പാലക്കാട്: പാലക്കാട് കാവശ്ശേരിയിൽ വയോധിക ഷോക്കേറ്റ് മരിച്ചു. കാവശ്ശേരി മരുതംപാടം ലക്ഷംവീട് കോളനിയിൽ ലക്ഷ്മി (80) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. കാവശ്ശേരി കൃഷിഭവന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തേങ്ങ തുറക്കാൻ പോകുന്നതിനിടയാണ് അപകടമുണ്ടായത്.
രണ്ട് മണിയോടെ സമീപത്തെ മറ്റൊരു സ്ത്രീയാണ് ഇവർ താഴെവീണ് കിടക്കുന്ന നിലയിൽ കണ്ടത്. താൽക്കാലികമായി നിർമ്മിച്ച മോട്ടോർ ഷെഡ്ഡിലെ എർത്ത് കമ്പനിയിൽ നിന്നും ഷോക്കേറ്റാണ് മരണമെന്ന് പൊലീസ് പറഞ്ഞു. കാലിൽ എർത്ത് വയർ കുരങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഇവരുടെ മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക