Tuesday, 6 January 2026

‘ടിപ്പർ ലോറികൾ കയറ്റിയിറക്കി; കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം മോശം അവസ്ഥയിയിൽ’; ജില്ലാ ഫുട്ബോൾ അസോസിയേഷൻ

SHARE

 


കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം മോശം അവസ്ഥയിലെന്ന് ജില്ലാ ഫുട്ബോൾ അസോസിയേഷൻ. ടിപ്പർ ലോറികൾ കയറ്റിയിറക്കിയത് പ്രതിസന്ധിയുണ്ടാക്കിയെന്നും , മണ്ണിന്റെ മൃദുഘടന നഷ്ടപ്പെട്ടെന്നും കണ്ടെത്തൽ. കരാർ വ്യവസ്ഥ പാലിച്ച് മൈതാനം തിരിച്ച് നൽകുമെന്ന് സൂപ്പർ ക്രോസ്സ് സംഘാടകർ അറിയിച്ചു.

സൂപ്പർ ക്രോസ് റേസിംഗ് ലീഗ് മത്സരങ്ങൾക്ക് മൈതാനം വിട്ട് വിട്ട നൽകിയ കോർപ്പറേഷനിപ്പോൾ വെട്ടിലായിരിക്കുകയാണ്. മൈതാനത്തെ പുല്ല് കരിഞ്ഞുണങ്ങിയെന്ന പരാതിയിൽ ജില്ലാ ഫുട്ബോൾ അസോസിയേഷനെ വിളിപ്പിച്ച് സ്റ്റേഡിയം പരിശോധിച്ചപ്പോൾ വലിയ തകർച്ചയുണ്ടായെന്നാണ് കണ്ടെത്തൽ. ഒരു ടണ്ണിൽ താഴെ മാത്രം ഭാരമുളള റോളറുകളെ മൈതാനത്ത് ഇറക്കാവു എന്നിരിക്കെ 80ടണ്ണോളം ഭാരമുളള ടിപ്പർ ലോറികൾ തലങ്ങും വിലങ്ങും ഓടിയതിനെതുടർന്ന് മൈതാനത്തിന് താഴെ വെളളം ഒഴിഞ്ഞ് പോകാനുളള പൈപ്പുകൾ തകർന്നു. മണ്ണിന്റെ മൃദുഘടന നഷ്ടമായെന്നും കെഡിഎഫ്എ കണ്ടെത്തി.

ഉണങ്ങിയ പുല്ലിന്റെ വേരി യൂറിയയിട്ട് വെളളമൊഴിച്ചാൽ പോയ പച്ചപ്പ് തിരികെ വരില്ലെന്നും കെഡിഎഫ്എ പ്രതിനിധികൾ മുന്നറിയിപ്പ് നൽകി. കട്ടിയായ മൈതാനത്ത് കളിച്ചാൽ ഗുരുതര പരുക്കേൽക്കുമെന്നതിനാൽ രാജ്യന്തര താരങ്ങൾ മത്സരത്തിലേക്ക് ആകർഷിക്കപ്പെടാതിരിക്കാനും സാധ്യതയുണ്ട്. രണ്ട് ദിവസത്തിനകം വിദഗ്ധ റിപ്പോർട്ട്‌ നൽകാൻ മേയർ ആവശ്യപ്പെട്ടിട്ടുണ്ട്.എന്നാൽ കരാർ വ്യവസ്ഥ പാലിച്ച് മൈതാനം പൂർവ്വസ്ഥിതിയിലാക്കി തിരിച്ച് നൽകുമെന്നാണ് സൂപ്പർ ക്രോസ്സ് സംഘാടകർ പറയുന്നത്. ഈ മാസം 25നാണ് കാലാവധി അവസാനിക്കുന്നത്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.