Saturday, 6 September 2025

ഓണദിവസം ബീവറേജ് ഔട്ട്ലെറ്റിൽ മോഷണം; ചാക്കുകണക്കിന് മദ്യം കളവുപോയി, പ്രതിയെ വലയിലാക്കി പൊലീസ്

SHARE
 

പാലക്കാട്: കൊല്ലങ്കോട് ബീവറേജ് ഔട്ട്ലെറ്റിൽ മോഷണം നടത്തിയ പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കൊല്ലങ്കോട് സ്വദേശി പഴലൂർമുക്ക് സ്വദേശി രവിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കൊപ്പം മോഷണത്തിന് സഹായിച്ച പല്ലശ്ശന സ്വദേശി മുരളീധരൻ എന്ന ശിവദാസൻ, കൊല്ലങ്കോട് സ്വദേശി രമേഷ് എന്നിവർക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു. ഔട്ട്ലെറ്റിനകത്ത് പ്രവേശിച്ചയാളാണ് കൊല്ലങ്കോട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്ക് പുറമെ നിന്ന് സഹായം നൽകിയവരാണ് ശിവദാസനും രമേഷുമെന്നും പൊലീസ് പറയുന്നു. തിരുവോണനാളിലെ വിൽപ്പന ലക്ഷ്യമിട്ടാണ് മോഷണം നടത്തിയതെന്നാണ് നിഗമനം. മോഷണം ആസൂത്രണം ചെയ്തത് മൂന്നു പേർ ചേർന്നാണെന്നും പൊലീസ് പറഞ്ഞു.

ഒരാൾ അകത്തുകയറി മദ്യമെടുക്കുകയും രണ്ടു പേർ ഔട്ട്ലെറ്റിന് പുറത്തു നിന്നുമാണ് മോഷ്ടിച്ചത്. അവധി കഴിഞ്ഞെത്തിയപ്പോഴായിരുന്നു മോഷണ വിവരം പുറത്തറിഞ്ഞത്. ഓണത്തലേന്നാവാം മോഷണം നടന്നതെന്നാണ് പ്രാഥമിക വിവരം. ഔട്ട്ലെറ്റിലെ സ്റ്റോക്ക് പരിശോധിച്ച ശേഷമേ മോഷണത്തിൻ്റെ നഷ്ടം കണക്കാക്കാനാകുമെന്ന് ഔട്ട്ലെറ്റ് മാനേജർ പ്രതികരിച്ചു.

മോഷ്ടാവ് മദ്യം കടത്തിയത് മൂന്ന് ചാക്കുകളിലായാണ്. വ്യത്യസ്ത ബ്രാൻഡുകളിലെ വിവിധ മദ്യങ്ങളാണ് കളവ് പോയത്. ഔട്ട്ലെറ്റിൻ്റെ ഒരു വശത്തെ ചുമർ പൊളിച്ചാണ് മോഷ്ടാവ് അകത്തു കയറിയത്. പത്ത് ചാക്കിലധികം മദ്യമാണ് മോഷണം പോയത്. ഓണ ദിവസം പുലർച്ചെ 2.30 നാണ് ഔട്ട്ലെറ്റിൻ്റെ പിൻഭാഗത്തെ ചുമർ തുരന്നാണ് മോഷ്ടാക്കൾ അകത്തു കയറിയത്. അഞ്ചു മണിക്കൂർ സമയമാണ് മോഷ്ടാക്കൾ ഔട്ട്ലെറ്റിൽ ചെലവഴിച്ചത്. അവസാന ചാക്കുമെടുത്ത് പുറത്തിറങ്ങിയത് രാവിലെ 7.30 നായിരുന്നു. മോഷ്ടിച്ച രണ്ടു ചാക്കുകൾ ഔട്ട്ലെറ്റിൻ്റെ പിൻഭാഗത്ത് ഉപേക്ഷിച്ചു പോയതായും കണ്ടെത്തിയിട്ടുണ്ട്.


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.