Showing posts with label Hyderabad. Show all posts
Showing posts with label Hyderabad. Show all posts

Tuesday, 14 April 2026

BMW കാറിൽ ബട്ടൻ ഉപയോഗിച്ച് നമ്പർ പ്ലേറ്റ് മാറ്റാനുള്ള സജ്ജീകരണം; മദ്യപിച്ച് വണ്ടിയോടിച്ച ഡോക്ടർ പിടിയിൽ

BMW കാറിൽ ബട്ടൻ ഉപയോഗിച്ച് നമ്പർ പ്ലേറ്റ് മാറ്റാനുള്ള സജ്ജീകരണം; മദ്യപിച്ച് വണ്ടിയോടിച്ച ഡോക്ടർ പിടിയിൽ

ഹൈദരാബാദ്: മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസ് പിടിയിലായ ഡോക്ടർ കാറിൽ സജ്ജീകരിച്ചിരുന്ന സംവിധാനം കണ്ട് അമ്പരന്ന് പൊലീസ്. ഹൈരാബാദിലെ ജൂബിലി ഹിൽസ് പൊലീസാണ് ശനിയാഴ്ച അർധരാത്രിയിൽ ഗൗതം റെഡ്ഡി എന്ന 40കാരനെ പിടികൂടിയത്. ഇയാൾ ഗാന്ധിനഗർ സ്വദേശിയാണ്.

ബിഎംഡബ്ല്യു കാറിൽ ബട്ടൻ ഉപയോഗിച്ച് നമ്പർ പ്ലേറ്റ് മാറ്റാനുള്ള സംവിധാനമാണ് ഇയാൾ സജ്ജീകരിച്ചിരുന്നത്. കാർ പരിശോധിച്ചപ്പോൾ മുൻവശത്തെ നമ്പർ പ്ലേറ്റിലെ നമ്പരും പിന്നിലേതും തമ്മിലുള്ള വ്യത്യാസം മനസിലാക്കിയതാണ് വഴിത്തിരിവായത്.

ജൂബിലി ഹിൽസ് ഏരിയയിലെ ചിരഞ്ജീവി ബ്ലഡ് ബാങ്കിന് സമീപം പരിശോധന നടത്തുമ്പോഴാണ് പൊലീസ് ബിഎംഡബ്ല്യു കാർ തടഞ്ഞ് നിർത്തിയത്. തുടർന്ന് ബ്രീത്ത് അനാലിസർ ഉപയോഗിച്ച് ഡോക്ടറെ പരിശോധിച്ചപ്പോൾ ഇയാൾ അമിതമായി മദ്യപിച്ചിട്ടുണ്ടെന്ന് മനസിലായി. തുടർന്ന് പൊലീസ് വാഹനം പരിശോധിച്ചപ്പോൾ മുന്നിലുള്ള നമ്പർ പ്ലേറ്റിൽ ഡൽഹി രജിസ്‌ട്രേഷൻ നമ്പറും പിന്നിലുള്ളത് തെലങ്കാന രജിസ്‌ട്രേഷൻ നമ്പറുമാണെന്ന് മനസിലാക്കി.

പൊലീസ് വാഹന രജിസ്‌ട്രേഷൻ രേഖകൾ ആവശ്യപ്പെട്ടെങ്കിലും ഇയാളുടെ പക്കൽ ഇല്ലായിരുന്നു. സ്റ്റീയറിംങ് വീലിന് സമീപത്തായാണ് ഇയാൾ ബട്ടൻ സംവിധാനം സജ്ജീകരിച്ചിരുന്നത്. ചോദ്യം ചെയ്യലിൽ താനൊരു തമാശയ്ക്കാണ് ഇത് ചെയ്തതെന്നാണ് ഇയാളുടെ വിശദീകരണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 13 April 2026

ബിഎംഡബ്ല്യുവിന്റെ മേൽ ടാങ്കർ മറിഞ്ഞു; അഭിഭാഷകന് ദാരുണാന്ത്യം

ബിഎംഡബ്ല്യുവിന്റെ മേൽ ടാങ്കർ മറിഞ്ഞു; അഭിഭാഷകന് ദാരുണാന്ത്യം

ഹൈദരാബാദ്: ആന്ധ്ര പ്രദേശിലെ എൻടിആർ ജില്ലയിൽ ബിഎംഡബ്ല്യു കാറിന് മേൽ ടാങ്കർ മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം. ശനിയാഴ്ചയാണ് സംഭവം. ഫ്‌ളൈ ആഷ് കയറ്റിവന്ന ടാങ്കർ പതിച്ച ബിഎംഡബ്ല്യു കാർ പൂർണമായും തകർന്നു. അപകടം നടന്ന സ്ഥലത്തെ ടോൾ ഗേറ്റിന് സമീപമെത്തിയപ്പോൾ ടാങ്കറിന്റെ ബ്രേക്ക് നഷ്ടമാകുകയും പിറകേ വന്ന കാറിലേക്ക് ഇടിച്ചു കയറുകയും ചെയ്തു. പിന്നാലെയാണ് കാറിന് മുകളിലേക്ക് ടാങ്കർ മറിഞ്ഞത്. കാറിലുണ്ടായിരുന്ന അഭിഭാഷകൻ പി ശ്രീനിവാസ റാവുവാണ് മരിച്ചത്. ഇയാൾ ഗുണ്ടൂർ സ്വദേശിയാണ്.

ടാങ്കർ നേരെ കാറിന് മേൽ പതിച്ചതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്നു. പൊലീസ്, ടോൾ പ്ലാസ ജീവനക്കാരും സമീപത്തുള്ളവരും ചേർന്ന് രണ്ടു മണിക്കൂറോളം നടത്തിയ ശ്രമത്തിനൊടുവിലാണ് കാറിന് മുകളിൽ നിന്നും ടാങ്കർ മാറ്റാൻ കഴിഞ്ഞത്. ക്രെയിനുകൾ എത്തി ടാങ്കർ മാറ്റിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം നന്ദിഗാമ സർക്കാർ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. ടോൾ പ്ലാസയിലെ സിസിടിവി പരിശോധിച്ച് അപകടത്തിന്റെ കൃത്യമായ വിവരങ്ങൾ ശേഖരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 10 April 2026

ആന്ധ്രയിൽ വെള്ളച്ചാട്ടത്തിന് സമീപം സെൽഫിയെടുക്കാൻ ശ്രമം; കാൽവഴുതി വെള്ളത്തിൽ വീണ പെൺകുട്ടികൾക്ക് ദാരുണാന്ത്യം

ആന്ധ്രയിൽ വെള്ളച്ചാട്ടത്തിന് സമീപം സെൽഫിയെടുക്കാൻ ശ്രമം; കാൽവഴുതി വെള്ളത്തിൽ വീണ പെൺകുട്ടികൾക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: ആന്ധ്ര പ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിൽ വെള്ളച്ചാട്ടത്തിന് സമീപം സെൽഫി എടുക്കുന്നതിനിടെ വെള്ളത്തിലേക്ക് വീണ് മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു. തൃഷ(17), രത്‌നകുമാരി (16), പവിത്ര (17) എന്നിവരാണ് മരിച്ചത്.

അനന്തഗിരി കുന്നുകളിൽ വ്യാഴാഴ്ചയാണ് സംഭവം. ഹുക്കുംപേട്ടയിലെ ജമ്പുവാലസ ഗ്രാമത്തിൽ നിന്നുള്ള നാലു പെൺകുട്ടികളാണ് മുലാഗുമ്മി വെള്ളച്ചാട്ടത്തിൽ എത്തിയത്. വിശാഖപട്ടണത്തിന് സമീപമുള്ള വനമേഖലയിലാണ് ഈ വെള്ളച്ചാട്ടം.

വെള്ളച്ചാട്ടത്തിന് സമീപത്തുള്ള പാറക്കെട്ടുകളിൽ നിന്നും സെൽഫി എടുക്കാൻ ശ്രമിച്ചതാണ് മൂവരും. എന്നാൽ വഴുക്കലുള്ള പാറയിൽ നിന്നും തെന്നി ഇവർ വെള്ളത്തിലേക്ക് വീണു. നീന്തലറിയാത്ത മൂവരും കുത്തൊഴുക്കിൽ ഒഴുക്കിൽപ്പെട്ടു. ഇവരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടി കൂടിയെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് സംഘം സ്ഥലത്തെത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വെള്ളച്ചാട്ടം ചെറുതാണെങ്കിലും പ്രദേശത്ത് വഴുക്കൽ അധികമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മാത്രമല്ല ജലാശയത്തിൽ ശക്തമായ കുത്തൊഴുക്കുണ്ടെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 26 March 2026

ആന്ധ്രയെ നടുക്കിയ അപകടം: അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി, മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു

ആന്ധ്രയെ നടുക്കിയ അപകടം: അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി, മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ മർക്കാപുരത്ത് ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ ആശ്രിതർക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് ചികിത്സാ സഹായമായി 50000 രൂപ വീതവുമാണ് പ്രഖ്യാപിച്ചത്. ദാരുണമായ അപകടമാണ് ആന്ധ്രയിൽ നടന്നതെന്നും യാത്രക്കാരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി എക്‌സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 5 March 2026

ആന്ധ്രാപ്രദേശിൽ കൗമാര ഗർഭധാരണവും ശൈശവ വിവാഹവും വർദ്ധിക്കുന്നു; ആശങ്കയറിയിച്ച് വനിതാ കമ്മീഷൻ

ആന്ധ്രാപ്രദേശിൽ കൗമാര ഗർഭധാരണവും ശൈശവ വിവാഹവും വർദ്ധിക്കുന്നു; ആശങ്കയറിയിച്ച് വനിതാ കമ്മീഷൻ

ഹൈദരബാദ്: ആന്ധ്രാപ്രദേശിൽ കൗമാര ഗർഭധാരണത്തിനെതിരെ സംസ്ഥാന വനിതാ കമ്മീഷൻ മേധാവി രായപതി ശൈലജ. സംസ്ഥാനത്ത് കൗമാര പ്രായത്തിലുള്ളവരിൽ ഗർഭധാരണം കൂടുതലായി കണ്ടുവരുന്ന സാഹചര്യത്തിലാണ് വനിതാ കമ്മീഷൻ മേധാവി ആശങ്കയറിയിച്ചത്. 19 വയസിന് താഴെയുള്ള കുട്ടികളിലെ ഗർഭധാരണം പെൺകുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം, ഭാവി സാധ്യതകളെ ഗുരുതരമായി ബാധിക്കുമെന്ന് വനിതാ കമ്മീഷൻ മുന്നറിയിപ്പ് നൽകി.

കൗമാര പ്രായത്തിലുള്ളവരിലെ ഗർഭധാരണം പെൺകുട്ടികളിൽ മാനസിക-ശാരീരിക വെല്ലുവിളികൾ ഉണ്ടാക്കുമെന്നും കൂടാതെ ഇത് അവരുടെ വിദ്യാഭ്യാസത്തെയും ഭാവിജീവിതത്തെയും ബാധിക്കുമെന്നും വനിതാ കമ്മീഷൻ മേധാവി രായപതി ശൈലജ വ്യക്തമാക്കി. വനിതാ കമ്മീഷനും ചൈൽഡ് റൈറ്റ്സ് അഡ്വക്കസി ഫൗണ്ടേഷനും ചേർന്ന് വിജയവാഡയിൽ സംഘടിപ്പിച്ച സംസ്ഥാനതല അവബോധ ശിൽപശാലയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷൻ മേധാവി ശൈലജ.

കൗമാര ഗർഭധാരണങ്ങളും ശൈശവ വിവാഹങ്ങളും തടയുന്നതിന് വകുപ്പുതല നടപടികൾ വേണമെന്നും സംസ്ഥാനവ്യാപകമായി കൗമാര ഗർഭധാരണം അഞ്ച് ശതമാനത്തിന് താഴെ കൊണ്ടുവരുക എന്നതാണ് കമ്മീഷൻ്റെ ലക്ഷ്യമെന്നും ശൈലജ ചൂണ്ടികാട്ടി.
സ്കൂൾ പാഠഭാഗങ്ങളിൽ ആരോഗ്യം, പ്രത്യുൽപാദനം, ആർത്തവ ശുചിത്വം തുങ്ങിയവ ഉൾപ്പെടുത്തണമെന്നും സ്കൂളിൽ നിന്ന് നിർത്തി പോയ കുട്ടിക്കളെ കണ്ടെത്തി അവരെ വീണ്ടും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൊണ്ടുവരാൻ ശ്രമിക്കണമെന്നും ശൈലജ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 18 February 2026

റംസാനില്‍ മുസ്‌ലിം ജീവനക്കാർക്ക് ഓഫീസിൽ നിന്ന് നേരത്തെ ഇറങ്ങാം; ജോലി സമയത്തിൽ ഇളവ് നൽകി തെലങ്കാന സർക്കാർ

റംസാനില്‍ മുസ്‌ലിം ജീവനക്കാർക്ക് ഓഫീസിൽ നിന്ന് നേരത്തെ ഇറങ്ങാം; ജോലി സമയത്തിൽ ഇളവ് നൽകി തെലങ്കാന സർക്കാർ

ഹൈദരാബാദ്: മുസ്‌ലിം ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍ ഇളവ് പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍. റംസാന്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് തീരുമാനം. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ റംസാന്‍ വ്രതമനുഷ്ഠിക്കുന്ന എല്ലാ മുസ്‌ലിം ജീവനക്കാര്‍ക്കും വൈകുന്നേരം നാലുമണിയ്ക്ക് ഓഫീസ് വിടാനാകും. ജീവനക്കാര്‍ക്ക് വീടുകളിലെത്തി നോമ്പ് തുറക്കാനുളള സൗകര്യമൊരുക്കുക ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഉത്തരവ്. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

അധ്യാപകര്‍, കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍, ഔട്ട്‌സോഴ്‌സിംഗ് ജീവനക്കാര്‍, കോര്‍പ്പറേഷനുകളിലും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്ക് റംസാനില്‍ വൈകുന്നേരം നാലുമണിയോടെ ഓഫീസില്‍ നിന്ന് ഇറങ്ങാമെന്നാണ് ഉത്തരവില്‍ പറയുന്നത്. എന്നാല്‍ അടിയന്തര സാഹചര്യങ്ങളില്‍ നാലുമണിയ്ക്ക് ശേഷവും തുടരേണ്ടിവരുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 2 February 2026

കാലിൽ വെടിവച്ച് വീഴ്ത്തി മലയാളി വ്യവസായിയെ കൊള്ളയടിച്ചു; തട്ടിയെടുത്തത് ആറ് ലക്ഷം

കാലിൽ വെടിവച്ച് വീഴ്ത്തി മലയാളി വ്യവസായിയെ കൊള്ളയടിച്ചു; തട്ടിയെടുത്തത് ആറ് ലക്ഷം

ഹൈദരാബാദ്: ഹൈദരാബാദിലെ കോട്ടിയിൽ വച്ച് മലയാളി വ്യവസായിയെ കൊള്ളയടിച്ചു. കാലിൽ വെടിവച്ച് വീഴ്ത്തി കൊള്ളയടിച്ചത് 6 ലക്ഷം രൂപയാണ്. കോഴിക്കോട് സ്വദേശി വി പി റിൻഷിദിനാണ് വെടിയേറ്റത്. വസ്ത്രവ്യാപാരിയായ റിൻഷിദ് ചാർമിനാറിന് സമീപം വസ്ത്രങ്ങൾ വാങ്ങാൻ എത്തിയതായിരുന്നു.

പ്രതീക്ഷിച്ചതുപോലുള്ള വസ്ത്രങ്ങൾ ലഭിക്കാതിരുന്നതിനാൽ കൊണ്ടുവന്ന പണം ബാങ്കിൽ നിക്ഷേപിക്കാൻ തീരുമാനിച്ചു. ജനുവരി 31ന് രാവിലെ സുഹൃത്തിനൊപ്പം ബൈക്കിലെത്തി പണം എടിഎമ്മിൽ നിക്ഷേപിക്കുന്നതിനിടെ രണ്ട് അജ്ഞാതർ അവിടേക്ക് എത്തുകയായിരുന്നു. രണ്ടു പേ‍ർ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് റിൻഷാദ് പറയുന്നു. എതിർത്തപ്പോൾ വെടിവച്ച് വീഴ്ത്തി. രണ്ടു തവണ അജ്ഞാതർ വെടിയുതിർത്തു. 

പണവും ബൈക്കിന്‍റെ ചാവിയുമായി അജ്ഞാതർ രക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ആക്രമണത്തിന് ശേഷം ചാദർഗഡിലേക്കും അവിടെ നിന്ന് കച്ചിഗുഡയിലേക്കും കടന്ന പ്രതികൾ വസ്ത്രം മാറ്റിയ ശേഷം വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞുവെന്ന് പൊലീസ് കണ്ടെത്തി. പ്രതികളെ പിടികൂടുന്നതിനായി പൊലീസ് സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു വരികയാണ്. പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച റിൻഷിദ് അപകടനില തരണം ചെയ്തു.