ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയുടെ തമിഴക വെട്രി കഴകം (ടിവികെ) അട്ടിമറി വിജയം നേടുമെന്ന് എൻഡിടിവി-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചനം. കന്നി പോരാട്ടത്തിനിറങ്ങിയ വിജയിയുടെ പാർട്ടി 234 അംഗ നിയമസഭയിൽ 98 മുതൽ 120 സീറ്റുകൾ വരെ നേടി ഏറ്റവും വലിയ ശക്തിയാകുമെന്നാണ് പ്രവചനം. പ്രവചനം യാഥാർത്ഥ്യമായാൽ ഭരണകക്ഷിയായ ഡിഎംകെയെയും സഖ്യകക്ഷികളെയും അപ്രസക്തമാക്കി ബോക്സ് ഓഫീസ് മാത്രമല്ല തമിഴ്‌നാട് രാഷ്ട്രീയത്തലും പുതിയൊരു വിജയ് യുഗത്തിന് തുടക്കമാകും.
അതേസമയം ടിവികെയ്ക്ക് വിജയം പ്രഖ്യാപിച്ച ഏക എക്സിറ്റ് പോളും എൻഡിടിവി-ആക്സിസ് മൈ ഇന്ത്യ മാത്രമാണ് എന്നതാണ് ശ്രദ്ധേയം. മറ്റ് ചില സർവ്വേകള്‍ വിജയ് പോലും വിജയിക്കില്ലെന്നും പ്രവചിക്കുന്നുണ്ട്. 98 സീറ്റുകൾ നേടിയാൽ പോലും ഒരു പുതിയ പാർട്ടിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ നേട്ടമായി ഇത് മാറും.
അതേസമയം, മറ്റ് ഏജൻസികളുടെ സർവ്വേ ഫലങ്ങളിൽ ഡിഎംകെ സഖ്യത്തിനാണ് മുൻതൂക്കം പ്രവചിക്കുന്നത്. പീപ്പിൾസ് പൾസ് ഡിഎംകെ സഖ്യത്തിന് 125 മുതൽ 145 സീറ്റുകൾ വരെയും, എഐഎഡിഎംകെ സഖ്യത്തിന് 65 മുതൽ 80 സീറ്റുകൾ വരെയും പ്രവചിക്കുന്നു. പീപ്പിൾസ് ഇൻസൈറ്റ് നൽകുന്ന കണക്കുകൾ പ്രകാരം ഡിഎംകെ സഖ്യം 120-140 സീറ്റുകളും എഐഎഡിഎംകെ 60-70 സീറ്റുകളും നേടിയേക്കാം. പ്രജാ പോൾ സർവ്വേ പ്രകാരം ഡിഎംകെ സഖ്യം 148 മുതൽ 168 സീറ്റുകൾ വരെ നേടി അധികാരം നിലനിർത്തുമെന്നാണ് സൂചന. പ്രജാ പോൾ വിജയിയുടെ പാർട്ടിക്ക് 1 മുതൽ 9 സീറ്റുകൾ വരെ മാത്രമേ സാധ്യത കൽപ്പിക്കുന്നുള്ളൂ എന്നതും ശ്രദ്ധേയമാണ്.
തമിഴ്നാട്ടില്‍ വലിയ ജനപങ്കാളിത്തമാണ് തിരഞ്ഞെടുപ്പിൽ ദൃശ്യമായത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം 82.24 ശതമാനം വോട്ടുകളാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. എല്ലാ ജില്ലകളിലും മികച്ച പോളിംഗ് രേഖപ്പെടുത്തിയത് വരാനിരിക്കുന്ന വലിയ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയായാണ് കരുതപ്പെടുന്നത്. എൻഡിടിവി-ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനങ്ങൾ ശരിയായാൽ തമിഴ്‌നാടിന്റെ ദ്രാവിഡ രാഷ്ട്രീയ ചരിത്രത്തിൽ വലിയൊരു മാറ്റത്തിനാകും വോട്ടെണ്ണൽ ദിനമായ തിങ്കളാഴ്ച സാക്ഷ്യം വഹിക്കുക.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
.jpg)







0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.