Tuesday, 24 June 2025

'ലാത്തിയിട്ടും പട്ടികകൊണ്ടും മർദ്ദിച്ചു'; ബേപ്പൂരിൽ യുവാവ് പൊലീസിന്തിരെ പരാതി..

SHARE


ബേപ്പൂരില്‍ യുവാവിനെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി. കൈക്കും കഴുത്തിലും മുതുകിലും പരിക്കേറ്റ യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. ബേപ്പൂര്‍ സ്വദേശി അനന്തുവിനാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദിച്ചത് ബേപ്പൂര്‍ പൊലീസ് സ്റ്റേഷനിലെ പ്രോബേഷന്‍ എസ്ഐ ധനേഷ് ആണെന്ന് അനന്തു പറയുന്നു. ബൈക്കില്‍ മൂന്ന് പേര്‍ യാത്ര ചെയ്തതിനാണ് ബേപ്പൂര്‍ പൊലീസ് പിടികൂടിയത്. ഇതേത്തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ പ്രൊബേഷന്‍ എസ്ഐ ധനേഷ് മര്‍ദ്ദിച്ചെന്നാണ് പരാതി. ആദ്യം ലാത്തികൊണ്ടും പിന്നീട് പട്ടിക കൊണ്ടും മര്‍ദ്ദിച്ചെന്നാണ് പരാതി.

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

   ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user