കൊച്ചി: പാചകവാതക പ്രതി സന്ധിക്ക്പരിഹരിക്കുന്നതിന് കേരള ഹോട്ടൽ ആൻഡ് റസ് റ്റോറന്റ് അസോസിയേഷൻ സംസ്ഥാന സർക്കാരുമായി ചർച്ച നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ പറഞ്ഞു. പ്രശ്നം അതീവ ഗുരുത രമാണെന്ന് മുഖ്യമന്ത്രിയെ ഉൾപ്പെടെ അറിയിച്ചിട്ടുണ്ട്. എത്രയും വേഗം മുഖ്യമന്ത്രിയുമായി സംഘടന ഭാരവാഹികൾ ചർച്ച നടത്തും
എല്ലാ ജില്ലകളിലും പകുതി യിലധികം ഹോട്ടലുകൾ അടച്ചു. വിറക് അടുപ്പുകളിലേക്ക് മാറിയ ഹോട്ടലുകൾ മെനു ചുരുക്കി. ഒന്നോരണ്ടോ വിഭവ ങ്ങൾ മാത്രം പാചകം ചെയ്ത് പിടിച്ചുനിൽക്കാനാണ് ശ്രമം. കഴിഞ്ഞ ദിവസങ്ങളിൽ സ്വകാര്യഗ്യാസ് ഏജൻസികളെ ആശ്രയിച്ചെങ്കിലും ഇവർ വൻതോതിൽ വില വർദ്ധിപ്പിച്ചതും തിരിച്ചടിയായി.
പല ഹോട്ടലുകളിലും പ്രഭാത ഭക്ഷണം രണ്ട് വിഭവങ്ങളാക്കി. ഉ ണ് ഒഴിവാക്കി ബിരിയാണി മാത്രമാക്കിയും രാത്രിഭക്ഷണം പൂർണമായും ഒഴിവാക്കിയുമാണ് മുന്നോട്ടുപോകുന്നത്. ചിലയിടങ്ങ ളിൽഉച്ചയൂണ് മാത്രമാക്കിയഹോട്ടലുകളും ഏറെയാണെന്നും അദ്ദേഹം പറഞ്ഞു.
സമരം വേണമെന്ന് ആവശ്യം
ഹോട്ടൽ മേഖലയിലെ പ്രതിസന്ധി മനസിലാക്കിട്ടും സർക്കാർ കാര്യമായ ഇടപെടൽ നടത്താത്തതിൽ പ്രതിഷേധം വേണമെന്നും ഹോട്ടൽ നടത്തിപ്പു കാരുടെയുംജീവനക്കാരുടെയുമിടയിൽ ആവശ്യം ഉയർന്നിട്ടുണ്ട്. സമരത്തെക്കു റിച്ച് ആലോചിച്ചിട്ടില്ല. നാല്കപ്പലുകളി ലായി പാചകവാതകം എത്തുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.
''കഴിവതും ഹോട്ടലുകളും മറ്റ്ഭക്ഷണശാലകളും അട ച്ചിടാതെനോക്കണമെന്ന് അംഗങ്ങളോട് ആവശ്യപ്പെട്ടു. മെനു പരമാവധി കുറച്ച്ഹോട്ടലുകൾ പ്രവർത്തിപ്പിക്കണം. വിറകിനുംഅറക്കപ്പൊടിക്കും വിലവർ ദ്ധിച്ചതും തിരിച്ചടിയായി''-- ജി. ജയപാൽ, പ്രസിഡന്റ് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്റ് അസോസിയേഷൻ
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.