Sunday, 1 March 2026

ഖാംനഈ കൊല്ലപ്പെട്ടു ഖാംനഈയുടെ മകളും ഭര്‍ത്താവും കൊച്ചുമകനും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട് സ്ഥീരീകരിച്ച് ഇറാൻ

SHARE

 

തെഹ്റാന്‍: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംന

തെഹ്റാന്‍: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാനിയന്‍ ടിവി. ഇറാനിയൻ പരമോന്നത നേതാവ് അലി ഖാംനഈ രക്തസാക്ഷിത്വം വഹിച്ചെന്ന് ഇറാനിയന്‍ സ്റ്റേറ്റ് ടിവി അറിയിച്ചു. പരമോന്നത നേതാവിന്‍റെ മരണത്തില്‍ ഇറാനിൽ 40 ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചു. ഏഴു ദിവസം ഓഫീസുകൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.1989 മുതല്‍ ഇറാന്‍റെ പരമോന്നത നേതാവാണ് ആയത്തുല്ല അലി ഖാംനഈ.




ഖാംനഈ കൊല്ലപ്പെട്ടന്ന് ഇസ്രായേലും അമേരിക്കയും നേരത്തെ അവകാശപ്പെട്ടിരുന്നു. ശനിയാഴ്ച പുലർച്ചെ ആരംഭിച്ച യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണങ്ങളിൽ 86 കാരനായ ഖാംനഈ കൊല്ലപ്പെട്ടുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ സ്ഥിരീകരിച്ചിരുന്നു. ഖാംനഈയുടെ മകളും ഭര്‍ത്താവും കൊച്ചുമകനും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.Kerala Hotel News International Desk 



ഇറാനിൽ ശനിയാഴ്ച നടന്ന ആക്രമണങ്ങളിൽ 201 പേർ കൊല്ലപ്പെട്ടതായി റെഡ് ക്രസന്റ് ഉദ്ധരിച്ച് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനിലെ രണ്ട് സ്കൂളുകൾ ഇസ്രായേൽ ആക്രമിച്ചു. തെക്കൻ നഗരമായ മിനാബിലെ ഷാജരെ തയ്യെബെ ഗേൾസ് എലിമെന്ററി സ്കൂളിൽ നടന്ന ആക്രമണത്തില്‍ 108 പേരും തെഹ്റാനിലെ ഒരു സ്കൂളിൽ രണ്ട് പേരും കൊല്ലപ്പെട്ടു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.