കോഴിക്കോട്: കോഴിക്കോട് മൊഫ്യൂസല്‍ ബസ്സ്റ്റാന്‍ഡിലെ കെട്ടിടത്തിലുണ്ടായ തീയണയ്ക്കുന്നതില്‍ കെട്ടിടത്തിലെ അനധികൃത നിര്‍മിതികള്‍ തടസ്സമായി എന്നത് പരിശോധനകളിൽ വ്യക്തം.
തീപ്പിടിത്തമുണ്ടായ ശേഷം കെട്ടിടത്തിനകത്തുകടന്ന് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്താനും പുറത്തുനിന്ന് പമ്പുചെയ്ത വെള്ളം കെട്ടിടത്തിനുള്ളിലെത്തുന്നതിന് തടസ്സമായതും ഈ നിര്‍മിതികളാണ്. വഴിയിൽ വാഹനങ്ങളുടെ അനധികൃത പാർക്കിങ്ങും രക്ഷാപ്രവർത്തനതിനു തടസ്സമായി
കോഴിക്കോട് കോര്‍പ്പറേഷനില്‍നിന്ന് വ്യാപാരസ്ഥാപനം ഈ കെട്ടിടം ഏറ്റെടുത്ത ശേഷം പല നിര്‍മിതികള്‍ നടത്തിയിരുന്നു.
കെട്ടിടത്തിന്റെ ഓപ്പണ്‍ ടെറസ് അടച്ച് കെട്ടിയ സ്ഥലം ഗോഡൗണാക്കിയാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. ഈ ഗോഡൗണില്‍ വലിയ അളവില്‍ തുണികള്‍ സൂക്ഷിച്ചിരുന്നെന്നും ഇത് തീ ആളിപ്പടരാന്‍ കാരണമായെന്നും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. സ്ഥാപനത്തിന്റെ ചുറ്റുമുള്ള ഭാഗങ്ങളും ഫ്‌ളക്‌സും തകരഷീറ്റുമുള്‍പ്പെടെ ഉപയോഗിച്ച് മറച്ച നിലയിലായിരുന്നു. തീയണയ്ക്കാന്‍ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് കെട്ടിടത്തിലേക്ക് ഇറങ്ങിച്ചെല്ലാനും വെള്ളം കൃത്യമായി ഉള്ളിലേക്ക് എത്തിക്കുന്നതിനും ഈ നിര്‍മിതികള്‍ തടസ്സമായിട്ടുണ്ടെന്നാണ് പരിശോധനയില്‍ പ്രാഥമികമായി കണ്ടെത്തിയത്.
വിവിധ വിഭാഗങ്ങള്‍ സംയുക്തമായാണ് കെട്ടടിത്തില്‍ പരിശോധന നടത്തുന്നത്. ഈ പരിശോധനയ്ക്ക് ശേഷമേ തീപ്പിടിത്തത്തിന്റെ കാരണം എന്തെന്ന് കൃത്യമായി പറയാന്‍ കഴിയൂവെന്നും അധികൃതര്‍ അറിയിച്ചു. ഇന്നലെ വൈകുന്നേരം 4.45-ഓടെയാണ് പുതിയ ബസ്സ്റ്റാന്‍ഡിലെ ഷോപ്പിങ് കോംപ്ലക്‌സിലെ മുകള്‍നിലയില്‍ തീപ്പടര്‍ന്നത്. കലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സ് എന്ന സ്ഥാപനത്തില്‍നിന്നാണ് തീ ഉയര്‍ന്നത്. തീയണയ്ക്കുന്നതിന് അനധികൃത നിര്‍മിതികള്‍ തടസ്സമായതോടെ ജെസിബി എത്തി നിര്‍മാണം പൊളിച്ചുനീക്കിയാണ് ഫയര്‍ഫോഴ്‌സ് തീ കെടുത്തിയത്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക