്ചേരിയിലുണ്ടായ ദാരുണ സംഭവത്തിൽ കോടഞ്ചേരി ചന്ദ്രന്‍കുന്നേല്‍ ബിജു - ഷീബ ദമ്പതികളുടെ മക്കളായ നിധിന് (14), എബിന് (10) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ആറരയോടെ വീടിനടുത്തുള്ള തോട്ടില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയതായിരുന്നു ഇവർ. ഈ സമയം വൈദ്യുത തൂൺ തോട്ടിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. തോടിനു സമീപത്തുനിന്ന തേക്കിന്റെ കമ്പൊടിഞ്ഞ് വൈദ്യുതി കമ്പിയിലേക്ക് വീണതിനെ തുടര്‍ന്ന് പോസ്റ്റ് തോട്ടിലേക്ക് പതിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക