കോഴിക്കോട്: ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസിന് മുൻപിൽ ചാണകവെള്ളം തളിച്ച മുസ്‌ലിം ലീഗ് പ്രവർത്തകരിൽ നിന്ന് ജില്ലാ കമ്മിറ്റി വിശദീകരണം തേടി. മറുപടിക്ക് ശേഷമുള്ള റിപ്പോർട്ട് ലഭിച്ച ശേഷം ലീഗ് പഞ്ചായത്ത് കമ്മിറ്റി ഇവർക്കെതിരെ നടപടി സ്വീകരിക്കും. നേരത്തെ, വിഷയത്തിൽ ജില്ലാ കമ്മിറ്റിയോട് സംസ്ഥാന കമ്മിറ്റി വിശദീകരണം തേടിയിരുന്നു. ചാണകവെള്ളം തളിച്ച ലീഗ് പ്രവർത്തകരുടെ നടപടിയെ പി.കെ. കുഞ്ഞാലിക്കുട്ടി തള്ളിപ്പറയുകയും ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയായിരുന്നു ലീഗ് പ്രവർത്തകർ ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസിന് മുൻപിൽ ചാണകവെള്ളം തളിച്ചത്. കഴിഞ്ഞ തവണ ഭരണം നഷ്ടപ്പെട്ട ചങ്ങരോത്ത് പഞ്ചായത്തിൽ ഭരണം തിരിച്ച് പിടിച്ചതിന് പിന്നാലെ നടന്ന ആഹ്ളാദപ്രകടനത്തിനിടെയായിരുന്നു മുസ്ലിം ലീഗ് പ്രവർത്തകർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ചാണകവെള്ളം തളിച്ച് പ്രതീകാത്മക 'ശുദ്ധീകരണം' നടത്തിയത്. ഇതിൽ പ്രതികരണവുമായി പഞ്ചായത്ത് പ്രസിഡന്റായ ഉണ്ണി വെങ്ങോരി രംഗത്തുവന്നിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.