Friday, 7 November 2025

വാടക നൽകാനില്ല, ഇറക്കിവിട്ട് ഉടമ; കുടുംബം അന്തിയുറങ്ങുന്നത് തെരുവിൽ

SHARE
 

കോഴിക്കോട്: വാടക നല്‍കാനില്ലാത്തതിനാല്‍ ഉടമ വീട്ടില്‍ നിന്നും ഇറക്കി വിട്ടതോടെ കുടുംബം അന്തിയുറങ്ങിയത് ഓട്ടോയില്‍. കുന്നമംഗലം സ്വദേശികളായ കുടുംബത്തിനാണ് തല ചായ്ക്കാന്‍ ഇടമില്ലാതായതോടെ ഓട്ടോയില്‍ നേരം വെളുപ്പിക്കേണ്ടി വന്നത്. കുന്നമംഗലം സ്വദേശികളായ അനിലും രമ്യയും ഇവരുടെ രണ്ട് പെണ്‍കുട്ടികളുമടങ്ങുന്ന കുടുംബം നാല് ദിവസങ്ങളായി തെരുവില്‍ കഴിയുകയാണ്. വീട് ലഭിക്കുന്നതിനായി കളക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും കുന്നമംഗലം പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതിക്ക് അപേക്ഷിച്ചിരുന്നതായും കുടുംബം വ്യക്തമാക്കുന്നു. 13 വര്‍ഷമായി വാടക വീടുകളില്‍ മാറി മാറി കഴിയുന്ന കുടുംബത്തിന് റേഷന്‍കാര്‍ഡ് അടക്കമുള്ള രേഖകളുണ്ട്.

'ഒന്നര മാസത്തോളമായി റെയില്‍വേ സ്‌റ്റേഷനിലും മറ്റുമാണ് ഞങ്ങള്‍ കിടക്കുന്നത്. കഴിഞ്ഞ നാല് ദിവസങ്ങളില്‍ ഞങ്ങള്‍ ഓട്ടോയിലായിരുന്നു അന്തിയുറങ്ങിയത്. രണ്ട് പെണ്‍കുട്ടികളെയും കൊണ്ട് എന്ത് ചെയ്യുമെന്ന് അറിയില്ല. പലരും സഹായിച്ചു. ഇപ്പോള്‍ ഭക്ഷണം കഴിക്കുന്നത് പോലും ഓരോരുത്തരുടെ സഹായം കൊണ്ടാണ്. ഒരുപാട് ആളുകള്‍ സഹായിച്ചു. വീണ്ടും വീണ്ടും സഹായം ചോദിക്കാനാവില്ലല്ലോ.' രമ്യ റിപ്പോർട്ടറിനോട് പറഞ്ഞു.

'കഴിഞ്ഞ ദിവസം വീട് ലഭിക്കുന്നതിനായി കളക്ടര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. കൂടാതെ ഒരു വര്‍ഷത്തിന് മുന്‍പ് ലൈഫ് മിഷനിലേക്ക് അപേക്ഷ വയ്ക്കുന്നതിനുള്ള രേഖകള്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ പക്കല്‍ കൊടുക്കുകയും ചെയ്തിരുന്നു. 11 വര്‍ഷങ്ങളായി വിവിധ വാടക വീടുകളിലാണ് താമസിക്കുന്നത്.' രമ്യ വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.