കാസർകോട്: ചൂടേറിയ തദ്ദേശ തിരഞ്ഞെടുപ്പിന്റെ അലയൊലികൾ അടങ്ങും മുന്നേ സംസ്ഥാനത്തെ ചൂടിലും വർധന. രാജ്യത്ത് ഏറ്റവും ഉയർന്ന താപനില കണ്ണൂരിലാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. ഡിസംബർ ഒൻപത് മുതലാണ് അന്തരീക്ഷ താപനിലയിൽ കണ്ണൂർ വിമാനത്താവളം രാജ്യത്തെ ഏറ്റവും ചൂടേറിയ നഗരമായത്.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ കണക്കുകൾ പ്രകാരം ഒൻപതിന് 35.2, പത്തിന് 36.4, പതിനൊന്നിന് 35 ഡിഗ്രി സെൽഷ്യസ് വീതമായിരുന്നു കണ്ണൂരിൽ രേഖപ്പെടുത്തിയ താപനില. ഒരിടവേളയ്ക്ക് ശേഷം 14-ന് വീണ്ടും കണ്ണൂർ തന്നെ ഒന്നാമതെത്തി. 35.4 ഡിഗ്രിയായിരുന്നു അന്നത്തെ ചൂട്. 15-ന് കോട്ടയവും കണ്ണൂരുമായിരുന്നു ഒന്നാമത്. 35.2 ഡിഗ്രിയായിരുന്നു രണ്ടിടങ്ങളിലെയും താപനില.
കഴിഞ്ഞവർഷത്തെ വേനൽക്കാല സീസണിലും കണ്ണൂരായിരുന്നു രാജ്യത്തെ ചൂടേറിയ നഗരങ്ങളിലൊന്ന്. 2024 ഡിസംബർ ഒൻപതിന് രേഖപ്പെടുത്തിയ 34.7 ഡിഗ്രി സെൽഷ്യസായിരുന്നു ഏറ്റവും ഉയർന്ന താപനില. ഇക്കൊല്ലവും വേനൽ കഠിനമാകുമെന്നും ഉഷ്ണതരംഗമുൾപ്പടെയുള്ള പ്രതിഭാസമുണ്ടാകുമെന്നുമുള്ള ആശങ്കയും നിലനിൽക്കുന്നുണ്ട്. വടക്കേ ഇന്ത്യയിൽ ശൈത്യകാലം തുടങ്ങിയതിനാൽ നിലവിൽ ഉയർന്ന താപനില തെക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിലെ നഗരങ്ങളിലാണ് രേഖപ്പെടുത്തുന്നത്.
പകൽ ചൂടും രാത്രി തണുപ്പും
ചുട്ട് പൊള്ളുന്ന പകലും വരണ്ട അന്തരീക്ഷവും തണുത്തുറഞ്ഞ രാത്രിയും പുലർകാലവുമാണ് നിലവിലെ സംസ്ഥാനത്തെ പൊതുകാലാവസ്ഥ. പ്രത്യേകിച്ചും വടക്കൻ ജില്ലകളിലാണ് ഈ കാലാവസ്ഥ അനുഭവപ്പെടുന്നത്. ഉച്ചനേരത്ത് തുടങ്ങുന്ന ചുട്ടുപൊള്ളുന്ന കാലാവസ്ഥ വൈകിട്ട് വരെ നീളുന്നു. സന്ധ്യയോടെ തണുപ്പ് തുടങ്ങുകയായി. പുലർച്ചെ വരെ അത് നീളും.
മിക്കയിടങ്ങളിലും 20-15 ഡിഗ്രി സെൽഷ്യസാണ് രാത്രിയിലെ തണുപ്പ്.
മൂന്നാറുൾപ്പടെയുള്ള ഇടങ്ങളിലെ താപനില പലതവണ 10 ഡിഗ്രിക്ക് താഴെ പോയതും രാത്രികളിലെ തണുപ്പ് വർധിക്കുന്നതിന്റെ സൂചനയാണ്.
വടക്കേ ഇന്ത്യയിൽനിന്നുള്ള തണുത്ത വടക്കുകിഴക്കൻ കാറ്റ്, വേനൽമഴ ദുർബലമായതിനാൽ തെളിഞ്ഞ ആകാശം, പസഫിക് സമുദ്രത്തിൽ നിലനിൽക്കുന്ന ലാനിന പ്രതിഭാസം, പ്രാദേശിക അന്തരീക്ഷ സ്ഥിതി ഇവയൊക്കെയാണ് നിലവിൽ തണുപ്പ് കൂടാനുള്ള കാരണമെന്നാണ് കാലവസ്ഥാ നിരീക്ഷകൻ രാജീവൻ എരിക്കുളത്തിന്റെ അഭിപ്രായം
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


