Monday, 2 February 2026

കാര്യവട്ടത്തെ ട്വന്റി-20 മത്സരത്തിനിടെ കുപ്പിവെള്ളത്തിന് അമിത വില ഈടാക്കിയ സംഭവം; ഖേദം പ്രകടിപ്പിച്ച് KCA

SHARE

 


കാര്യവട്ടത്തെ ഇന്ത്യ ന്യൂസിലാൻഡ് ട്വന്റി -20 മത്സരത്തിനിടെ സ്റ്റേഡിയത്തിൽ കുപ്പിവെള്ളത്തിന് അമിത വില ഈടാക്കിയ സംഭവം പരിശോധിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ. കാണികൾക്ക് ഉണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നു എന്നും കെസിഎ. ട്വന്റിഫോർ വാർത്തയെ തുടർന്നാണ് ഇടപെടൽ.

നിശ്ചയിച്ചതിനേക്കാൾ അമിതവില കച്ചവടക്കാർ ഈടാക്കിയെന്ന് കണ്ടെത്തി. സ്റ്റേഡിയത്തിൽ 10 രൂപയുടെ വെള്ളത്തിന് 100, 20 രൂപയുടെ വെള്ളത്തിന് 200 രൂപയുമാണ് ഈടാക്കിയത്. വലിയ പ്രതിഷേധമായിരുന്നു സംഭവത്തിൽ ഉയർന്നിരുന്നത്. പിന്നാലെയണ് കെസിഎയുടെ ഇടപടെൽ. സംഭവം ​ഗൗരവതരമെന്നാണ് കെസിഎ വിലയിരുത്തിയിരിക്കുന്നതത്.

അന്താരാഷ്ട്ര മത്സരങ്ങളിൽ പാനീയങ്ങളുടെ സ്‌പോൺസറെ ബിസിസിഐയാണ് തീരുമാനിക്കുന്നത്. ബിസിസിഐ നിശ്ചയിച്ച കരാറിൽ തുക കൃത്യമായി നൽകിയിരുന്ന. 200 മില്ലിലിറ്റർ കുടിവെള്ളത്തിന് പത്ത് രൂപയും 250 മില്ലിലിറ്റർ ജ്യൂസ് തുടങ്ങിയ പാനീയങ്ങൾക്ക് 50 രൂപയുമാണ് ബിസിസിഐ നിശ്ചയിച്ചിരിക്കുന്നത്. ഇത് കരാറുകാർ ലംഘിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കൃത്യമായി നടപടിയെടുക്കുമെന്ന് കെസിഎ അറിയിച്ചു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.